Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prithviraj Sukumaran

ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി; പൃ​ഥ്വി​രാ​ജ്-​ക​രീ​ന ക​പു​ർ ചി​ത്രം ദ​യ്റ റി​ലീ​സി​നൊ​രു​ങ്ങു​ന്നു

പൃ​ഥ്വി​രാ​ജും ക​രീ​ന ക​പൂ​റും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന ദ​യ്റ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. മേ​ഘ്ന ഗു​ൽ​സാ​റി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്രം ഒ​രു ഇ​ൻ​വെ​സ്റ്റി​ഗേ​റ്റീ​വ് ക്രൈം ​ത്രി​ല്ല​റാ​ണ്.

ജം​ഗ്ലീ പി​ക്ചേ​ഴ്സും പെ​ൻ സ്റ്റു​ഡി​യോ​സും സം​യു​ക്ത​മാ​യി നി​ർ​മി​ക്കു​ന്ന ചി​ത്രം 2026ൽ ​തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.

താ​ര​ങ്ങ​ൾ ഇ​രു​വ​രും ചി​ത്ര​ത്തി​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ ത​ങ്ങ​ളു​ടെ സോ​ഷ്യ​മീ​ഡി​യ പേ​ജു​ക​ളി​ലൂ​ടെ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ചി​രു​ന്നു. ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യെ​ന്നും 2026ൽ ​ചി​ത്രം തീ​യ​റ്റ​റു​ക​ളി​ൽ എ​ത്തു​മെ​ന്നും ക​രീ​ന​യോ​ടൊ​പ്പ​വും മേ​ഘ്ന​യോ​ടൊ​പ്പ​വും പ്ര​വ​ർ​ത്തി​ക്കാ​ൻ സാ​ധി​ച്ച​തി​ൽ വ​ള​രെ​യ​ധി​കം സ​ന്തോ​ഷ​മു​ണ്ട​ന്നും പൃ​ഥ്വി​രാ​ജ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ കു​റി​ച്ചു.

ഏ​റെ നാ​ളു​ക​ൾ​ക്ക് ശേ​ഷം പൃ​ഥ്വി​രാ​ജ് പോ​ലീ​സ് വേ​ഷ​ത്തി​ല്‍ എ​ത്തു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.

Movies

ഭീ​ക​ര വി​ല്ല​നാ​യി പൃ​ഥ്വി​രാ​ജ്; രാ​ജ​മൗ​ലി ചി​ത്ര​ത്തി​ലെ ക്യാ​ര​ക്ട​ർ ലു​ക്ക്

മ​ഹേ​ഷ് ബാ​ബു- എ​സ്.​എ​സ്. രാ​ജ​മൗ​ലി ചി​ത്ര​ത്തി​ലെ പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പു​റ​ത്ത്. കും​ഭ എ​ന്ന നെ​ഗ​റ്റി​വ് ക​ഥാ​പാ​ത്ര​മാ​യി പൃ​ഥ്വി​രാ​ജ് ചി​ത്ര​ത്തി​ലെ​ത്തു​ന്നു.

ഒ​രു റോ​ബ​ട്ടി​ക് വീ​ൽ ചെ​യ​റി​ൽ ഇ​രി​ക്കു​ന്ന പൃ​ഥ്വി​യെ പോ​സ്റ്റ​റി​ൽ കാ​ണാം. പൃ​ഥ്വി​യു​ടെ ക​ഥാ​പാ​ത്ര​മാ​യ കും​ഭ ഭ്രാ​ന്ത​നാ​യ ശാ​സ്ത്ര​ഞ്ജ​നാ​ണെ​ന്നും റി​പ്പോ​ർ​ട്ട് ഉ​ണ്ട്.

