x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ലാ​ത്സം​ഗശ്ര​മം: അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി


Published: February 19, 2026 12:13 AM IST | Updated: February 19, 2026 12:13 AM IST

ന്യൂ​​ഡ​​ല്‍​ഹി: സ്ത്രീ​​യു​​ടെ മാ​​റി​​ട​​ത്തി​​ല്‍ സ്പ​​ര്‍​ശി​​ക്കു​​ന്ന​​തും പൈ​​ജാ​​മ​​യു​​ടെ ച​​ര​​ട് പൊ​​ട്ടി​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​തും"’ബ​​ലാ​​ത്സം​​ഗ ശ്ര​​മ​​മ​​ല്ല’എ​​ന്നു വി​​ധി​​ച്ച അ​​ല​​ഹ​​ബാ​​ദ് ഹൈ​​ക്കോ​​ട​​തി​​യു​​ടെ വി​​വാ​​ദ ഉ​​ത്ത​​ര​​വ് സു​​പ്രീം​​കോ​​ട​​തി റ​​ദ്ദാ​​ക്കി. ഇ​​ത്ത​​രം പ്ര​വൃ​​ത്തി ബ​​ലാ​​ത്സം​​ഗ ശ്ര​​മ​​മ​​ല്ല, മ​​റി​​ച്ച് അ​​തി​​നു​​ള്ള ത​​യ്യാ​​റെ​​ടു​​പ്പ് മാ​​ത്ര​​മാ​​ണെ​​ന്നാ​​യി​​രു​​ന്നു അ​​ല​​ഹ​​ബാ​​ദ് ഹൈ​​ക്കോ​​ട​​തി​​യു​​ടെ വി​​വാ​​ദ ഉ​​ത്ത​​ര​​വ്.

ഈ ​​പ്ര​​വൃ​​ത്തി കു​​റ്റ​​കൃ​​ത്യ​​മാ​​യി ക​​ണ​​ക്കാ​​ക്കു​​ന്നെ​​ങ്കി​​ലും കു​​റ​​ഞ്ഞ ശി​​ക്ഷ മാ​​ത്ര​​മേ ല​​ഭി​​ക്കു​​ക​​യു​​ള്ളൂ. ഹൈ​​ക്കോ​​ട​​തി ഉ​​ത്ത​​ര​​വ് റ​​ദ്ദാ​​ക്കി​​യ ചീ​​ഫ് ജ​​സ്റ്റീ​​സ് സൂ​​ര്യ​​കാ​​ന്ത്, ജ​​സ്റ്റീ​​സു​​മാ​​രാ​​യ ജോ​​യ്മ​​ല്യ ബാ​​ഗ്ചി, എ​​ന്‍.​​വി. അ​​ഞ്ജ​​രി​​യ എ​​ന്നി​​വ​​ര​​ട​​ങ്ങി​​യ ബെ​​ഞ്ച് പ്ര​​തി​​ക​​ള്‍​ക്കെ​​തി​​രേ പോ​​ക്‌​​സോ നി​​യ​​മ​​പ്ര​​കാ​​രം ചു​​മ​​ത്തി​​യി​​രു​​ന്ന ബ​​ലാ​​ത്സം​​ഗ ശ്ര​​മ​​ക്കു​​റ്റം പു​​നഃ​​സ്ഥാ​​പി​​ച്ചു. സ്ത്രീ​​ക​​ള്‍​ക്കെ​​തി​​രാ​​യ ലൈം​​ഗി​​ക കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ള്‍ കൈ​​കാ​​ര്യം ചെ​​യ്യു​​മ്പോ​​ള്‍ ജ​​ഡ്ജി​​മാ​​രി​​ല്‍ കൂ​​ടു​​ത​​ല്‍ സം​​വേ​​ദ​​ന​​ക്ഷ​​മ​​ത വേ​​ണ​​മെ​​ന്ന് സു​​പ്രീം​​കോ​​ട​​തി വ്യ​​ക്ത​​മാ​​ക്കി.

ഭ​​ര​​ണ​​ഘ​​ട​​നാ​​ത​​ത്വ​​ങ്ങ​​ള്‍ ശ​​രി​​യാ​​യി ന​​ട​​പ്പാ​​ക്കു​​ന്ന​തി​നൊ​പ്പം അ​​നു​​ക​​മ്പ​​യു​​ടെ​​യും സ​​ഹാ​​നു​​ഭൂ​​തി​​യു​​ടെ​​യും അ​​ന്ത​​രീ​​ക്ഷം വ​​ള​​ര്‍​ത്തി​​യെ​​ടു​​ക്കാ​നും ജ​​ഡ്ജി​​മാ​​ര്‍ ശ്ര​​മി​​ക്ക​​ണം. ഇ​​തി​​ന്‍റെ അ​​ഭാ​​വം നീ​​തി​​ന്യാ​​യ സ്ഥാ​​പ​​ന​​ങ്ങ​​ളെ അ​​വ​​യു​​ടെ യ​​ഥാ​​ര്‍​ഥ ക​​ട​​മ​​ക​​ള്‍ നി​​ര്‍​വ​​ഹി​​ക്കു​​ന്ന​​തി​​ല്‍നി​​ന്ന് ത​​ട​​യു​​മെ​​ന്നും വി​​ധി​ന്യാ​​യ​​ത്തി​​ല്‍ സു​​പ്രീം​​കോ​​ട​​തി വ്യ​​ക്ത​​മാ​​ക്കി.

Tags : Allahabad High Court Rape attempt Supreme Court verdict

Recent News

Up