NRI
ഡാളസ്: കോട്ടയം വില്ലൂന്നി കാഞ്ഞിരത്തിങ്കൽ കെ. ടി. ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ ജോസഫ് (ചേച്ചമ്മ - 75) അന്തരിച്ചു. മാന്നാനം പൊൻമല കുടുംബാംഗമാണ്.
സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച വൈകുന്നേരം നാലിന് കോട്ടയം വില്ലൂന്നി സെന്റ് സേവിയേഴ്സ് കത്തോലിക്ക ദേവാലയത്തിൽ.
മക്കൾ: ജയ മത്തായി (ഡാളസ്), ജോമോൻ ജോസഫ് (ദുബായി), ജെസ്റ്റിൻ ജോസഫ് (ന്യൂസിലൻഡ്), ജോയ്സ് ജോസഫ് (കോട്ടയം).
മരുമക്കൾ: റജി മത്തായി പള്ളിക്കൽ (ഡാളസ്), അനിത ജോമോൻ, ട്രീസ ജെസ്റ്റിൻ (ന്യൂസിലൻഡ്).
NRI
ന്യൂയോർക്ക്: മരങ്ങാട്ടുപിള്ളി കിളിയാങ്കര ബേബി കുര്യൻ അന്തരിച്ചു. ആദ്യകാല കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകനും കെ.എം. മാണിയുടെ അടുത്ത സുഹൃത്തും ഇലക്കാട് മണ്ഡലം സെക്രട്ടറിയുമായിരുന്നു പരേതന്.
അമേരിക്കൻ വ്യവസായിയും ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് നാഷണൽ സെക്രട്ടറിയും ന്യൂയോർക്ക് സ്റ്റേറ്റ് പ്രിസണിന്റെ സീനിയർ റിക്രൂട്ടിംഗ് ഓഫീസർ ഇൻ ചാർജും ഇൻഡോ അമേരിക്കൻ ചേമ്പർ ഓഫ് ബിസിനസ് മുൻ പ്രസിഡന്റും പ്രവാസി കേരള കോൺഗ്രസ് എം നേതാവുമായ ജിജി കുര്യന്റെ പിതാവാണ് പരേതൻ.
മക്കൾ: റെജി കുര്യൻ, സജി കുര്യൻ, ഷിജി കുര്യൻ, ജിജി കുര്യൻ (യുഎസ്). സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് മൂന്നിന് മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാൻസിസ് അസീസി ദേവാലത്തിൽ. മൃതദേഹം തിങ്കളാഴ്ച രാവിലെ എട്ടിന് ഭവനത്തിൽ കൊണ്ടുവരും.
NRI
ആനിക്കാട് ഈസ്റ്റ്: കുന്നക്കാട്ട് പരേതനായ കെ. എം. മാത്യുവിന്റെ (പാപ്പച്ചൻ) ഭാര്യ അന്നമ്മ മാത്യു (93) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് ആനിക്കാട് സെന്റ് മേരീസ് പള്ളിയിൽ. പരേത ആനിക്കാട് പാറേമാക്കൽ കുടുംബാംഗം.
അയർലൻഡിലെ സാമൂഹ്യ സംഘടനാ, കലാ സാഹിത്യ സാംസ്കാരിക മേഖലയിലെ (വേൾഡ് മലയാളി കൗൺസിൽ, പ്രവാസി കേരള കോൺഗ്രസ്, ലൂക്കൻ മലയാളി കമ്യൂണിറ്റി അയർലൻഡ്) പ്രമുഖനും അംബേദ്കർ സാഹിത്യശ്രീ ദേശീയ അവാർഡ് ജേതാവുമായ രാജു കുന്നക്കാടിന്റെ മാതാവാണ് പരേത.
മറ്റുക്കൾ: വത്സമ്മ, ലൈലമ്മ (ഏലിയാമ്മ, അയർലൻഡ്), ഫാ.ടോമി മാത്യു എസ് ഡി ബി (കോൽക്കത്ത), റോയിസ്, സുനിൽ (മെറീന ഷൂ പാലസ്), അനിൽ (അതിഥി കേറ്ററിംഗ്, പള്ളിക്കത്തോട്), പരേതനായ മാത്യു (ജോയി, ഉടുമ്പൻചോല).
