Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Verdict

വിധിക്കുശേഷം റീ​ഫ​ണ്ട് ആർക്കൊക്കെ‍?

വാ​​ഷിം​​ഗ്ട​​ണ്‍: യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ഡ​​ൾ​​ഡ് ട്രം​​പ് വി​​വി​​ധ രാ​​ജ്യ​​ങ്ങ​​ൾ​​ക്കുമേൽ ചു​​മ​​ത്തി​​യ അ​​ധി​​ക ഇ​​റ​​ക്കു​​മ​​തി തീ​​രു​​വ ന​​ട​​പ​​ടി യു​​എ​​സ് സു​​പ്രീം കോ​​ട​​തി നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​ണെ​​ന്നു വി​​ധി പ്ര​​ഖ്യാ​​പി​​ച്ച​​തി​​നു പി​​ന്നാ​​ലെ അ​​ന്താ​​രാ​​ഷ്‌ട്ര വ്യാ​​പാ​​ര​​രം​​ഗ​​ത്ത് വ​​ലി​​യ ച​​ർ​​ച്ച​​ക​​ൾ​​ക്ക് വ​​ഴി​​വ​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്.

1977ലെ ​​ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ എ​​മ​​ർ​​ജ​​ൻ​​സി ഇ​​ക്കോ​​ണ​​മി​​ക് പ​​വേ​​ഴ്സ് ആ​​ക്ട് (ഐ​​ഇ​​ഇ​​പി​​എ) പ്ര​​കാ​​രം പ്ര​​സി​​ഡ​​ന്‍റ് ട്രം​​പ് ചു​​മ​​ത്തി​​യ ആ​​ഗോ​​ള തീ​​രു​​വ നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​ണെ​​ന്നാ​​ണ് യു​​എ​​സ് സു​​പ്രീംകോ​​ട​​തി​​യു​​ടെ വി​​ധി. 175 ബി​​ല്യ​​ണ്‍ ഡോ​​ള​​റോ​​ളം (15 ല​​ക്ഷം കോ​​ടി രൂ​​പ) വ​​രു​​ന്ന അ​​ധി​​ക​​മാ​​യി നേ​​ടി​​യ നി​​യ​​മ​​വി​​രു​​ദ്ധ തീ​​രു​​വ തു​​ക റീ​​ഫ​​ണ്ട് ന​​ൽ​​കേ​​ണ്ടി വ​​രു​​മെ​​ന്നാ​​ണ് ക​​ണ​​ക്കാ​​ക്ക​​പ്പെ​​ടു​​ന്ന​​ത്. എ​​ന്നാ​​ൽ, ഈ ​​തു​​ക എ​​ങ്ങ​​നെ ന​​ൽ​​ക​​ണ​​മെ​​ന്ന് നി​​ർ​​ദേ​​ശ​​മൊ​​ന്നും കോ​​ട​​തി പ​​റ​​യു​​ന്നി​​ല്ല. തു​​ക തി​​രി​​കെ ന​​ൽ​​കു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ച് ചോ​​ദി​​ച്ച​​പ്പോ​​ൾ “അ​​ടു​​ത്ത അ​​ഞ്ചു വ​​ർ​​ഷ​​ത്തേ​​ക്ക് ന​​മ്മ​​ൾ കോ​​ട​​തി​​യി​​ൽ ത​​ന്നെ തു​​ട​​രേ​​ണ്ടി​​വ​​രും” എ​​ന്നാ​​യി​​രു​​ന്നു വാ​​ർ​​ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ട്രം​​പി​​ന്‍റെ മ​​റു​​പ​​ടി. നി​​യ​​മ​​പ​​ര​​മാ​​യ ത​​ട​​സ​​ങ്ങ​​ളും ദൈ​​ർ​​ഘ്യ​​മേ​​റി​​യ കോ​​ട​​തി ന​​ട​​പ​​ടി​​ക​​ളും കാ​​ര​​ണം ഈ ​​തു​​ക തി​​രി​​ച്ചു​​കി​​ട്ടാ​​ൻ വ​​ർ​​ഷ​​ങ്ങ​​ളോ​​ളം എ​​ടു​​ത്തേ​​ക്കാം.

തീ​​രു​​വ ക​​ള​​ക്ട് ചെ​​യ്യു​​ന്ന​​ത്...

തീ​​രു​​വ ബാ​​ധ​​ക​​മാ​​യ മി​​ക്ക​​വാ​​റും എ​​ല്ലാ ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ​​യും കാ​​ര്യ​​ത്തി​​ൽ ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ന്ന വ്യ​​ക്തി ക​​സ്റ്റം​​സ് ആ​​ൻ​​ഡ് ബോ​​ർ​​ഡ​​ർ പ്രൊ​​ട്ട​​ക്‌ഷ​​ൻ ഏ​​ജ​​ൻ​​സി​​യി​​ൽ ഒ​​രു ബോ​​ണ്ട് കെ​​ട്ടി​​വ​​യ്ക്കും. ആ ​​ഉ​​ത്പ​​ന്ന​​ങ്ങ​​ൾ യു​​എ​​സി​​ലേ​​ക്കു കൊ​​ണ്ടു​​വ​​രു​​ന്ന​​തി​​നാ​​യി അ​​വ​​യു​​ടെ ഏ​​ക​​ദേ​​ശ നി​​കു​​തി മു​​ൻ​​കൂ​​റാ​​യി അ​​ട​​യ്ക്കു​​ക​​യും ചെ​​യ്യു​​ന്നു.

ഈ ​​ഉ​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്കുമേ​​ലു​​ള്ള തീ​​രു​​വ​​ക​​ളു​​ടെ അ​​ന്തി​​മതീ​​രു​​മാ​​നം സ​​ർ​​ക്കാ​​ർ നി​​ർ​​ണ​​യി​​ക്കും. ലി​​ക്വി​​ഡേ​​ഷ​​ൻ എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന ഈ ​​പ്ര​​ക്രി​​യ സാ​​ധാ​​ര​​ണ​​യാ​​യി ച​​ര​​ക്കു​​ക​​ൾ രാ​​ജ്യ​​ത്ത് എ​​ത്തി 314 ദി​​വ​​സ​​ങ്ങ​​ൾ​​ക്കു​​ശേ​​ഷ​​മാ​​ണ് ന​​ട​​ക്കു​​ന്ന​​ത്. തു​​ക അ​​ധി​​ക​​മാ​​യി അ​​ട​​ച്ചി​​ട്ടു​​ണ്ടെ​​ങ്കി​​ൽ തി​​രി​​കെ ന​​ൽ​​കും. അ​​ല്ലെ​​ങ്കി​​ൽ ഇ​​റ​​ക്കു​​മ​​തി​​ക്കാ​​ര​​ൻ കു​​റ​​വ് നി​​ക​​ത്ത​​ണം. ഈ ​​കേ​​സി​​ലെ സു​​പ്രീം​​കോ​​ട​​തി വി​​ധി വ​​രു​​ന്ന​​തുവ​​രെ അ​​ന്തി​​മ തീ​​രു​​വ നി​​ശ്ച​​യി​​ക്കു​​ന്ന ന​​ട​​പ​​ടി​​ക​​ൾ നി​​ർ​​ത്തി​​വ​​യ്ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ഇ​​റ​​ക്കു​​മ​​തി​​ക്കാ​​ർ യു​​എ​​സ് കോ​​ർ​​ട്ട് ഓ​​ഫ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ട്രേ​​ഡി​​ൽ ഹ​​ർ​​ജി ന​​ൽ​​കി​​യെ​​ങ്കി​​ലും കോ​​ട​​തി അ​​ത് നി​​ര​​സി​​ച്ചു.

പ​​ണം തി​​രി​​കെ ന​​ൽ​​കു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ചു​​ള്ള വി​​ധി

പ​​ണം എ​​ങ്ങ​​നെ തി​​രി​​കെ ന​​ൽ​​ക​​ണം എ​​ന്ന​​തി​​നെ​​ക്കു​​റി​​ച്ച് സു​​പ്രീം കോ​​ട​​തി വ്യ​​ക്ത​​മാ​​ക്കി​​യി​​ല്ല. റീ​​ഫ​​ണ്ടു​​ക​​ൾ സം​​ബ​​ന്ധി​​ച്ച കാ​​ര്യ​​ങ്ങ​​ൾ പ​​രി​​ശോ​​ധി​​ച്ച് പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​നാ​​യി കേ​​സ് ഇ​​നി കോ​​ർ​​ട്ട് ഓ​​ഫ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ട്രേ​​ഡി​​ലേ​​ക്ക് തി​​രി​​കെ പോ​​കും.

റീ​​ഫ​​ണ്ടു​​ക​​ൾ കൈ​​കാ​​ര്യം ചെ​​യ്യ​​പ്പെ​​ടുന്നത്...

റീ​​ഫ​​ണ്ടു​​ക​​ൾ ആ​​വ​​ശ്യ​​പ്പെ​​ട്ട് ആ​​യി​​ര​​ത്തി​​ല​​ധി​​കം കേ​​സു​​ക​​ളാ​​ണ് ഇ​​റ​​ക്കു​​മ​​തി​​ക്കാ​​ർ ഇ​​തി​​നോ​​ട​​കം ട്രേ​​ഡ് കോ​​ട​​തി​​യി​​ൽ ഫ​​യ​​ൽ ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. സ​​മാ​​ന​​മാ​​യ ഒ​​ട്ട​​ന​​വ​​ധി പു​​തി​​യ കേ​​സു​​ക​​ൾ ഇ​​നി​​യും ഉ​​ണ്ടാ​​കാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ട്.
അ​​ന്തി​​മ തീ​​രു​​വ നി​​ർ​​ണ​​യ​​ങ്ങ​​ൾ പു​​നഃ​​പ​​രി​​ശോ​​ധി​​ക്കാ​​നും പ​​ലി​​ശ സ​​ഹി​​തം തു​​ക തി​​രി​​കെ ന​​ൽ​​കാ​​ൻ സ​​ർ​​ക്കാ​​രി​​നോ​​ട് ഉ​​ത്ത​​ര​​വി​​ടാ​​നും ത​​ങ്ങ​​ൾ​​ക്ക് അ​​ധി​​കാ​​ര​​മു​​ണ്ടെ​​ന്ന് ഡി​​സം​​ബ​​റി​​ൽ കോ​​ട​​തി വി​​ധി​​ച്ചി​​രു​​ന്നു. കോ​​ട​​തി​​യു​​ടെ ഈ ​​അ​​ധി​​കാ​​ര​​ത്തെ ത​​ങ്ങ​​ൾ ചോ​​ദ്യം ചെ​​യ്യി​​ല്ലെ​​ന്ന് ട്രം​​പ് ഭ​​ര​​ണ​​കൂ​​ടം കോ​​ട​​തി​​യി​​ൽ അ​​റി​​യി​​ച്ചി​​രു​​ന്നു. ഈ ​​തീ​​രു​​മാ​​നം റീ​​ഫ​​ണ്ടു​​ക​​ൾ ന​​ൽ​​കു​​ന്ന​​തി​​ലെ നി​​യ​​മ​​പ​​ര​​മാ​​യ ത​​ട​​സ​​ങ്ങ​​ൾ ഒ​​ഴി​​വാ​​ക്കി​​യ​​താ​​യി വ്യാ​​പാ​​ര വി​​ദ​​ഗ്ധ​​ർ അ​​ഭി​​പ്രാ​​യ​​പ്പെ​​ടു​​ന്നു.

റീ​​ഫ​​ണ്ട് ല​​ഭി​​ക്കു​​ന്ന​​തി​​ന് ഇ​​റ​​ക്കു​​മ​​തി​​ക്കാ​​ർ ചെ​​യ്യേ​​ണ്ട​​ത്?

ഓ​​രോ ഇ​​റ​​ക്കു​​മ​​തി​​ക്കാ​​രും റീ​​ഫ​​ണ്ട് ല​​ഭി​​ക്കു​​ന്ന​​തി​​നാ​​യി ‘കോ​​ർ​​ട്ട് ഓ​​ഫ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ട്രേ​​ഡി​​ൽ’ പ്ര​​ത്യേ​​കം കേ​​സ് ഫ​​യ​​ൽ ചെ​​യ്യേ​​ണ്ടിവ​​ന്നേ​​ക്കാം. നി​​കു​​തി അ​​ട​​ച്ച വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ലെ ക​​ന്പ​​നി​​ക​​ളെ മു​​ഴു​​വ​​ൻ ഉ​​ൾ​​പ്പെ​​ടു​​ത്തി​​ക്കൊ​​ണ്ട് ഒ​​രു ‘ക്ലാ​​സ് ആ​​ക്ഷ​​ൻ’ (കൂ​​ട്ടാ​​യ ഹ​​ർ​​ജി) ഫ​​യ​​ൽ ചെ​​യ്യാ​​ൻ സാ​​ധി​​ക്കു​​മോ എ​​ന്ന കാ​​ര്യ​​ത്തി​​ൽ വ്യ​​ക്ത​​ത​​യി​​ല്ലെ​​ന്ന് നി​​യ​​മ​​വി​​ദ​​ഗ്ധ​​ർ പ​​റ​​യു​​ന്നു. യു​​എ​​സ് വ്യാ​​പാ​​ര നി​​യ​​മ​​പ്ര​​കാ​​രം, റീ​​ഫ​​ണ്ടി​​നാ​​യി കേ​​സ് ഫ​​യ​​ൽ ചെ​​യ്യാ​​ൻ ഇ​​റ​​ക്കു​​മ​​തി​​ക്കാ​​ർ​​ക്ക് ര​​ണ്ട് വ​​ർ​​ഷ​​ത്തെ സ​​മ​​യ​​മാ​​ണു​​ള്ള​​ത്.

ചെ​​റു​​കി​​ട വ്യ​​വ​​സാ​​യി​​ക​​ളെ അ​​പേ​​ക്ഷി​​ച്ച് വ​​ൻ​​കി​​ട കോ​​ർ​​പ​​റേ​​റ്റു​​ക​​ൾ​​ക്കാ​​യി​​രി​​ക്കും ഈ ​​റീ​​ഫ​​ണ്ട് പ്ര​​ക്രി​​യ കൂ​​ടു​​ത​​ൽ ഗു​​ണ​​ക​​ര​​മാ​​കു​​ക​​യെ​​ന്നാ​​ണ് വി​​വ​​രം. ഈ ​​വി​​ധി​​യി​​ലൂ​​ടെ ല​​ഭി​​ക്കു​​ന്ന വ​​ൻ​​തു​​ക​​യി​​ലു​​ള്ള റീ​​ഫ​​ണ്ടി​​ന് പ്ര​​ധാ​​ന​​മാ​​യും അ​​ർ​​ഹ​​ത​​യു​​ള്ള​​ത് അ​​മേ​​രി​​ക്ക​​ൻ ഇ​​റ​​ക്കു​​മ​​തി​​ക്കാ​​ർ​​ക്കാ​​ണ്. വ​​ൻ​​കി​​ട ക​​ന്പ​​നി​​ക​​ളേ​​ക്കാ​​ൾ ഈ ​​തീ​​രു​​വ​​ക​​ൾ മൂ​​ലം നേ​​ര​​ത്തേത​​ന്നെ വ​​ലി​​യ ത​​രി​​ച്ച​​ടി നേ​​രി​​ട്ട​​വ​​രാ​​ണ് ചെ​​റു​​കി​​ട സ്ഥാ​​പ​​ന​​ങ്ങ​​ൾ. കേ​​സ് ന​​ട​​ത്തു​​ന്ന​​തി​​നാ​​യി ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് ഡോ​​ള​​ർ കോ​​ട​​തി ഫീ​​സും വ​​ക്കീ​​ൽ ഫീ​​സും ന​​ൽ​​കു​​ന്ന​​തി​​നേ​​ക്കാ​​ൾ ഭേ​​ദം റീ​​ഫ​​ണ്ട് വേ​​ണ്ടെ​​ന്നു​​വ​​യ്ക്കു​​ന്ന​​താ​​ണ് ന​​ല്ല​​തെ​​ന്ന് ചി​​ല ചെ​​റി​​യ ഇ​​റ​​ക്കു​​മ​​തി​​ക്കാ​​ർ ചി​​ന്തി​​ച്ചേ​​ക്കാ​​മെ​​ന്ന് അ​​ഭി​​ഭാ​​ഷ​​ക​​ർ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു.

