Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sports

സ്‌​​പോ​​ര്‍​ട്‌​​സ് സെ​​ല​​ക്‌​ഷ​​ന്‍

കോ​​ട്ട​​യം: സം​​സ്ഥാ​​ന സ്‌​​കൂ​​ള്‍ കാ​​യി​​ക​​മേ​​ള​​യി​​ല്‍ തു​​ട​​ര്‍​ച്ച​​യാ​​യി നാ​​ലു ത​​വ​​ണ ചാ​​മ്പ്യ​​ന്‍ സ്‌​​കൂ​​ളാ​​യ മ​​ല​​പ്പു​​റം ക​​ട​​ക​​ശേ​​രി ഐ​​ഡി​​യ​​ല്‍ പു​​തി​​യ താ​​ര​​ങ്ങ​​ളെ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്നു. അ​​ത്‌​ല​​റ്റി​​ക്‌​​സി​​ല്‍ ക​​ഴി​​വും അ​​ഭി​​രു​​ചി​​യു​​മു​​ള്ള​​വ​​ര്‍​ക്കാ​​ണ് പ്ര​​വേ​​ശ​​നം.

നാ​​ളെ (ഫെ​​ബ്രു​​വ​​രി ഏ​​ഴ്) രാ​​വി​​ലെ ഒ​​മ്പ​​തി​​നു കാ​​സ​​ര്‍​ഗോ​​ഡ് നീ​​ലേ​​ശ്വ​​രം ഇ​​എം​​എ​​സ് സ്റ്റേ​​ഡി​​യ​​ത്തി​​ല്‍​വ​​ച്ചും എ​​ട്ടി​​ന് രാ​​വി​​ലെ ഒ​​മ്പ​​തി​​ന് ത​​ല​​ശേ​​രി മു​​ന്‍​സി​​പ്പ​​ര്‍ സ്റ്റേ​​ഡി​​യ​​ത്തി​​ല്‍​വ​​ച്ചും ട്ര​​യ​​ല്‍​സ് ന​​ട​​ക്കും.

ഏ​​ഴ് മു​​ത​​ല്‍ പ്ല​​സ് വ​​ണ്‍ വ​​രെ​​യു​​ള്ള കു​​ട്ടി​​ക​​ള്‍​ക്കാ​​ണ് അ​​വ​​സ​​രം. വി​​വ​​ര​​ങ്ങ​​ള്‍​ക്ക്: 9995420708, 9746562589.

Sports

2025 കാ​യി​ക ലോ​കം: ചരിത്രം പിറന്ന നേട്ടങ്ങളുടെ, പ്രതീക്ഷകള്‍ സമ്മാനിച്ച വര്‍ഷം

2025 വ​​ർ​​ഷം ഇ​​ന്ന് വി​​ട​​പ​​റ​​യും. നാ​​ളെ പു​​തു​​വ​​ർ​​ഷം പി​​റ​​ക്കു​​ന്പോ​​ൾ ഇ​​ന്ത്യ​​ൻ കാ​​യി​​ക ലോ​​ക​​ത്തി​​ന് മി​​ക​​വ് സ​​മ്മാ​​നി​​ച്ച ഒ​​രു വ​​ർ​​ഷം അ​​വ​​സാ​​നി​​ച്ച് പ്ര​​തീ​​ക്ഷ​​യു​​ടെ വ​​ർ​​ഷം പി​​റ​​ക്കും. ലോ​​ക കാ​​യി​​ക രം​​ഗ​​ത്ത് വി​​ജ​​യ​​ങ്ങ​​ളു​​ടെ പെ​​രു​​മ തെ​​ളി​​യി​​ച്ച കാ​​ല​​മാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ക്ക് 2025. വ​​നി​​താ ക്രി​​ക്ക​​റ്റി​​ലെ ലോ​​ക കി​​രീ​​ട​​ത്തി​​നാ​​യു​​ള്ള രാ​​ജ്യ​​ത്തി​​ന്‍റെ കാ​​ത്തി​​രി​​പ്പ് അ​​വ​​സാ​​നി​​ച്ച വ​​ർ​​ഷം. ചെ​​സി​​ൽ ദി​​വ്യ ദേ​​ശ്മു​​ഖും അത്‌ലറ്റി​​ക്സി​​ൽ നീ​​ര​​ജ് ചോ​​പ്ര​​യും പാ​​രാ ആ​​ർ​​ച്ച​​റി​​യി​​ൽ ശീ​​ത​​ൾ ദേ​​വി​​യു​​മെ​​ല്ലാം രാ​​ജ്യ​​ത്തി​​ന്‍റെ അ​​ഭി​​മാ​​നം വാ​​നോ​​ള​​മു​​യ​​ർ​​ത്തി.

2025 @ തു​​ട​​ക്കം

ജ​​നു​​വ​​രി​​യി​​ൽ മ​​ലേ​​ഷ്യ​​യി​​ൽ ന​​ട​​ന്ന അ​​ണ്ട​​ർ 19 വ​​നി​​താ ട്വ​​ന്‍റി20 ലോ​​ക​​ക​​പ്പി​​ൽ ജേ​​താ​​ക്ക​​ളാ​​യാ​​ണ് ഇ​​ന്ത്യ 2025 കാ​​യി​​ക​​രം​​ഗ​​ത്തെ വി​​ജ​​യ​​ക്കു​​തി​​പ്പി​​ന് തു​​ട​​ക്ക​​മി​​ട്ട​​ത്. ഇ​​ന്ത്യ ഫൈ​​ന​​ലി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യെ തോ​​ൽ​​പ്പി​​ച്ച​​ത് ഒ​​ന്പ​​ത് വി​​ക്ക​​റ്റി​​ന്. അ​​ണ്ട​​ർ 19 വ​​നി​​താ ലോ​​ക​​ക​​പ്പി​​ൽ ഇ​​ന്ത്യ​​യു​​ടെ തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം കി​​രീ​​ട​​നേ​​ട്ടം.

ലോ​​ക​​ക​​പ്പ് കി​​രീ​​ടം നേ​​ടി​​യ ഇ​​ന്ത്യ​​ൻ ടീ​​മി​​ലെ മ​​ല​​യാ​​ളി​​ത്തി​​ള​​ക്ക​​മാ​​യി വ​​യ​​നാ​​ട് ക​​ൽ​​പ​​റ്റ സ്വ​​ദേ​​ശി​​നി വി.​​ജെ. ജോ​​ഷി​​ത.

വ​​നി​​ത​​ക​​ളു​​ടെ പോ​​രാ​​ട്ട വീ​​ര്യം

ര​​ണ്ട് ത​​വ​​ണ കൈ​​വി​​ട്ടു​​പോ​​യ വ​​നി​​താ ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് കി​​രീ​​ട​​മെ​​ന്ന ഇ​​ന്ത്യ​​ൻ ടീ​​മി​​ന്‍റെ കാ​​ത്തി​​രി​​പ്പി​​നു വി​​രാ​​മം സം​​ഭ​​വി​​ച്ചു. ച​​രി​​ത്ര​​മെ​​ഴു​​തി ഹ​​ർ​​മ​​ൻ​​പ്രീ​​ത് കൗ​​റും സം​​ഘ​​വും ലോ​​ക​​ക​​പ്പു​​യ​​ർ​​ത്തി. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യെ 52 റ​​ണ്‍​സി​​നു തോ​​ൽ​​പി​​ച്ച് ടീം ​​ഇ​​ന്ത്യ ട്രോ​​ഫി​​യി​​ൽ മു​​ത്ത​​മി​​ട്ടു. വ​​നി​​താ ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ച​​രി​​ത്ര​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ ട്രോ​​ഫി. തോ​​റ്റും ജ​​യി​​ച്ചും പോ​​രാ​​ടി​​യാ​​ണ് ഇ​​ന്ത്യ ഫൈ​​ന​​ലി​​ലേ​​ക്ക് കു​​തി​​ച്ചെ​​ത്തി​​യ​​ത്. ഫൈ​​ന​​ലി​​ൽ ഷെ​​ഫാ​​ലി വ​​ർ​​മ​​യാ​​യി​​രു​​ന്നു താ​​രം.

ഇ​​ന്ത്യ​​ ചാ​​ന്പ്യ​​ൻ​

ഐ​​സി​​സി ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് കി​​രീ​​ട​​ത്തി​​നാ​​യു​​ള്ള 12 വ​​ർ​​ഷ​​ത്തെ കാ​​ത്തി​​രി​​പ്പ് അ​​വ​​സാ​​നി​​പ്പി​​ച്ച് ഇ​​ന്ത്യ​​ൻ പു​​രു​​ഷ ടീം ​​ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി ജേ​​താ​​ക്ക​​ളാ​​യി. ദു​​ബാ​​യി​​ൽ ന​​ട​​ന്ന ഫൈ​​ന​​ലി​​ൽ ന്യൂ​​സില​​ൻ​​ഡി​​നെ നാ​​ല് വി​​ക്ക​​റ്റി​​നു തോ​​ൽ​​പ്പി​​ച്ചു. ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി​​യി​​ൽ ഇ​​ന്ത്യ​​യു​​ടെ മൂ​​ന്നാം കി​​രീ​​ടം.