മരുമക്കൾ: അപ്പച്ചൻ കൊടോപ്പറമ്പിൽ (ആർപ്പൂക്കര), ജോസഫ് കളപ്പുരക്കൽ (അയർലൻഡ്), എൽസി രാജു പറമ്പുകാട്ടിൽ (അയർലൻഡ്), ലിസി റോയിസ് തെങ്ങും തോട്ടത്തിൽ (മുത്തോലി), ലൈസാമ്മ സുനിൽ പ്ലാക്കുഴിയിൽ മറ്റക്കര (ഇസ്രായേൽ), ലിജി അനിൽ പുതുപ്പറമ്പിൽ പേരാവൂർ (ഇസ്രായേൽ), പരേതയായ ത്രേസ്യാമ്മ പേഴുംകാട്ടിൽ (ഉടുമ്പൻചോല).
മൃതദേഹം തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് മകൻ അനിലിന്റെ (ആനിക്കാട്) ഭവനത്തിൽ കൊണ്ടുവരും.
NRI
ഡാളസ്: ജോസഫ് ഇട്ടൂപ്പ് (ബേബിച്ചൻ - 96) അമേരിക്കയിൽ അന്തരിച്ചു. വൈക്കം മണ്ണത്താനത്ത് പുത്തനങ്ങാടി പെരുവേലി കുടുംബാംഗമാണ്. സംസ്കാരം വെള്ളിയാഴ്ച കൊപ്പേൽ സെന്റ് ആൻസ് കത്തോലിക്കാ ദേവാലയത്തിൽ സംസ്കാര ശുശ്രൂഷയെ തുടർന്ന് റോളിംഗ് ഓക്ക്സ് സെമിത്തേരിയിൽ.
ഭാര്യ അന്നമ്മ ജോസഫ് പുളിങ്കുന്ന് പകലോമറ്റം കുടുംബാംഗം. മക്കൾ ബീന ജോസഫ്, മെറീന ജോസഫ്, അന്ന ജോസഫ് (മാജി മോൾ), എലിസബത്ത് ജോസഫ് ക്രെയ്ഗ് (നീതു മോൾ) (എല്ലാംവരും യുഎസ്എ). മരുമക്കൾ: ജോസ് പാറേക്കാട്ട്, തങ്കച്ചൻ തെക്കെവണ്ടളത്തുകരി, തോമസ് ഹെർമൻ ക്രെയ്ഗ്.
NRI
ന്യൂയോര്‍ക്ക്: ചെങ്ങന്നൂര്‍ പള്ളിവീട്ടില്‍ പി.എം. ചെറിയാന് - കരിങ്ങാട്ടില്‍ കുഞ്ഞമ്മ ചെറിയാന് ദമ്പതികളുടെ മകൻ എബ്രഹാം ചെറിയാന് (രാജന്-71) ന്യൂസിറ്റി ന്യൂയോര്‍ക്കില്‍ അന്തരിച്ചു. 36 വര്‍ഷം മുമ്പാണ് എബ്രഹാം ചെറിയാന് അമേരിക്കയിലെത്തിയത്.
എതാനും നാളായി ചികിത്സയിലായിരുന്നു. ചെങ്ങന്നൂര്‍ പേരിശേരി മുതയില്‍ പുത്തന്‍ വീട്ടില്‍ കുടുംബാംഗമാണ്. മവേലിക്കര തട്ടാരമ്പലം കൊച്ചു തെക്കേടത്ത് പുത്തന്‍ വീട്ടില്‍ അച്ചാമ്മയാണ് ഭാര്യ. മകള്‍: ടാനിയ.
സഹോദരങ്ങൾ: റോക്ക്ലാൻഡ് മലയാളി അസോസിയേഷൻ (റോമാ) പ്രസിഡന്റ് ഫിലിപ്പ് ചെറിയാന് (സാം), ഫോമാ നേതാവ് റോയ് ചെങ്ങന്നൂര്‍, ശാന്തമ്മ, കുഞ്ഞൂഞ്ഞമ്മ, ബെക്കി, ലൈസ.
പരേതനായ കെ.എം. സാമുവല്‍, കുര്യന് കോശി, ജോര്‍ജ് താമരവേലില്‍, റെജി മാത്യു എന്നിവര്‍ സഹോദരീ ഭര്ത്താക്കന്മാരും സജു ഫിലിപ്പ് സഹോദര ഭാര്യയുമാണ്.
സംസ്കാരം പിന്നീട് സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് സഫേണ്‍ വികാരി ഡോ. രാജു വര്‍ഗീസിന്റെ മുഖ്യ കര്‍മികത്വത്തില്‍ നടക്കും.
