Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ireland

Europe

സി​എ​സ്ഐ മ​ധ്യ​കേ​ര​ള മ​ഹാ​യി​ട​വ​ക ബി​ഷ​പ് സ്ഥി​രീ​ക​ര​ണ ശു​ശ്രൂ​ഷ​യ്ക്കാ​യി അ​യ​ർ​ല​ൻ​ഡി​ലെ​ത്തി

ഡ​ബ്ലി​ൻ: ഹോ​ളി ട്രി​നി​റ്റി സി​എ​സ്ഐ കോ​ൺ​ഗ്രി​ഗേ​ഷ​ൻ ഡ​ബ്ലി​നി​ൽ ശ​നി​യാ​ഴ്ച ന​ട​ത്ത​പ്പെ​ടു​ന്ന സ്ഥി​രീ​ക​ര​ണ ശു​ശ്രൂ​ഷ​യ്ക്കും എ​പ്പി​സ്കോ​പ്പ​ൽ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി മ​ഹാ​യി​ട​വ​ക ബി​ഷ​പ് റൈ​റ്റ് റ​വ. ഡോ. ​മ​ല​യി​ൽ സാ​ബു കോ​ശി ചെ​റി​യാ​ൻ അ​യ​ർ​ല​ൻ​ഡി​ലെ​ത്തി.

ഇ​ട​വ​ക​യി​ലെ 19 കു​ട്ടി​ക​ൾ സ്ഥി​രീ​ക​ര​ണ ശു​ശ്രൂ​ഷ​യോ​ടെ വി​ശു​ദ്ധ സം​സ​ർ​ഗ​ത്തി​നാ​യി യോ​ഗ്യ​രാ​വു​ക​യും സ​ഭ​യു​ടെ പൂ​ർ​ണ​അം​ഗ​ത്വ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക​യു​മാ​ണ്. ശ​നി​യാ​ഴ്ച രാ​വി​ലെ 10ന് ​സ്ഥി​രീ​ക​ര​ണ ആ​രാ​ധ​ന ആ​രം​ഭി​ക്കു​ന്ന​താ​ണ്.

ഇ​ട​വ​ക​യു​യു​ടെ 15-ാമ​ത് വാ​ർ​ഷി​ക (ക്രി​സ്റ്റ​ൽ ജൂ​ബി​ലി) സ​മാ​പ​ന യോ​ഗം അ​തേ ദി​വ​സം ആ​രാ​ധ​ന​യ്ക്ക് ശേ​ഷം ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ്. ഇ​ട​വ​ക വി​കാ​രി റ​വ. ജെ​നു ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ ബി​ഷ​പ് സാ​ബു കോ​ശി ചെ​റി​യാ​ൻ മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും.

 

Sports

ടി20 ​ലോ​ക​ക​പ്പ്; അ​യ​ർ​ല​ൻ​ഡ്-​സിം​ബാ​ബ്‌​വെ മ​ത്സ​ര​ത്തി​ലെ ടോ​സ് വൈ​കു​ന്നു

പ​ല്ലെ​ക​ലെ: ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ലെ അ​യ​ർ​ല​ൻ​ഡ്-​സിം​ബാ​ബ്‌​വെ മ​ത്സ​ര​ത്തി​ലെ ടോ​സ് വൈ​കു​ന്നു. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നാ​ണ് ടോ​സ് വൈ​കു​ന്ന​ത്.

ക​ളി​ച്ച ര​ണ്ടും ജ​യി​ച്ച സിം​ബാ​ബ്‌​വെ​യ്ക്ക് ഈ ​മ​ത്സ​ര​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​നെ തോ​ൽ​പ്പി​ച്ചാ​ൽ സൂ​പ്പ​ർ എ​ട്ട് ഉ​റ​പ്പി​ക്കാം. അ​തോ​ടെ ഓ​സ്‌​ട്രേ​ലി​യ​യു​ടെ പ്ര​തീ​ക്ഷ​യ്ക്ക് അ​റു​തി​യാ​കും. ഇ​ന്ന് സിം​ബാ​ബ്‌​വെ ജ​യി​ച്ചാ​ൽ, 2009-ന് ​ശേ​ഷം ആ​ദ്യ​മാ​യി ഓ​സ്‌​ട്രേ​ലി​യ ഒ​രു ലോ​ക​ക​പ്പി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ത്ത​ന്നെ പു​റ​ത്താ​കും.

മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്നി​ൽ മാ​ത്രം ജ​യി​ച്ച ഓ​സീ​സി​ന്, സിം​ബാ​ബ്‌​വെ അ​ടു​ത്ത ര​ണ്ട് ക​ളി​യി​ലും തോ​ൽ​ക്കു​ന്ന​തി​നൊ​പ്പം, അ​ടു​ത്ത മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക്കു​ക​യും വേ​ണം. എ​ങ്കി​ലും റ​ൺ​റേ​റ്റ് അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും സൂ​പ്പ​ർ എ​ട്ടി​ലേ​ക്കു​ള്ള തി​ര​ഞ്ഞെ​ടു​പ്പ്.

സൂ​പ്പ​ർ എ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ ഓ​സ്‌​ട്രേ​ലി​യ​യു​ടെ വി​ധി ഇ​നി മ​റ്റു ടീ​മു​ക​ളെ ആ​ശ്ര​യി​ച്ചി​രി​ക്കും. ഇ​ന്ന് ന​ട​ക്കാ​നി​രി​ക്കു​ന്ന അ​യ​ർ​ല​ൻ​ഡ് - സിം​ബാ​ബ്‌​വെ മ​ത്സ​ര​ത്തി​ൽ അ​യ​ർ​ല​ൻ​ഡ് വി​ജ​യി​ച്ചാ​ൽ മാ​ത്ര​മേ ഓ​സ്‌​ട്രേ​ലി​യ​യ്ക്ക് സൂ​പ്പ​ർ എ​ട്ടി​ൽ ക​ട​ക്കാ​നാ​വൂ.

Sports

ടി20 ​ലോ​ക​ക​പ്പ്: അ​യ​ർ​ല​ൻ​ഡി​ന് ഗം​ഭീ​ര ജ​യം  

കൊ​ളം​ബോ: ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ ഒ​മാ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ന് ഗം​ഭീ​ര ജ​യം. കൊ​ളം​ബോ​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 96 റ​ൺ​സി​നാ​ണ് അ​യ​ർ​ല​ൻ​ഡ് വി​ജ​യി​ച്ച​ത്.

അ​യ​ർ​ല​ൻ​ഡ് ഉ​യ​ർ​ത്തി​യ 236 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഒ​മാ​ൻ 18 ഓ​വ​റി​ൽ 139 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​യി. ആ​മി​ർ ക​ലീം 50 റ​ൺ​സും ഹ​മ്മ​ദ് മി​ർ​സ 46 റ​ൺ​സു​മെ​ടു​ത്ത് പൊ​രു​തി‍​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യി​പ്പി​ക്കാ​നാ​യി​ല്ല.

അ​യ​ർ​ല​ൻ​ഡി​ന് വേ​ണ്ടി ജോ​ഷ്വ ലി​റ്റി​ൽ മൂ​ന്ന് വി​ക്ക​റ്റും മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. മാ​ത്യു ഹം​പ്രെ​യ്സും ബാ​രി മ​ക്കാ​ർ​ത്തി​യും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും ജോ​ർ​ജ് ഡോ​ക്ക്റ​ൽ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത അ​യ​ർ​ല​ൻ​ഡ് 20 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 235 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. ലോ​ർ​ക​ൻ ട​ക്ക​റി​ന്‍റെ​യും ഗ​രെ​ത് ഡെ​ലാ​നി​യു​ടെ​യും അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും ജോ​ർ​ജ് ഡോ​ക്ക്റ​ലി​ന്‍റെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ​യും മി​ക​വി​ലാ​ണ് അ​യ​ർ​ല​ൻ​ഡ് കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

ട​ക്ക​ർ 94 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. 51 പ​ന്തി​ൽ 10 ബൗ​ണ്ട​റി​യും നാ​ല് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ട​ക്ക​റി​ന്‍റെ ഇ​ന്നിം​ഗ്സ്. ഡെ​ലാ​നി 56 റ​ൺ​സാ​ണ് സ്കോ​ർ ചെ​യ്ത​ത്. മൂ​ന്ന് ബൗ​ണ്ട​റി​യും നാ​ല് സി​ക്സും ഡെ​ലാ​നി അ​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഡോ​ക്ക്‌​റ​ൽ 35 റ​ൺ​സാ​ണ് എ​ടു​ത്ത​ത്.

ഒ​മാ​ന് വേ​ണ്ടി ഷ​ക്കീ​ൽ അ​ഹ്‌​മ​ദ് മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. ഷാ ​ഫൈ​സ​ലും ആ​മി​ർ ക​ലീം എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Sports

ടി20 ​ലോ​ക​ക​പ്പ്: ഒ​മാ​നെ​തി​രെ അ​യ​ർ​ല​ൻ​ഡി​ന് കൂ​റ്റ​ൻ സ്കോ​ർ

കൊ​ളം​ബോ: ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ ഒ​മാ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ന് കൂ​റ്റ​ൻ സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത അ​യ​ർ​ല​ൻ​ഡ് 20 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 235 റ​ൺ​സാ​ണ് എ​ടു​ത്ത​ത്.

ലോ​ർ​ക​ൻ ട​ക്ക​റി​ന്‍റെ​യും ഗ​രെ​ത് ഡെ​ലാ​നി​യു​ടെ​യും അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും ജോ​ർ​ജ് ഡോ​ക്ക്റ​ലി​ന്‍റെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ​യും മി​ക​വി​ലാ​ണ് അ​യ​ർ​ല​ൻ​ഡ് കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. ട​ക്ക​ർ 94 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. 51 പ​ന്തി​ൽ 10 ബൗ​ണ്ട​റി​യും നാ​ല് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ട​ക്ക​റി​ന്‍റെ ഇ​ന്നിം​ഗ്സ്.

ഡെ​ലാ​നി 56 റ​ൺ​സാ​ണ് സ്കോ​ർ ചെ​യ്ത​ത്. മൂ​ന്ന് ബൗ​ണ്ട​റി​യും നാ​ല് സി​ക്സും ഡെ​ലാ​നി അ​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഡോ​ക്ക്‌​റ​ൽ 35 റ​ൺ​സാ​ണ് എ​ടു​ത്ത​ത്.

ഒ​മാ​ന് വേ​ണ്ടി ഷ​ക്കീ​ൽ അ​ഹ്‌​മ​ദ് മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. ഷാ ​ഫൈ​സ​ലും ആ​മി​ർ ക​ലീം എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Sports

ടി20 ​ലോ​ക​ക​പ്പ്: അ​യ​ർ​ല​ൻ​ഡി​നെ ത​ക​ർ​ത്ത് ഓ​സ്ട്രേ​ലി​യ

കൊ​ളം​ബോ: ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ൽ‌ അ​യ​ർ​ല​ൻ​ഡി​നെ ത​ക​ർ​ത്ത് ഓ​സ്ട്രേ​ലി​യ. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 67 റ​ൺ​സി​നാ​ണ് ഓ​സീ​സ് വി​ജ​യി​ച്ച​ത്.

ഓ​സ്ട്രേ​ലി​യ ഉ​യ​ർ​ത്തി​യ 183 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന അ​യ​ർ​ല​ൻ​ഡ് 115 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​യി. 41 റ​ൺ​സെ​ടു​ത്ത ജോ​ർ​ജ് ഡോ​ക്ക​റ​ലും 24 റ​ൺ​സെ​ടു​ത്ത ലോ​ർ​ക്ക​ൻ ട​ക്ക​റും പൊ​രു​തി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യി​പ്പി​ക്കാ​നാ​യി​ല്ല.

ഓ​സ്ട്രേ​ലി​യ​യ്ക്ക് വേ​ണ്ടി ന​താ​ൻ എ​ല്ലി​സും ആ​ദം സാം​പ​യും നാ​ല് വി​ക്ക​റ്റ് വീ​തം എ​ടു​ത്തു. മാ​ത്യൂ കു​നെ​മാ​ൻ ഒ​രു വി​ക്ക​റ്റ് വീ​ഴ്ത്തി.

