x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേശീയ സ്‌കൂള്‍ ഗെയിംസ്: ജൂണിയര്‍ ഗേള്‍സ് ഫുട്‌ബോളില്‍ കേരളം ഫൈനലില്‍


Published: December 22, 2025 12:04 PM IST | Updated: December 22, 2025 12:04 PM IST

കല്‍പ്പറ്റ: ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നടക്കുന്ന 69-ാമത് ദേശീയ സ്‌കൂള്‍ ഗെയിംസില്‍ ജൂണിയര്‍ പെണ്‍കുട്ടികളുടെ ഫുട്‌ബോളില്‍ കേരളം ഫൈനലില്‍. ഞായറാഴ്ച നടന്ന മത്സരത്തില്‍ മേഘാലയയെ എതിരില്ലാതെ നാല് ഗോളിന് പരാജയപ്പെടുത്തിയാണ് കേരളം കലാശക്കളിക്ക് അര്‍ഹത നേടിയത്.

പ്രാഥമിക റൗണ്ടില്‍ തെലുങ്കാന(5-0), തിപുര(3-0), ഡല്‍ഹി(2-0) ടീമുകളെ തോല്‍പ്പിച്ച കേരളം ഗുജറാത്തിനോട്(2-0)തോറ്റിരുന്നു. പ്രീ ക്വാര്‍ട്ടറില്‍ മിസോറാം കളിക്ക് എത്താത്തതിനാല്‍ കേരളത്തിന് വാക്ക് ഓവര്‍ ലഭിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹരിയാനയെയാണ്(2-0) കേരളം കീഴടക്കിയത്. കല്‍പ്പറ്റ സ്വദേശി സെറ മേരി തോമസാണ് കേരള ടീം ക്യാപ്റ്റന്‍.

 

Tags : National School Games Kerala football Sports

Recent News

Up