‘കും​ഭ​യെ അ​വ​ത​രി​പ്പി​ക്കു​ന്നു... ഞാ​ൻ ഇ​തു​വ​രെ അ​ഭി​ന​യി​ച്ച​തി​ൽ വെ​ച്ച് ഏ​റ്റ​വും സ​ങ്കീ​ർ​ണ്ണ​മാ​യ ക​ഥാ​പാ​ത്രം. മ​ഹേ​ഷ് ബാ​ബു, നി​ങ്ങ​ൾ​ക്കാ​യി ഞാ​ൻ ത​യ്യാ​റാ​ണ്. പ്രി​യ​ങ്ക ചോ​പ്ര ക​ളി ആ​രം​ഭി​ച്ചു, എ​ന്‍റെ പ​രി​മി​തി​ക​ളെ നി​ര​ന്ത​രം പ​രീ​ക്ഷി​ക്കു​ന്ന ഒ​രു ലോ​കം ഒ​രു​ക്കി​യ രാ​ജ​മൗ​ലി സാ​റി​ന് ന​ന്ദി.’​ഫ​സ്റ്റ്ലു​ക്ക് പ​ങ്കു​വ​ച്ച് പൃ​ഥ്വി കു​റി​ച്ചു.

Movies

ഡ​ബി​ൾ മോ​ഹ​നാ​യി പൃ​ഥ്വി​രാ​ജ്; വി​ലാ​യ​ത്ത് ബു​ദ്ധ ന​വം​ബ​ർ 21-ന് ​തി​യ​റ്റ​റു​ക​ളി​ലേ​യ്ക്ക്

ഡ​ബി​ൾ മോ​ഹ​ൻ എ​ന്ന ച​ന്ദ​ന മോ​ഷ്ടാ​വി​ന്‍റെ ക​ഥ പ​റ​യു​ന്ന വി​ലാ​യ​ത്ത് ബു​ദ്ധ എ​ന്ന ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് ഡേ​റ്റ് പ്ര​ഖ്യാ​പി​ച്ചു. പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​കു​ന്ന ചി​ത്രം ന​വം​ബ​ർ 21-ന് ​റി​ലീ​സ് ചെ​യ്യും.

ന​വാ​ഗ​ത​നാ​യ ജ​യ​ൻ ന​മ്പ്യാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്രം ഉ​ർ​വ്വ​ശി തീ​യേ​റ്റേ​ഴ്സ് ഇ​ൻ അ​സോ​സി​യേ​ഷ​ൻ വി​ത്ത് എ​വി​എ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ സ​ന്ധീ​പ് സേ​ന​നും, എ.​വി. അ​നൂ​പും ചേ​ർ​ന്നാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

ര​തി​യും, പ്ര​തി​കാ​ര​വും, പ്ര​ണ​യ​വും കോ​ർ​ത്തി​ണ​ക്കി​യു​ള്ള അ​വ​ത​ര​ണ​മാ​ണ് ഈ ​ചി​ത്ര​ത്തി‍​ന്‍റേ​ത്. തു​ട​ക്കം മു​ത​ൽ ഉ​ദ്വേ​ഗം നി​ല​നി​ർ​ത്തി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥാ പു​രോ​ഗ​തി. പ്രി​യം​വ​ദാ കൃ​ഷ്ണ​നാ​ണ് നാ​യി​ക.

അ​നു മോ​ഹ​ൻ, കി​ര​ൺ പീ​താം​ബ​ര​ൻ, അ​ടാ​ട്ട് ഗോ​പാ​ല​ൻ, പ്ര​മോ​ദ് വെ​ളി​യ​നാ​ട്, വി​നോ​ദ് തോ​മ​സ്, ടി. ​ജെ. അ​രു​ണാ​ച​ലം, അ​ര​വി​ന്ദ്, മ​ണി​ക​ണ്ഠ​ൻ, സ​ന്തോ​ഷ് ദാ​മോ​ദ​ര​ൻ, ടി.​എ​സ്.​കെ. രാ​ജ​ശീ നാ​യ​ർ, എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

ക​ഥാ​കൃ​ത്ത് ജി.​ആ​ർ. ഇ​ന്ദു​ഗോ​പ​ന്‍റെ പ്ര​ശ​സ്ത​മാ​യ വി​ലാ​യ​ത്ത് ബു​ദ്ധ എ​ന്ന നോ​വ​ലി​നെ ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന് ജി.​ആ​ർ.​ഇ​ന്ദു ഗോ​പ​നും രാ​ജേ​ഷ് പി​ന്നാ​ട​നും ചേ​ർ​ന്ന് തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്നു.

