Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wild Boars

വനമില്ലാത്ത ആലപ്പുഴയിൽ ഭീതി പരത്തി കാട്ടുപന്നിക്കു പിന്നാലെ കാട്ടുപോത്തും

ചാരുംമൂട് : കാട്ടുപന്നി ശല്യം രൂക്ഷമായ ആലപ്പുഴ നൂറനാട് ജനവാസ മേഖലയിൽ ഭീതി പരത്തി കാട്ടുപോത്തും നിരത്തിലിറങ്ങി. കെപി റോഡിൽ നൂറനാട് ലെപ്രസി സാനിട്ടോറിയം ഭാഗത്താണ് ഇന്നു പുലർച്ചെ
കാട്ടുപോത്തിനെ കണ്ടത്.

പറയംകുളത്തിനു കിഴക്ക് നൂറനാട് ലെപ്രസി സാനിട്ടോറിയത്തിന്‍റെ മതിൽ അവസാനിക്കുന്ന ഭാഗത്തു കെപി റോഡരികിൽ വലിയ കാട്ടുപോത്തിനെ കണ്ടതോടെ യാത്രക്കാരും ഭീതിയിലായി. വിഷയത്തിൽ എം.എസ്. അരുൺകുമാർ എംഎൽഎ വനം വകുപ്പിനെയും റാപ്പിഡ് റെസ്പോൺസ് ടീമിനെയും വിവരമറിയിച്ചു. ഇതേത്തുടർന്ന് ഇവർ സ്ഥലത്തു പരിശോധനകൾ നടത്തി.

കാട്ടുപന്നികൾ

വ്യാപകമായി കൃഷി നശിപ്പിക്കുന്നത് അറുതിയില്ലാതെ തുടരുന്നതിനിടയിൽ കാട്ടുപോത്തിനെ കൂടി കണ്ടെത്തിയതോടെ പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്. നൂറനാട്, ചാരുംമൂട്, താമരക്കുളം,വള്ളികുന്നം മേഖലകളിൽ കാട്ടുപന്നികൾ ലക്ഷക്കണക്കിനു രൂപയുടെ കൃഷിയാണ് ഇതിനോടകം നശിപ്പിച്ചിട്ടുള്ളത്. പാലമേൽ പഞ്ചായത്തിലെ പോലീസ് ഫയറിംഗ് ഗ്രൗണ്ടിലെ കാട്ടിൽ താവളമടിച്ച പന്നികൾ കൂട്ടത്തോടെ എത്തിയാണ് നൂറനാട് മേഖലകളിൽ കൃഷി നശിപ്പിക്കുന്നത്.

കനാലുകൾ വഴിയാണ് ഇവ പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് എത്തുന്നത്. പന്നിശല്യത്തിനെതിരെ കൃഷി, വനംവകുപ്പ് ഉദ്യോഗസ്ഥർക്കു നിരന്തരമായി പരാതി നൽകിയിട്ടും നടപടിയില്ലാത്തതിന്‍റെ പ്രതിഷേധത്തിലാണ് കർഷകർ. വനമില്ലാത്ത ആലപ്പുഴ ജില്ലയിലേക്ക് കാട്ടുപോത്ത് എത്തിയത് എങ്ങനെയാണെന്നു വ്യക്തമല്ല. സമീപജില്ലയിൽനിന്നാവാം ഇവ എത്തിയതെന്നു കരുതുന്നു.

കാട്ടുപന്നി ആക്രമണത്തിൽ പരിക്കേൽക്കുന്നവർക്കു ചികിത്സാ സഹായം നൽകുമെന്നു വനംവകുപ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും പരിക്കേറ്റ ഒരാൾക്കു പോലും ധനസഹായം ലഭിച്ചിട്ടില്ല. കാട്ടുപന്നി നശിപ്പിക്കുന്ന കാർഷിക വിളകൾക്കു കൃഷിവകുപ്പിൽനിന്നു സഹായം ലഭിക്കുന്നുമില്ല. കാട്ടുപന്നി കൃഷി നശിപ്പിച്ചാൽ വനംവകുപ്പാണ് നഷ്ടപരിഹാരം നൽകേണ്ടതെന്നാണ് കൃഷി വകുപ്പിൽനിന്നു പറയുന്നത്. നിലവിൽ ഇൻഷ്വർ ചെയ്ത കാർഷിക വിളകൾക്കു മാത്രമാണ് സഹായധനം ലഭിക്കുന്നത്.