ഏ​​ഷ്യ​​ൻ രാ​​ജാ​​വ്

വി​​വാ​​ദ​​ങ്ങ​​ൾ നി​​റ​​ഞ്ഞ ഏ​​ഷ്യാ ക​​പ്പ് ക്രി​​ക്ക​​റ്റി​​ൽ ഇ​​ന്ത്യ​​ക്ക് കി​​രീ​​ടം. സെ​​പ്റ്റം​​ബ​​റി​​ൽ ദു​​ബാ​​യി​​ൽ ന​​ട​​ന്ന ടൂ​​ർ​​ണ​​മെ​​ന്‍റ് ഫൈ​​ന​​ലി​​ൽ പാ​​ക്കി​​സ്ഥാ​​നെ​​തി​​രേ അ​​ഞ്ച് വി​​ക്ക​​റ്റ് ജ​​യം. ഏ​​ഷ്യാ ക​​പ്പ് ക്രി​​ക്ക​​റ്റി​​ൽ ഇ​​ന്ത്യ​​ൻ പു​​രു​​ഷ ടീ​​മി​​ന്‍റെ ഒ​​ന്പ​​താം കി​​രീ​​ടം.

ച​​രി​​ത്ര​​ത്തി​​ലാ​​ദ്യം

ര​​ഞ്ജി ട്രോ​​ഫി ക്രി​​ക്ക​​റ്റി​​ന്‍റെ ച​​രി​​ത്ര​​ത്തി​​ലാ​​ദ്യ​​മാ​​യി ഫൈ​​ന​​ൽ ക​​ളി​​ച്ച് കേ​​ര​​ളം. ഫെ​​ബ്രു​​വ​​രി​​യി​​ൽ നാ​​ഗ്പു​​രി​​ൽ ന​​ട​​ന്ന ഫൈ​​ന​​ൽ സ​​മ​​നി​​ല​​യി​​ൽ അ​​വ​​സാ​​നി​​ച്ച​​പ്പോ​​ൾ ഒ​​ന്നാം ഇ​​ന്നി​​ങ്സ് ലീ​​ഡി​​ന്‍റെ ബ​​ല​​ത്തി​​ൽ വി​​ദ​​ർ​​ഭ ചാ​​ന്പ്യ​​ൻ​​മാ​​രാ​​യി.
ആ​​ർ​​സി​​ബി ക​​പ്പു​​യ​​ർ​​ത്തി

18 വ​​ർ​​ഷ​​ത്തെ ഐ​​പി​​എ​​ൽ കി​​രീ​​ട​​ത്തി​​നു​​ള്ള കാ​​ത്തി​​രി​​പ്പി​​ന് റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു​​വും വി​​രാ​​ട് കോഹ്‌ലി​​യും അ​​വ​​സാ​​ന​​മി​​ട്ടു. ആ​​വേ​​ശ ഫൈ​​ന​​ലി​​ൽ പ​​ഞ്ചാ​​ബ് കിം​​ഗ്സി​​നെ വീ​​ഴ്ത്തി​​യാ​​ണ് ആ​​ർ​​സി​​ബി ക​​പ്പു​​യ​​ർ​​ത്തി​​യ​​ത്.

­ച​​രി​​ത്രം എ​​യ്ത് ശീ​​ത​​ൾ

ലോ​​ക പാ​​രാ ആ​​ർ​​ച്ച​​റി​​യി​​ൽ ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ വ​​നി​​താ ലോ​​ക ചാ​​ന്പ്യ​​നാ​​യി ജ​​മ്മു ക​​ശ്മീ​​ർ സ്വ​​ദേ​​ശി​​നി ശീ​​ത​​ൾ ദേ​​വി. സെ​​പ്റ്റം​​ബ​​റി​​ൽ കൊ​​റി​​യ​​യി​​ൽ ന​​ട​​ന്ന ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ വ്യ​​ക്തി​​ഗ​​ത കോം​​പൗ​​ണ്ട് ആ​​ർ​​ച്ച​​റി​​യി​​ലാ​​ണ് ഇ​​രു കൈ​​ക​​ളും ഇ​​ല്ലാ​​തെ ഞാ​​ണ്‍ വ​​ലി​​ക്കു​​ന്ന പ​​തി​​നെ​​ട്ടു​​കാ​​രി ശീ​​ത​​ൾ ജേ​​താ​​വാ​​യ​​ത്.

ദി​​വ്യം ചെ​​സ്

വ​​നി​​താ ചെ‌​​സി​​ൽ ഇ​​ന്ത്യ​​ക്ക് പു​​തി​​യ ലോ​​ക ചാ​​ന്പ്യ​​നെ കി​​ട്ടി​​യ​​ വ​​ർ​​ഷ​​മാ​​ണ് 2025. വ​​നി​​താ ലോ​​ക​​ക​​പ്പി​​ൽ സ​​ഹ​​താ​​രം കൊ​​നേ​​രു ഹം​​പി​​യെ തോ​​ൽ​​പി​​ച്ചാ​​ണ് ദി​​വ്യ​​യു​​ടെ ച​​രി​​ത്ര​​നേ​​ട്ടം. ലോ​​ക​​ക​​പ്പ് ജേ​​താ​​വു​​ന്ന ഏ​​റ്റ​​വും പ്രാ​​യം​​കു​​റ​​ഞ്ഞ താ​​ര​​മെ​​ന്ന നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യ പ​​ത്തൊ​​ൻ​​പ​​തു​​കാ​​രി ഗ്രാ​​ൻ​​ഡ് മാ​​സ്റ്റ​​ർ പ​​ദ​​വി​​യും സ്വ​​ന്ത​​മാ​​ക്കി.
ല​​ക്ഷ്യം നേ​​ടി

ബാ​​ഡ്മി​​ന്‍റ​​നി​​ൽ കി​​രീ​​ട വ​​ര​​ൾ​​ച്ച നേ​​രി​​ട്ട വ​​ർ​​ഷം ഇ​​ന്ത്യ​​ക്ക് ആ​​ശ്വാ​​സ​​മാ​​യ​​ത് ല​​ക്ഷ്യ സെ​​ന്നി​​ന്‍റെ വി​​ജ​​യം. ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ സൂ​​പ്പ​​ർ 500 ബാ​​ഡ്മി​​ന്‍റ​​നി​​ൽ ജേ​​താ​​വാ​​യ ഇ​​രു​​പ​​ത്തി​​നാ​​ലു​​കാ​​ര​​ൻ ല​​ക്ഷ്യ ഫോ​​മി​​ലേ​​ക്ക് തി​​രി​​ച്ചെ​​ത്തി. ഓ​​ഗ​​സ്റ്റി​​ൽ ന​​ട​​ന്ന ലോ​​ക ചാം​​പ്യ​​ൻ​​ഷി​​പ്പി​​ൽ സാ​​ത്വി​​ക് സായ്‌രാജ്‌- ചി​​രാ​​ഗ് ഷെ​​ട്ടി ഡ​​ബി​​ൾ സ​​ഖ്യം വെ​​ങ്ക​​ലം നേ​​ടി.

ഹോ​​ക്കി കി​​രീ​​ടം

എ​​ട്ട് വ​​ർ​​ഷ​​ത്തെ കാ​​ത്തി​​രി​​പ്പി​​നൊ​​ടു​​വി​​ൽ ഏ​​ഷ്യാ ക​​പ്പ് പു​​രു​​ഷ ഹോ​​ക്കി കി​​രീ​​ടം തി​​രി​​ച്ചു​​പി​​ടി​​ച്ച് ഇ​​ന്ത്യ​​ൻ പു​​രു​​ഷ ടീം. ​​ഫൈ​​ന​​ലി​​ൽ നി​​ല​​വി​​ലെ ചാ​​ന്പ്യന്മാരായ ദ​​ക്ഷി​​ണ കൊ​​റി​​യ​​യെ 4-1ന് ​​തോ​​ൽ​​പ്പി​​ച്ചു. വ​​നി​​താ ഏ​​ഷ്യാ ക​​പ്പ് ഹോ​​ക്കി​​യി​​ൽ ഇ​​ന്ത്യ റ​​ണ്ണ​​റ​​പ്പാ​​യി.

നീ​​ര​​ജ് @ 90

ജാ​​വ​​ലി​​ൻ ത്രോ​​യി​​ലെ സ്വ​​പ്ന​​ദൂ​​ര​​മാ​​യ 90 മീ​​റ്റ​​ർ ഇ​​ന്ത്യ​​ൻ താ​​രം നീ​​ര​​ജ് ചോ​​പ്ര പി​​ന്നി​​ട്ട വ​​ർ​​ഷം കൂ​​ടി​​യാ​​ണ് മ​​റ​​യു​​ന്ന​​ത്. മേ​​യി​​ൽ ദോ​​ഹ ഡ​​യ​​മ​​ണ്ട് ലീ​​ഗ് മീ​​റ്റി​​ൽ 90.23 മീ​​റ്റ​​ർ ദൂ​​ര​​ത്തി​​ൽ ജാ​​വ​​ലി​​ൻ പാ​​യി​​ച്ച നീ​​ര​​ജ് ക​​രി​​യ​​റി​​ലെ നി​​ർ​​ണാ​​യ​​ക നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി.

ഓ​​ഗ​​സ്റ്റി​​ൽ ഡ​​യ​​മ​​ണ്ട് ലീ​​ഗ് ഫൈ​​ന​​ൽ​​സി​​ൽ നീ​​ര​​ജ് വെ​​ള്ളി​​യും നേ​​ടി. ബം​​ഗ​​ളൂ​​രു​​വി​​ൽ സ്വ​​ന്തം പേ​​രി​​ൽ നീ​​ര​​ജ് ചോ​​പ്ര ക്ലാ​​സി​​ക് മ​​ത്സ​​രം ന​​ട​​ത്തി. പ്ര​​മു​​ഖ താ​​ര​​ങ്ങ​​ൾ പ​​ങ്കെ​​ടു​​ത്ത മ​​ത്സ​​ര​​ത്തി​​ൽ നീ​​ര​​ജ് ചോ​​പ്ര സ്വ​​ർ​​ണം നേ​​ടി.

ഇന്ത്യന്‍ ഫുട്‌ബോള്‍ താഴേക്ക്!

