പൃഥ്വിരാജ് നായകനായെത്തുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി. നവാഗതനായ ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഉർവ്വശി തീയേറ്റേഴ്സ് ഇൻ അസോസിയേഷൻ വിത്ത് എവിഎ പ്രൊഡക്ഷൻസിന്റെ ബാനറിൽ സന്ധീപ് സേനനും, എ.വി. അനൂപും ചേർന്നാണ് നിർമിക്കുന്നത്.
രതിയും, പ്രതികാരവും, പ്രണയവും കോർത്തിണക്കിയുള്ള അവതരണമാണ് ഈ ചിത്രത്തിന്റേത്. തുടക്കം മുതൽ ഉദ്വേഗം നിലനിർത്തിയാണ് ചിത്രത്തിന്റെ കഥാ പുരോഗതി. പ്രിയംവദാ കൃഷ്ണനാണ് നായിക. അനു മോഹൻ, കിരൺ പീതാംബരൻ, അടാട്ട് ഗോപാലൻ, പ്രമോദ് വെളിയനാട്, വിനോദ് തോമസ്, ടി. ജെ. അരുണാചലം, അരവിന്ദ്, മണികണ്ഠൻ, സന്തോഷ് ദാമോദരൻ, ടി.എസ്.കെ. രാജശീ നായർ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
കഥാകൃത്ത് ജി.ആർ. ഇന്ദുഗോപന്റെ പ്രശസ്തമായ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിന് ജി.ആർ. ഇന്ദു ഗോപനും രാജേഷ് പിന്നാടനും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു.
സംഗീതം ജെയ്ക്സ് ബിജോയ്, ഛായാഗ്രഹണം -അരവിന്ദ് കശ്യപ് - രണദിവെ. എഡിറ്റിംഗ്- ശ്രീജിത്ത് ശ്രീരംഗ്. പ്രൊഡക്ഷൻ ഡിസൈൻ - ബംഗ്ളാൻ. കലാസംവിധാനം - ജിത്തു സെബാസ്റ്റ്യൻ. മേക്കപ്പ് - മനു മോഹൻ, കോസ്റ്റ്യും ഡിസൈൻ-സുജിത് സുധാകരൻ. സൗണ്ട് ഡിസൈൻ- അജയൻ അടാട്ട്, പയസ്മോൻ സണ്ണി. ചീഫ് അസോസിയേറ്റ് ഡയറക്ടർ -കിരൺ റാഫേൽ. അസോസിയേറ്റ് ഡയറക്ടർ - വിനോദ് ഗംഗ. ആക്ഷൻ- രാജശേഖരൻ, കലൈകിംഗ്സ്റ്റൺ, സുപ്രീം സുന്ദർ, മഹേഷ് മാത്യു. സ്റ്റിൽസ് - സിനറ്റ് സേവ്യർ. പബ്ളിസിറ്റി ഡിസൈൻ - യെല്ലോ ടൂത്ത്. പ്രൊജക്റ്റ് ഡിസൈനർ - മനു ആലുക്കൽ. ലൈൻ പ്രൊഡ്യൂസർ - രഘു സുഭാഷ് ചന്ദ്രൻ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - സംഗീത് സേനൻ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് - രാജേഷ് മേനോൻ, നോബിൾ ജേക്കബ്. പ്രൊഡക്ഷൻ കൺട്രോളർ - അലക്സ് ഇ. കുര്യൻ.
മറയൂർ, ഇടുക്കി, നെല്ലിയാമ്പതി, പാലക്കാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. നവംബർ 21-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു. പിആർഒ- വാഴൂർ ജോസ്.
Tags : Vilaayath Budha Prithviraj Sukumaran Jayan Nambiar