Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wins

ബ​ഗാ​ന് മോ​ഹ ജ​യം

കോല്‍ക്കത്ത: ഇ​​ന്ത്യ​​ൻ സൂ​​പ്പ​​ർ ലീ​​ഗി​​ൽ (ഐ​​എ​​സ്എ​​ൽ) വി​​ജ​​യ കു​​തി​​പ്പ് തു​​ട​​ർ​​ന്ന് മോ​​ഹ​​ൻ ബ​​ഗാ​​ൻ സൂ​​പ്പ​​ർ ജ​​യ​​ന്‍റ്.

സാ​​ൾ​​ട്ട് ലേ​​ക്ക് സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ എ​​തി​​രി​​ല്ലാ​​ത്ത ര​​ണ്ട് ഗോ​​ളു​​ക​​ൾ​​ക്ക് ചെ​​ന്നൈ​​യി​​ൻ എ​​ഫ്സി​​യെ മോ​​ഹ​​ൻ ബ​​ഗാ​​ൻ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

ആ​​ദ്യ പ​​കു​​തി​​യു​​ടെ അ​​വ​​സാ​​നം ഓ​​സ്ട്രേ​​ലി​​യ​​ൻ സ്ട്രൈ​​ക്ക​​ർ ജാ​​മി മ​​ക്ലാ​​ര​​ൻ ബ​​ഗാ​​നു​​വേ​​ണ്ടി ആ​​ദ്യ ഗോ​​ൾ നേ​​ടി. ര​​ണ്ടാം പ​​കു​​തി​​യി​​ൽ ദി​​മി​​ത്രി പെ​​ട്രാ​​റ്റോ​​സ് ബ​​ഗാ​​ന്‍റെ ജ​​യം ഉ​​റ​​പ്പി​​ച്ചു.

മോ​​ഹ​​ൻ ബ​​ഗാ​​ൻ തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ജ​​യം ആ​​ഘോ​​ഷി​​ച്ച​​പ്പോ​​ൾ ചെ​​ന്നൈ​​യ്ൻ എ​​ഫ്സി ര​​ണ്ടാം തോ​​ൽ​​വി​​യാ​​ണ് ഏ​​റ്റു​​വാ​​ങ്ങി​​യ​​ത്.

National

ഗ്രാസ മഷേലിന് ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം

ന്യൂ​​ഡ​​ൽ​​ഹി: മൊ​​സാം​​ബി​​ക്ക​​ൻ മ​​നു​​ഷ്യാ​​വ​​കാ​​ശ പ്ര​​വ​​ർ​​ത്ത​​ക ഗ്രാ​​സ മ​​ഷേ​​ലി​​ന് 2025ലെ ​​ഇ​​ന്ദി​​രാ​​ഗാ​​ന്ധി സ​​മാ​​ധാ​​ന പു​​ര​​സ്കാ​​രം.

മു​​ൻ ദേ​​ശീ​​യസു​​ര​​ക്ഷാ ഉ​​പ​​ദേ​​ഷ്ടാ​​വ് ശി​​വ​​ശ​​ങ്ക​​ർ മേ​​നോ​​ൻ അ​​ധ്യ​​ക്ഷ​​നാ​​യ ജൂ​​റി​​യാ​​ണ് ഗ്രാ​​സ​​യെ പു​​ര​​സ്കാ​​ര​​ത്തി​​നു തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്. ഒ​​രു കോ​​ടി രൂ​​പ​​യും പ്ര​​ശം​​സാ​​പ​​ത്ര​​വും അ​​ട​​ങ്ങു​​ന്ന​​താ​​ണ് അ​​വാ​​ർ​​ഡ്.

ആ​​രോ​​ഗ്യം, പോ​​ഷ​​കാ​​ഹാ​​രം, വി​​ദ്യാ​​ഭ്യാ​​സം, സാ​​ന്പ​​ത്തി​​ക ശ​​ക്തീ​​ക​​ര​​ണം തു​​ട​​ങ്ങി​​യ മേ​​ഖ​​ല​​ക​​ളി​​ലെ പ്ര​​വ​​ർ​​ത്ത​​നം മാ​​നി​​ച്ചാ​​ണ് ഗ്രാ​​സ​​യെ അ​​വാ​​ർ​​ഡി​​നു തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്.

