Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bengaluru

സ്വ​ത്തു​ത​ർ​ക്കം; അ​ച്ഛ​നെ മ​ക​ൻ അ​ടി​ച്ചു​കൊ​ന്നു

ബം​ഗ​ളൂ​രു: സ്വ​ത്തു​ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് മ​ക​ൻ അ​ച്ഛ​നെ അ​ടി​ച്ചു കൊ​ന്നു. ഞാ​യ​റാ​ഴ്ച ന​ട​ന്ന സം​ഭ​വ​ത്തി​ൽ ദൂ​ത​ന​ഹ​ള്ളി സ്വ​ദേ​ശി​യാ​യ മു​നി​കൃ​ഷ്ണ​പ്പ​യാ​ണ് (71) മ​രി​ച്ച​ത്.

രാ​ത്രി​യി​ൽ ന​ട​ക്കാ​ൻ​പോ​യ മു​നി​കൃ​ഷ്ണ​പ്പ​യെ മ​ക​ൻ മോ​ഹ​ൻ​കു​മാ​ർ (45) പി​ന്തു​ട​ർ​ന്ന് ബാ​റ്റു​കൊ​ണ്ട് ത​ല​യ്ക്ക് അ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണം സം​ഭ​വി​ച്ചു.

സം​ഭ​വ​ത്തി​നു​ശേ​ഷം ഓ​ടി​ര​ക്ഷ​പ്പെ​ട്ട മോ​ഹ​ൻ​കു​മാ​റി​നാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. പ്ര​തി ഉ​ട​ൻ അ​റ​സ്റ്റി​ലാ​കു​മെ​ന്ന് ഇ​ന്ദി​രാ​ന​ഗ​ർ പോ​ലീ​സ് പ​റ​ഞ്ഞു.

National

ബംഗളുരുവിൽ നാല് പേർ ശ്വാസംമുട്ടി മരിച്ചു

ബം​​​ഗ​​​ളു​​​രൂ: ആ​​​സാ​​​മി​​​ൽ നി​​​ന്നു​​​ള്ള നാ​​​ല് അ​​​തി​​​ഥി​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ ബം​​​ഗ​​​ളു​​​രു​​​വി​​​ലെ വാ​​​ട​​​ക​​​ക്കെ​​​ട്ടി​​​ട​​​ത്തി​​​ൽ ശ്വാ​​​സം​​​മു​​​ട്ടി മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി.

ഹോ​​​സ്കോ​​​ട്ടി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി​​​യു​​​ണ്ടാ​​​യ അ​​​ത്യാ​​​ഹി​​​ത​​​ത്തി​​​ൽ ജ​​​യ​​​ന്ത് ഷി​​​ൻ​​​ഡെ, നി​​​രേ​​​ന്ദ്ര​​​നാ​​​ഥ്, ഡി. ​​​ധ​​​നഞ്ജ​​​യ് ടൈ​​​ഡ് എ​​​ന്നി​​​വ​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്. എ​​​ല്ലാ​​​വ​​​ർ​​​ക്കും ഇ​​​രു​​​പ​​​തി​​​നോ​​​ട​​​ടു​​​ത്താ​​​ണു പ്രാ​​​യം.

Sports

വ​നി​താ പ്രീ​മി​യ​ർ ലീ​ഗ്; ആ​ർ​സി​ബി​ക്ക് ആ​ദ്യ തോ​ൽ​വി

വ​ഡോ​ദ​ര: വ​നി​താ പ്രീ​മി​യ​ർ ലീ​ഗി​ൽ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​നെ​തി​രെ റോ​യ​ൽ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​രു​വി​ന് തോ​ൽ​വി. നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ഏ​ഴ് വി​ക്ക​റ്റി​ന്‍റെ ത​ക​ർ​പ്പ​ൻ ജ​യ​മാ​ണ് ഡ​ൽ​ഹി സ്വ​ന്ത​മാ​ക്കി​യ​ത്.

