x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​യ​ർ​ല​ൻ​ഡി​നെ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റ്: ബം​ഗ്ലാ​ദേ​ശ് മി​ക​ച്ച നി​ല​യി​ൽ


Published: November 12, 2025 11:34 AM IST | Updated: November 12, 2025 11:44 AM IST

ധാ​ക്ക: അ​യ​ർ​ല​ൻ​ഡി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ബം​ഗ്ലാ​ദേ​ശ് മി​ക​ച്ച നി​ല​യി​ൽ. ര​ണ്ടാം ദി​നം ല​ഞ്ചി​ന് പി​രി​യുമ്പോൾ വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടാ​തെ 109 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ് ബം​ഗ്ലാ​ദേ​ശ്. 58 റ​ൺ​സെ​ടു​ത്ത ഷ​ഡ്മാ​ൻ ഇ​സ്ലാ​മും 50 റ​ൺ​സെ​ടു​ത്ത മ​ഹ്‌​മു​ദ് ഹ​സ​ൻ ജോ​യ്‌​യും ആ​ണ് ക്രി​സി​ലു​ള്ള​ത്.

അ​യ​ർ​ല​ൻ‌​ഡി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് 286 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചി​രു​ന്നു. എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 270 എ​ന്ന നി​ല​യി​ൽ ര​ണ്ടാം ദി​നം ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച അ​യ​ർ​ല​ൻ‌​ഡി​ന് 16 റ​ൺ​സ് കൂ​ടി​യെ കൂ​ട്ടി​ച്ചേ​ർ​ക്കാ​നാ​യു​ള്ളു.

പോ​ൾ സ്റ്റി​ർ​ലിം​ഗ് ആ​ണ് അ​യ​ർ​ല​ൻ​ഡി​ന്‍റെ ടോ​പ്സ്കോ​റ​ർ. 60 റ​ൺ​സാ​ണ് സ്റ്റി​ർ​ലിം​ഗ് എ​ടു​ത്ത​ത്. 59 റ​ൺ​സെ​ടു​ത്ത കെ​യ്ഡ് കാ​ർ​മൈ​ക്ക​ലും 44 റ​ൺ​സെ​ടു​ത്ത ക​ർ​ട്ടി​സ് കാം​ഫെ​റും 41 റ​ൺ​സെ​ടു​ത്ത വി​ക്ക​റ്റ് കീ​പ്പ​ർ ലോ​ർ​ക​ൻ ട​ക്ക​റും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ച​ത്.

ബം​ഗ്ലാ​ദേ​ശി​ന് വേ​ണ്ടി മെ​ഹ്ദി ഹ​സ​ൻ മി​രാ​സ് മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. ഹ​സ​ൻ മു​രാ​ഡും ഹ​സ​ൻ മ​ഹ്‌​മു​ദും ത​യ്ജു​ൽ ഇ​സ്ലാ​മും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും ന​ഹീ​ദ് റാ​ണ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

Tags : test series cricket bangaldesh ireland score first innings

Recent News

Up