Sports

ടി20 ​ലോ​ക​ക​പ്പ്: അ​യ​ർ​ല​ൻ​ഡി​നെ​തി​രെ ഓ​സ്ട്രേ​ലി​യ​യ്ക്ക് മി​ക​ച്ച സ്കോ​ർ

കൊ​ളം​ബോ: ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ അ​യ​ർ​ല​ൻ​ഡി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്ക് മി​ക​ച്ച സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഓ​സ്ട്രേ​ലി​യ 20 ഓ​വ​റി​ൽ‌ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 182 റ​ൺ​സാ​ണ് എ​ടു​ത്ത​ത്.

മാ​ർ​ക​സ് സ്റ്റോ​യി​നി​സി​ന്‍റെ​യും ജോ​ഷ് ഇം​ഗ്ലി​സി​ന്‍റെ​യും കാ​മ​റൂ​ൺ ഗ്രീ​നി​ന്‍റെ​യും വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ​യും മാ​റ്റ് റെ​ൻ​ഷാ​യു​ടെ മി​ക​ച്ച ഇ​ന്നിം​ഗ്സി​ന്‍റെ​യും മി​ക​വി​ലാ​ണ് ഓ​സീ​സ് മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

അ​യ​ർ‌​ല​ൻ​ഡി​ന് വേ​ണ്ടി മാ​ർ​ക് അ​ഡ​യ​ർ ര​ണ്ട് വി​ക്ക​റ്റ് എ​ടു​ത്തു. മാ​ത്യൂ ഹം​ഫ്രെ​യ്സ്, ജോ​ർ​ജ് ഡോ​ക്ക്റ​ൽ. ഹാ​രി ടെ​ക്ട​ർ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Sports

അയർലൻഡിന് ടോസ്; ശ്രീലങ്കയ്ക്ക് ബാറ്റിംഗ്

കൊളംബോ: ഐസിസി പുരുഷ ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പിലെ ആറാം മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ടോസ് നേടിയ അയർലൻഡ് ഫിൽഡിംഗ് തെരഞ്ഞെടുത്തു. കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം.

ശ്രീലങ്ക (പ്ലേയിംഗ് ഇലവൻ): പാതും നിസങ്ക, കമിൽ മിഷാര, കുശാൽ മെൻഡിസ്, പവൻ രത്നായകെ, കമിന്ദു മെൻഡിസ്, ദസുൻ ഷനക, ദുനിത് വെല്ലലഗെ, വനിന്ദു ഹസരംഗ, ദുഷ്മന്ത ചമീര, മഹീഷ് തീക്ഷണ, മതീശ പതിരണ.

അയർലൻഡ് (പ്ലേയിംഗ് ഇലവൻ): പോൾ സ്റ്റിർലിംഗ്, റോസ് അഡയർ, ഹാരി ടെക്ടർ, ലോർക്കൻ ടക്കർ, കർട്ടിസ് കാംഫർ, ബെഞ്ചമിൻ കാലിറ്റ്‌സ്, ജോർജ് ഡോക്രെൽ, ഗാരെത് ഡെലാനി, മാർക്ക് അഡയർ, ബാരി മക്കാർത്തി, മാത്യു ഹംഫ്രീസ്.

Sports

ര​ണ്ടാം മ​ത്സ​ര​ത്തി​ലും ത​ക​ർ​പ്പ​ൻ ജ​യം; യു​എ​ഇ​യ്ക്കെ​തി​രാ​യ ടി20 ​പ​ര​മ്പ​ര തൂ​ത്തു​വാ​രി അ​യ​ർ​ല​ൻ​ഡ്

ദു​ബാ​യി: യു​എ​ഇ​യ്ക്കെ​തി​രാ​യ ടി20 ​പ​ര​മ്പ​ര തൂ​ത്തു​വാ​രി അ​യ​ർ​ല​ൻ​ഡ്. ഇ​ന്ന് നടന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ലും ത​ക​ർ​പ്പ​ൻ ജ​യം സ്വ​ന്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് പ​ര​മ്പ​ര അ​യ​ർ​ല​ൻ​ഡ് തൂ​ത്തു​വാ​രി​യ​ത്. വ്യാ​ഴാ​ഴ്ച ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ലും അ​യ​ർ​ല​ൻ​ഡ് വി​ജ​യി​ച്ചി​രു​ന്നു.

ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ൽ 30 റ​ൺ​സി​നാ​ണ് അ​യ​ർ​ല​ൻ​ഡ് വി​ജ​യി​ച്ച​ത്. അ​യ​ർ​ല​ൻ​ഡ് ഉ​യ​ർ​ത്തി​യ 171 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന യു​എ​ഇ​യ്ക്ക് 20 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 140 റ​ൺ​സ് എ​ടു​ക്കാ​നെ സാ​ധി​ച്ചു​ള്ളു. 54 റ​ൺ​സെ​ടു​ത്ത ഓ​പ്പ​ണ​ർ ആ​ര്യാ​ൻ​ഷ് ശ​ർ​മ മി​ക​ച്ച പ്ര​ക​ട​നമാ​ണ് പു​റ​ത്തെ​ടു​ത്ത​തെ​ങ്കി​ലും മ​റ്റാ​ർ​ക്കും തി​ള​ങ്ങാ​നാ​യി​ല്ല. മു​ഹ​മ്മ​ദ് അ​ർ​ഫാ​ൻ 26 റ​ൺ​സെ​ടു​ത്തു.

അ​യ​ർ​ല​ൻ​ഡി​ന് വേ​ണ്ടി ബാ​രി മ​ക്കാ​ർ​ത്തി, ഗ​രേ​ത് ഡി​ലാ​നി, ജോ​ർ​ജ് ഡോ​ക്ക്റെ​ൽ എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. മാ​ർ​ക്ക് അ​ഡ​യ​ർ മാ​ത്യു ഹം​പ്രെ​യ്സ് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു.

ആ​ദ്യം ബാ​റ്റ് ചെ​യ്ത അ​യ​ർ​ല​ൻ​ഡ് 20 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 170 റ​ൺ​സ് എ​ടു​ത്ത​ത്. ക​ർ​ട്ടി​സ് കാം​ഫെ​റി​ന്‍റെ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും മാ​ർ​ക്ക് അ​ഡ​യ​റി​ന്‍റെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ​യും മി​ക​വി​ലാ​ണ് അ​യ​ർ​ല​ൻ​ഡ് മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. 54 റ​ൺ​സാ​ണ് ക​ർ​ട്ടി​സ് എ​ടു​ത്ത​ത്. 41 പ​ന്തി​ൽ ര​ണ്ട് ബൗ​ണ്ട​റി​യും ര​ണ്ട് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ക​ർ​ട്ടി​സി​ന്‍റെ ഇ​ന്നിം​ഗ്സ്.

21 പ​ന്തി​ൽ 34 റ​ൺ​സാ​ണ് അ​ഡ​യ​ർ സ്കോ​ർ ചെ​യ്ത​ത്. മൂ​ന്ന് സി​ക്സാ​ണ് താ​രം അ​ടി​ച്ചെ​ടു​ത്ത​ത്. ഹാ​രി ടെ​ക്ട​ർ 20 റ​ൺ​സെ​ടു​ത്തു. യു​എ​ഇ​യ്ക്ക് വേ​ണ്ടി ജു​നൈ​ദ് സി​ദ്ദി​ഖി, ഹൈ​ദ​ർ അ​ലി, മു​ഹ​മ്മ​ദ് അ​ർ​ഫാ​ൻ എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. മു​ഹ​മ്മ​ദ് ജാ​വാ​ദു​ള്ള ഒ​രു വി​ക്ക​റ്റെ​ടു​ത്തു.

Sports

യു​എ​ഇ​യ്ക്കെ​തി​രാ​യ ര​ണ്ടാം ടി20; ​അ​യ​ർ​ല​ൻ​ഡി​ന് മി​ക​ച്ച സ്കോ​ർ

ദു​ബാ​യി: യു​എ​ഇ​യ്ക്കെ​തി​രാ​യ ടി20 ​പ​ര​മ്പ​ര‍​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ന് മി​ക​ച്ച സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത അ​യ​ർ​ല​ൻ​ഡ് 20 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 170 റ​ൺ​സാ​ണ് എ​ടു​ത്ത​ത്.

ക​ർ​ട്ടി​സ് കാം​ഫെ​റി​ന്‍റെ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും മാ​ർ​ക്ക് അ​ഡ​യ​റി​ന്‍റെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ​യും മി​ക​വി​ലാ​ണ് അ​യ​ർ​ല​ൻ​ഡ് മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. 54 റ​ൺ​സാ​ണ് ക​ർ​ട്ടി​സ് എ​ടു​ത്ത​ത്. 41 പ​ന്തി​ൽ ര​ണ്ട് ബൗ​ണ്ട​റി​യും ര​ണ്ട് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ക​ർ​ട്ടി​സി​ന്‍റെ ഇ​ന്നിം​ഗ്സ്.

21 പ​ന്തി​ൽ 34 റ​ൺ​സാ​ണ് അ​ഡ​യ​ർ സ്കോ​ർ ചെ​യ്ത​ത്. മൂ​ന്ന് സി​ക്സാ​ണ് താ​രം അ​ടി​ച്ചെ​ടു​ത്ത​ത്. ഹാ​രി ടെ​ക്ട​ർ 20 റ​ൺ​സെ​ടു​ത്തു.

യു​എ​ഇ​യ്ക്ക് വേ​ണ്ടി ജു​നൈ​ദ് സി​ദ്ദി​ഖി, ഹൈ​ദ​ർ അ​ലി, മു​ഹ​മ്മ​ദ് അ​ർ​ഫാ​ൻ എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. മു​ഹ​മ്മ​ദ് ജാ​വാ​ദു​ള്ള ഒ​രു വി​ക്ക​റ്റെ​ടു​ത്തു.

NRI

ഡ​ബ്ലി​നി​ൽ അ​ഭി​ഷേ​കാ​ഗ്നി ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി

ഡ​ബ്ലി​ൻ: ഞാ​യ​റാ​ഴ്ച ഡ​ബ്ലി​നി​ൽ ന​ട​ക്കു​ന്ന അ​ഭി​ഷേ​കാ​ഗ്നി വ​ച​ന ശു​ശ്രൂ​ഷ​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ഡ​ബ്ലി​ന്‍ 5ലെ ​സെ​ന്‍റ ലൂ​ക്ക് ദേ​വാ​ല​യ​ത്തി​ല്‍ ഉച്ചയ്ക്ക് 1.30 മു​ത​ല്‍ അ​ഞ്ച് വ​രെ​യാ​ണ് വ​ച​ന ശു​ശ്രൂ​ഷ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

അ​നേ​കാ​യി​ര​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ൽ വി​ശ്വാ​സ​വ​ള​ർ​ച്ച​യ്ക്കും ദൈ​വി​ക ഇ​ട​പെ​ട​ലു​ക​ൾ​ക്കും ദൈ​വം വ​ഴി​യൊ​രു​ക്കി​യ അ​ഭി​ഷേ​കാ​ഗ്നി വ​ച​ന ശു​ശ്രൂ​ഷ ഫാ. ​സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ലൂ​ടെ ത​ന്നെ പ​രി​ശു​ദ്ധാ​ത്മാ​വ് രൂ​പം ന​ല്‍​കി​യ അനോയ്ൻടിംഗ് ഫയർ കാതോലിക് മിനിസ്‌‌ട്രി (എ​എ​ഫ്സി​എം) ആ​ണ് ഡ​ബ്ലി​നി​ൽ ഒ​രു​ക്കു​ന്ന​ത്.

അ​യ​ർ​ല​ൻഡിലെ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള വൈ​ദി​ക​രോ​ടൊ​പ്പം യു​കെ​യി​ലെ​യും അ​യ​ർ​ല​ൻ​ഡി​ലെ​യും എ​എ​ഫ്സി​എം ശു​ശ്രൂ​ഷ​ക​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന ഈ ​ശു​ശ്രൂ​ഷ മ​ല​യാ​ള​ത്തി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

വി​ശു​ദ്ധ ബ​ലി, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, വ​ച​ന ശു​ശ്രൂ​ഷ, സ്തു​തി - ​ആ​രാ​ധ​ന എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന ശു​ശ്രൂ​ഷ​യി​ൽ വി​ശു​ദ്ധ കു​മ്പ​സാ​ര​ത്തി​നും അ​വ​സ​രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ക​ൺ​വ​ൻ​ഷ​നി​ലേ​ക്ക് എ​എ​ഫ്സി​എം അ​യ​ർ​ല​ൻഡ് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി അ​റി​യി​ച്ചു.

