x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​ക​ച്ച ന​ട​നാ​കേ​ണ്ടി​യി​രു​ന്ന​ത് പൃ​ഥ്വി​രാ​ജ്, ഭ്ര​മ​യു​ഗ​ത്തേ​ക്കാ​ൾ ഗം​ഭീ​ര​മാ​യി​രു​ന്നു; അ​ബ​ദ്ധം പി​ണ​ഞ്ഞ് ഫി​റോ​സ് ഖാ​ൻ


Published: November 5, 2025 11:37 AM IST | Updated: November 5, 2025 11:37 AM IST

സം​സ്ഥാ​ന പു​ര​സ്കാ​രം പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​ന് ന​ൽ​കാ​ത്ത​തി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യെ​ത്തി​യ ന​ട​ൻ ഫി​റോ​സ് ഖാ​ന് നേ​രെ ട്രോ​ളു​ക​ൾ. ആ​ടു​ജീ​വി​ത​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് പൃ​ഥ്വി​രാ​ജി​ന് പു​ര​സ്കാ​രം ന​ൽ​കാ​തെ ഭ്ര​മ​യു​ഗ​ത്തി​ന് മ​മ്മൂ​ട്ടി​ക്ക് ന​ൽ​കി​യെ​ന്നാ​യി​രു​ന്നു ഫി​റോ​സി​ന്‍റെ വി​മ​ർ​ശ​നം.

ഭ്ര​മ​യു​ഗ​ത്തി​ലെ മ​മ്മൂ​ട്ടി​യു​ടെ പ്ര​ക​ന​ട​ത്തേ​ക്കാ​ളും മി​ക​ച്ച​താ​യി​രു​ന്നു ആ​ടു​ജീ​വി​ത​ത്തി​ലെ പൃ​ഥ്വി​രാ​ജി​ന്‍റെ അ​ഭി​ന​യ​മെ​ന്നും എ​ന്നാ​ൽ ചി​ല പൊ​ളി​റ്റി​ക്സി​നെ തു​ട​ർ​ന്ന് ദേ​ശീ​യ അ​വാ​ർ​ഡി​നു പി​ന്നാ​ലെ സം​സ്ഥാ​ന പു​ര​സ്കാ​ര​വും ന​ഷ്ട​മാ​യെ​ന്നും ഫി​റോ​സ് പ​റ​ഞ്ഞു.

പി​ന്നാ​ലെ​യാ​ണ് ആ​ടു​ജീ​വി​തം 2023ലെ ​മ​ത്സ​ര​ചി​ത്ര​മാ​യി​രു​ന്നു​വെ​ന്നും പൃ​ഥ്വി​രാ​ജി​ന് മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​രം ക​ഴി​ഞ്ഞ വ​ർ​ഷം ല​ഭി​ച്ചി​രു​ന്നു​വെ​ന്നും ഫി​റോ​സി​ന് മ​ന​സി​ലാ​യ​ത്. ത​നി​ക്കു പ​റ്റി​യ അ​ബ​ദ്ധം ക​മ​ന്‍റു​ക​ളി​ലൂ​ടെ പ്രേ​ക്ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി​യ​തോ​ടെ താ​രം വീ​ഡി​യോ പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു.

 

‘മി​ക​ച്ച ന​ട​നു​ള​ള പു​ര​സ്കാ​രം മ​മ്മൂ​ട്ടി​ക്ക്, അ​ദ്ദേ​ഹം ന​ല്ല ന​ട​നാ​ണ്. മു​ര​ളി, നെ​ടു​മു​ടി വേ​ണു, തി​ല​ക​ൻ, ജ​ഗ​തി ശ്രീ​കു​മാ​ർ ഇ​വ​രെ​പ്പോ​ലെ ന​ല്ല ന​ട​നാ​ണ് മ​മ്മൂ​ക്ക​യും. ഇ​പ്പോ​ൾ അ​വാ​ർ​ഡ് കൊ​ടു​ത്തി​രി​ക്കു​ന്ന​ത് ‘ഭ്ര​മ​യു​ഗം’ എ​ന്ന സി​നി​മ​യി​ലെ അ​ഭി​ന​യ​ത്തി​നാ​ണ്. അ​പ്പോ​ൾ എ​നി​ക്ക് പ​റ​യാ​ൻ ഉ​ള്ള​ത് ഇ​തി​ലും ഗം​ഭീ​ര​മാ​യി ഒ​രു സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച ആ​ളു​ണ്ട്.

അ​ദ്ദേ​ഹം ഒ​രു പൊ​ളി​റ്റി​ക്സ് ച​ങ്കൂ​റ്റ​ത്തോ​ടെ പ​റ​ഞ്ഞു​വെ​ന്ന​തി​ന്‍റെ പേ​രി​ൽ ദേ​ശീ​യ അ​വാ​ർ​ഡ് പോ​യി, സം​സ്ഥാ​ന അ​വാ​ർ​ഡും പോ​യി, മ​റ്റാ​രു​മ​ല്ല ന​മ്മു​ടെ സ്വ​ന്തം പൃ​ഥ്വി​രാ​ജ്. പൃ​ഥ്വി​രാ​ജി​ന്‍റെ ‘ആ​ടു​ജീ​വി​തം’ എ​ന്ന സി​നി​മ​യി​ലെ അ​ഭി​ന​യം ലി​റ്റ​റ​റി​ലി അ​വാ​ര്‍​ഡി​ന​ർ​ഹ​മാ​കേ​ണ്ട​ത​ല്ലേ, അ​വാ​ർ​ഡ് അ​ർ​ഹി​ക്കേ​ണ്ട പ്ര​ക​ട​നം ത​ന്നെ​യാ​യി​രു​ന്നു.

Tags : Firoz Khan Prithviraj Sukumaran Aadujeevitham Movie News

Recent News

Up