x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ബി​ൾ മോ​ഹ​നാ​യി പൃ​ഥ്വി​രാ​ജ്; വി​ലാ​യ​ത്ത് ബു​ദ്ധ ന​വം​ബ​ർ 21-ന് ​തി​യ​റ്റ​റു​ക​ളി​ലേ​യ്ക്ക്


Published: November 6, 2025 11:40 AM IST | Updated: November 6, 2025 11:40 AM IST

ഡ​ബി​ൾ മോ​ഹ​ൻ എ​ന്ന ച​ന്ദ​ന മോ​ഷ്ടാ​വി​ന്‍റെ ക​ഥ പ​റ​യു​ന്ന വി​ലാ​യ​ത്ത് ബു​ദ്ധ എ​ന്ന ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് ഡേ​റ്റ് പ്ര​ഖ്യാ​പി​ച്ചു. പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​കു​ന്ന ചി​ത്രം ന​വം​ബ​ർ 21-ന് ​റി​ലീ​സ് ചെ​യ്യും.

ന​വാ​ഗ​ത​നാ​യ ജ​യ​ൻ ന​മ്പ്യാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്രം ഉ​ർ​വ്വ​ശി തീ​യേ​റ്റേ​ഴ്സ് ഇ​ൻ അ​സോ​സി​യേ​ഷ​ൻ വി​ത്ത് എ​വി​എ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ സ​ന്ധീ​പ് സേ​ന​നും, എ.​വി. അ​നൂ​പും ചേ​ർ​ന്നാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

ര​തി​യും, പ്ര​തി​കാ​ര​വും, പ്ര​ണ​യ​വും കോ​ർ​ത്തി​ണ​ക്കി​യു​ള്ള അ​വ​ത​ര​ണ​മാ​ണ് ഈ ​ചി​ത്ര​ത്തി‍​ന്‍റേ​ത്. തു​ട​ക്കം മു​ത​ൽ ഉ​ദ്വേ​ഗം നി​ല​നി​ർ​ത്തി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥാ പു​രോ​ഗ​തി. പ്രി​യം​വ​ദാ കൃ​ഷ്ണ​നാ​ണ് നാ​യി​ക.

അ​നു മോ​ഹ​ൻ, കി​ര​ൺ പീ​താം​ബ​ര​ൻ, അ​ടാ​ട്ട് ഗോ​പാ​ല​ൻ, പ്ര​മോ​ദ് വെ​ളി​യ​നാ​ട്, വി​നോ​ദ് തോ​മ​സ്, ടി. ​ജെ. അ​രു​ണാ​ച​ലം, അ​ര​വി​ന്ദ്, മ​ണി​ക​ണ്ഠ​ൻ, സ​ന്തോ​ഷ് ദാ​മോ​ദ​ര​ൻ, ടി.​എ​സ്.​കെ. രാ​ജ​ശീ നാ​യ​ർ, എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

ക​ഥാ​കൃ​ത്ത് ജി.​ആ​ർ. ഇ​ന്ദു​ഗോ​പ​ന്‍റെ പ്ര​ശ​സ്ത​മാ​യ വി​ലാ​യ​ത്ത് ബു​ദ്ധ എ​ന്ന നോ​വ​ലി​നെ ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന് ജി.​ആ​ർ.​ഇ​ന്ദു ഗോ​പ​നും രാ​ജേ​ഷ് പി​ന്നാ​ട​നും ചേ​ർ​ന്ന് തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്നു.

സം​ഗീ​തം ജെ​യ്ക്സ് ബി​ജോ​യ്, ഛായാ​ഗ്ര​ഹ​ണം -അ​ര​വി​ന്ദ് ക​ശ്യ​പ് - ര​ണ​ദി​വെ. എ​ഡി​റ്റിം​ഗ്- ശ്രീ​ജി​ത്ത് ശ്രീ​രം​ഗ്. പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ - ബം​ഗ്ളാ​ൻ. ക​ലാ​സം​വി​ധാ​നം - ജി​ത്തു സെ​ബാ​സ്റ്റ്യ​ൻ. മേ​ക്ക​പ്പ് - മ​നു മോ​ഹ​ൻ, കോ​സ്റ്റ്യും ഡി​സൈ​ൻ-​സു​ജി​ത് സു​ധാ​ക​ര​ൻ. സൗ​ണ്ട് ഡി​സൈ​ൻ- അ​ജ​യ​ൻ അ​ടാ​ട്ട്, പ​യ​സ്മോ​ൻ സ​ണ്ണി. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ -കി​ര​ൺ റാ​ഫേ​ൽ. അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - വി​നോ​ദ് ഗം​ഗ. ആ​ക്ഷ​ൻ- രാ​ജ​ശേ​ഖ​ര​ൻ, ക​ലൈ​കിം​ഗ്സ്റ്റ​ൺ, സു​പ്രീം സു​ന്ദ​ർ, മ​ഹേ​ഷ് മാ​ത്യു. സ്‌​റ്റി​ൽ​സ് - സി​ന​റ്റ് സേ​വ്യ​ർ. പ​ബ്ളി​സി​റ്റി ഡി​സൈ​ൻ - യെ​ല്ലോ ടൂ​ത്ത്. പ്രൊ​ജ​ക്റ്റ് ഡി​സൈ​ന​ർ - മ​നു ആ​ലു​ക്ക​ൽ. ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ - ര​ഘു സു​ഭാ​ഷ് ച​ന്ദ്ര​ൻ, എ​ക്സി​ക്കു​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ - സം​ഗീ​ത് സേ​ന​ൻ. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്കു​ട്ടീ​വ്സ് - രാ​ജേ​ഷ് മേ​നോ​ൻ, നോ​ബി​ൾ ജേ​ക്ക​ബ്. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - അ​ല​ക്സ് ഇ. ​കു​ര്യ​ൻ.

മ​റ​യൂ​ർ, ഇ​ടു​ക്കി, നെ​ല്ലി​യാ​മ്പ​തി, പാ​ല​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ ഈ ​ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്നു. ന​വം​ബ​ർ 21-ന് ​ഈ ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. പി​ആ​ർ​ഒ- വാ​ഴൂ​ർ ജോ​സ്.

Tags : VilaayathBudha Prithviraj Sukumaran Movie News

Recent News

Up