NRI

അ​യ​ർ​ല​ൻ​ഡി​ൽ കാ​ർ പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞ് മ​ല​യാ​ളി യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം 

ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ലെ കോ​ർ​ക്കി​ൽ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. ഇ​ടു​ക്കി ക​മ്പം​മേ​ട് വി​ല​ങ്ങു പാ​റ​യി​ൽ ജോ​യി​സ് തോ​മ​സ്(33) ആ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം പി​ന്നീ​ട്.

ഇ​ദ്ദേ​ഹം സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ കോ​ർ​ക്ക് കോ​ർ​ണ​റോ​ഡി​ന് സ​മീ​പ​ത്ത് തെ​ന്നി മാ​റി റോ​ഡി​ൽ നി​ന്നും പു​ഴ​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ജോ​ലി​സ്ഥ​ല​മാ​യ ന​ഴ്സിം​ഗ് ഹോ​മി​ൽ നി​ന്നും മ​ട​ങ്ങു​മ്പോ​ൾ ആ​യി​രു​ന്നു അ​പ​ക​ടം.

ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളും ഉ​ണ്ട്.

NRI

അ​യ​ർ​ല​ൻ​ഡി​ൽ ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യു​മു​ണ്ടാ​കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്

ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചൊ​വ്വാ​ഴ്ച ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും ഉ​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. രാ​ജ്യ​ത്താ​ക​മാ​നം ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നു മു​ത​ൽ രാ​ത്രി ഒമ്പത് വ​രെ ശ​ക്ത​മാ​യ കാ​റ്റ് ഉ​ണ്ടാ​കു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി മു​ത​ൽ ആറ് കൗ​ണ്ടി​ക​ളി​ൽ മ​ഴ മു​ന്ന​റി​യി​പ്പും ന​ൽ​കി​യി​ട്ടു​ണ്ട്. കാ​ർ​ലോ, കി​ല്കെ​ന്നി, കോ​ർ​ക്ക്, കെ​റി,ടി​പ്പ​റ​റി, വാ​ട്ട​ർ​ഫോ​ർ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​ഴ മു​ന്ന​റി​യി​പ്പ്. തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ൽ ആ​വാ​നും സാ​ധ്യ​ത ഉ​ണ്ടെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം പ​റ​യു​ന്നു.

രാ​ജ്യ​ത്തി​ന്‍റെ വ​ട​ക്ക് പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് ശ​ക്ത​മാ​യ കാ​റ്റി​നു സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

NRI

ഐ​ഒ​സി അ​യ​ർ​ല​ൻ​ഡ് ഡ​ൺ​ലാ​വി​ൻ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു

ഡ​ബ്ലി​ൻ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് (ഐ​ഒ​സി) അ​യ​ർ​ല​ൻ​ഡ് കേ​ര​ള ചാ​പ്റ്റ​ർ ഡ​ൺ​ലാ​വി​ൻ യൂ​ണി​റ്റി​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​താ​യി ഐ​ഒ​സി നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ലി​ങ്ക് വി​ൻ​സ്റ്റാ​ർ മാ​ത്യു അ​റി​യി​ച്ചു.

തെ​ര​ഞ്ഞെ​ടു​ത്ത ഭാ​ര​വാ​ഹി​ക​ൾ:

ലി​ജു ജേ​ക്ക​ബ് - പ്ര​സി​ഡ​ന്‍റ്, ജി​ജി സ്റ്റീ​ഫ​ൻ - വൈ​സ് പ്ര​സി​ഡ​ന്‍റ്, പോ​ൾ​സ​ൺ പീ​ടി​ക​ക്ക​ൽ - സെ​ക്ര​ട്ട​റി, ജെ​ബി​ൻ മേ​ന​ച്ചേ​രി - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ഷി​ബി​ൻ ത​ങ്ക​ച്ച​ൻ - ട്ര​ഷ​റ​ർ.

 

Sports

ബം​ഗ്ലാ​ദേ​ശ്-​അ​യ​ർ​ല​ൻ​ഡ് ടി20 ​പ​ര​മ്പ​ര; മൂ​ന്നാം മ​ത്സ​രം ഇ​ന്ന്

ധാ​ക്ക: ബം​ഗ്ലാ​ദേ​ശ്-​അ​യ​ർ​ല​ൻ​ഡ് ടി20 ​പ​ര​മ്പ​ര​യി​ലെ മൂ​ന്നാ​മ​ത്തെ മ​ത്സ​രം ഇ​ന്ന്. ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​യ്ക്ക് 1.30 നാ​ണ് മ​ത്സ​രം.

ബം​ഗ്ലാ​ദേ​ശി​ലെ ച​ട്ടോ​ഗ്രാ​മി​ലു​ള്ള സ്റ്റേ​ഡി​യ​ത്തി​വാ​ണ് മ​ത്സ​രം ന​ട​ക്കു​ക. മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ള്ള പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ അ​യ​ർ​ല​ൻ​ഡും ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശു​മാ​ണ് വി​ജ​യി​ച്ച​ത്.

അ​യ​ർ​ല​ൻ​ഡ് 39 റ​ൺ​സി​നാ​ണ് ആ​ദ്യ മ​ത്സ​ര​ത്തി​ൽ വി​ജ​യം നേ​ടി​യ​ത്. ര​ണ്ടാം മ​ത്സ​ര​ത്തി​ൽ നാ​ല് വി​ക്ക​റ്റി​നാ​ണ് ബം​ഗ്ലാ​ദേ​ശ് വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​രു ടീ​മു​ക​ളും പ​ര​മ്പ​ര വി​ജ​യം ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​ന്ന് ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്.

NRI

കെ.​എ​ൽ. ജോ​സ​ഫ് അ​ന്ത​രി​ച്ചു

ഡ​ബ്ലി​ൻ: ബ്ലാ​ക്ക്റോ​ക്ക് ദേ​വാ​ല​യ മു​ൻ ട്ര​സ്റ്റി ബി​നു ജോ​സ​ഫ് ലൂ​ക്കി​ന്‍റെ (അ​യ​ർ​ല​ൻ​ഡ്) പി​താ​വ് പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി തെ​ള്ളി​യൂ​ർ ക​ന്നാ​ലി​ൽ കെ.​എ​ൽ. ജോ​സ​ഫ് (80 - കു​ഞ്ഞ​ച്ച​ൻ) അ​ന്ത​രി​ച്ചു. ഇ​ന്ത്യ​ൻ ആ​ർ​മി മെ​ഡി​ക്ക​ൽ കോ​ർ​പ്സ് മു​ൻ ഉ​ദ്യോ​ഗ​സ്ഥ​നാ​യ കെ.എ​ൽ. ജോ​സ​ഫ് ബം​ഗ​ളൂ​രു ജോ​സ്കോ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് സ്ഥാ​പ​ക ട്ര​സ്റ്റി​യാ​യി​രു​ന്നു.

സം​സ്കാ​രം ​വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 1.30ന് വ​സ​തി​യി​ലെ ശു​ശ്രൂ​ഷയ്​ക്ക് ശേ​ഷം 2.30ന് തി​രു​വ​ല്ല അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് ഡോ ​തോ​മ​സ് മാ​ർ കൂ​റി​ലോ​സി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ തെ​ള്ളി​യൂ​ർ സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വി​യ​ർ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും.

ഭാ​ര്യ പ​രേ​ത​യാ​യ ത​ടി​യൂ​ർ കാ​ക്കു​റു​മ്പി​ൽ ശോ​ശാ​മ്മ തോ​മ​സ്. മ​ക്ക​ൾ ബി​നു ജോ​സ​ഫ് ലു​ക്ക്‌ (അ​യ​ർ​ല​ൻ​ഡ്), അ​ഡ്വ. സ​ജു ടി. ​ജോ​സ​ഫ് (ചെ​യ​ർ​മാ​ൻ ജോ​സ്കോ ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ബം​ഗ​ളൂ​രു). മ​രു​മ​ക്ക​ൾ: കാ​ഞ്ഞി​ര​പ്പ​ള്ളി പ​ന​ക്ക​ൽ അ​നു ബി​നു (അ​യ​ർ​ല​ൻ​ഡ്), മ​ണ്ണാ​ർ​ക്കാ​ട് മൈ​ല​ക്ക​ൽ ജി​ൻ​സി (ബം​ഗ​ളൂ​രു).

Sports

അ​യ​ർ​ല​ൻ​ഡി​നെ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റ്: ബം​ഗ്ലാ​ദേ​ശ് കൂ​റ്റ​ൻ സ്കോ​റി​ലേ​യ്ക്ക്

ധാ​ക്ക: അ​യ​ർ​ല​ൻ​ഡി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ബം​ഗ്ലാ​ദേ​ശ് കൂ​റ്റ​ൻ സ്കോ​റി​ലേ​യ്ക്ക്. രണ്ടാം ദി​ന​ത്തി​ലെ മ​ത്സ​രം നി​ർ​ത്തു​മ്പോൾ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 338 എ​ന്ന നി​ല​യി​ലാ​ണ് ബം​ഗ്ലാ​ദേ​ശ്. അ​യ​ർ​ല​ൻ​ഡി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​റി​നേ​ക്കാ​ൾ 52 റ​ൺ​സ് മു​ന്നി​ലാ​ണ് ബം​ഗ്ലാ​ദേ​ശ്.

സെ​ഞ്ചു​റി നേ​ടി​യ മ​ഹ്‌​മു​ദു​ൾ ഹ​സ​നും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ മൊ​മി​നു​ൾ ഹ​ഖും ആ​ണ് ക്രീ​സി​ലു​ള്ള​ത്. മ​ഹ്‌​മു​ദു​ൾ 169 റ​ൺ​സും മൊ​മി​നു​ൾ 80 റ​ൺ​സും എ​ടു​ത്തി​ട്ടു​ണ്ട്. 80 റ​ൺ​സെ​ടു​ത്ത ഷ​ഡ്മാ​ൻ ഇ​സ്ലാ​മി​ന്‍റെ വി​ക്ക​റ്റാ​ണ് ബം​ഗ്ലാ​ദേ​ശി​ന് ന​ഷ്ട​പ്പെ​ട്ട​ത്. മാ​ത്യൂ ഹം​ഫ്രെ​യ്സാ​ണ് അ​യ​ർ​ല​ൻ​ഡി​ന് വേ​ണ്ടി വി​ക്ക​റ്റ് എ​ടു​ത്ത​ത്.

നേ​ര​ത്തെ അ​യ​ർ​ല​ൻ‌​ഡി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് 286 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചി​രു​ന്നു. എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 270 എ​ന്ന നി​ല​യി​ൽ ര​ണ്ടാം ദി​നം ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച അ​യ​ർ​ല​ൻ‌​ഡി​ന് 16 റ​ൺ​സ് കൂ​ടി​യെ കൂ​ട്ടി​ച്ചേ​ർ​ക്കാ​നാ​യു​ള്ളു.

പോ​ൾ സ്റ്റി​ർ​ലിം​ഗ് ആ​ണ് അ​യ​ർ​ല​ൻ​ഡി​ന്‍റെ ടോ​പ്സ്കോ​റ​ർ. 60 റ​ൺ​സാ​ണ് സ്റ്റി​ർ​ലിം​ഗ് എ​ടു​ത്ത​ത്. 59 റ​ൺ​സെ​ടു​ത്ത കെ​യ്ഡ് കാ​ർ​മൈ​ക്ക​ലും 44 റ​ൺ​സെ​ടു​ത്ത ക​ർ​ട്ടി​സ് കാം​ഫെ​റും 41 റ​ൺ​സെ​ടു​ത്ത വി​ക്ക​റ്റ് കീ​പ്പ​ർ ലോ​ർ​ക​ൻ ട​ക്ക​റും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ച​ത്.

ബം​ഗ്ലാ​ദേ​ശി​ന് വേ​ണ്ടി മെ​ഹ്ദി ഹ​സ​ൻ മി​രാ​സ് മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. ഹ​സ​ൻ മു​രാ​ഡും ഹ​സ​ൻ മ​ഹ്‌​മു​ദും ത​യ്ജു​ൽ ഇ​സ്ലാ​മും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും ന​ഹീ​ദ് റാ​ണ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

Sports

അ​യ​ർ​ല​ൻ​ഡി​നെ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റ്: ബം​ഗ്ലാ​ദേ​ശ് മി​ക​ച്ച നി​ല​യി​ൽ

ധാ​ക്ക: അ​യ​ർ​ല​ൻ​ഡി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ബം​ഗ്ലാ​ദേ​ശ് മി​ക​ച്ച നി​ല​യി​ൽ. ര​ണ്ടാം ദി​നം ല​ഞ്ചി​ന് പി​രി​യുമ്പോൾ വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടാ​തെ 109 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ് ബം​ഗ്ലാ​ദേ​ശ്. 58 റ​ൺ​സെ​ടു​ത്ത ഷ​ഡ്മാ​ൻ ഇ​സ്ലാ​മും 50 റ​ൺ​സെ​ടു​ത്ത മ​ഹ്‌​മു​ദ് ഹ​സ​ൻ ജോ​യ്‌​യും ആ​ണ് ക്രി​സി​ലു​ള്ള​ത്.

