x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​യ​ർ​ല​ൻ​ഡി​ൽ ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യു​മു​ണ്ടാ​കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്

ജ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
Published: December 8, 2025 10:26 AM IST | Updated: December 8, 2025 10:36 AM IST

ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചൊ​വ്വാ​ഴ്ച ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും ഉ​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. രാ​ജ്യ​ത്താ​ക​മാ​നം ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നു മു​ത​ൽ രാ​ത്രി ഒമ്പത് വ​രെ ശ​ക്ത​മാ​യ കാ​റ്റ് ഉ​ണ്ടാ​കു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി മു​ത​ൽ ആറ് കൗ​ണ്ടി​ക​ളി​ൽ മ​ഴ മു​ന്ന​റി​യി​പ്പും ന​ൽ​കി​യി​ട്ടു​ണ്ട്. കാ​ർ​ലോ, കി​ല്കെ​ന്നി, കോ​ർ​ക്ക്, കെ​റി,ടി​പ്പ​റ​റി, വാ​ട്ട​ർ​ഫോ​ർ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​ഴ മു​ന്ന​റി​യി​പ്പ്. തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ൽ ആ​വാ​നും സാ​ധ്യ​ത ഉ​ണ്ടെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം പ​റ​യു​ന്നു.

രാ​ജ്യ​ത്തി​ന്‍റെ വ​ട​ക്ക് പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് ശ​ക്ത​മാ​യ കാ​റ്റി​നു സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

Tags : Heavy rain Ireland Rain Europe

Recent News

Up