മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. രാവിലെ കെപിഎ ആസ്ഥാനത്തു പ്രസിഡന്റ് അനോജ് മാസ്റ്റർ ദേശീയ പതാക ഉയർത്തി.

തുടർന്ന് അദ്ദേഹം റിപ്പബ്ലിക് ദിന സന്ദേശം നൽകി. ചടങ്ങിൽ കെപിഎ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, സെക്രട്ടറിമാരായ അനിൽകുമാർ, രജീഷ് പട്ടാഴി, മറ്റു സെൻട്രൽ, ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങൾ എന്നിവരും സന്നിഹിതരായിരുന്നു.

പങ്കെടുത്ത എല്ലാവർക്കും മധുരം വിതരണം ചെയ്തു.
Tags : Indian Republic Day KPA Bahrain