District News

തേ​ല​ത്തു​രു​ത്തി​ൽ കാ​ട്ടു​പ​ന്നി​ക​ൾ ഏ​ത്ത​വാ​ഴ കൃ​ഷി ന​ശി​പ്പി​ക്കു​ന്നു; ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ

പ​റ​വൂ​ർ: പു​ത്ത​ൻ​വേ​ലി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ തേ​ല​ത്തു​രു​ത്തി​ൽ കാ​ട്ടു​പ​ന്നി​ക​ൾ ഇ​റ​ങ്ങി ഏ​ത്ത​വാ​ഴ കൃ​ഷി ന​ശി​പ്പി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ലാ​യി. മേ​ഖ​ല​യി​ൽ ഏ​ത്ത​വാ​ഴ​കൃ​ഷി വ്യാ​പ​ക​മാ​ണ്. കൂ​ട്ട​ത്തോ​ടെ​യെ​ത്തു​ന്ന കാ​ട്ടു​പ​ന്നി​ക​ൾ ഇ​വ കു​ത്തി​മ​റി​ച്ചി​ട്ട ശേ​ഷം വാ​ഴ​യു​ടെ ക​ട​ഭാ​ഗം ഭ​ക്ഷി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

കൂ​ട്ട​ത്തോ​ടെ ന​ശി​പ്പി​ക്കു​ക​യാ​ണ്. മ​ച്ചി​ങ്ങ​ൽ അ​പ്പു​വി​ൻ്റെ 18 വാ​ഴ​ക​ളും, ര​ണ്ടു​മാ​സം മു​മ്പ് ന​ട്ട ബം​ഗ്ലാ​വു​പ​റ​മ്പി​ൽ ലാ​ല​ന്‍റെ 16 വാ​ഴ​ക​ളും ന​ശി​പ്പി​ച്ചു. വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്നാ​ണ് സാ​ധാ​ര​ണ കാ​ട്ടു​പ​ന്നി ശ​ല്യം ഉ​ണ്ടാ​കാ​റു​ള്ള​ത്. എ​ന്നാ​ൽ പ​റ​വൂ​ർ താ​ലൂ​ക്കി​ൽ ത​ന്നെ ആ​ദ്യ​മാ​യി​ട്ടാ​ണ് കാ​ട്ടു​പ​ന്നി​യു​ടെ ശ​ല്യം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

കൃ​ഷി നാ​ശം സം​ഭ​വി​ച്ച​തി​ന്‍റെ തൊ​ട്ട​ടു​ത്ത വീ​ട്ടു​മു​റ്റ​ത്ത് ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് കാ​ട്ടു​പ​ന്നി​യെ ക​ണ്ട​താ​യി വി​ട്ടു​ട​മ​സ്ഥ​ൻ പ​റ​ഞ്ഞു. കാ​ട്ടു​പ​ന്നി ത​ക​ർ​ത്ത കൃ​ഷി​യി​ട​ങ്ങ​ൾ പു​ത്ത​ൻ​വേ​ലി​ക്ക​ര പ​ഞ്ചാ​യ​ത്ത് കൃ​ഷി ഓ​ഫീ​സ​ർ ടി.​ഒ. ബെ​ന്നി, വാ​ർ​ഡം​ഗം ബി.​എ. സ​ന്ദീ​പ് എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു.

District News

ചേ​ല​ക്ക​ര​യി​ൽ വീ​ണ്ടും കാ​ട്ടാ​ന​ക​ളി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു

പ​ഴ​യ​ന്നൂ​ർ: ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം ചേ​ല​ക്ക​ര​യി​ൽ വീ​ണ്ടും കാ​ട്ടാ​ന​ക​ളി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. ചേ​ല​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ തോ​ണൂ​ർ​ക്ക​ര 21-ാം വാ​ർ​ഡി​ൽ നെ​ടു​മാ​റ്റ​ത്തി​ൽ വീ​ട്ടി​ൽ സു​രേ​ഷി​ന്‍റെ പ​റ​മ്പി​ലാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ച​യോ​ടെ കാ​ട്ടാ​ന​ക്കൂ​ട്ടം ഇ​റ​ങ്ങി നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​ത്തി​യ​ത്.