ഈ ​സീ​സ​ണി​ലെ ബം​ഗ​ളൂ​രു​വി​ന്‍റെ ആ​ദ്യ തോ​ൽ​വി​യാ​ണി​ത്. സ്കോ​ർ: ബം​ഗ​ളൂ​രു 109/10 ഡ​ൽ​ഹി 111/3 (15.4). ടോ​സ് ന​ഷ്ട​മാ​യി ആ​ദ്യം ബാ​റ്റ് ചെ​യ്ത ആ​ർ​സി​ബി നി​ശ്ചി​ത ഓ​വ​റി​ൽ 109 റ​ൺ​സ് നേ​ടി. ഡ​ൽ​ഹി 26 പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ വി​ജ​യ റ​ൺ​സ് കു​റി​ച്ചു.

ഡ​ൽ​ഹി​ക്ക് വേ​ണ്ടി ലോ​റ വോ​ൾ​വാ​ർ​ഡ് പു​റ​ത്താ​കാ​തെ 45 റ​ൺ​സ് നേ​ടി. ക്യാ​പ്റ്റ​ൻ ജെ​മീ​മ റോ​ഡ്രി​ഗ​സ് 24 റ​ൺ​സും നേ​ടി. നേ​ര​ത്തെ ആ​ദ്യം ബാ​റ്റ് ചെ​യ്ത ആ​ർ​സി​ബി​ക്കാ​യി 38 റ​ൺ​സ് നേ​ടി സ്‌​മൃ​തി മ​ന്ദാ​ന ടോ​പ് സ്കോ​റ​റാ​യി. മൂ​ന്നു താ​ര​ങ്ങ​ൾ​ക്കു മാ​ത്ര​മെ ബം​ഗ​ളൂ​രു നി​ര​യി​ൽ ര​ണ്ട​ക്കം ക​ട​ക്കാ​നാ​യൊ​ള്ളൂ.

ഡ​ൽ​ഹി​ക്ക് വേ​ണ്ടി ന​ന്ദി​നി ശ​ർ​മ്മ മൂ​ന്നും ചി​നെ​ല്ലെ ഹെ​ൻ​റി​യും മാ​രി​സാ​ൻ കാ​പ്പും മ​ല​യാ​ളി താ​രം മി​ന്നു​മ​ണി​യും ര​ണ്ടു​വി​ക്ക​റ്റു​ക​ൾ വീ​തം വീ​ഴ്ത്തി. പ​ത്തു പോ​യി​ന്‍റു​മാ​യി ആ​ർ​സി​ബി നേ​ര​ത്ത ത​ന്നെ പ്ലേ​ഓ​ഫ് ഉ​റ​പ്പി​ച്ചി​രു​ന്നു.

 

 

Sports

വ​നി​താ പ്രീ​മി​യ​ര്‍ ലീ​ഗ്; വി​ജ​യ​ക്കു​തി​പ്പ് തു​ട​ര്‍​ന്ന് ആ​ര്‍​സി​ബി

മും​ബൈ: വ​നി​താ പ്രീ​മി​യ​ർ ലീ​ഗി​ൽ ഡ​ൽ​ഹി​ക്കെ​തി​രെ ബം​ഗ​ളൂ​രു റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സി​ന് ത​ക​ർ​പ്പ​ൻ ജ​യം. ഡ​ൽ​ഹി ക്യാ​പി​റ്റ​ല്‍​സ് ഉ​യ​ര്‍​ത്തി​യ 167 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പ​ത്ത് പ​ന്തു​ക​ളും എ​ട്ടു​വി​ക്ക​റ്റും കൈ​യി​ലി​രി​ക്കെ ആ​ര്‍​സി​ബി മ​റി​ക​ട​ന്നു.

