ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോളില്‍ എഫ്സി ബാഴ്സലോണ 4-0ന് അത്ലറ്റിക് ബില്‍ബാവോയെ കീഴടക്കി. ഫെറാന്‍ ടോറസ് (45+3, 90) ഇരട്ടഗോള്‍ സ്വന്തമാക്കിയപ്പോള്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്കി (4), ഫെര്‍മിന്‍ ലോപസ് (48) എന്നിവരും ബാഴ്സലോണയ്ക്കുവേണ്ടി ഗോള്‍ നേടി.