പ​റ​മ്പി​ലു​ണ്ടാ​യി​രു​ന്ന ഒ​ട്ട​ന​വ​ധി വാ​ഴ​ക​ൾ, പ​ച്ച​ക്ക​റി​ക​ൾ, റ​ബ​ർ മ​ര​ങ്ങ​ൾ എ​ന്നി​വ ആ​ന​ക​ൾ ന​ശി​പ്പി​ച്ചു. നി​ല​വി​ലു​ള്ള സോ​ളാ​ർ വേ​ലി​ക​ൾ ത​ക​ർ​ത്താ​ണു കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. സാ​ധാ​ര​ണ സോ​ളാ​ർ വേ​ലി​ക​ൾ കാ​ട്ടാ​ന​ക ളെ ​പ്ര​തി​രോ​ധി​ക്കാ​ൻ ഫ​ല​പ്ര​ദ​മ​ല്ലാ​ത്ത​തി​നാ​ൽ, തൂ​ക്കു​വൈ​ദ്യു​ത വേ​ലി​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​ത്തി​നു ര​ണ്ടു വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു ണ്ടെ​ങ്കി​ലും ഇ​തു​വ​രെ ന​ട​പ​ടി​യാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം അ​ക​മ​ല​യി​ലും കാ​ട്ടാ​ന​ക​ൾ ഇ​റ​ങ്ങി ഏ​ക്ക​റു ക​ണ​ക്കി​ന് നെ​ൽ​കൃ​ഷി ന​ശി​പ്പി​ച്ചി​രു​ന്നു. കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണു മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ.

District News

കൂ​രാ​ച്ചു​ണ്ടി​ൽ കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ച് കൊ​ല്ലാ​നു​ള്ള ഉ​ത്ത​ര​വി​ൽ പ്ര​സി​ഡ​ന്‍റ് ഒ​പ്പു​വ​ച്ചു

കൂ​രാ​ച്ചു​ണ്ട്: കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ച്ച് കൊ​ല്ലാ​ൻ 34 അം​ഗ ഷൂ​ട്ട​ർ​മാ​ർ ന​ൽ​കി​യ അ​പേ​ക്ഷ​യി​ന്മേ​ൽ കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നി ജി​നോ ഒ​പ്പു​വ​ച്ചു. ക​ർ​ഷ​ക സം​ഘ​ട​ന​യാ​യ കി​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള 27 ഷൂ​ട്ട​ർ​മാ​രും കൂ​ടാ​തെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നി​ന്നു​ള്ള ഏ​ഴ് ഷൂ​ട്ട​ർ​മാ​രെ​യും നി​യോ​ഗി​ച്ചു​കൊ​ണ്ടാ​ണ് ഉ​ത്ത​ര​വി​ട്ട​ത്. ഈ ​മാ​സം 11ന് ​ജി​ല്ല​യു​ടെ അ​ക​ത്തും​പു​റ​ത്തും നി​ന്നു​മു​ള്ള ഷൂ​ട്ട​ർ​മാ​രെ നി​യോ​ഗി​ച്ചു​കൊ​ണ്ടാ​ണ് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്.

വേ​ട്ട​നാ​യ​ക​ളെ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ട് കാ​ടി​ള​ക്കി​യാ​യി​രി​ക്കും കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി വ​യ്ക്കു​ന്ന​ത്. ഹോ​ട്ട്സ്പോ​ട്ടു​ക​ൾ നി​ശ്ച​യി​ക്കു​ന്ന​ത് പ്ര​കാ​രം ഏ​റ്റ​വു​മ​ധി​കം കാ​ട്ടു​പ​ന്നി ശ​ല്യം നേ​രി​ടു​ന്ന അ​ഞ്ചാം വാ​ർ​ഡ് ഓ​ട്ട​പ്പാ​ലം മേ​ഖ​ല​യി​ലാ​യി​രി​ക്കും ഇ​തി​ന് തു​ട​ക്കം കു​റി​ക്കു​ന്ന​ത്.

