Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Criticizes

സു​ര​ക്ഷ​യ്ക്ക് പോ​ലീ​സ് സ​ന്നാ​ഹ​വും വേ​ണ്ട; പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രു​ണ്ടാ​കും: വീ​ണാ ജോ​ർ​ജ്

പ​ത്ത​നം​തി​ട്ട : ചി​കി​ത്സാ പി​ഴ​വ് ആ​രോ​പി​ച്ച് പ്ര​തി​പ​ക്ഷം ന‌​ട​ത്തു​ന്ന പ്ര​തി​ഷേ​ധം വീ​ണാ ജോ​ര്‍​ജ് ത​ള്ളി. ത​ന്‍റെ സു​ര​ക്ഷ​യ്ക്ക് ഒ​രു പോ​ലീ​സ് സ​ന്നാ​ഹ​വും വേ​ണ്ട. പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രു​ണ്ടാ​കും. താ​നും ഇ​വി​ടെ ത​ന്നെ​യു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ്ര​തി​ഷേ​ധം ഭ​യ​ന്ന് ഓ​ടു​ന്ന ആ​ള​ല്ല​താ​ൻ. സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് മി​ക​ച്ച ചി​കി​ത്സ ന​ല്‍​കും. വീ​ഴ്ച ക​ണ്ടെ​ത്തി​യാ​ല്‍ ന​ട​പ​ടി ഉ​ണ്ടാ​കും. മ​നു​ഷ്യ സാ​ധ്യ​മാ​യ എ​ല്ലാ കാ​ര്യ​ങ്ങ​ളും ചെ​യ്യു​ന്നു​ണ്ട്. വീ​ട്ട​മ്മ​യു​ടെ വ​യ​റ്റി​ൽ ക​ത്രി​ക കു​ടു​ങ്ങി​യ സം​ഭ​വ​ത്തി​ല്‍ ഒ​രു ആ​രോ​ഗ്യ​മ​ന്ത്രി ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ളെ​ല്ലാം ചെ​യ്തി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ചി​കി​ത്സാ​പി​ഴ​വു​ക​ളി​ല്‍ പ്ര​തി​പ​ക്ഷ​വും മാ​ധ്യ​മ​ങ്ങ​ളും ശ​ബ്ദി​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്നും മ​ന്ത്രി ചോ​ദി​ച്ചു. ഹ​രി​പ്പാ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ഉ​ണ്ടാ​യ സം​ഭ​വം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നോ​യെ​ന്നും മ​ന്ത്രി മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് ചോ​ദി​ച്ചു.

Kerala

അ​യ്യ​പ്പ​ന്‍റെ വി​ഗ്ര​ഹം സ്വ​ർ​ണ​മാ​യി​രു​ന്നെ​ങ്കി​ൽ അ​തും അ​ടി​ച്ചു​മാ​റ്റി​യേ​നെ: കെ.​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ അ​യ്യ​പ്പ​ന്‍റെ വി​ഗ്ര​ഹം സ്വ​ർ​ണ​മാ​യി​രു​ന്നെ​ങ്കി​ൽ അ​തും ചി​ല​ർ അ​ടി​ച്ചു​മാ​റ്റി​യേ​നെ​യെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​മു​ര​ളീ​ധ​ര​ൻ. ശ​ബ​രി​മ​ല​യി​ൽ ന​ട​ത്തി​യ അ​യ്യ​പ്പ സം​ഗ​മം ധൂ​ർ​ത്താ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ന് 500 ക​ട്ടി​ലെ​ന്ന ക​ണ​ക്ക് ക​ണ്ടു. എ​ന്തി​നാ​ണ് അ​യ്യ​പ്പ സം​ഗ​മ​ത്തി​ന് ഇ​ത്ര​യും ക​ട്ടി​ൽ? കി​ട​ന്നു​റ​ങ്ങാ​നാ​ണോ എ​ല്ലാ​വ​രും അ​വി​ടേ​യ്ക്ക് പോ​യ​ത്. മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ന് ക​ച്ചേ​രി എ​ന്താ, ഗാ​ന​മേ​ള എ​ന്താ എ​ന്ന് അ​റി​യി​ല്ല.

വാ​സ​വ​ൻ രാ​ജി വ​യ്ക്ക​ണം. അ​തി​ൽ​ക്കു​റ​ഞ്ഞ ഒ​ത്തു​തീ​ർ​പ്പി​നും ഞ​ങ്ങ​ൾ ത​യാ​റ​ല്ല. നി​യ​മ​സ​ഭ​യി​ൽ തെ​റ്റാ​യ ക​ണ​ക്ക് കൊ​ടു​ത്ത​തി​ന് വാ​സ​വ​നെ​തി​രെ അ​വ​കാ​ശ ലം​ഘ​ന​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കാ​ൻ യു​ഡി​എ​ഫ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. 4000 പേ​ർ പ​ങ്കെ​ടു​ത്തു​വെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

എ​ന്നാ​ൽ 8000 പേ​ർ ഭ​ക്ഷ​ണം ക​ഴി​ച്ചു​വെ​ന്ന് പ​റ​യു​ന്ന ക​ണ​ക്ക് എ​ങ്ങ​നെ​യാ​ണ് ശ​രി​യാ​വു​ക. വീ​ര​പ്പ​ൻ ഇ​വ​രെ ക​ണ്ടാ​ൽ സാ​ഷ്ടാം​ഗം ന​മ​സ്ക​രി​ക്കു​മെ​ന്നും കെ. ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

National

അതിജീവിതയെ അപമാനിച്ച കേസ്: അഭിഭാഷകയ്ക്ക് കോടതിയുടെ വിമർശനം

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ഹു​​​ൽ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ലി​​​നെ​​​തി​​​രേ ബ​​​ലാ​​​ത്സം​​​ഗ പ​​​രാ​​​തി ന​​​ൽ​​​കി​​​യ അ​​​തി​​​ജീ​​​വി​​​ത​​​യ്ക്കെ​​​തി​​​രേ ഫേ​​​സ്ബു​​​ക്കി​​​ൽ കു​​​റി​​​പ്പി​​​ട്ട മ​​​ല​​​യാ​​​ളി അ​​​ഭി​​​ഭാ​​​ഷ​​​ക ദീ​​​പ ജോ​​​സ​​​ഫി​​​നെ രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ച് സു​​​പ്രീം​​​കോ​​​ട​​​തി.

ഒ​​​രു സ്ത്രീ​​​ക്ക് മ​​​റ്റൊ​​​രു സ്ത്രീ​​​ക്കെ​​​തി​​​രേ ഇ​​​ത്ത​​​ര​​​ത്തി​​​ൽ എ​​​ഴു​​​താ​​​ൻ എ​​​ങ്ങ​​​നെ സാ​​​ധി​​​ക്കു​​​മെ​​​ന്ന് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൂ​​​ര്യ​​​കാ​​​ന്ത്, ജ​​​സ്റ്റീ​​​സ് ജോ​​​യ്മ​​​ല്യ ബാ​​​ഗ്ജി എ​​​ന്നി​​​വ​​​രു​​​ടെ ബെ​​​ഞ്ച് ചോ​​​ദി​​​ച്ചു. ഒ​​​രു അ​​​ഭി​​​ഭാ​​​ഷ​​​ക​​​യി​​​ൽ​​​നി​​​ന്ന് ഇ​​​ത്ത​​​രം ന​​​ട​​​പ​​​ടി​​​ക​​​ൾ പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

ദീ​​​പ​​​യു​​​ടെ ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റി​​​നെ​​​തി​​​രേ കേ​​​ര​​​ള പോ​​​ലീ​​​സ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​രു​​​ന്നു. ഇ​​​തി​​​ൽ അ​​​റ​​​സ്റ്റ് ന​​​ട​​​പ​​​ടി ത​​​ട​​​യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണു ദീ​​​പ സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.