വിവരങ്ങള്‍ക്ക്: ഫിലിപ്പ് ചെറിയാന് 845 659 3724, റോയ് ചെങ്ങന്നൂര്‍ 845 521 2874.
NRI
ഡാളസ്: പത്തനാപുരം കലഞ്ഞൂർ ചർച്ച് ഓഫ് ഗോഡ് സഭാംഗം ഡോ. തോമസ് കെ. ഐപ്പ് അന്തരിച്ചു. ദീർഘകാലം അമേരിക്കയിലായിരുന്ന തോമസ് കേരളത്തിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
നോർത്ത് ഡാളസ് ചർച്ച് ഓഫ് ഗോഡ് പ്രസിഡന്റും സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ബാബു ഐപ്പ് സഹോദരനാണ്. സംസ്കാരം പിന്നീട്.
ഭാര്യ: പരേതയായ സാറാമ്മ തോമസ്. മക്കൾ: ഷൈൻ ഐപ്പ് (ഡാളസ്), പാസ്റ്റർ ഷൈലു ഐപ്പ് (ഡാളസ്), ഷാൻസൺ ഐപ്പ് (ഡാളസ്). മരുമക്കൾ: ഫീബ ഐപ്പ്, സ്മിത ഐപ്പ്, ഫെബ ഐപ്പ്.
കൂടുതൽ വിവരങ്ങൾക്ക്: ഷൈൻ ഐപ്പ് 469 867 3256.
NRI
ഹൂസ്റ്റൺ: ഹൂസ്റ്റൺ നിവാസിയായ ഏലിയാമ്മ വർഗീസ് (89) അന്തരിച്ചു. പരേതനായ കെ.സി. വർഗീസാണ് ഭർത്താവ്. കേരളത്തിൽ മലയിൽ കൊല്ലാട് ആണ് സ്വദേശം.
മക്കൾ: ടീന സജി, ടില്ലി ദിനേശ്, ടീസ ജയൻ. കൊച്ചുമക്കൾ: തോമസ്, കൈറ്റിലിൻ, ജാക്ക്ലിൻ, ഏലി, സാക്കറി, ക്രിസ്റ്റീന, മാത്യു, എലിസബത്ത് എന്നിവരാണ്. ഹൂസ്റ്റണിലെ ട്രിനിറ്റി മാർത്തോമ്മാ ചർച്ചിലെ പ്രാർഥനാ ഗ്രൂപ്പിലെ സജീവ അംഗമായിരുന്നു.
സംസ്കാര ശുശ്രൂഷകൾ ജനുവരി രണ്ടിന് രാവിലെ 8.30ന് ഹൂസ്റ്റണിലെ ട്രിനിറ്റി മാർത്തോമ്മാ ചർച്ചിൽ നടക്കും.
Viewing & Funeral Services 2026 ജനുവരി 2 രാവിലെ 8:30 മുതൽ Trinity Marthoma Church, Houston : 5810 Almeda Genoa Rd, Houston, TX 77048 South Park Funeral Home and Cemetery: Address: 1310 N Main St, Pearland, TX 77581
കൂടുതൽ വിവരങ്ങൾക്ക്: ജയൻ ജോസഫ് കൊണ്ടോടി -713 291 4050.
NRI
ഡബ്ലിൻ: അയർലൻഡിലെ ഡബ്ലിനിൽ മലയാളിയായ വട്ടപ്പറമ്പിൽ ജെയിംസ് ജോസഫ് (48) അന്തരിച്ചു. സംസ്കാരം പിന്നീട്.
കോട്ടയം ആർപ്പൂക്കര സ്വദേശിയാണ്. ഡബ്ലിൻ ലൂക്കനിലാണ് ഇവർ താമസിച്ചിരുന്നത്. ഭാര്യയും ആറു മക്കളും ഉണ്ട്.
NRI
കോഴിക്കോട്: സൗദി അറേബ്യയിൽ മരിച്ച ജീവകാരുണ്യ പ്രവർത്തകൻ കൊട്ടിയം കണ്ണനല്ലൂർ ചെറുകുളത്ത് വീട്ടിൽ പരേതനായ ഇബ്രാഹിം കുട്ടിയുടെ മകൻ സിദ്ദീഖ് ചെറുകുളത്തിന്റെ (48) മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് സംസ്കരിക്കും.
മൂന്നു വർഷമായി ദമാമിൽ എൽ ആൻഡ് ടി കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. ജീവകാരുണ്യ രംഗത്ത് സജീവ പ്രവർത്തകനായിരുന്നു.
