Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pinarayi Vijayan

ചെ​ന്നി​ത്ത​ല​യു‌​ടെ തു​ഗ്ല​ക് പ​രാ​മ‍​ർ​ശം; മ​റു​പ​ടി​യു​മാ​യി മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: പാ​ഠ​പു​സ്ത​ക വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ തു​ഗ്ല​ക് പ​രാ​മ‍​ർ​ശ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പു​സ്ത​ക​ങ്ങ​ൾ കി‌​ട്ടാ​തി​രു​ന്ന​പ്പോ​ൾ ഫോ​ട്ടോ​സ്റ്റാ​റ്റ് കോ​പ്പി​യു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കേ​ണ്ട അ​വ​സ്ഥ​യു​ണ്ടാ​യി​രു​ന്നു.

യു​ഡി​എ​ഫ് കാ​ല​ത്ത് പാ​ഠ​പു​സ്ത​ക​ങ്ങ​ൾ​ക്കാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തെ​രു​വി​ലി​റ​ങ്ങി സ​മ​രം ചെ​യ്യേ​ണ്ടി​വ​ന്നി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ ഈ ​അ​വ​സ്ഥ​യി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഒ​മ്പ​താം ക്ലാ​സി​ൽ ജ​യി​ച്ചോ​യെ​ന്ന് അ​റി​യാ​തെ പു​തി​യ പു​സ്ത​കം കൊ​ടു​ത്തി​ട്ട് എ​ന്ത് കാ​ര്യ​മെ​ന്നാ​യി​രു​ന്നു ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ പ​രാ​മ​ർ​ശം.

പ​രീ​ക്ഷ പേ​പ്പ​ർ നോ​ക്കാ​തെ കു​ട്ടി ജ​യി​ച്ചോ​യെ​ന്ന് എ​ങ്ങ​നെ അ​റി​യു​മെ​ന്നും വി. ​ശി​വ​ൻ​കു​ട്ടി​യാ​ണോ ഇ​തൊ​ക്കെ തീ​രു​മാ​നി​ക്കു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു. ഇ​തൊ​ക്കെ തു​ഗ്ല​ക്ക് പ​രി​ഷ്കാ​ര​മാ​ണെ​ന്നാ​ണ് ചെ​ന്നി​ത്ത​ല പ​റ‍​ഞ്ഞ​ത്.

ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ പ​രാ​മ‍​ർ​ശം വി​ദ്യാ‍​ർ​ഥി​ക​ളു​ടെ ഭാ​വി​ക്ക് നേ​രെ​യു​ള്ള വെ​ല്ലു​വി​ളി​യെ​ന്നാ​ണ് മ​ന്ത്രി ശി​വ​ൻ​കു​ട്ടി​യു​ടെ പ്ര​തി​ക​ര​ണം. പാ​ഠ​പു​സ്ത​ക​ങ്ങ​ൾ നേ​ര​ത്തെ എ​ത്തി​ക്കു​ന്ന​ത് ചി​ല​ർ​ക്കി​പ്പോ​ൾ കു​റ്റ​മാ​യി തോ​ന്നു​ന്നു​വെ​ന്നും മ​ന്ത്രി പ​രി​ഹ​സി​ച്ചു.

Kerala

ത​ല​ശേ​രി ക​ലാ​പ​ത്തി​ൽ പി​ണ​റാ​യി​ക്ക് പ​ങ്കു​ണ്ട്: കെ.​എം. ഷാ​ജി

കോ​ഴി​ക്കോ​ട്: ത​ല​ശേ​രി ക​ലാ​പ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് പ​ങ്കു​ണ്ടെ​ന്ന ആ​രോ​പ​ണ​വു​മാ​യി മു​സ്‌​ലിം ലീ​ഗ് നേ​താ​വ് കെ.​എം.​ഷാ​ജി. ത​ല​ശേ​രി​യി​ൽ സി​പി​എം ആ​സൂ​ത്രി​ത​മാ​യാ​ണ് ക​ലാ​പം ന​ട​ത്തി​യ​ത്.

ഇ​ക്കാ​ര്യം താ​ൻ പ​ല ത​വ​ണ പ​റ​ഞ്ഞ​പ്പോ​ൾ ത​ന്‍റെ പേ​രി​ൽ കേ​സ് കൊ​ടു​ക്കു​മെ​ന്ന് എം.​വി.​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ആ​രും കേ​സു​കൊ​ടു​ത്തി​ല്ല. ജ​യി​ൽ വേ​ത​നം കൂ​ട്ടി​യ സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​യും ഷാ​ജി വി​മ​ർ​ശി​ച്ചു.