സം​ഗീ​തം ജെ​യ്ക്സ് ബി​ജോ​യ്, ഛായാ​ഗ്ര​ഹ​ണം -അ​ര​വി​ന്ദ് ക​ശ്യ​പ് - ര​ണ​ദി​വെ. എ​ഡി​റ്റിം​ഗ്- ശ്രീ​ജി​ത്ത് ശ്രീ​രം​ഗ്. പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ - ബം​ഗ്ളാ​ൻ. ക​ലാ​സം​വി​ധാ​നം - ജി​ത്തു സെ​ബാ​സ്റ്റ്യ​ൻ. മേ​ക്ക​പ്പ് - മ​നു മോ​ഹ​ൻ, കോ​സ്റ്റ്യും ഡി​സൈ​ൻ-​സു​ജി​ത് സു​ധാ​ക​ര​ൻ. സൗ​ണ്ട് ഡി​സൈ​ൻ- അ​ജ​യ​ൻ അ​ടാ​ട്ട്, പ​യ​സ്മോ​ൻ സ​ണ്ണി. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ -കി​ര​ൺ റാ​ഫേ​ൽ. അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - വി​നോ​ദ് ഗം​ഗ. ആ​ക്ഷ​ൻ- രാ​ജ​ശേ​ഖ​ര​ൻ, ക​ലൈ​കിം​ഗ്സ്റ്റ​ൺ, സു​പ്രീം സു​ന്ദ​ർ, മ​ഹേ​ഷ് മാ​ത്യു. സ്‌​റ്റി​ൽ​സ് - സി​ന​റ്റ് സേ​വ്യ​ർ. പ​ബ്ളി​സി​റ്റി ഡി​സൈ​ൻ - യെ​ല്ലോ ടൂ​ത്ത്. പ്രൊ​ജ​ക്റ്റ് ഡി​സൈ​ന​ർ - മ​നു ആ​ലു​ക്ക​ൽ. ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ - ര​ഘു സു​ഭാ​ഷ് ച​ന്ദ്ര​ൻ, എ​ക്സി​ക്കു​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ - സം​ഗീ​ത് സേ​ന​ൻ. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്കു​ട്ടീ​വ്സ് - രാ​ജേ​ഷ് മേ​നോ​ൻ, നോ​ബി​ൾ ജേ​ക്ക​ബ്. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - അ​ല​ക്സ് ഇ. ​കു​ര്യ​ൻ.

മ​റ​യൂ​ർ, ഇ​ടു​ക്കി, നെ​ല്ലി​യാ​മ്പ​തി, പാ​ല​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ ഈ ​ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്നു. ന​വം​ബ​ർ 21-ന് ​ഈ ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. പി​ആ​ർ​ഒ- വാ​ഴൂ​ർ ജോ​സ്.

Movies

മി​ക​ച്ച ന​ട​നാ​കേ​ണ്ടി​യി​രു​ന്ന​ത് പൃ​ഥ്വി​രാ​ജ്, ഭ്ര​മ​യു​ഗ​ത്തേ​ക്കാ​ൾ ഗം​ഭീ​ര​മാ​യി​രു​ന്നു; അ​ബ​ദ്ധം പി​ണ​ഞ്ഞ് ഫി​റോ​സ് ഖാ​ൻ

സം​സ്ഥാ​ന പു​ര​സ്കാ​രം പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​ന് ന​ൽ​കാ​ത്ത​തി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യെ​ത്തി​യ ന​ട​ൻ ഫി​റോ​സ് ഖാ​ന് നേ​രെ ട്രോ​ളു​ക​ൾ. ആ​ടു​ജീ​വി​ത​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് പൃ​ഥ്വി​രാ​ജി​ന് പു​ര​സ്കാ​രം ന​ൽ​കാ​തെ ഭ്ര​മ​യു​ഗ​ത്തി​ന് മ​മ്മൂ​ട്ടി​ക്ക് ന​ൽ​കി​യെ​ന്നാ​യി​രു​ന്നു ഫി​റോ​സി​ന്‍റെ വി​മ​ർ​ശ​നം.

