NRI
മനാമ: ബഹ്റനിലെ സാമൂഹിക സാംസ്കാരിക സേവന മേഖലകളിൽ സജീവമായി പ്രവർത്തിച്ചുവരുന്ന പ്രവാസി വെൽഫെയറിന്റെ 2026–27 കാലഘട്ടത്തേക്കുള്ള പ്രസിഡന്റായി മജീദ് തണലിനെ പ്രവാസി വെൽഫെയർ പ്രതിനിധി സമ്മേളനത്തിൽ നിന്ന് തെരഞ്ഞെടുത്തു.
ബഹ്റനിലെ പ്രമുഖ ബിസിനസുകാരനും സാമൂഹിക സാംസ്കാരിക സേവന മേഖലകളിൽ സജീവ സാന്നിധ്യവുമായ മജീദ് തണൽ കോഴിക്കോട് പയ്യോളി സ്വദേശിയാണ്. ജനറൽ സെക്രട്ടറിയായി വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന കോട്ടയം എരുമേലി സ്വദേശി ആഷിക്കും തെരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡന്റുമാരായി ഷാഹുൽ ഹമീദ് വെന്നിയൂർ, ബദറുദ്ദീൻ പൂവാർ എന്നിവരെയും സെക്രട്ടറിമാരായി ജോഷി ജോസഫ് അടൂർ, സി.എം. മുഹമ്മദ് അലി, ഇർഷാദ് കോട്ടയം, സബീന അബ്ദുൽ ഖാദർ എന്നിവരെയും തെരഞ്ഞെടുത്തു. അനസ് കാഞ്ഞിരപ്പള്ളിയാണ് ട്രഷറർ.
2026 - 27 പ്രവർത്തന കാലയളവിലേക്കുള്ള പ്രവാസി വെൽഫെയർ എക്സിക്യൂട്ടീവ് അംഗങ്ങളായി അബ്ദുള്ള കുറ്റ്യാടി, രാജീവ് നാവായിക്കുളം, ജമാൽ ഇരിങ്ങൽ, അജ്മൽ ഹുസൈൻ, ഷിജിന ആഷിക്, അഡ്വ. ഷഫ്ന ത്വയ്യിബ്, സാജിർ ഇരിക്കൂർ, അനിൽ കുമാർ, സിറാജ് പള്ളിക്കര എന്നിവരെയും പ്രവാസി വെൽഫെയർ ജനറൽ ബോഡിയിൽ നിന്ന് തെരഞ്ഞെടുത്തു.
പ്രവാസി സെന്ററിൽ നടന്ന പ്രവാസി വെൽഫെയർ പ്രതിനിധി സമ്മേളനത്തിനും തെരഞ്ഞെടുപ്പിനും റസാക്ക് പാലേരി നേതൃത്വം നൽകി. ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ച പ്രവാസി വെൽഫെയർ പ്രതിനിധി സമ്മേളനത്തിൽ സി. എം. മുഹമ്മദലി സംഘടനാ റിപ്പോർട്ടും ഇർഷാദ് കോട്ടയം പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
എസ്ഐആർ വോട്ടർ പട്ടിക പരിഷ്കരണം: ജനാധിപത്യന് മേലുള്ള ഭീഷണി എന്ന വിഷയത്തിലുള്ള പ്രമേയം ജോഷി ജോസഫ് അവതരിപ്പിച്ചു.
NRI
മനാമ: 10, 12 ക്ലാസുകളിൽ വിജയം നേടുന്ന കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റിൻ അംഗങ്ങളുടെ കുട്ടികൾക്കായി എല്ലാ വര്ഷവും നല്കിവരുന്ന കെപിഎ എഡ്യൂക്കേഷൻ എക്സലൻസ് അവാർഡുകൾ സമ്മാനിച്ചു.
ബഹ്റനിലും കേരളത്തിലും പഠിച്ച 32 കുട്ടികളാണ് 2025ലെ കെപിഎ എഡ്യൂക്കേഷൻ എക്സലൻസ് അവാർഡിന് അർഹരായത്. ബഹ്റനിൽ പഠിച്ച കുട്ടികൾ നേരിട്ടും നാട്ടിൽ പഠിച്ച കുട്ടികളുടെ രക്ഷിതാക്കളും ബഹ്റിൻ ക്രിസ്റ്റൽ പാലസ് ഹോട്ടലിൽ വച്ച് സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങിൽ വച്ച് വിശിഷ്ടാതിഥികളിൽ നിന്നും അവാർഡുകൾ ഏറ്റുവാങ്ങി.
കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ അധ്യക്ഷനായ ചടങ്ങ് പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് കെ.ജി. ബാബുരാജൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്കൂൾ ബഹ്റിൻ പ്രിൻസിപ്പാൾ പളനിസ്വാമി, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ ഗോപിനാഥൻ മേനോൻ എന്നിവർ വിശിഷ്ടാതിഥികളായും പങ്കെടുത്തു.