റീ​​ഫ​​ണ്ടു​​ക​​ൾ​​ക്ക് മു​​ന്പ് സ​​മാ​​ന​​മാ​​യ മാ​​തൃ​​ക​​ക​​ൾ

ഇ​​തി​​നു​​മു​​ന്പും വ​​ലി​​യ തോ​​തി​​ലു​​ള്ള റീ​​ഫ​​ണ്ടു​​ക​​ൾ​​ക്ക് ‘കോ​​ർ​​ട്ട് ഓ​​ഫ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ട്രേ​​ഡ്’ മേ​​ൽ​​നോ​​ട്ടം വ​​ഹി​​ച്ചി​​ട്ടു​​ണ്ട്. 1986ൽ ​​യു​​എ​​സ് തു​​റ​​മു​​ഖ​​ങ്ങ​​ളി​​ലൂ​​ടെ​​യു​​ള്ള എ​​ല്ലാ ച​​ര​​ക്കുനീ​​ക്ക​​ങ്ങ​​ൾ​​ക്കും അ​​വ​​യു​​ടെ മൂ​​ല്യ​​ത്തി​​ന​​നു​​സ​​രി​​ച്ച് ‘ഹാ​​ർ​​ബ​​ർ മെ​​യി​​ന്‍റ​​ന​​ൻ​​സ് ടാ​​ക്സ്’ കോ​​ണ്‍​ഗ്ര​​സ് ന​​ട​​പ്പി​​ലാ​​ക്കി​​യി​​രു​​ന്നു. എ​​ന്നാ​​ൽ, 1998ൽ ​​ഈ നി​​കു​​തി​​യു​​ടെ ഒ​​രു ഭാ​​ഗം ഭ​​ര​​ണ​​ഘ​​ട​​നാ വി​​രു​​ദ്ധ​​മാ​​ണെ​​ന്ന് സു​​പ്രീം കോ​​ട​​തി വി​​ധി​​ച്ചു. തു​​ട​​ർ​​ന്ന് ഏ​​ക​​ദേ​​ശം ഒ​​രു ല​​ക്ഷ​​ത്തി​​ല​​ധി​​കം പ​​രാ​​തി​​ക്കാ​​ർ ഉ​​ൾ​​പ്പെ​​ട്ട സ​​ങ്കീ​​ർ​​ണ​​മാ​​യ റീ​​ഫ​​ണ്ട് പ്ര​​ക്രി​​യ​​യ്ക്ക് അ​​ന്താ​​രാ​​ഷ്‌ട്ര വ്യാ​​പാ​​രക്കോ​​ട​​തി മേ​​ൽ​​നോ​​ട്ടം വ​​ഹി​​ച്ചു.

റീ​​ഫ​​ണ്ടു​​ക​​ൾ സ​​ങ്കീ​​ർ​​ണ​​മാ​​കേ​​ണ്ട കാ​​ര്യം

നി​​കു​​തി പേ​​യ്മെ​​ന്‍റു​​ക​​ൾ സ​​ർ​​ക്കാ​​ർ കൃ​​ത്യ​​മാ​​യി നി​​രീ​​ക്ഷി​​ച്ചി​​ട്ടു​​ണ്ടെ​​ന്നും റി​​ക്കാ​​ർ​​ഡു​​ക​​ൾ സൂ​​ക്ഷി​​ക്കു​​ന്ന സം​​വി​​ധാ​​ന​​ങ്ങ​​ൾ മെ​​ച്ച​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ടെ​​ന്നും വ്യാ​​പാ​​ര വി​​ദ​​ഗ്ധ​​ർ പ​​റ​​യു​​ന്നു. ഇ​​ത് റീ​​ഫ​​ണ്ട് തു​​ക ക​​ണ​​ക്കാ​​ക്കു​​ന്ന​​ത് എ​​ളു​​പ്പ​​മാ​​ക്കും. റീ​​ഫ​​ണ്ടു​​ക​​ൾ സ്വ​​യ​​മേ​​വ ന​​ൽ​​ക​​ണ​​മെ​​ന്ന് ചെ​​റു​​കി​​ട സ്ഥാ​​പ​​ന​​ങ്ങ​​ൾ ട്രം​​പ് ഭ​​ര​​ണ​​കൂ​​ട​​ത്തോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. എ​​ന്നാ​​ൽ, ഇ​​റ​​ക്കു​​മ​​തി രേ​​ഖ​​ക​​ൾ സ​​ർ​​ക്കാ​​ർ അ​​മി​​ത​​മാ​​യി പ​​രി​​ശോ​​ധി​​ക്കു​​ന്ന​​ത് റീ​​ഫ​​ണ്ട് ന​​ട​​പ​​ടി​​ക​​ൾ വൈ​​കിക്കു​​മോ എ​​ന്ന ആ​​ശ​​ങ്ക​​യും അ​​വ​​ർ പ്ര​​ക​​ടി​​പ്പി​​ച്ചു.

റീ​​ഫ​​ണ്ടു​​ക​​ൾ വി​​ത​​ര​​ണം ചെ​​യ്താ​​ലും, അ​​വ ആ​​വ​​ശ്യ​​പ്പെ​​ട്ട ചി​​ല ക​​ന്പ​​നി​​ക​​ൾ​​ക്ക് പ​​ണം ല​​ഭി​​ച്ചെ​​ന്നു വ​​രി​​ല്ല. കാ​​ര​​ണം, ആ ​​ക​​ന്പ​​നി ഒ​​രു​​പ​​ക്ഷേ ‘ഇം​​പോ​​ർ​​ട്ട​​ർ ഓ​​ഫ് റി​​ക്കാ​​ർ​​ഡ്’ (Importer of Record) ആ​​യി​​രി​​ക്കി​​ല്ല. ക​​സ്റ്റം​​സ് രേ​​ഖ​​ക​​ളി​​ൽ ’ഇം​​പോ​​ർ​​ട്ട​​ർ ഓ​​ഫ് റി​​ക്കാ​​ർ​​ഡ് ആ​​യി രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള ക​​ന്പ​​നി​​ക​​ൾ​​ക്കാ​​യി​​രി​​ക്കും പ​​ണം ല​​ഭി​​ക്കു​​ക. ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ന്ന സാ​​ധ​​ന​​ങ്ങ​​ൾ രാ​​ജ്യ​​ത്തെ നി​​യ​​മ​​ങ്ങ​​ൾ പാ​​ലി​​ക്കു​​ന്നു​​ണ്ടെ​​ന്ന് ഉ​​റ​​പ്പു​​വ​​രു​​ത്താ​​നും നി​​കു​​തി അ​​ട​​യ്ക്കാ​​നും ഉ​​ത്ത​​ര​​വാ​​ദപ്പെ​​ട്ട ഒൗ​​ദ്യോ​​ഗി​​ക സ്ഥാ​​പ​​ന​​ത്തെ​​യാ​​ണ് ഇം​​പോ​​ർ​​ട്ട​​ർ ഓ​​ഫ് റി​​ക്കാ​​ർ​​ഡ് എ​​ന്ന് വി​​ളി​​ക്കു​​ന്ന​​ത്.

റീ​​ഫ​​ണ്ട് തു​​ക വി​​ത​​ര​​ണം ചെ​​യ്തു​​ക​​ഴി​​ഞ്ഞാ​​ൽ, ആ​​ർ​​ക്കാ​​ണ് ആ ​​പ​​ണം ല​​ഭി​​ക്കേ​​ണ്ട​​തെ​​ന്ന് നി​​ശ്ച​​യി​​ക്കു​​ന്ന​​ത് തീ​​രു​​വ അ​​ട​​ച്ച ക​​ന്പ​​നി​​യും ‘ഇം​​പോ​​ർ​​ട്ട​​ർ ഓ​​ഫ് റി​​ക്കാ​​ർ​​ഡും’ ത​​മ്മി​​ലു​​ള്ള ക​​രാ​​റു​​ക​​ളെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യാ​​യി​​രി​​ക്കും. ഇ​​ത് മ​​റ്റൊ​​രു നി​​യ​​മ​​ത​​ർ​​ക്ക​​ത്തി​​നുകൂ​​ടി കാ​​ര​​ണ​​മാ​​യേ​​ക്കാം. ഈ ​​ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​ക്കാ​​ൻ വ​​ർ​​ഷ​​ങ്ങ​​ൾ എ​​ടു​​ത്തേ​​ക്കാ​​മെ​​ന്ന് വ്യാ​​പാ​​ര സം​​ഘ​​ട​​ന​​ക​​ൾ മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കി​​യി​​ട്ടു​​ണ്ട്.

Kerala

രാ​ഹു​ലി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വാ​ദം പൂ​ർ​ത്തി​യാ​യി; വി​ധി ശ​നി​യാ​ഴ്ച

പ​ത്ത​നം​തി​ട്ട: ബ​ലാ​ത്സം​ഗ കേ​സി​ൽ റി​മാ​ൻ​ഡി​ലു​ള്ള രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ കോ​ട​തി​യി​ൽ വാ​ദം പൂ​ർ​ത്തി​യാ​യി. അ​ട​ച്ചി​ട്ട കോ​ട​തി മു​റി​യി​ലാ​യി​രു​ന്നു വാ​ദം. പ്രോ​സി​ക്യൂ​ഷ​നാ​ണ് അ​ട​ച്ചി​ട്ട കോ​ട​തി മു​റി​യി​ൽ വാ​ദം കേ​ള്‍​ക്ക​ണം എ​ന്ന ആ​വ​ശ്യം തി​രു​വ​ല്ല മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യെ ധ​രി​പ്പി​ച്ച​ത്.

ജാ​മ്യാ​പേ​ക്ഷ​യി​ല്‍ കോ​ട​തി ശ​നി​യാ​ഴ്ച വി​ധി പ​റ​യും. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് വേ​ണ്ടി അ​ഡ്വ. ശാ​സ്ത​മം​ഗ​ലം അ​ജി​ത്താ​ണ് ഹാ​ജ​രാ​യ​ത്. കേ​സ് അ​ന്വേ​ഷി​ക്കു​ന്ന എ​സ്ഐ​ടി​യു​ടെ റി​പ്പോ​ർ​ട്ട് കൂ​ടി പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും ജാ​മ്യാ​പേ​ക്ഷ​യി​ൽ കോ​ട​തി തീ​രു​മാ​നം പ​റ​യു​ക.

ക​ഴി​ഞ്ഞ ദി​വ​സം ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ രാ​ഹു​ലി​നെ പീ​ഡ​നം ന​ട​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്ന തി​രു​വ​ല്ല​യി​ലെ ഹോ​ട്ട​ലി​ൽ എ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ൽ അ​ട​ക്കം രാ​ഹു​ൽ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന കാ​ര്യം സ്റ്റേ​റ്റ് ക്രൈം ​ബ്രാ​ഞ്ച്, കോ​ട​തി​യെ ബോ​ധ്യ​പ്പെ​ടു​ത്തും.

ഇ​തി​നി​ടെ, പ​രാ​തി​ക്കാ​രി​യു​മാ​യു​ള്ള വാ​ട്സ്ആ​പ്പ് ചാ​റ്റു​ക​ള്‍ എ​ന്ന് ആ​വ​കാ​ശ​പ്പെ​ട്ട്, രാ​ഹു​ലി​ന്‍റെ സു​ഹൃ​ത്ത് ഫെ​ന്നി നൈ​നാ​ന്‍ ചി​ല സ്ക്രീ​ൻ ഷോ​ട്ടു​ക​ൾ പു​റ​ത്തു​വി​ട്ടു. 2024 ൽ ​ബ​ലാ​ത്സം​ഗം ചെ​യ്യ​പ്പെ​ട്ട​താ​യി ആ​രോ​പി​ക്കു​ന്ന യു​വ​തി, മൂ​ന്ന് മാ​സം മു​മ്പ് എം​എ​ല്‍​എ​യെ സ്വ​കാ​ര്യ​മാ​യി കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു എ​ന്നാ​ണ് ഫെ​നി പ​റ​യു​ന്ന​ത്.

യു​വ​തി​ക്കെ​തി​രാ​യ സൈ​ബ​ർ അ​ധി​ക്ഷേ​പം ന​ട​ത്തി​യ​തി​ന് ഫെ​നി​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പ​ത്ത​നം​തി​ട്ട സൈ​ബ​ർ പോ​ലീ​സി​ന്‍റെ ന​ട​പ​ടി. യു​വ​തി​യു​ടെ ചാ​റ്റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ വെ​ളി​പ്പെ​ടു​ത്തി​യാ​ണ് ഫെ​നി നൈ​നാ​ൽ അ​ധി​ക്ഷേ​പ പോ​സ്റ്റി​ട്ട​ത്.

 

Kerala

കെ-ടെറ്റ് നിർബന്ധമാക്കിയ വിധി: പുനഃപരിശോധനാ ഹർജി നൽകി കേരളം

തിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റത്തിനും കെ- ടെറ്റ് യോഗ്യത ബാധകമാക്കിയ സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കി കേരളം.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ പ്രത്യേകതകളും അധ്യാപകരുടെ പ്രായോഗിക ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

നിലവിലെ വിധി നടപ്പിലാക്കിയാൽ സംസ്ഥാനത്തെ ഏകദേശം 50,000-ത്തോളം അധ്യാപകരുടെ ജോലിയെ അത് ബാധിക്കാൻ സാധ്യതയുണ്ട്. വർഷങ്ങളായി സേവനമനുഷ്ഠിക്കുന്ന അധ്യാപകരെ സംരക്ഷിക്കേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്തമാണ്. കെ-ടെറ്റ് നിലവിൽ വരുന്നതിന് മുൻപ് തന്നെ കേരളം വിദ്യാഭ്യാസ നിലവാരത്തിലും സാക്ഷരതയിലും രാജ്യത്ത് ഒന്നാമതാണ്. അതിനാൽ തന്നെ, കെ-ടെറ്റ് ഇല്ലാത്ത അധ്യാപകർ യോഗ്യരല്ല എന്ന വാദം കേരളത്തിന്‍റെ സാഹചര്യത്തിൽ നിലനിൽക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

2012ൽ കെ-ടെറ്റ് നടപ്പിലാക്കുന്നതിന് മുൻപ് സർവീസിൽ പ്രവേശിച്ചവർക്ക് അക്കാലത്ത് ഈ യോഗ്യത നേടാനുള്ള അവസരം ഉണ്ടായിരുന്നില്ല. അതിനാൽ, 2012 മാർച്ച് 31-ന് മുൻപ് സർവീസിൽ പ്രവേശിച്ച അധ്യാപകർക്ക് കെ-ടെറ്റ് നിർബന്ധമാക്കരുത് എന്നും, വിരമിക്കൽ വരെ തുടരാൻ അനുവദിക്കണമെന്നും സർക്കാർ ആവശ്യപ്പെടുന്നു.

NET, SET, Ph.D തുടങ്ങിയ ഉന്നത യോഗ്യതകൾ ഉള്ള അധ്യാപകർക്ക് കെ-ടെറ്റിൽ നിന്നും സ്ഥിരമായി ഇളവ് നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ സർവീസിലുള്ള അധ്യാപകർക്ക് പ്രൊമോഷൻ ലഭിക്കുന്നതിന് കെ-ടെറ്റ് തടസമാകുന്ന സാഹചര്യം ഒഴിവാക്കണം. 2010-ലെ നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യുക്കേഷൻ വിജ്ഞാപനത്തിന് മുൻപ് നിയമിതരായവർക്ക് സ്വാഭാവിക നീതി നിഷേധിക്കുന്നതാണ് നിലവിലെ വിധി.

അധ്യാപകരുടെ ആശങ്കകൾ പരിഹരിക്കുന്നതിനും കേരളത്തിന്‍റെ പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം നിലനിർത്തുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഈ റിവ്യൂ ഹർജിയിലൂടെ അധ്യാപകർക്ക് അനുകൂലമായ വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൊതുവിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

കേരളത്തിന്‍റേതടക്കം ആറ് റിവ്യൂ ഹർജികളാണ് നിലവിൽ കോടതിയുടെ പരിഗണനയിലുള്ളത്. വിധിയുടെ പശ്ചാത്തലത്തിൽ അധ്യാപകർക്ക് കെ-ടെറ്റ് നിർബന്ധമാക്കി സർക്കാർ നേരത്തെ ഉത്തരവിറക്കിയിരുന്നു. എന്നാൽ അധ്യാപക സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് ഈ ഉത്തരവ് താത്കാലികമായി മരവിപ്പിച്ചുകൊണ്ട് ശനിയാഴ്ച സർക്കാർ പുതിയ ഉത്തരവിറക്കുകയായിരുന്നു.

Kerala

ന​ടി​ ​ആക്രമണക്കേസ്: വി​ധി​യി​ല്‍ അ​തൃ​പ്തിയെന്ന് വനിതാകമ്മീഷൻ

കോ​​​ഴി​​​ക്കോ​​​ട്: സ്ത്രീ​​​ക​​​ള്‍​ക്കു സ​​​മൂ​​​ഹ​​​ത്തി​​​ല്‍ ആ​​​ത്മാ​​​ഭി​​​മാ​​​ന​​​ത്തോ​​​ടെ ജോ​​​ലി ചെ​​​യ്യാ​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യം ഉ​​​ണ്ടാ​​​വേ​​​ണ്ട​​​ത് അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്ന് വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ന്‍ അ​​​ധ്യ​​​ക്ഷ പി.​ ​​സ​​​തീ​​​ദേ​​​വി.