തി​​രി​​ച്ച​​ടി​​ക​​ളി​​ലൂ​​ടെ ഇ​​ന്ത്യ​​ൻ പു​​രു​​ഷ ഫു​​ട്ബോ​​ൾ ടീം ​​സ​​മീ​​പ​​കാ​​ല​​ത്തെ ഏ​​റ്റ​​വും മോ​​ശം റാ​​ങ്കിം​​ഗി​​ലേ​​ക്ക് വീ​​ണ​​പ്പോ​​ൾ വ​​നി​​ത​​ക​​ൾ​​ക്ക് അ​​ഭി​​മാ​​ന നി​​മി​​ഷം. തായ്‌ലന്‍ഡ്്, ഇറാക്ക്‌, മം​​ഗോ​​ളി​​യ തു​​ട​​ങ്ങി​​യ​​വ​​രെ തോ​​ൽ​​പ്പി​​ച്ച് എ​​എ​​ഫ്സി ഏ​​ഷ്യ​​ൻ ക​​പ്പ് യോ​​ഗ്യ​​ത നേ​​ടി.

ച​​രി​​ത്രം കു​​റി​​ച്ച് മാ​​ള​​വി​​ക

26 വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു ശേ​​ഷം ഇ​​ന്ത്യ​​ൻ ഫു​​ട്ബോ​​ൾ ടീ​​മി​​നാ​​യി ബൂ​​ട്ട​​ണി​​ഞ്ഞ മ​​ല​​യാ​​ളി പെ​​ണ്‍​കു​​ട്ടി​​യെ​​ന്ന നേ​​ട്ടം കാ​​സ​​ർ​​കോ​​ട് നീ​​ലേ​​ശ്വ​​രം ബ​​ങ്ക​​ളം സ്വ​​ദേ​​ശി പി. ​​മാ​​ള​​വി​​ക​​യ്ക്ക് സ്വ​​ന്ത​​മാ​​യ​​ത് ഈ ​​വ​​ർ​​ഷം.

ഡെം​​ബ​​ലെ വ​​ർ​​ഷം

ഫ്ര​​ഞ്ച് താ​​രം ഉസ്മാന്‍ ഡെം​​ബ​​ലെ ബാ​​ല​​ണ്‍​ദ്യോ​​റും ഫി​​ഫ ദ ​​ബെ​​സ്റ്റും നേ​​ടി​​യെ​​ങ്കി​​ലും അ​​ർ​​ജ​​ന്‍റീ​​ന​​ക്കാ​​ര​​ൻ ല​​യ​​ണ​​ൽ മെ​​സി​​യും പോ​​ർ​​ച്ചു​​ഗ​​ൽ താ​​രം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യും ത​​ന്നെ​​യാ​​ണ് ആ​​ഗോ​​ള ഫു​​ട്ബോ​​ളി​​നെ ഭ​​രി​​ച്ച​​ത്.

മെ​സി ഇ​ന്ത്യ​യി​ല്‍

ല​യ​ണ​ല്‍ മെ​സി കേ​ര​ള​ത്തി​ലെ​ത്തി​യി​ല്ലെ​ങ്കി​ലും ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ള്‍ ആ​രാ​ധ​ക​രു​ടെ മ​നം​നി​റ​ച്ച് രാ​ജ്യ​ത്ത് സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ വ​ര്‍​ഷം കൂ​ടി​യാ​ണി​ത്. മൂ​ന്നു ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​ല്‍ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ എ​ത്തി. ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ന്‍​തെ​ണ്ടു​ല്‍​ക്ക​റ​ട​ക്ക​മു​ള്ള താ​ര​ങ്ങ​ള്‍​ക്കൊ​പ്പം ഒ​ന്നി​ച്ച് കാ​ണാ​നും ആ​രാ​ധ​ക​ര്‍​ക്ക് അ​വ​സ​രം ല​ഭി​ച്ചു.

Sports

ദേശീയ സ്‌കൂള്‍ ഗെയിംസ്: ജൂണിയര്‍ ഗേള്‍സ് ഫുട്‌ബോളില്‍ കേരളം ഫൈനലില്‍

കല്‍പ്പറ്റ: ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നടക്കുന്ന 69-ാമത് ദേശീയ സ്‌കൂള്‍ ഗെയിംസില്‍ ജൂണിയര്‍ പെണ്‍കുട്ടികളുടെ ഫുട്‌ബോളില്‍ കേരളം ഫൈനലില്‍. ഞായറാഴ്ച നടന്ന മത്സരത്തില്‍ മേഘാലയയെ എതിരില്ലാതെ നാല് ഗോളിന് പരാജയപ്പെടുത്തിയാണ് കേരളം കലാശക്കളിക്ക് അര്‍ഹത നേടിയത്.

പ്രാഥമിക റൗണ്ടില്‍ തെലുങ്കാന(5-0), തിപുര(3-0), ഡല്‍ഹി(2-0) ടീമുകളെ തോല്‍പ്പിച്ച കേരളം ഗുജറാത്തിനോട്(2-0)തോറ്റിരുന്നു. പ്രീ ക്വാര്‍ട്ടറില്‍ മിസോറാം കളിക്ക് എത്താത്തതിനാല്‍ കേരളത്തിന് വാക്ക് ഓവര്‍ ലഭിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹരിയാനയെയാണ്(2-0) കേരളം കീഴടക്കിയത്. കല്‍പ്പറ്റ സ്വദേശി സെറ മേരി തോമസാണ് കേരള ടീം ക്യാപ്റ്റന്‍.

 

Sports

ലാഥം-കോൺവേ ഷോ! വിൻഡീസിനെതിരേ കിവീസ് കൂറ്റൻ സ്കോറിലേക്ക്

മൗണ്ട് മാംഗനൂയി: വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ന്യൂസിലൻഡ് കൂറ്റൻ സ്കോറിലേക്ക്. ഒന്നാം ദിനം കളിയവസാനിപ്പിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 334 റൺസെന്ന നിലയിലാണ് കിവീസ്.

തകർപ്പൻ സെഞ്ചുറികളുമായി കളംനിറഞ്ഞ ഡെവൺ കോൺവേയുടെയും (178) നായകൻ ടോം ലാഥമിന്‍റെയും (137) ഇന്നിംഗ്സ് കരുത്തിലാണ് കിവീസ് മികച്ച സ്കോറിലെത്തിയത്. നിലവിൽ ഇരട്ടസെഞ്ചുറിയിലേക്ക് കുതിക്കുന്ന കോൺവേയ്ക്കൊപ്പം ഒമ്പതു റൺസുമായി ജേക്കബ് ഡഫിയാണ് ക്രീസിൽ.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലൻഡിനു വേണ്ടി ഓപ്പണർമാർ സ്വപ്നതുല്യമായ തുടക്കമാണ് നല്കിയത്. ഇരുവരും ചേർന്ന് ആദ്യവിക്കറ്റിൽ 323 റൺസാണ് അടിച്ചുകൂട്ടിയത്.

279 പന്തിൽ 25 ബൗണ്ടറികൾ ഉൾപ്പെടുന്നതാണ് കോൺവേയുടെ ഇന്നിംഗ്സ്. അതേസമയം, 246 പന്തിൽ 15 ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെടെ 137 റൺസെടുത്ത ലാഥമിനെ കെമർ റോച്ച് ആണ് പുറത്താക്കിയത്.

Sports

ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസിൽ എംജി ജേതാക്കൾ

ജയ്‌പുർ: അഞ്ചാമത് ഖേലോ ഇന്ത്യ അന്തർ സർവകലാശാല കായിക മേളയിൽ ബാസ്കറ്റ്ബോൾ സ്വർണം കോട്ടയം എംജി സർവകലാശാലയ്ക്ക്. വനിതാ വിഭാഗത്തിലാണ് എംജി സർവകലാശാലയുടെ സുവർണ നേട്ടം.

ആവേശകരമായ ഫൈനലിൽ ചെന്നൈ എസ്ആർഎം സർവകലാശാലയെയാണ് കോട്ടയം എംജി കീഴടക്കിയത്. 60 പോയിന്‍റിന് എതിരേ 74 ബാസ്കറ്റ് നടത്തിയായിരുന്നു കോട്ടയം എംജി ഫൈനലിൽ വെന്നിക്കൊടി പാറിച്ചത്.

എംജിക്കു വേണ്ടി അക്ഷയ ഫിലിപ്പ് 17 പോയിന്‍റുമായി ടോപ് സ്‌കോറർ ആയി. ഐറിൻ എൽസ ജോൺ 14 ഉം എസ്.എസ്. കൃഷ്ണപ്രിയ 13 ഉം എ. അജിന 12 ഉം റീമ ​​റൊണാൾഡ് , ആതിര ദാസ് എന്നിവർ ഒമ്പത് പോയിന്‍റ് വീതവും സ്വന്തമാക്കി. എസ്ആർഎം ചെന്നൈയ്ക്കു വേണ്ടി സോന റെസലിൻ 14 ഉം എം. സംഗിത്രവും 14 പോയിന്‍റ് വീതം നേടി.

സി.വി. സണ്ണി പരിശീലിപ്പിച്ച ടീമിൽ , സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ കോച്ച് ജോബിൻ ആയിരുന്നു സഹ പരിശീലകൻ. മാനേജർ സുമ ജോസഫ്. സാന്ദ്ര ഫ്രൻസിസ്‌ ആണ് ടീം ക്യാപ്റ്റൻ.

Sports

ചരിത്രം കുറിച്ച് ഇന്ത്യ ഫിഫ ലോകകപ്പ് ഫുട്‌ബോളിന്! യോഗ്യത ഇങ്ങനെ!