NRI
മനാമ: കഴിഞ്ഞ ദിവസം വിടപറഞ്ഞ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ പരിസ്ഥിതി ബോധത്തിന്റെ ജനാധിപത്യവത്കരണത്തിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞനായിരുന്നു എന്ന് പ്രവാസി വെൽഫെയർ സെക്രട്ടറിയേറ്റ് അനുസ്മരിച്ചു.
പശ്ചിമഘട്ട മലനിരകളിലെ പാരിസ്ഥിതിക ദുർബല മേഖലകളെ പറ്റിയുള്ള മുന്നറിയിപ്പിലൂടെയാണ് പരിസ്ഥിതി ശാസ്ത്രജ്ഞനായ ഗാഡ്ഗിൽ കേരളത്തിന് സുപരിചിതനായത്. പരിസ്ഥിതി സൗഹൃദത്തിലൂന്നിയ വികസന കാഴ്ചപ്പാടാണ് അദ്ദേഹം മുന്നോട്ട് വച്ചത്.
പ്രകൃതിയുടെ അവകാശവും മനുഷ്യന്റെ ഉത്തരവാദിത്വവുമെന്ന ആശയത്തെ ആധാരമാക്കി പ്രവർത്തിച്ച അദ്ദേഹം പരിസ്ഥിതി ബോധത്തിന്റെ ജനാധിപത്യവത്കരണത്തിന് വഴിയൊരുക്കിയ മഹാനായ മനുഷ്യസ്നേഹി ആയിരുന്നു എന്ന് അനുസ്മരണത്തിൽ അധ്യക്ഷത വഹിച്ച് സംസാരിച്ച പ്രവാസി വെൽഫെയർ പ്രസിഡന്റ് മജീദ് തണൽ പറഞ്ഞു.
രാജ്യത്തിന്റെ പരിസ്ഥിതി നയങ്ങളിലും ഗവേഷണങ്ങളിലും പ്രധാന പങ്കുവഹിച്ച അദ്ദേഹം പ്രകൃതി സംരക്ഷണ ചിന്തയുടെ പ്രചരണത്തിന് സമൂഹത്തെ ഉണർത്തുകയായിരുന്നു.
മനുഷ്യവികസനവും പ്രകൃതി സംരക്ഷണവും തമ്മിലുള്ള സമത്വം മുന്നോട്ടുവച്ചതിലൂടെ ഗാഡ്ഗിൽ ശാസ്ത്രീയ ലോകത്ത് വിശ്വാസ്യത നേടിയിരുന്നു. വെസ്റ്റേൺഘട്ട പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പഠനങ്ങളും റിപ്പോർട്ടുകളും പൊതുചർച്ചകൾക്കു വഴിതെളിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാഡ്ഗിലിന്റെ നിര്യാണം പരിസ്ഥിതി ശാസ്ത്രത്തിനും പരിസ്ഥിതി പോരാട്ടങ്ങൾക്കും വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ ചിന്തകളും പാഠങ്ങളും വരുംതലമുറകളിലെ ഗവേഷകരെയും പരിസ്ഥിതി പ്രവർത്തകരെയും പ്രചോദിപ്പിക്കുമെന്ന് തുടർന്ന് സംസാരിച്ച പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി ആഷിക് എരുമേലി അനുസ്മരിച്ചു.
ഷാഹുൽ ഹമീദ് വെന്നിയൂർ, സബീന അബ്ദുൽ ഖാദർ, ഇർഷാദ് കോട്ടയം, സി എം മുഹമ്മദലി ബദറുദ്ദീൻ പൂവാർ എന്നിവർ സംസാരിച്ചു.
NRI
മനാമ: ബഹ്റിൻ ദേശീയ ദിനത്തോട് അനുബന്ധിച്ച് കൊല്ലം പ്രവാസി അസോസിയേഷന്റെ വനിതാ വിഭാഗമായ പ്രവാസിശ്രീ സ്ത്രീകൾക്കായി എകദിന വിനോദയാത്ര സംഘടിപ്പിച്ചു.
50 ഓളം പ്രവാസിശ്രീ അംഗങ്ങളും കുട്ടികളും പങ്കെടുത്തു. പ്രവാസ ജീവിതത്തിലെ തിരക്കുകൾക്കിടയിൽ മാനസിക ഉല്ലാസത്തിനും സൗഹൃദം പുതുക്കുന്നതിനുമായാണ് യാത്ര സംഘടിപ്പിച്ചത്.
