x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബംഗളൂരുവിൽ സ്കൂൾ ബസ് ഇടിച്ച് പിഞ്ചുകുട്ടികൾക്കു ദാരുണാന്ത്യം


Published: February 11, 2026 09:17 PM IST | Updated: February 11, 2026 09:18 PM IST

ബം​​​ഗ​​​ളൂരു: ബം​​​ഗ​​​ളൂരു​​​വി​​​ലെ ത​​​നി​​​സാ​​​ന്ദ്ര​​​യി​​​ൽ ബൈ​​​ക്കി​​​ൽ സ്കൂ​​​ൾ ബ​​​സ് ഇ​​​ടി​​​ച്ച് ര​​​ണ്ടു പി​​​ഞ്ചു​​​കു​​​ട്ടി​​​ക​​​ൾ മ​​​രി​​​ച്ചു.

പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ നാ​​​ഗ​​​ന​​​ഗൗ​​​ഡ​​​യു​​​ടെ മ​​​ക​​​ൾ ര​​​ണ്ടു​​​വ​​​യ​​​സു​​​കാ​​​രി വ​​​ർ​​​ഷ, ഗൗ​​​ഡ​​​യു​​​ടെ മൂ​​​ത്ത സ​​​ഹോ​​​ദ​​​ര​​​ന്‍റെ മ​​​ക​​​ൾ നാ​​​ലു​​​വ​​​യ​​​സു​​​കാ​​​രി ഭാ​​​നു എ​​​ന്നി​​​വ​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്.

പാ​​​ൽ​​​ വാ​​​ങ്ങാ​​​ൻ കു​​​ട്ടി​​​ക​​​ളു​​​മാ​​​യി പു​​​റ​​​പ്പെ​​​ട്ട​​​താ​​​യി​​​രു​​​ന്ന നാ​​​ഗ​​​ന​​​ഗൗ​​​ഡ. റോ​​​ഡ് മു​​​റി​​​ച്ചു​​​ക​​​ട​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​നി​​​ടെ വ​​​ള​​​വി​​​ൽ​​​വ​​​ച്ച് സ്കൂ​​​ൾ ബ​​​സ് മൂ​​​ന്നു​​​പേ​​​രെ​​​യും ഇ​​​ടി​​​ച്ചു​​​വീ​​​ഴ്ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

ബ​​​സി​​​ന്‍റെ ച​​​ക്ര​​​ങ്ങ​​​ൾ​​​ക്ക​​​ടി​​​യി​​​ൽ​​​പ്പെ​​​ട്ടാ​​​ണ് കൂ​​​ട്ടി​​​ക​​​ളു​​​ടെ മ​​​ര​​​ണം. നാ​​​ഗ​​​ന​​​ഗൗ​​​ഡ പ​​​രി​​​ക്കേ​​​ൽ​​​ക്കാ​​​തെ ര​​​ക്ഷ​​​പെ​​​ട്ടു. ബ​​​സ് ഡ്രൈ​​​വ​​​റെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ്ചെ​​​യ്തു.

Tags : Thanisandra Bengaluru Two children died school bus hit bike Accident

Recent News

Up