ചരിത്രം കുറിച്ച് ഇന്ത്യ ഫിഫ ലോകകപ്പ് ഫുട്‌ബോളിന്; ഈ വാര്‍ത്ത കേള്‍ക്കാനും വായിക്കാനും ഇനിയും എത്രകാലം..? ബ്രസീല്‍, അര്‍ജന്റീന, ഫ്രാന്‍സ്, സ്‌പെയിന്‍ ടീമുകള്‍ക്കെല്ലാമായി ഹൃദയം നല്‍കിയ 70, 80, 90 കിഡ്‌സുകള്‍ക്ക് ഇന്ത്യ ഫിഫ ലോകകപ്പ് കളിക്കുന്നതു കാണാനുള്ള ഭാഗ്യം ഉണ്ടായേക്കില്ല. അല്ലെങ്കില്‍ ഇന്ത്യ ആതിഥേയത്വം വഹിക്കണം, ആതിഥേയരെന്ന നിലയില്‍ ഒരു ഫ്രീ ടിക്കറ്റ്..!
വെറും 1.56 ലക്ഷം ജനസംഖ്യ മാത്രമുള്ള കരീബിയന്‍ രാജ്യം കുറസാവോയും 5.25 ലക്ഷം ജനസംഖ്യയുള്ള ആഫ്രിക്കന്‍ രാജ്യം കേപ് വെര്‍ഡെയും 2026 ഫിഫ ലോകകപ്പിനു യോഗ്യത സ്വന്തമാക്കി. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ഫിഫ ലോകകപ്പിനെത്തുന്ന ഏറ്റവും ചെറിയ രാജ്യമെന്ന ചരിത്രം കുറിച്ചാണ് കുറസാവോയുടെ വരവ്. കേപ് വെര്‍ഡെ ഏറ്റവും ചെറിയ മൂന്നാമനും. 2018 ലോകകപ്പ് കളിച്ച ഐസ് ലന്‍ഡാണ് ഈ പട്ടികയിലെ രണ്ടാം സ്ഥാനക്കാര്‍.
'ചെലരോടെ ശരിയാകും ചെലരോടെ ശരിയാകില്ല, ഇന്ത്യയുടെ ശരിയായില്ല' എന്നു പറഞ്ഞ് നമുക്ക് ആശ്വസിക്കാം... കാരണം, 1950 ഫിഫ ലോകകപ്പ് യോഗ്യത ലഭിച്ചിട്ടും അതുവേണ്ടെന്നുവച്ച ചരിത്രമാണ് ഇന്ത്യക്കുള്ളത്.

സമീപ ചരിത്രം

2026 ഫിഫ ലോകകപ്പ് ഏഷ്യന്‍ യോഗ്യതയുടെ മൂന്നാം റൗണ്ടിലാണ് ഇന്ത്യ പുറത്തായത്. പിന്നാലെ എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടിലും പുറത്ത്. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവിയും ശോഭനമല്ലെന്നു തെളിയിച്ച് അണ്ടര്‍ 17, അണ്ടര്‍ 20 ടീമുകള്‍ ഏഷ്യ കപ്പ് യോഗ്യതയും സ്വന്തമാക്കിയില്ല.
ഇതിനിടെ 2025-26 ഇന്ത്യന്‍ സൂപ്പര്‍ ലീഗ്, ഐ ലീഗ് ഫുട്‌ബോള്‍ സീസണ്‍ മേലാളന്മാരുടെ കൈയിലിരിപ്പുകാരണം ഇതുവരെ ആരംഭിച്ചിട്ടില്ല. അതായത് രാജ്യത്ത് താഴേത്തട്ടില്‍ മാത്രമേ നിലവില്‍ ഫുട്‌ബോള്‍ ഉള്ളൂ. കേരളത്തില്‍ കേരള സൂപ്പര്‍ ലീഗ് നടക്കുന്നുണ്ടന്നതാണ് ഏക ആശ്വാസം. കോല്‍ക്കത്തയിലും ഗോവയിലും ആഭ്യന്തര ഫുട്‌ബോളുകള്‍ക്കും പന്തുരുണ്ടു. ഇന്ത്യയുടെ ഫുട്‌ബോള്‍ ഭാവിക്കു ശുഭസൂചനയല്ല ഇതെല്ലാം നല്‍കുന്നത്.

 

National

ഐ​പി​എ​ൽ ലേ​ലം അ​ബു​ദാ​ബി​യി​ൽ ഡി​സം​ബ​ർ പ​കു​തി​യോ​ടെ

ന്യൂ​ഡ​ൽ​ഹി: ടി20 ​ക്രി​ക്ക​റ്റ് ലീ​ഗാ​യ ഐ​പി​എ​ൽ 19-ാം സീ​സ​ണി​നാ​യു​ള്ള ക​ളി​ക്കാ​രു​ടെ ലേ​ലം ഡി​സം​ബ​ർ പ​കു​തി​യോ​ടെ അ​ബു​ദാ​ബി​യി​ൽ ന​ട​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. ലേ​ല വേ​ദി​യാ​യി അ​ബു​ദാ​ബി​യെ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ബി​സി​സി​ഐ ഉ​ദ്യോ​ഗ​സ്ഥ​ൻ വാ​ർ​ത്താ ഏ​ജ​ൻ​സി​യോ​ട് പ​റ​ഞ്ഞു. വി​ദേ​ശ​ത്ത് ഐ​പി​എ​ൽ ലേ​ലം ന​ട​ക്കു​ന്ന​ത് ഇ​ത് തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യാ​ണ്.

മു​മ്പ് 2023ൽ ​ദു​ബാ​യി​ലും 2024ൽ ​ജി​ദ്ദ​യി​ലും ലേ​ലം ന​ട​ന്നി​രു​ന്നു. ലേ​ല വേ​ദി​യാ​യി അ​ബു​ദാ​ബി​യെ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷം സൗ​ദി അ​റേ​ബ്യ​യി​ൽ ഒ​രു മെ​ഗാ ലേ​ലം ന​ട​ന്ന​തി​നാ​ൽ ഇ​ത് ഒ​രു മി​നി ലേ​ല​മാ​യി​രി​ക്കും.

ഇ​ന്ത്യ​യി​ൽ ലേ​ലം ന​ട​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച് ച​ർ​ച്ച​ക​ൾ ന​ട​ന്നി​രു​ന്നു. എ​ന്നി​രു​ന്നാ​ലും വി​ദേ​ശ സ​പ്പോ​ർ​ട്ട് സ്റ്റാ​ഫി​ന് കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​മാ​യ​തി​നാ​ൽ അ​ബു​ദാ​ബി തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​തി​നാ​ൽ വി​ദേ​ശ​ത്ത് ഐ​പി​എ​ൽ ലേ​ലം ന​ട​ത്തു​ന്ന രീ​തി ത​ൽ​ക്കാ​ലം തു​ട​രാ​നാ​ണ് സാ​ധ്യ​ത.

District News

കാ​യി​ക വ​കു​പ്പി​ൽ കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കും: മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ

പു​ൽ​പ്പ​ള്ളി ആ​ർ​ച്ച​റി അ​ക്കാ​ദ​മി സ്റ്റേ​ഡി​യ​ത്തി​ന് ത​റ​ക്ക​ല്ലി​ട്ടു

പു​ൽ​പ്പ​ള്ളി: കാ​യി​ക വ​കു​പ്പി​ൽ കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നും കാ​യി​ക നി​ല​വാ​രം ഉ​യ​ർ​ത്താ​ൻ താ​ര​ങ്ങ​ൾ​ക്ക് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ. പു​ൽ​പ്പ​ള്ളി ആ​ർ​ച്ച​റി അ​ക്കാ​ദ​മി സ്റ്റേ​ഡി​യ​ത്തി​ന് ത​റ​ക്ക​ല്ലി​ട്ട ശേ​ഷം പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. കാ​യി​ക വ​കു​പ്പി​ന്‍റെ​യും മ​റ്റ് വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് സ​ർ​ക്കാ​ർ 3400 കോ​ടി രൂ​പ​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലെ ക​ളി​ക്ക​ള​ങ്ങ​ൾ, ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ സ്റ്റേ​ഡി​യ​ങ്ങ​ൾ, സി​ന്ത​റ്റി​ക് ട്രാ​ക്കു​ക​ൾ, സ്വി​മ്മിം​ഗ് പൂ​ൾ, സ്പോ​ർ​ട്സ് ടൂ​റി​സം പ​ദ്ധ​തി​ക​ൾ, ഫി​റ്റ്ന​സ് സെ​ന്‍റ​റു​ക​ൾ, സ്പോ​ർ​ട്സ് മെ​ഡി​സി​ൻ സെ​ന്‍റ​റു​ക​ൾ, സ്പോ​ർ​ട്സ് സ​യ​ൻ​സ് സെ​ന്‍റ​റു​ക​ൾ, ആ​ർ​ച്ച​റി അ​ക്കാ​ദ​മി എ​ന്നി​ങ്ങ​നെ നി​ര​വ​ധി പ​ദ്ധ​തി​ക​ൾ സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി വ​രി​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ജി​ല്ല​യു​ടെ കാ​യി​ക സ്വ​പ്ന​ത്തി​ന് ക​രു​ത്ത് പ​ക​രു​ന്ന പു​ൽ​പ്പ​ള്ളി ആ​ർ​ച്ച​റി അ​ക്കാ​ദ​മി അ​ഞ്ച് കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പൂ​ർ​ത്തി​ക​രി​ക്കു​ക. പു​ൽ​പ്പ​ള്ളി ടൗ​ണി​നോ​ട് ചേ​ർ​ന്ന എ​ട്ട് ഏ​ക്ക​റി​ൽ സ്റ്റേ​ഡി​യം, പ​രി​ശീ​ല​ന കേ​ന്ദ്രം, ശു​ചി​മു​റി ബ്ലോ​ക്ക് തു​ട​ങ്ങി​യ​വ നി​ർ​മി​ക്കും. ഗ്രൗ​ണ്ട് ഡെ​വ​ല​പ്മെ​ന്‍റ്, ആ​ർ​ച്ച​റി കോ​ന്പ​റ്റീ​ഷ​ൻ ഏ​ര്യ, റീ​ട്ടൈ​നിം​ഗ് വാ​ൾ, ടോ​യ്‌​ല​റ്റ് കം ​ചെ​യ്ഞ്ചിം​ഗ് റൂം, ​അ​നു​ബ​ന്ധ ഇ​ല​ക്ട്രി​ക്ക​ൽ പ്ര​വൃ​ത്തി​ക​ൾ എ​ന്നി​വ​യാ​ണ് നി​ർ​മാ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