രാവിലെ 9.30ന് അൻഡലൂസ് ഗാർഡൻസിന് സമീപത്തുനിന്ന് പ്രവാസിശ്രീ കോഓർഡിനേറ്ററും സെൻട്രൽ കമ്മിറ്റി അംഗവുമായ രഞ്ജിത് ആർ. പിള്ള, കെപിഎ സെക്രട്ടറിയേറ്റ് അംഗങ്ങളായ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞു, സെക്രട്ടറി അനിൽകുമാർ, സെൻട്രൽ കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു ആരംഭിച്ച യാത്ര അൽ ഫത്തേഹ് ഗ്രാൻഡ് മോസ്ക് സന്ദർശനത്തോടെയാണ് തുടങ്ങിയത്.
NRI
മനാമ: ബഹ്റിൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി കൊല്ലം പ്രവാസി അസോസിയേഷൻ മുഹറഖ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹിദ്ദ് പ്രദേശത്തെ വിവിധ ലേബർ ക്യാമ്പുകളിൽ മധുരവിതരണം സംഘടിപ്പിച്ചു.
പ്രവാസി സഹോദരങ്ങളുമായി ആഘോഷത്തിന്റെ സന്തോഷം പങ്കിടുകയും സഹജീവിതത്തിന്റെ കരുതലും ഐക്യവും പ്രകടിപ്പിക്കുകയും ചെയ്യുന്ന ഈ പരിപാടി കെപിഎയുടെ സാമൂഹിക പ്രതിബദ്ധതയുടെ തെളിവായി മാറി.
NRI
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ മനാമ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്റിൻ ദേശീയ ദിനത്തോട് അനുബന്ധിച്ചു മനാമ അൽ ഹിലാൽ മെഡിക്കൽ സെന്ററിൽ സംഘടിപ്പിച്ച മെഡിക്കൽ അവയർനസ് ക്ലാസും മെഡിക്കൽ ക്യാമ്പും ശ്രദ്ധേയമായി.
140-ൽ പരം പ്രവാസികൾ പ്രയോജനപ്പെടുത്തിയ മെഡിക്കൽ ക്യാമ്പ് കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ് മുഖ്യാതിഥിയായി പങ്കെടുത്തു.
മെഡിക്കൽ അവയർനസ് ക്ലാസിൽ അൽ ഹിലാൽ ഹോസ്പിറ്റൽ ഇന്റേണൽ മെഡിസിൻ ഡോക്ടർ നൗഫൽ നാസറുദ്ദീൻ കാർഡിയാക് & ലൈഫ് സ്റ്റൈൽ രോഗസംബന്ധമായി സംസാരിക്കുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ഉണ്ടായി.
International
മനാമ: ബഹ്റനിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച 15 പേര് അറസ്റ്റിൽ. വിവിധ രാജ്യക്കാരായ 15 പേരെയാണ് കേസിൽ അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് 1,35,000 ബഹ്റിൻ ദിനാറിലധികം മൂല്യം വരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് എവിഡൻസിലെ മയക്കുമരുന്ന് നിയന്ത്രണ വിഭാഗം, കസ്റ്റംസ് അഫയേഴ്സ്, എയർ കാർഗോ വിഭാഗങ്ങളുമായി സഹകരിച്ച് നടത്തിയ വിവിധ ഓപ്പറേഷനുകളിലാണ് ഇവർ പിടിയിലായത്.
പിടിയിലായത് 21നും 33നും ഇടയിൽ പ്രായമുള്ളവരാണ്. മയക്കുമരുന്ന് വിൽപനയും കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ച ഉടൻതന്നെ പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
NRI
മനാമ: ബഹ്റിൻ എകെസിസിയുടെ അക്ഷരക്കൂട്ടം ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ് ഉദ്ഘാടനം ചെയ്തു. എകെസിസി ഗ്ലോബൽ സെക്രട്ടറിയും ബഹ്റിൻ പ്രസിഡന്റുമായ ചാൾസ് ആലുക്ക അധ്യക്ഷനായിരുന്നു.
മരിച്ചാലും മരിക്കാത്ത ചങ്ങമ്പുഴയെ കുറിച്ച്, അദ്ദേഹത്തിന്റെ കാവ്യ ഭാവങ്ങളെക്കുറിച്ചും മാധ്യമപ്രവർത്തകൻ പ്രദീപ് പുറവങ്കര സംസാരിച്ചു. എകെസിസി നടത്തുന്ന ഇത്തരം സാഹിത്യ പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.
പ്രവാസ ജീവിതത്തിന്റെ ആധികളും വ്യാധികളും നിറഞ്ഞ നിരവധി പുസ്തകങ്ങൾക്ക് ജീവൻ നൽകിയ ആദർശ് മാധവനെയും എഴുത്തിനെയും യാത്രകളെയും സ്നേഹിക്കുന്ന സുനിൽ തോമസ് റാന്നിയെയും എകെസിസി അക്ഷരക്കൂട്ടം ആദരിച്ചു.