ഇ​തി​നാ​യി പ​ഞ്ചാ​യ​ത്ത്ത​ല ആ​ർ​ആ​ർ​ടി സം​ഘ​ത്തെ രൂ​പീ​ക​രി​ക്കും. എം​പി, എം​എ​ൽ​എ, ജി​ല്ലാ​ത​ല വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് വി​പു​ല​മാ​യ യോ​ഗം ചേ​രു​ക​യും വാ​ർ​ഡു​ക​ളി​ൽ ഷൂ​ട്ട​ർ​മാ​രെ നി​യോ​ഗി​ക്കു​ന്ന വേ​ള​യി​ൽ വാ​ർ​ഡി​ൽ ജ​ന​ങ്ങ​ൾ​ക്ക് ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​യി വാ​ർ​ഡ് മെം​ബ​ർ​മാ​രെ​യും വാ​ർ​ഡ്ത​ല സ​മി​തി​യെ​യും ചു​മ​ത​ല​പ്പെ​ടു​ത്തും.

ജി​ല്ല​യു​ടെ പു​റ​ത്തു​നി​ന്ന് ഷൂ​ട്ട​ർ​മാ​രെ നി​യോ​ഗി​ക്കേ​ണ്ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ൽ നി​ന്നും ഇ​തി​നാ​വ​ശ്യ​മാ​യ ചെ​ല​വ് വ​ഹി​ക്കും. 

District News

കി​ണ​റ്റി​ല്‍ വീ​ണ കാ​ട്ടു​പ​ന്നി​ക്കൂ​ട്ട​ത്തെ വെ​ടി​വ​ച്ചു​കൊ​ന്നു

നാ​ദാ​പു​രം: പ​ട്ടാ​പ്പ​ക​ല്‍ നാ​ട്ടു​കാ​രെ ഭീ​തി​യി​ലാ​ഴ്ത്തി കൃ​ഷി​യി​ട​ത്തി​ലൂ​ടെ പാ​ഞ്ഞ കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം കി​ണ​റ്റി​ല്‍ വീ​ണു. പ​ന്നി​ക​ളെ പി​ന്നീ​ട് വെ​ടി​വ​ച്ചു​കൊ​ന്നു. പു​റ​മേ​രി എ​സ്‌​വി​എ​ല്‍​പി സ്‌​കൂ​ളി​ന് സ​മീ​പം പ​ര​പ്പി​ല്‍ സ​ഫി​യ​യു​ടെ വീ​ട്ടു​പ​റ​മ്പി​ലെ ആ​ള്‍​മ​റ​യി​ല്ലാ​ത്ത കി​ണ​റ്റി​ലാ​ണ് കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം വീ​ണ​ത്.

ചൊ​വ്വാ​ഴ്ച്ച ഉ​ച്ച​യോ​ടെ​യാ​ണ് പ​റ​മ്പി​ലൂ​ടെ കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം ഓ​ടി​യ​ത്. പി​ന്നീ​ട് ശ​ബ്ദം കേ​ട്ട് നോ​ക്കി​യ​പ്പോ​ഴാ​ണ് പ​ന്നി​ക​ള്‍ കി​ണ​റ്റി​ല്‍ വീ​ണ​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. നാ​ല് വ​ലി​യ പ​ന്നി​ക​ളും മൂ​ന്ന് ചെ​റി​യ പ​ന്നി​ക​ളു​മാ​ണ് കി​ണ​റ്റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

നാ​ട്ടു​കാ​ര്‍ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന​യും വ​നം​വ​കു​പ്പി​ന്‍റെ എം​പാ​ന​ല്‍ ഷൂ​ട്ട​ര്‍ പ്ര​ദീ​പ്കു​മാ​ര്‍ അ​രൂ​രും സ​ഹാ​യി​ക​ളാ​യ സ്‌​നി​ഷി​ല്‍ ലാ​ല്‍, വി.​ടി. ബി​നീ​ഷ് എ​ന്നി​വ​രും സ്ഥ​ല​ത്തെ​ത്തി. കി​ണ​റ്റി​ല്‍ വ​ച്ചു ത​ന്നെ പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ന്നു. പു​റ​മേ​രി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ അ​ടു​ത്തി​ടെ​യാ​യി കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​ണ്.