സ്കോ​ർ: ഡ​ൽ​ഹി 166/10 ബം​ഗ​ളൂ​രു 169/2 (18.2). ആ​ര്‍​സി​ബി​ക്ക് വേ​ണ്ടി ക്യാ​പ്റ്റ​ന്‍ സ്മൃ​തി മ​ന്ദാ​ന​യും (96) ജോ​ര്‍​ജി​യ വോ​ളും (54) അ​ര്‍​ധ​സെ​ഞ്ചു​റി നേ​ടി. ഗ്രേ​സ് ഹാ​രി​സ് (ഒ​ന്ന്) സ്മൃ​തി മ​ന്ദാ​ന എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് അ​വ​ർ​ക്ക് ന​ഷ്ട​മാ​യ​ത്.

ടോ​സ് ന​ഷ്‌​ട​പ്പെ​ട്ട് ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഡ​ൽ​ഹി ത​ക​ർ​ച്ച​യോ​ടെ​യാ​ണ് തു​ട​ങ്ങി​യ​ത്. ആ​ദ്യ ര​ണ്ട് ഓ​വ​റു​ക​ൾ​ക്കു​ള്ളി​ൽ ത​ന്നെ നാ​ലു വി​ക്ക​റ്റു​ക​ൾ ന​ഷ്ട‌​മാ​യി​രു​ന്നു. അ​ർ​ധ​സെ​ഞ്ച​റി നേ​ടി​യ ഓ​പ്പ​ണ​ർ ഷെ​ഫാ​ലി വ​ർ​മ (62), വാ​ല​റ്റ​ത്ത് പൊ​രു​തി​യ ലൂ​സി ഹാ​മി​ൽ​ട്ട​ൻ (36), സ്നേ​ഹ റാ​ണ (22) എ​ന്നി​വ​രാ​ണ് ഡ​ൽ​ഹി​യെ ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​ച്ച​ത്.

ആ​ര്‍​സി​ബി​ക്ക് വേ​ണ്ടി ലോ​റ​ന്‍ ബെ​ല്‍, സാ​യാ​ലി എ​ന്നി​വ​ര്‍ മൂ​ന്ന് വി​ക്ക​റ്റു​ക​ള്‍ വീ​തം വീ​ഴ്ത്തി. സ്മൃ​തി മ​ന്ദാ​ന​യെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു. നാ​ലി​ല്‍ നാ​ലു ക​ളി​യും വി​ജ​യി​ച്ച ആ​ര്‍​സി​ബി പോ​യി​ന്‍റ് ടേ​ബി​ളി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്.

 

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ബം​ഗ​ളൂ​രു​വി​ലെ​ത്തി​ച്ച മ​ല​യാ​ളി ഡ്രൈ​വ​ർ ക​സ്റ്റ​ഡി​യി​ൽ

ബം​ഗ​ളൂ​രു: പീ​ഡ​ന​ക്കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ ബം​ഗ​ളൂ​രു​വി​ലെ​ത്തി​ച്ച മ​ല​യാ​ളി ഡ്രൈ​വ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ.

ഇ​യാ​ൾ ബം​ഗ​ളൂ​രു​വി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണ്. വ​ര്‍​ഷ​ങ്ങ​ളാ​യി റി​യ​ൽ എ​സ്റ്റേ​റ്റ് ബി​സി​ന​സു​കാ​ര​ന്‍റെ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ് ഇ​യാ​ള്‍.

ഇ​യാ​ളെ ബു​ധ​നാ​ഴ്ച​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​ന്ന​ലെ നാ​ല് സ്ഥ​ല​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

വാ​ഹ​ന​ങ്ങ​ളി​ൽ മാ​റി മാ​റി സ​ഞ്ച​രി​ക്കു​ന്ന രാ​ഹു​ലി​ന് ​പ്രാദേശിക സ​ഹാ​യം ല​ഭി​ക്കുന്നുണ്ടെന്നാണ് സൂചന.