ഭ്ര​മ​യു​ഗ​ത്തി​ലെ മ​മ്മൂ​ട്ടി​യു​ടെ പ്ര​ക​ന​ട​ത്തേ​ക്കാ​ളും മി​ക​ച്ച​താ​യി​രു​ന്നു ആ​ടു​ജീ​വി​ത​ത്തി​ലെ പൃ​ഥ്വി​രാ​ജി​ന്‍റെ അ​ഭി​ന​യ​മെ​ന്നും എ​ന്നാ​ൽ ചി​ല പൊ​ളി​റ്റി​ക്സി​നെ തു​ട​ർ​ന്ന് ദേ​ശീ​യ അ​വാ​ർ​ഡി​നു പി​ന്നാ​ലെ സം​സ്ഥാ​ന പു​ര​സ്കാ​ര​വും ന​ഷ്ട​മാ​യെ​ന്നും ഫി​റോ​സ് പ​റ​ഞ്ഞു.

പി​ന്നാ​ലെ​യാ​ണ് ആ​ടു​ജീ​വി​തം 2023ലെ ​മ​ത്സ​ര​ചി​ത്ര​മാ​യി​രു​ന്നു​വെ​ന്നും പൃ​ഥ്വി​രാ​ജി​ന് മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​രം ക​ഴി​ഞ്ഞ വ​ർ​ഷം ല​ഭി​ച്ചി​രു​ന്നു​വെ​ന്നും ഫി​റോ​സി​ന് മ​ന​സി​ലാ​യ​ത്. ത​നി​ക്കു പ​റ്റി​യ അ​ബ​ദ്ധം ക​മ​ന്‍റു​ക​ളി​ലൂ​ടെ പ്രേ​ക്ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി​യ​തോ​ടെ താ​രം വീ​ഡി​യോ പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു.

 

Movies

അ​മ്മ​യ്ക്ക് പൃ​ഥ്വി​രാ​ജി​ന്‍റെ അ​മൂ​ല്യ സ​മ്മാ​നം; ഇ​ത് ത​ന്‍റെ കൈ​യി​ൽ ഇ​ല്ലാ​യി​രു​ന്നു​വെ​ന്ന് മ​ല്ലി​ക  

മ​ല്ലി​ക സു​കു​മാ​ര​ന് ജ​ന്മ​ദി​നാ​ശം​സ​ക​ളു​മാ​യി പൃ​ഥ്വി​രാ​ജ്. മ​ക​ൾ അ​ലം​കൃ​ത​യെ മ​ല്ലി​ക എ​ടു​ത്തു​കൊ​ണ്ടു നി​ൽ​ക്കു​ന്ന ഒ​രു മ​നോ​ഹ​ര ചി​ത്ര​ത്തി​നൊ​പ്പ​മാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ ആ​ശം​സ. 71-ാം ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കു​ക​യാ​ണ് മ​ല്ലി​ക ഇ​ന്ന്.

പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ അ​മ്മ എ​ന്നു കു​റി​ച്ച പൃ​ഥ്വി അ​ച്ച​മ്മ, ആ​ലി എ​ന്നി​ങ്ങ​നെ ഹാ​ഷ് ടാ​ഗു​ക​ളും ചേ​ർ​ത്തു.

ത​നി​ക്കു ഇ​ന്നു കി​ട്ടി​യ ഏ​റ്റ​വും അ​മൂ​ല്യ​മാ​യ സ​മ്മാ​ന​മാ​ണ് ഈ ​ചി​ത്ര​മെ​ന്നാ​യി​രു​ന്നു മ​ല്ലി​ക സു​കു​മാ​ര​ന്‍റെ പ്ര​തി​ക​ര​ണം. ത​ന്‍റെ ആ​ൽ​ബ​ത്തി​ൽ ഈ ​ചി​ത്രം ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും മ​ല്ലി​ക പ​റ​യു​ന്നു.

‘താ​ങ്ക്‌​യൂ ദാ​ദു​മോ​ൻ. ഇ​ന്ന​ത്തെ ദി​വ​സം എ​നി​ക്കു ല​ഭി​ച്ച അ​മൂ​ല്യ​മാ​യ സ​മ്മാ​ന​മാ​ണ് ഈ ​ചി​ത്രം. ഇ​തെ​ന്‍റെ ആ​ൽ​ബ​ത്തി​ലും ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ച്ച​മ്മ​യു​ടെ ക്യൂ​ട്ട് ഡോ​ൾ, ആ​ലി മോ​ൾ. അ​ന്ന​ത്തെ സ​മ​യ​ത്ത് എ​ന്‍റെ ടീ​ച്ച​റും കൂ​ടി​യാ​യി​രു​ന്നു. എ​ന്‍റെ എ​ല്ലാ അ​നു​ഗ്ര​ഹ​ങ്ങ​ളും നേ​രു​ന്നു.’​മ​ല്ലി​ക സു​കു​മാ​ര​ന്‍റെ മ​റു​പ​ടി ഇ​ങ്ങ​നെ.