എ​​​ന്നാ​​​ൽ ഈ ​​​ആ​​​വ​​​ശ്യം നി​​​ഷേ​​​ധി​​​ച്ച കോ​​​ട​​​തി പ​​​രാ​​​തി​​​ക്കാ​​​രി​​​ക്ക് ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കാ​​​മെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി. അ​​​തി​​​ജീ​​​വി​​​ത​​​യു​​​ടെ ഭ​​​ർ​​​ത്താ​​​വ് ന​​​ൽ​​​കി​​​യ വി​​​വ​​​ര​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് കു​​​റി​​​പ്പെ​​​ന്നും അ​​​പ​​​മാ​​​നി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും ദീ​​​പ പ​​​റ​​​ഞ്ഞെ​​​ങ്കി​​​ലും സു​​​പ്രീം​​​കോ​​​ട​​​തി അ​​​ത് അം​​​ഗീ​​​ക​​​രി​​​ച്ചി​​​ല്ല.

Kerala

സ​ച്ചിദാ​ന​ന്ദ​ന്‍റെ വി​മ​ർ​ശ​ന​ങ്ങ​ൾ; രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ക​രി​വെ​ള്ളൂ​ർ മു​ര​ളി

തൃ​​​ശൂ​​​ർ: സം​​​സ്ഥാ​​​ന​​​ത്തു ഭ​​​ര​​​ണ​​​മാ​​​റ്റം ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞ സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി പ്ര​​​സി​​​ഡ​​​ന്‍റ കെ. ​​​സ​​​ച്ചി​​​ദാ​​​ന​​​ന്ദ​​​നെ രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ച് സം​​​ഗീ​​​ത​​​നാ​​​ട​​​ക അ​​​ക്കാ​​​ദ​​​മി സെ​​​ക്ര​​​ട്ട​​​റി ക​​​രി​​​വെ​​​ള്ളൂ​​​ർ മു​​​ര​​​ളി.

പ്ര​​​സം​​​ഗ​​​ങ്ങ​​​ളി​​​ലും പ്ര​​​തി​​​ക​​​ര​​​ണ​​​ങ്ങ​​​ളി​​​ലും ഓ​​​ർ​​​മ​​​യും യു​​​ക്തി​​​യും ന​​​ഷ്ട​​​മാ​​​കു​​​ന്നെ​​​ന്നു പ​​​ല​​​വ​​​ട്ടം പ​​​റ​​​ഞ്ഞി​​​ട്ടു​​​ള്ള സ​​​ച്ചി​​​ദാ​​​ന​​​ന്ദ​​​ന്‍റെ വി​​​ചി​​​ത്ര​​​മാ​​​യ പ്ര​​​തി​​​ക​​​ര​​​ണ​​​മാ​​​യി കേ​​​ര​​​ള​​​മി​​​തി​​​നെ ക​​​ണ​​​ക്കാ​​​ക്കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം ഫേ​​​സ്ബു​​​ക്കി​​​ൽ കു​​​റി​​​ച്ചു.

സി​​​പി​​​എം ന​​​ശി​​​ക്കാ​​​തി​​​രി​​​ക്കാ​​​ൻ കേ​​​ര​​​ള​​​ത്തി​​​ൽ തു​​​ട​​​ർ​​​ഭ​​​ര​​​ണം ല​​​ഭി​​​ക്കാ​​​തി​​​രി​​​ക്ക​​​ണ​​​മെ​​​ന്ന മു​​​ദ്രാ​​​വാ​​​ക്യം തു​​​ട​​​ങ്ങി​​​വ​​​ച്ച​​​ത് എം.​​​എ​​​ൻ. കാ​​​ര​​​ശേ​​​രി​​​യാ​​​ണ്. അ​​​തി​​​ന് ഇ​​​ക്കു​​​റി കൈ​​​പൊ​​​ക്കു​​​ന്ന​​​തു സ​​​ച്ചി​​​ദാ​​​ന​​​ന്ദ​​​നും സാ​​​റാ ജോ​​​സ​​​ഫു​​​മാ​​​ണ്. ഇ​​​ന്ന​​​ത്തെ കാ​​​ന്പ​​​യി​​​ൻ സ്വ​​​ഭാ​​​വം അ​​​ന്നു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. കോ​​​ടി​​​ക​​​ൾ മു​​​ട​​​ക്കി ക​​​ന​​​ഗോ​​​ലു​​​വി​​​നെ ഇ​​​റ​​​ക്കി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന് പ​​​ല അ​​​ട​​​രു​​​ക​​​ളു​​​ണ്ട്. സ​​​ർ​​​വേ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളും ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തെ ര​​​ക്ഷി​​​ക്കാ​​​നു​​​ള്ള ആ​​​ഹ്വാ​​​ന​​​വു​​​മൊ​​​ക്കെ അ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണ്.

ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തെ ത​​​ക​​​ർ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സി​​​നെ ഭ​​​ര​​​ണ​​​മേ​​​ൽ​​​പ്പി​​​ക്കു​​​ക​​​യെ​​​ന്ന​​​തു ബി​​​ജെ​​​പി ത​​​ന്ത്ര​​​മാ​​​ണ്. ഇ​​​തു തി​​​രി​​​ച്ച​​​റി​​​യാ​​​ൻ ശേ​​​ഷി​​​യു​​​ള്ള സ​​​ച്ചി​​​ദാ​​​ന​​​ന്ദ​​​നും സാ​​​റാ ജോ​​​സ​​​ഫും അ​​​റി​​​ഞ്ഞോ അ​​​റി​​​യാ​​​തെ​​​യോ ഗൂ​​​ഢ​​​പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​കു​​​ക​​​യാ​​​ണെ​​​ന്നും ക​​​രി​​​വെ​​​ള്ളൂ​​​ർ മു​​​ര​​​ളി കു​​​റി​​​ച്ചു.

National

അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പോ​ടെ രാ​ജ്യ​ത്തു​നി​ന്ന് ക​മ്യൂ​ണി​സ്റ്റ് ഭ​ര​ണം തു​ട​ച്ച് നീ​ക്ക​പ്പെ​ടും: അ​മി​ത് ഷാ

ന്യൂ​ഡ​ൽ​ഹി: അ​ടു​ത്ത നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പോ​ടെ രാ​ജ്യ​ത്തു നി​ന്ന് ക​മ്യൂ​ണി​സ്റ്റ് ഭ​ര​ണം തു​ട​ച്ച് നീ​ക്ക​പ്പെ​ടു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. ​കേ​ര​ള​ത്തി​ൽ മാ​ത്ര​മാ​ണ് ക​മ്യൂ​ണി​സ്റ്റ് ഭ​ര​ണം അ​വ​ശേ​ഷി​ക്കു​ന്ന​ത്.

അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​തി​നു മാ​റ്റ​മു​ണ്ടാ​കും. ത്രി​പു​ര​യി​ലും ബം​ഗാ​ളി​ലും ക​മ്യൂ​ണി​സം അ​വ​സാ​നി​ച്ചു. ക​മ്യൂ​ണി​സ​ത്തെ തു​ട​ച്ചു​നീ​ക്കാ​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത് ജ​ന​ങ്ങ​ൾ തു​ട​ക്കം ഇ​ട്ടു. ഛത്തീ​സ്ഗ​ഡി​നെ ചു​വ​ന്ന ഭീ​ക​ര​ത​യി​ൽ നി​ന്ന് മു​ക്ത​മാ​ക്കും.

ഛത്തീ​സ്ഗ​ഡ് ജ​ന​ത ത​ങ്ങ​ൾ​ക്കും ത​ങ്ങ​ളു​ടെ ആ​ശ​യ​ത്തി​നും പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​ന്നു​ണ്ട്. മാ​ർ​ച്ച്‌ 31 ഓ​ടെ രാ​ജ്യം ന​ക്സ​ൽ മു​ക്ത​മാ​കു​മെ​ന്നും അ​മി​ത് ഷാ ​വ്യ​ക്ത​മാ​ക്കി.

NRI

പ്ര​വാ​സി സ​മൂ​ഹ​ത്തോ​ടു​ള്ള അ​വ​ഗ​ണ​ന​യു​ടെ തു​ട​ർ​ച്ച; കേ​ന്ദ്ര ബ​ഡ​ജ​റ്റി​നെ വി​മ​ർ​ശി​ച്ച് പ്ര​വാ​സി വെ​ൽ​ഫ​യ​ർ

മ​നാ​മ: കേ​ര​ള​ത്തോ​ടും ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹ​ത്തോ​ടും നി​ല​നി​ർ​ത്തി പോ​രു​ന്ന ക​ടു​ത്ത അ​വ​ഗ​ണ​ന​യു​ടെ തു​ട​ർ​ച്ച മാ​ത്ര​മാ​ണ് കേ​ന്ദ്ര ബ​ജ​റ്റ് എ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ ആ​രോ​പി​ച്ചു. 

കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കും സം​സ്ഥാ​ന​ത്തി​ന്‍റെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ൾ​ക്കും ആ​ശ്വാ​സ​മാ​കു​ന്ന ഒ​രു പ്ര​ഖ്യാ​പ​ന​വും ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ല. രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യ്ക്ക് വ​ലി​യ സം​ഭാ​വ​ന ന​ൽ​കു​ന്ന പ്ര​വാ​സി​ക​ളെ പൂ​ർ​ണ​മാ​യും അ​വ​ഗ​ണി​ച്ച ബ​ജ​റ്റാ​ണ് ഇ​ത്ത​വ​ണ​യും അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

പ്ര​വാ​സി​ക്ഷേ​മം, പ്ര​വാ​സി പു​ന​ര​ധി​വാ​സം, സാ​മൂ​ഹി​ക സു​ര​ക്ഷ, പെ​ൻ​ഷ​ൻ, ഇ​ൻ​ഷു​റ​ൻ​സ്, തൊ​ഴി​ൽ ന​ഷ്ട​പ​രി​ഹാ​രം തു​ട​ങ്ങി പ്ര​വാ​സി സ​മൂ​ഹം അ​നു​ഭ​വി​ക്കു​ന്ന ദൈ​നം​ദി​ന വി​ഷ​യ​ങ്ങ​ളി​ൽ ഗൗ​ര​വ​ത്തി​ലു​ള​ള യാ​തൊ​രു ന​ട​പ​ടി​ക​ളും ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ത്ത​ത് പ്ര​വാ​സി സ​മൂ​ഹ​ത്തോ​ടു​ള്ള ഗു​രു​ത​ര​മാ​യ അ​നീ​തി​യാ​യി മാ​ത്ര​മേ വി​ല​യി​രു​ത്താ​ൻ ക​ഴി​യൂ​വെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ ആ​രോ​പി​ച്ചു.

Kerala

ബി​ജെ​പി​ക്ക് അ​ക്കൗ​ണ്ട് തു​റ​ക്കാ​ൻ ക​ഴി​യി​ല്ല; തു​റ​ക്കാ​ൻ പ​റ്റു​ന്ന​ത് ബാ​ങ്ക് അ​ക്കൗ​ണ്ട് മാ​ത്രം: കെ.​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര ബ​ജ​റ്റി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​മു​ര​ളീ​ധ​ര​ന്‍. ബ​ജ​റ്റി​ൽ കേ​ര​ള​ത്തെ തീ​ർ​ത്തും അ​വ​ഗ​ണി​ച്ചു. ​കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ട അ​തി​വേ​ഗ റെ​യി​ൽ, എ​യിം​സ്, റ​ബ​ർ ക​ർ​ഷ​ക​ർ​ക്കു​ള്ള താ​ങ്ങു​വി​ല തു​ട​ങ്ങി​യ ആ​നു​കൂ​ല്യ​ങ്ങ​ളൊ​ന്നും കേ​ന്ദ്ര ബ​ജ​റ്റി​ലി​ല്ല.

കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളോ​ട് ബി​ജെ​പി എം​പി​മാ​ർ മാ​പ്പ് പ​റ​യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​നി ഇ​വി​ടെ വ​ന്ന് വാ​ച​ക ക​സ​റ​ത്ത് ന​ട​ത്ത​രു​ത്. എ​യിം​സ് എ​വി​ടെ സ്ഥാ​പി​ക്കും എ​ന്ന​താ​യി​രു​ന്നു ച​ർ​ച്ച. കേ​ര​ളാ നി​യ​മ​സ​ഭ​യി​ൽ ബി​ജെ​പി​ക്ക് അ​ക്കൗ​ണ്ട് തു​റ​ക്കാ​ൻ ക​ഴി​യി​ല്ല.

ബാ​ങ്ക് അ​ക്കൗ​ണ്ട് മാ​ത്ര​മേ തു​റ​ക്കാ​ൻ ക​ഴി​യൂ​വെ​ന്ന് മ​ന​സി​ലാ​ക്കി​യ​പ്പോ​ഴാ​ണ് ബ​ജ​റ്റി​ൽ സം​സ്ഥാ​ന​ത്തെ ത​ഴ​ഞ്ഞ​ത്. ഇ​ങ്ങേ​യ​റ്റ​ത്ത് ഇ​ങ്ങ​നെ ഒ​രു സം​സ്ഥാ​നം ഉ​ണ്ടെ​ന്നു​പോ​ലും കേ​ന്ദ്ര​ത്തി​ന് അ​റി​യാ​ത്ത അ​വ​സ്ഥ​യാ​ണ് ഇ​പ്പോ​ഴു​ള്ള​തെ​ന്നും കെ.​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

 

Kerala

കേ​ന്ദ്ര ധ​ന​മ​ന്ത്രി കേ​ര​ള​ത്തെ മ​റ​ന്നു; രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര ബ​ജ​റ്റി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. രാ​ജ്യ​ത്തി​ന്‍റെ ഭൂ​പ​ട​ത്തി​ൽ കേ​ര​ളം ഉ​ണ്ടെ​ന്ന് ത​ന്നെ കേ​ന്ദ്ര ധ​ന​മ​ന്ത്രി മ​റ​ന്നു. ബ​ജ​റ്റി​ൽ കേ​ര​ള​ത്തി​ന് യാ​തൊ​രു പ​രി​ഗ​ണ​ന​യും കി​ട്ടി​യി​ല്ല. കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള കേ​ന്ദ്ര മ​ന്ത്രി​മാ​ർ മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്ഥാ​നം ദീ​ർ​ഘ​കാ​ല​മാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന എ​യിം​സ്, റെ​യി​ൽ​വേ വി​ക​സ​ന​ത്തി​നാ​യു​ള്ള ഏ​ഴ് അ​തി​വേ​ഗ ഇ​ട​നാ​ഴി​ക​ൾ, വി​ഴി​ഞ്ഞം തു​റ​മു​ഖ വി​ക​സ​ന​ത്തി​നാ​യു​ള്ള പ്ര​ത്യേ​ക പാ​ക്കേ​ജ് എ​ന്നി​വ​യെ​ല്ലാം ത​ഴ​യ​പ്പെ​ട്ടു. ഫി​നാ​ൻ​സ് ക​മ്മീ​ഷ​ൻ വി​ഹി​തം ഉ​യ​ർ​ത്ത​ണ​മെ​ന്ന ആ​വ​ശ്യം നി​രാ​ക​രി​ച്ചു.

41 ശ​ത​മാ​നം വി​ഹി​ത​മെ​ന്ന നി​ല​വി​ലെ സ്ഥി​തി തു​ട​രാ​ൻ തീ​രു​മാ​നി​ച്ച​ത് ഫെ​ഡ​റ​ൽ ത​ത്വ​ങ്ങ​ളെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന ന​ട​പ​ടി​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ഈ ​ബ​ജ​റ്റ് കോ​ർ​പ​റേ​റ്റു​ക​ളെ കൊ​ഴു​പ്പി​ക്കാ​നും സാ​ധാ​ര​ണ​ക്കാ​രെ കൂ​ടു​ത​ൽ ദാ​രി​ദ്ര്യ​ത്തി​ലേ​ക്ക് ത​ള്ളി വി​ടു​ന്ന​തി​നു​മു​ള്ള ന​യ​രേ​ഖ​യാ​ണ്.

കേ​ന്ദ്ര വി​ഹി​ത​മാ​യ ഡി​വി​സി​ബി​ൾ പൂ​ളി​ൽ നി​ന്നും കേ​ര​ള​ത്തി​ന് അ​ർ​ഹ​മാ​യ​ത് ന​ൽ​കു​ന്നി​ല്ലെ​ന്നു മാ​ത്ര​മ​ല്ല റ​വ​ന്യൂ ഡെ​ഫി​സി​റ്റ് ഗ്രാ​ന്‍റു​ക​ൾ തു​ട​രേ​ണ്ട​തി​ല്ലെ​ന്ന തീ​രു​മാ​നം വ​ഴി സം​സ്ഥാ​ന​ത്തി​ന്‍റെ സാ​മ്പ​ത്തി​ക അ​ടി​ത്ത​റ ത​ക​ർ​ക്കാ​നാ​ണ് കേ​ന്ദ്രം ശ്ര​മി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ന്‍റെ ധാ​തു​സ​മ്പ​ത്ത് കൈ​ക്ക​ലാ​ക്കാ​നു​ള്ള കേ​ന്ദ്ര​ത്തി​ന്‍റെ നീ​ക്കം അ​ത്യ​ന്തം അ​പ​ക​ട​ക​ര​മാ​ണ്.