സം​​​സ്ഥാ​​​ന​​​ത്തെ പ​​​ല തൊ​​​ഴി​​​ല്‍ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും 2013ല്‍ ​​​പ്രാ​​​ബ​​​ല്യ​​​ത്തി​​​ല്‍ വ​​​ന്ന തൊ​​​ഴി​​​ല്‍ നി​​​യ​​​മം ന​​​ട​​​പ്പാ​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന​​​ത് ആ​​​ശ​​​ങ്കാ​​​ജ​​​ന​​​ക​​​മാ​​​ണെ​​​ന്നും അ​​​വ​​​ര്‍ പ​​​റ​​​ഞ്ഞു.

കോ​​​ഴി​​​ക്കോ​​​ട് കെ​​​ടി​​​ഡി സൊ​​​സൈ​​​റ്റി ഹാ​​​ളി​​​ല്‍ വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ന്‍ സി​​​റ്റിം​​​ഗി​​​നു ശേ​​​ഷം​ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു സ​​​തീ​​​ദേ​​​വി. ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ലെ വി​​​ധി​​​യി​​​ല്‍ അ​​​തൃ​​​പ്തി​​​യു​​​ണ്ടെന്നും അവർ പറഞ്ഞു.

Movies

വി​ധി​യി​ൽ അ​ത്ഭു​ത​മി​ല്ല, അ​പേ​ക്ഷ​ക​ളെ​ല്ലാം നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു; പൊ​ള്ളു​ന്ന കു​റി​പ്പു​മാ​യി അ​തി​ജീ​വി​ത  

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​ചാ​ര​ണ​ക്കോ​ട​തി​യെ വി​മ​ർ​ശി​ച്ച് അ​തി​ജീ​വി​ത. വി​ധി​യി​ൽ അ​ത്ഭു​ത​മി​ല്ലെ​ന്നും കോ​ട​തി​യി​ലു​ണ്ടാ​യി​രു​ന്ന വി​ശ്വാ​സം നേ​ര​ത്തെ ത​ന്നെ ന​ഷ്ട​പ്പെ​ട്ടി​രു​ന്നെ​ന്നും സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പി​ൽ അ​തി​ജീ​വി​ത വ്യ​ക്ത​മാ​ക്കി.

അ​തി​ജീ​വി​ത​യു​ടെ കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം

എ​ട്ടു വ​ർ​ഷം, ഒ​ൻ​പ​ത് മാ​സം, 23 ദി​വ​സ​ങ്ങ​ൾ.. ഏ​റ്റ​വും വേ​ദ​നാ​ജ​ന​ക​മാ​യ ഈ ​യാ​ത്ര​യു​ടെ അ​വ​സാ​ന​മെ​ന്നോ​ണം വെ​ളി​ച്ച​ത്തി​ന്‍റെ നേ​രി​യ ഒ​രു ക​ണി​ക ഞാ​ൻ കാ​ണു​ന്നു, പ്ര​തി​ക​ളി​ൽ ആ​റു​പേ​ർ ശി​ക്ഷി​ക്ക​പ്പെ​ട്ടി​രി​ക്ക​ന്നു!!

എ​ന്‍റെ വേ​ദ​ന​ക​ളെ നു​ണ​യെ​ന്നും ഈ ​കേ​സ് കെ​ട്ടി​ച്ച​മ​ച്ച ക​ഥ​യെ​ന്നും പ​രി​ഹ​സി​ച്ച​വ​ർ​ക്കാ​യി ഞാ​ൻ ഈ ​വി​ധി​യെ സ​മ​ർ​പ്പി​ക്കു​ന്നു. നി​ങ്ങ​ൾ​ക്ക് ഇ​പ്പോ​ൾ അ​ല്പം ആ​ശ്വാ​സം കി​ട്ടു​ന്നു​ണ്ടാ​കു​മെ​ന്ന് ഞാ​ൻ ക​രു​തു​ന്നു.

അ​തു​പോ​ലെ ഒ​ന്നാം​പ്ര​തി എ​ന്‍റെ പേ​ഴ്സ​ണ​ൽ ഡ്രൈ​വ​ർ ആ​യി​രു​ന്നു എ​ന്ന് ഇ​പ്പോ​ഴും പ​റ​യു​ന്ന​വ​രോ​ട്, അ​ത് ശു​ദ്ധ​മാ​യ നു​ണ​യാ​ണ്. അ​യാ​ൾ എ​ന്‍റെ ഡ്രൈ​വ​റോ എ​ന്‍റെ ജീ​വ​ന​ക്കാ​ര​നോ എ​നി​ക്ക് ഏ​തെ​ങ്കി​ലും രീ​തി​യി​ൽ പ​രി​ച​യ​മു​ള്ള വ്യ​ക്തി​യോ അ​ല്ല, 2016ൽ ​ഞാ​ൻ വ​ർ​ക്കു​ചെ​യ്‌​ത ഒ​രു സി​നി​മ​യ്ക്ക് വേ​ണ്ടി പ്രൊ​ഡ​ക്ഷ​നി​ൽ നി​ന്നും നി​യോ​ഗി​ക്ക​പ്പെ​ട്ട ഒ​രാ​ൾ മാ​ത്ര​മാ​ണ്.

അ​യാ​ൾ ഈ ​ക്രൈം ന​ട​ക്കു​ന്ന​തി​ന് മു​ൻ​പ് ഒ​ന്നോ ര​ണ്ടോ ത​വ​ണ​മാ​ത്ര​മാ​ണ് ഞാ​ൻ അ​യാ​ളെ ക​ണ്ടി​ട്ടു​ള്ള​ത്. അ​തു​കൊ​ണ്ട് ദ​യ​വാ​യി നി​ങ്ങ​ൾ നി​ങ്ങ​ളു​ടെ അ​ഭി​രു​ചി​ക്ക​നു​സ​രി​ച്ച് ക​ഥ​ക​ൾ പ​റ​യു​ന്ന​ത് നി​ർ​ത്തു​മെ​ന്ന് ക​രു​തു​ന്നു.

ഈ ​വി​ധി പ​ല​രെ​യും ഒ​രു​പ​ക്ഷേ നി​രാ​ശ​പ്പെ​ടു​ത്തി​യി​രി​ക്കാം. എ​ന്നാ​ൽ എ​നി​ക്കി​തി​ൽ അ​ദ്ഭു​ത​മി​ല്ല. 2020ന്‍റെ അ​വ​സാ​നം ത​ന്നെ ചി​ല അ​ന്യാ​യ​മാ​യ നീ​ക്ക​ങ്ങ​ൾ എ​നി​ക്ക് ബോ​ധ്യ​പ്പെ​ട്ടി​രു​ന്നു. കു​റ്റാ​രോ​പി​ത​രി​ൽ ഒ​രാ​ളു​ടെ കാ​ര്യ​ത്തി​ലേ​ക്ക് അ​ടു​ക്കു​മ്പോ​ൾ മാ​ത്രം കേ​സ് അ​തു​വ​രെ കൈ​കാ​ര്യം ചെ​യ്‌​തു​വെ​ന്ന രീ​തി​യി​ൽ നി​ന്നും മാ​റ്റം സം​ഭ​വി​ക്കു​ന്നു എ​ന്ന​ത് പ്രോ​സി​ക്യൂ​ഷ​നും മ​ന​സി​ലാ​യി​രു​ന്നു.

ക​ഴി​ഞ്ഞ കു​റ​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി എ​നി​ക്ക് ഈ ​കോ​ട​തി​യി​ൽ തീ​ർ​ത്തും വി​ശ്വാ​സ​മി​ല്ലെ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ട് ഞാ​ൻ പ​ല​ത​വ​ണ ബ​ഹു​മാ​ന​പ്പെ​ട്ട ഹൈ​ക്കോ​ട​തി​യെ​യും ബ​ഹു​മാ​ന​പ്പെ​ട്ട സു​പ്രീം കോ​ട​തി​യെ​യും സ​മീ​പി​ച്ചി​രു​ന്നു.

ഈ ​പ്ര​സ്തു​ത ജ​ഡ്‌​ജി​ൽ​നി​ന്നും ഈ ​കേ​സ് മാ​റ്റ​ണ​മെ​ന്നു​ള്ള എ​ന്‍റെ എ​ല്ലാ ഹ​ർ​ജി​ക​ളും പ​ക്ഷേ, നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. അ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ ഇ​തി​ന്‍റെ അ​വ​സാ​നം ഞാ​ൻ ചേ​ർ​ക്കു​ന്നു​ണ്ട്. 

നി​ര​ന്ത​ര​മാ​യ വേ​ദ​ന​ക​ൾ​ക്കും ക​ണ്ണീ​രി​നും ക​ടു​ത്ത മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കും ഒ​ടു​വി​ൽ ഞാ​നി​പ്പോ​ൾ തി​രി​ച്ച​റി​യു​ന്നു, നി​യ​മ​ത്തി​ന്‍റെ മു​ൻ​പി​ൽ ഈ ​രാ​ജ്യ​ത്തെ എ​ല്ലാ പൗ​ര​ന്മാ​രും തു​ല്യ​ര​ല്ല’ എ​ന്ന തി​രി​ച്ച​റി​വ് ന​ൽ​കി​യ​തി​ന് ന​ന്ദി.

ഉ​യ​ർ​ന്ന നീ​തി ബോ​ധ​മു​ള്ള ന്യാ​യാ​ധി​പ​ന്മാ​ർ ഉ​ണ്ടാ​കു​മെ​ന്ന് ത​ന്നെ​യാ​ണ് ഇ​പ്പോ​ഴും വി​ശ്വ​സി​ക്കു​ന്ന​ത്. ഈ ​യാ​ത്ര​യി​ല​ത്ര​യും കൂ​ടെ നി​ന്ന മ​നു​ഷ്യ​ത്വ​മു​ള്ള സ​ക​ല മ​നു​ഷ്യ​രെ​യും ഞാ​ൻ ന​ന്ദി​യോ​ടെ ചേ​ർ​ത്ത് പി​ടി​ക്കു​ന്നു അ​തു​പോ​ലെ അ​ധി​ക്ഷേ​പ​ക​ര​മാ​യ ക​മ​ന്‍റു​ക​ളും പ​ണം വാ​ങ്ങി​യു​ള്ള നു​ണ​ക്ക​ഥ​ക​ളും ഉ​പ​യോ​ഗി​ച്ച് എ​ന്നെ ആ​ക്ര​മി​ക്കു​ന്ന​വ​രോ​ട്, നി​ങ്ങ​ൾ അ​ത് തു​ട​രു​ക- അ​തി​നാ​ണ് നി​ങ്ങ​ൾ പ​ണം വാ​ങ്ങി​യി​രി​ക്കു​ന്ന​ത്. 

ഈ ​ട്ര​യ​ൽ കോ​ട​തി​യി​ൽ എ​ന്‍റെ വി​ശ്വാ​സം ന​ഷ്ട​പ്പെ​ടാ​ൻ കാ​ര​ണ​മാ​യ കാ​ര്യ​ങ്ങ​ൾ:

ഈ ​കേ​സി​ൽ എ​ന്‍റെ അ​ടി​സ്ഥാ​ന അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ട്ടി​ല്ല. ഈ ​കേ​സി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട തെ​ളി​വാ​യ മെ​മ്മ​റി കാ​ർ​ഡ്, കോ​ട​തി ക​സ്റ്റ​ഡി​യി​ൽ ഉ​ണ്ടാ​യി​രി​ക്കെ മൂ​ന്നു ത​വ​ണ അ​ന​ധി​കൃ​ത​മാ​യി തു​റ​ന്നു​വെ​ന്നും പ​രി​ശോ​ധി​ച്ചു​വെ​ന്നും ക​ണ്ടെ​ത്തി.

ഈ ​കേ​സി​ൽ ആ​ദ്യം എ​ത്തി​യ ര​ണ്ട് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ കോ​ട​തി​യി​ലെ അ​ന്ത​രീ​ക്ഷം പ്രോ​സി​ക്യൂ​ഷ​നോ​ട് ശ​ത്രു​താ​പ​ര​മാ​യി പെ​രു​മാ​റു​ന്ന​താ​യി വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ട് രാ​ജി​വെ​ച്ചു.

അ​വ​ർ ഇ​രു​വ​രും എ​ന്നോ​ട് വ്യ​ക്തി​പ​ര​മാ​യി പ​റ​ഞ്ഞ​ത്, ഈ ​കോ​ട​തി​യി​ൽ നി​ന്ന് നീ​തി പ്ര​തീ​ക്ഷി​ക്കേ​ണ്ട​തി​ല്ല എ​ന്നാ​ണ്- അ​വ​ർ​ക്ക് ഈ ​കോ​ട​തി​യി​ൽ പ​ക്ഷ​പാ​തം ഉ​ണ്ടെ​ന്ന തോ​ന്ന​ൽ ഉ​റ​പ്പാ​യ​തി​നാ​ലാ​ണ് അ​ത്.

മെ​മ്മ​റി കാ​ർ​ഡ് അ​ന​ധി​കൃ​ത​മാ​യി കൈ​കാ​ര്യം ചെ​യ്‌​ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ഞാ​ൻ പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ആ​വ​ർ​ത്തി​ച്ച് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ൽ​കി​യി​രു​ന്നി​ല്ല. പി​ന്നീ​ട് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​രം മാ​ത്ര​മാ​ണ് ന​ൽ​ക​പെ​ട്ട​ത്. 
 
ഞാ​ൻ ഒ​രു ന്യാ​യ​മാ​യ വി​ചാ​ര​ണ​യ്ക്കാ​യി ജ​ഡ്‌​ജി​നെ മാ​റ്റ​ണ​മെ​ന്ന ഹ​ർ​ജി​യു​മാ​യി ഫൈ​റ്റ് ചെ​യ്യു​മ്പോ​ൾ, പ്ര​തി​ഭാ​ഗം ഇ​തേ ജ​ഡ്‌​ജി ത​ന്നെ ഈ ​കേ​സ് തു​ട​ർ​ന്നും പ​രി​ഗ​ണി​ക്ക​ണം എ​ന്ന ആ​വ​ശ്യ​വു​മാ​യി ഹ​ർ​ജി​യി​ൽ ക​ക്ഷി ചേ​ർ​ന്നു. ഇ​ത് എ​ന്‍റെ സം​ശ​യ​ങ്ങ​ൾ​ക്ക് ബ​ലം ന​ൽ​കു​ന്ന​താ​യി​രു​ന്നു.

എ​ന്‍റെ ആ​ശ​ങ്ക​ക​ളും അ​നു​ഭ​വ​ങ്ങ​ളും അ​റി​യി​ച്ച് ബ​ഹു​മാ​ന​പ്പെ​ട്ട രാ​ഷ്ട്ര​പ​തി​ക്കും, ബ​ഹു​മാ​ന​പ്പെ​ട്ട പ്ര​ധാ​ന​മ​ന്ത്രി​ക്കും ബ​ഹു​മാ​ന​പ്പെ​ട്ട സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റി​സി​നും എ​നി​ക്ക് ക​ത്തു​ക​ൾ അ​യ​ക്കേ​ണ്ട​താ​യും വ​ന്നി​ട്ടു​ണ്ട്.

ഈ ​കേ​സി​ന്‍റെ ന​ട​പ​ടി​ക​ൾ ഓ​പ്പ​ൺ കോ​ട​തി​യി​ൽ പൊ​തു​ജ​ന​ങ്ങ​ളും മാ​ധ്യ​മ​ങ്ങ​ളും നേ​രി​ട്ട് കാ​ണാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ൽ ന​ട​ത്ത​ണ​മെ​ന്ന് ഞാ​ൻ ഈ ​കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ആ ​അ​പേ​ക്ഷ​യും തീ​ർ​ത്തും നി​ഷേ​ധി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. 

Kerala

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: ദി​ലീ​പ് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​തി​ന് തെ​ളി​വി​ല്ല; 1709 പേ​ജു​ള്ള വി​ധി പ​ക​ർ​പ്പ് പു​റ​ത്ത്

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ വി​ധി പ​ക​ർ​പ്പ് പു​റ​ത്ത്. 1709 പേ​ജു​ള്ള വി​ധി​പ​ക​ർ​പ്പാ​ണ് പു​റ​ത്തു​വ​ന്ന​ത്. ആ​കാ​ശം ഇ​ടി​ഞ്ഞു​വീ​ണാ​ലും നീ​തി ന​ട​പ്പാ​ക​ണ​മെ​ന്ന നി​ല​പാ​ട് സ്വീ​ക​രി​ച്ചു​വെ​ന്ന് വി​ധി പ​ക​ര്‍​പ്പി​ല്‍ പ​റ​യു​ന്നു.

