x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​വാ​സി സ​മൂ​ഹ​ത്തോ​ടു​ള്ള അ​വ​ഗ​ണ​ന​യു​ടെ തു​ട​ർ​ച്ച; കേ​ന്ദ്ര ബ​ഡ​ജ​റ്റി​നെ വി​മ​ർ​ശി​ച്ച് പ്ര​വാ​സി വെ​ൽ​ഫ​യ​ർ


Published: February 3, 2026 03:58 PM IST | Updated: February 3, 2026 03:59 PM IST

മ​നാ​മ: കേ​ര​ള​ത്തോ​ടും ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹ​ത്തോ​ടും നി​ല​നി​ർ​ത്തി പോ​രു​ന്ന ക​ടു​ത്ത അ​വ​ഗ​ണ​ന​യു​ടെ തു​ട​ർ​ച്ച മാ​ത്ര​മാ​ണ് കേ​ന്ദ്ര ബ​ജ​റ്റ് എ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ ആ​രോ​പി​ച്ചു. 

കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കും സം​സ്ഥാ​ന​ത്തി​ന്‍റെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ൾ​ക്കും ആ​ശ്വാ​സ​മാ​കു​ന്ന ഒ​രു പ്ര​ഖ്യാ​പ​ന​വും ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ല. രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യ്ക്ക് വ​ലി​യ സം​ഭാ​വ​ന ന​ൽ​കു​ന്ന പ്ര​വാ​സി​ക​ളെ പൂ​ർ​ണ​മാ​യും അ​വ​ഗ​ണി​ച്ച ബ​ജ​റ്റാ​ണ് ഇ​ത്ത​വ​ണ​യും അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

പ്ര​വാ​സി​ക്ഷേ​മം, പ്ര​വാ​സി പു​ന​ര​ധി​വാ​സം, സാ​മൂ​ഹി​ക സു​ര​ക്ഷ, പെ​ൻ​ഷ​ൻ, ഇ​ൻ​ഷു​റ​ൻ​സ്, തൊ​ഴി​ൽ ന​ഷ്ട​പ​രി​ഹാ​രം തു​ട​ങ്ങി പ്ര​വാ​സി സ​മൂ​ഹം അ​നു​ഭ​വി​ക്കു​ന്ന ദൈ​നം​ദി​ന വി​ഷ​യ​ങ്ങ​ളി​ൽ ഗൗ​ര​വ​ത്തി​ലു​ള​ള യാ​തൊ​രു ന​ട​പ​ടി​ക​ളും ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ത്ത​ത് പ്ര​വാ​സി സ​മൂ​ഹ​ത്തോ​ടു​ള്ള ഗു​രു​ത​ര​മാ​യ അ​നീ​തി​യാ​യി മാ​ത്ര​മേ വി​ല​യി​രു​ത്താ​ൻ ക​ഴി​യൂ​വെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ ആ​രോ​പി​ച്ചു.

K-Rail Survey

പ്ര​വാ​സി​ക​ളു​ടെ ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ രാ​ജ്യ​ത്തേ​ക്ക് എ​ത്തു​ന്ന വി​ദേ​ശ​നാ​ണ്യ​ത്തി​ന് അ​ർ​ഹ​മാ​യ അം​ഗീ​കാ​ര​വും പ​രി​ഗ​ണ​ന​യും ന​ൽ​കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും കേ​ര​ള​ത്തെ​യും രാ​ജ്യ​ത്തെ പ്ര​വാ​സി സ​മൂ​ഹ​ത്തെ​യും അ​വ​ഗ​ണി​ക്കു​ന്ന ഇ​ത്ത​രം സ​മീ​പ​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ച്ച് രാ​ജ്യ​ത്തി​ന്‍റെ മു​ഴു​വ​ൻ ജ​ന​ത​യെ​യും ഒ​ന്നാ​യി ക​ണ്ടു കൊ​ണ്ടു​ള്ള ക്ഷേ​മ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ബ​ജ​റ്റി​ൽ ഉ​ൾ​ക്കൊ​ള്ളി​ക്ക​ണമെന്നും പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : Pravasi Welfare Union Budget Criticizes Bahrain

Recent News

Up