NRI

മ​ല​യാ​ളി ബി​സി​ന​സു​കാ​ര​ൻ ബം​ഗ​ളൂ​രു​വി​ൽ മ​രി​ച്ചു

ബം​ഗ​ളൂ​രു: മ​ല​യാ​ളി ബി​സി​ന​സു​കാ​ര​ൻ ബം​ഗ​ളൂ​രു​വി​ൽ മ​രി​ച്ചു. ക​ണ്ണൂ​ർ പെ​രി​ങ്ങ​ത്തൂ​ർ മേ​ക്കു​ന്ന് സ്വ​ദേ​ശി പു​ത്ത​ൻ​പു​ര​യി​ൽ യൂ​നു​സ് മ​ഹ​മൂ​ദ്(50) ആ​ണ് മ​രി​ച്ച​ത്.

ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ബം​ഗ​ളൂ​രു ഇ​ല​ക്ട്രോ​ണി​ക് സി​റ്റി​യി​ലെ താ​മ​സ​സ്ഥ​ല​ത്താ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. പ​ത്ത് വ​ർ​ഷ​ത്തോ​ള​മാ​യി ബം​ഗ​ളൂ​രു​വി​ൽ താ​മ​സി​ക്കു​ന്ന ഇ​ദ്ദേ​ഹം ത​ല​ശേ​രി റ​സ്റ്റോ​റ​ന്‍റ് ഉ​ട​മ​ക​ളി​ൽ ഒ​രാ​ളാ​ണ്.

വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ​ത്. പി​ന്നീ​ട് ഓ​ൾ ഇ​ന്ത്യ കെ​എം​സി​സി ബം​ഗ​ളൂ​രു പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ ഷിഹാ​ബ് ത​ങ്ങ​ൾ സെ​ന്‍റ​റി​ൽ അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​ന്നു.

പ​രേ​ത​നാ​യ മു​ഹ​മ്മ​ദാ​ണ് പി​താ​വ്. ഉ​മ്മ ആ​യി​ഷ. ഭാ​ര്യ ജ​സ്‌​ന. ഫ​ർ​ദീ​ൻ, ര​ഹാ​ൻ, സ​ഹ​ല എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. സ​ഹോ​ദ​രി സ​മീ​റ. ക​ബ​റ​ട​ക്കം പെ​രി​ങ്ങ​ത്തൂ​ർ ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ന​ട​ക്കും.

Kerala

ബം​ഗ​ളൂ​രു - എ​റ​ണാ​കു​ളം വ​ന്ദേ ഭാ​ര​ത് ഉ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച; സ​ർ​വീ​സ് 11 മു​ത​ൽ

കൊ​ല്ലം: കേ​ര​ള​ത്തി​ന് പു​തു​താ​യി അ​നു​വ​ദി​ച്ച ബം​ഗ​ളൂ​രു - എ​റ​ണാ​കു​ളം വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് (26651/26652) ട്രെ​യി​നി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് ശ​നി​യാ​ഴ്ച രാ​വി​ലെ 8.15 ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗി​ലൂ​ടെ നി​ർ​വ​ഹി​ക്കും. 11 മു​ത​ൽ സ​ർ​വീ​സ് ആ​രം​ഭി​ക്കു​മെ​ന്ന് റെ​യി​ൽ​വേ തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

എ​ട്ട് കോ​ച്ചു​ക​ളു​ള്ള ട്രെ​യി​ൻ ബു​ധ​ൻ ഒ​ഴി​കെ ആ​ഴ്ച​യി​ൽ അ​ഞ്ച് ദി​വ​സം സ​ർ​വീ​സ് ന​ട​ത്തും. ബം​ഗ​ളു​രു​വി​ൽ രാ​വി​ലെ 5.10 ന് ​പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ ഉ​ച്ച​യ്ക്ക് 1.50 ന് ​എ​റ​ണാ​കു​ള​ത്ത് എ​ത്തും. തി​രി​കെ​യു​ള്ള സ​ർ​വീ​സ് എ​റ​ണാ​കു​ള​ത്ത് നി​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.20 ന് ​പു​റ​പ്പെ​ട്ട് രാ​ത്രി 11 ന് ​ബം​ഗ​ളൂ​രു​വി​ൽ എ​ത്തും.

എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ർ​ലേ​ക്ക​ർ, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ്, കേ​ന്ദ്ര സ​ഹ​മ​ന്ത്രി​മാ​രാ​യ സു​രേ​ഷ് ഗോ​പി, ജോ​ർ​ജ് കു​ര്യ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും.

Sports

ദ​ക്ഷി​ണാ​ഫ്രി​ക്ക എ​യെ എ​റി​ഞ്ഞി​ട്ടു; ഇ​ന്ത്യ എ​യ്ക്ക് ലീ​ഡ്

ബം​ഗ​ളൂ​രു: ദ​ക്ഷി​ണാ​ഫ്രി​ക്ക എ​യ്ക്കെ​തി​രാ​യ ര​ണ്ടാം ച​തു​ര്‍​ദി​ന മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ എ​യ്ക്ക് ലീ​ഡ്. ഇ​ന്ത്യ​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് സ്‌​കോ​റാ​യ 255ന് ​മ​റു​പ​ടി പ​റ​ഞ്ഞ ദ​ക്ഷി​ണാ​ഫ്രി​ക്ക 221 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി.

134 റ​ണ്‍​സെ​ടു​ത്ത മാ​ര്‍​ക്വേ​സ് ആ​ക്ക​ര്‍​മാ​നാ​ണ് കൂ​ട്ട​ത്ത​ക​ർ​ച്ച​യി​ൽ നി​ന്ന് അ​വ​രെ ര​ക്ഷി​ച്ച​ത്. ഇ​ന്ത്യ​ക്ക് വേ​ണ്ടി പ്ര​സി​ദ്ധ് കൃ​ഷ്ണ മൂ​ന്നും ആ​കാ​ശ് ദീ​പ്, മു​ഹ​മ്മ​ദ് സി​റാ​ജ് എ​ന്നി​വ​ര്‍ ര​ണ്ട് വി​ക്ക​റ്റും വീ​ഴ്ത്തി. 34 റ​ണ്‍​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് ലീ​ഡാ​ണ് ഇ​ന്ത്യ നേ​ടി​യ​ത്.

പി​ന്നാ​ലെ ര​ണ്ടാം ഇ​ന്നിം​ഗ്‌​സ് ആ​രം​ഭി​ച്ച ഇ​ന്ത്യ ഇ​ന്ന് സ്റ്റം​പെ​ടു​ക്കു​മ്പോ​ള്‍ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 78 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​ണ്. കെ.​എ​ല്‍.​രാ​ഹു​ല്‍ (26), കു​ല്‍​ദീ​പ് യാ​ദ​വ് (0) എ​ന്നി​വ​രാ​ണ് ക്രീ​സി​ല്‍. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നെ​ത്തി​യ ഇ​ന്ത്യ​യ്ക്കാ​യി ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ധ്രു​വ് ജു​റ​ൽ (132) സെ​ഞ്ചു​റി നേ​ടി​യി​രു​ന്നു.

 

Kerala

പാ​ല​ക്കാ​ട്ടു​നി​ന്ന് കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യെ ബം​ഗ​ളൂ​രു​വി​ൽ ക​ണ്ടെ​ന്ന് സൂ​ച​ന

 

പാ​ല​ക്കാ​ട്‌: ച​ന്ദ്ര​ന​ഗ​റി​ൽ​നി​ന്നും കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യെ ബം​ഗ​ളൂ​രു​വി​ൽ ക​ണ്ട​താ​യി സൂ​ച​ന. പാ​ല​ക്കാ​ട്‌ ല​യ​ൺ​സ് സ്കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി ഹ​ർ​ജി​ത് പ​ത്മ​നാ​ഭ​നെ​യാ​ണ് വ്യാ​ഴാ​ഴ്ച കാ​ണാ​താ​യ​ത്.