എ​ട്ടാം പ്ര​തി​യാ​യി​രു​ന്ന ദി​ലീ​പി​നെ​തി​രെ ഗൂ​ഢാ​ലോ​ച​ന തെ​ളി​ഞ്ഞി​ല്ലെ​ന്ന് വി​ധി പ​ക​ര്‍​പ്പി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. വി​ചാ​ര​ണ കോ​ട​തി​യ്‌​ക്കെ​തി​രെ പ്രോ​സി​ക്യൂ​ഷ​നും ദീ​ലി​പും ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു. എ​ന്നാ​ല്‍ ഇ​ത് കോ​ട​തി മു​ഖ​വി​ല​ക്കെ​ടു​ക്കു​ന്നി​ല്ലെ​ന്ന് വി​ധി​യി​ല്‍ പ​റ​യു​ന്നു.

ദി​ലീ​പ് പ​ണം ന​ല്‍​കി​യ​തി​ന് തെ​ളി​വി​ല്ലെ​ന്നും വി​ധി ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. ജ​യി​ലി​നു​ള്ളി​ലെ ഫോ​ൺ വി​ളി​യി​ലും കോ​ട​തി സം​ശ​യം ഉ​ന്ന​യി​ക്കു​ന്നു. തെ​ളി​വ് ഇ​ല്ലെ​ങ്കി​ലും അ​റ​സ്റ്റ് അ​ന്യാ​യ​മ​ല്ലെ​ന്നും അ​ന്വേ​ഷ​ണ സം​ഘം ദി​ലീ​പി​നെ അ​റ​സ്റ്റ് ചെ​യ്ത​തി​ൽ തെ​റ്റി​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. അ​ന്ന് ല​ഭ്യ​മാ​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ദി​ലീ​പി​ന്‍റെ അ​റ​സ്റ്റ്.

ദി​ലീ​പി​നെ വെ​റു​തെ വി​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ന്നൂ​റോ​ളം പേ​ജു​ക​ളി​ലാ​ണ് വി​ധി പ​ക​ര്‍​പ്പി​ല്‍ പ​റ​യു​ന്ന​ത്. കേ​സി​ൽ‌ ആ​റ് പ്ര​തി​ക​ളെ ശി​ക്ഷി​ച്ചും നാ​ല് പ്ര​തി​ക​ളെ വെ​റു​തെ വി​ടു​ക​യും ചെ​യ്തി​രു​ന്നു.

കേ​സി​ൽ കു​റ്റ​ക്കാ​രാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ ആ​റ് പ്ര​തി​ക​ൾ​ക്കും 20 വ​ർ​ഷം ക​ഠി​ന ത​ട​വ് വി​ധി​ച്ചി​രു​ന്നു. ആ​ദ്യ ആ​റ് പ്ര​തി​ക​ളാ​യ എ​ൻ.​എ​സ്. സു​നി​ൽ (പ​ൾ​സ​ർ സു​നി), മാ​ർ​ട്ടി​ൻ ആ​ന്‍റ​ണി, ബി. ​മ​ണി​ക​ണ്ഠ​ൻ, വി.​പി. വി​ജീ​ഷ്, എ​ച്ച്. സ​ലിം, പ്ര​ദീ​പ് എ​ന്നി​വ​ർ​ക്കാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. ത​ട​വു​ശി​ക്ഷ കൂ​ടാ​തെ 50,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. ജ​ഡ്ജി ഹ​ണി എം. ​വ​ർ​ഗീ​സാ​ണ് ശി​ക്ഷ വി​ധി​പ്ര​സ്താ​വം ന​ട​ത്തി​യ​ത്.

തെ​ളി​വു​ക​ളു​ടെ മാ​ത്രം അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ധി എ​ന്നും സ​മൂ​ഹ​ത്തി​ല്‍ ന​ട​ന്ന ച​ര്‍​ച്ച​ക​ൾ വി​ധി​യെ ബാ​ധി​ച്ചി​ട്ടി​ല്ല എ​ന്നും പ്ര​തി​ക​ളു​ടെ പ്രാ​യ​വും കു​ടും​ബ പ​ശ്ചാ​ത്ത​ല​വും പ​രി​ഗ​ണി​ച്ചു​കൊ​ണ്ടാ​ണ് ശി​ക്ഷ വി​ധി​ച്ച​തെ​ന്നും ജ​ഡ്ജി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. പി​ഴ​ത്തു​ക അ​തി​ജീ​വി​ത​യ്ക്ക് കൈ​മാ​റ​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മം 376 ഡി. ​കൂ​ട്ട​ബ​ലാ​ത്സം​ഗം, ഐ​പി​സി 366 സ്ത്രീ​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍, ഐ​പി​സി 342 അ​ന്യാ​യ​മാ​യി ത​ട​ങ്ക​ലി​ല്‍ വ​യ്ക്ക​ല്‍, ഐ​പി​സി 354 സ്ത്രീ​യു​ടെ മാ​ന്യ​ത​ക്ക് ഭം​ഗം വ​രു​ത്ത​ണ​മെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യു​ള്ള ബ​ല​പ്ര​യോ​ഗം, ഐ​പി​സി 354(B) സ്ത്രീ​യെ ന​ഗ്ന​യാ​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യു​ള്ള കു​റ്റ​കൃ​ത്യം, ഐ​പി​സി 357 ക്രി​മി​ന​ല്‍ ബ​ല​പ്ര​യോ​ഗം, ഇ​തി​ന് പു​റ​മെ ഐ​ടി നി​യ​മ​പ്ര​കാ​ര​മു​ള്ള കു​റ്റ​ങ്ങ​ളും പ്ര​തി​ക​ൾ​ക്കെ​തി​രെ തെ​ളി​ഞ്ഞി​ട്ടു​ണ്ടാ​യി​രു​ന്നു.

Kerala

ഇ​ര​യ്ക്ക് നീ​തി കി​ട്ടി​യി​ല്ല; പ്ര​തി​ക​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം പ്ര​തീ​ക്ഷി​ച്ചി​രു​ന്നു: ഉ​മ തോ​മ​സ്

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ ശി​ക്ഷാ​വി​ധി​യി​ൽ പ്ര​തി​ക​രി​ച്ച് തൃ​ക്കാ​ക്ക​ര എം​എ​ൽ​എ ഉ​മ തോ​മ​സ്. ശി​ക്ഷാ​വി​ധി​യി​ൽ അ​സം​തൃ​പ്തി​യെ​ന്നും പ്ര​തി​ക​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ പ്ര​തീ​ക്ഷി​ച്ചി​രു​ന്നു​വെ​ന്നും ഉ​മ തോ​മ​സ് പ​റ​ഞ്ഞു. ഇ​ര​യ്ക്ക് നീ​തി കി​ട്ടി​യി​ല്ലെ​ന്നും ഉ​മ തോ​മ​സ് പ്ര​തി​ക​രി​ച്ചു.

അ​തി​ജീ​വി​ത​യു​ടെ പോ​രാ​ട്ട​ത്തി​നു​ള്ള മ​റു​പ​ടി​യ​ല്ല ഈ ​ശി​ക്ഷാ​വി​ധി. ഗൂ​ഢാ​ലോ​ച​ന തെ​ളി​യി​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ന് ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ സ​ർ​ക്കാ​റി​ന് വീ​ഴ്ച സം​ഭ​വി​ച്ചു​വെ​ന്നാ​ണെ​ന്നും ഉ​മ തോ​മ​സ് പ​റ​ഞ്ഞു. നീ​തി കി​ട്ടു​മോ എ​ന്ന സം​ശ​യം അ​തി​ജീ​വി​ത പ​ങ്കു​വെ​ച്ചി​രു​ന്നു​വെ​ന്നും തൃ​ക്കാ​ക്ക​ര എം​എ​ൽ​എ പ​റ​ഞ്ഞു.

കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച ഇ​ത്ത​രം കേ​സി​ൽ വി​ധി പ്ര​സ്താ​വി​ക്കു​മ്പോ​ൾ സ​മൂ​ഹ​ത്തി​ന് സ​ന്ദേ​ശം ന​ൽ​കാ​മാ​യി​രു​ന്നു. പ്ലാ​ൻ ചെ​യ്ത് ന​ട​പ്പാ​ക്കി​യ ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന​യാ​ണ് ന​ട​ന്ന​ത്, അ​തി​ൽ സം​ശ​യ​മി​ല്ലെ​ന്നും ഉ​മ തോ​മ​സ് പ​റ​ഞ്ഞു.

ഏ​റ്റ​വും കു​റ​ഞ്ഞ ശി​ക്ഷ​യാ​ണ് പ്ര​തി​ക​ൾ​ക്ക് കൊ​ടു​ത്ത​ത്. ജീ​വ​പ​ര്യ​ന്ത​മെ​ങ്കി​ലും ന​ൽ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. ഇ​ത്ര​യും നാ​ൾ ഒ​രു കു​ട്ടി വ​ഴി​യി​ൽ അ​പ​മാ​നി​ക്ക​പ്പെ​ട്ടി​ട്ടും, പോ​രാ​ടി​യി​ട്ടും അ​തി​നു​ള്ള മ​റു​പ​ടി​പോ​ലും കി​ട്ടി​യി​ല്ല. എ​ട്ടു വ​ർ​ഷ​മാ​യി ആ ​പെ​ൺ​കു​ഞ്ഞ് സ​ഹി​ക്കു​ന്ന ദുഃ​ഖ​ത്തി​നു​ള്ള നീ​തി​പോ​ലും ല​ഭി​ച്ചി​ല്ലെ​ന്നും ഉ​മ തോ​മ​സ് വ്യ​ക്ത​മാ​ക്കി.

Kerala

കു​റ്റ​വാ​ളി​ക​ള്‍​ക്ക് പ​ര​മാ​വ​ധി പ​രി​ഗ​ണ​ന; ഞ​ങ്ങ​ള്‍ സ്ത്രീ​ക​ള്‍​ക്ക് ഇ​വി​ടെ ഇ​ട​മി​ല്ല: പാ​ര്‍​വ​തി തി​രു​വോ​ത്ത്

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യു​ടെ ശി​ക്ഷാ​വി​ധി​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ന​ടി പാ​ർ​വ​തി തി​രു​വോ​ത്ത്. ഇ​ന്‍​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ലൂ​ടെ​യാ​ണ് പാ​ർ​വ​തി പ്ര​തി​ക​രി​ച്ച​ത്.

“പ​ര​മാ​വ​ധി കു​റ​ഞ്ഞ ശി​ക്ഷ, കു​റ്റ​വാ​ളി​ക​ള്‍​ക്ക് പ​ര​മാ​വ​ധി പ​രി​ഗ​ണ​ന. ഞ​ങ്ങ​ള്‍ സ്ത്രീ​ക​ള്‍​ക്ക് ഇ​വി​ടെ ഇ​ട​മി​ല്ല. ശ​രി, മ​ന​സി​ലാ​യി​രി​ക്കു​ന്നു”, പാ​ര്‍​വ​തി കു​റി​ച്ചു. ശി​ക്ഷാ​വി​ധി സം​ബ​ന്ധി​ച്ച മാ​ധ്യ​മ വാ​ര്‍​ത്ത​ക​ള്‍ പ​ങ്കു​വ​ച്ചു​കൊ​ണ്ട് അ​തി​നു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ളും പാ​ര്‍​വ​തി ഇ​ന്‍​സ്റ്റ​ഗ്രാം സ്റ്റോ​റി​ക​ളാ​യി ന​ല്‍​കി​യി​ട്ടു​ണ്ട്.

കേ​സി​ലെ ഒ​ന്നാം പ്ര​തി പ​ള്‍​സ​ര്‍ സു​നി പ്രാ​യ​മാ​യ ത​ന്‍റെ അ​മ്മ​യെ സം​ര​ക്ഷി​ക്കാ​ന്‍ മ​റ്റാ​രു​മി​ല്ലെ​ന്ന് കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച വാ​ര്‍​ത്ത​യു​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ കാ​ര്‍​ഡ് പ​ങ്കു​വ​ച്ചു​കൊ​ണ്ട് പാ​ര്‍​വ​തി​യു​ടെ പ്ര​തി​ക​ര​ണം ഇ​ങ്ങ​നെ- “എ​ന്ത് ചെ​യ്തി​ട്ടാ​ണ് അ​യാ​ള്‍ സ്വ​ന്തം അ​മ്മ​യെ സ​ഹാ​യി​ച്ച​ത്? ഓ ​മ​ന​സി​ലാ​യി. ക​രു​ണ”.

മൂ​ന്നാം പ്ര​തി മ​ണി​ക​ണ്ഠ​ന്‍ കോ​ട​തി​യോ​ട് പ​റ​ഞ്ഞ കാ​ര്യം സം​ബ​ന്ധി​ച്ച വാ​ര്‍​ത്ത​യാ​ണ് പാ​ര്‍​വ​തി പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന മ​റ്റൊ​ന്ന്. ഒ​രു ഗൂ​ഢാ​ലോ​ച​ന​യി​ലും ത​നി​ക്ക് പ​ങ്കി​ല്ലെ​ന്ന മ​ണി​ക​ണ്ഠ​ന്‍റെ വാ​ക്കു​ക​ളാ​ണ് അ​ത്. ഭാ​ര്യ​യും ര​ണ്ട് മ​ക്ക​ളും ത​ന്നെ മാ​ത്രം ആ​ശ്ര​യി​ച്ചാ​ണ് ജീ​വി​ക്കു​ന്ന​തെ​ന്നും മ​ണി​ക​ണ്ഠ​ന്‍ കോ​ട​തി​യി​ല്‍ പ​റ​ഞ്ഞി​രു​ന്നു.

അ​തി​നോ​ടു​ള്ള പാ​ര്‍​വ​തി​യു​ടെ പ്ര​തി​ക​ര​ണം ഇ​ങ്ങ​നെ- “പ​ക്ഷേ ഈ ​കേ​സി​ല്‍ കോ​ട​തി​യു​ടെ ക​ണ്ണി​ല്‍ ഗൂ​ഢാ​ലോ​ച​ന എ​ന്നൊ​ന്ന് ഉ​ണ്ടാ​യി​രു​ന്നി​ല്ല​ല്ലോ. ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​വ​ര്‍​ക്ക് എ​ന്തെ​ങ്കി​ലും ശി​ക്ഷ കി​ട്ടു​ന്ന​ത് ന​മ്മ​ള്‍ ക​ണ്ടോ? ഇ​വി​ടെ​യും ഭാ​ര്യ​യും മ​ക്ക​ളും ത​ന്നെ”.

"കു​റ്റ​വാ​ളി​ക​ള്‍ അ​ഭ്യ​ര്‍​ഥി​ക്കു​മ്പോ​ള്‍ ശി​ക്ഷ കു​റ​യാ​നു​ള്ള എ​ല്ലാ സാ​ധ്യ​ത​യും ഉ​ണ്ട്. ഇ​താ​ണ് ന​മ്മു​ടെ കേ​ര​ള​ത്തി​ല്‍ ന​ട​ക്കു​ന്ന​ത്. നി​ശ​ബ്ദ​രാ​യി​രി​ക്കു​ന്ന​വ​രു​ണ്ട്. ഈ ​വേ​ള​യി​ല്‍ ആ​ഘോ​ഷി​ക്കു​ന്ന​വ​രെ ശ്ര​ദ്ധി​ക്കു​ക. അ​വ​രെ ശ്ര​ദ്ധാ​പൂ​ര്‍​വ്വം നി​രീ​ക്ഷി​ക്കു​ക. അ​വ​ര്‍​ക്ക് എ​ന്ത് തോ​ന്നി​യാ​ലും അ​ത് ചെ​യ്യാ​നു​ള്ള ഇ​ന്ധ​നം ല​ഭി​ച്ചു​വെ​ന്ന് മ​ന​സി​ലാ​ക്കു​ക. ആ​ദ്യം നാം ​അ​തി​ക്ര​മ​ങ്ങ​ളെ അ​തി​ജീ​വി​ക്ക​ണം. പി​ന്നീ​ട് നി​യ​മ​ത്തെ​യും.'- പാ​ര്‍​വ​തി പ​റ​ഞ്ഞു.

Kerala

പ്ര​തി​ക​ൾ​ക്ക് ല​ഭി​ച്ച ശി​ക്ഷ പോ​രാ; അമ്മ അ​തി​ജീ​വി​ത​യ്ക്കൊ​പ്പം: ശ്വേ​ത മേ​നോ​ൻ

കൊ​ച്ചി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ല്‍ പ്ര​തി​ക​ൾ​ക്ക് ല​ഭി​ച്ച ശി​ക്ഷ പോ​രാ​യെ​ന്ന് എ​എം​എം​എ പ്ര​സി​ഡ​ന്‍റ് ശ്വേ​ത മേ​നോ​ൻ. കേ​സി​ൽ അ​പ്പീ​ൽ കോ​ടു​ക്ക​ണ​മെ​ന്നും ശ്വേ​ത പ​റ​ഞ്ഞു.