പു​ൽ​പ്പ​ള്ളി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി 80 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് വാ​ങ്ങി ന​ൽ​കി​യ എ​ട്ടേ​ക്ക​ർ സ്ഥ​ല​ത്ത് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ 50 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് ചു​റ്റു​മ​തി​ലും 60 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ചെ​ല​വ​ഴി​ച്ച് ഓ​ഫീ​സി​നും താ​മ​സ സൗ​ക​ര്യ​ത്തി​നു​മാ​യി ആ​റ് പ്രീ​ഫാ​ബു​ക​ളും നി​ർ​മി​ച്ചി​ട്ടു​ണ്ട്.
ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​ൽ​പ്പ​ള്ളി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ് കു​മാ​ർ, ജി​ല്ല സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് കെ.​എം. ഫ്രാ​ൻ​സി​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. വി​ജ​യി,

സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ അം​ഗം എം. ​മ​ധു, പു​ൽ​പ്പ​ള്ളി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​ഷി ചാ​രു​വേ​ലി​ൽ, സ്പോ​ർ​ട്സ് കേ​ര​ള ഫൗ​ണ്ടേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ (സി​വി​ൽ) പ്ര​ബി​ൻ പ്ര​സാ​ദ്, സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ പി.​കെ. അ​യൂ​ബ്, ടി.​വി. പീ​റ്റ​ർ, ടി.​കെ. ഹ​രി, കെ.​ആ​ർ. സ​ജീ​വ​ൻ, ജെ​റി​ൽ സെ​ബാ​സ്റ്റ്യ​ൻ, എം.​ആ​ർ. ജ​ന​ക​ൻ, ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Sports

സൂ​പ്പ​ർ ക​പ്പ് ഫു​ട്ബോ​ൾ: കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സ്‌ സെ​മി കാ​ണാ​തെ പു​റ​ത്താ​യി

മ​ഡ്ഗാ​വ്: സൂ​പ്പ​ർ ക​പ്പ് ഫു​ട്ബോ​ളി​ൽ നി​ന്ന് പു​റ​ത്താ​യി കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സ്‌. ഫാ​റ്റോ​ർ​ദ​യി​ലെ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ മും​ബൈ സി​റ്റി എ​ഫ്‌​സി​യോ​ട് 0-1 ന് ​പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്‌​സ് ടൂ​ർ​ണ​മെ​ന്‍റി​ൽ നി​ന്ന് പു​റ​ത്താ​യ​ത്.

ഒ​രു ഗോ​ളി​നാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ പ​രാ​ജ​യം. ഇ​തോ​ടെ മും​ബൈ സെ​മി​യി​ലേ​ക്ക് മു​ന്നേ​റി. ഇ​രു​ടീ​മു​ക​ൾ​ക്കും ആ​റു​പോ​യി​ന്‍റാ​ണ്. എ​ന്നാ​ൽ പ​ര​സ്പ‌​രം ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ ല​ഭി​ച്ച പോ​യി​ന്‍റ് ക​ണ​ക്കി​ലെ​ടു​ത്താ​ണ് മും​ബൈ​യു​ടെ സെ​മി​പ്ര​വേ​ശം.

ക​ളി​യു​ടെ പ​കു​തി സ​മ​യ​വും പ​ത്തു​പേ​രാ​യി ക​ളി​ച്ച ബ്ലാ​സ്റ്റേ​ഴ്‌​സ് മി​ക​ച്ച പോ​രാ​ട്ടം ന​ട​ത്തി​യെ​ങ്കി​ലും, നി​ർ​ഭാ​ഗ്യ​വ​ശാ​ൽ അ​വ​സാ​ന നി​മി​ഷം വ​ഴ​ങ്ങി​യ സെ​ൽ​ഫ് ഗോ​ൾ സെ​മി​ഫൈ​ന​ൽ സ്ഥാ​നം നി​ഷേ​ധി​ച്ചു.

Leader Page

കായിക സാക്ഷരത അനിവാര്യം

പി​റ​വി​ക്കു​ശേ​ഷം ഏ​ഴു ദ​ശ​കം പി​ന്നി​ട്ട കേ​ര​ള​ത്തി​ന്‍റെ കാ​യി​ക​രം​ഗ​ത്തെ​ക്കു​റി​ച്ചു ചി​ന്തി​ക്കു​ന്പോ​ൾ ഉ​യ​ർ​ച്ച​യും താ​ഴ്ച​യും തി​രി​ച്ചു​വ​ര​വും നി​ഴ​ലി​ക്കു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് തെ​ളി​യു​ന്ന​ത്. ഒ​രുകാ​ല​ത്ത് ഇ​ന്ത്യ​യു​ടെ കാ​യി​ക ത​ല​സ്ഥാ​ന​മാ​യി​രു​ന്നു കേ​ര​ളം. എ​ല്ലാ ഇ​ന​ങ്ങ​ളി​ലും രാ​ജ്യാ​ന്ത​ര നി​ല​വാ​ര​മു​ള്ള കാ​യി​ക​പ്ര​തി​ഭ​ക​ളെ നാം ​വ​ള​ർ​ത്തി​യെ​ടു​ത്തു.

ഐ​ക്യ​കേ​ര​ളം പി​റ​ന്ന​ശേ​ഷം വ​ലി​യ വ​ള​ർ​ച്ച​യാ​ണ് കേ​ര​ള​ത്തി​ന്‍റെ കാ​യി​ക​രം​ഗ​ത്തി​നു​ണ്ടാ​യ​ത്. വ​ലി​യൊ​രു താ​ര​നി​ര​ത​ന്നെ ഒ​ളി​മ്പി​ക്സി​ൽ പ​ങ്കെ​ടു​ത്തു. സൂ​പ്പ​ർ ലീ​ഗു​ക​ളി​ലൂ​ടെ ക​ളി​യു​ടെ ആ​ഗോ​ള​വ​ത്ക​ര​ണ​ത്തി​ലും നാം ​പ​ങ്കാ​ളി​ക​ളാ​യി. മെ​സി​യും റൊ​ണാ​ൾ​ഡോ​യു​മൊ​ക്കെ ന​മ്മു​ടെ സ്വ​ന്തം സ​ഹോ​ദ​ര​ന്മാ​രാ​യി.

എ​ങ്കി​ലും കാ​യി​ക​രം​ഗ​ത്ത് നാം ​വ​ള​രു​ക​യാ​ണോ എ​ന്ന ചോ​ദ്യം എ​ഴു​പ​തു വ​ർ​ഷ​ത്തി​നു​ശേ​ഷ​വും വ​ള​രെ പ്ര​സ​ക്ത​മാ​ണ്. സ​മീ​പ​കാ​ല​ത്ത് ത​മി​ഴ്നാ​ട്, ഹ​രി​യാ​ന, ഒ​ഡീ​ഷ പോ​ലെ പ​ല സം​സ്ഥാ​ന​ങ്ങ​ളും ന​മ്മെ മ​റി​ക​ട​ന്നു. അ​വ​ർ കാ​യി​ക​രം​ഗ​ത്തി​നു കൂ​ടു​ത​ൽ പ്രാ​ധാ​ന്യം കൊ​ടു​ക്കാ​ൻ തു​ട​ങ്ങി. ന​മ്മ​ളാ​ക​ട്ടെ പാ​ര​മ്പ​ര്യം പ​റ​ഞ്ഞ് "ഉ​ള്ള​ത് വ​ച്ച് ഉ​ള്ള​തു​പോ​ലെ' എ​ന്ന ന​യ​ത്തി​ലൊ​തു​ങ്ങി. കാ​ലം ആ​വ​ശ്യ​പ്പെ​ടു​ന്ന മാ​റ്റ​ങ്ങ​ൾ ന​മ്മ​ൾ അ​വ​ഗ​ണി​ച്ചു​വെ​ന്നു പ​റ​യേ​ണ്ടി​വ​രും.

എ​വി​ടെ​യാ​ണു പി​ഴ​ച്ച​ത്? പ​രി​ശീ​ല​ന​രീ​തി​ക​ളെ ഒ​രു പ​രി​ധി​യി​ൽ​ക്ക​വി​ഞ്ഞു കു​റ്റം പ​റ​യാ​ൻ ക​ഴി​യി​ല്ല. അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ളാ​ണു പ്ര​ശ്നം. കേ​ര​ള​ത്തി​ൽ സു​സ​ജ്ജ​മാ‍​യ എ​ത്ര സി​ന്ത​റ്റി​ക് ട്രാ​ക്കു​ക​ളു​ണ്ട് എ​ന്നു നോ​ക്കി​യാ​ൽ​ത്ത​ന്നെ ചി​ത്രം വ്യ​ക്ത​മാ​കും. പേ​രി​ന് പ​ത്തും പ​തി​ന​ഞ്ചും ട്രാ​ക്കു​ക​ളു​ണ്ട്. എ​ന്നാ​ൽ, ഒ​രു മീ​റ്റ് ന​ട​ത്താ​ന്‍ പ​റ്റു​ന്ന​ത് നാ​ലോ അ​ഞ്ചോ മാ​ത്രം. മെ​സി വ​രു​ന്നു എ​ന്നു ന​മ്മ​ള്‍ കു​റേ പ​റ​ഞ്ഞു. എ​ന്നാ​ല്‍ മെ​സി​ക്കു ക​ളി​ക്കാ​ന്‍ പ​റ്റി​യ, രാ​ജ്യാ​ന്ത​ര ടീ​മു​ക​ള്‍​ക്കു ക​ളി​ക്കാ​ന്‍ പ​റ്റി​യ ഫു​ട്ബോ​ള്‍ സ്റ്റേ​ഡി​യം എ​വി​ടെ?