 

Movies

ച​ന്ദ​ന​മ​ര​ത്തി​നു മു​ക​ളി​ൽ ഡ​ബി​ൾ മോ​ഹ​ൻ; വി​ലാ​യ​ത്ത് ബു​ദ്ധ പോ​സ്റ്റ​ർ

ഡ​ബി​ൾ മോ​ഹ​ൻ എ​ന്ന ച​ന്ദ​ന മോ​ഷ്ടാ​വി​ന്‍റെ ക​ഥ പ​റ​യു​ന്ന വി​ലാ​യ​ത്ത് ബു​ദ്ധ എ​ന്ന ചി​ത്ര​ത്തി​ന്‍റെ പു​തി​യ പോ​സ്റ്റ​ർ എ​ത്തി. ച​ന്ദ​ന​മ​ര​ത്തി​നു മു​ക​ളി​ൽ അ​ക്ഷോ​ഭ്യ​നാ​യ ഡ​ബി​ൾ മോ​ഹ​നും പി​ന്നി​ൽ മോ​ഹ​ന്‍റെ പി​ൻ​ബ​ല​ക്കാ​രാ​യ അ​ഞ്ചു ചെ​റു​പ്പ​ക്കാ​രു​മാ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്.

ന​വാ​ഗ​ത​നാ​യ ജ​യ​ൻ ന​മ്പ്യാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്രം ഉ​ർ​വ്വ​ശി തീ​യേ​റ്റേ​ഴ്സ് ഇ​ൻ അ​സോ​സി​യേ​ഷ​ൻ വി​ത്ത് എ​വി​എ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ സ​ന്ധീ​പ് സേ​ന​നും, എ.​വി. അ​നൂ​പും ചേ​ർ​ന്നാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

ര​തി​യും, പ്ര​തി​കാ​ര​വും, പ്ര​ണ​യ​വും കോ​ർ​ത്തി​ണ​ക്കി​യു​ള്ള അ​വ​ത​ര​ണ​മാ​ണ് ഈ ​ചി​ത്ര​ത്തി‍​ന്‍റേ​ത്. തു​ട​ക്കം മു​ത​ൽ ഉ​ദ്വേ​ഗം നി​ല​നി​ർ​ത്തി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥാ പു​രോ​ഗ​തി. പ്രി​യം​വ​ദാ കൃ​ഷ്ണ​നാ​ണ് നാ​യി​ക.

അ​നു മോ​ഹ​ൻ, കി​ര​ൺ പീ​താം​ബ​ര​ൻ, അ​ടാ​ട്ട് ഗോ​പാ​ല​ൻ, പ്ര​മോ​ദ് വെ​ളി​യ​നാ​ട്, വി​നോ​ദ് തോ​മ​സ്, ടി. ​ജെ. അ​രു​ണാ​ച​ലം, അ​ര​വി​ന്ദ്, മ​ണി​ക​ണ്ഠ​ൻ, സ​ന്തോ​ഷ് ദാ​മോ​ദ​ര​ൻ, ടി.​എ​സ്.​കെ. രാ​ജ​ശീ നാ​യ​ർ, എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

ക​ഥാ​കൃ​ത്ത് ജി.​ആ​ർ. ഇ​ന്ദു​ഗോ​പ​ന്‍റെ പ്ര​ശ​സ്ത​മാ​യ വി​ലാ​യ​ത്ത് ബു​ദ്ധ എ​ന്ന നോ​വ​ലി​നെ ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന് ജി.​ആ​ർ.​ഇ​ന്ദു ഗോ​പ​നും രാ​ജേ​ഷ് പി​ന്നാ​ട​നും ചേ​ർ​ന്ന് തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്നു.

