മനാമ: ബഹ്റിൻ എകെസിസിയുടെ അക്ഷരക്കൂട്ടം ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ് ഉദ്ഘാടനം ചെയ്തു. എകെസിസി ഗ്ലോബൽ സെക്രട്ടറിയും ബഹ്റിൻ പ്രസിഡന്റുമായ ചാൾസ് ആലുക്ക അധ്യക്ഷനായിരുന്നു.
മരിച്ചാലും മരിക്കാത്ത ചങ്ങമ്പുഴയെ കുറിച്ച്, അദ്ദേഹത്തിന്റെ കാവ്യ ഭാവങ്ങളെക്കുറിച്ചും മാധ്യമപ്രവർത്തകൻ പ്രദീപ് പുറവങ്കര സംസാരിച്ചു. എകെസിസി നടത്തുന്ന ഇത്തരം സാഹിത്യ പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.
പ്രവാസ ജീവിതത്തിന്റെ ആധികളും വ്യാധികളും നിറഞ്ഞ നിരവധി പുസ്തകങ്ങൾക്ക് ജീവൻ നൽകിയ ആദർശ് മാധവനെയും എഴുത്തിനെയും യാത്രകളെയും സ്നേഹിക്കുന്ന സുനിൽ തോമസ് റാന്നിയെയും എകെസിസി അക്ഷരക്കൂട്ടം ആദരിച്ചു.
മാധ്യമപ്രവർത്തകൻ പ്രദീപ് പുറവങ്കര, ക്രിസ്തുജയന്തി കോളജ് മാനേജർ ഫാ. ജെയ്സ്, ഫസീല, ദീപ ടീച്ചർ, വി.എം. ജോസഫ്, ഹരീഷ് നായർ, മെയ്മോൾ ചാൾസ്, ലിവിൻ ജിബി, സിന്ധു ബൈജു, ജിൻസി ജീവൻ, ജോളി ജോജി എന്നിവർ ആശംസകൾ നേർന്നു.

അക്ഷരക്കൂട്ടം കൺവീനർ ജോജി കുര്യൻ ചങ്ങമ്പുഴയുടെ നിരവധി കവിതകൾ ആലപിച്ചു. ചങ്ങമ്പുഴയുടെ വിദ്യാഭ്യാസ കാലത്തെ പ്രത്യേകതകൾ അദ്ദേഹം സദസിന് വിവരിച്ചു കൊടുത്തു.
ഹരീഷ് നായർ, സുനിൽ തോമസ് റാന്നി, മെയ്മോൾ ചാൾസ്, ദീപ ടീച്ചർ, ഫസീല ടീച്ചർ, എന്നിവരുടെ കവിതാലാപനം സദസിന് വേറിട്ട അനുഭവമായി.
ജസ്റ്റിൻ ജോർജ്, മോൻസി മാത്യു, ജെയിംസ് ജോസഫ്, ബൈജു, ജിബി അലക്സ് എന്നിവർ നേതൃത്വം നൽകി.
എകെസിസി.ജനറൽ സെക്രട്ടറി ജീവൻ ചാക്കോ സ്വാഗതവും വൈസ്പ്രസിഡന്റ് പോളി വിതയത്തിൽ നന്ദിയും പറഞ്ഞു.