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കാ​യി​ക​ഖ​നി​യാ​ണ് കേ​ര​ളം. ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ അ​തി​ന​നു​സ​രി​ച്ച് മാ​റ്റി​യാ​ലേ പ​രി​ശീ​ല​ന പ​ദ്ധ​തി​ക​ള്‍ വി​ജ​യി​ക്കൂ. അ​തു​പോ​ലെ ന​മു​ക്ക് ന​ല്ലൊ​രു സ്പോ​ര്‍​ട്സ് സ​യ​ന്‍​സ് സെ​ന്‍റ​റി​ല്ല. ത​മ്മി​ല്‍ ഭേ​ദം തി​രു​വ​ന​ന്ത​പു​രം എ​ല്‍​എ​ന്‍​സി​പി​ഇ​യി​ലെ ഒ​രു സെ​ന്‍റ​ര്‍ മാ​ത്ര​മാ​ണ്. ന​ല്ലൊ​രു സ്പോ​ര്‍​ട്സ് റി​സ​ര്‍​ച്ച് സെ​ന്‍റ​ര്‍ ന​മു​ക്കി​ല്ല. സ്പോ​ര്‍​ട്സ് സ​ര്‍​വ​ക​ലാ​ശാ​ല​യു​മി​ല്ല. ഇ​പ്പോ കു​ട്ടി​ക​ളു​ടെ ക​ഴി​വി​ന​നു​സ​രി​ച്ചാ​ണു പ്ര​ക​ട​നം. ഉ​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്നു മാ​ത്രം.

ആ​രോ​ഗ്യ​മാ​ണ് ഈ ​മ​ണി​ക്കൂ​റി​ലെ സു​പ്ര​ധാ​ന​മാ​യ കാ​ര്യം. ന​മ്മ​ൾ അ​ങ്ങേ​യ​റ്റം അ​വ​ഗ​ണി​ക്കു​ന്ന​തും പ​ല രാ​ജ്യ​ങ്ങ​ളും പ​ര​മ​പ്രാ​ധാ​ന്യം ന​ല്കു​ന്ന​തു​മാ​യ കാ​ര്യ​മാ​ണ് കാ​യി​ക സാ​ക്ഷ​ര​ത എ​ന്ന​ത്. എ​ല്‍​കെ​ജി മു​ത​ല്‍ ഏ​ഴാം​ക്ലാ​സ് വ​രെ​യു​ള്ള സ​മ​ഗ്ര പ​ദ്ധ​തി​യാ​ണ​ത്. എ​ങ്ങ​നെ​യാ​ണോ ഭാ​ഷ​യും മ​റ്റു വി​ഷ​യ​ങ്ങ​ളും പ​ഠി​ക്കു​ന്ന​ത് അ​തു​പോ​ലെ കു​ട്ടി ശ​രി​യാ​യ രീ​തി​യി​ല്‍ ന​ട​ക്കാ​നും ഇ​രി​ക്കാ​നും ഓ​ടാ​നും എ​റി​യാ​നും പി​ടി​ക്കാ​നും പ​ഠി​ക്ക​ണം. അ​ടി​സ്ഥാ​നച​ല​ന​ങ്ങ​ൾ വി​ക​സി​പ്പി​ക്ക​ണം. അ​തു​പോ​ലെ, കാ​യി​ക സ്കി​ല്‍ വ​ള​ർ​ത്ത​ണം. എ​ങ്ങ​നെ​യാ​ണ് പ​ന്ത് നി​യ​ന്ത്രി​ക്കേ​ണ്ട​ത്, പാ​സ് ചെ​യ്യേ​ണ്ട​ത്, ഡ്രി​ബി​ള്‍ ചെ​യ്യേ​ണ്ട​ത്, ടെ​ന്നീ​സ് റാ​ക്ക​റ്റ് പി​ടി​ക്കേ​ണ്ട​ത്, ക്രി​ക്ക​റ്റ് ബാ​റ്റ് എ​ങ്ങ​നെ പി​ടി​ക്ക​ണം, ന​ട​ക്കു​മ്പോ​ള്‍ കൈ​ക​ള്‍ എ​ങ്ങ​നെ വീ​ശ​ണം, പാ​ദ​ങ്ങ​ള്‍ എ​ങ്ങ​നെ​യാ​യാ​യി​രി​ക്ക​ണം, ഇ​രി​ക്കു​മ്പോ​ള്‍ അ​പ്പ​ര്‍ ബോ​ഡി എ​ങ്ങ​നെ​യാ​യി​രി​ക്ക​ണം ഇ​തെ​ല്ലാം കൃ​ത്യ​മാ​യി കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്ക​ണം. അ​ങ്ങ​നെ വ​ള​ര്‍​ന്നു​വ​രു​ന്ന കു​ട്ടി​ക്ക് കാ​യി​ക​രം​ഗം തെ​ര​ഞ്ഞെ​ടു​ക്കു​മ്പോ​ള്‍ മു​ന്നേ​റാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടാ​കി​ല്ല. ദേ​ശീ​യ അ​ന്ത​ര്‍​ദേ​ശീ​യ ത​ല​ത്തി​ലെ​ത്തി​ക്കാ​ന്‍ പ​രി​ശീ​ല​ക​ർ​ക്കും എ​ളു​പ്പ​മാ​കും.

ന​മ്മു​ടെ രാ​ജ്യ​ത്ത് കാ​യി​ക​സാ​ക്ഷ​ര​ത എ​ന്ന ആ​ശ​യ​മി​ല്ല. കേ​ര​ള​ത്തി​ലെ മു​ഴു​വ​ന്‍ വി​ദ്യാ​ല​യ​ങ്ങ​ളി​ലും അ​തു ന​ട​പ്പാ​ക്ക​ണം. ഇ​ങ്ങ​നെ ഏ​ഴാം​ക്ലാ​സ് വ​രെ പ്രാ​ഥ​മി​ക കാ​ര്യ​ങ്ങ​ള്‍ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ള്‍ എ​ട്ടാം​ക്ലാ​സ് മു​ത​ല്‍ മ​ത്സ​രാ​ധി​ഷ്ഠി​ത പ​രി​ശീ​ല​ന​ത്തി​ലേ​ക്കു പോ​കു​ന്നു. എ​ല്ലാ കാ​യി​ക ഇ​ന​ങ്ങ​ളു​മാ​യും പ​രി​ച​യ​പ്പെ​ടു​ന്ന​തുകൊ​ണ്ട് പ​തി​മൂ​ന്നാം വ​യ​സ് മു​ത​ല്‍ അ​നു​യോ​ജ്യ​മാ​യ ഇ​നം തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടു​ണ്ടാ​കി​ല്ല. പി​ന്നെ മു​പ്പ​തു വ​യ​സു വ​രെ ശാ​സ്ത്രീ​യ രീ​തി​ക​ളി​ലൂ​ടെ പ്ര​ക​ട​നം മെ​ച്ച​പ്പെ​ടു​ത്താ​നു​മാ​കും. തെ​റ്റാ​യ രീ​തി​യി​ല്‍ വ​ന്ന​വ​രെ പ​തി​ന​ഞ്ചു വ​യ​സി​നു​ശേ​ഷം തി​രു​ത്താ​ന്‍ വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ്.

കാ​യി​ക സാ​ക്ഷ​ര​ത ന​ട​പ്പാ​ക്കു​ന്പോ​ൾ വേ​ണ്ട​ത്ര കാ​യി​കാ​ധ്യാ​പ​ക​ര്‍ വേ​ണം. ഇ​പ്പോ​ൾ എ​ൽ​പി സ്കൂ​ളി​ലും പ്ല​സ് ടു​വി​ലും ഒ​രു കാ​യി​കാ​ധ്യാ​പ​ക​ൻ പോ​ലു​മി​ല്ല. യു​പി​യി​ലും ഹൈ​സ്കൂ​ളി​ലും നാ​മ​മാ​ത്രം. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ ബോ​ധ​പൂ​ർ​വ​മാ​യ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​മാ​ണ്.
കാ​യി​ക​വി​ദ്യാ​ഭ്യാ​സ​ത്തി​നു മ​റ്റു വി​ഷ​യ​ങ്ങ​ള്‍​ക്കു ന​ല്കു​ന്ന​ത്ര പ്രാ​ധാ​ന്യം ന​ല്ക​ണം. ആ​വ​ശ്യ​മു​ള്ള പീ​രീ​ഡു​ക​ള്‍, ക​ളി​സ്ഥ​ല​ങ്ങ​ള്‍ എ​ന്നി​വ ഉ​ണ്ടാ​ക​ണം. ഇ​തു​വ​ഴി മി​ക​ച്ച കാ​യി​ക​താ​ര​ങ്ങ​ള്‍ മാ​ത്ര​മ​ല്ല, നൂ​റു ശ​ത​മാ​നം ആ​രോ​ഗ്യ​മു​ള്ള ത​ല​മു​റകൂ​ടി​യാ​ണു​ണ്ടാ​കു​ന്ന​ത്. എ​ല്ലാം വേ​ണം വേ​ണം എ​ന്നു ന​മ്മ​ള്‍ ഇ​ട​യ്ക്കി​ടെ പ​റ​യാ​റു​ണ്ട്. എ​ന്നാ​ല്‍ ഇച്ഛാ​ശ​ക്തി​യോ​ടെ ന​ട​പ്പാ​ക്കാ​റി​ല്ല. കാ​യി​ക​വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യാ​ല്‍ 2036ലെ ​ഒ​ളി​മ്പി​ക്സി​ല്‍ പ​ത്തി​ല​ധി​കം മെ​ഡ​ലു​ക​ള്‍ കേ​ര​ള​ത്തി​ല്‍​നി​ന്നു​ത​ന്നെ ഉ​ണ്ടാ​കും.