1945 ഒ​​ക്ടോ​​ബ​​ർ​​സ 17നാ​​ണ് ഗ്രാ​​സ ജ​​നി​​ച്ച​​ത്. മൊ​​സാം​​ബി​​ക്കി​​ന്‍റെ ആ​​ദ്യ പ്ര​​സി​​ഡ​​ന്‍റ് സ​​മോ​​റ മോ​​യി​​സെ​​സ് മ​​ഷേ​​ലി​​ന്‍റെ ഭാ​​ര്യ​​യാ​​യി​​രു​​ന്നു ഇ​​വ​​ർ. 1986ൽ ​​ഇ​​ദ്ദേ​​ഹം അ​​ന്ത​​രി​​ച്ചു. പി​​ന്നീ​​ട് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ പ്ര​​സി​​ഡ​​ന്‍റ് നെ​​ൽ​​സ​​ൺ മ​​ണ്ഡേ​​ല​​യെ ഗ്രാ​​സ വി​​വാ​​ഹം ചെ​​യ്തു.

District News

അ​ഞ്ചു കി​ലോ​മീ​റ്റ​ർ ഫ​ൺ​റ​ൺ മാ​ര​ത്ത​ണി​ൽ വെ​ച്ചൂ​ർ സ്വ​ദേ​ശിക്ക് ഒ​ന്നാം സ്ഥാ​നം

വെ​ച്ചു​ർ: അ​ഞ്ചു കി​ലോ​മീ​റ്റ​ർ മാ​ര​ത്ത​ണി​ൽ സീ​നി​യ​ർ സി​റ്റി​സ​ൺ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാ​മ​താ​യി ഫി​നി​ഷ് ചെ​യ്ത് വെ​ച്ചൂ​ർ സ്വ​ദേ​ശി​യാ​യ മു​തി​ർ​ന്ന പൗ​ര​ൻ.

എ​റ​ണാ​കു​ളം ജെ​സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച അ​ഞ്ചു കി​ലോ​മീ​റ്റ​ർ ഫ​ൺ​റ​ൺ മാ​ര​ത്ത​ണി​ൽ സീ​നി​യ​ർ സി​റ്റി​സ​ൺ വി​ഭാ​ഗ​ത്തി​ൽ വെ​ച്ചൂ​ർ സ്വ​ദേ​ശി​യാ​യ റി​ട്ട. കെ​എ​സ്ഇ​ബി എ​ൻ​ജി​നി​യ​ർ വെ​ളു​ത്ത​ട​ത്തു​പ​റ​മ്പി​ൽ ശ​ശി​യാ​ണ് ഒ​ന്നാ​മ​താ​യി ഫി​നി​ഷ് ചെ​യ്ത​ത്. ആ​രോ​ഗ്യ​വും ശാ​രീ​രി​ക​ക്ഷ​മ​ത​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ വ​യോ​ധി​ക​രാ​യ നി​ര​വ​ധി​പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്

Sports

അ​ടി​ച്ചു​ക​സ​റി ജ​യ്സ്വാ​ളും രോ​ഹി​തും കോ​ഹ്‌​ലി​യും; മ​ത്സ​ര​വും പ​ര​മ്പ​ര​യും സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ

വി​ശാ​ഖ​പ​ട്ട​ണം: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ. വി​ശാ​ഖ​പ​ട്ട​ണ​ത്ത് ന​ട​ന്ന മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ഒ​മ്പ​ത് വി​ക്ക​റ്റി​ന് വി​ജ​യി​ച്ച​തോ​ടെ​യാ​ണ് കെ. ​എ​ൽ. രാ​ഹു​ലും സം​ഘ​വും പ​ര​ന്പ​ര സ്വ​ന്ത​മാ​ക്കി​യ​ത്. 2-1 നാ​ണ് ഇ​ന്ത്യ പ​ര​മ്പ​ര നേ​ടി​യ​ത്.

