x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലാഥം-കോൺവേ ഷോ! വിൻഡീസിനെതിരേ കിവീസ് കൂറ്റൻ സ്കോറിലേക്ക്


Published: December 18, 2025 01:35 PM IST | Updated: December 18, 2025 01:35 PM IST

മൗണ്ട് മാംഗനൂയി: വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ന്യൂസിലൻഡ് കൂറ്റൻ സ്കോറിലേക്ക്. ഒന്നാം ദിനം കളിയവസാനിപ്പിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 334 റൺസെന്ന നിലയിലാണ് കിവീസ്.

തകർപ്പൻ സെഞ്ചുറികളുമായി കളംനിറഞ്ഞ ഡെവൺ കോൺവേയുടെയും (178) നായകൻ ടോം ലാഥമിന്‍റെയും (137) ഇന്നിംഗ്സ് കരുത്തിലാണ് കിവീസ് മികച്ച സ്കോറിലെത്തിയത്. നിലവിൽ ഇരട്ടസെഞ്ചുറിയിലേക്ക് കുതിക്കുന്ന കോൺവേയ്ക്കൊപ്പം ഒമ്പതു റൺസുമായി ജേക്കബ് ഡഫിയാണ് ക്രീസിൽ.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലൻഡിനു വേണ്ടി ഓപ്പണർമാർ സ്വപ്നതുല്യമായ തുടക്കമാണ് നല്കിയത്. ഇരുവരും ചേർന്ന് ആദ്യവിക്കറ്റിൽ 323 റൺസാണ് അടിച്ചുകൂട്ടിയത്.

279 പന്തിൽ 25 ബൗണ്ടറികൾ ഉൾപ്പെടുന്നതാണ് കോൺവേയുടെ ഇന്നിംഗ്സ്. അതേസമയം, 246 പന്തിൽ 15 ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെടെ 137 റൺസെടുത്ത ലാഥമിനെ കെമർ റോച്ച് ആണ് പുറത്താക്കിയത്.

Tags : Test Cricket Sports New Zealand West Indies Tom Latham Devon Conway

Recent News

Up