 

District News

കാട്ടുപ​ന്നി​ക​ളെ തു​ര​ത്താ​ൻ വ​യ​ലു​ക​ളി​ൽ സാ​രികൂ​ടാ​രം

വ​ണ്ടി​ത്താ​വ​ളം: കൃ​ഷി​പ്പ​ണി തു​ട​ങ്ങി​യാ​ൽ ക​ർ​ഷ​ക​ന്‍റെ വീ​ടു​ക​ളി​ലെ സാ​രി​ത്ത​ര​ങ്ങ​ളെ​ല്ലാം വ​യ​ലി​ൽ പ​ന്നി​ക​ളെ തു​ര​ത്താ​നാ​യി കൂ​ടാ​ര​മൊ​രു​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​തും ഒ​രു അ​ധി​ക ചെ​ല​വ്.

ഞാ​റു ത​യ്യാ​റാ​ക്കു​ന്ന​തു​മു​ത​ൽ കൊ​യ്ത്തു വ​രെ​യും സാ​രി​ചു​റ്റ​ൽ ചെ​യ്യ​ണം. എ​ന്നാ​ൽ ഇ​ത്ത​രം സാ​രി​കൂ​ടാ​ര​ങ്ങ​ളേ​യും പ​ന്നി​ക​ൾ ന​ശി​പ്പി​ച്ച് വി​ള​നാ​ശം വ​രു​ത്തു​ന്നു​മു​ണ്ട്.

കാ​ട്ടു​പ​ന്നി പ്ര​തി​രോ​ധ​ത്തി​നു ശാ​ശ്വ​ത​പ​രി​ഹാ​രം കാ​ണാ​ത്ത​തി​ൽ ക​ർ​ഷ​ക​ർ നി​രാ​ശ​യി​ലാ​ണ്. പ​ന്നി​ക​ളെ കൊ​ല്ലാ​ൻ വ​നം​വ​കു​പ്പ് പ​ഞ്ചാ​യ​ത്തു​ക​ൾ മു​ഖാ​ന്ത​രം ന​ട​പ്പി​ലാ​ക്കു​ന്ന ഷൂ​ട്ട​ർ​മാ​രു​ടെ സേ​വ​നം പൂ​ർ​ണ​തോ​തി​ൽ ന​ട​പ്പി​ലാ​ക്കാ​ത്ത​തും ക​ർ​ഷ​ക​രെ നി​രാ​ശ​രാ​ക്കു​ന്നു. മി​ക്ക ക​ർ​ഷ​ക​രും പാ​ര​മ്പ​ര്യ ഉ​പ​ജീ​വ​ന​മെ​ന്ന നി​ല​യി​ൽ നെ​ൽ​കൃ​ഷി​യി​ൽ ന​ഷ്ടം സ​ഹി​ച്ചും തു​ട​രു​ന്നു​ണ്ടെ​ങ്കി​ലും പു​തു​ത​ല​മു​റ ഈ ​മേ​ഖ​ല ക​യ്യൊ​ഴി​യു​ന്ന​തും കാ​ർ​ഷി​ക​മേ​ഖ​ല​ക്ക് വി​ന​യാ​വു​ക​യാ​ണ്.

District News

കാ​ട്ടു​പ​ന്നി​ക​ൾ​ക്ക് ആ​ഫ്രി​ക്ക​ൻ​പ്പ​നി; ‌ജീ​വ​ന​ക്കാ​ർ​ക്ക് പ​രിശീ​ല​നം

നി​ല​ന്പൂ​ർ: വ​ഴി​ക്ക​ട​വ്, മ​രു​ത വ​ന​മേ​ഖ​ല​യി​ൽ ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​ർ​ക്ക് മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​രി​ശീ​ല​നം ന​ൽ​കി. പ​രി​ശീ​ല​ന​ത്തി​ന് നി​ല​ന്പൂ​ർ നോ​ർ​ത്ത് ഡി​എ​ഫ്ഒ പി. ​ധ​നേ​ഷ് കു​മാ​ർ, വ​നം വ​കു​പ്പി​ലെ വെ​റ്റ​റി​ന​റി ഡോ​ക്ട​ർ ശ്യാം ​എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വ​ഴി​ക്ക​ട​വ് വ​നം റേ​ഞ്ച് പ​രി​ധി​യി​ലെ നെ​ല്ലി​ക്കു​ത്ത്, പോ​ത്തു​ക​ല്ല് വ​നം സ്റ്റേ​ഷ​നു​ക​ളി​ലെ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​ർ​ക്കു​മാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്.


