x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തു​ട​ർചി​കി​ത്സ​യ്ക്ക് നാ​ട്ടി​ലേ​ക്ക് പോ​യ തൃ​ശൂ​ർ സ്വ​ദേ​ശി അ​ന്ത​രി​ച്ചു


Published: November 25, 2025 11:49 AM IST | Updated: November 25, 2025 11:49 AM IST

റി​യാ​ദ്: തു​ട​ർചി​കി​ത്സ​യ്ക്ക് നാ​ട്ടി​ലേ​ക്ക് പോ​യ തൃ​ശൂ​ർ പോ​ർ​ക്ക​ളം സ്വ​ദേ​ശി പ​ള്ളി​ക്ക​ര വീ​ട്ടി​ൽ സ​ത്യ​ൻ വേ​ലാ​യു​ധ​ൻ (58) വി​മാ​ന​ത്തി​ൽ വ​ച്ച് അ​ന്ത​രി​ച്ചു. നെ​ഞ്ച് വേ​ദ​ന​യെ തു​ട​ർ​ന്നാണ് സത്യൻ തു​ട​ർ​ചി​കി​ത്സ​യ്ക്കാ​യി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങിയത്.

റി​യാ​ദി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ യാ​ത്ര തി​രി​ച്ച സ​ത്യ​ൻ വി​മാ​ന​ത്തി​ന​ക​ത്ത് വ​ച്ച് ത​ന്നെ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​ന്നാ​യി ബ​ന്ധു​ക്ക​ൾ ആം​ബു​ല​ൻ​സ് സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടെ വിമാനത്താവളത്തിന്‍റെ പു​റ​ത്തു കാ​ത്തുനി​ൽ​പ്പു​ണ്ടാ​യി​രു​ന്നു.

35 വ​ർ​ഷ​മാ​യി റി​യാ​ദി​ലെ ദു​ർ​മ​യി​ൽ ഡ്രൈ​വ​ർ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. ഭാ​ര്യ ലി​ഷ. മ​ക്ക​ൾ അ​പ​ർ​ണ, അ​ഭി​ന​വ്. മ​രു​മ​ക​ൻ വി​പി​ൻ. കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി മു​സാ​ഹ്മി​യ ഏ​രി​യ ദു​ർ​മ യൂ​ണി​റ്റ് അം​ഗ​മാ​ണ്. മൃ​ത​ദേ​ഹം തൃ​ശൂ​രി​ലെ വീ​ട്ടുവ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.

സ​ത്യ​ൻ വേ​ലാ​യു​ധ​ന്‍റെ ആ​ക​സ്മി​ക വി​യോ​ഗ​ത്തി​ൽ കേ​ളി മു​സാ​ഹ്മി​യ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദു​ർ​മ​യി​ൽ അ​നു​ശോ​ച​ന​യോ​ഗം സം​ഘ​ടി​പ്പി​ച്ചു. ഏ​രി​യ പ്ര​സി​ഡ​ന്‍റ് ജെ​റി തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ ദു​ർ​മ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി നൗ​ഷാ​ദ് അ​നു​ശോ​ച​ന കു​റി​പ്പ് അ​വ​ത​രി​പ്പി​ച്ചു.

കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മ​ധു ബാ​ലു​ശേ​രി, വൈ​സ് പ്ര​സി​ഡ​ന്‍റ് ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട്, മു​സാ​ഹ്മി​യ ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി ഷ​മീ​ർ പു​ലാ​മ​ന്തോ​ൾ, ഏ​രി​യ സെ​ക്ര​ട്ട​റി അ​നീ​സ് അ​ബൂ​ബ​ക്ക​ർ, ഏ​രി​യ ക​മ്മി​റ്റി അം​ഗം സു​രേ​ഷ്, ര​ക്ഷ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ൾ യൂ​ണി​റ്റ് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

Tags : Sathyan Velayutham Obit News Keli

Recent News

Up