x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഡ്വ. റെ​യ്ച്ച​ൽ പി. ​മാ​ത്യു അ​ന്ത​രി​ച്ചു

പി.​പി. ചെ​റി​യാ​ൻ
Published: December 23, 2025 12:19 PM IST | Updated: December 23, 2025 12:19 PM IST

 

തി​രു​വ​ല്ല: പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക റെ​യ്ച്ച​ൽ പി. ​മാ​ത്യു (73) അ​ന്ത​രി​ച്ചു. കീ​ഴ്വാ​യ്പു​ർ പ​യ​റ്റു​കാ​ലാ​യി​ൽ പ​രേ​ത​നാ​യ അ​ഡ്വ. തോ​മ​സ് മാ​ത്യു ആ​ണ് ഭ​ർ​ത്താ​വ്. മേ​പ്രാ​ൽ പൂ​തി​ക്കോ​ട്ട് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ പ​രേ​ത​നാ​യ പി.​എ. മാ​ത്യു​വിന്‍റെ മകളാ​ണ്.

ഡാ​ള​സി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക രം​ഗ​ത്തെ സ​ജീ​വ സാ​നി​ധ്യ​വും ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക അം​ഗ​വു​മാ​യ രാ​ജ​ൻ മാ​ത്യു​വി​ന്‍റെ സ​ഹോ​ദ​ര ഭാ​ര്യ​യാ​ണ് പ​രേ​ത

മ​ക്ക​ൾ: അ​ഡ്വ. വി​നു എം. ​തോ​മ​സ് (ച​ല​ച്ചി​ത്ര സം​ഗീ​ത സം​വി​ധാ​യ​ക​ൻ), ര​ശ്മി ആ​ൻ തോ​മ​സ് (അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ, അ​സാ​പ് കേ​ര​ള), ആ​ന​ന്ദ് മാ​ത്യു തോ​മ​സ് (അ​ഡ്വ​ർ​ടൈ​സിം​ഗ് സി​നി​മാ​റ്റോ​ഗ്രാ​ഫ​ർ).

മ​രു​മ​ക്ക​ൾ: ചേ​ന്ന​ങ്കേ​രി വാ​ഴ​ക്കാ​ട് ദീ​പ​ക് അ​ല​ക്സാ​ണ്ട​ർ (ഫ്രാഗ്മൺ കൊച്ചി), ആ​നി​ക്കാ​ട് കൊ​ച്ചു​വ​ട​ക്കേ​ൽ പ്രീ​തി സാ​റ ജോ​ൺ (ഫെ​ഡ​റ​ൽ ബാ​ങ്ക് കു​രി​ശും​മൂ​ട്).

കേ​ര​ള വി​ദ്യാ​ർ​ഥി കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.​തി​രു​വ​ല്ല മാ​ർ​ത്തോ​മ്മാ കോ​ളേ​ജി​ലെ ആ​ദ്യ വ​നി​താ യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ കൗ​ൺ​സി​ല​ർ, ച​ങ്ങ​നാ​ശേരി എ​സ്ബി കോ​ളജ് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി, തി​രു​വ​ന​ന്ത​പു​രം ലോ ​അ​ക്കാ​ദ​മി ലോ ​കോ​ളജ് യൂ​ണി​യന്‍റെ പ്ര​ഥ​മ വ​നി​താ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു.

സ്റ്റു​ഡ​ന്‍റ്സ് ക്രി​സ്ത്യ​ൻ മൂ​വ്‌​മെ​ന്‍റ് ഓ​ഫ് ഇ​ന്ത്യ സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​പേ​ഴ്‌​സ​ൺ, ആ​ല​പ്പു​ഴ ഡി​സ്ട്രി​ക്ട് ഡെ​വ​ല​പ്‌​മെ​ന്‍റ് കൗ​ൺ​സി​ൽ അം​ഗം, സം​സ്ഥാ​ന സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ ബോ​ർ​ഡ് അം​ഗം എ​ന്നീ പ​ദ​വി​ക​ളും വ​ഹി​ച്ചി​ട്ടു​ണ്ട്.

മാ​ർ​ത്തോ​മ്മാ സ​ഭാ മ​ണ്ഡ​ലം അം​ഗം, കേ​ര​ള ക്രി​സ്ത്യ​ൻ കൗ​ൺ​സി​ൽ എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം, യൂ​ത്ത് ക​മ്മി​റ്റി ക​ൺ​വീ​ന​ർ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു.

സംസ്കാരം വെള്ളിയാഴ്ച രാ​വി​ലെ എട്ടിന് തി​രു​വ​ല്ല വ​ള്ളം​കു​ള​ത്തെ വ​സ​തി​യി​ൽ എ​ത്തി​ക്കു​ന്ന​ത് ആ​ണ്. ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം 10ന് തി​രു​വ​ല്ല എസ്‌സിഎസ് സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ പൊ​തു​ദ​ർ​ശ​നം.

മൂന്നിന് ​സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ക്കു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: രാ​ജ​ൻ മാ​ത്യു - 1 469 855 2733.

Tags : Raichel P Mathew Pathanamthitta Obit News

Recent News

Up