എ​എം​എം​എ അ​തി​ജീ​വി​ത​യ്ക്കൊ​പ്പ​മാ​ണെ​ന്നും ശ്വേ​ത വ്യ​ക്ത​മാ​ക്കി. കൂ​ടാ​തെ ദി​ലീ​പി​നെ തി​രി​ച്ചെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ൽ അ​മ്മ​യി​ൽ ഒ​രു ച​ർ​ച്ച​യും ന​ട​ന്നി​ട്ടി​ല്ലെ​ന്നും ശ്വേ​ത പ​റ​ഞ്ഞു.

ഈ ​വി​ഷ​യ​ങ്ങ​ളി​ൽ എ​എം​എം​എ പ്ര​തി​ക​രി​ക്കാ​ൻ വൈ​കി​യെ​ന്ന ബാ​ബു​രാ​ജി​ന്‍റെ വി​മ​ർ​ശ​ന​ത്തെ പ​റ്റി​യു​ള്ള ചോ​ദ്യ​ത്തി​നും ശ്വേ​ത മ​റു​പ​ടി പ​റ​ഞ്ഞു. അ​ത് ബാ​ബു​രാ​ജി​ന്‍റെ മാ​ത്രം അ​ഭി​പ്രാ​യ​മാ​ണെ​ന്നും സം​ഘ​ട​നാ​കാ​ര്യ​ങ്ങ​ൾ അ​റി​യാ​ത്ത​യാ​ള​ല്ല ബാ​ബു​രാ​ജ് എ​ന്നും ശ്വേ​ത പ​റ​ഞ്ഞു.

കേ​സി​ല്‍ പ്ര​തി​ക​ൾ​ക്ക് ല​ഭി​ച്ച ശി​ക്ഷ കു​റ​ഞ്ഞു​പോ​യി എ​ന്നു​ള്ള വി​മ​ർ​ശ​ന​ങ്ങ​ൾ വ​ലി​യ രീ​തി​യി​ല്‍ ഉ​യ​രു​ന്നു​ണ്ട്. തെ​ളി​വു​ക​ളു​ടെ മാ​ത്രം അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ധി എ​ന്നും സ​മൂ​ഹ​ത്തി​ല്‍ ന​ട​ന്ന ച​ര്‍​ച്ച​ക​ൾ വി​ധി​യെ ബാ​ധി​ച്ചി​ട്ടി​ല്ല എ​ന്നും പ്ര​തി​ക​ളു​ടെ പ്രാ​യ​വും കു​ടും​ബ പ​ശ്ചാ​ത്ത​ല​വും പ​രി​ഗ​ണി​ച്ചു​കൊ​ണ്ടാ​ണ് ശി​ക്ഷ വി​ധി​ച്ച​തെ​ന്നും ജ​ഡ്ജി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

എ​ല്ലാ പ്ര​തി​ക​ൾ​ക്കും 20 വ​ർ​ഷം ത​ട​വും 50,000 പി​ഴ​യു​മാ​ണ് ല​ഭി​ച്ച​ത്. ഒ​ന്നാം പ്ര​തി​ക്ക് വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം ര​ണ്ട് ല​ക്ഷ​ത്തി​എ​ഴു​പ​ത്ത​യ്യാ​യി​രം രൂ​പ പി​ഴ​യു​ണ്ട്. കേ​സി​ല്‍ പ​രി​പൂ​ര്‍​ണ നീ​തി കി​ട്ടി​യി​ല്ലെ​ന്നും സ​മൂ​ഹ​ത്തി​ന് തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കു​ന്ന​താ​ണ് ശി​ക്ഷാ​വി​ധി​യെ​ന്നു​മാ​ണ് കേ​സി​ലെ പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. അ​ജ​കു​മാ​ർ പ​റ​ഞ്ഞ​ത്.

Kerala

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സ്: മാ​തൃ​കാ​പ​ര​മാ​യ ശി​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ പ്രോ​സി​ക്യൂ​ഷ​ൻ വി​ജ​യി​ച്ചു​വെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ്

 കൊ​ച്ചി: ‌ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് മാ​തൃ​കാ​പ​ര​മാ​യ ശി​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ പ്രോ​സി​ക്യൂ​ഷ​ൻ വി​ജ​യി​ച്ചു​വെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ്. വി​ധി​യു​ടെ പൂ​ർ​ണ ഭാ​ഗം കി​ട്ടി​യി​ട്ടി​ല്ലെ​ന്നും അ​തി​ന് ശേ​ഷം തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി രാ​ജീ​വ് പ​റ​ഞ്ഞു.

ന​ല്ല വി​ധി ആ​യി​ട്ടാ​ണ് തോ​ന്നു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അ​ന്വേ​ഷ​ണ സം​ഘ​ത്തി​നും പ്രോ​സി​ക്യൂ​ഷ​നു​മു​ള്ള അം​ഗീ​കാ​ര​മാ​ണ് വി​ധി​യെ​ന്നും രാ​ജീ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​സി​ല്‍ പ​ൾ​സ​ർ സു​നി ഉ​ൾ​പ്പെ​ടെ ആ​റ് പ്ര​തി​ക​ൾ​ക്കും 20 വ​ർ​ഷം ക​ഠി​ന​ത​ട​വാ​ണ് എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി വി​ധി​ച്ച​ത്. കൂ​ട്ട​ബ​ലാ​ത്സം​ഗം ഉ​ൾ​പ്പെ​ടെ​യു​ള്ള കു​റ്റ​ങ്ങ​ളാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രെ തെ​ളി​ഞ്ഞി​ട്ടു​ള്ള​ത്.

പ്ര​തി​ക​ളു​ടെ പ്രാ​യ​വും കു​ടും​ബ​പ​ശ്ചാ​ത്ത​ല​വും പ​രി​ഗ​ണി​ച്ച് കൂ​ട്ട​ബ​ലാ​ത്സം​ഗ കേ​സി​ൽ ന​ൽ​കാ​വു​ന്ന ഏ​റ്റ​വും കു​റ​ഞ്ഞ ശി​ക്ഷ​യാ​ണ് കോ​ട​തി വി​ധി​ച്ച​ത്. വി​ചാ​ര​ണ കാ​ല​യ​ള​വി​ലെ അ​നു​ഭ​വി​ച്ച ജ​യി​ൽ വാ​സ​ക്കാ​ലം ഒ​ഴി​വാ​ക്കി ത​ട​വ് ശി​ക്ഷ അ​നു​ഭ​വി​ച്ചാ​ൽ മ​തി.

ഒ​ന്നാം പ്ര​തി പ​ൾ​സ​ർ സു​നി​ക്ക് വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം 2,75,000 രൂ​പ പി​ഴ​യും മ​റ്റ് പ്ര​തി​ക​ൾ​ക്ക് 50, 000 രൂ​പ പി​ഴ​യും വി​ധി​ച്ചു. തെ​ളി​വു​ക​ളു​ടെ മാ​ത്രം അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ധി എ​ന്നും സ​മൂ​ഹ​ത്തി​ല്‍ ന​ട​ന്ന ച​ര്‍​ച്ച​ക​ൾ വി​ധി​യെ ബാ​ധി​ച്ചി​ട്ടി​ല്ല എ​ന്നും കോ​ട​തി പ​റ​ഞ്ഞു. പ്ര​തി​ക​ളെ വി​യ്യൂ​ർ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലേ​ക്ക് മാ​റ്റും.

Kerala

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ ഗൂ​ഢാ​ലോ​ച​ന തെ​ളി​യ​ണം; പി​ന്നി​ലു​ള്ള​വ​രെ ക​ണ്ടെ​ത്ത​ണം: പ്രേം​കു​മാ​ർ

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ ഗു​ഢാ​ലോ​ച​ന തെ​ളി​യ​ണ​മെ​ന്നും ഇ​തി​നു പി​ന്നി​ലു​ള്ള​വ​രെ ക​ണ്ടെ​ത്ത​ണ​മെ​ന്നും ന​ട​നും ച​ല​ചി​ത്ര അ​ക്കാ​ദ​മി മു​ൻ ചെ​യ​ർ​മാ​നു​മാ​യ പ്രേം​കു​മാ​ർ. കേ​സി​ന്‍റെ തു​ട​ക്കം മു​ത​ൽ മ​ഞ്ജു​വാ​ര്യ​ർ പ​റ​ഞ്ഞ​ത് ഗൂ​ഢാ​ലോ​ച​ന ഉ​ണ്ടെ​ന്നാ​ണ്. പ്രോ​സി​ക്യൂ​ഷ​ൻ ക​ണ്ടെ​ത്തി​യ​തും അ​താ​ണെ​ന്നും പ്രേം​കു​മാ​ർ പ​റ​ഞ്ഞു.

ഒ​ന്നാം​പ്ര​തി ക്വ​ട്ടേ​ഷ​ൻ ഉ​ണ്ടെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. അ​തി​ജീ​വി​ത​യും ക്വ​ട്ടേ​ഷ​ൻ ന​ട​ന്നു എ​ന്നാ​ണ് പ​റ​ഞ്ഞ​ത്. ക്വ​ട്ടേ​ഷ​ൻ എ​ങ്കി​ൽ അ​തി​ൽ ഗൂ​ഢാ​ലോ​ച​ന ഉ​ണ്ടാ​കു​മ​ല്ലോ? ആ​രാ​ണ് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​ത് എ​ന്ന് അ​റി​യ​ണം എ​ന്നും പ്രേം​കു​മാ​ർ പ​റ​ഞ്ഞു.

കേ​സി​ൽ ആ​റ് പ്ര​തി​ക​ൾ​ക്കും 20 വ​ർ​ഷം ത​ട​വും 50,000 പി​ഴ​യു​മാ​ണ് ല​ഭി​ച്ച​ത്. തെ​ളി​വു​ക​ളു​ടെ മാ​ത്രം അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ധി എ​ന്നും സ​മൂ​ഹ​ത്തി​ല്‍ ന​ട​ന്ന ച​ര്‍​ച്ച​ക​ൾ വി​ധി​യെ ബാ​ധി​ച്ചി​ട്ടി​ല്ല എ​ന്നും പ്ര​തി​ക​ളു​ടെ പ്രാ​യ​വും കു​ടും​ബ പ​ശ്ചാ​ത്ത​ല​വും പ​രി​ഗ​ണി​ച്ചു​കൊ​ണ്ടാ​ണ് ശി​ക്ഷ വി​ധി​ച്ച​തെ​ന്നും ജ​ഡ്ജി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

കേ​സി​ല്‍ പ​രി​പൂ​ര്‍​ണ നീ​തി കി​ട്ടി​യി​ല്ലെ​ന്നും സ​മൂ​ഹ​ത്തി​ന് തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കു​ന്ന​താ​ണ് ശി​ക്ഷാ​വി​ധി​യെ​ന്നു​മാ​ണ് കേ​സി​ലെ പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. അ​ജ​കു​മാ​ർ പ​റ​ഞ്ഞ​ത്. പ്രോ​സി​ക്യൂ​ഷ​ന് ഒ​രു തി​രി​ച്ച​ടി​യും ഇ​ല്ല. അ​പ്പീ​ൽ ന​ൽ​കാ​ൻ സ​ർ​ക്കാ​രി​നോ​ട് ശു​പാ​ർ​ശ ചെ​യ്യും. ശി​ക്ഷ​യി​ൽ നി​രാ​ശ​നാ​ണെ​ന്നും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ വ്യ​ക്ത​മാ​ക്കി.

 

Kerala

അ​വ​ളു​ടെ മാ​ന​ത്തി​ന് അ​ഞ്ച് ല​ക്ഷം രൂ​പ​യാ​ണോ വി​ല; ശി​ക്ഷാ​വി​ധി​യി​ല്‍ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ഭാ​ഗ്യ​ല​ക്ഷ്മി

കൊ​ച്ചി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ലെ ശി​ക്ഷാ​വി​ധി​യി​ല്‍ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ഡ​ബ്ബിം​ഗ് ആ​ർ​ട്ടി​സ്റ്റ് ഭാ​ഗ്യ​ല​ക്ഷ്മി. പെ​ണ്ണി​ന്‍റെ മാ​ന​ത്തി​ന് അ​ഞ്ച് ല​ക്ഷം രൂ​പ​യാ​ണോ വി​ല​യെ​ന്ന് അ​വ​ർ ചോ​ദി​ച്ചു.

ഇ​തെ​ന്ത് രാ​ജ്യ​മാ​ണെ​ന്ന് തോ​ന്നി​പോ​കു​ന്നു​വെ​ന്നും നി​യ​മ​ത്തി​ന് മു​ന്നി​ൽ ഇ​ത് ചെ​യ്ത​വ​രെ​ല്ലാ​വ​രും നി​ഷ്ക​ള​ങ്ക​രും അ​വ​ൾ വ​ലി​യ കു​റ്റ​ക്കാ​രി​യു​മെ​ന്ന പോ​ലെ​യാ​യെ​ന്നും ഭാ​ഗ്യ​ല​ക്ഷ്മി പ​റ​ഞ്ഞു.
കു​ട്ടി​ക​ളോ​ട് കു​റു​മ്പ് കാ​ണി​ക്ക​രു​തെ​ന്ന് പ​റ​ഞ്ഞ് ശാ​സി​ക്കു​ന്ന​ത് പോ​ലെ​യാ​ണ് വി​ധി കേ​ട്ടി​ട്ട് തോ​ന്നു​ന്ന​തെ​ന്നും ഭാ​ഗ്യ​ല​ക്ഷ്മി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

വൈ​കു​ന്നേ​രം ആ​റ് ക​ഴി​ഞ്ഞാ​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍ എ​ല്ലാം വീ​ട്ടി​ല്‍ ഇ​രു​ന്നോ​ള്ളൂ, കു​റ്റ​ക്കാ​ര്‍​ക്ക് ഏ​റ്റ​വും കു​റ​ഞ്ഞ ശി​ക്ഷ​യെ ല​ഭി​ക്കൂ എ​ന്ന തെ​റ്റാ​യ സ​ന്ദേ​ശ​മാ​ണ് വി​ധി ന​ല്‍​കു​ന്ന​ത്. ശി​ക്ഷാ​വി​ധി​യി​ല്‍ പൂ​ര്‍​ണ​നി​രാ​ശ​യാ​ണെ​ന്നും ഭാ​ഗ്യ​ല​ക്ഷ്മി പ​റ​ഞ്ഞു.

കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് കൂ​ട്ട​ബ​ലാ​ത്സം​ഗ കു​റ്റ​ത്തി​ലു​ള്ള ഏ​റ്റ​വും കു​റ​ഞ്ഞ ശി​ക്ഷ​യാ​യ 20 വ​ർ​ഷം ക​ഠി​ന​ത​ട​വാ​ണ് കോ​ട​തി വി​ധി​ച്ച​ത്. പ്രാ​യം, കു​ടും​ബ പ​ശ്ചാ​ത്ത​ലം എ​ന്നി​വ പ​രി​ഗ​ണി​ച്ചാ​ണ് എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി ഹ​ണി.​എം.​വ​ർ​ഗീ​സ് ശി​ക്ഷ​വി​ധി​ച്ച​ത്.

ആ​ദ്യ ആ​റ് പ്ര​തി​ക​ളാ​യ എ​ൻ.​എ​സ്. സു​നി​ൽ (പ​ൾ​സ​ർ സു​നി), മാ​ർ​ട്ടി​ൻ ആ​ന്‍റ​ണി, ബി. ​മ​ണി​ക​ണ്ഠ​ൻ, വി.​പി. വി​ജീ​ഷ്, എ​ച്ച്. സ​ലിം, പ്ര​ദീ​പ് എ​ന്നി​വ​രെ​യാ​ണ് ശി​ക്ഷി​ച്ച​ത്.

Kerala

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: പ​ൾ​സ​ർ സു​നി​ക്ക് അ​നു​ഭ​വി​ക്കേ​ണ്ടി വ​രി​ക 13 വ​ർ​ഷം ജ​യി​ൽ ശി​ക്ഷ

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട​ല​വ​രി​ൽ ഒ​ന്നാം പ്ര​തി​യാ​യ പ​ൾ​സ​ർ സു​നി​ക്ക് 13 വ​ർ​ഷം ശി​ക്ഷ അ​നു​ഭ​വി​ച്ചാ​ൽ മ​തി. ഏ​ഴ​ര വ​ർ​ഷ​ത്തോ​ളം വി​ചാ​ര​ണ ത​ട​വി​ൽ ക​ഴി​ഞ്ഞ​തി​നാ​ലാ​ണ് ശി​ക്ഷ ഇ​ള​വ് ചെ​യ്ത​ത്.

ര​ണ്ടാം പ്ര​തി മാ​ർ​ട്ടി​ൻ ആ​ന്‍റ​ണി​യും ഏ​ഴ് വ​ർ​ഷ​ത്തോ​ളം വി​ചാ​ര​ണ ത​ട​വി​ൽ ക​ഴി​ഞ്ഞു. ഇ​യാ​ളും 13 വ​ർ​ഷം ത​ട​വി​ൽ ക​ഴി​ഞ്ഞാ​ൽ മ​തി. 2039 ഓ​ടെ ഇ​വ​ർ​ക്ക് ജ​യി​ലി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങാ​നാ​വും.

