x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹാ​ലോ​വീ​ൻ ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി അ​യ​ർ​ല​ൻ​ഡ് ഒ​രു​ങ്ങി

ജെ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
Published: October 30, 2025 02:31 PM IST | Updated: October 30, 2025 02:31 PM IST

ഡ​ബ്ലി​ൻ: ഹാ​ലോ​വീ​ൻ ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി അ​യ​ർ​ല​ൻ​ഡ് ഒ​രു​ങ്ങി. ഒ​ക്‌‌​ടോ​ബ​റി​ലെ അ​വ​സാ​ന രാ​ത്രി​യാ​ണ് ഹാ​ലോ​വീ​ൻ. കെ​ൽ​റ്റി​ക് കാ​ല​ത്ത് പു​രാ​ത​ന ഐ​റി​ഷ് ഉ​ത്സ​വ​മാ​യ സാം​ഹൈ​നി​ൽ നി​ന്നു​മാ​ണ് ഹാ​ലോ​വീ​ൻ ആ​ഘോ​ഷ​ങ്ങ​ൾ ഉ​ട​ലെ​ടു​ത്ത​ത്.

ഓ​ൾ ഹാ​ലോ​വ്സ് ഡേ ​എ​ന്ന പേ​രി​ൽ ന​വം​ബ​ർ ഒ​ന്നി​നാ​ണ് സ​ക​ല വി​ശു​ദ്ധ​രു​ടെ​യും തി​രു​നാ​ൾ. ഇ​തി​നു ത​ലേ ദി​വ​സ​മാ​യ ഒ​ക്‌ടോ​ബ​ർ 31ന് ​വൈ​കു​ന്നേ​രം ആ​രം​ഭി​ക്കു​ന്ന ആ​ഘോ​ഷ​മാ​യ​തി​നാ​ലാ​ണ് ഇ​തി​നു ഹാ​ലോ​വീ​ൻ എ​ന്ന പേ​ര് ല​ഭി​ച്ച​ത്. ഓ​ൾ ഹാ​ലോ​വ്സ് ഈ​വ് എ​ന്ന​തിന്‍റെ ചു​രു​ക്ക​പ്പേ​രാ​ണ് ഹാ​ലോ​വീ​ൻ.

ഹാ​ലോ​വീ​ൻ പ​ല കാ​ര​ണ​ങ്ങ​ളാ​ൽ ഹൊ​റെ​റു​മാ​യി ബ​ന്ധ​പ്പെ​ട്ടു കി​ട​ക്കു​ന്നു. പാ​താ​ള​ത്തി​ലു​ള്ള​വ​ർ ഭൂ​മി​യി​ലേ​ക്ക്‌ വ​രു​ന്ന​തി​നെ അ​നു​സ്മ​രി​ക്കു​ന്ന ആ​ഘോ​ഷ​മാ​ണി​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും പ്രേ​ത​പി​ശാ​ചു​ക്ക​ളു​ടെ​യും മ​ന്ത്ര​വാ​ദി​ക​ളു​ടെ​യും മ​റ്റും വേ​ഷ​മ​ണി​യും.

അ​ന്നേ രാ​ത്രി പ​ട​ക്കം പൊ​ട്ടി​ക്കു​ക​യും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ​വ തീ​യി​ടു​ക​യും കു​ട്ടി​ക​ൾ ട്രി​ക്ക് ഓ​ർ ട്രീ​റ്റി​നി​റ​ങ്ങു​ക​യും ചെ​യ്യും. മ​ത്ത​ങ്ങ​യി​ൽ മു​ഖ​ത്തി​ന്‍റെ വി​കൃ​ത രൂ​പ​ങ്ങ​ളു​ണ്ടാ​ക്കി ഇ​തി​നു​ള്ളി​ൽ തി​രി ക​ത്തി​ച്ചു വയ്ക്കു​ന്ന​തും ആ​ഘോ​ഷ​ത്തി​ന്‍റെ പ്ര​ധാ​ന ഭാ​ഗ​മാ​ണ്.

 

K-Rail Survey

ഹാ​ലോ​വീ​ൻ വി​ള​വെ​ടു​പ്പി​ന്‍റെ അ​വ​സാ​ന​വും ശീ​ത​കാ​ല​ത്തി​ന്‍റെ തു​ട​ക്ക​വും ആ​ഘോ​ഷി​ക്കു​ന്ന പു​രാ​ത​ന പാ​ര​മ്പ​ര്യ​ങ്ങ​ളി​ൽ അ​ധി​ഷ്‌​ഠി​ത​മാ​ണ്. വീ​ടു​ക​ളി​ൽ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ര​മ്പ​രാ​ഗ​ത ഹാ​ലോ​വീ​ൻ കേ​ക്കാ​യ ബാം​ബ്രാ​ക് മു​റി​ക്കും.

കെ​യ്‌​ക്കി​ൽ ഓ​രോ തു​ണി​ക്ക​ഷ്ണ​വും കോ​യി​നും മോ​തി​ര​വും ഉ​ണ്ടാ​വും. കെ​യ്‌​ക്കി​ൽ തു​ണി​ക്ക​ഷ്ണം ല​ഭി​ക്കു​ന്ന​വ​ർ​ക്ക് വ​രും വ​ർ​ഷ​ത്തി​ൽ സാ​മ്പ​ത്തി​ക അ​ഭി​വൃ​ദ്ധി അ​നി​ശ്ചി​ത​ത്തി​ലാ​വു​മെ​ന്നും കോ​യി​ൻ ല​ഭി​ക്കു​ന്ന​വ​ർ​ക്ക് സ​മ​സ്ത മേ​ഖ​ല​യി​ലും വി​ജ​യം ഉ​ണ്ടാ​വു​മെ​ന്നു​മാ​ണ് ഐ​റി​ഷ് വി​ശ്വാ​സം.

മോ​തി​രം ല​ഭി​ക്കു​ന്ന​വ​ർ​ക്ക് പ്ര​ണ​യം ആ​സ​ന്ന​സ​മാ​യെ​ന്നും തു​ട​ർ​ന്ന് സ​ന്തോ​ഷ​ത്തി​ന്‍റെ കാ​ല​മാ​യെ​ന്നു​മാ​ണ് വി​ശ്വ​സി​ച്ചു വ​രു​ന്ന​ത്. ഹാ​ലോ​വീന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തു ഒ​ക്ടോ​ബ​റി​ലെ അ​വ​സാ​ന തി​ങ്ക​ളാ​ഴ്ച പൊ​തു അ​വ​ധി​യാ​ണ്. ഇ​ക്കാ​ല​യ​ള​വി​ൽ സ്കൂ​ളുകൾ​ക്കു ഒ​രാ​ഴ്ച അ​വ​ധി​യാ​ണ്.

Tags : Halloween Ireland

Recent News

Up