സം​ഗീ​തം ജെ​യ്ക്സ് ബി​ജോ​യ്, ഛായാ​ഗ്ര​ഹ​ണം -അ​ര​വി​ന്ദ് ക​ശ്യ​പ് - ര​ണ​ദി​വെ.
എ​ഡി​റ്റിം​ഗ്- ശ്രീ​ജി​ത്ത് ശ്രീ​രം​ഗ്. പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ - ബം​ഗ്ളാ​ൻ. ക​ലാ​സം​വി​ധാ​നം - ജി​ത്തു സെ​ബാ​സ്റ്റ്യ​ൻ. മേ​ക്ക​പ്പ് - മ​നു മോ​ഹ​ൻ, കോ​സ്റ്റ്യും ഡി​സൈ​ൻ-​സു​ജി​ത് സു​ധാ​ക​ര​ൻ. സൗ​ണ്ട് ഡി​സൈ​ൻ- അ​ജ​യ​ൻ അ​ടാ​ട്ട്, പ​യ​സ്മോ​ൻ സ​ണ്ണി. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ -കി​ര​ൺ റാ​ഫേ​ൽ. അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - വി​നോ​ദ് ഗം​ഗ. ആ​ക്ഷ​ൻ- രാ​ജ​ശേ​ഖ​ര​ൻ, ക​ലൈ​കിം​ഗ്സ്റ്റ​ൺ, സു​പ്രീം സു​ന്ദ​ർ, മ​ഹേ​ഷ് മാ​ത്യു. സ്‌​റ്റി​ൽ​സ് - സി​ന​റ്റ് സേ​വ്യ​ർ. പ​ബ്ളി​സി​റ്റി ഡി​സൈ​ൻ - യെ​ല്ലോ ടൂ​ത്ത്. പ്രൊ​ജ​ക്റ്റ് ഡി​സൈ​ന​ർ - മ​നു ആ​ലു​ക്ക​ൽ. ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ - ര​ഘു സു​ഭാ​ഷ് ച​ന്ദ്ര​ൻ, എ​ക്സി​ക്കു​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ - സം​ഗീ​ത് സേ​ന​ൻ. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്കു​ട്ടീ​വ്സ് - രാ​ജേ​ഷ് മേ​നോ​ൻ, നോ​ബി​ൾ ജേ​ക്ക​ബ്. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - അ​ല​ക്സ് ഇ. ​കു​ര്യ​ൻ.

മ​റ​യൂ​ർ, ഇ​ടു​ക്കി, നെ​ല്ലി​യാ​മ്പ​തി, പാ​ല​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ ഈ ​ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്നു. ന​വം​ബ​ർ 21-ന് ​ഈ ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. പി​ആ​ർ​ഒ- വാ​ഴൂ​ർ ജോ​സ്.

Movies

"പു​ഷ്പ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ, ഇ​ത് ലോ​ക്ക​ൽ'; വി​ലാ​യ​ത്ത് ബു​ദ്ധ ടീ​സ​ർ

പൃ​ഥ്വി​രാ​ജ് മു​ഖ്യ​വേ​ഷ​ത്തി​ലെ​ത്തു​ന്ന വി​ലാ​യ​ത്ത് ബു​ദ്ധ​യു​ടെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. മ​റ​യൂ​രി​ലെ ച​ന്ദ​ന​ക്കൊ​ള്ള​യു​ടെ ക​ഥ​പ​റ​യു​ന്ന ജി.​ആ​ർ. ഇ​ന്ദു​ഗോ​പ​ന്‍റെ നോ​വ​ലി​ന്‍റെ ദൃ​ശ്യാ​വി​ഷ്കാ​ര​മാ​ണ് ചി​ത്രം. വി​ലാ​യ​ത്ത് ബു​ദ്ധ ഒ​ക്ടോ​ബ​റി​ൽ തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.

പൃ​ഥ്വി​രാ​ജി​നൊ​പ്പം ഷ​മ്മി തി​ല​ക​ൻ, അ​നു​മോ​ഹ​ൻ, പ്രി​യം​വ​ദ കൃ​ഷ്ണ​ൻ, രാ​ജ​ശ്രീ നാ​യ​ർ എ​ന്നി​വ​ർ പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തും. അ​ന്ത​രി​ച്ച സം​വി​ധാ​യ​ക​ൻ സ​ച്ചി​യു​ടെ സ്വ​പ്ന പ​ദ്ധ​തി​യാ​യി​രു​ന്നു ഈ ​സി​നി​മ.

