x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​നി​താ പ്രീ​മി​യ​ര്‍ ലീ​ഗ്; വി​ജ​യ​ക്കു​തി​പ്പ് തു​ട​ര്‍​ന്ന് ആ​ര്‍​സി​ബി


Published: January 17, 2026 11:48 PM IST | Updated: January 18, 2026 12:03 AM IST

മും​ബൈ: വ​നി​താ പ്രീ​മി​യ​ർ ലീ​ഗി​ൽ ഡ​ൽ​ഹി​ക്കെ​തി​രെ ബം​ഗ​ളൂ​രു റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സി​ന് ത​ക​ർ​പ്പ​ൻ ജ​യം. ഡ​ൽ​ഹി ക്യാ​പി​റ്റ​ല്‍​സ് ഉ​യ​ര്‍​ത്തി​യ 167 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പ​ത്ത് പ​ന്തു​ക​ളും എ​ട്ടു​വി​ക്ക​റ്റും കൈ​യി​ലി​രി​ക്കെ ആ​ര്‍​സി​ബി മ​റി​ക​ട​ന്നു.

സ്കോ​ർ: ഡ​ൽ​ഹി 166/10 ബം​ഗ​ളൂ​രു 169/2 (18.2). ആ​ര്‍​സി​ബി​ക്ക് വേ​ണ്ടി ക്യാ​പ്റ്റ​ന്‍ സ്മൃ​തി മ​ന്ദാ​ന​യും (96) ജോ​ര്‍​ജി​യ വോ​ളും (54) അ​ര്‍​ധ​സെ​ഞ്ചു​റി നേ​ടി. ഗ്രേ​സ് ഹാ​രി​സ് (ഒ​ന്ന്) സ്മൃ​തി മ​ന്ദാ​ന എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് അ​വ​ർ​ക്ക് ന​ഷ്ട​മാ​യ​ത്.

ടോ​സ് ന​ഷ്‌​ട​പ്പെ​ട്ട് ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഡ​ൽ​ഹി ത​ക​ർ​ച്ച​യോ​ടെ​യാ​ണ് തു​ട​ങ്ങി​യ​ത്. ആ​ദ്യ ര​ണ്ട് ഓ​വ​റു​ക​ൾ​ക്കു​ള്ളി​ൽ ത​ന്നെ നാ​ലു വി​ക്ക​റ്റു​ക​ൾ ന​ഷ്ട‌​മാ​യി​രു​ന്നു. അ​ർ​ധ​സെ​ഞ്ച​റി നേ​ടി​യ ഓ​പ്പ​ണ​ർ ഷെ​ഫാ​ലി വ​ർ​മ (62), വാ​ല​റ്റ​ത്ത് പൊ​രു​തി​യ ലൂ​സി ഹാ​മി​ൽ​ട്ട​ൻ (36), സ്നേ​ഹ റാ​ണ (22) എ​ന്നി​വ​രാ​ണ് ഡ​ൽ​ഹി​യെ ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​ച്ച​ത്.

ആ​ര്‍​സി​ബി​ക്ക് വേ​ണ്ടി ലോ​റ​ന്‍ ബെ​ല്‍, സാ​യാ​ലി എ​ന്നി​വ​ര്‍ മൂ​ന്ന് വി​ക്ക​റ്റു​ക​ള്‍ വീ​തം വീ​ഴ്ത്തി. സ്മൃ​തി മ​ന്ദാ​ന​യെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു. നാ​ലി​ല്‍ നാ​ലു ക​ളി​യും വി​ജ​യി​ച്ച ആ​ര്‍​സി​ബി പോ​യി​ന്‍റ് ടേ​ബി​ളി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്.

 

Tags : Womens Premier League Delhi Capitals Bengaluru Smriti Mandhana

Recent News

Up