നന്മ ചരിറ്റബിൾ സൊസൈറ്റിയുടെ ചെയർമാൻ, നന്മ സൗദി കമ്മിറ്റിയുടെ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു.
ചൊവ്വാഴ്ച വീട്ടിലെത്തിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് ഒന്നിന് കണ്ണനല്ലൂർ മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ കബറടക്കും.
ഭാര്യ: സഫരിയ്യ. മക്കൾ: ഹലാ സിദ്ദീഖ്, തമന്ന സിദ്ദീഖ്, അലൻ മുഹമ്മദ്. മാതാവ്: ആരിഫാ ബീവി.
NRI
തിരുവല്ല: പ്രമുഖ അഭിഭാഷക റെയ്ച്ചൽ പി. മാത്യു (73) അന്തരിച്ചു. കീഴ്വായ്പുർ പയറ്റുകാലായിൽ പരേതനായ അഡ്വ. തോമസ് മാത്യു ആണ് ഭർത്താവ്. മേപ്രാൽ പൂതിക്കോട്ട് പുത്തൻപുരയ്ക്കൽ പരേതനായ പി.എ. മാത്യുവിന്റെ മകളാണ്.
ഡാളസിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാനിധ്യവും ഡാളസ് സെന്റ് പോൾസ് മാർത്തോമ്മാ ഇടവക അംഗവുമായ രാജൻ മാത്യുവിന്റെ സഹോദര ഭാര്യയാണ് പരേത
മക്കൾ: അഡ്വ. വിനു എം. തോമസ് (ചലച്ചിത്ര സംഗീത സംവിധായകൻ), രശ്മി ആൻ തോമസ് (അസോസിയേറ്റ് ഡയറക്ടർ, അസാപ് കേരള), ആനന്ദ് മാത്യു തോമസ് (അഡ്വർടൈസിംഗ് സിനിമാറ്റോഗ്രാഫർ).
മരുമക്കൾ: ചേന്നങ്കേരി വാഴക്കാട് ദീപക് അലക്സാണ്ടർ (ഫ്രാഗ്മൺ കൊച്ചി), ആനിക്കാട് കൊച്ചുവടക്കേൽ പ്രീതി സാറ ജോൺ (ഫെഡറൽ ബാങ്ക് കുരിശുംമൂട്).
കേരള വിദ്യാർഥി കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്.തിരുവല്ല മാർത്തോമ്മാ കോളേജിലെ ആദ്യ വനിതാ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, ചങ്ങനാശേരി എസ്ബി കോളജ് യൂണിയൻ ഭാരവാഹി, തിരുവനന്തപുരം ലോ അക്കാദമി ലോ കോളജ് യൂണിയന്റെ പ്രഥമ വനിതാ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
സ്റ്റുഡന്റ്സ് ക്രിസ്ത്യൻ മൂവ്മെന്റ് ഓഫ് ഇന്ത്യ സംസ്ഥാന വൈസ് ചെയർപേഴ്സൺ, ആലപ്പുഴ ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കൗൺസിൽ അംഗം, സംസ്ഥാന സോഷ്യൽ വെൽഫെയർ ബോർഡ് അംഗം എന്നീ പദവികളും വഹിച്ചിട്ടുണ്ട്.
മാർത്തോമ്മാ സഭാ മണ്ഡലം അംഗം, കേരള ക്രിസ്ത്യൻ കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, യൂത്ത് കമ്മിറ്റി കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചു.
സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് തിരുവല്ല വള്ളംകുളത്തെ വസതിയിൽ എത്തിക്കുന്നത് ആണ്. ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 10ന് തിരുവല്ല എസ്സിഎസ് സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ പൊതുദർശനം.
മൂന്നിന് സംസ്കാര ശുശ്രൂഷകൾ ആരംഭിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: രാജൻ മാത്യു - 1 469 855 2733.
NRI
ജോർജിയ: തോമസ് പറോലിൽ വർഗീസ് (78) വാർണർ റോബിൻസിൽ (ജോർജിയ) അന്തരിച്ചു. പരേതരായ എം.പി. വർഗീസിന്റെയും അന്നമ്മ വർഗീസിന്റെയും മകനാണ്. റാന്നി ഇട്ടിച്ചുവാട് പറോലിൽ കുടുംബാഗവും അറ്റ്ലാന്റാ മാർത്തോമ്മാ ഇടവക അംഗവുമാണ്.