എ​ന്നാ​ൽ കേ​ന്ദ്ര ബ​ജ​റ്റി​ലെ പ്ര​ഖ്യാ​പ​നം സ്വ​കാ​ര്യ കു​ത്ത​ക​ക​ൾ​ക്ക് ഖ​ന​ന​ത്തി​ന് വ​ഴി​യൊ​രു​ക്കു​ന്ന ന​യ​മാ​ണ്. പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ർ​ശ​ന വ്യ​വ​സ്ഥ​ക​ൾ പോ​ലും റ​ദ്ദാ​ക്കി​ക്കൊ​ണ്ട് പാ​രി​സ്ഥി​തി​കാ​നു​മ​തി ന​ൽ​കു​ന്ന​ത് വേ​ഗ​ത്തി​ലാ​ക്കി സ്വ​കാ​ര്യ മേ​ഖ​ല​യെ സ​ഹാ​യി​ക്കാ​നാ​ണ് കേ​ന്ദ്ര നീ​ക്കം.

വി​ഴി​ഞ്ഞം, ച​വ​റ, കൊ​ച്ചി എ​ന്നി​വ​യെ ബ​ന്ധി​പ്പി​ച്ച് പൊ​തു​മേ​ഖ​ല​യി​ൽ ഒ​രു ധാ​തു ഇ​ട​നാ​ഴി സ്ഥാ​പി​ക്കു​മെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. സം​സ്ഥാ​ന​ത്തി​ന്‍റെ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​ക്ക് ക​ട​ക​വി​രു​ദ്ധ​മാ​യി സ്വ​കാ​ര്യ കു​ത്ത​ക​ൾ​ക്ക് ധാ​തു​സ​മ്പ​ത്ത് വി​ട്ടു​കൊ​ടു​ക്കു​ന്ന കേ​ന്ദ്ര നീ​ക്കം അ​പ​ക​ട​ക​ര​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

National

നയരൂപീകരണത്തിൽ മോശം ഏകോപനം; ബജറ്റിനു മുന്നോടിയായി കേന്ദ്രത്തെ വിമർശിച്ച് കോണ്‍ഗ്രസ്


ന്യൂ​​​ഡ​​​ൽ​​​ഹി: ബ​​​ജ​​​റ്റ് അ​​​വ​​​ത​​​ര​​​ണ​​​ത്തി​​​നു ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ശേ​​​ഷം മാ​​​ത്രം ജി​​​ഡി​​​പി​​​യും ഉ​​​പ​​​ഭോ​​​ക്തൃ വി​​​ല സൂ​​​ചി​​​ക (സി​​​പി​​​ഐ) ശ്രേ​​​ണി​​​യും പു​​​തു​​​താ​​​യി പു​​​റ​​​ത്തി​​​റ​​​ക്കു​​​മെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി കേ​​​ന്ദ്ര​​​ത്തി​​​നെ​​​തി​​​രേ വി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി കോ​​​ണ്‍ഗ്ര​​​സ്. ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ഉ​​​ട​​​ൻ​​​ത​​​ന്നെ ഈ ​​​മാ​​​റ്റ​​​ങ്ങ​​​ൾ​​​ക്ക​​​നു​​​സൃ​​​ത​​​മാ​​​യി ബ​​​ജ​​​റ്റ് സം​​​ഖ്യ​​​ക​​​ൾ പു​​​ന​​​ര​​​വ​​​ലോ​​​ക​​​നം ചെ​​​യ്യ​​​പ്പെ​​​ടു​​​മോ​​​യെ​​​ന്നു ചോ​​​ദി​​​ച്ച എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജ​​​യ്റാം ര​​​മേ​​​ശ് ഇ​​​ത് ന​​​യ​​​രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ലെ മോ​​​ശം ഏ​​​കോ​​​പ​​​ന​​​മാ​​​ണ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്ന​​​തെ​​​ന്നും വി​​​മ​​​ർ​​​ശി​​​ച്ചു.

2026-27 മു​​​ത​​​ൽ 2030-31 സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം വ​​​രെ​​​യു​​​ള്ള കാ​​​ലാ​​​വ​​​ധി പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കെ​​​ടു​​​ക്കു​​​ന്ന 16-ാമ​​​ത് സാ​​​ന്പ​​​ത്തി​​​ക ക​​​മ്മീ​​​ഷ​​​ന്‍റെ ശി​​​പാ​​​ർ​​​ശ​​​ക​​​ൾ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ച പ്ര​​​ഖ്യാ​​​പ​​​നം ധ​​​ന​​​മ​​​ന്ത്രി ഇ​​​ന്നു ബ​​​ജ​​​റ്റി​​​ൽ പ്ര​​​ഖ്യാ​​​പി​​​ക്കു​​​മെ​​​ന്നും കേ​​​ന്ദ്രം ശേ​​​ഖ​​​രി​​​ക്കു​​​ന്ന നി​​​കു​​​തി​​​വ​​​രു​​​മാ​​​ന​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള പ​​​ങ്ക് നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ബ​​​ജ​​​റ്റ് പ്ര​​​ഖ്യാ​​​പ​​​നം സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ ഉ​​​ത്ക​​​ണ്ഠ​​​യോ​​​ടെ കാ​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ജ​​​യ്റാം എ​​​ക്സി​​​ലെ പോ​​​സ്റ്റി​​​ൽ പ​​​റ​​​ഞ്ഞു. എ​​​ന്നാ​​​ൽ ബ​​​ജ​​​റ്റി​​​ൽ മ​​​റ്റു ര​​​ണ്ട് ആ​​​ശ​​​ങ്ക​​​ക​​​ൾ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ആ​​​ദ്യ​​​മാ​​​യി, ബ​​​ജ​​​റ്റി​​​ന്‍റെ ഒ​​​രു​​​പാ​​​ട് സം​​​ഖ്യ​​​ക​​​ൾ ജി​​​ഡി​​​പി​​​യു​​​ടെ നി​​​ശ്ചി​​​ത ശ​​​ത​​​മാ​​​ന​​​മാ​​​യാ​​​യി​​​രി​​​ക്കും അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ക. ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​തി​​​ന് 26 ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ശേ​​​ഷം മാ​​​ത്രം, ഫെ​​​ബ്രു​​​വ​​​രി 27ന് 2022-23 ​​​അ​​​ടി​​​സ്ഥാ​​​ന​​​വ​​​ർ​​​ഷ​​​മാ​​​ക്കി പു​​​തി​​​യ​​​തും പ​​​രി​​​ഷ്ക​​​രി​​​ച്ച​​​തു​​​മാ​​​യ ജി​​​ഡി​​​പി ശ്രേ​​​ണി പു​​​റ​​​ത്തു​​​വി​​​ടും. ഇ​​​തി​​​നാ​​​ൽ​​​ത്ത​​​ന്നെ ഇ​​​ന്ന് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന ബ​​​ജ​​​റ്റ് സം​​​ഖ്യ​​​ക​​​ൾ ഉ​​​ട​​​ൻ ത​​​ന്നെ പു​​​ന​​​ര​​​വ​​​ലോ​​​ക​​​ന​​​ത്തി​​​നു വി​​​ധേ​​​യ​​​മാ​​​കു​​​മോ​​​യെ​​​ന്ന് ജ​​​യ്റാം ചോ​​​ദി​​​ച്ചു.