മാധ്യമപ്രവർത്തകൻ പ്രദീപ് പുറവങ്കര, ക്രിസ്തുജയന്തി കോളജ് മാനേജർ ഫാ. ജെയ്സ്, ഫസീല, ദീപ ടീച്ചർ, വി.എം. ജോസഫ്, ഹരീഷ് നായർ, മെയ്മോൾ ചാൾസ്, ലിവിൻ ജിബി, സിന്ധു ബൈജു, ജിൻസി ജീവൻ, ജോളി ജോജി എന്നിവർ ആശംസകൾ നേർന്നു.
NRI
മനാമ: ബഹ്റനിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി മരിച്ചു. കുഴൽമന്ദം കുളവൻമുക്ക് കുപ്പക്കാട് വീട്ടിൽ ജലേന്ദ്രൻ (കണ്ണൻ - 55) ആണ് മരിച്ചത്.
ഒരുമാസം മുമ്പാണ് ജലേന്ദ്രന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. 20 വർഷമായി ബഹ്റനിലെ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായിരുന്നു.
ഭാര്യ: സിന്ധു. മകൾ: മേഘ (എംടെക് വിദ്യാർഥി, ഗവ. എൻജിനിയറിംഗ് കോളജ് തൃശൂർ).
NRI
മനാമ: ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്റിനിൽ എത്തി. ഇന്നു വൈകുന്നേരം 6.30ന് ബഹ്റിൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുന്ന പ്രവാസി മലയാളി സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
വ്യാഴാഴ്ച അർധരാത്രി 12.40ന് തിരുവനന്തപുരത്തുനിന്നുള്ള ഗൾഫ് എയർ വിമാനത്തിൽ എത്തിയ മുഖ്യമന്ത്രിയെ ബഹ്റിൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ അംബാസഡർ വിനോദ് ജേക്കബ്, പ്രവാസി വ്യവസായി വർഗീസ് കുര്യൻ, പ്രവാസി മലയാളി സംഗമം സ്വാഗതസംഘം ജനറൽ കണ്വീനർ പി. ശ്രീജിത്ത്, ചെയർമാൻ രാധാകൃഷ്ണ പിള്ള, ലോക കേരള സഭാ അംഗങ്ങളായ സുബൈർ കണ്ണൂർ, ഷാനവാസ്, ബഹ്റിൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ലുലു കണ്ട്രി മാനേജർ ജൂസർ രുപവാല തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
എട്ടു വർഷത്തിനു ശേഷമാണ് മുഖ്യമന്ത്രി ബഹ്റിനിൽ എത്തിയത്. മലയാളം മിഷനും ലോക കേരള സഭയും ചേർന്നാണ് പ്രവാസി മലയാളി സംഗമം ഒരുക്കുന്നത്.
NRI
മനാമ: ബിസിനസ് ആവശ്യങ്ങൾക്കായി ബഹറനിലെത്തിയ പ്രശസ്ത സിനിമാ താരം ദിലീപിന് ബഹറിൻ ലാൽ കെയേഴ്സ് സ്നേഹോപഹാരം കൈമാറി.
ലാൽ കെയേഴ്സ് കോഓർഡിനേറ്റർ ജഗത് കൃഷ്ണകുമാർ, സെക്രട്ടറി ഷൈജു കമ്പ്രത്ത് എന്നിവർ ചേർന്ന് ദിലീപിന് മൊമന്റോ സമ്മാനിച്ചു. മോഹൻലാലുമൊത്തുള്ള തന്റെ പുതിയ സിനിമയുടെ ഷൂട്ടിംഗ് വിശേഷങ്ങൾ ദിലീപ് പങ്കുവച്ചു.
കഴിഞ്ഞ 12 വർഷങ്ങളായി ബഹറിൻ ലാൽ കെയേഴ്സ് നടത്തുന്ന സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ദിലീപ് അഭിനന്ദനങ്ങളും ആശംസകളും നേർന്നു.
NRI
മനാമ: പാലാ സ്വദേശി അനു റോസ് ജോഷി(25) ബഹറനില് അന്തരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് അന്ത്യം.
സ്വകാര്യ ആശുപത്രിയില് നഴ്സായി ജോലി ചെയ്യുകയായിരുന്നു. സംസ്കാരം ഞായറാഴ്ച 2.30ന് ഭവനത്തിൽ ആരംഭിച്ച് പാലാ സെന്റ് തോമസ് കത്തീഡ്രലിൽ.
അമ്മ റ്റിജി ജോഷി പാലാക്കാട് മുണ്ടമറ്റം കുടുംബാംഗം. സഹോദരങ്ങൾ: മിന്നു മരിയ ജോഷി, തോമസ് ഖാൻ ജോഷി.
മൃതദേഹം ശനിയാഴ്ച വൈകുന്നേരം 5.30ന് ഭവനത്തിൽ കൊണ്ടുവരും.