അ​യ​ർ​ല​ൻ‌​ഡി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് 286 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചി​രു​ന്നു. എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 270 എ​ന്ന നി​ല​യി​ൽ ര​ണ്ടാം ദി​നം ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച അ​യ​ർ​ല​ൻ‌​ഡി​ന് 16 റ​ൺ​സ് കൂ​ടി​യെ കൂ​ട്ടി​ച്ചേ​ർ​ക്കാ​നാ​യു​ള്ളു.

പോ​ൾ സ്റ്റി​ർ​ലിം​ഗ് ആ​ണ് അ​യ​ർ​ല​ൻ​ഡി​ന്‍റെ ടോ​പ്സ്കോ​റ​ർ. 60 റ​ൺ​സാ​ണ് സ്റ്റി​ർ​ലിം​ഗ് എ​ടു​ത്ത​ത്. 59 റ​ൺ​സെ​ടു​ത്ത കെ​യ്ഡ് കാ​ർ​മൈ​ക്ക​ലും 44 റ​ൺ​സെ​ടു​ത്ത ക​ർ​ട്ടി​സ് കാം​ഫെ​റും 41 റ​ൺ​സെ​ടു​ത്ത വി​ക്ക​റ്റ് കീ​പ്പ​ർ ലോ​ർ​ക​ൻ ട​ക്ക​റും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ച​ത്.

ബം​ഗ്ലാ​ദേ​ശി​ന് വേ​ണ്ടി മെ​ഹ്ദി ഹ​സ​ൻ മി​രാ​സ് മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. ഹ​സ​ൻ മു​രാ​ഡും ഹ​സ​ൻ മ​ഹ്‌​മു​ദും ത​യ്ജു​ൽ ഇ​സ്ലാ​മും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും ന​ഹീ​ദ് റാ​ണ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

Sports

ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റ്: അ​യ​ർ​ല​ൻ​ഡി​ന് ബാ​റ്റിം​ഗ് ത​ക​ർ​ച്ച

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ അ​യ​ർ​ല​ൻ​ഡി​ന് ബാ​റ്റിം​ഗ് ത​ക​ർ​ച്ച. ഒ​ന്നാം ദി​വ​സ​ത്തെ മ​ത്സ​രം അ​വ​സാ​നി​പ്പി​ച്ച​പ്പോ​ൾ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 270 എ​ന്ന നി​ല​യി​ലാ​ണ് അ​യ​ർ​ല​ൻ​ഡ് .

പോ​ൾ സ്റ്റി​ർ​ലിം​ഗ് ആ​ണ് അ​യ​ർ​ല​ൻ​ഡി​ന്‍റെ ടോ​പ്സ്കോ​റ​ർ. 60 റ​ൺ​സാ​ണ് സ്റ്റി​ർ​ലിം​ഗ് എ​ടു​ത്ത​ത്. 59 റ​ൺ​സെ​ടു​ത്ത കെ​യ്ഡ് കാ​ർ​മൈ​ക്ക​ലും 44 റ​ൺ​സെ​ടു​ത്ത ക​ർ​ട്ടി​സ് കാം​ഫെ​റും 41 റ​ൺ​സെ​ടു​ത്ത വി​ക്ക​റ്റ് കീ​പ്പ​ർ ലോ​ർ​ക​ൻ ട​ക്ക​റും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ച​ത്.

ആ​ദ്യ ദി​വ​സ​ത്തെ അ​വ​സാ​ന​ത്തെ പ​ന്തി​ൽ വി​ക്ക​റ്റ് വീ​ണ​തി​നാ​ൽ 21 റ​ൺ​സു​മാ​യി ബാ​രി മ​ക്കാ​ർ​ത്തി മാ​ത്ര​മാ​ണ് ക്രീ​സി​ലു​ള്ള​ത്. ബം​ഗ്ലാ​ദേ​ശി​ന് വേ​ണ്ടി മെ​ഹ്ദി ഹ​സ​ൻ മി​രാ​സ് മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. ഹ​സ​ൻ മു​രാ​ഡ് ര​ണ്ട് വി​ക്ക​റ്റും ഹ​സ​ൻ മ​ഹ്‌​മു​ദും ന​ഹീ​ദ് റാ​ണ​യും ത​യ്ജു​ൽ ഇ​സ്ലാ​മും ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

NRI

ഹാ​ലോ​വീ​ൻ ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി അ​യ​ർ​ല​ൻ​ഡ് ഒ​രു​ങ്ങി

ഡ​ബ്ലി​ൻ: ഹാ​ലോ​വീ​ൻ ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി അ​യ​ർ​ല​ൻ​ഡ് ഒ​രു​ങ്ങി. ഒ​ക്‌‌​ടോ​ബ​റി​ലെ അ​വ​സാ​ന രാ​ത്രി​യാ​ണ് ഹാ​ലോ​വീ​ൻ. കെ​ൽ​റ്റി​ക് കാ​ല​ത്ത് പു​രാ​ത​ന ഐ​റി​ഷ് ഉ​ത്സ​വ​മാ​യ സാം​ഹൈ​നി​ൽ നി​ന്നു​മാ​ണ് ഹാ​ലോ​വീ​ൻ ആ​ഘോ​ഷ​ങ്ങ​ൾ ഉ​ട​ലെ​ടു​ത്ത​ത്.

ഓ​ൾ ഹാ​ലോ​വ്സ് ഡേ ​എ​ന്ന പേ​രി​ൽ ന​വം​ബ​ർ ഒ​ന്നി​നാ​ണ് സ​ക​ല വി​ശു​ദ്ധ​രു​ടെ​യും തി​രു​നാ​ൾ. ഇ​തി​നു ത​ലേ ദി​വ​സ​മാ​യ ഒ​ക്‌ടോ​ബ​ർ 31ന് ​വൈ​കു​ന്നേ​രം ആ​രം​ഭി​ക്കു​ന്ന ആ​ഘോ​ഷ​മാ​യ​തി​നാ​ലാ​ണ് ഇ​തി​നു ഹാ​ലോ​വീ​ൻ എ​ന്ന പേ​ര് ല​ഭി​ച്ച​ത്. ഓ​ൾ ഹാ​ലോ​വ്സ് ഈ​വ് എ​ന്ന​തിന്‍റെ ചു​രു​ക്ക​പ്പേ​രാ​ണ് ഹാ​ലോ​വീ​ൻ.

ഹാ​ലോ​വീ​ൻ പ​ല കാ​ര​ണ​ങ്ങ​ളാ​ൽ ഹൊ​റെ​റു​മാ​യി ബ​ന്ധ​പ്പെ​ട്ടു കി​ട​ക്കു​ന്നു. പാ​താ​ള​ത്തി​ലു​ള്ള​വ​ർ ഭൂ​മി​യി​ലേ​ക്ക്‌ വ​രു​ന്ന​തി​നെ അ​നു​സ്മ​രി​ക്കു​ന്ന ആ​ഘോ​ഷ​മാ​ണി​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും പ്രേ​ത​പി​ശാ​ചു​ക്ക​ളു​ടെ​യും മ​ന്ത്ര​വാ​ദി​ക​ളു​ടെ​യും മ​റ്റും വേ​ഷ​മ​ണി​യും.

അ​ന്നേ രാ​ത്രി പ​ട​ക്കം പൊ​ട്ടി​ക്കു​ക​യും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ​വ തീ​യി​ടു​ക​യും കു​ട്ടി​ക​ൾ ട്രി​ക്ക് ഓ​ർ ട്രീ​റ്റി​നി​റ​ങ്ങു​ക​യും ചെ​യ്യും. മ​ത്ത​ങ്ങ​യി​ൽ മു​ഖ​ത്തി​ന്‍റെ വി​കൃ​ത രൂ​പ​ങ്ങ​ളു​ണ്ടാ​ക്കി ഇ​തി​നു​ള്ളി​ൽ തി​രി ക​ത്തി​ച്ചു വയ്ക്കു​ന്ന​തും ആ​ഘോ​ഷ​ത്തി​ന്‍റെ പ്ര​ധാ​ന ഭാ​ഗ​മാ​ണ്.

 

NRI

എ​സ്എം​വൈ​എം അ​യ​ർ​ല​ൻ​ഡ് ദേ​ശീ​യ യു​വ​ജ​ന സ​മ്മേ​ള​നം ശ​നി​യാ​ഴ്ച മു​ത​ൽ

ഡ​ബ്ലി​ൻ: സീ​റോ​മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റ് (എ​സ്എം​വെെ​എം) അ​യ​ർ​ല​ൻ​ഡി​ന്‍റെ നാ​ഷ​ണ​ൽ കോ​ൺ​ഫ്ര​ൻ​സ് "AWAKE IRELAND 2025' ശ​നി, ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ ഡ​ബ്ലി​ൻ സി​റ്റി യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ (ഡി​സി​യു) സെ​ന്‍റ് പാ​ട്രി​ക്‌​സ് സ്‌​പോ​ർ​ട്സ് ഹാ​ളി​ൽ ന​ട​ക്കും.

16 മു​ത​ൽ 30 വ​യ​സ് വ​രെ​യു​ള്ള സീ​റോ​മ​ല​ബാ​ർ യു​വ​ജ​ന​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് സം​ഘ​ടി​പ്പി​ക്കു​ന്ന ഈ ​ത്രി​ദി​ന ആ​ത്മീ​യ സ​മ്മേ​ള​നം വി​ശ്വാ​സ​പു​ന​രു​ജ്ജീ​വ​ന​ത്തി​നും ആ​ത്മീ​യ ഉ​ണ​ര്‍​വി​നും നൂ​ത​ന വ​ഴി​ത്തി​രി​വാ​കു​ക​യാ​ണ്.

റി​പ്പ​ബ്ലി​ക് ഓ​ഫ് അ​യ​ർ​ല​ൻ​ഡി​ലെ​യും നോ​ർ​ത്തേ​ൺ അ​യ​ർ​ല​ൻ​ഡി​ലെ​യും 38 കു​ർ​ബാ​ന സെ​ന്‍റ​റു​ക​ളി​ൽ നി​ന്നു​ള്ള 350-ത്തി​ല​ധി​കം യു​വ​ജ​ന​ങ്ങ​ൾ ഈ ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

നേ​തൃ​പ​രി​ശീ​ല​ന സെ​ഷ​നു​ക​ൾ, ആ​രാ​ധ​നാ​നു​ഭ​വ​ങ്ങ​ൾ എ​ന്നി​വ​യി​ലൂ​ടെ യു​വാ​ക്ക​ളെ യ​ഥാ​ർ​ഥ ക്രി​സ്തീ​യ ജീ​വി​ത​ത്തി​ലേ​ക്ക് ആ​ഴ​ത്തി​ൽ ന​യി​ക്കു​ന്ന ഉ​ദേ​ശ​ത്തോ​ടെ രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന പ​രി​പാ​ടി​ക്ക് സീ​റോ​മ​ല​ബാ​ർ അ​യ​ർ​ല​ൻ​ഡ് ഡ​ബ്ലി​ൻ റീ​ജി​യ​ൺ ആ​തി​ഥ്യം വ​ഹി​ക്കു​ന്നു.

സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ യൂ​റോ​പ്യ​ൻ അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​റാ​യ ബി​ഷ​പ് മാ​ർ സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത്, സീ​റോ​മ​ല​ബാ​ർ യൂ​റോ​പ്പ് യൂ​ത്ത് അ​പ്പോ​സ്റ്റ​ലേ​റ്റ് ഡ​യ​റ​ക്ട​റും ശ്ര​ദ്ധേ​യ​മാ​യ നി​ര​വ​ധി ഭ​ക്തി ഗാ​ന​ങ്ങ​ളു​ടെ സൃ​ഷ്ടാ​വു​മാ​യ ഫാ. ​ഡോ. ബി​നോ​ജ് മു​ള​വ​രി​ക്ക​ൽ, മോ​ട്ടി​വേ​ഷ​ൻ സ്പീ​ക്ക​റും യു​വ​ജ​ന പ്ര​ഭാ​ഷ​ക​നു​മാ​യ ജോ​സ​ഫ് അ​ന്ന​ക്കു​ട്ടി ജോ​സ​ഫ്, അ​മേ​രി​ക്ക​യി​ലെ ഷി​ക്കാ​ഗോ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ യൂ​ത്ത് ഡ​യ​റ​ക്ട​ർ ഫാ. ​മെ​ൽ​വി​ൻ പോ​ൾ, ക​ത്തോ​ലി​ക്കാ റാ​പ്പ് സം​ഗീ​ത രം​ഗ​ത്തെ ശ്ര​ദ്ധേ​യ​നാ​യ പ്രോ​ഡി​ഗി​ൽ എ​ന്നി​വ​രും വി​വി​ധ സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ആ​ത്മീ​യ സെ​ഷ​നു​ക​ൾ, ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ സം​ഗീ​തം, വ​ർ​ക്ക്‌​ഷോ​പ്പു​ക​ൾ, ആ​ഴ​ത്തി​ലു​ള്ള ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന എ​ന്നി​വ ഒ​രു​ക്കി​യി​ട്ടു​ണ്ട്. സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ സ​മ്പ​ന്ന​മാ​യ ലി​റ്റ​ർ​ജി​ക്ക​ൽ പാ​ര​മ്പ​ര്യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക്രി​സ്തു​വി​നോ​ട് ആ​ഴ​ത്തി​ലു​ള്ള ആ​ത്മ​ബ​ന്ധം ക​ണ്ടെ​ത്താ​ൻ യു​വാ​ക്ക​ളെ സ​ഹാ​യി​ക്കു​ക​യാ​ണ് സ​മ്മേ​ള​ന​ത്തി​ന്‍റെ ല​ക്ഷ്യം.

‘അ​വേ​ക്ക് അ​യ​ർ​ല​ണ്ട് 2025’ എ​ന്ന ആ​ത്മീ​യ ഉ​ത്സ​വം, യു​വാ​ക്ക​ളു​ടെ ആ​ത്മീ​യ വ​ള​ർ​ച്ച​യ്ക്കും വ്യ​ക്തി​ത്വ വി​ക​സ​ന​ത്തി​നും വാ​താ​യ​ന​മാ​കു​മെ​ന്ന് സം​ഘാ​ട​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്നു. അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ർ സ​ഭ നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​സ​ഫ് മാ​ത്യു ഓ​ലി​യ​ക്കാ​ട്ടി​ന്‍റെ​യും എ​സ്എം​വൈ​എം നാ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ബൈ​ജു ഡേ​വി​സ് ക​ണ്ണ​മ്പി​ള്ളി​യു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ നാ​ഷ​ണ​ൽ പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ, ഡ​ബ്ലി​ൻ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി, എ​സ്എം​വൈ​എം നാ​ഷ​ണ​ൽ ടീം ​എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​വേ​ക്ക് അ​യ​ർ​ല​ൻ​ഡ് 2025നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

NRI

അ​യ​ർ​ല​ൻ​ഡി​ൽ അ​ന്ത​രി​ച്ച ജോ​ൺ​സ​ൺ ജോ​യി​യു​ടെ കു​ടും​ബ​ത്തി​നാ​യി ധ​ന​സ​മാ​ഹ​ര​ണം ആ​രം​ഭി​ച്ചു

ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ അ​ന്ത​രി​ച്ച മ​ല​യാ​ളി​യാ​യ ജോ​ൺ​സ​ൺ ജോ​യി​യു​ടെ(33) കു​ടും​ബ​ത്തെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ധ​ന​സ​മാ​ഹ​ര​ണം ആ​രം​ഭി​ച്ചു. കാ​വ​ൻ ബ്ര​യി​ലി​ബ്രോ​യി​ൽ താ​മ​സി​ച്ചു വ​ന്ന കോ​ട്ട​യം പാ​ച്ചി​റ വ​ട​ക്കേ ക​രു​മാ​ങ്ക​ൽ ജോ​ൺ​സ​ൺ ജോ​യ് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​ണ് അ​ന്ത​രി​ച്ച​ത്.

മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നും മ​റ്റു​മാ​യാ​ണ് ധ​ന​സ​മാ​ഹ​ര​ണം തു​ട​ങ്ങി​യ​ത്. ഗോ ​ഫ​ണ്ട് മീ ​വ​ഴി​യാ​ണ് തു​ക സ്വ​രൂ​പി​ക്കു​ക.

ഭാ​ര്യ ആ​ൽ​ബി ലൂ​ക്കോ​സും(​പാ​ച്ചി​റ കൊ​ച്ചു​പ​റ​മ്പി​ൽ കു​ടും​ബാം​ഗം) മ​ക്ക​ളും നാ​ട്ടി​ലാ​ണു​ള്ള​ത്. ര​ണ്ടാ​മ​ത്തെ കു​ട്ടി​യു​ടെ പ്ര​സ​വ​ത്തി​നാ​യാ​ണ് ഭാ​ര്യ നാ​ട്ടി​ലെ​ത്തി​യ​ത്.

ര​ണ്ടാ​മ​ത്തെ കു​ഞ്ഞി​നെ കാ​ണാ​നാ​യി ജോ​ൺ​സ​ൺ അ​ടു​ത്താ​ഴ്ച നാ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ടാ​നി​രി​ക്കു​ക​യാ​യി​രു​ന്നു.

NRI

അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി യു​വാ​വ് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് അ​ന്ത​രി​ച്ചു

ഡ​ബ്ലി​ൻ: കാ​വ​നി​ലെ ബെ​യി​ലി​ബ്രോ​യി​ൽ താ​മ​സി​ക്കു​ന്ന വ​ട​ക്കേ ക​രു​മാ​ങ്ക​ൽ പാ​ച്ചി​റ സ്വ​ദേ​ശി ജോ​ൺ​സ​ൺ ജോ​യി(34) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് അ​ന്ത​രി​ച്ചു. അ​യ​ർ​ല​ൻ​ഡി​ലെ ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.

ര​ണ്ടാ​മ​ത്തെ കു​ഞ്ഞി​ന്‍റെ ജ​ന​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഭാ​ര്യ​യും കു​ട്ടി​ക​ളും നാ​ട്ടി​ലാ​യി​രു​ന്നു. ഉ​ച്ച​വ​രെ എ​ഴു​ന്നേ​റ്റി​ല്ലെ​ന്ന​തി​നാ​ൽ സ​ഹ​വാ​സി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മ​ര​ണം അ​റി​ഞ്ഞ​ത്.

ഭാ​ര്യ: ആ​ൽ​ബി ലൂ​ക്കോ​സ് (പാ​ച്ചി​റ ഇ​ട​വ​ക കൊ​ച്ചു​പ​റ​മ്പി​ൽ). ര​ണ്ട് മ​ക്ക​ളു​ണ്ട്. സം​സ്കാ​രം പി​ന്നീ​ട്.

NRI

അ​യ​ർ​ല​ൻ​ഡി​ൽ അ​ന്ത​രി​ച്ച ഷാ​ന്‍റി പോ​ളി​ന്‍റെ സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച

ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ലെ ലോം​ഗ്ഫോ​ർ​ഡി​ൽ അ​ന്ത​രി​ച്ച തൊ​ടു​പു​ഴ സ്വ​ദേ​ശി​യാ​യ മ​ല​യാ​ളി ന​ഴ്സ് ഷാ​ന്‍റി പോ​ളി​ന്‍റെ(51) സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച ലോം​ഗ്ഫോ​ർ​ഡ് മൊ​യ്ഡ സെ​മി​ത്തേ​രി​യി​ൽ ന​ട​ക്കും.

രാ​വി​ലെ ഒ​മ്പ​തി​ന് പ​രേ​ത​യു​ടെ വീ​ട്ടി​ൽ പ്രാ​ർ​ഥ​നാ ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ക്കും. 11ന് ​മൊ​യ്ഡ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ശേ​ഷം സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ന​ട​ക്കും.

ഞാ​യ​റാ​ഴ്ച ബാ​ലി​നാ​ലി റോ​ഡി​ൽ ഗ്ലി​സ​ൺ​സ് ഫ്യൂ​ണ​റ​ൽ ഹോ​മി​ൽ വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ ഏ​ഴ് വ​രെ പൊ​തു​ദ​ർ​ശ​നം ന​ട​ക്കും.

ഷാ​ന്‍റി ലോം​ഗ്ഫോ​ർ​ഡി​ൽ ന​ഴ്സാ​യി ജോ​ലി നോ​ക്കിവ​രി​ക​യാ​യി​രു​ന്നു. അ​ർ​ബു​ദ​ബാ​ധ​യെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

തൊ​ടു​പു​ഴ മു​ത​ല​ക്കോ​ടം കി​ഴ​ക്കേ​ക്ക​ര എ​ഫ്രേം സെ​ബാ​സ്റ്റ്യ​ന്‍റെ ഭാ​ര്യ​യാ​ണ്. പ​രേ​ത അ​ങ്ക​മാ​ലി മൂ​ക്ക​ന്നൂ​ർ അ​ട്ടാ​റ​മാ​ളി​യേ​ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്‌. മ​ക്ക​ൾ: എ​മി​ൽ, എ​വി​ൻ, അ​ലാ​ന.

NRI

പ്ര​ഭാ​ത ന​ട​ത്ത​ത്തി​നി​റ​ങ്ങി​യ മ​ല​യാ​ളി യു​വ​തി​യെ അ​യ​ർ​ല​ൻ​ഡി​ൽ കാ​ണാ​താ​യി

വാ​ട്ട​ർ​ഫോ​ർ​ഡ്: മ​ല​യാ​ളി പെ​ൺ​കു​ട്ടി​യെ അ​യ​ർ​ല​ൻ​ഡി​ലെ വാ​ട്ട​ർ​ഫോ​ർ​ഡി​ൽ കാ​ണാ​താ​യി. സാ​ന്‍റാ മ​രി​യ ത​മ്പി​യെ(20) ആ​ണ് കാ​ണാ​താ​യ​ത്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ മു​ത​ലാ​ണ് സാ​ന്‍റാ​യെ കാ​ണാ​താ​യ​ത്.

വാ​ട്ട​ർ​ഫോ​ർ​ഡി​ലെ ബ്രേ​ക്ക് ആ​ൻ​ഡ് ഹോ​ട്ട് ഓ​ൾ​ഡ് ട്രാ​മ​ർ റോ​ഡി​ൽ ന​ട​ക്കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു സാ​ന്‍റാ. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ ഗാ​ർ​ഡ സ്റ്റേ​ഷ​നി​ലോ 08946 02032, 08949 39039, 08741 25295 എ​ന്നീ ന​മ്പ​റു​ക​ളി​ലോ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

 

NRI

അ​യ​ർ​ല​ൻ​ഡ് മ​ല​യാ​ളി കോ​ട്ട​യ​ത്ത്‌ ഫ്ലാ​റ്റി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ

കോ​ട്ട​യം: അ​യ​ർ​ല​ൻ​ഡ് മ​ല​യാ​ളി​യെ കോ​ട്ട​യ​ത്ത്‌ ഫ്ലാ​റ്റി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. വാ​ക​ത്താ​നം പു​ല്ലു​കാ​ട്ടു​പ​ടി സ്വ​ദേ​ശി ജി​ബു പു​ന്നൂ​സ്(49) ആ​ണ് മ​രി​ച്ച​ത്.

ജി​ബു​വി​നെ ഫ്ലാ​റ്റി​ന് പു​റ​ത്തേ​ക്ക് കാ​ണാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​ർ കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹ​ത്തി​ന് ര​ണ്ട് ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് നി​ഗ​മ​നം. പോ​സ്റ്റു​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു. ഹൃ​ദ​യാ​ഘാ​ത​മാ​ണ്‌ മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഡ​ബ്ലി​നി​ലെ ത​ലാ​യി​ലാ​ണ് ജി​ബു കു​ടും​ബ​മാ​യി താ​മ​സി​ച്ചി​രു​ന്ന​ത്.

