x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​നി​താ പ്രീ​മി​യ​ർ ലീ​ഗ്; ആ​ർ​സി​ബി​ക്ക് ആ​ദ്യ തോ​ൽ​വി


Published: January 24, 2026 11:23 PM IST | Updated: January 24, 2026 11:50 PM IST

വ​ഡോ​ദ​ര: വ​നി​താ പ്രീ​മി​യ​ർ ലീ​ഗി​ൽ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​നെ​തി​രെ റോ​യ​ൽ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​രു​വി​ന് തോ​ൽ​വി. നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ഏ​ഴ് വി​ക്ക​റ്റി​ന്‍റെ ത​ക​ർ​പ്പ​ൻ ജ​യ​മാ​ണ് ഡ​ൽ​ഹി സ്വ​ന്ത​മാ​ക്കി​യ​ത്.

ഈ ​സീ​സ​ണി​ലെ ബം​ഗ​ളൂ​രു​വി​ന്‍റെ ആ​ദ്യ തോ​ൽ​വി​യാ​ണി​ത്. സ്കോ​ർ: ബം​ഗ​ളൂ​രു 109/10 ഡ​ൽ​ഹി 111/3 (15.4). ടോ​സ് ന​ഷ്ട​മാ​യി ആ​ദ്യം ബാ​റ്റ് ചെ​യ്ത ആ​ർ​സി​ബി നി​ശ്ചി​ത ഓ​വ​റി​ൽ 109 റ​ൺ​സ് നേ​ടി. ഡ​ൽ​ഹി 26 പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ വി​ജ​യ റ​ൺ​സ് കു​റി​ച്ചു.

ഡ​ൽ​ഹി​ക്ക് വേ​ണ്ടി ലോ​റ വോ​ൾ​വാ​ർ​ഡ് പു​റ​ത്താ​കാ​തെ 45 റ​ൺ​സ് നേ​ടി. ക്യാ​പ്റ്റ​ൻ ജെ​മീ​മ റോ​ഡ്രി​ഗ​സ് 24 റ​ൺ​സും നേ​ടി. നേ​ര​ത്തെ ആ​ദ്യം ബാ​റ്റ് ചെ​യ്ത ആ​ർ​സി​ബി​ക്കാ​യി 38 റ​ൺ​സ് നേ​ടി സ്‌​മൃ​തി മ​ന്ദാ​ന ടോ​പ് സ്കോ​റ​റാ​യി. മൂ​ന്നു താ​ര​ങ്ങ​ൾ​ക്കു മാ​ത്ര​മെ ബം​ഗ​ളൂ​രു നി​ര​യി​ൽ ര​ണ്ട​ക്കം ക​ട​ക്കാ​നാ​യൊ​ള്ളൂ.

ഡ​ൽ​ഹി​ക്ക് വേ​ണ്ടി ന​ന്ദി​നി ശ​ർ​മ്മ മൂ​ന്നും ചി​നെ​ല്ലെ ഹെ​ൻ​റി​യും മാ​രി​സാ​ൻ കാ​പ്പും മ​ല​യാ​ളി താ​രം മി​ന്നു​മ​ണി​യും ര​ണ്ടു​വി​ക്ക​റ്റു​ക​ൾ വീ​തം വീ​ഴ്ത്തി. പ​ത്തു പോ​യി​ന്‍റു​മാ​യി ആ​ർ​സി​ബി നേ​ര​ത്ത ത​ന്നെ പ്ലേ​ഓ​ഫ് ഉ​റ​പ്പി​ച്ചി​രു​ന്നു.

 

 

Tags : Bengaluru Delhi Capitals Delhi win Marizanne Kapp wpl 2026

Recent News

Up