അ​തോ​ടൊ​പ്പം അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​യ ആ​സൂ​ത്ര​ണം വേ​ണം. സ്പോ​ര്‍​ട്സ് സ​യ​ന്‍​സ് വി​ക​സി​പ്പി​ക്ക​ണം. "ട്രെ​യി​ന്‍ ദ ​ട്രെ​യി​ന​ര്‍' പ്രോ​ഗ്രാം ന​ട​ത്ത​ണം. പ​രി​ശീ​ല​ക​ര്‍​ക്ക് ആ​ധു​നി​ക പ​രി​ശീ​ല​ന​രീ​തി​ക​ളി​ല്‍ റി​ഫ്ര​ഷ​ര്‍ കോ​ഴ്സു​ക​ള്‍ ന​ല്ക​ണം. സ്പോ​ര്‍​ട്സ് ഹോ​സ്റ്റ​ലു​ക​ളി​ലെ കു​ട്ടി​ക​ള്‍​ക്ക് ഇ​പ്പോ​ൾ ഭ​ക്ഷ​ണ​ത്തി​ന്‍റെ പ​ണം പോ​ലും കി​ട്ടു​ന്നി​ല്ല. ന​ല്ല പ​രി​ശീ​ല​ന​കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മാ​യ പ​ണം കി​ട്ടു​ന്നി​ല്ല. ഇ​തെ​ല്ലാം മാ​റ​ണം. സ്പോ​ർ​ട്സി​നു ചെ​ല​വാ​ക്കു​ന്ന പ​ണം ക​രു​ത്തു​റ്റ രാ​ജ്യ​ത്തി​നു​വേ​ണ്ടി​യാ​ണെ​ന്ന കാ​ര്യം മ​റ​ക്ക​രു​ത്.

District News

കേ​ര​ള​ത്തി​ൽ കാ​യി​ക സ​ന്പ​ദ് വ്യ​വ​സ്ഥ രൂ​പ​പ്പെ​ടു​ത്തും: മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ

മ​ല​പ്പു​റം: കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള താ​ര​ങ്ങ​ളെ ഒ​ളി​ന്പി​ക്സി​ൽ പ​ങ്കെ​ടു​പ്പി​ച്ച് സ്വ​ർ​ണം നേ​ടു​ക എ​ന്ന ല​ക്ഷ്യം നി​റ​വേ​റ്റാ​നു​ള്ള പ​ദ്ധ​തി​ക​ളാ​ണ് വി​ഷ​ൻ 2031 ന്‍റെ ഭാ​ഗ​മാ​യി കാ​യി​ക​വ​കു​പ്പ് ആ​വി​ഷ്ക​രി​ച്ചു​വ​രു​ന്ന​തെ​ന്ന് കാ​യി​ക മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ. കൂ​ടു​ത​ൽ അ​ന്ത​ർ​ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ൽ മ​ല​യാ​ളി​ക​ളാ​യ കാ​യി​ക​താ​ര​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ക്കും. "കേ​ര​ളം വി​ഷ​ൻ 2031' ന്‍റെ ഭാ​ഗ​മാ​യി മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

കേ​ര​ള​ത്തി​ൽ ഒ​രു കാ​യി​ക സ​ന്പ​ദ് വ്യ​വ​സ്ഥ രൂ​പ​പ്പെ​ടു​ത്തു​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കാ​യി​ക​വ​കു​പ്പി​ൽ ആ​സൂ​ത്ര​ണ​ത്തി​നാ​യി പ്ര​ത്യേ​ക വി​ഭാ​ഗം രൂ​പീ​ക​രി​ച്ചു ക​ഴി​ഞ്ഞു. ഓ​രോ പ​ഞ്ചാ​യ​ത്തി​ലും ക​ളി​ക്ക​ള​ങ്ങ​ളു​ണ്ടാ​ക്കി വി​ദ​ഗ്ധ​രാ​യ പ​രി​ശീ​ല​ക​രെ നി​യ​മി​ക്കും. പ്രൈ​മ​റി സ്കൂ​ൾ ത​ല​ത്തി​ൽ ത​ന്നെ കാ​യി​ക​താ​ര​ങ്ങ​ളെ ക​ണ്ടെ​ത്തി കൃ​ത്യ​മാ​യ പ​രി​ശീ​ല​നം ന​ൽ​കും. രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി ഒ​രു കാ​യി​ക ന​യം രൂ​പീ​ക​രി​ച്ച​ത് കേ​ര​ള​മാ​ണെ​ന്നും മ​ന്ത്രി ഓ​ർ​മി​പ്പി​ച്ചു.

ജി​ല്ലാ ക​ള​ക്ട​ർ വി.​ആ​ർ. വി​നോ​ദ്, സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് യു. ​ഷ​റ​ഫ​ലി, എ​ഡി​എം എ​ൻ.​എം. മെ​ഹ​റ​ലി, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് പി. ​ഹൃ​ഷി​കേ​ശ് കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​നാ​രാ​യ​ണ​ൻ, ജി​ല്ലാ യൂ​ത്ത് കോ​ഓ​ർ​ഡി​നേ​റ്റ​ർ ശ്യാം ​പ്ര​സാ​ദ്, വി​വി​ധ അ​സോ​സി​യേ​ഷ​നു​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

കേ​ര​ള​ത്തി​ന്‍റെ കാ​യി​ക വി​ക​സ​ന​ത്തി​ന് നി​ര​വ​ധി നി​ർ​ദേ​ശ​ങ്ങ​ൾ കാ​യി​ക​താ​ര​ങ്ങ​ളും അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ളും മ​ന്ത്രി​ക്ക് മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ചു. വി​ഷ​ൻ 2031 ന്‍റെ ഭാ​ഗ​മാ​യി കാ​യി​ക വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന കാ​യി​ക സെ​മി​നാ​ർ ന​വം​ബ​ർ മൂ​ന്നി​ന് മ​ല​പ്പു​റം റോ​സ് ലോ​ഞ്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

District News

കായിക താരങ്ങൾക്ക് നൽകുന്നത് മികച്ച പ്രോത്സാഹനം: മന്ത്രി ജി.ആർ.അനിൽ

നെ​ടു​മ​ങ്ങാ​ട്: സ​ര്‍​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ലു​ക​ളു​ടെ ഫ​ല​മാ​യി കാ​യി​ക മേ​ഖ​ല​യി​ലെ താ​ര​ങ്ങ​ള്‍​ക്ക് മി​ക​ച്ച നേ​ട്ട​ങ്ങ​ള്‍ കൈ​വ​രി​ക്കാ​ന്‍ സാ​ധി​ച്ചു​വെ​ന്ന് മ​ന്ത്രി ജി.​ആ​ര്‍.​അ​നി​ല്‍. നെ​ടു​മ​ങ്ങാ​ട് പ​ത്താം​ക​ല്ലി​ല്‍ ഒ​രു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന ഫ്ല​ഡ് ലൈ​റ്റ് സ്റ്റേ​ഡി​യ​ത്തി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കാ​യി​ക രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​രു​ന്ന താ​ര​ങ്ങ​ള്‍​ക്ക് ജോ​ലി ഉ​ൾ​പ്പെ​ടെ​യു​ള്ള മി​ക​ച്ച പ്രോ​ത്സാ​ഹ​ന​ങ്ങ​ളാ​ണ് ന​മ്മു​ടെ സ​ർ​ക്കാ​ർ ന​ൽ​കു​ന്ന​ത്. നി​ല​വി​ലു​ള്ള സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലു​ക​ളു​ടെ മാ​തൃ​ക​യി​ല്‍ കൗ​ണ്‍​സി​ലു​ക​ള്‍ രൂ​പ​പ്പെ​ടു​ത്തി കൂ​ടു​ത​ല്‍ ചെ​റു​പ്പ​ക്കാ​രെ പ​ങ്കാ​ളി​ക​ളാ​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ശ്ര​മം.


പു​തു​ത​ല​മു​റ​യെ ല​ഹ​രി​ക്ക് അ​ടി​മ​പ്പെ​ടാ​തെ ക​ളി​ക്ക​ള​ങ്ങ​ളി​ലേ​ക്ക് ആ​ക​ര്‍​ഷി​ക്കു​ക എ​ന്ന ല​ക്ഷ്യം കൂ​ടി ഈ ​ഉ​ദ്യ​മ​ത്തി​ന് പി​ന്നി​ലു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 65 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് ആ​ധു​നി​ക രീ​തി​യി​ല്‍ സ്റ്റേ​ഡി​യം ഒ​രു​ങ്ങു​ന്ന​ത്. എ​ല്ലാ​ത​ര​ത്തി​ലു​മു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ഉ​ണ്ടാ​കും.