മൂ​ന്നാം പ്ര​തി ത​മ്മ​നം മ​ണ​പ്പാ​ട്ടി​പ്പ​റ​മ്പി​ല്‍ ബാ​ബു മ​ക​ന്‍ ബി.​മ​ണി​ക​ണ്ഠ​ൻ മൂ​ന്ന​ര വ​ർ​ഷ​മാ​യി വി​ചാ​ര​ണ ത​ട​വി​ലാ​ണ്. ഇ​യാ​ൾ അ​വ​ശേ​ഷി​ക്കു​ന്ന 16 വ​ർ​ഷ​വും ആ​റ് മാ​സ​വും ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. നാ​ലാം പ്ര​തി ക​ണ്ണൂ​ര്‍ ക​തി​രൂ​ര്‍ മം​ഗ​ല​ശ്ശേ​രി വീ​ട്ടി​ല്‍ രാ​മ​കൃ​ഷ്ണ​ന്‍ മ​ക​ന്‍ വി.​പി.​വി​ജീ​ഷ് ര​ണ്ട് വ​ർ​ഷ​മാ​യി വി​ചാ​ര​ണ ത​ട​വി​ൽ ക​ഴി​യു​ക​യാ​ണ്. ഇ​യാ​ൾ 16 വ​ർ​ഷ​വും ആ​റ് മാ​സ​വും കൂ​ടി ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം.

അ​ഞ്ചാം പ്ര​തി എ​റ​ണാ​കു​ളം കു​ന്നും​പു​റം പ​ള്ളി​ക്ക​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ഹ​സ​ൻ മ​ക​ന്‍ എ​ച്ച്.​സ​ലീം എ​ന്ന വ​ടി​വാ​ള്‍ സ​ലിം ര​ണ്ട് വ​ർ​ഷ​മാ​ണ് വി​ചാ​ര​ണ ത​ട​വ് അ​നു​ഭ​വി​ച്ച​ത്. 20 വ​ർ​ഷ​ത്തെ ശി​ക്ഷ​യി​ൽ അ​വ​ശേ​ഷി​ക്കു​ന്ന 18 വ​ർ​ഷം ത​ട​വി​ൽ ക​ഴി​യ​ണം.

ആ​റാം പ്ര​തി തി​രു​വ​ല്ല പെ​രി​ങ്ങ​റ പ​ഴ​യ​നി​ല​ത്തി​ല്‍ വീ​ട്ടി​ല്‍ ഉ​ഷ ശ്രീ​ഹ​ര​ന്‍ മ​ക​ന്‍ പ്ര​തീ​പും ര​ണ്ട് വ​ർ​ഷ​മാ​യി വി​ചാ​ര​ണ ത​ട​വു​കാ​ര​നാ​ണ്. 18 വ​ർ​ഷം ശി​ക്ഷാ കാ​ലാ​വ​ധി​യാ​ണ് പ്ര​തി​ക്ക് ബാ​ക്കി​യു​ള്ള​ത്.

Kerala

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സ്: പ​രി​പൂ​ര്‍​ണ നീ​തി കി​ട്ടി​യി​ല്ലെ​ന്ന് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ

കൊ​ച്ചി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ പ​രി​പൂ​ര്‍​ണ നീ​തി കി​ട്ടി​യി​ല്ലെ​ന്നും സ​മൂ​ഹ​ത്തി​ന് തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കു​ന്ന ശി​ക്ഷാ​വി​ധി​യാ​ണെ​ന്നും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. അ​ജ​കു​മാ​ർ. പ്രോ​സി​ക്യൂ​ഷ​ന് ഒ​രു തി​രി​ച്ച​ടി​യും ഇ​ല്ലെ​ന്നും അ​പ്പീ​ൽ ന​ൽ​കാ​ൻ സ​ർ​ക്കാ​രി​നോ​ട് ശു​പാ​ർ​ശ ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശി​ക്ഷ​യി​ൽ നി​രാ​ശ​നാ​ണെ​ന്നും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പ്ര​തി​ക​രി​ച്ചു. ഇ​പ്പോ​ൾ പ്ര​ഖ്യാ​പി​ച്ച ശി​ക്ഷ കോ​ട​തി​യു​ടെ ഔ​ദാ​ര്യ​മ​ല്ല. പ്രോ​സി​ക്യൂ​ഷ​ന്‍റെ അ​വ​കാ​ശ​മാ​ണ്. വി​ചാ​ര​ണ​യ്ക്കി​ട​യി​ൽ ഞ​ങ്ങ​ൾ​ക്കു​ണ്ടാ​യ അ​നു​ഭ​വ​ങ്ങ​ൾ പ​റ​യ​ണ്ട സ്ഥ​ല​ങ്ങ​ളി​ൽ പ​റ​യു​മെ​ന്നും പ്രോ​സി​ക്യൂ​ട്ട​ർ വ്യ​ക്ത​മാ​ക്കി.

കേ​സി​ൽ പ​ൾ​സ​ർ സു​നി ഉ​ൾ​പ്പെ​ടെ ആ​റ് പ്ര​തി​ക​ൾ​ക്ക് 20 വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​വും ആ​ണ് എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി ഹ​ണി.​എം.​വ​ർ​ഗീ​സ് വി​ധി​ച്ച​ത്. ഒ​ന്നാം പ്ര​തി എ​ൻ.​എ​സ്.​സു​നി​ൽ (പ​ൾ​സ​ർ സു​നി). ര​ണ്ടാം പ്ര​തി മാ​ർ​ട്ടി​ൻ ആ​ന്റ​ണി, മൂ​ന്നാം പ്ര​തി ബി.​മ​ണി​ക​ണ്ഠ​ൻ, നാ​ലാം പ്ര​തി വി.​പി.​വി​ജീ​ഷ്, അ​ഞ്ചാം പ്ര​തി എ​ച്ച്.​സ​ലിം, ആ​റാം പ്ര​തി പ്ര​ദീ​പ് എ​ന്നി​വ​ർ​ക്കാ​ണ് കൂ​ട്ട​ബ​ലാ​ത്സം​ഗ ശി​ക്ഷ വി​ധി​ച്ചി​രി​ക്കു​ന്ന​ത്.

കൂ​ട്ട​ബ​ലാ​ത്സം​ഗ കു​റ്റ​ത്തി​നു​ള്ള ഏ​റ്റ​വും കു​റ​ഞ്ഞ ശി​ക്ഷ​യാ​ണ് 20 വ​ർ​ഷം ക​ഠി​ന​ത​ട​വ്. പ്ര​തി​ക​ൾ വി​ചാ​ര​ണ ത​ട​വു​കാ​രാ​യി ക​ഴി​ഞ്ഞ കാ​ലം കൂ​ടി ശി​ക്ഷാ കാ​ലാ​വ​ധി​യാ​യി ക​ണ​ക്കാ​ക്കു​മെ​ന്നാ​ണ് വി​ധി. പ്ര​തി​ക​ളു​ടെ പ്രാ​യം, ചി​ല പ്ര​തി​ക​ൾ മു​ൻ​പ് കു​റ്റം ചെ​യ്തി​ട്ടി​ല്ലെ​ന്ന​തും എ​ല്ലാ​വ​രു​ടെ​യും കു​ടും​ബ പ​ശ്ചാ​ത്ത​ല​വും ക​ണ​ക്കി​ലെ​ടു​ത്താ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.

എ​ല്ലാ പ്ര​തി​ക​ള്‍​ക്കും 50,000 രൂ​പ പി​ഴ​യും വി​ധി​ച്ചി​ട്ടു​ണ്ട്. പി​ഴ ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ ഒ​രു വ​ർ​ഷം കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണം. വി​ചാ​ര​ണ കാ​ല​ത്തെ ത​ട​വ് കു​റ​ച്ച് ശി​ക്ഷ അ​നു​ഭ​വി​ച്ചാ​ൽ മ​തി​യാ​കും എ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

Kerala

ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സ്; ശി​ക്ഷാ വി​ധി ഇ​ന്നറിയാം

കൊ​ച്ചി: ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക​ൾ​ക്കു​ള്ള ശി​ക്ഷ എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ഇ​ന്നു വി​ധി​ക്കും. ആ​ദ്യ ആ​റ് പ്ര​തി​ക​ളാ​യ എ​ൻ.​എ​സ്. സു​നി​ൽ (പ​ൾ​സ​ർ സു​നി), മാ​ർ​ട്ടി​ൻ ആ​ന്‍റ​ണി, ബി. ​മ​ണി​ക​ണ്ഠ​ൻ, വി.​പി. വി​ജീ​ഷ്, എ​ച്ച്. സ​ലിം, പ്ര​ദീ​പ് എ​ന്നി​വ​ർ​ക്കാ​ണ് ശി​ക്ഷ വി​ധി​ക്കു​ന്ന​ത്.

രാ​വി​ലെ 11നു ​മു​മ്പു ജ​യി​ലി​ൽ​നി​ന്നു കോ​ട​തി​യി​ലെ​ത്തി​ക്കു​ന്ന പ്ര​തി​ക​ൾ​ക്ക് ശി​ക്ഷ​യെ​ക്കു​റി​ച്ചു പ​റ​യാ​നു​ള്ള​തു കോ​ട​തി കേ​ൾ​ക്കും. തു​ട​ർ​ന്ന് പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി ശി​ക്ഷ വി​ധി​ക്കും.

എ​ട്ടാം പ്ര​തി ന​ട​ൻ ദി​ലീ​പി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ വി​ധി​ന്യാ​യ​ത്തി​ൽ​നി​ന്ന് അ​റി​യാ​നാ​ണു കേ​ര​ളം കാ​ത്തി​രി​ക്കു​ന്ന​ത്. ദി​ലീ​പി​നെ​തി​രെ ചു​മ​ത്തി​യ ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റ​ത്തി​ൽ കോ​ട​തി​യു​ടെ നി​ഗ​മ​നം വി​ധി​യി​ൽ വ്യ​ക്ത​മാ​കും.

Kerala

സു​പ്രീംകോ​ട​തി വി​ധി​യോ​ടു യോ​ജി​പ്പെ​ന്ന് മ​ന്ത്രി രാ​ജീ​വ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡി​​​ജി​​​റ്റ​​​ൽ, സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ നി​​​യ​​​മ​​​നം സം​​​ബ​​​ന്ധി​​​ച്ചു​​​ണ്ടാ​​​യ സു​​​പ്രീംകോ​​​ട​​​തി വി​​​ധി​​​യോ​​​ട് യോ​​​ജി​​​പ്പെ​​​ന്നു നി​​​യ​​​മ​​​മ​​​ന്ത്രി പി.​​​രാ​​​ജീ​​​വ്.

വി​​സി നി​​​യ​​​മ​​​നം സം​​​ബ​​​ന്ധി​​​ച്ച് ഗ​​​വ​​​ർ​​​ണ​​​ർ പ​​​റ​​​ഞ്ഞ കാ​​​ര്യ​​​ങ്ങ​​​ൾ യു​​​ക്തി​​​ക്കു നി​​​ര​​​ക്കാ​​​ത്ത​​​താ​​​ണ്. ചാ​​​ൻ​​​സ​​​ല​​​റു​​​ടെ അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളും മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും പ​​​രി​​​ഗ​​​ണി​​​ച്ച​​​ശേ​​​ഷം സ​​​മ​​​വാ​​​യ​​​ത്തി​​​ൽ എ​​​ത്താ​​​മെ​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ച്ച​​​ത്.

എ​​​ന്നാ​​​ൽ, ഗ​​​വ​​​ർ​​​ണ​​​റു​​​ടെ പി​​​ടി​​​വാ​​​ശി കാ​​​ര​​​ണ​​​മാ​​​ണ് ച​​​ർ​​​ച്ച എ​​​വി​​​ടെ​​​യും എ​​​ത്താ​​​തെ പോ​​​യ​​​ത്. സു​​​പ്രീംകോ​​​ട​​​തി വി​​​ധി​​​യോ​​​ടെ യോ​​​ഗ്യ​​​രാ​​​യ​​​വ​​​രെത്ത​​​ന്നെ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റാ​​​യി നി​​​യ​​​മി​​​ക്കു​​​മെ​​​ന്ന് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​താ​​​യും മ​​​ന്ത്രി രാ​​​ജീ​​​വ് പ​​​റ​​​ഞ്ഞു.

Kerala

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: ശി​ക്ഷാ വി​ധി ചോ​ർ​ന്നു​വെ​ന്ന ഊ​മ​ക്ക​ത്തി​ൽ അ​ന്വേ​ഷ​ണം

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ വി​ചാ​ര​ണ​ക്കോ​ട​തി ഉ​ത്ത​ര​വ് എ​ങ്ങ​നെ​യാ​യി​രി​ക്കും എ​ന്ന​ത് സം​ബ​ന്ധി​ച്ച് വി​വ​ര​ങ്ങ​ള്‍ നേ​ര​ത്തെ പു​റ​ത്തു​വ​ന്നു​വെ​ന്ന് ആ​രോ​പി​ക്കു​ന്ന ഊ​മ​ക്ക​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി അ​ഡ്വ​ക്കേ​റ്റ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. യ​ശ്വ​ന്ത് ഷേ​ണാ​യി ചീ​ഫ് ജ​സ്റ്റി​സി​ന് ക​ത്ത് ന​ല്‍​കി.

ഡി​സം​ബ​ര്‍ ര​ണ്ടി​ന് എ​ഴു​തി​യ​താ​യി പ​റ​യു​ന്ന ക​ത്തി​ലെ ഉ​ള്ള​ട​ക്കം നീ​തി​ന്യാ​യ സം​വി​ധാ​ന​ത്തി​നോ​ടു​ള്ള ആ​ദ​ര​വ് ന​ഷ്ട​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നും അ​തി​നാ​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണെ​ന്നു​മാ​ണ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ ക​ത്തി​ല്‍ പ​റ​യു​ന്ന​ത്.

അ​തി​നാ​ല്‍ ക​ത്ത് അ​ന്വേ​ഷ​ണ​ത്തി​നാ​യി വി​ജി​ല​ന്‍​സ് ര​ജി​സ്ട്രാ​ര്‍​ക്കോ മ​റ്റ് ഏ​തെ​ങ്കി​ലും ഏ​ജ​ന്‍​സി​ക്കോ കൈ​മാ​റാ​നും ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു. കേ​സി​ൽ വി​ചാ​ര​ണ​ക്കോ​ട​തി വി​ധി പ​റ​ഞ്ഞു​വെ​ങ്കി​ലും വി​ധി​പ​ക​ർ​പ്പ് ഇ​തു​വ​രെ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

Kerala

"മ​ക​ൻ' തി​രി​ച്ചു​വ​ന്നാ​ൽ അ​മ്മ​യി​ൽ എ​ന്തു സം​ഭ​വി​ക്കും? ച​ർ​ച്ച മു​റു​കു​ന്നു

കോ​ട്ട​യം: സി​നി​മാ​ലോ​കം അ​ട​ക്കി വാ​ഴു​ന്ന​തി​നി​ടെ ഇ​ടി​ത്തീ പോ​ലെ വ​ന്നു വീ​ണ കേ​സി​ൽ ക​ട​പു​ഴ​കി വീ​ണ വ​ൻ​മ​ര​മാ​ണ് ദി​ലീ​പ് എ​ന്ന ജ​ന​പ്രി​യ നാ​യ​ക​ൻ. ന​ട​ൻ എ​ന്ന​തി​നേ​ക്കാ​ൾ നി​ർ​മാ​ണം, തി​യ​റ്റ​ർ, വി​ത​ര​ണം, സി​നി​മാ സം​ഘ​ട​ന തു​ട​ങ്ങി​യ രം​ഗ​ങ്ങ​ളെ​ല്ലാം​ത​ന്നെ ദി​ലീ​പ് എ​ന്ന താ​ര​രാ​ജാ​വി​ന്‍റെ ആ​ധി​പ​ത്യ​മു​ണ്ടാ​യി​രു​ന്നു. സൂ​പ്പ​ർ താ​ര​ങ്ങ​ൾ പോ​ലും ദി​ലീ​പി​ന്‍റെ നി​ഴ​ലി​ലാ​യ കാ​ലം.
ഇ​ങ്ങ​നെ സി​നി​മ​യു​ടെ സ​മ​സ്ത മേ​ഖ​ല​ക​ളി​ലും പി​ടി​മു​റു​ക്കി​യി​രു​ന്ന സ​മ​യ​ത്താ​ണ് പ്ര​മു​ഖ ന​ടി​ക്കെ​തി​രേ ഗു​ണ്ടാ​സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണം ഉ​ണ്ടാ​കു​ന്ന​തും ദി​ലീ​പ് ആ​രോ​പ​ണ വ​ല​യ​ത്തി​ൽ കു​രു​ങ്ങു​ന്ന​തും.

