തിരുവനന്തപുരം: കേന്ദ്ര ബജറ്റിനെ രൂക്ഷമായി വിമർശിച്ച് കോണ്ഗ്രസ് നേതാവ് കെ.മുരളീധരന്. ബജറ്റിൽ കേരളത്തെ തീർത്തും അവഗണിച്ചു. കേരളം ആവശ്യപ്പെട്ട അതിവേഗ റെയിൽ, എയിംസ്, റബർ കർഷകർക്കുള്ള താങ്ങുവില തുടങ്ങിയ ആനുകൂല്യങ്ങളൊന്നും കേന്ദ്ര ബജറ്റിലില്ല.
കേരളത്തിലെ ജനങ്ങളോട് ബിജെപി എംപിമാർ മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു. ഇനി ഇവിടെ വന്ന് വാചക കസറത്ത് നടത്തരുത്. എയിംസ് എവിടെ സ്ഥാപിക്കും എന്നതായിരുന്നു ചർച്ച. കേരളാ നിയമസഭയിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ കഴിയില്ല.
ബാങ്ക് അക്കൗണ്ട് മാത്രമേ തുറക്കാൻ കഴിയൂവെന്ന് മനസിലാക്കിയപ്പോഴാണ് ബജറ്റിൽ സംസ്ഥാനത്തെ തഴഞ്ഞത്. ഇങ്ങേയറ്റത്ത് ഇങ്ങനെ ഒരു സംസ്ഥാനം ഉണ്ടെന്നുപോലും കേന്ദ്രത്തിന് അറിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും കെ.മുരളീധരൻ പറഞ്ഞു.
Tags : K. Muraleedharan congress criticizes Union Budget