ഭാ​ര്യ: സ​ന്ധ്യ. മ​ക്ക​ൾ: സാ​റ, ജു​വാ​ൻ. വാ​ക​ത്താ​നം ന​ട​പ്പു​റ​ത്ത് പ​രേ​ത​നാ​യ എ​ൻ. സി. ​പു​ന്നൂ​സ് - ച​ക്കു​പു​ര​യ്ക്ക​ൽ ആ​നി​യ​മ്മ പു​ന്നൂ​സ് (റി​ട്ട. അ​ധ്യാ​പി​ക) ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​രി: ജി​നു പു​ന്നൂ​സ് (ഡ​പ്യൂ​ട്ടി ക​ള​ക്‌​ട​ർ, കോ​ട്ട​യം).

സം​സ്കാ​രം ചൊ​വ്വാ​ഴ്ച രാ​വി​ലെ 11ന് ​വാ​ക​ത്താ​നം സെ​ന്‍റ് ജോ​ൺ​സ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി​യി​ൽ.

NRI

മ​ല​യാ​ളി യു​വാ​വ് അ​യ​ര്‍​ല​ൻ​ഡി​ൽ മ​രി​ച്ച​നി​ല​യി​ല്‍

ഡ​ബ്ലി​ൻ: കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യെ അ​യ​ർ​ല​ൻ​ഡി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കൗ​ണ്ടി കോ​ർ​ക്കി​ലു​ള്ള ബാ​ൻ​ഡ​നി​ൽ താ​മ​സി​ക്കു​ന്ന ര​ഞ്ജു റോ​സ് കു​ര്യ​ൻ(40) ആ​ണ് മ​രി​ച്ച​ത്.

അ​യ​ര്‍​ല​ൻ​ഡി​ലെ പ്ര​ശ​സ്ത ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യ കി​ല്ലാ​ർ​ണി നാ​ഷ​ണ​ൽ പാ​ർ​ക്കി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഗാ​ർ​ഡ സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു.

ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മൃ​ത​ദേ​ഹം തു​ട​ര്‍​ന​ട​പ​ടി​ക​ള്‍​ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ഭാ​ര്യ: കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി ജാ​ന​റ്റ് ബേ​ബി ജോ​സ​ഫ് (ന​ഴ്സ്). മ​ക്ക​ൾ: ക്രി​സ്, ഫെ​ലി​ക്സ്.

NRI

ലി​മെ​റി​ക്ക് ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ വെ​ള്ളി​യാ​ഴ്ച മു​ത​ൽ

ഡ​ബ്ലി​ൻ: സെ​ന്‍റ് മേ​രീ​സ് സീ​റോ​മ​ല​ബാ​ർ ച​ർ​ച്ച്‌ ലി​മെ​റി​ക്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ "ലി​മെ​റി​ക് ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ' വെ​ള്ളി, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ(​ഓ​ഗ​സ്റ്റ് 15,16,17) രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ ലി​മെ​റി​ക്ക് പാ​ട്രി​ക്‌​സ്വെ​ൽ റേ​സ് കോ​ഴ്സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

കോ​ട്ട​യം പാ​മ്പാ​ടി ഗു​ഡ്ന്യൂ​സ് ധ്യാ​ന​കേ​ന്ദ്ര​ത്തി​ലെ ധ്യാ​ന​ഗു​രു​ക്ക​ന്മാ​രാ​യ ഫാ.​ജി​ൻ​സ് ചീ​ങ്ക​ല്ലേ​ൽ എ​ച്ച്ജി​എ​ൻ, ഫാ.​നോ​ബി​ൾ തോ​ട്ട​ത്തി​ൽ എ​ച്ച്ജി​എ​ൻ എ​ന്നി​വ​രാ​ണ് ക​ൺ​വ​ൻ​ഷ​ൻ ന​യി​ക്കു​ന്ന​ത്.

ധ്യാ​ന ഗു​രു​ക്ക​ന്മാ​ർ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. വി​വി​ധ പ്രാ​യ​ത്തി​ലു​ള്ള കു​ട്ടി​ക​ൾ​ക്കു​ള്ള പ്ര​ത്യേ​ക ധ്യാ​ന​വും ക​ൺ​വ​ൻ​ഷ​ന്‍റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

ക​ൺ​വ​ൻ​ഷ​ന്‍റെ വി​ജ​യ​ത്തി​നാ​യി എ​ല്ലാ​വ​രു​ടെ​യും പ്രാ​ർ​ഥ​നാ സ​ഹാ​യം ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യി ലി​മെ​റി​ക്ക് സീ​റോ​മ​ല​ബാ​ർ ച​ർ​ച്ച് വി​കാ​രി ഫാ. ​പ്രി​ൻ​സ് മാ​ലി​യി​ൽ അ​റി​യി​ച്ചു .

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ. ​പ്രി​ൻ​സ് സ​ക്ക​റി​യ മാ​ലി​യി​ൽ - 089 207 0570, മോ​ന​ച്ച​ൻ ന​ര​ക​ത്ത​റ - 087 755 3271, ജോ​ഷ​ൻ കെ.​ആ​ന്‍റ​ണി - 089 975 3535.

NRI

വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡി​ല്‍ വൈ​ദി​ക​നു​ നേ​രേ ആ​ക്ര​മ​ണം

ബെ​​ൽ​​ഫാ​​സ്റ്റ്: വ​​ട​​ക്ക​​ൻ അ​​യ​​ർ​​ല​​ൻ​​ഡി​​ലെ കൗ​​ണ്ടി ഡൗ​​ണി​​ല്‍ വ​​യോ​​ധി​​ക​​നാ​​യ ക​​ത്തോ​​ലി​​ക്കാ വൈ​​ദി​​ക​​നു​​നേ​​രേ ആ​​ക്ര​​മ​​ണം. ഡൗ​​ൺ​​പാ​​ട്രി​​ക് എ​​ന്ന സ്ഥ​​ല​​ത്തെ സെ​​ന്‍റ് പാ​​ട്രി​​ക്സ് പ​​ള്ളി വി​​കാ​​രി ഫാ. ​​കാ​​ന​​ൻ ജോ​​ൺ മു​​റെ(77)​​യ്ക്കു​​നേ​​രേ​​യാ​​ണ് ക​​ഴി​​ഞ്ഞ​​ദി​​വ​​സം ആ​​ക്ര​​മ​​ണ​​മു​​ണ്ടാ​​യ​​ത്.

വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കാ​​ൻ ഒ​​രു​​ങ്ങു​​ന്ന​​തി​​നി​​ടെ ചി​​ല്ലു​​കു​​പ്പി ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള വ​​സ്തു​​ക്ക​​ള്‍ ഉ​​പ​​യോ​​ഗി​​ച്ചു​​ള്ള ആ​​ക്ര​​മ​​ണ​​ത്തി​​ല്‍ വൈ​​ദി​​ക​​ന്‍റെ ത​​ല​​യ്ക്ക് പ​​രി​​ക്കേ​​ൽ​​ക്കു​​ക​​യും വി​​ര​​ലു​​ക​​ൾ ഒ​​ടി​​യു​​ക​​യും ചെ​​യ്തി​​ട്ടു​​ണ്ട്.

സം​​ഭ​​വ​​ത്തി​​ൽ ഹ​​ഗ് മ​​ലോ​​ൺ(30) എ​​ന്ന​​യാ​​ളെ അ​​റ​​സ്റ്റ് ചെ​​യ്തു ചോ​​ദ്യം ചെ​​യ്തു​​വ​​രി​​ക​​യാ​​ണ്. വൈ​​ദി​​ക​​ന്‍റെ ആ​​രോ​​ഗ്യ​​നി​​ല ഗു​​രു​​ത​​ര​​മാ​​ണെ​​ങ്കി​​ലും മെ​​ച്ച​​പ്പെ​​ട്ടു​​വ​​രു​​ന്നു​​ണ്ടെ​​ന്ന് ആ​​ശു​​പ​​ത്രി വൃ​​ത്ത​​ങ്ങ​​ള്‍ അ​​റി​​യി​​ച്ചു.

ഇ​​തേ ​​ദി​​വ​​സം​​ത​​ന്നെ പ്ര​​ദേ​​ശ​​ത്തു സ്റ്റീ​​ഫ​​ൻ ബ്ര​​ണ്ണി​​ഗാ​​ൻ എ​​ന്ന​​യാ​​ൾ കൊ​​ല്ല​​പ്പെ​​ട്ടി​​രു​​ന്നു. ഈ ​​കൊ​​ല​​പാ​​ത​​ക​​ത്തി​​നു പി​​ന്നി​​ലും ഹ​​ഗ് മ​​ലോ​​ൺ ആ​​ണെ​​ന്നാ​​ണു നി​​ഗ​​മ​​നം. പ്ര​തി​യു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

NRI

സു​ര​ക്ഷാ ആ​ശ​ങ്ക; ഞാ​യ​റാ​ഴ്ച ന​ട​ക്കാ​നി​രു​ന്ന ഇ​ന്ത്യാ ദി​ന പ​രി​പാ​ടി​ക​ൾ മാ​റ്റി​വ​ച്ചു

ഡ​ബ്ലി​ന്‍: അ​യ​ർ​ല​ൻ​ഡി​ൽ ഇ​ന്ത്യ​ക്കാ​ർ​ക്കെ​തി​രാ​യ സ​മീ​പ​കാ​ല ആ​ക്ര​മ​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് സു​ര​ക്ഷ​യെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ കാ​ര​ണം ഞാ​യ​റാ​ഴ്ച ഫീ​നി​ക്സ് പാ​ർ​ക്കി​ൽ ന​ട​ക്കാ​നി​രു​ന്ന ഇ​ന്ത്യാ ദി​ന ഉ​ത്സ​വം മാ​റ്റി​വ​ച്ച​താ​യി അ​യ​ർ​ല​ൻ​ഡ് ഇ​ന്ത്യ കൗ​ൺ​സി​ൽ പ്ര​ഖ്യാ​പി​ച്ചു.

ഉ​പ​പ്ര​ധാ​ന​മ​ന്ത്രി സൈ​മ​ൺ ഹാ​രി​സു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ പ്ര​ശാ​ന്ത് ഷു​ക്കി​യാ​ണ്‌ ഇ​ക്കാ​ര്യം മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ച​ത്. ഇ​ന്ത്യാ ദി​നം ആ​ച​രി​ക്കു​ന്ന​തി​നു​ള്ള നി​ല​വി​ലെ സാ​ഹ​ച​ര്യം അ​നു​കൂ​ല​മ​ല്ലെ​ന്നും സാ​ഹ​ച​ര്യം അ​വ​ലോ​ക​നം ചെ​യ്ത് പു​തി​യ തീ​യ​തി പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഗാ​ർ​ഡ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച ശേ​ഷ​മാ​ണ് തീ​രു​മാ​നം എ​ടു​ത്ത​താ​യി അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. 2015 മു​ത​ൽ എ​ല്ലാ വ​ർ​ഷ​വും അ​യ​ര്‍​ല​ൻ​ഡ് ഇ​ന്ത്യാ കൗ​ൺ​സി​ൽ ഇ​ന്ത്യാ ദി​ന പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. പ​രി​പാ​ടി​യി​ല്‍ എ​ന്തെ​ങ്കി​ലും ത​ട​സ്സം ഉ​ണ്ടാ​കു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്.

അ​തേ​സ​മ​യം, ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റീ​സ് ഇ​ൻ അ​യ​ർ​ല​ൻ​ഡ് ഞാ​യ​റാ​ഴ്ച ഡ​ബ്ലി​നി​ലെ മെ​റി​യോ​ൺ സ്ക്വ​യ​റി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി മാ​റ്റ​മി​ല്ലാ​തെ ന​ട​ത്തു​മെ​ന്ന് പ​റ​ഞ്ഞു.

NRI

ഇ​ന്ത്യ​ക്കാ​ർ​ക്കെ​തി​രേ​യു​ള്ള ആ​ക്ര​മ​ണം: ഐ​റീ​ഷ് സ​ർ​ക്കാ​ർ ഇ​ട​പെ​ടു​ന്നു

ഡ​ബ്ലി​ൻ: ഇ​ന്ത്യ​ക്കാ​ർ​ക്കെ​തി​രേ അ​യ​ർ​ല​ൻ​ഡി​ൽ തു​ട​ർ​ന്നു​വ​രു​ന്ന അ​ക്ര​മ സം​ഭ​വ​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​ത്തി​നാ​യി ഐ​റീ​ഷ് സ​ർ​ക്കാ​ർ ഇ​ട​പെ​ടു​ന്നു.

