x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഞാ​ൻ ക​ണ്ട​തി​ൽ വ​ച്ച് ഏ​റ്റ​വും മി​ക​ച്ച ന​ട​ൻ; പൃ​ഥ്വി​രാ​ജി​നെ പു​ക​ഴ്ത്തി രാ​ജ​മൗ​ലി


Published: November 7, 2025 03:09 PM IST | Updated: November 7, 2025 03:21 PM IST

പൃ​ഥ്വി​രാ​ജി​ന്‍റെ അ​ഭി​ന​യ​പാ​ട​വ​ത്തെ പു​ക​ഴ്ത്തി സം​വി​ധാ​യ​ക​ൻ രാ​ജ​മൗ​ലി. പു​തി​യ ചി​ത്ര​ത്തി​ന്‍റെ ക്യാ​ര​ക്ട​ർ ലു​ക്ക് പ​ങ്കു​വ​ച്ചാ​ണ് രാ​ജ​മൗ​ലി പൃ​ഥ്വി​രാ​ജി​നെ​ക്കു​റി​ച്ചെ​ഴു​തി​യ​ത്. താ​ൻ ക​ണ്ടി​ട്ടു​ള്ള​തി​ൽ വ​ച്ച് ഏ​റ്റ​വും മി​ക​ച്ച ന​ട​ന്മാ​രി​ൽ ഒ​രാ​ളാ​ണ് പൃ​ഥ്വി​രാ​ജെ​ന്നാ​ണ് അ​ദ്ദേ​ഹം കു​റി​ച്ച​ത്.

‘പൃ​ഥ്വി​രാ​ജി​നൊ​പ്പ​മു​ള്ള ആ​ദ്യ ഷോ​ട്ട് പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം, ഞാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ടു​ത്തേ​ക്ക് ചെ​ന്ന് പ​റ​ഞ്ഞു, ഞാ​ൻ ക​ണ്ടി​ട്ടു​ള്ള​തി​ൽ വ​ച്ച് ഏ​റ്റ​വും മി​ക​ച്ച ന​ട​ന്മാ​രി​ൽ ഒ​രാ​ളാ​ണ് താ​ങ്ക​ൾ. ഈ ​ദു​ഷ്ട​നും, ക്രൂ​ര​നും, ശ​ക്ത​നു​മാ​യ പ്ര​തി​നാ​യ​ക​ൻ കും​ഭി​ന് നി​ങ്ങ​ൾ ജീ​വ​ൻ ന​ൽ​കു​ന്ന​ത് വ​ള​രെ സം​തൃ​പ്തി ന​ൽ​കു​ന്ന അ​നു​ഭ​വ​മാ​യി​രു​ന്നു. ആ ​ക​സേ​ര​യി​ലേ​ക്ക് അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഇ​റ​ങ്ങി​യി​രു​ന്ന​തി​ന് പൃ​ഥ്വി​രാ​ജി​ന് ന​ന്ദി.’​എ​സ്.​എ​സ്. രാ​ജ​മൗ​ലി പ​റ​ഞ്ഞു.

മ​ഹേ​ഷ് ബാ​ബു- എ​സ്.​എ​സ്. രാ​ജ​മൗ​ലി കൂ​ട്ടു​കെ​ട്ടി​ൽ ഒ​രു​ങ്ങു​ന്ന ബ്ര​ഹ്മാ​ണ്ഡ ചി​ത്ര​ത്തി​ൽ. കും​ഭ എ​ന്ന നെ​ഗ​റ്റീ​വ് ക​ഥാ​പാ​ത്ര​മാ​യി പൃ​ഥ്വി​രാ​ജ് ചി​ത്ര​ത്തി​ലെ​ത്തു​ന്നു. ഒ​രു റോ​ബ​ട്ടി​ക് വീ​ൽ ചെ​യ​റി​ൽ ഇ​രി​ക്കു​ന്ന പൃ​ഥ്വി​യെ പോ​സ്റ്റ​റി​ൽ കാ​ണാം. പൃ​ഥ്വി​യു​ടെ ക​ഥാ​പാ​ത്ര​മാ​യ കും​ഭ ഭ്രാ​ന്ത​നാ​യ ശാ​സ്ത്ര​ഞ്ജ​നാ​ണെ​ന്നും റി​പ്പോ​ർ​ട്ട് ഉ​ണ്ട്.

Tags : SS Rajamouli Prithviraj Sukumaran Mahesh Babu Movie News

Recent News

Up