ര​​​ണ്ടാ​​​മ​​​താ​​​യി, 2024നെ ​​​അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യു​​​ള്ള പു​​​തി​​​യ സി​​​പി​​​ഐ ശ്രേ​​​ണി ഫെ​​​ബ്രു​​​വ​​​രി 12ന് ​​​പു​​​റ​​​ത്തി​​​റ​​​ങ്ങു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്. ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ളു​​​ടെ വി​​​ല​​​യി​​​ലെ വി​​​ഹി​​​ത​​​ത്തി​​​ൽ പു​​​തി​​​യ ശ്രേ​​​ണി പ്ര​​​കാ​​​രം വ​​​ലി​​​യ കു​​​റ​​​വു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. ഇ​​​ങ്ങ​​​നെ​​​യാ​​​ണ് കാ​​​ര്യ​​​ങ്ങ​​​ളെ​​​ങ്കി​​​ൽ ബ​​​ജ​​​റ്റ് സം​​​ഖ്യ​​​ക​​​ളി​​​ലും അ​​​തി​​​ന്‍റെ ആ​​​ഘാ​​​ത​​​മു​​​ണ്ടാ​​​കും.

മൊ​​​ത്ത വ്യാ​​​പാ​​​ര വി​​​ല സൂ​​​ചി​​​ക​​​യും (ഡ​​​ബ്ല്യു​​​പി​​​ഐ) പു​​​ന​​​ര​​​വ​​​ലോ​​​ക​​​ന​​​ത്തി​​​ന് വി​​​ധേ​​​യ​​​മാ​​​യി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. കു​​​റ​​​ച്ചു മാ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ള്ളി​​​ൽ അ​​​തും പ​​​ര​​​സ്യ​​​മാ​​​ക്ക​​​പ്പെ​​​ടു​​​മെ​​​ന്ന് ക​​​രു​​​തു​​​ന്ന​​​പ്പെ​​​ടു​​​ന്നു. എ​​​ങ്ങ​​​നെ​​​യാ​​​ണെ​​​ങ്കി​​​ലും ഇ​​​ത് ന​​​യ​​​രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ലെ മോ​​​ശം ഏ​​​കോ​​​പ​​​ന​​​മാ​​​ണെ​​​ന്നും ജ​​​യ്റാം കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

Kerala

ബ​ജ​റ്റി​ൽ കൊ​ച്ചി​ക്ക് നി​രാ​ശ; ധ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ക്കു​മെ​ന്ന് മേ​യ​ർ

കൊ​ച്ചി: സം​സ്ഥാ​ന ബ​ജ​റ്റി​ൽ കൊ​ച്ചി​ക്ക് യാ​തൊ​രു പ​രി​ഗ​ണ​ന​യു​മി​ല്ലെ​ന്ന് മേ​യ​ർ മി​നി​മോ​ൾ. കൊ​ച്ചി മെ​ട്രോ​യു​ടെ ര​ണ്ടാം​ഘ​ട്ട വി​ക​സ​ന​ത്തി​നാ​യി 79 കോ​ടി രൂ​പ ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച​ത് സ്വാ​ഗ​താ​ർ​ഹ​മാ​ണ്. കൊ​ച്ചി​യു​ടെ വി​ക​സ​ന സാ​ധ്യ​ത​ക​ൾ​ക്ക് ഊ​ർ​ജം ന​ൽ​കു​ന്ന ഒ​രു പ​ദ്ധ​തി​യും പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

ഏ​റ്റ​വും കൂ​ടു​ത​ൽ വ​രു​മാ​നം എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ നി​ന്നാ​ണെ​ന്ന് ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ ധ​ന​മ​ന്ത്രി സൂ​ചി​പ്പി​ച്ചി​രു​ന്നു. പ​ക്ഷേ അ​തി​നു ആ​നു​പാ​തി​ക​മാ​യ പ​ദ്ധ​തി​യോ തു​ക​യോ അ​നു​വ​ദി​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. ഈ ​കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി മ​ന്ത്രി. കെ.​എ​ൻ.​ബാ​ല​ഗോ​പാ​ലി​ന് ക​ത്ത​യ​ക്കും.

ഓ​പ്പ​റേ​ഷ​ൻ ബ്രേ​ക്ക് ത്രൂ ​പ​ദ്ധ​തി​ക്കാ​യി നാ​മ​മാ​ത്ര​മാ​യ തു​ക​യാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ക​നാ​ൽ ന​വീ​ക​ര​ണ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​നാ​ലു​ക​ൾ​ക്കു​ള്ള തു​ക അ​നു​വ​ദി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടാ​ത്ത ക​നാ​ലു​ക​ൾ പ​ശ്ചി​മ​കൊ​ച്ചി​യി​ല​ട​ക്കം ഇ​നി​യു​മു​ണ്ട്.

അ​വ​യ്ക്കാ​യി തു​ക അ​നു​വ​ദി​ക്കു​മെ​ന്ന് ക​രു​തി​യെങ്കിലും അ​തു​ണ്ടാ​യി​ല്ല. ന​ഗ​ര​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യ അ​റ്റ്ലാ​ന്‍റി​സ് ഓ​വ​ർ ബ്രി​ഡ്‌​ജ്, വാ​തു​രു​ത്തി ഓ​വ​ർ ബ്രി​ഡ്‌​ജ്, നാ​ൽ​പ​ത​ടി റോ​ഡ്, ഗോ​ശ്രീ മാ​മം​ഗ​ലം റോ​ഡ് എ​ന്നി​വ​യ​ട​ക്ക​മു​ള്ള പ്ര​ധാ​ന റോ​ഡു​ക​ൾ​ക്കു തു​ക വ​ക​യി​രു​ത്തി​യി​ട്ടി​ല്ലെ​ന്ന് മേ​യ​ർ പ​റ​ഞ്ഞു.

 

Kerala

ഇങ്ങനെയൊരു വി​​​​ദ്യാ​​​​ഭ്യാ​​​​സമ​​​​ന്ത്രിയുടെ കാലത്ത് പഠിക്കേണ്ടി വന്നത് കു​​​​ട്ടി​​​​ക​​​ളുടെ ഗതികേട്!: വിമർശനവുമായി വി.​ഡി.​ സ​തീ​ശ​ൻ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മ​​​​ന്ത്രി വി.​​​​ ശി​​​​വ​​​​ൻ​​​​കു​​​​ട്ടി​​​​ക്കെ​​​​തി​​​​രേ പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി.​​​​ സ​​​​തീ​​​​ശ​​​​ൻ. ഇ​​​​ന്ന​​​​ലെ കോ​​​​ണ്‍​ഗ്ര​​​​സ് ന​​​​ട​​​​ത്തി​​​​യ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് മാ​​​​ർ​​​​ച്ചി​​​​ൽ പ​​​​ങ്കെ​​​ടു​​​ത്തു പ്ര​​​​സം​​​​ഗി​​​​ക്ക​​​​വെ​​​​യാ​​​​ണു മ​​​​ന്ത്രി​​​​ക്കെ​​​​തി​​​​രേ സ​​​​തീ​​​​ശ​​​​ൻ ആ​​​​ഞ്ഞ​​​​ടി​​​​ച്ച​​​​ത്.

ശി​​​​വ​​​​ൻ​​​​കു​​​​ട്ടി വി​​​​ദ്യാ​​​​ഭ്യാ​​​​സമ​​​​ന്ത്രി ആ​​​​യി​​​​രി​​​​ക്കു​​​​ന്പോ​​​​ൾ സ്കൂ​​​​ളി​​​​ൽ പ​​​​ഠി​​​​ക്കേ​​​​ണ്ട ഗ​​​​തി​​​​കേ​​​​ടാ​​​​ണു ന​​​​മ്മു​​​​ടെ കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കു​​​​ള്ള​​​​ത്. നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ അ​​​​ണ്ട​​​​ർ​​​​വെ​​​​യ​​​​ർ പു​​​​റ​​​​ത്തു കാ​​​​ണി​​​​ച്ചു ഡെ​​​​സ്കി​​​​നു മു​​​​ക​​​​ളി​​​​ൽ ക​​​​യ​​​​റി നി​​​​ന്ന് അ​​​​സം​​​​ബ​​​​ന്ധം പ​​​​റ​​​​ഞ്ഞ ഒ​​​​രു​​​​ത്ത​​​​നാ​​​​ണു പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തി​​​​നു ക്ലാ​​​​സ് എ​​​​ടു​​​​ക്കാ​​​​ൻ വ​​​​രു​​​​ന്ന​​​​തെ​​​​ന്നും വി.​​​​ഡി.​​​​സ​​​​തീ​​​​ശ​​​​ൻ ആഞ്ഞടിച്ചു. ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ർ​​​​ണ​​​​ക്കൊ​​​​ള്ള​​​​യി​​​​ൽ ദേ​​​​വ​​​​സ്വം മ​​​​ന്ത്രി രാ​​​​ജി​​​​വ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടാ​​​​യി​​​​രു​​​​ന്നു കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്‍റെ സ​​​​മ​​​​രം.