സ​മീ​പ ആ​ഴ്ച​ക​ളി​ൽ വ​ർ​ധി​ച്ചു​വ​ന്ന അ​ക്ര​മ സം​ഭ​വ​ങ്ങ​ളു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ഐ​റീ​ഷ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി സൈ​മ​ൺ ഹാ​രീ​സ് തി​ങ്ക​ളാ​ഴ്ച അ​യ​ർ​ല​ൻ​ഡി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ പ്ര​തി​നി​ധി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

വി​ദേ​ശ​കാ​ര്യ മ​ന്ത്രി കൂ​ടി​യാ​യ സൈ​മ​ൺ ഹാ​രീ​സി​ന്‍റെ ഇ​ട​പെ​ട​ലി​ൽ ഏ​റെ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ഇ​ന്ത്യ​ൻ സ​മൂ​ഹം. ഇ​ന്ത്യ​ൻ എം​ബ​സി​യാ​ണ് ച​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ അ​റി​യി​ച്ച​ത്.

അ​യ​ർ​ല​ൻ​ഡി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹം ഐ​റീ​ഷ് സ​മൂ​ഹ​ത്തി​ന് ന​ൽ​കി​വ​രു​ന്ന സം​ഭാ​വ​ന​ക​ൾ നി​സ്തു​ല​മാ​ണെ​ന്നും അ​യ​ർ​ല​ൻ​ഡ് ഒ​രി​ക്ക​ലും വം​ശീ​യ​ത​യെ വ​ച്ചു പൊ​റു​പ്പി​ക്കി​ല്ലെ​ന്നും സൈ​മ​ൺ ഹാ​രീ​സ് പ​റ​ഞ്ഞു.

രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ വം​ശീ​യ ആ​ക്ര​മ​ണ​ങ്ങ​ൾ ത​ട​യു​ന്ന​തി​നാ​യി ടാ​സ്ക് ഫോ​ഴ്സ് രൂ​പീ​ക​രി​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ഇ​ന്ത്യ​ൻ സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

പ്ര​ശ്ന​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​യ​മ​പാ​ല​ക​രു​ടെ സാ​ന്നി​ധ്യം കൂ​ടു​ത​ൽ ഉ​റ​പ്പാ​ക്ക​ണം എ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

NRI

അ​യ​ർ​ല​ൻ​ഡി​ലെ വം​ശീ​യ ആ​ക്ര​മ​ണം; ഞെ​ട്ട​ലി​ൽ​നി​ന്നു മു​ക്ത​യാ​കാ​തെ മ​ല​യാ​ളി​ബാ​ലി​ക

ഡ​ബ്ലി​ൻ: മ​ല​യാ​ളി​ബാ​ലി​ക​യ്ക്കു നേ​രേ​യു​ണ്ടാ​യ വം​ശീ​യാ​ക്ര​മ​ണ​ത്തി​ന്‍റെ ന​ടു​ക്ക​ത്തി​ലാ​ണ് അ​യ​ർ​ല​ൻ​ഡി​ലെ പ്ര​വാ​സി​ക​ൾ. വം​ശീ​യ അ​തി​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​ക്കാ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ഡ​ബ്ലി​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് കൊ​ച്ചു​കു​ട്ടി​ക്കു​നേ​രേ​യും അ​തി​ക്ര​മ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

അ​യ​ർ​ല​ൻ​ഡി​ലെ വാ​ട്ട​ർ​ഫോ​ർ​ഡി​ൽ താ​മ​സി​ക്കു​ന്ന കോ​ട്ട​യം വെ​ച്ചൂ​ർ സ്വ​ദേ​ശി ന​വീ​ൻ - അ​നു​പ അ​ച്യു​ത​ൻ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​യ നി​യ​യ്ക്കു​നേ​രേ​യാ​ണു ക​ഴി​ഞ്ഞ​ദി​വ​സം വീ​ട്ടു​മു​റ്റ​ത്ത് കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ വം​ശീ​യ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ത​ദ്ദേ​ശീ​യ​രാ​യ എ​ട്ടു​വ​യ​സു​കാ​രി പെ​ൺ​കു​ട്ടി​യും 12, 14 പ്രാ​യ​മു​ള്ള നാ​ല് ആ​ൺ​കു​ട്ടി​ക​ളും സൈ​ക്കി​ളി​ൽ അ​തു​വ​ഴി വ​രി​ക​യും അ​വ​ർ നി​യ​യ്ക്കു​നേ​രേ അ​തി​വേ​ഗം സൈ​ക്കി​ളോ​ടി​ച്ച് ഇ​ട‌ി​ച്ചു​വീ​ഴ്ത്തു​മെ​ന്ന മ​ട്ടി​ൽ ഭ​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

കു​ട്ടി​യു​ടെ മു​ടി വ​ലി​ക്കു​ക​യും മു​ഖ​ത്ത് ഇ‌​ടി​ക്കു​ക​യും ക​ഴു​ത്തി​ൽ പി​ടി​ച്ച് അ​മ​ർ​ത്തു​ക​യും ചെ​യ്തു. ‘വൃ​ത്തി​കെ​ട്ട ഇ​ന്ത്യ​ക്കാ​രീ, തി​രി​ച്ചു​പോ’ എ​ന്ന് ആ​ക്രോ​ശി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു അ​ക്ര​മം.

കു​ട്ടി​യു​ടെ ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ൽ ഇ​പ്പോ​ഴും വേ​ദ​ന​യു​ണ്ടെ​ന്നും ഉ​റ​ക്ക​ത്തി​ൽ ഭ​യ​ന്ന് ഞെ​ട്ടി​യു​ണ​ർ​ന്ന് ബാ​ഡ് ബോ​യ്സ് വ​രു​ന്നെ​ന്നു പ​റ​യു​മെ​ന്നും ന​വീ​ൻ പ​റ​ഞ്ഞു. കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ച​ശേ​ഷ​വും അ​വ​ർ അ​വി‌​ടെ​ത്ത​ന്നെ ചു​റ്റി​ത്തി​രി​യു​ന്നു​ണ്ടാ​യി​രു​ന്നു. ത​ങ്ങ​ളു​ടെ വീ​ടി​ന്‍റെ വാ​തി​ൽ​ക്ക​ൽ വ​രെ വ​രി​ക​യും ചെ​യ്തു.

പോ​ലീ​സ് അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളോ​ടു സം​സാ​രി​ക്കു​ക​യെ​ങ്കി​ലും ചെ​യ്യു​മെ​ന്നു ക​രു​തി​യെ​ങ്കി​ലും അ​തു​ണ്ടാ​യി​ല്ല. കേ​സു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണു തീ​രു​മാ​നം. ഞ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ ഇ​വി​ടെ ജ​നി​ച്ചു​വ​ള​ർ​ന്ന​വ​രാ​ണ്.

ഞ​ങ്ങ​ൾ​ക്കി​വി​ടെ സ​മാ​ധാ​ന​ത്തോ‌​ടെ ജീ​വി​ക്ക​ണം. ഇ​ത്ത​രം അ​നു​ഭ​വം മ​റ്റാ​ർ​ക്കു​മു​ണ്ടാ​ക​രു​ത്. - ന​വീ​ൻ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും കേ​സെ​ടു​ത്ത ഉ​ദ്യോ​ഗ​സ്ഥ​ൻ ലീ​വി​ലാ​ണെ​ന്ന് ന​വീ​നും അ​നു​പ​യും പ​റ​ഞ്ഞു.

ഏ​ഴു വ​ർ​ഷം മു​ന്പാ​ണ് ന​വീ​നും അ​നു​പ​യും അ​യ​ർ​ല​ൻ​ഡി​ലെ​ത്തി​യ​ത്. കോ​ട്ട​യം ജി​ല്ല​യി​ലെ ക​ടു​ത്തു​രു​ത്തി സ്വ​ദേ​ശി​നി​യാ​യ അ​നു​പ വാ​ട്ട​ർ​ഫോ​ഡ് യൂ​ണി​വേ​ഴ്സി​റ്റി ഹോ​സ്പി​റ്റ​ലി​ൽ ന​ഴ്സാ​ണ്. അ​യ​ർ​ല​ൻ​ഡ് പൗ​ര​ത്വ​വു​മു​ണ്ട്.

ന​വീ​ൻ ഹെ​ൽ​ത്ത് കെ​യ​ർ അ​സി​സ്റ്റ​ന്‍റാ​ണ്. ഈ ​വ​ർ​ഷ​മാ​ണ് ഇ​വ​ർ വാ​ട്ട​ർ​ഫോ​ഡി​ൽ വീ​ടു വാ​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യ്ക്കി​ടെ ഇ​തു മൂ​ന്നാം​ത​വ​ണ​യാ​ണ് അ​യ​ർ​ല​ൻ​ഡി​ൽ ഇ​ന്ത്യ​ക്കാ​ർ​ക്കു​നേ​രേ വം​ശീ​യാ​തി​ക്ര​മ​മു​ണ്ടാ​കു​ന്ന​ത്.

ഡാ​റ്റാ സ​യ​ന്‍റി​സ്റ്റാ​യ സ​ന്തോ​ഷ് യാ​ദ​വി​നെ ക​ഴി​ഞ്ഞ മാ​സം 27ന് ​സു​ഹൃ​ത്തി​നൊ​പ്പം അ​ത്താ​ഴം ക​ഴി​ച്ച​ശേ​ഷം വീ​ട്ടി​ലേ​ക്കു ന​ട​ക്കു​ന്ന​തി​നി​ടെ ആ​റു കൗ​മാ​ര​ക്കാ​ർ ആ​ക്ര​മി​ച്ചി​രു​ന്നു. ഏ​താ​നും ദി​വ​സം​മു​ന്പ് ഇ​ന്ത്യ​ക്കാ​ര​നാ​യ ഒ​രു ടാ​ക്സി ഡ്രൈ​വ​റെ ര​ണ്ടു യാ​ത്ര​ക്കാ​ർ ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​വു​മു​ണ്ട‌ാ​യി.

NRI

അ​യ​ർ​ല​ൻ​ഡി​ൽ വീ​ണ്ടും ഇ​ന്ത്യ​ൻ വം​ശ​ജ​ന് നേ​രേ ആ​ക്ര​മ​ണം

ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ലെ ഡ​ബ്ലി​നി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ഡ്രൈ​വ​ർ​ക്കു നേ​രേ ആ​ക്ര​മ​ണം. ല​ഖ്‌​വീ​ർ സിം​ഗ് എ​ന്ന​യാ​ൾ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. 23 വ​ർ​ഷ​മാ​യി അ​യ​ർ​ല​ൻ​ഡി​ൽ താ​മ​സി​ക്കു​ന്ന ല​ഖ്‌​വീ​ർ സിം​ഗ് ഒ​രു ദ​ശ​ക​ത്തി​ലേ​റെ​യാ​യി കാ​ബ് ഡ്രൈ​വ​റാ​ണ്.

വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ലെ പോ​പ്പി​ൻ​ട്രീ​യി​ൽ ര​ണ്ടു യു​വാ​ക്ക​ൾ ല​ഖ്‌​വീ​റി​നെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ല​ഖ്‌​വീ​റി​ന്‍റെ കാ​റി​ൽ യാ​ത്ര ചെ​യ്ത​വ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. നി​ങ്ങ​ളു​ടെ സ്വ​ന്തം രാ​ജ്യ​ത്തേ​ക്കു മ​ട​ങ്ങി​പ്പോ​ക​ണം എ​ന്ന് ആ​ക്രോ​ശി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു മ​ർ​ദ​നം.

അ​യ​ർ​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ​വം​ശ​ജ​ർ​ക്കു നേ​രേ ആ​ക്ര​മ​ണ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. തു​ട​ർ​ന്ന് എം​ബ​സി ഇ​ന്ത്യ​ക്കാ​ർ​ക്കു മു​ന്ന​റി​യി​പ്പു ന​ല്കി​യി​രു​ന്നു.

NRI

അ​യ​ർ​ല​ൻ​ഡി​ൽ ഇ​ന്ത്യ​ക്കാ​ര​ന് നേ​രെ വീ​ണ്ടും ആ​ക്ര​മ​ണം

ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ഇ​ന്ത്യ​ക്കാ​ര​ന് നേ​രെ വീ​ണ്ടും ആ​ക്ര​മ​ണം. വൈ​കു​ന്നേ​രം ന​ട​ക്കാ​ൻ ഇ​റ​ങ്ങി​യ സ​ന്തോ​ഷ് യാ​ദ​വി​നാ​ണ് ക്രൂ​ര​മാ​യ ആ​ക്ര​മ​ണം നേ​രി​ടേ​ണ്ടി വ​ന്ന​ത്. ഡ​ബ്ലി​നി​ൽ സ​ന്തോ​ഷ് താ​മ​സി​ക്കു​ന്ന വീ​ടി​ന​ടു​ത്തു​വ​ച്ച് ഐ​റീഷു​കാ​രാ​യ ഒ​രു​പ​റ്റം കൗ​മാ​ര​ക്കാ​ർ അ​ക്ര​മം ന​ടത്തുക​യാ​യി​രു​ന്നു.

