മല്ലിക സുകുമാരന് ജന്മദിനാശംസകളുമായി പൃഥ്വിരാജ്. മകൾ അലംകൃതയെ മല്ലിക എടുത്തുകൊണ്ടു നിൽക്കുന്ന ഒരു മനോഹര ചിത്രത്തിനൊപ്പമായിരുന്നു താരത്തിന്റെ ആശംസ. 71-ാം ജന്മദിനം ആഘോഷിക്കുകയാണ് മല്ലിക ഇന്ന്.
പിറന്നാൾ ആശംസകൾ അമ്മ എന്നു കുറിച്ച പൃഥ്വി അച്ചമ്മ, ആലി എന്നിങ്ങനെ ഹാഷ് ടാഗുകളും ചേർത്തു.
തനിക്കു ഇന്നു കിട്ടിയ ഏറ്റവും അമൂല്യമായ സമ്മാനമാണ് ഈ ചിത്രമെന്നായിരുന്നു മല്ലിക സുകുമാരന്റെ പ്രതികരണം. തന്റെ ആൽബത്തിൽ ഈ ചിത്രം ഇല്ലായിരുന്നുവെന്നും മല്ലിക പറയുന്നു.
‘താങ്ക്യൂ ദാദുമോൻ. ഇന്നത്തെ ദിവസം എനിക്കു ലഭിച്ച അമൂല്യമായ സമ്മാനമാണ് ഈ ചിത്രം. ഇതെന്റെ ആൽബത്തിലും ഉണ്ടായിരുന്നില്ല. അച്ചമ്മയുടെ ക്യൂട്ട് ഡോൾ, ആലി മോൾ. അന്നത്തെ സമയത്ത് എന്റെ ടീച്ചറും കൂടിയായിരുന്നു. എന്റെ എല്ലാ അനുഗ്രഹങ്ങളും നേരുന്നു.’മല്ലിക സുകുമാരന്റെ മറുപടി ഇങ്ങനെ.
Tags : Prithviraj Sukumaran Mallika Sukumaran Movie News