x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന്യൂ​ജ​ഴ്‌​സി സെ​ന്‍റ് പീ​റ്റേ​ഴ്സ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക മു​ൻ വി​കാ​രി റ​വ. റോ​യ് മാ​ത്യു അ​ന്ത​രി​ച്ചു

പി.​പി. ചെ​റി​യാ​ൻ
Published: January 14, 2026 01:35 PM IST | Updated: January 14, 2026 01:35 PM IST

ന്യൂ​ജ​ഴ്‌​സി: മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ സു​റി​യാ​നി സ​ഭ​യി​ലെ വൈ​ദി​ക​നാ​യ റ​വ. റോ​യ് മാ​ത്യു (പാ​നി​ക്ക​ന്‍റ​ത്ത്) അ​ന്ത​രി​ച്ചു. ക​ന​ക​പ്പാ​ലം ജെ​റു​സ​ലേം മാ​ർ​ത്തോ​മ്മാ ഇ​ട​വ​കാം​ഗ​മാ​ണ്.

സ​ഭ​യു​ടെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ ശു​ശ്രൂ​ഷ അ​നു​ഷ്ഠി​ച്ചി​ട്ടു​ള്ള അ​ദ്ദേ​ഹം 2013 മു​ത​ൽ 2016 വ​രെ ന്യൂ​ജ​ഴ്‌​സി​യി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ചി​ലെ വി​കാ​രി​യാ​യും​ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

റ​വ. റോ​യ് മാ​ത്യു​വി​ന്‍റെ വേ​ർ​പാ​ടി​ൽ മാ​ർ​ത്തോ​മ്മാ സ​ഭ​യും സ​ഭാ സെ​ക്ര​ട്ട​റി റ​വ. എ​ബി ടി. ​മാ​മ്മ​നും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. സം​സ്‌​കാ​ര ച​ട​ങ്ങു​ക​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പി​ന്നീ​ട്.

Tags : Rev. Roy Mathew Obit News Funeral News USA

Recent News

Up