ബംഗളൂരു: ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ രണ്ടാം ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യ എയ്ക്ക് ലീഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 255ന് മറുപടി പറഞ്ഞ ദക്ഷിണാഫ്രിക്ക 221 റൺസിന് എല്ലാവരും പുറത്തായി.
134 റണ്‍സെടുത്ത മാര്‍ക്വേസ് ആക്കര്‍മാനാണ് കൂട്ടത്തകർച്ചയിൽ നിന്ന് അവരെ രക്ഷിച്ചത്. ഇന്ത്യക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണ മൂന്നും ആകാശ് ദീപ്, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. 34 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഇന്ത്യ നേടിയത്.
പിന്നാലെ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യ ഇന്ന് സ്റ്റംപെടുക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 78 റണ്‍സെന്ന നിലയിലാണ്. കെ.എല്‍.രാഹുല്‍ (26), കുല്‍ദീപ് യാദവ് (0) എന്നിവരാണ് ക്രീസില്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയ്ക്കായി ഒന്നാം ഇന്നിംഗ്സിൽ ധ്രുവ് ജുറൽ (132) സെഞ്ചുറി നേടിയിരുന്നു.
Tags : 2ndtest India a Southafrica a k.l.rahul bengaluru