അ​മ്മ​യു​ടെ മ​ക്ക​ൾ

ന​ടി​ക്കെ​തി​രേ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ക്കാ​ൻ സി​നി​മാ​സം​ഘ​ട​ന​ക​ൾ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ ദി​ലീ​പി​ന്‍റെ ഭാ​ര്യ​യാ​യി​രു​ന്ന ന​ടി മ​ഞ്ജു​വാ​ര്യ​രാ​ണ് ന​ടി​യെ ആ​ക്ര​മി​ച്ച​തി​നു പി​ന്നി​ൽ ഒ​രു ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന് ആ​രോ​പി​ച്ച​ത്. ഇ​തു ക​ത്തി​പ്പി​ടി​ച്ച​തോ​ടെ വൈ​കാ​തെ ആ​ക്ര​മ​ണം ക്വ​ട്ടേ​ഷ​ൻ ആ​യി​രു​ന്നെ​ന്നും പി​ന്നി​ൽ ദി​ലീ​പ് ആ​ണെ​ന്നു​മു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നു. ഇ​തി​ന്‍റെ ആ​ദ്യ ഘ​ട്ട​ത്തി​ൽ ര​ണ്ടു പേ​രും അ​മ്മ​യു​ടെ മ​ക്ക​ൾ ആ​ണെ​ന്ന​താ​യി​രു​ന്നു താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ പ്ര​തി​ക​ര​ണം. സി​നി​മ​യി​ലെ ചി​ല യു​വ​താ​ര​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ദി​ലീ​പി​നെ​തി​രേ ശ​ക്ത​മാ​യ നി​ല​പാ​ട് സം​ഘ​ട​ന​യ്ക്കു​ള്ളി​ൽ എ​ടു​ത്തി​രു​ന്നു. മു​തി​ർ​ന്ന താ​ര​ങ്ങ​ൾ പോ​ലും അ​റ​ച്ചു​നി​ന്ന ഘ​ട്ട​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്ന് ഇ​വ​ർ പ​ര​സ്യ​മാ​യി ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, വൈ​കാ​തെ കേ​സി​ൽ ദി​ലീ​പ് അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട​തോ​ടെ സം​ഘ​ട​ന​യി​ൽ​നി​ന്നു ദി​ലീ​പി​നെ പു​റ​ത്താ​ക്കാ​ൻ സം​ഘ​ട​ന നി​ർ​ബ​ന്ധി​ത​മാ​യി.

മങ്ങിയ പ്രതാപം

സി​നി​മ​യി​ലെ സ്ത്രീ​ക​ളെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നും ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യെ പി​ന്തു​ണ​യ്ക്കാ​നു​മാ​യി അ​മ്മ​യ്ക്കു പു​റ​ത്ത് വി​മ​ൺ ഇ​നി സി​നി​മ ക​ള​ക്ടീ​വ് എ​ന്ന സം​ഘ​ട​ന നി​ല​വി​ൽ വ​ന്നു. അമ്മയുടെ ചില നിലപാടുകളെ വരെ സംഘടന ചോദ്യം ചെയ്തു. കേസ് നടത്താൻ ആക്രമിക്കപ്പെട്ട നടിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചു. കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട് 90 ദി​വ​സ​ത്തോ​ള​മാ​ണ് ദി​ലീ​പ് ജ​യി​ലി​ൽ ക​ഴി​യേ​ണ്ടി​വ​ന്ന​ത്. ഇ​തോ​ടെ ദി​ലീ​പ് ക​രാ​റാ​യി​രു​ന്ന പ​ല പ്രോ​ജ​ക്ടു​ക​ളും മു​ട​ങ്ങി. സി​നി​മ​രം​ഗ​ത്തു​ത​ന്നെ വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് ദി​ലീ​പി​ന്‍റെ അ​റ​സ്റ്റും ജ​യി​ൽ​വാ​സ​വും സൃ​ഷ്ടി​ച്ച​ത്. ജാ​മ്യം കി​ട്ടി പു​റ​ത്തു​വ​ന്ന​തെ​ങ്കി​ലും കേ​സി​ന്‍റെ വി​ചാ​ര​ണ​യും നി​യ​മ​പ്ര​ശ്ന​ങ്ങ​ളും മൂ​ലം പ​ഴ​യ പ്ര​താ​പ​ത്തോ​ടെ സി​നി​മ​യി​ൽ തി​രി​ച്ചെ​ത്താ​ൻ ദി​ലീ​പി​നു ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​ട​യ്ക്ക് ചി​ല ചി​ത്ര​ങ്ങ​ൾ ചെ​യ്ത​ത് ഒ​ഴി​ച്ചാ​ൽ ക​ഴി​ഞ്ഞ എട്ടര വ​ർ​ഷ​ത്തി​നി​ട​യി​ൽ പ​ല​പ്പോ​ഴും സി​നി​മാ​വേ​ദി​ക​ളി​ൽ​നി​ന്ന് അ​ക​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​യി​രു​ന്നു ദി​ലീ​പ്. ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ലും ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും ദി​ലീ​പി​നൊ​പ്പം നി​ന്ന കു​റെ താ​ര​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു. ദി​ലീ​പു​മാ​യി അ​ടു​പ്പം പു​ല​ർ​ത്തി​യ​തി​ന്‍റെ പേ​രി​ൽ നാ​ദി​ർ​ഷ​യും ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി​യു​മൊ​ക്കെ വി​മ​ർ​ശ​നം നേ​രി​ട്ടു.

തിരിച്ചെടുത്താൽ

വി​ചാ​ര​ണ​ക്കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​തോ​ടെ ദി​ലീ​പി​നെ അ​മ്മ​യി​ൽ തി​രി​ച്ചെ​ടു​ക്കു​മോ​യെ​ന്ന ചോ​ദ്യ​മാ​ണ് ഏ​റ്റ​വും പ്ര​സ​ക്തം. ദി​ലീ​പി​നെ ഉ​ട​ൻ തി​രി​ച്ചെ​ടു​ക്കു​മെന്നു പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഇ​തി​ന​കം പ്ര​ഖ്യാ​പി​ച്ചു​ക​ഴി​ഞ്ഞു. സം​ഘ​ട​ന​ക​ളെ നി​യ​ന്ത്രി​ക്കു​ക വ​രെ ചെ​യ്തി​രു​ന്ന ദി​ലീ​പ് സം​ഘ​ട​ന​ക​ളി​ലേ​ക്കും സി​നി​മ​യി​ലേ​ക്കും തി​രി​കെ വ​രു​ന്പോ​ൾ ആ​ഹ്ലാ​ദി​ക്കു​ന്ന​വ​രെ​പ്പോ​ലെ ആ​ശ​ങ്ക​പ്പെ​ടു​ന്ന​വ​രു​മു​ണ്ട്. ത​ന്‍റെ പ​ഴ​യ പ്ര​താ​പം തി​രി​ച്ചു​പി​ടി​ക്കാ​ൻ ദി​ലീ​പും അ​ദ്ദേ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളും ഇ​റ​ങ്ങി​ത്തി​രി​ച്ചാ​ൽ എ​ന്തു സം​ഭ​വി​ക്കു​മെ​ന്ന ആ​കാം​ക്ഷ സി​നി​മ​വൃ​ത്ത​ങ്ങ​ളി​ൽ ശ​ക്ത​മാ​ണ്.
അ​തേ​സ​മ​യം, കേ​സ് തീ​ർ​ന്നി​ട്ടി​ല്ലെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ ഹൈ​ക്കോ​ട​തി​യി​ൽ അ​പ്പീ​ൽ കൊ​ടു​ക്കു​മെ​ന്നു പ​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ ദി​ലീ​പ് വി​ഷ​യ​ത്തി​ൽ എ​ന്തു നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്ന​ത് അ​മ്മ​യ്ക്കും ത​ല​വേ​ദ​ന നി​റ​ഞ്ഞ വി​ഷ​യ​മാ​ണ്.
കു​റ്റ​വി​മു​ക്ത​നാ​യി പു​റ​ത്തു​വ​ന്ന​തി​നു ശേ​ഷം ദി​ലീ​പ് പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് മ​റ്റൊ​രു ച​ർ​ച്ചാ​വി​ഷ​യം. മ​ഞ്ജു​വാ​ര്യ​ർ ആ​ക്ര​മ​ണ​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന് ആ​രോ​പി​ച്ച​തി​നു പി​ന്നാ​ലെ ത​ന്നെ പ്ര​തി​യാ​ക്കാ​നും തകർക്കാനും ഗൂ​ഢാ​ലോ​ച​ന ന​ട​ന്നു​വെ​ന്നാ​യി​രു​ന്നു ദി​ലീ​പ് കു​റ്റ​പ്പെ​ടു​ത്തി​യ​ത്. സി​നി​മ​യ്ക്കു​ള്ളി​ലു​ള്ള​വ​രും ചി​ല പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നു ത​നി​ക്കെ​തി​രേ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് ദി​ലീ​പ് എ​ന്ന ഗോ​പാ​ല​കൃ​ഷ്ണ​ൻ വീ​ണ്ടും സി​നി​മ​യി​ലേ​ക്കു തി​രി​ച്ചു​വ​രു​ന്പോ​ൾ അ​തു പ​ല​ർ​ക്കും ആ​ശ​ങ്ക​യു​ടെ നി​മി​ഷ​ങ്ങ​ൾ​കൂ​ടി​യാ​ണ്. മ​ല​യാ​ള സി​നി​മ​യെ ഇ​ള​ക്കി​മ​റി​ച്ച ഒ​രു സി​നി​മാ​റ്റി​ക് സം​ഭ​വ​ത്തി​ന്‍റെ ശേ​ഷം ഭാ​ഗം ഒ​രു ത്രി​ല്ല​ർ മൂ​വി പോ​ലെ സം​ഭ​വ​ബ​ഹു​ല​മാ​കു​മോ​യെ​ന്നാ​ണ് ഇ​നി അ​റി​യാ​നു​ള്ള​ത്.

Movies

‌‌ദി​ലീ​പി​ന്‍റെ മ​ക​ൾ​ക്ക് സ്കൂ​ളി​ൽ പോ​ലും പോ​കാ​ൻ പ​റ്റാ​തെ​യാ​യി, അ​ദ്ദേ​ഹം നി​ര​പ​രാ​ധി; സു​രേ​ഷ് കു​മാ​ർ

ദി​ലീ​പ് നി​ര​പ​രാ​ധി​യാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തെ കു​രു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ത​ന്നോ​ട് പ​റ​ഞ്ഞെ​ന്നും വെ​ളി​പ്പെ​ടു​ത്തി നി​ർ​മാ​താ​വ് ജി.​സു​രേ​ഷ് കു​മാ​ർ. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ദി​ലീ​പി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ വി​ധി​യെ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

‘ന​ല്ല വി​ധി​യാ​ണ് വ​ന്നി​രി​ക്കു​ന്ന​ത്. ദി​ലീ​പ് നി​ര​പ​രാ​ധി​യാ​ണെ​ന്ന് ബോ​ധ്യ​മു​ണ്ടാ​യി​രു​ന്നു. ഇ​തൊ​ന്നും സ​ത്യ​മ​ല്ലെ​ന്ന് ഒ​രു ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ എ​ന്നോ​ട് പ​റ​ഞ്ഞി​രു​ന്നു. ഇ​ങ്ങ​നെ​യൊ​രു സം​ഭ​വ​മേ ഇ​ല്ലെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. ശ​രി​ക്കും ദി​ലീ​പി​നെ കു​രു​ക്കി​യി​ട്ടി​രി​ക്കു​ക​യാ​ണ് എ​ന്ന് പ​റ​ഞ്ഞു. അ​ന്നു​മു​ത​ലേ സ​ത്യം എ​ല്ലാ​വ​ർ​ക്കും അ​റി​യാം.

പ​ക്ഷേ ചി​ല​യാ​ളു​ക​ളു​ടെ താ​ത്പ​ര്യ പ്ര​കാ​ര​മാ​ണ് കാ​ര്യ​ങ്ങ​ൾ ഈ ​രീ​തി​യി​ൽ കൊ​ണ്ടു​വ​ന്ന​ത്. അ​ത് ശ​രി​യാ​യ ന​ട​പ​ടി​യ​ല്ല. സി​നി​മ​യി​ലു​ള്ള ചി​ല​രും പൊ​ലീ​സി​ലെ ചി​ല ആ​ളു​ക​ളും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി.

അ​വ​രു​ടെ ആ​രു​ടെ​യും പേ​ര് പ​റ​യാ​ൻ എ​നി​ക്ക് താ​ത്പ​ര്യ​മി​ല്ല. ഇ​പ്പോ​ൾ ദി​ലീ​പി​നെ വെ​റു​തെ വി​ട്ടു. ഈ ​അ​നു​ഭ​വി​ച്ച​തി​നൊ​ക്കെ ആ​ര് സ​മാ​ധാ​നം പ​റ​യും. ആ ​കു​ടും​ബം അ​നു​ഭ​വി​ച്ച ട്രോ​മ ന​മു​ക്ക​റി​യാം. കു​ഞ്ഞി​നെ വ​രെ വേ​ട്ട​യാ​ടി​യ ദി​വ​സ​ങ്ങ​ളു​ണ്ട്. അ​തി​നു സ്കൂ​ളി​ൽ പോ​ലും പോ​കാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ മ​ദ്രാ​സി​ലേ​ക്കു മാ​റേ​ണ്ടി വ​ന്നു.

അ​തി​നൊ​ക്കെ ആ​ര് ഉ​ത്ത​രം പ​റ​യും. ഗൂ​ഢാ​ലോ​ച​ന​യു​ടെ ഒ​രു തെ​ളി​വെ​ങ്കി​ലും ഇ​വ​ർ​ക്ക് നി​ര​ത്താ​ൻ പ​റ്റി​യോ? ഏ​റ്റ​വും ഉ​ന്ന​തി​യി​ല്‍ നി​ൽ​ക്കു​ന്ന താ​ര​ത്തെ എ​ത്ര​മാ​ത്രം പീ​ഡി​പ്പി​ച്ചു. എ​ത്ര കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ മു​ട​ക്കേ​ണ്ടി വ​ന്നു.

പൊ​തു​സ​മൂ​ഹ​വും അ​ദ്ദേ​ഹ​ത്തി​നെ​തി​രെ നി​ന്നു. എ​ന്നി​ട്ടും അ​യാ​ൾ പി​ടി​ച്ചു നി​ന്നു. ഇ​പ്പോ​ൾ അ​ഗ്നി​ശു​ദ്ധി വ​രു​ത്തി തി​രി​ച്ചു വ​ന്നി​രി​ക്കു​ന്നു. ഞാ​ൻ അ​നി​യ​നെ​പ്പോ​ലെ കാ​ണു​ന്ന ഒ​രാ​ളാ​ണ് ദി​ലീ​പ്. എ​ന്‍റെ സി​നി​മ​യി​ലൂ​ടെ​യാ​ണ് ദി​ലീ​പ് ആ​ദ്യ​മാ​യി വ​രു​ന്ന​ത്. അ​യാ​ൾ തെ​റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്ന് ആ​ദ്യം മു​ത​ലേ ഞാ​ൻ പ​റ​യു​ന്നു​ണ്ട്. 87 ദി​വ​സം ജ​യി​ലി​ൽ കി​ട​ന്ന​തി​ന് ആ​ര് ഉ​ത്ത​രം പ​റ​യും. സ​ർ​ക്കാ​രും പോ​ലീ​സും ഇ​തി​ൽ ഉ​ത്ത​രം പ​റ​യ​ണം.’ സു​രേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

Kerala

നീ​തി​ക്കു​വേ​ണ്ടി​യു​ള്ള സ​മ​രം ഈ ​വി​ധി​യോ​ടെ അ​വ​സാ​നി​ക്കു​ന്നി​ല്ല: ബി​നോ​യ് വി​ശ്വം

കോ​ട്ട​യം: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ലെ നി​യ​മ​പോ​രാ​ട്ട​ങ്ങ​ൾ ഇ​ന്ന​ത്തെ വി​ധി​യോ​ടെ അ​വ​സാ​നി​ക്കു​ന്നി​ല്ലെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. കോ​ട്ട​യ​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നീ​തി​ക്ക് വേ​ണ്ടി​യു​ള്ള പോ​രാ​ട്ടം ഇ​നി​യും തു​ട​രും. അ​തി​ജീ​വ​ത ഉ​യ​ർ​ത്തി​യ സ​ത്യ​ത്തി​ന്‍റെ​യും സ്ത്രീ ​സു​ര​ക്ഷ​യു​ടെ​യും പ​താ​ക ഇ​നി ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ സി​നി​മാ​രം​ഗ​ത്തെ കൂ​ടു​ത​ൽ സ്ത്രീ-​പു​രു​ഷ​ന്മാ​ർ രം​ഗ​ത്തു​വ​രും.