ഇ​ന്ന് ന​ട​ന്ന മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക ഉ​യ​ർ​ത്തി​യ 271 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 39.5 ഓ​വ​റി​ൽ ഇ​ന്ത്യ മ​റി​ക​ട​ന്നു. യ​ശ​സ്വി ജ​യ്സ്വാ​ളി​ന്‍റെ സൂ​പ്പ​ർ സെ​ഞ്ചു​റി​യു​ടെ​യും രോ​ഹി​ത് ശ​ർ​മ​യു​ടെ​യും കോ​ഹ്‌​ലി​യു​ടെ​യും അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും മി​ക​വി​ലാ​ണ് ഇ​ന്ത്യ വി​ജ​യ​ല​ക്ഷ്യം അ​നാ​യാ​സ​മാ​യി മ​റി​ക​ട​ന്ന​ത്.

117 റ​ൺ​സാ​ണ് ജ​യ്സ്വാ​ൾ എ​ടു​ത്ത​ത്. ഏ​ക​ദി​ന ക​രി​യ​റി​ലെ ജ​യ്സ്വാ​ളി​ന്‍റെ ആ​ദ്യ സെ​ഞ്ചു​റി​യാ​ണ് ഇ​ന്ന​ത്തേ​ത്. 121 പ​ന്തി​ൽ 12 ബൗ​ണ്ട​റി​യും ര​ണ്ട് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ജ​യ്സ്വാ​ളി​ന്‍റെ ഇ​ന്നിം​ഗ്സ്. രോ​ഹി​ത് ശ​ർ​മ 75 റ​ൺ​സും വി​രാ​ട് കോ​ഹ്‌​ലി 65 റ​ൺ​സും സ്കോ​ർ ചെ​യ്തു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് വേ​ണ്ടി കേ​ശ​വ് മ​ഹാ​രാ​ജ് ഒ​രു വി​ക്ക​റ്റെ​ടു​ത്തു.

നേ​ര​ത്തെ ആ​ദ്യം ബാ​റ്റ് ദ​ക്ഷി​ണാ​ഫ്രി​ക്ക 47.5 ഓ​വ​റി​ൽ 270 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. ക്വി​ന്‍റ​ണ്‍ ഡി ​കോ​ക്കി​ന്‍റെ (106) സെ​ഞ്ചു​റി​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ മി​ക​ച്ച സ്കോ​റി​ലേ​ക്ക് ന​യി​ച്ച​ത്.

ക്യാ​പ്റ്റ​ൻ ടെം​ബാ ബാ​വു​മ (48), ഡെ​വാ​ള്‍​ഡ് ബ്രെ​വി​സ് (29), മാ​ത്യു ബ്രെ​റ്റ്സ്കി (24) എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. ഇ​ന്ത്യ​യ്ക്കാ​യി കു​ല്‍​ദീ​പ് യാ​ദ​വും പ്ര​സി​ദ്ധ് കൃ​ഷ്ണ​യും നാ​ല് വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു.

മൂ​ന്നു മ​ത്സ​ര​ങ്ങ​ൾ അ​ട​ങ്ങി​യ പ​ര​മ്പ​ര​യി​ൽ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യും ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യും വി​ജ​യി​ച്ചി​രു​ന്നു. ഏ​ക​ദി​ന പ​ര​ന്പ​ര സ്വ​ന്ത​മാ​ക്കി​യ​തോ​ടെ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലേ​റ്റ പ​രാ​ജ​യ​ത്തി​ന് പ​ക​രം വീ​ട്ടാ​നും ഇ​ന്ത്യ​യ്ക്ക് സാ​ധി​ച്ചു. യ​ശ​സ്വി ജ​യ്സ്വാ​ൾ മ​ത്സ​ര​ത്തി​ലെ താ​ര​വും വി​രാ​ട് കോ​ഹ്‌​ലി പ​ര​മ്പ​ര​യി​ലെ താ​ര​വും ആ​യി.

 

 

 

 

 

 

 

 

 

Latest News

Up