അ​ക്ര​മ​ത്തി​ൽ ക​വി​ളി​നും മു​ഖ​ത്തും പ​രി​ക്കേ​റ്റു. ക​ണ്ണ​ട പി​ടി​ച്ചു പ​റി​ച്ച​തി​നു ശേ​ഷം മ​ർ​ദിക്കുക​യാ​യി​രു​ന്നു. ഗാ​ർ​ഡ സ്ഥ​ല​ത്ത് എ​ത്തി സ​ന്തോ​ഷി​നെ ബ്ലാ​ഞ്ചാ​ട്സ് ടൗ​ൺ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ഡ​ബ്ലി​ൻ താ​ല​യി​ലും ഇ​ന്ത്യ​ക്കാ​ര​ന് നേ​രെ കൗ​മാ​ര​ക്കാ​ർ ക്രൂ​ര​മാ​യ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. ഇ​തി​നെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്ന​തി​നി​ടെയാ​ണ് പു​തി​യ ആ​ക്ര​മ​ണം.

ഇ​ന്ത്യ​ക്കാ​ർ​ക്ക് നേ​രെ വ​ർധി​ച്ചു​വ​രു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ത​ക്ക ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വി​വി​ധ സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

NRI

ലി​മെ​റി​ക്ക് ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ഓ​ഗ​സ്റ്റ് 15 മു​ത​ൽ

ഡ​ബ്ലി​ൻ: സെ​ന്‍റ് മേ​രീ​സ് സീ​റോ​മ​ല​ബാ​ർ ച​ർ​ച്ച്‌ ലി​മെ​റി​ക്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലി​മെ​റി​ക് ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ഓ​ഗ​സ്റ്റ് 15,16,17(വെ​ള്ളി, ശ​നി, ഞാ​യ​ർ) തീ‌​യ​തി​ക​ളി​ൽ രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ ലി​മെ​റി​ക്ക്, പാ​ട്രി​ക്‌​സ്വെ​ൽ റേ​സ് കോ​ഴ്സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

കോ​ട്ട​യം പാ​മ്പാ​ടി ഗു​ഡ്ന്യൂ​സ് ധ്യാ​ന​കേ​ന്ദ്ര​ത്തി​ലെ ധ്യാ​ന​ഗു​രു​ക്ക​ന്മാ​രാ​യ ഫാ. ​ജി​ൻ​സ് ചീ​ങ്ക​ല്ലേ​ൽ എ​ച്ച്ജി​എ​ൻ, ഫാ.​നോ​ബി​ൾ തോ​ട്ട​ത്തി​ൽ എ​ച്ച്ജി​എ​ൻ എ​ന്നി​വ​രാ​ണ് ഈ ​വ​ർ​ഷ​ത്തെ ക​ൺ​വ​ൻ​ഷ​ൻ ന​യി​ക്കു​ന്ന​ത്.

വി​വി​ധ പ്രാ​യ​ത്തി​ലു​ള്ള കു​ട്ടി​ക​ൾ​ക്കു​ള്ള പ്ര​ത്യേ​ക ധ്യാ​ന​വും ലി​മ​റി​ക്ക് ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ 2025 ന്‍റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

ധ്യാ​ന ദി​വ​സ​ങ്ങ​ളി​ൽ ഉ​ച്ച​യ്ക്ക് ല​ഘു​ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​നോ​ടൊ​പ്പം, ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കു​ള്ള സൗ​ക​ര്യാ​ർ​ഥം ബ്രേ​ക്ഫാ​സ്റ്റും സ​പ്പ​റും ഓ​ർ​ഡ​ർ ചെ​യ്ത് വാ​ങ്ങാ​നു​ള്ള സൗ​ക​ര്യ​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

ധ്യാ​ന സ്ഥ​ല​ത്തേ​യ്ക്ക് മോ​ട്ടോ​ർ​വേ​യി​ൽ നി​ന്നും എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാ​വു​ന്ന​താ​ണ്.​കൂ​ടാ​തെ ആ​യി​ര​ത്തി​നു മു​ക​ളി​ൽ കാ​ർ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​വും ല​ഭ്യ​മാ​ണ്.

ക​ൺ​വ​ൻ​ഷ​ന്‍റെ വി​ജ​യ​ത്തി​നാ​യി എ​ല്ലാ​വ​രു​ടെ​യും പ്രാ​ർ​ഥ​നാ സ​ഹാ​യം ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യി ലി​മെ​റി​ക്ക് സീ​റോ​മ​ല​ബാ​ർ ച​ർ​ച്ച് വി​കാ​രി ഫാ. ​പ്രി​ൻ​സ് മാ​ലി​യി​ൽ അ​റി​യി​ച്ചു.

വേ​ദി: Limerick Race Course,Green mount park Patrickswell, V94K858

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ. ​പ്രി​ൻ​സ് സ​ക്ക​റി​യ മാ​ലി​യി​ൽ - 0892070570, മോ​ന​ച്ച​ൻ ന​ര​ക​ത്ത​റ - 0877553271, ജോ​ഷ​ൻ കെ. ​ആ​ന്‍റ​ണി - 0899753535.

NRI

ക​ണ്ണൂ​ർ സ്വ​ദേ​ശി​നി അ​യ​ർ​ല​ൻ​ഡി​ൽ പീ​സ് ക​മ്മീ​ഷ​ണ​ർ

ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ ടെ​ൻ​സി​യ സി​ബി​യെ പീ​സ് ക​മ്മീ​ഷ​ണ​റാ​യി നി​യ​മി​ച്ചു. ക​ണ്ണൂ​ർ തേ​ർ​ത്ത​ല്ലി എ​രു​വാ​ട്ടി സ്വ​ദേ​ശി​നി​യാ​ണ്. ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ജ​സ്റ്റീ​സ് വ​കു​പ്പാ​ണ് പീ​സ് ക​മ്മീ​ഷ​ണ​ർ സ്ഥാ​നം ന​ൽ​കി​യ​ത്.

ആ​ല​ക്കോ​ട് മേ​രി​ഗി​രി പ​ഴ​യി​ട​ത്ത് ടോ​മി - ത്രേ​സ്യാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളും ക​ണ്ണൂ​ർ ചെ​മ്പേ​രി സ്വ​ദേ​ശി അ​ഡ്വ. സി​ബി സെ​ബാ​സ്റ്റ്യ​ൻ പേ​ഴുംകാ​ട്ടി​ലി​ന്‍റെ ഭാ​ര്യ​യുമാ​ണ്.

ഡ​ബ്ലി​ൻ ബ്ലാ​ക്ക്റോ​ക്ക് ഹോ​സ്പി​റ്റ​ലി​ൽ സീ​നി​യ​ർ നഴ്സാ​യി ജോ​ലി ചെയ്യുന്ന ടെ​ൻ​സി​യ, റോ​യ​ൽ കോ​ള​ജ് ഓ​ഫ് സ​ർ​ജ​ൻ​സ് ഇ​ൻ അ​യ​ർ​ല​ൻ​ഡി​ൽ നി​ന്ന് ഉ​ന്ന​ത​ബി​രു​ദം നേ​ടി​യി​ട്ടു​ണ്ട്.

2005ലാ​ണ് ഇ​വ​ർ അ​യ​ർ​ല​ൻ​ഡി​ൽ എ​ത്തി​യ​ത്. സീ​റോമ​ല​ബാ​ർ സ​ഭ ഡ​ബ്ലി​ൻ ബ്ലാ​ക്ക്റോ​ക്ക് ഇ​ട​വ​ക​യി​ലെ മാ​തൃ​വേ​ദി സെ​ക്ര​ട്ട​റി​യും വേ​ദ​പാ​ഠം അ​ധ്യാ​പി​ക​യുമാ​ണ്.

കൗ​ണ്ടി ഡ​ബ്ലി​നും വി​ക്ലോ മീ​ത്ത് തു​ട​ങ്ങി​യ അ​നു​ബ​ന്ധ കൗ​ണ്ടി​ക​ളി​ലും പ്ര​വ​ർ​ത്ത​നാ​ധി​കാ​ര​മു​ള്ള ചു​മ​ത​ല​യാ​ണ് ടെ​ൻ​സി​യയ്ക്ക് ന​ൽ​കി​യി​ട്ടു​ള്ള​ത്.

എ​ഡ്വി​ൻ, എ​റി​ക്, ഇ​വാ​നി മ​രി​യ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

NRI

അ​യ​ർ​ല​ൻ​ഡി​ൽ "ക്രോ​ഗ് പാ​ട്രി​ക്' തീ​ർ​ഥാ​ട​നം ജൂ​ലൈ 26ന്

ഡ​ബ്ലി​ൻ: സീ​റോമ​ല​ബാ​ർ സ​ഭ അ​യ​ർ​ല​ൻ​ഡ് നാ​ഷ​ണ​ൽ പി​തൃ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ "ക്രോ​ഗ് പാ​ട്രി​ക്' തീ​ർ​ഥാ​ട​നം ജൂ​ലൈ 26ന് ​ന​ട​ക്കും. അ​യ​ർ​ല​ൻ​ഡി​ന്‍റെ സ്വ​ർ​ഗീ​യ മ​ധ്യ​സ്ഥ​നാ​യ സെ​ന്‍റ് പാ​ട്രി​ക്ക് പു​ണ്യ​വാ​ള​ന്‍റെ പാ​ദ സ്പ​ർ​ശ​മേ​റ്റ ഇ​ട​മാ​ണ് ക്രോ​ഗ് പാ​ട്രി​ക് മ​ല. തീ​ർ​ഥാ​ട​നം രാ​വി​ലെ ഒന്പതിന് അ​ടി​വാ​ര​ത്തി​ൽ ആ​രം​ഭി​ക്കും

സീ​റോമ​ല​ബാ​ർ സ​ഭ നാ​ഷ​ണ​ൽ കോഓ​ർ​ഡി​നേ​റ്റ​ർ ഫാ.​ ജോ​സ​ഫ് മാ​ത്യു ഓ​ലി​യ​ക്കാ​ട്ടി​ൽ, നാ​ഷ​ണ​ൽ പി​തൃ​വേ​ദി ഡ​യ​റ​ക്ട​ർ ഫാ. ​അ​നീ​ഷ് വ​ഞ്ചി​പ്പാ​റ​യി​ൽ, റീ​ജ​ണ​ൽ പി​തൃ​വേ​ദി ഡ​യ​റ​ക്ട​ർ ഫാ. ​സി​ജോ ജോ​ൺ വെ​ങ്കി​ട്ട​ക്ക​ൽ, മ​റ്റു വൈ​ദി​ക​ർ തു​ട​ങ്ങി​യ​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​നയ്​ക്ക് ശേ​ഷ​മാ​ണ് അ​ടി​വാ​ര​ത്തി​ൽ നി​ന്നും മ​ല​ക​യ​റ്റം ആ​രം​ഭി​ക്കു​ന്ന​ത്.

ത്യാ​ഗ​പൂ​ർ​ണവും ഭ​ക്തി​നി​ർ​ഭ​ര​വു​മാ​യ തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു കൊ​ണ്ട് പു​ണ്യ​വാ​ള​ന്‍റെ പ്ര​ത്യേ​ക അ​നു​ഗ്ര​ഹം തേ​ടു​വാ​നാ​യി എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും ക്രോ​ഗ് പാ​ട്രി​ക്ക് മ​ല​നി​ര​ക​ളി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

ഡ​ബ്ലി​നി​ൽ നി​ന്നും ബ​സ് സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. ബ​സ് സീ​റ്റ് ബു​ക്ക് ചെ​യ്ത് തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ യൂ​ണി​റ്റ് പി​തൃ​വേ​ദി നേ​തൃ​ത്വ​ത്തെ​യോ/ട്ര​സ്റ്റി​മാ​ർ/പാ​രി​ഷ് ക​മ്മി​റ്റി എ​ന്നി​വ​രെ​യോ ബ​ന്ധ​പ്പെ​ട​ണം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സി​ബി സെ​ബാ​സ്റ്റ്യ​ൻ - 08944 88895, ജി​ത്തു മാ​ത്യു - 08706 19820.

 

 

Latest News

Up