പ​ന്നി​പ്പ​നി​യു​ടെ ച​രി​ത്ര​വും ഇ​ന്ത്യ​യി​ലും കേ​ര​ള​ത്തി​ലും രോ​ഗം വ്യാ​പി​ച്ച കാ​ല​ങ്ങ​ളും മ​റ്റും ജീ​വ​ന​ക്കാ​ർ​ക്ക് വി​വ​രി​ച്ചു. തു​ട​ർ​ന്ന് വ​ന​ത്തി​ന​ക​ത്ത് ഫീ​ൽ​ഡ് ജോ​ലി​ക്ക് പോ​കു​ന്പോ​ഴും ച​ത്ത കാ​ട്ടു​പ​ന്നി​യെ കൈ​കാ​ര്യം ചെ​യ്യു​ന്പോ​ഴും കൈ​യു​റ​ക​ളും കാ​ലു​റ​ക​ളും ഉ​പ​യോ​ഗി​ക്കേ​ണ്ട​തി​ന്‍റെ സാ​ഹ​ച​ര്യ​ങ്ങ​ളും വി​വ​രി​ച്ചു. ജ​ഢ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്പോ​ൾ ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ ഉ​പ​യോ​ഗി​ക്കാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.


2020 ലാ​ണ് ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി പ​ന്നി​പ്പ​നി ക​ണ്ടെ​ത്തി​യ​ത്. 2022 ൽ ​ഇ​ത് കേ​ര​ള​ത്തി​ലും ക​ണ്ടു തു​ട​ങ്ങി. രോ​ഗ​കാ​രി​ക​ൾ ഡി​എ​ൻ​എ വൈ​റ​സ് ആ​യ​തി​നാ​ൽ മ​നു​ഷ്യ​രി​ലേ​ക്കും മ​റ്റു മൃ​ഗ​ങ്ങ​ളി​ലേ​ക്കും പ​ക​രി​ല്ല. എ​ന്നാ​ൽ പ​ന്നി​ക​ളി​ൽ നി​ന്ന് മ​റ്റു പ​ന്നി​ക​ളി​ലേ​ക്ക് വ്യാ​പി​ക്കും. വ്യാ​പ​ക​മാ​യി രോ​ഗ​വ്യാ​പ​ന​മു​ണ്ടാ​യാ​ൽഅ​ത് പ്ര​കൃ​തി​യു​ടെ താ​ളം തെ​റ്റി​ക്കും.

എ​ല്ലാ മേ​ഖ​ല​ക​ളി​ലും കാ​ട്ടു​പ​ന്നി​ക​ൾ എ​ത്തു​ന്ന​തി​നാ​ൽ കാ​ട്ടു​പ​ന്നി​ക​ളി​ൽ നി​ന്ന് നാ​ട്ടി​ൽ വ​ള​ർ​ത്തു​ന്ന പ​ന്നി​ക​ളി​ലേ​ക്ക് രോ​ഗം വ്യാ​പി​ക്കാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യു​ള്ള​താ​യി പ​റ​യു​ന്നു. അ​തി​നാ​ൽ പ​ന്നി ഫാം ​ന​ട​ത്തു​ന്ന​വ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ഡി​എ​ഫ്ഒ പ​റ​ഞ്ഞു. ക​ണ്ണൂ​ർ ആ​റ​ള​ത്തും തൃ​ശൂ​രി​ലു​ള്ള സ​ർ​ക്കാ​ർ പ​ന്നി ഫാ​മു​ക​ളി​ലും ക​ഴി​ഞ്ഞ സെ​പ്തം​ബ​ർ,ഒ​ക്ടോ​ബ​ർ മാ​സ​ങ്ങ​ളി​ൽ പ​ന്നി​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തൊ​ടു​ങ്ങി​യി​രു​ന്നു.

ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി​ക്ക് മ​രു​ന്ന് ക​ണ്ടു​പി​ടി​ക്കാ​ത്ത​തി​നാ​ൽ രോ​ഗം വ​ന്നാ​ൽ പ​ന്നി​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തൊ​ടു​ങ്ങു​ക​യ​ല്ലാ​തെ മ​റ്റു മാ​ർ​ഗ​ങ്ങ​ളി​ല്ലെ​ന്ന് ഡി​എ​ഫ്ഒ പ​റ​ഞ്ഞു. ആ​ഭ്യ​ന്ത​ര പ​ന്നി​ഫാ​മു​ക​ളി​ൽ രോ​ഗ​മെ​ത്തി​യാ​ൽ അ​വ അ​ട​ച്ചു​പൂ​ട്ടു​ക​യ​ല്ലാ​തെ മ​റ്റു മാ​ർ​ഗ​ങ്ങ​ളു​ണ്ടാ​കി​ല്ല.