ഭാര്യ: കുഞ്ഞൂജോമ്മ തോമസ്. മക്കൾ: ഷെറിൻ തോമസ്, ഷിനോ തോമസ്, ഷിക്കാ അച്ചൻകുഞ്ഞ്. സംസ്കാര ശുശ്രൂഷകളെക്കുറിച്ചുള്ള വിവരങ്ങൾ പിന്നീട്.
തോമസ് വർഗീസിന്റെ വേർപാടിൽ റവ. ജേക്കബ് തോമസ്, അറ്റ്ലാന്റ മാർത്തോമ്മാ ഇടവകയുടെ ഭാരവാഹികൾ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, മറ്റ് ഇടവകാംഗങ്ങൾ എന്നിവർ ദുഃഖം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.
സംസ്കാര ശുശ്രൂഷകളെക്കുറിച്ചുള്ള വിവരങ്ങൾ പിന്നീട്.
NRI
ചങ്ങനാശേരി: വാഴപ്പള്ളി കട്ടപ്പുറം പരേതനായ തോമസ് (ടോമിച്ചന്) - ലിസി (കുവൈറ്റ് എംഒഎച്ച് അല്‍ റാസി ഹോസ്പിറ്റല്‍) ദമ്പതികളുടെ മകള്‍ ജെസിയ എല്‍സ തോമസ് (20) അന്തരിച്ചു.
ബംഗളൂരു ജെയിന് യൂണിവേഴ്സിറ്റിയിലെ മൂന്നാം വര്‍ഷ വിദ്യാർഥിയായിരുന്നു. സംസ്കാരം ശനിയാഴ്ച രണ്ടിന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍.
സഹോദരങ്ങള്‍: ജോഷ്വാ (കംമ്പ്യൂട്ടര്‍ സയന്‍സ് എൻജിനിയര്‍), ജോഹാന്‍ (ഏഴാം ക്ലാസ് വിദ്യാര്‍ഥി യുണൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ അബ്ബാസിയ കുവൈറ്റ്).
NRI
ഡാളസ്: ബോബി ജോസഫ് (55) ഡാളസിലെ കാരോൾട്ടണിൽ അന്തരിച്ചു. മൂവാറ്റുപുഴ ഐരാപുരം സ്വദേശി പരേതനായ ജോസഫ് മുതലത്തിന്റെയും പിറവം വെളിയനാട് സ്വദേശി മേരി ജോസഫിന്റെയും മകനാണ്.
പൊതുദർശനവും സംസ്കാര ശുശ്രുഷയും വെള്ളിയാഴ്ച രാവിലെ 11ന് റോളിഗ് ഓക്സ് ഫ്യൂണറൽ ഹോമിൽ (400 FREEPORT PARKWAY,COPPELTEXAS 75019).
ഭാര്യ: ഡോ. എലിസബത്ത് സാമുവൽ (തിരുവനന്തപുരം സ്വദേശി). മക്കൾ: ലിയ, അന്ന.
NRI
ഡബ്ലിൻ: അയർലൻഡിലെ കേരള ഹൗസ് കോഓർഡിനേറ്ററും ലൂക്കൻ മലയാളി ക്ലബ് മുൻ പ്രസിഡന്റുമായ അഡ്വ. റോയി കുഞ്ചലക്കാട്ടിന്റെയും (ലൂക്കൻ) കിസാൻ ജോസഫിന്റെയും (ബ്രേ) സഹോദരൻ അരയൻകാവ് കുഞ്ചലക്കാട്ട് ജോസഫ് ചെറിയാൻ (66) അന്തരിച്ചു.
സംസ്കാരം പിന്നീട്. ഭാര്യ: ഏലി, കയ്യാനിക്കൽ കുടുംബാംഗം. മക്കൾ: ജോസ് കെ. ചെറിയാൻ (യുകെ), ജീവൻ കെ. ചെറിയാൻ (യുകെ), മോളി ചെറിയാൻ (വെസ്റ്റ് കോർക്ക്, അയർലൻഡ്).
NRI
റിയാദ്: തുടർചികിത്സയ്ക്ക് നാട്ടിലേക്ക് പോയ തൃശൂർ പോർക്കളം സ്വദേശി പള്ളിക്കര വീട്ടിൽ സത്യൻ വേലായുധൻ (58) വിമാനത്തിൽ വച്ച് അന്തരിച്ചു. നെഞ്ച് വേദനയെ തുടർന്നാണ് സത്യൻ തുടർചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങിയത്.