പ​ത്താം​ക​ല്ലി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സി.​എ​സ്.​ശ്രീ​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് കൗ​ൺ​സി​ല​ർ ഷ​മീ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. വൈ​സ് ചെ​യ​ർ​മാ​ർ എ​സ്. ര​വീ​ന്ദ്ര​ൻ,സ്റ്റാ​ൻ​ഡി​ങ് ചെ​യ​ർ​മാ​ൻ​മാ​രാ​യ ബി.​സ​തീ​ശ​ൻ, എ​സ്.​സി​ന്ധു, വ​സ​ന്ത​കു​മാ​രി, കൗ​ൺ​സി​ല​ർ​മാ​രാ​യ രാ​ജേ​ന്ദ്ര​ൻ, എം.​എ​സ്.​ബി​നു, സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി കെ.​പി.​പ്ര​മോ​ഷ് , എ​ൽ​സി സെ​ക്ര​ട്ട​റി ബി. ​ന​ജീ​ബ് സ്‌​പോ​ര്‍​ട് കേ​ര​ള ഫൗ​ണ്ടേ​ഷ​ന്‍ ചീ​ഫ് എ​ന്‍​ജി​നീ​യ​ര്‍ പി.​കെ.​അ​നി​ല്‍​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

NRI

ആ​ഗോ​ള കാ​യി​ക​ത​ല​സ്ഥാ​ന​മാ​കാ​ൻ ദു​ബാ​യി

ദുബായി: നി​​​ര​​​വ​​​ധി അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര കാ​​​യി​​​ക​​​മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ക്ക് ആ​​​തി​​​ഥേ​​​യ​​​ത്വം വ​​​ഹി​​​ക്കാ​​​നൊ​​​രു​​​ങ്ങി ദു​​​ബാ​​​യി. 17-ാമ​​ത് ഏ​​​ഷ്യാ​​​ക​​​പ്പ് ക്രി​​​ക്ക​​​റ്റ് ടൂ​​​ര്‍ണ​​​മെ​​​ന്‍റ്, 2027 പു​​​രു​​​ഷ റ​​​ഗ്ബി ലോ​​​ക​​​ക​​​പ്പ് ഫൈ​​​ന​​​ല്‍ യോ​​​ഗ്യ​​​താ ടൂ​​​ര്‍ണ​​​മെ​​​ന്‍റ്, ദു​​​ബാ​​​യി ബാ​​​സ്‌​​​ക​​​റ്റ്‌​​​ബോ​​​ള്‍ മ​​​ത്സ​​​ര​​​ങ്ങ​​​ള്‍,

ദു​​​ബാ​​​യി പ്രീ​​​മി​​​യ​​​ര്‍ പാ​​​ഡ​​​ല്‍, ദു​​​ബാ​​​യി റേ​​​സിം​​​ഗ് കാ​​​ര്‍ണി​​​വ​​​ല്‍, ഡി​​​പി വേ​​​ള്‍ഡ് ടൂ​​​ര്‍ ചാ​​​മ്പ്യ​​​ന്‍ഷി​​​പ്പ്, എ​​​മി​​​റേ​​​റ്റ്‌​​​സ് ദു​​​ബാ​​​യി സെ​​​വ​​​ന്‍സ്, ദു​​​ബാ​​​യി ഡ്യൂ​​​ട്ടി ഫ്രീ ​​​ടെ​​​ന്നീ​​​സ് ചാ​​​മ്പ്യ​​​ന്‍ഷി​​​പ്പ്, ഹീ​​​റോ ദു​​​ബാ​​​യി ഡെ​​​സേ​​​ര്‍ട്ട് ക്ലാ​​​സി​​​ക് തു​​​ട​​​ങ്ങി നി​​​ര​​​വ​​​ധി അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര കാ​​​യി​​​ക മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ക്കാ​​​ണു ദു​​​ബാ​​​യി വ​​​രും മാ​​​സ​​​ങ്ങ​​​ളി​​​ല്‍ വേ​​​ദി​​​യാ​​​കു​​​ന്ന​​​ത്.

District News

ദേ​ശീ​യ മി​നി ഗോ​ള്‍​ഫ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ താ​ര​മാ​യി സാ​യി കൃ​ഷ്ണ​യി​ലെ കു​ട്ടി​ക​ള്‍

പാ​റ​ശാ​ല: മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്പൂ​രി​ല്‍ ന​ട​ന്ന പ​ത്താ​മ​ത് ദേ​ശീ​യ സീ​നി​യ​ര്‍ മി​നി ഗോ​ള്‍​ഫ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ കേ​ര​ള ടീ​മി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് സാ​യി കൃ​ഷ്ണ​യി​ലെ കു​ട്ടി​ക​ളും പ​ങ്കെ​ടു​ത്തി​രു​ന്നു. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ല്‍​നി​ന്നു ശ്രേ​യ​സും ശ്രീ​ശാ​ന്തു​മാ​ണ് പ​ങ്കെ​ടു​ത്ത​ത്.

പു​രു​ഷ​ന്മാ​രു​ടെ സ്‌​ട്രോ​ക്ക് പ്ലേ ​വി​ഭാ​ഗ​ത്തി​ല്‍ ശ്രേ​യ​സ് വെ​ള്ളി​മെ​ഡ​ല്‍ നേ​ടി​യ​പ്പോ​ള്‍ ടീം ​സ്പീ​ഡ് വി​ഭാ​ഗ​ത്തി​ല്‍ ശ്രീ​ശാ​ന്ത് വെ​ള്ളി​യും വ്യ​ക്തി​ഗ​ത വി​ഭാ​ഗ​ത്തി​ല്‍ വെ​ങ്ക​ല​വും നേ​ടി.

കേ​ര​ള ടീ​മി​ന് ആ​കെ ഏ​ഴു മെ​ഡ​ലു​ക​ളാ​ണു ല​ഭി​ച്ച​ത്. മാ​നേ​ജ​ര്‍ മോ​ഹ​ന​ന്‍ കു​മാ​ര്‍ അ​ക്കാ​ദ​മി​ക് ഡ​യ​റ​ക്ട​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍, പ്രി​ന്‍​സി​പ്പ​ല്‍ രേ​ണു​ക എ​ന്നി​വ​ര്‍ വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു.

District News

സോ​ണ​ല്‍ ബാ​ഡ്മി​ന്‍റ​ണ്‍: ക്രി​സ്തുജ്യോ​തി വി​ദ്യാ​നി​കേ​ത​ന് ജ​യം

ച​​ങ്ങ​​നാ​​ശേ​​രി: മാ​​ന്നാ​​നം കെ​​ഇ സ്‌​​കൂ​​ളി​​ല്‍ ന​​ട​​ന്ന സി​​ഐ​​എ​​സ് സി​​ഇ സോ​​ണ​​ല്‍ ബാ​​ഡ്മി​​ന്‍റ​ണ്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ ചെ​​ത്തി​​പ്പു​​ഴ ക്രി​​സ്തു​ജ്യോ​​തി വി​​ദ്യാ​നി​​കേ​​ത​​ന്‍ ഐ​​സി​​എ​​സ്ഇ സ്‌​​കൂ​​ള്‍ വ്യ​​ത്യ​​സ്ത വി​​ഭാ​​ഗ​​ങ്ങ​​ളി​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ മെ​​ഡ​​ലു​​ക​​ള്‍ നേ​​ടി.

അ​​ണ്ട​​ര്‍ 17 ബോ​​യ്‌​​സ് വി​​ഭാ​​ഗ​​ത്തി​​ല്‍ എ​​യ്ബ​​ന്‍ ജോ​​സ​​ഫ്, ജോ​​ണ്‍ പ​​റ​​മ്പ​​ത്ത് ചാ​​ക്കോ, എ​​യ്ഡ​​ന്‍ ജോ​​ബി​​ന്‍ എ​​ന്നി​​വ​​ര്‍ യ​​ഥാ​​ക്ര​​മം ഗോ​​ള്‍​ഡ്, സി​​ല്‍​വ​​ര്‍, ബ്രോ​​ണ്‍​സ് മെ​​ഡ​​ലു​​ക​​ള്‍ ക​​ര​​സ്ഥ​​മാ​​ക്കി.

അ​​ണ്ട​​ര്‍ 14 ബോ​​യ്‌​​സ് വി​​ഭാ​​ഗ​​ത്തി​​ല്‍ ഗോ​​വി​​ന്ദ് എ​​സ്.​ നാ​​യ​​ര്‍, അ​​ണ്ട​​ര്‍ 17 ഗേ​​ള്‍​സ് വി​​ഭാ​​ഗ​​ത്തി​​ല്‍ ലി​​യ ട്രീ​​സ ഡോ​​മി​​നി​​ക് എ​​ന്നി​​വ​​രും ഗോ​​ള്‍​ഡ് മെ​​ഡ​​ല്‍ നേ​​ടി. അ​​ണ്ട​​ര്‍ 17 ബോ​​യ്‌​​സ് ഡ​​ബി​​ള്‍​സി​​ല്‍ എ​​യ്ബ​​ന്‍ ജോ​​സ​​ഫും ജോ​​ണ്‍ പ​​റ​​മ്പ​​ത്ത് ചാ​​ക്കോ​​യും ഗോ​​ള്‍​ഡ് നേ​​ടി.

വി​​ജ​​യി​​ക​​ളെ​​യും പ​​രി​​ശീ​​ല​​ക​​ന്‍ എ​​സ്. സി​​ബി​​ന്‍ കു​​മാ​​റി​നെ​​യും പ്രി​​ന്‍​സി​​പ്പ​​ല്‍ ഫി​​ലി​​പ്പോ​​സ് തു​​ണ്ടു​​വാ​​ലി​​ച്ചി​​റ​​യു​​ടെ​ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ചേ​​ര്‍​ന്ന സ​​മ്മേ​​ള​​നം അ​​ഭി​​ന​​ന്ദി​​ച്ചു.

Latest News

Up