Movies

15 വ​ർ​ഷ​ത്തി​ന് ശേ​ഷം "ഖ​ലീ​ഫ​'യു​മാ​യി പൃ​ഥ്വി​രാ​ജും വൈ​ശാ​ഖും

പോ​ക്കി​രി രാ​ജ​യ്ക്ക് വൈ​ശാ​ഖും പൃ​ഥ്വി​രാ​ജും ഒ​ന്നി​ക്കു​ന്ന പു​തി​യ ചി​ത്രം ‘ഖ​ലീ​ഫ’ തു​ട​ങ്ങു​ന്നു. സി​നി​മ​യു​ടെ ആ​ദ്യ ഷെ​ഡ്യൂ​ൾ ഓ​ഗ​സ്റ്റ് ആ​റി​ന് ല​ണ്ട​നി​ൽ ആ​രം​ഭി​ക്കും. ചി​ത്ര​ത്തി​ന്‍റെ പൂ​ജ ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചി​യി​ൽ​വ​ച്ച് ന​ട​ന്നു.

15 വ​ര്‍​ഷ​ത്തി​ന് ശേ​ഷം വൈ​ശാ​ഖും പൃ​ഥ്വി​രാ​ജും വീ​ണ്ടു​മൊ​ന്നി​ക്കു​ന്ന സി​നി​മ​യാ​ണ് ഖ​ലീ​ഫ. ആ​മി​ർ അ​ലി എ​ന്ന ക​ഥാ​പാ​ത്ര​മാ​യി പൃ​ഥ്വി എ​ത്തു​ന്നു. ആ​ക്‌​ഷ​ൻ എ​ന്‍റ​ർ​ടെ​യ്ന​റാ​യി ഒ​രു​ക്കു​ന്ന സി​നി​മ വ​ലി​യ ബ​ജ​റ്റി​ലാ​ണ് ഒ​രു​ങ്ങു​ന്ന​ത്. പ്ര​തി​കാ​രം സു​വ​ർ​ണ്ണ ലി​പി​ക​ളാ​ൽ എ​ഴു​ത​പ്പെ​ടും എ​ന്നാ​ണ് സി​നി​മ​യു​ടെ ടാ​ഗ്‌​ലൈ​ൻ. ദു​ബാ​യി​യും പ്ര​ധാ​ന ലൊ​ക്കേ​ഷ​നാ​ണ്.

ജി​നു ഏ​ബ്ര​ഹാം ആ​ണ് ചി​ത്ര​ത്തി​ന് വേ​ണ്ടി തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ആ​ദം ജോ​ൺ, ല​ണ്ട​ൻ ബ്രി​ഡ്ജ്, മാ​സ്റ്റേ​ഴ്സ്, കാ​പ്പ, ക​ടു​വ എ​ന്നീ സി​നി​മ​ക​ൾ​ക്കു ശേ​ഷം ജി​നു​വും പൃ​ഥ്വി​രാ​ജും വീ​ണ്ടും ഒ​ന്നി​ക്കു​ന്ന സി​നി​മ​യാ​ണി​ത്.

ഛായാ​ഗ്ര​ഹ​ണം ജോ​മോ​ൻ ടി. ​ജോ​ൺ. സം​ഗീ​തം ജേ​ക്സ് ബി​ജോ​യ്, എ​ഡി​റ്റ​ർ ച​മ​ൻ ചാ​ക്കോ, ആ​ർ​ട് ഷാ​ജി ന​ടു​വി​ൽ, പ്രൊ​മോ​ഷ​ൻ ക​ൺ​സ​ൽ​ട്ട​ന്‍റ് വി​പി​ൻ കു​മാ​ർ.

Movies

താ​ങ്ക​ളി​ല്ലാ​തെ ആ ​മാ​ന്ത്രി​ക​നി​മി​ഷ​ങ്ങ​ൾ പി​റ​ക്കു​മാ​യി​രു​ന്നി​ല്ല; സ്റ്റ​ണ്ട്മാ​ൻ രാ​ജു​വി​നെ അ​നു​സ്മ​രി​ച്ച് പൃ​ഥ്വി​രാ​ജ്

സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ സ്റ്റ​ണ്ട്മാ​ന്‍ എ​സ്.​എം. രാ​ജു ദാ​രു​ണ​മാ​യി മ​രി​ച്ച​തി​ന്‍റെ ആ​ഘാ​ത​ത്തി​ലാ​ണ് സി​നി​മാ​ലോ​കം. ത​മി​ഴ് ന​ട​ന്‍ വി​ശാ​ലും ആ​ക്ഷ​ന്‍ കൊ​റി​യോ​ഗ്രാ​ഫ​ര്‍ സി​ല്‍​വ​യും ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ രാ​ജു​വി​ന് ആ​ദ​രാ​ഞ്ജ​ലി​യ​ര്‍​പ്പി​ച്ചെ​ത്തി​യി​രു​ന്നു.