Kerala

അ​രു​വാ​പ്പു​ലം അ​ക്ക​ര​ക്കാ​ല​പ്പ​ടി​യി​ല്‍ കാ​ട്ടാ​ന​ കൃ​ഷി​യി​ടം ന​ശി​പ്പി​ച്ചു

കോ​ന്നി: അ​രു​വാ​പ്പു​ലം അ​ക്ക​ര​ക്കാ​ല​പ്പ​ടി​യി​ല്‍ കാ​ട്ടാ​ന​ക​ള്‍ കൃ​ഷി​യി​ട​ങ്ങ​ള്‍ ന​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ രാ​ത്രി​യാ​ണ് ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ കാ​ട്ട​നാ​ക്കൂ​ട്ടം നാ​ശം വി​ത​ച്ച​ത്. കാ​ര്‍​ഷി​ക​വി​ള​ക​ളാ​യ വാ​ഴ, മ​ര​ച്ചീ​നി, റ​ബ​ര്‍, ക​മു​ക്, തെ​ങ്ങ് എ​ന്നി​വ​യാ​ണ് വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ച​ത്. വി​വ​രം വ​നം വ​കു​പ്പ് അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​ട്ടും ഇ​തേ​വ​രെ​യും സ്ഥ​ലം സ​ന്ദ​ര്‍​ശി​ക്കു​ക​യോ നാ​ശ​ന​ഷ്‌​ട​ങ്ങ​ള്‍ വി​ല​യി​രു​ത്തി ക​ര്‍​ഷ​ക​ര്‍​ക്കു ന​ഷ്ട​പ​രി​ഹാ​രം കൊ​ടു​ക്കു​ന്ന​തി​നു​ള്ള മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു.


കു​റേ മാ​സ​ങ്ങ​ളാ​യി ക​ല്ലേ​ലി, അ​രു​വാ​പ്പു​ലം മേ​ഖ​ല​ക​ളി​ല്‍ ആ​ന ശ​ല്യം രൂ​ക്ഷ​മാ​ണ്. കാ​ട്ടാ​ന​ക​ള്‍ ദി​വ​സേ​ന വീ​ടു​ക​ള്‍​ക്ക് സ​മീ​പം​വ​രെ എ​ത്തി കൃ​ഷി ന​ശി​പ്പി​ക്കു​ക​യാ​ണ്. വ​നം വ​കു​പ്പും പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​വും കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ​യും കേ​ന്ദ്ര​നി​യ​മ​ത്തേ​യും പ​ഴി​ചാ​രി ഇ​രി​ക്കാ​തെ ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഐ​ക്യ ക​ര്‍​ഷ​ക സം​ഘം പ​ത്ത​നം​തി​ട്ട ജി​ല്ലാ ട്ര​ഷ​റ​ര്‍ സ​ന്തോ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു. ക​ര്‍​ഷ​ക​സം​ഘം സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​ണ്‍​സ് യോ​ഹ​ന്നാ​ൻ, ബി​ന്ദു വി​ദ്യാ​ധ​ര​ന്‍ എ​ന്നി​വ​രും സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു.