സോ​​​​ണി​​​​യ ഗാ​​​​ന്ധി​​​​യെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നാ​​​​ണു വി.​​​​ ശി​​​​വ​​​​ൻ​​​​കു​​​​ട്ടി നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​ത്. ഇ​​​​ത്ര​​​​യും വി​​​​വ​​​​ര​​​​ദോ​​​​ഷി​​​​ക​​​​ളെ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള ഒ​​​​രു മ​​​​ന്ത്രി​​​​സ​​​​ഭ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ച​​​​രി​​​​ത്ര​​​​ത്തി​​​​ലി​​​​ല്ല. നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ അ​​​​സം​​​​ബ​​​​ന്ധം പ​​​​റ​​​​യു​​​​ന്ന​​​​വ​​​​ർ മ​​​​ന്ത്രി​​​​മാ​​​​രാ​​​​യി​​​​രി​​​​ക്കാ​​​​ൻ യോ​​​​ഗ്യ​​​​ര​​​​ല്ല. വാ​​​​ർ​​​​ത്ത വ​​​​രു​​​​മെ​​​​ന്നു ക​​​​ണ്ടാ​​​​ൽ എ​​​​ന്തും വാ​​​​യി​​​​ൽനി​​​​ന്നു വ​​​​രും. പ​​​​ഠി​​​​ക്കു​​​​ന്ന നമ്മുടെ കു​​​​ട്ടി​​​​ക​​​​ളെ ഓ​​​​ർ​​​​ത്ത് സ​​​​ങ്ക​​​​ട​​​​പ്പെ​​​​ടു​​​​ന്നു. എ​​​​ക്സൈ​​​​സ് വ​​​​കു​​​​പ്പാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ങ്കി​​​​ൽ ബോ​​​​ധ​​​​മി​​​​ല്ലെ​​​​ന്നെ​​​​ങ്കി​​​​ലും പ​​​​റ​​​​യാ​​​​മാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും സ​​​​തീ​​​​ശ​​​​ൻ പ​​​​റ​​​​ഞ്ഞു.

ഏ​​​​തു മാ​​​​ള​​​​ത്തി​​​​ൽ പോ​​​​യി ഒ​​​​ളി​​​​ച്ചാ​​​​ലും സ്വ​​​​ർ​​​​ണ​​​​ക്കൊ​​​​ള്ള​​​​ക്കാ​​​​രെ പു​​​​റ​​​​ത്തു​​​​കൊ​​​​ണ്ടു​​​​വ​​​​രും. ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ൽ ഇ​​​​പ്പോ​​​​ഴു​​​​ള്ള​​​​തു വ്യാ​​​​ജ ദ്വാ​​​​ര​​​​പാ​​​​ല​​​​ക ശി​​​​ല്പമാ​​​​ണ്. അ​​​​തി​​​​ൽ സ്വ​​​​ർ​​​​ണം പൂ​​​​ശി ത​​​​ട്ടി​​​​പ്പു ന​​​​ട​​​​ത്താ​​​​നാ​​​​ണ് ദേ​​​​വ​​​​സ്വം പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി​​​​രു​​​​ന്ന പി.​​​​എ​​​​സ്. പ്ര​​​​ശാ​​​​ന്തും മ​​​​ന്ത്രി വി.​​​​എ​​​​ൻ.​​​​ വാ​​​​സ​​​​വ​​​​നും ശ്ര​​​​മി​​​​ച്ച​​​​തെ​​​​ന്നും സതീശൻ പ​​​​റ​​​​ഞ്ഞു.

കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് സ​​​​ണ്ണി ജോ​​​​സ​​​​ഫ് മാ​​​​ർ​​​​ച്ച് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. നേ​​​​താ​​​​ക്ക​​​​ളാ​​​​യ ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല, കെ. ​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ൻ, എം.​​​​എം ഹ​​​​സ​​​​ൻ, എ.​​​​പി. അ​​​​നി​​​​ൽ​​​​കു​​​​മാ​​​​ർ, പി.​​​​സി. വി​​​​ഷ്ണു​​​​നാ​​​​ഥ്, തി​​​​രു​​​​വ​​​​ഞ്ചൂ​​​​ർ രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ, വി.​​​​എ​​​​സ്. ശി​​​​വ​​​​കു​​​​മാ​​​​ർ, എം.​​​​എ. വാ​​​​ഹി​​​​ദ്, എ​​​​ൻ. ​​​​ശ​​​​ക്ത​​​​ൻ, പാ​​​​ലോ​​​​ട് ര​​​​വി, ശ​​​​ര​​​​ത്ച​​​​ന്ദ്ര​​​​ പ്ര​​​​സാ​​​​ദ്, പ​​​​ന്ത​​​​ളം സു​​​​ധാ​​​​ക​​​​ര​​​​ൻ, ചെ​​​​റി​​​​യാ​​​​ൻ ഫി​​​​ലി​​​​പ്പ് എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.

Kerala

സാ​ബു എം. ​ജേ​ക്ക​ബ് ജ​ന​ങ്ങ​ളോ​ട് മാ​പ്പ് പ​റ​യ​ണം: മു​ഹ​മ്മ​ദ് ഷി​യാ​സ്

കൊ​ച്ചി: എ​ൻ​ഫോ​ഴ്സ​സ്മെ​ന്‍റ് ഡ​യ​റ​ക്ട‌​റേ​റ്റി​ന്‍റെ (ഇ​ഡി) നോ​ട്ടീ​സ് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് തു​റ​ന്ന് സ​മ്മ​തി​ച്ച ട്വ​ന്‍റി 20 പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റ് സാ​ബു എം. ​ജേ​ക്ക​ബ് ജ​ന​ങ്ങ​ളോ​ട് മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ്. ഇ​ഡി കേ​സി​ൽ നി​ന്ന് ര​ക്ഷ​പെ​ടാ​നാ​ണ് പാ​ർ​ട്ടി​യെ എ​ൻ​ഡി​എ പാ​ള​യ​ത്തി​ൽ എ​ത്തി​ച്ച​തെ​ന്ന് ഇ​തോ​ടെ വ്യ​ക്ത​മാ​യി.

ആ​ത്മാ​ഭി​മാ​ന​മു​ള്ള​വ​ർ ഇ​നി​യും ട്വ​ന്‍റി 20യി​ൽ അ​വ​ശേ​ഷി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ പാ​ർ​ട്ടി വി​ട്ട് പു​റ​ത്ത് വ​ര​ണം. ഇ​ഡി അ​ട​ക്ക​മു​ള്ള കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ ഉ​പ​യോ​ഗി​ച്ച് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ചാ​ക്കി​ട്ട് പി​ടി​ത്ത​വും ഭ​ര​ണം പി​ടി​ച്ചെ​ടു​ക്ക​ലും ന​ട​ത്തു​ന്ന ബി​ജെ​പി കേ​ര​ള​ത്തി​ലും അ​തേ വ​ഴി​ക​ൾ പ​രീ​ക്ഷി​ക്കു​ക​യാ​ണ്.

ജ​യി​ലി​ൽ കി​ട​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​ണ് സാ​ബു എം. ​ജേ​ക്ക​ബ് പാ​ർ​ട്ടി​യെ ബി​ജെ​പി​ക്ക് അ​ടി​യ​റ വ​ച്ച​തെ​ന്നും ഷി​യാ​സ് ആ​രോ​പി​ച്ചു. പി.​ടി.​തോ​മ​സി​നെ​തി​രാ​യ സാ​ബു​വി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ പു​ച്‌ഛി​ച്ച് ത​ള്ളു​മെ​ന്നും മു​ഹ​മ്മ​ദ് ഷി​യാ​സ് പ​റ​ഞ്ഞു.