ഇ​തോ​ടെ പോ​ലീ​സ് സം​ഘം ബം​ഗ​ളൂ​രു​വി​ലേ​ക്ക് തി​രി​ച്ചു. കു​ട്ടി​ക്കാ​യു​ള്ള തെ​ര​ച്ചി​ലും ഊ​ർ​ജി​ത​മാ​ക്കി. വ്യാ​ഴാ​ഴ്ച രാ​വി​ലെ സ്കൂ​ളി​ലേ​ക്ക് എ​ന്ന് പ​റ​ഞ്ഞി​റ​ങ്ങി​യ കു​ട്ടി​യെ പി​ന്നീ​ട് കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ പാ​ല​ക്കാ​ട് ക​സ​ബ പോ​ലീ​സാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. കാ​ണാ​താ​യ സ​മ​യം കു​ട്ടി യൂ​ണി​ഫോ​മി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചി​രു​ന്നു.

 

NRI

ഓ​ണ​ക്കാ​ല​യാ​ത്ര: ബം​ഗ​ളൂ​രു - കൊ​ച്ചി വി​മാ​ന​ത്തി​നും സ്വ​കാ​ര്യ​ബ​സി​നും ഒ​രേ​നി​ര​ക്ക്

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു-​കൊ​ച്ചി ഓ​ണ​ക്കാ​ല യാ​ത്ര​ക​ൾ​ക്കാ​യി സ്വ​കാ​ര്യ ബ​സു​ക​ളി​ലും വി​മാ​ന​ത്തി​ലും ഈ​ടാ​ക്കു​ന്ന​ത് ഒ​രേ​നി​ര​ക്ക്. സെ​പ്റ്റം​ബ​ർ മൂ​ന്നി​നു പു​റ​പ്പെ​ടു​ന്ന ബ​സു​ക​ളി​ൽ എ​റ​ണാ​കു​ള​ത്തേ​ക്കു​ള്ള യാ​ത്ര​യ്ക്കു ന​ൽ​കേ​ണ്ട​ത് 3,500 രൂ​പ വ​രെ​യാ​ണ്.

ഇ​തേ ദി​വ​സം 3,640 രൂ​പ​യ്ക്കാ​ണ് വി​മാ​ന ടി​ക്ക​റ്റ് ല​ഭ്യ​മാ​വു​ക. ഓ​ണ​ക്കാ​ല​വും കു​ട്ടി​ക​ളു​ടെ വെ​ക്കേ​ഷ​നും പ​രി​ഗ​ണി​ച്ച് എ​യ​ർ ഇ​ന്ത്യ​യും ഇ​ൻ​ഡി​ഗോ​യും 3,750 രൂ​പ​യി​ൽ താ​ഴെ ടി​ക്ക​റ്റ് ല​ഭ്യ​മാ​ക്കു​മ്പോ​ഴാ​ണ് സ്വ​കാ​ര്യ ബ​സു​ക​ൾ നി​ര​ക്ക് വ​ർ​ധി​പ്പി​ച്ച​ത്.

ഓ​ണ​ത്തി​ന് മു​ന്നേ​യാ​യി സ്വ​കാ​ര്യ​ബ​സ് ഇ​നി​യും നി​ര​ക്ക് വ​ർ​ധി​പ്പി​ക്കാ​നാ​ണ് സാ​ധ്യ​ത. ക​ഴി​ഞ്ഞ വ​ർ​ഷ​വും ഇ​ത്ത​ര​ത്തി​ൽ നി​ര​ക്കു വ​ർ​ധി​പ്പി​ച്ചി​രു​ന്നു. ട്രെ​യി​നു​ക​ളി​ൽ ഓ​ണ​ക്കാ​ല റി​സ​ർ​വേ​ഷ​ൻ ടി​ക്ക​റ്റ​റു​ക​ൾ വേ​ഗ​ത്തി​ൽ തീ​ർ​ന്ന​തോ​ടെ​യാ​ണ് സ്വ​കാ​ര്യ ബ​സു​ക​ൾ കു​ത്ത​നെ നി​ര​ക്ക് കൂ​ട്ടി​യ​ത്.

Latest News

Up