x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​പി​എ എ​ഡ്യൂ​ക്കേ​ഷ​ൻ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ചു


Published: January 13, 2026 11:03 AM IST | Updated: January 13, 2026 11:39 AM IST

മനാമ: 10, 12 ക്ലാ​സു​ക​ളി​ൽ വി​ജ​യം നേ​ടു​ന്ന കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ്‌​റി​ൻ അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്കാ​യി എ​ല്ലാ വ​ര്‍​ഷ​വും ന​ല്‍​കി​വ​രു​ന്ന കെപി​എ എ​ഡ്യൂ​ക്കേ​ഷ​ൻ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ചു.  

ബ​ഹ്‌​റ​നി​ലും കേ​ര​ള​ത്തി​ലും പ​ഠി​ച്ച 32 കു​ട്ടി​ക​ളാ​ണ് 2025ലെ കെപിഎ എ​ഡ്യൂ​ക്കേ​ഷ​ൻ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യ​ത്. ബ​ഹ്‌​റ​നി​ൽ പ​ഠി​ച്ച കു​ട്ടി​ക​ൾ നേ​രി​ട്ടും നാ​ട്ടി​ൽ പ​ഠി​ച്ച കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളും ബ​ഹ്‌​റി​ൻ ക്രി​സ്റ്റ​ൽ പാ​ല​സ് ഹോ​ട്ട​ലി​ൽ വ​ച്ച് സം​ഘ​ടി​പ്പി​ച്ച അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​ൽ വ​ച്ച് വി​ശി​ഷ്‌ടാതിഥി​ക​ളി​ൽ നി​ന്നും അ​വാ​ർ​ഡു​ക​ൾ ഏ​റ്റുവാ​ങ്ങി.

കെ​പിഎ പ്ര​സി​ഡ​ന്‍റ് അ​നോ​ജ് മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങ് പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ൻ ജേ​താ​വ് കെ.ജി. ബാ​ബു​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​ൻ സ്കൂ​ൾ ബ​ഹ്‌​റിൻ പ്രി​ൻ​സി​പ്പാൾ പ​ള​നി​സ്വാ​മി, ന്യൂ ​ഇ​ന്ത്യ​ൻ സ്‌​കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ ഗോ​പി​നാ​ഥ​ൻ മേ​നോ​ൻ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യും പ​ങ്കെ​ടു​ത്തു.

K-Rail Survey

കെപിഎ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് പ്ര​ബു​ദ്ധ​ൻ സ്വാ​ഗ​ത​വും കെപിഎ ട്രെ​ഷ​റ​ർ മ​നോ​ജ് ജ​മാ​ൽ ന​ന്ദി​യും അ​റി​യി​ച്ചു. അ​വാ​ർ​ഡ് ക​മ്മി​റ്റി ക​ൺ​വീ​ന​റാ​യ അ​നി​ൽ കു​മാ​ർ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി.

കെപിഎ വൈസ് പ്ര​സി​ഡ​ന്‍റ് കോ​യി​വി​ള മു​ഹ​മ്മ​ദ്, സെ​ക്ര​ട്ട​റി റെ​ജീ​ഷ് പ​ട്ടാ​ഴി, അ​സി. ട്രെ​ഷ​റ​ർ കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളാ​യ കു​മാ​രി നി​വേ​ദ്യ വി​നോ​ദ്, കു​മാ​രി ജെ​സീ​ക്ക  പ്രി​ൻ​സ് എ​ന്നി​വ​ര്‍ ച​ട​ങ്ങു​ക​ള്‍ നി​യ​ന്ത്രി​ച്ചു.

K-Rail Survey

അ​വാ​ർ​ഡ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെപിഎ ​ചി​ൽ​ഡ്ര​ൻ​സ് വിം​ഗ് ക​ൺ​വീ​ന​ർ നി​സാ​ർ കൊ​ല്ലം, കെപിഎ ​സൃ​ഷ്ടി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, സൃ​ഷ്ടി സാ​ഹി​ത്യ വി​ഭാ​ഗം ക​ൺ​വീ​ന​ർ വി​നു ക്രി​സ്റ്റി, ചി​ൽ​ഡ്ര​ൻ​സ് കോ​ഓർഡി​നേ​റ്റ​ർ​മാ​രാ​യ ജോ​സ് മ​ങ്ങാ​ട്, അ​നൂ​പ് ത​ങ്ക​ച്ച​ൻ, വോ​ള​ണ്ടി​യ​ർ കോഓർ​ഡി​നേ​റ്റ​ർമാ​രാ​യ മ​ജു വ​ർഗീസ്, ബി​ജു ആ​ർ. പി​ള്ള, പ്ര​വാ​സ​ശ്രീ കോഓർ​ഡി​നേ​റ്റ​ർ ര​ഞ്ജി​ത് ആ​ർ. പി​ള്ള, ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ല​മെ​ന്‍റ് അംഗങ്ങൾ, പ്ര​വാ​സി ശ്രീ ​ഭാ​ര​വാ​ഹി​ക​ൾ, യൂ​ണി​റ്റ് ഹെ​ഡു​ക​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags : KPA Bahrain Award

Recent News

Up