അ​തി​ജീ​വ​ത​ക്കും സി​നി​മ​യി​ലെ സ്ത്രീ ​അ​വ​കാ​ശ​ങ്ങ​ളു​ടെ​യും കൂ​ടെ​യാ​യി​രി​ക്കും സി​പി​ഐ എ​ന്നും നി​ല​കൊ​ള്ളു​ക. ഒ​ന്നു​മു​ത​ൽ ആ​റു​വ​രെ​യു​ള്ള പ്ര​തി​ക​ൾ കു​റ്റ​ക്കാ​രാ​ണെ​ങ്കി​ൽ അ​വ​ർ​ക്ക് ശ​ക്തി​പ​ക​ർ​ന്ന​വ​ർ ആ​രെ​ന്ന ചോ​ദ്യം ബാ​ക്കി നി​ൽ​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​പ്പീ​ൽ പോ​കു​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ വ്യ​ക്ത​മാ​ക്കി ക​ഴി​ഞ്ഞു. ഈ ​നി​യ​മ പോ​രാ​ട്ട​ത്തി​ലൂ​ടെ കു​റ്റ​വാ​ളി​ക​ളെ ശി​ക്ഷി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് കേ​ര​ള ജ​ന​ത വി​ശ്വ​സി​ക്കു​ന്ന​ത്. സി​നി​മ മേ​ഖ​ല​യി​ൽ സ്ത്രീ​ക​ൾ നേ​രി​ടു​ന്ന ദു​ര​വ​സ്ഥ​ക​ളി​ലേ​ക്ക് വി​ര​ൽ​ചൂ​ണ്ടാ​ൻ അ​തി​ജീ​വി​ത​യു​ടെ പോ​രാ​ട്ട​ത്തി​ലൂ​ടെ ക​ഴി​ഞ്ഞു​വെ​ന്നും ബി​നോ​യ് വി​ശ്വം വ്യ​ക്ത​മാ​ക്കി.

Kerala

ദിലീപിനെ കുറ്റവിമുക്തനാക്കിയതില്‍ സന്തോഷം : ധര്‍മജന്‍ ബോള്‍ഗാട്ടി

കൊച്ചി: കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ യുവ നടിയെ അക്രമിച്ചു ദ്യശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസിലെ എട്ടാം പ്രതി നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയതില്‍ സന്തോഷമുണ്ടെന്ന് ധര്‍മജന്‍ ബോള്‍ഗാട്ടി. ഇന്നലെ രാത്രി മുതല്‍ വാര്‍ത്തകള്‍ കാണുകയാണ്. ഇപ്പോഴും വിധി പ്രസ്താവം കേട്ടു. അദ്ദേഹം ഒരുപാട് നാളായി നടത്തിയ നിയമ പോരാട്ടം വിജയം കണ്ടുവെന്നും ധര്‍മജന്‍ ദീപിക ഒാൺലൈനിനോടു പറഞ്ഞു.
ദിലീപുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന നടനാണ് ധർമജൻ. ടിവിയിലും സ്റ്റേജ് ഷോകളിലും നിറഞ്ഞുനിന്ന നാളുകളില്‍ 2010ല്‍ ദിലീപ് ചിത്രമായ 'പാപ്പി അപ്പച്ചാ'യിലൂടെയായിരുന്നു സിനിമയിൽ ശ്രദ്ധേയമായൊരു വേഷം ധർമജനു ലഭിച്ചത്.
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡിലായിരുന്ന നടന്‍ ദിലീപിനു ജാമ്യം ലഭിച്ചതറിഞ്ഞ് അലുവ സബ്ജയിലിനു മുന്നിലെത്തിയ നടന്‍ ധര്‍മജന്‍ പൊട്ടിക്കരഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. അന്നു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മുന്നില്‍ നടന്‍ വികാര ഭരിതനാവുകയായിരുന്നു.
'എന്‍റെ ചേട്ടനാണ്.. സന്തോഷമുണ്ട്...എനിക്കൊന്നു കണ്ടാല്‍ മതി' ഇത്രയും പറഞ്ഞ് ധര്‍മജന്‍ അന്നു പൊട്ടിക്കരയുകയായിരുന്നു. ദിലീപുമായി അടുപ്പം പുലർത്തിയെന്ന കാരണത്താൽ ധർമജനും പലപ്പോഴും വിമർശനം നേരിട്ടിരുന്നു. എന്നാൽ, അപ്പോഴെല്ലാം ദിലീപ് നിരപരാധിയാണെന്നു നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു ധർമജൻ.

Movies

മ​ഞ്ജു ഗൂ​ഢാ​ലോ​ച​ന എ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ എ​നി​ക്കെ​തി​രെ ഗൂ​ഢാ​ലോ​ച​ന തു​ട​ങ്ങി: ദി​ലീ​പ്

ന​ടി ആ​ക്ര​മ​ണ കേ​സി​ൽ യ​ഥാ​ർ​ഥ ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​ത് ത​നി​ക്കെ​തി​രെ​യാ​ണെ​ന്നു ന​ട​ൻ ദി​ലീ​പ്. ത​ന്‍റെ ക​രി​യ​റും ജീ​വി​ത​വും ന​ശി​പ്പി​ക്കാ​ൻ വ​ലി​യ ശ്ര​മം ന​ട​ന്നു​വെ​ന്നും എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യു​ടെ വി​ധി കേ​ട്ട​ശേ​ഷം പു​റ​ത്തെ​ത്തി​യ ദി​ലീ​പ് പ്ര​തി​ക​രി​ച്ചു.

മു​ഖ്യ​പ്ര​തി​യെ​യും കൂ​ട്ടു​പ്ര​തി​ക​ളെ​യും കൂ​ട്ടു​പി​ടി​ച്ച് ഉ​ന്ന​ത പോ​ലീ​സ് സം​ഘം ത​നി​ക്കെ​തി​രെ ക​ള്ള​ക്കേ​സ് മെ​ന​യു​ക​യാ​യി​രു​ന്നു. ചി​ല മാ​ധ്യ​മ​ങ്ങ​ളും ഇ​തി​നു കൂ​ട്ടു​നി​ന്നെ​ന്നും താ​രം ആ​രോ​പി​ച്ചു.

ഒൻപ തു വ​ർ​ഷ​ക്കാ​ലം കൂ​ടെ നി​ന്ന കു​ടും​ബാം​ഗ​ങ്ങ​ളോ​ടും സു​ഹൃ​ത്തു​ക്ക​ളോ​ടും ത​നി​ക്കു വേ​ണ്ടി പ്രാ​ർ​ഥി​ച്ച​വ​രോ​ടു​മെ​ല്ലാം ന​ന്ദി പ​റ​യു​ന്നു. ത​നി​ക്കു വേ​ണ്ടി ആ​ത്മാ​ർ​ഥ​മാ​യി നി​ന്ന രാ​മ​ൻ​പി​ള്ള ഉ​ൾ​പ്പ​ടെ​യു​ള്ള അ​ഭി​ഭാ​ഷ​ക​ർ​ക്കും ന​ന്ദി പ​റ​യു​ന്നു​വെ​ന്നും ദി​ലീ​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

നടിക്ക് നീതി കിട്ടുമോ എന്ന് സംശയമുണ്ട്, വിധി എതിരായാൽ നിയമസഹായം നൽകും: ഉമാ തോമസ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് നീതി ലഭിക്കുമോ എന്ന് സംശയമുണ്ടെന്ന് ഉമ തോമസ് എംഎൽഎ. വിചാരണയുടെ പല ഘട്ടങ്ങളിലും ഈ സംശയം ബലപ്പെടുത്തുന്ന കാര്യങ്ങൾ ഉണ്ടായി. പ്രമുഖരായ പലരും മൊഴി മാറ്റിയത് വിധിയെ ബാധിക്കുമോയെന്ന് സംശയമുണ്ടെന്നും ഉമാ തോമസ് കൂട്ടിച്ചേർത്തു.

അതിജീവിതയുമായി സംസാരിച്ചിരുന്നു. വിധിയെക്കുറിച്ച് അവർക്കും ആശങ്കയുണ്ട്. വിധി എതിരായാണ് വരുന്നതെങ്കിൽ ആവശ്യമായ നിയമസഹായം നൽകും. മൊഴി മാറ്റാൻ പി ടി തോമസിനും സമ്മർദം ഉണ്ടായിരുന്നു.അദ്ദേഹം അന്ന് ഇടപെട്ടില്ലായിരുന്നെങ്കിൽ ഈ കേസ് ഇവിടെ വരെ എത്തില്ലായിരുന്നെന്നും ഉമാ തോമസ് മാധ്യമങ്ങളോട് പറഞ്ഞു.

 

Kerala

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി: മുഖ്യമന്ത്രി

തൃശൂർ: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി വിധി സ്വാഭാവിക നടപടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍ നിലനില്‍ക്കുമ്പോള്‍ അറസ്റ്റ് ചെയ്യാറില്ല. തീരുമാനം വരുന്നത് വരെ കാക്കുന്നതാണ് കീഴ്‌വഴക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അറസ്റ്റ് തടയേണ്ട ഒരാവശ്യവും പോലീസിനില്ല. മനഃപൂർവം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തൃശൂരിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.

യുവതി നൽകിയ ലൈംഗിക പീഡന പരാതിയിൽ ത​​​നി​​​ക്കെ​​​തി​​​രേ​​​യു​​​ള്ള കേ​​​സു​​​ക​​​ള്‍ നി​​​യ​​​മ​​​പ​​​ര​​​മാ​​​യി നി​​​ല​​​നി​​​ല്‍ക്കി​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി രാ​​​ഹു​​​ല്‍ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ല്‍ നൽകി ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഹൈക്കോടതി അറസ്റ്റ് തടഞ്ഞ് ഉത്തരവിട്ടത്.

ജാമ്യഹർജി ഈ മാസം 15ന് പരിഗണിക്കും. സെ​​​ഷ​​​ന്‍സ് കോ​​​ട​​​തി മു​​​ന്‍കൂ​​​ര്‍ ജാ​​​മ്യം ത​​​ള്ളി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്നാ​​​ണ് രാഹുൽ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്. എ​​​ഫ്‌​​​ഐ​​​എ​​​സി​​​ലെ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ള്‍ ബ​​​ലാ​​​ത്സം​​​ഗ​​​ത്തി​​​ന്‍റെ നി​​​ര്‍വ​​​ച​​​ന​​​ത്തി​​​ൽ​​​പ്പെ​​​ടു​​​ന്ന​​​ത​​​ല്ല. നി​​​ര്‍ബ​​​ന്ധി​​​ത ഗ​​​ര്‍ഭ​​​ച്ഛി​​​ദ്രം എ​​​ന്ന ആ​​​രോ​​​പ​​​ണം കേ​​​സി​​​ന്‍റെ വ​​​സ്തു​​​ത​​​ക​​​ള്‍ വ​​​ഴി​​​തെ​​​റ്റി​​​ക്കാ​​​നു​​​ള്ള പോ​​​ലീ​​​സി​​​ന്‍റെ ശ്ര​​​മ​​​മാ​​​ണ്. അ​​​തു തെ​​​ളി​​​യി​​​ക്കാ​​​നു​​​ള്ള രേ​​​ഖ​​​ക​​​ള്‍ കൈ​​​വ​​​ശ​​​മു​​​ണ്ടെ​​​ന്നു​​​മാ​​​ണ് രാ​​​ഹു​​​ലി​​​ന്‍റെ ഹ​​​ര്‍ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്ന​​​ത്.

Kerala

നടി ആക്രമണം: തിങ്കളാഴ്ച വിധി; ദിലീപിനും നിർണായക ദിനം, എട്ടു കുറ്റങ്ങൾ

കൊച്ചി: കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ യുവ നടിയെ ആക്രമിച്ച് ദ്യശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ തിങ്കളാഴ്ച വിധി പറയും. നടന്‍ ദിലീപ് കേസിലെ എട്ടാം പ്രതിയാണ്. കേസില്‍ എട്ട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് വിധി പറയുന്നത്.
2017 ഫെബ്രുവരി 17ന് അങ്കമാലി അത്താണിക്കു സമീപം യുവനടിയുടെ കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ച് അശ്ലീലവീഡിയോ പകര്‍ത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. തന്നെയും മറ്റൊരു നടിയെയും ചേര്‍ത്ത് അതിജീവിത ഗോസിപ്പുകള്‍ പ്രചരിപ്പിച്ചു എന്നു നടന്‍ ദിലീപ് സംശയിച്ചു. ഈ ബന്ധം ആദ്യ ഭാര്യയെ അറിയിച്ചതോടെ വിവാഹബന്ധം തകര്‍ന്നു. തുടര്‍ന്ന് ദിലീപ് ഭീഷണി മുഴക്കുകയും ഇരയുടെ കരിയര്‍ തകര്‍ക്കാന്‍ പല മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
അതിജീവിതയെ മാനസികമായി തളര്‍ത്താനും അപമാനിക്കാനും ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി ഗൂഢാലോചന നടത്തി. നടിയുടെ നഗ്‌ന ദൃശ്യങ്ങളും ലൈംഗിക പ്രവൃത്തികളും ചിത്രീകരിക്കാന്‍ നിര്‍ദേശിച്ചു. ഒന്നരക്കോടി രൂപ വാഗ്ദാനം നല്‍കി. 2013ല്‍ കൊച്ചിയിലെ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ചയെന്നും പോലീസ് കുറ്റപത്രത്തിൽ പറയുന്നു.

രഹസ്യവിചാരണ

2018 മാര്‍ച്ച് എട്ടിനാണ് കേസിന്‍റെ വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്. അതിജീവിതയുടെ ആവശ്യപ്രകാരം പ്രത്യേക വനിതാ ജഡ്ജിയെ കേസില്‍ വാദം കേള്‍ക്കാന്‍ ഹൈക്കോടതി നിയോഗിച്ചു. രഹസ്യ വിചാരണയാണ് നടന്നത്. പിന്നീട് സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തി രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു.
261 സാക്ഷികളെ വിസ്തരിച്ച കേസില്‍ 28 പേര്‍ കൂറുമാറിയിരുന്നു. ആദ്യ കുറ്റപത്രത്തിലെ ഏതാനും പേരെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി. ചിലര്‍ മാപ്പുസാക്ഷിയായിരുന്നു. ബലാത്സംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായ തടങ്കല്‍, ബലപ്രയോഗം, തെളിവ് നശിപ്പിക്കല്‍, അശ്ലീല ചിത്രമെടുക്കല്‍, പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ വി​ധി പ​റ​യാ​നാ​യി മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ വി​ധി പ​റ​യാ​നാ​യി മാ​റ്റി. ഉ​ത്ത​ര​വ് പി​ന്നീ​ടാ​യി​രി​ക്കും എ​ന്നാ​ണ് സൂ​ച​ന. സെ​ഷ​ൻ​സ് കോ​ട​തി​യി​ലെ അ​ട​ച്ചി​ട്ട കോ​ട​തി മു​റി​യി​ൽ ഒ​ന്ന​ര മ​ണി​ക്കൂ​ർ നേ​ര​ത്തെ വാ​ദ​മാ​ണ് പൂ​ർ​ത്തി​യാ​യ​ത്.

ഒ​രു രേ​ഖ കൂ​ടി ഹാ​ജ​രാ​ക്കാ​നാ​ണ് കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ എ​പ്പോ​ഴാ​ണ് വി​ധി വ​രു​ക എ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല. പ്രോ​സി​ക്യൂ​ഷ​നോ​ട് ഒ​രു രേ​ഖ കൂ​ടി ഹാ​ജ​രാ​ക്കാ​ൻ കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന് ഉ​ച്ച​ക്ക് ശേ​ഷ​മാ​യി​രി​ക്കു​മോ ഉ​ത്ത​ര​വ് എ​ന്ന​തി​ലും വ്യ​ക്ത​ത​യി​ല്ല.

അ​തേ സ​മ​യം, ഉ​ത്ത​ര​വ് വൈ​കു​മെ​ങ്കി​ൽ അ​റ​സ്റ്റ് ഉ​ണ്ടാ​കി​ല്ലെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ ഉ​റ​പ്പ് ന​ൽ​ക​ണ​മെ​ന്ന് പ്ര​തി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഉ​റ​പ്പ് ന​ൽ​കാ​നാ​വി​ല്ലെ​ന്ന് പ്രോ​സി​ക്യൂ​ട്ട​ർ മ​റു​പ​ടി ന​ൽ​കി. നി​ര​വ​ധി രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കാ​നു​ണ്ടെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​യാ​ൽ ഉ​ത്ത​ര​വ് ഇ​ന്നു​ണ്ടാ​കും. അ​ല്ലെ​ങ്കി​ൽ വ്യാ​ഴാ​ഴ്ച എ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന സൂ​ച​ന.

Latest News

Up