x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബം​ഗ​ളൂ​രു - എ​റ​ണാ​കു​ളം വ​ന്ദേ ഭാ​ര​ത് ഉ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച; സ​ർ​വീ​സ് 11 മു​ത​ൽ


Published: November 7, 2025 09:14 PM IST | Updated: November 7, 2025 09:27 PM IST

കൊ​ല്ലം: കേ​ര​ള​ത്തി​ന് പു​തു​താ​യി അ​നു​വ​ദി​ച്ച ബം​ഗ​ളൂ​രു - എ​റ​ണാ​കു​ളം വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് (26651/26652) ട്രെ​യി​നി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് ശ​നി​യാ​ഴ്ച രാ​വി​ലെ 8.15 ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗി​ലൂ​ടെ നി​ർ​വ​ഹി​ക്കും. 11 മു​ത​ൽ സ​ർ​വീ​സ് ആ​രം​ഭി​ക്കു​മെ​ന്ന് റെ​യി​ൽ​വേ തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

എ​ട്ട് കോ​ച്ചു​ക​ളു​ള്ള ട്രെ​യി​ൻ ബു​ധ​ൻ ഒ​ഴി​കെ ആ​ഴ്ച​യി​ൽ അ​ഞ്ച് ദി​വ​സം സ​ർ​വീ​സ് ന​ട​ത്തും. ബം​ഗ​ളു​രു​വി​ൽ രാ​വി​ലെ 5.10 ന് ​പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ ഉ​ച്ച​യ്ക്ക് 1.50 ന് ​എ​റ​ണാ​കു​ള​ത്ത് എ​ത്തും. തി​രി​കെ​യു​ള്ള സ​ർ​വീ​സ് എ​റ​ണാ​കു​ള​ത്ത് നി​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.20 ന് ​പു​റ​പ്പെ​ട്ട് രാ​ത്രി 11 ന് ​ബം​ഗ​ളൂ​രു​വി​ൽ എ​ത്തും.

എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ർ​ലേ​ക്ക​ർ, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ്, കേ​ന്ദ്ര സ​ഹ​മ​ന്ത്രി​മാ​രാ​യ സു​രേ​ഷ് ഗോ​പി, ജോ​ർ​ജ് കു​ര്യ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും.

Tags : vandeBharat bengaluru ernakulam saturday narendra modi

Recent News

Up