റിയാദിൽ നിന്നും കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ യാത്ര തിരിച്ച സത്യൻ വിമാനത്തിനകത്ത് വച്ച് തന്നെ മരണമടയുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന്നായി ബന്ധുക്കൾ ആംബുലൻസ് സജ്ജീകരണങ്ങളോടെ വിമാനത്താവളത്തിന്റെ പുറത്തു കാത്തുനിൽപ്പുണ്ടായിരുന്നു.
35 വർഷമായി റിയാദിലെ ദുർമയിൽ ഡ്രൈവർ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ ലിഷ. മക്കൾ അപർണ, അഭിനവ്. മരുമകൻ വിപിൻ. കേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയ ദുർമ യൂണിറ്റ് അംഗമാണ്. മൃതദേഹം തൃശൂരിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
സത്യൻ വേലായുധന്റെ ആകസ്മിക വിയോഗത്തിൽ കേളി മുസാഹ്മിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുർമയിൽ അനുശോചനയോഗം സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്റ് ജെറി തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന അനുശോചന യോഗത്തിൽ ദുർമ യൂണിറ്റ് സെക്രട്ടറി നൗഷാദ് അനുശോചന കുറിപ്പ് അവതരിപ്പിച്ചു.
കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, ജോയിന്റ് സെക്രട്ടറി മധു ബാലുശേരി, വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, മുസാഹ്മിയ ഏരിയ രക്ഷാധികാരി സെക്രട്ടറി ഷമീർ പുലാമന്തോൾ, ഏരിയ സെക്രട്ടറി അനീസ് അബൂബക്കർ, ഏരിയ കമ്മിറ്റി അംഗം സുരേഷ്, രക്ഷധികാരി സമിതി അംഗങ്ങൾ യൂണിറ്റ് അംഗങ്ങൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
NRI
ന്യൂയോർക്ക്: കോട്ടയം ജില്ല കുഴിമറ്റം തെക്കേമട്ടം വീട്ടിൽ മേരി തോമസ് (മേരിക്കുട്ടി - 79) ന്യൂയോർക്കിൽ സ്റ്റാറ്റൻ ഐലൻഡിൽ അന്തരിച്ചു.
ഉമ്മൻ പി. തോമസിന്റെ ഭാര്യയാണ്. മകൻ: ജെയ്സൺ ഉമ്മൻ. മരുമകൾ: ടീന ഉമ്മൻ. കൊച്ചുമക്കൾ: ക്രിസ്റ്റഫർ ഉമ്മൻ, സോഫിയ ഉമ്മൻ.
പൊതുദർശനം ഞായറാഴ്ച വൈകുന്നേരം നാല് മുതൽ എട്ട് വരെ സ്റ്റാറ്റൻ ഐലൻഡിലെ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ.
സംസ്കാരം പിന്നീട് കേരളത്തിൽ കുഴിമറ്റം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: ജസ്റ്റിൻ തോമസ് - 917 577 5468.
NRI
ന്യൂജഴ്സി: ചങ്ങനാശേരി വാഴപ്പള്ളി കുന്നത്ത് പരേതനായ വിമല അപ്പച്ചന്റെ ഭാര്യ മേരിക്കുട്ടി ജോസഫ് (89) അമേരിക്കയിലെ ന്യൂജഴ്സിയില്‍ അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒന്‍പതിന് ന്യൂജഴ്സിയിലെ സോമര്‍സെറ്റിലുള്ള സെന്റ് തോമസ് സീറോമലബാര്‍ ഫൊറോന പള്ളിയിൽ.
പരേത വാഴപ്പള്ളി പുന്നശേരി കുടുംബാംഗം. മക്കള്‍: സിറിയക് കുന്നത്ത് സിപിഎ (യുഎസ്എ), ടോമി (യുകെ), പരേതനായ ജോസി ജോസഫ് (വിമലാ സ്റ്റുഡിയോ), ആന്റോ ജോസഫ് (ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്, ബംഗളൂരു), സജി ജോസഫ് (യുഎസ്എ), ബോബി ജെ. കുന്നത്ത് (യുഎസ്എ).
മരുമക്കള്‍: ആലീസ് കുന്നുംപുറത്ത്, എല്‍സി കുരുവേലില്‍ (തൃശൂര്‍), മോളി പുതിയടം (പാലാ), ലീനാ കോട്ടപ്പുഴയ്ക്കല്‍ (ചാഞ്ഞോടി), സ്മിതാ കൊച്ചുപറമ്പില്‍ (തൃക്കൊടിത്താനം), ചുട്ടി നേര്യംപറമ്പില്‍ (വാഴപ്പള്ളി).