ഇ​പ്പോ​ഴി​താ ന​ട​ൻ പൃ​ഥ്വി​രാ​ജും സാ​മൂ​ഹി​ക​മാ​ധ്യ​മ​ത്തി​ലൂ​ടെ രാ​ജു​വി​ന് ആ​ദ​രാ​ഞ്ജ​ലി​യ​ര്‍​പ്പി​ച്ചു.സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ സ്റ്റ​ണ്ട്മാ​ന്‍ എ​സ്.​എം. രാ​ജു ദാ​രു​ണ​മാ​യി മ​രി​ച്ച​തി​ന്‍റെ ആ​ഘാ​ത​ത്തി​ലാ​ണ് സി​നി​മാ​ലോ​കം. ത​മി​ഴ് ന​ട​ന്‍ വി​ശാ​ലും ആ​ക്ഷ​ന്‍ കൊ​റി​യോ​ഗ്രാ​ഫ​ര്‍ സി​ല്‍​വ​യും ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ രാ​ജു​വി​ന് ആ​ദ​രാ​ഞ്ജ​ലി​യ​ര്‍​പ്പി​ച്ചെ​ത്തി​യി​രു​ന്നു. ഇ​പ്പോ​ഴി​താ ന​ട​ൻ പൃ​ഥ്വി​രാ​ജും സാ​മൂ​ഹി​ക​മാ​ധ്യ​മ​ത്തി​ലൂ​ടെ രാ​ജു​വി​ന് ആ​ദ​രാ​ഞ്ജ​ലി​യ​ര്‍​പ്പി​ച്ചു.

ഇ​ന്‍​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ലാ​ണ് പൃ​ഥ്വി എ​സ്.​എം. രാ​ജു​വി​ന് ആ​ദ​രാ​ഞ്ജ​ലി​യ​ര്‍​പ്പി​ച്ച​ത്. രാ​ജു​വി​ന്‍റെ ക​ഴി​വും ധൈ​ര്യ​വു​മി​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ പ​ല മാ​ന്ത്രി​ക നി​മി​ഷ​ങ്ങ​ളും ഉ​ണ്ടാ​കി​ല്ലാ​യി​രു​ന്നു​വെ​ന്നും രാ​ജു​വി​നെ എ​ക്കാ​ല​ത്തും മി​സ്സ് ചെ​യ്യു​മെ​ന്നും പൃ​ഥ്വി​രാ​ജ് കു​റി​ച്ചു.

പാ ​ര​ഞ്ജി​ത്ത്-​ആ​ര്യ ചി​ത്ര​മാ​യ വേ​ട്ടു​വ​ത്തി​ന്റെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് രാ​ജു​വി​ന്‍റെ ജീ​വ​നെ​ടു​ത്ത അ​പ​ക​ട​മു​ണ്ടാ​യ​ത്. സാ​ഹ​സി​ക​മാ​യ കാ​ര്‍ സ്റ്റ​ണ്ട് ചി​ത്രീ​ക​ര​ണ​മാ​ണ് അ​പ​ക​ട​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. 

എ​സ്‌​യു​വി അ​തി​വേ​ഗ​ത്തി​ല്‍ ഓ​ടി​ച്ചു​വ​ന്ന് റാ​മ്പി​ല്‍ ക​യ​റ്റി പ​റ​പ്പി​ക്കു​ന്ന രം​ഗം ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍ പെ​ടു​ക​യാ​യി​രു​ന്നു. വാ​യു​വി​ല്‍ ഒ​രു​ത​വ​ണ മ​ല​ക്കം മ​റി​ഞ്ഞ വാ​ഹ​നം ഇ​ടി​ച്ചു​കു​ത്തി നി​ലം​പ​തി​ക്കു​ക​യാ​യി​രു​ന്നു.

Latest News

Up