അ​രു​വാ​പ്പു​ലം പ​ഞ്ചാ​യ​ത്തി​ല്‍​പ്പെ​ട്ട അ​ക്ക​ര​ക്കാ​ല​പ്പ​ടി​യി​ലും ക​ല്ലേ​ലി​യി​ലും വ​ന്യ​മൃ​ഗ​ങ്ങ​ള്‍ മ​നു​ഷ്യ​ജീ​വ​നും സ്വ​ത്തി​നും ഉ​ണ്ടാ​ക്കു​ന്ന ഭീ​ഷ​ണി​ക്ക് അ​റു​തി​വ​രു​ത്താ​ന്‍ വ​നം വ​കു​പ്പും സ​ര്‍​ക്കാ​രും ന​ട​പ​ടി സ്വീ​ക​രി​പ്പി​ക്ക​ണ​മെ​ന്ന് നാ​ട്ടു​ക്കാ​ര്‍ നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും യാ​തൊ​രു അ​നു​കൂ​ല ന​ട​പ​ടി​യും ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല. വ​ന​ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നും വി​ദൂ​ര​ത്തി​ലു​ള്ള ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലെ​ത്തു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ ത​ട​യാ​ന്‍ അ​ധി​കൃ​ത​ര്‍ യാ​തൊ​രു ന​ട​പ്പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. പ്ര​ധാ​ന പാ​ത​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടെ അ​രു​വാ​പ്പു​ലം പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വ​ന്യ​മൃ​ഗ​ങ്ങ​ള്‍ വി​ഹ​രി​ക്കു​ക​യാ​ണ്. അ​രു​വാ​പ്പു​ലം അ​ക്ക​ര​ക്കാ​ല​പ്പ​ടി​യി​ല്‍ ആ​ന ന​ശി​പ്പി​ച്ച കൃ​ഷി​യി​ടം.

Kerala

മ​നു​ഷ്യ ജീ​വ​ന് ഭീ​ഷ​ണി​യാ​യ 4,734 കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ച് കൊ​ന്നു: എ.​കെ. ശ​ശീ​ന്ദ്ര​ൻ

 

 

തി​രു​വ​ന​ന്ത​പു​രം: മ​നു​ഷ്യ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​യ കാ​ട്ടു​പ​ന്നി​ക​ളെ ഇ​ല്ലാ​യ്മ ചെ​യ്യാ​ൻ ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് അ​ധി​കാ​രം ന​ൽ​കി​യ​തോ​ടെ ജൂ​ലൈ വ​രെ 4,734 എ​ണ്ണ​ത്തി​നെ വെ​ടി​വ​ച്ചു കൊ​ന്നെ​ന്ന് വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ.

നി​യ​മ​സ​ഭ​യി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പാ​ല​ക്കാ‌​ട്ടാ​ണ് കൂ​ടു​ത​ൽ പ​ന്നി​ക​ളെ കൊ​ന്ന​ത് -1457. മ​ല​പ്പു​റ​ത്ത് -826, തി​രു​വ​ന​ന്ത​പു​രം -796 പ​ന്നി​ക​ളെ​യും കൊ​ന്നു.

നാ​ട​ൻ കു​ര​ങ്ങു​ക​ളെ 1972 ലെ ​വ​ന്യ​ജീ​വി (സം​ര​ക്ഷ​ണം) നി​യ​മ​ത്തി​ന്‍റെ ഒ​ന്നാം പ​ട്ടി​ക​യി​ലു​ൾ​പ്പെ​ടു​ന്ന​തി​നാ​ൽ എ​ണ്ണം നി​യ​ന്ത്രി​ക്കാ​ൻ പ​രി​മി​തി​യു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ കേ​ന്ദ്രാ​നു​മ​തി തേ​ടി. ക​ർ​മ്മ​പ​ദ്ധ​തി​യും ത​യാ​റാ​ക്കി വ​രു​ന്നു.

വ​ന്യ​മൃ​ഗ​ങ്ങ​ളാ​ൽ ജീ​വ​ഹാ​നി സം​ഭ​വി​ക്കു​ന്ന​വ​രു​ടെ കു​ടും​ബ​ത്തി​ന് നി​ല​വി​ൽ ന​ൽ​കു​ന്ന പ​ത്തു​ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ഇ​ര​ട്ടി​യാ​ക്കു​ന്ന​ത് സ​ർ​ക്കാ​ർ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. വ​ന​ത്തി​ന് പു​റ​ത്ത്നി​ന്നു​ള്ള പാ​മ്പു​ക​ടി, തേ​നീ​ച്ച, ക​ട​ന്ന​ൽ കു​ത്ത് മൂ​ല​മു​ള്ള ജീ​വ​ഹാ​നി​ക്ക് ന​ഷ്ട​പ​രി​ഹാ​രം നാ​ല് ല​ക്ഷം രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ചു​വെ​ന്നും മ​ന്ത്രി സ​ഭ​യെ അ​റി​യി​ച്ചു.

Latest News

Up