Kerala

മൂ​ന്ന് പ​ത്മ പു​ര​സ്കാ​ര​ങ്ങ​ൾ സ്വാ​ഗ​തം ചെ​യ്യു​ന്നു; വെ​ള്ളാ​പ്പ​ള്ളി​യെ പ​രോ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: പ​ത്മ​ഭൂ​ഷ​ൺ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യ എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ പ​രോ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ.

മൂ​ന്ന് പ​ത്മ പു​ര​സ്കാ​ര​ങ്ങ​ൾ സ്വാ​ഗ​തം ചെ​യ്യു​ന്നു, പ​ത്മ പു​ര​സ്കാ​ര​ങ്ങ​ൾ രാ​ഷ്ട്രീ​യ​നേ​ട്ട​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല. വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ, മ​മ്മൂ​ട്ടി, വി​മ​ലാ മേ​നോ​ൻ എ​ന്നി​വ​രു​ടെ മൂ​ന്ന് പു​ര​സ്കാ​ര​ങ്ങ​ളും അം​ഗീ​ക​രി​ക്കു​ന്നു. എ​ന്നാ​ൽ, മ​റ്റ് പു​ര​സ്‌​കാ​ര​ങ്ങ​ളെ​ക്കു​റി​ച്ച് പ​റ​യാ​നി​ല്ല. ദു​രു​ദ്ദേ​ശ​ങ്ങ​ൾ ജ​നം മ​ന​സി​ലാ​ക്കു​മെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ശ​ശി ത​രൂ​രി​ന്‍റെ സി​പി​എം പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കും അ​ദ്ദേ​ഹം മ​റു​പ​ടി ന​ൽ​കി. അ​ദ്ദേ​ഹ​ത്തെ പോ​ലെ അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന നേ​താ​വ് മു​ങ്ങു​ന്ന ക​പ്പ​ലി​ൽ ക​യ​റു​മെ​ന്ന് സാ​മാ​ന്യ​ബോ​ധ​മു​ള്ള ആ​രും വി​ശ്വ​സി​ക്കി​ല്ലെ​ന്ന് മു​ര​ളീ​ധ​ര​ൻ പ​രി​ഹ​സി​ച്ചു.

ക്യാ​പ്റ്റ​ൻ അ​ട​ക്കം മു​ങ്ങാ​ൻ പോ​കു​ന്ന ക​പ്പ​ലാ​ണ്. ഏ​പ്രി​ൽ ഒ​ന്നാം തി​യ​തി മാ​ത്രം പ​റ​യാ​നാ​കു​ന്ന കാ​ര്യം. കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യി​ൽ ത​രൂ​രി​ന് അ​ഭി​പ്രാ​യ​വ്യ​ത്യാ​സം ഉ​ണ്ടാ​കാം. മ​ഹാ പ​ഞ്ചാ​യ​ത്തി​ൽ ത​രൂ​രി​ന്‍റെ പേ​ര് പ​രാ​മ​ർ​ശി​ക്കാ​ത്ത​തി​ൽ അ​ദ്ദേ​ഹ​ത്തി​ന് പ്ര​യാ​സ​മു​ണ്ടാ​യി​ട്ടു​ണ്ട്.

രാ​ഹു​ൽ ഗാ​ന്ധി​ക്ക് എ​ഴു​തി ന​ൽ​കി​യ പേ​രു​ക​ളാ​ണ് വാ​യി​ച്ച​ത്. രാ​ഹു​ൽ ഗാ​ന്ധി മ​നഃ​പൂ​ർ​വം പേ​ര് ഒ​ഴി​വാ​ക്കി​യി​ട്ടി​ല്ല. ത​രൂ​രി​ന് പ്ര​യാ​സം ഉ​ണ്ടാ​യാ​ൽ ഗൗ​ര​വ​മാ​യി പാ​ർ​ട്ടി കാ​ണും. ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ൽ രാ​ഹു​ൽ ഗാ​ന്ധി നേ​രി​ട്ട് ത​രൂ​രു​മാ​യി സം​സാ​രി​ക്കും.

അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​യാ​സം പ​രി​ഹ​രി​ക്കും. ഫു​ൾ​ടൈം രാ​ഷ്ട്രീ​യ​ക്കാ​ര​ൻ അ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തെ വേ​ദ​നി​പ്പി​ക്കു​ന്ന​ത്. ത​ങ്ങ​ൾ​ക്കൊ​ന്നും ഇ​ത് പ്ര​ശ്ന​മ​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

National

കുട്ടികളെ നായ ആക്രമിച്ചാൽ ഉത്തരവാദിത്വം ഏൽക്കുമോയെന്നു മൃഗസ്നേഹികളോടു സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: തെ​രു​വ് നാ​യ വി​ഷ​യ​ത്തി​ൽ മൃ​ഗ​സ്നേ​ഹി​ക​ളെ വീ​ണ്ടും വി​മ​ർ​ശി​ച്ച് സു​പ്രീം​കോ​ട​തി. തെ​രു​വ് നാ​യ​ക​ളെ പി​ടി​കൂ​ടാ​ൻ പോ​യ മു​ൻ​സി​പ്പ​ൽ ജീ​വ​ന​ക്കാ​രെ നാ​യ സ്നേ​ഹി​ക​ളാ​യ അ​ഭി​ഭാ​ഷ​ക​ർ ആ​ക്ര​മി​ച്ച​ത് എ​ത്ര മോ​ശ​ക​ര​മാ​യ കാ​ര്യ​മാ​ണെ​ന്നു കോ​ട​തി ചോ​ദി​ച്ചു. തെ​രു​വ് നാ​യ്ക്ക​ൾ പ്ര​ത്യേ​കത​രം വൈ​റ​സ് വാ​ഹ​ക​രാ​ണെ​ന്നും കോ​ട​തി പ​രാ​മ​ർ​ശി​ച്ചു.

എ​ന്നാ​ൽ, പ​രി​സ്ഥി​തി​യു​ടെ നി​ല​നി​ൽ​പ്പി​നും പാ​മ്പു​ക​ളെ പോ​ലെ​യു​ള്ള ജീ​വി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​ത് ത​ട​യു​ന്ന​തും നാ​യ്ക​ൾ കാ​ര​ണ​മാ​ണെ​ന്നാ​ണ് മൃ​ഗ​സ്നേ​ഹി​ക​ളു​ടെ വാ​ദം. അ​തി​നാ​ൽ തെ​രു​വ് നാ​യ്ക്ക​ളെ നി​ല​നി​ർ​ത്ത​ണ​മെ​ന്നും പ​രി​സ്ഥി​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​മാ​യ​തി​നാ​ൽ ആ​ലോ​ചി​ച്ച് തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും മൃ​ഗ​സ്നേ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തി​നു മ​റു​പ​ടി​യാ​യി, നാ​യ​ക​ൾ ഒ​ൻ​പ​തു വ​യ​സു​ള്ള കു​ട്ടി​യെ ആ​ക്ര​മി​ച്ചാ​ൽ ആ​രാ​യി​രി​ക്കും ഉ​ത്ത​ര​വാ​ദി​യെ​ന്നും ഇ​വ​യ്ക്കു ഭ​ക്ഷ​ണം ന​ൽ​കു​ന്ന സം​ഘ​ട​ന ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റ​ടു​ക്കു​മോ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു. ഈ ​വി​ഷ​യ​ത്തി​ൽ ത​ങ്ങ​ൾ ക​ണ്ണ​ട​ച്ച് ഇ​രി​ക്ക​ണോ​യെ​ന്നും സു​പ്രീം​കോ​ട​തി ആ​രാ​ഞ്ഞു. നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റാ​ലും മ​ര​ണ​മു​ണ്ടാ​യാ​ലും അ​വ​ർ ഉ​ത്ത​ര​വാ​ദി​ക​ളാ​യി​രി​ക്ക​ണം. അ​വ​യെ നി​ങ്ങ​ളു​ടെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക, അ​വി​ടെ സൂ​ക്ഷി​ക്കു​ക. എ​ന്തി​നാ​ണ് അ​വ​യെ ചു​റ്റി​ന​ട​ന്ന് ക​ടി​ക്കാ​ൻ വി​ടു​ന്ന​ത്? -കോ​ട​തി ചോ​ദി​ച്ചു.

എ​ബി​സി നി​യ​മ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ൽ ദ​യ​നീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ട്ടു എ​ന്ന് പ​റ​ഞ്ഞ സു​പ്രീം​കോ​ട​തി എ​ല്ലാ സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളെ​യും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ് മ​രി​ച്ച പു​രു​ഷ​നും സ്ത്രീ​ക്കും കു​ട്ടി​ക്കും ന​ൽ​കാ​ൻ ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട സ​ർ​ക്കാരു​ക​ൾ​ക്കു ക​ന​ത്ത ന​ഷ്ട​പ​രി​ഹാ​രം ചു​മ​ത്തു​മെ​ന്നും സു​പ്രീം ​കോ​ട​തി ബെ​ഞ്ച് പ​റ​ഞ്ഞു.

National

ഇ​ൻ​ഡോ​ർ മ​ലി​ന​ജ​ല ദു​ര​ന്തം; ജ​ന​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെ​യ്ത​ത് വെ​ള്ള​മ​ല്ല, വി​ഷ​മെന്ന് രാ​ഹു​ൽ ഗാ​ന്ധി

ഇ​ൻ​ഡോ​ർ: മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ലെ മ​ലി​ന​ജ​ല ദു​ര​ന്ത​ത്തി​ൽ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ജ​ന​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെ​യ്ത​ത് വെ​ള്ള​മ​ല്ല, വി​ഷ​മാ​ണെ​ന്നും അ​ധി​കൃ​ത​ർ കും​ഭ​ക​ർ​ണ​നെ പോ​ലെ ഉ​റ​ങ്ങു​ക​യാ​ണെ​ന്നും രാ​ഹു​ൽ പ്ര​തി​ക​രി​ച്ചു.

എ​ങ്ങ​നെ​യാ​ണ് മ​ലി​ന​ജ​ലം ക​ല​ർ​ന്ന​തെ​ന്നും എ​പ്പോ​ഴാ​ണ് ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തെ​ന്നും രാ​ഹു​ൽ ഗാ​ന്ധി ചോ​ദി​ച്ചു. പാ​വ​ങ്ങ​ൾ മ​രി​ക്കു​മ്പോ​ൾ പ​തി​വു​പോ​ലെ മോ​ദി മി​ണ്ടാ​തി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

പാ​വ​ങ്ങ​ൾ നി​സ​ഹാ​യ​രാ​യി നി​ൽ​ക്കു​ക​യാ​ണ്. ഇ​തി​നി​ടെ ഹൃ​ദ​യ ശൂ​ന്യ​രാ​യ നേ​താ​ക്ക​ൾ മോ​ശം പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി​ജെ​പി​യു​ടെ ഡ​ബി​ൾ എ​ൻ​ജി​ൻ സ​ർ​ക്കാ​ർ ആ​ണ് സം​ഭ​വ​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ക​ൾ. മ​ധ്യ​പ്ര​ദേ​ശ് ദു​ർ​ഭ​ര​ണ​ത്തി​ന്‍റെ കേ​ന്ദ്ര​മാ​യി മാ​റി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

National

രാഹുലിന്‍റെ വിദേശ സന്ദർശനത്തെ വിമർശിച്ച് ബിജെപി

ന്യൂ​​​ഡ​​​ൽ​​​ഹി: പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ ശൈ​​​ത്യ​​​കാ​​​ല സ​​​മ്മേ​​​ള​​​നം പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ലോ​​​ക്സ​​​ഭ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി വി​​​ദേ​​​ശ​​​ത്തേ​​​ക്ക്.

ഇ​​​ന്ത്യ​​​ൻ പ്ര​​​വാ​​​സി​​​ക​​​ളു​​​മാ​​​യി സം​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​നും ജ​​​ർ​​​മ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ലെ മ​​​ന്ത്രി​​​മാ​​​രെ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി രാ​​​ഹു​​​ൽ 15 മു​​​ത​​​ൽ 20 വ​​​രെ ജ​​​ർ​​​മ​​​നി സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​മെ​​​ന്ന് ഇ​​​ന്ത്യ​​​ൻ ഓ​​​വ​​​ർ​​​സീ​​​സ് കോ​​​ണ്‍ഗ്ര​​​സ് (ഐ​​​ഒ​​​സി) അ​​​റി​​​യി​​​ച്ചു.

പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ ശൈ​​​ത്യ​​​കാ​​​ല സ​​​മ്മേ​​​ള​​​ന​​​ത്തി​​​നിടെ ലോ​​​ക്സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് വി​​​ദേ​​​ശ​​​ത്തേ​​​ക്കു പോ​​​കു​​​ന്ന​​​തി​​​നെ ബി​​​ജെ​​​പി വി​​​മ​​​ർ​​​ശി​​​ച്ചു. രാ​​​ഹു​​​ലി​​​നെ വി​​​ദേ​​​ശ് നാ​​​യകനെ​​​ന്നും പ​​​ര്യ​​​ട​​​നനേ​​​താ​​​വെ​​​ന്നു​​​മാ​​​ണ്’ ബി​​​ജെ​​​പി വ​​​ക്താ​​​വാ​​​യ ഷെ​​​ഹ്സാ​​​ദ് പൂ​​​ന​​​വാ​​​ല പ​​​രി​​​ഹ​​​സി​​​ച്ച​​​ത്. ഒ​​​രി​​​ക്ക​​​ൽ​​​ക്കൂ​​​ടി വി​​​ദേ​​​ശ് നാ​​​യ​​​ക്- അ​​​ദ്ദേ​​​ഹം എ​​​ന്തി​​​ൽ മി​​​ക​​​ച്ച​​​താ​​​ണോ അ​​​തു ചെ​​​യ്യു​​​ന്നു​​​വെ​​​ന്നും ബി​​​ഹാ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നി​​​ട​​​യി​​​ലും രാ​​​ഹു​​​ൽ വി​​​ദേ​​​ശ​​​ത്താ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ഷെ​​​ഹ്സാ​​​ദ് എ​​​ക്സി​​​ൽ കു​​​റി​​​ച്ചു.

അ​​​തേ​​​സ​​​മ​​​യം, രാ​​​ഹു​​​ലി​​​ന്‍റെ വി​​​ദേ​​​ശ ​​​സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തെ വി​​​മ​​​ർ​​​ശി​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ കോ​​​ണ്‍ഗ്ര​​​സ് തി​​​രി​​​ച്ച​​​ടി​​​ച്ചു. മോ​​​ദി​​​ജി അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ജോ​​​ലി​​​യു​​​ടെ പ​​​കു​​​തി സ​​​മ​​​യ​​​വും രാ​​​ജ്യ​​​ത്തി​​​നു പു​​​റ​​​ത്താ​​​ണെ​​​ന്നും ലോ​​​ക്സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വി​​​ന്‍റെ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നെ​​​ക്കു​​​റി​​​ച്ച് എ​​​ന്തു​​​കൊ​​​ണ്ടാ​​​ണ് അ​​​വ​​​ർ ചോ​​​ദ്യ​​​ങ്ങ​​​ളു​​​യ​​​ർ​​​ത്തു​​​ന്ന​​​തെ​​​ന്നും പ്രി​​​യ​​​ങ്ക ഗാ​​​ന്ധി എം​​​പി പാ​​​ർ​​​ല​​​മെ​​​ന്‍റി​​​നു​​​പു​​​റ​​​ത്ത് മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് പ്ര​​​തി​​​ക​​​രി​​​ച്ചു.

രാ​​​ഹു​​​ലി​​​ന്‍റെ ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കു ബി​​​ജെ​​​പി​​​ക്ക് ഉ​​​ത്ത​​​ര​​​മി​​​ല്ലാ​​​ത്ത​​​പ്പോ​​​ൾ അ​​​വ​​​രു​​​ടെ ഏ​​​ക പോം​​​വ​​​ഴി അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പ്ര​​​തി​​​ച്ഛാ​​​യ​​​യ്ക്കു ക​​​ള​​​ങ്കം വ​​​രു​​​ത്തു​​​ക​​​യെ​​​ന്ന​​​താ​​​ണെ​​​ന്ന് കോ​​​ണ്‍ഗ്ര​​​സ് എം​​​പി ഗൗ​​​ര​​​വ് ഗൊ​​​ഗോ​​​യി​​​യും പ​​​റ​​​ഞ്ഞു.

Latest News

Up