പി​ണ​റാ​യി വി​ജ​യ​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ബ​ന്ധു​ക്ക​ളും അ​ധി​കം താ​മ​സി​ക്കാ​തെ ജ​യി​ലി​ൽ പോ​കും. അ​തി​നാ​ലാ​ണ് വേ​ത​നം വ​ർ​ധി​പ്പ​ച്ച​തെ​ന്നും കെ.​എം. ഷാ​ജി പ​രി​ഹ​സി​ച്ചു.

Kerala

ജെ.​ബി.​കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട്; യോ​ഗം വി​ളി​ച്ച് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ജ​സ്റ്റീ​സ് ജെ.​ബി.​കോ​ശി ക​മ്മീ​ഷ​ൻ സ​മ​ർ​പ്പി​ച്ച 284 ശി​പാ​ർ​ശ​ക​ളും 45 ഉ​പ ശി​പാ​ർ​ശ​ക​ളും സം​സ്ഥാ​ന സ​ർ​ക്കാ​ർ പ​രി​ഗ​ണി​ച്ചെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സ​ർ​ക്കാ​രി​ന്‍റെ 17 വ​കു​പ്പു​ക​ൾ ഈ ​ശി​പാ​ർ​ശ​ക​ൾ ന​ട​പ്പി​ലാ​ക്കി. 220 ശി​പാ​ർ​ശ​ക​ളി​ലും ഉ​പ​ശി​പാ​ർ​ശ​ക​ളി​ലും ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി.

ഏ​ഴ് ശി​പാ​ർ​ശ​ക​ൾ മ​ന്ത്രി​സ​ഭ​യു​ടെ പ​രി​ഗ​ണ​ന​യ്ക്ക് സ​മ​ർ​പ്പി​ക്കു​ന്ന​തി​നാ​യി അ​ത​ത് വ​കു​പ്പു​ക​ൾ ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫെ​ബ്രു​വ​രി ആ​റി​ന് സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ യോ​ഗം ചേ​രും.

താ​ത്പ​ര്യ​വു​മു​ള്ള ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളി​ലെ സം​ഘ​ട​ന​ക​ൾ​ക്ക് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. നേ​ര​ത്തേ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ല​ത​വ​ണ യോ​ഗ​ങ്ങ​ൾ ന​ട​ന്ന കാ​ര്യ​വും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

 

Kerala

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; മി​ഷ​ൻ 110 പ്ര​ഖ്യാ​പി​ച്ച് എ​ൽ​ഡി​എ​ഫ്

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ട് പ്ര​ത്യേ​ക ക​ർ​മ്മ പ​ദ്ധ​തി ത​റാ​യാ​ക്കി എ​ൽ​ഡി​എ​ഫ്. 110 സീ​റ്റ് ല​ക്ഷ്യ​മി​ട്ടു​ള്ള പ​ദ്ധ​തി​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി മി​ഷ​ൻ അ​വ​ത​രി​പ്പി​ച്ചു.

മൂ​ന്നു മ​ണി​ക്കൂ​ർ നീ​ണ്ട മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ൻ​മാ​രെ പ​ങ്കെ​ടു​പ്പി​ച്ചി​ല്ല. 50 ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഭ​ര​ണ നേ​ട്ട​ങ്ങ​ൾ ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കാ​ൻ മ​ന്ത്രി​മാ​രെ ഉ​ൾ​പ്പ​ടെ ചു​മ​ത​ല​പ്പെ​ടു​ത്തി.

പി​ന്നോ​ട്ട് പോ​യ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്ക​ണം. ഓ​രോ മ​ണ്ഡ​ല​ങ്ങ​ളി​ലും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ള്‍ വി​ല​യി​രു​ത്ത​ണം. മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി സ​ര്‍​ക്കാ​രി​ന്‍റെ വി​ക​സ​ന നേ​ട്ട​ങ്ങ​ള്‍ ജ​ന​ങ്ങ​ളി​ലേ​യ്ക്ക് എ​ത്തി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു.

സം​സ്ഥാ​ന​ത്ത് ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മി​ല്ലെ​ന്ന് മ​ന്ത്രിമാ​ർ മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ച്ചു. സ​ര്‍​ക്കാ​രി​ന്‍റെ വി​ക​സ​ന​നേ​ട്ട​ങ്ങ​ള്‍ ജ​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്തു. അ​തി​നാ​ല്‍ ഭ​ര​ണ​വി​രു​ദ്ധ​വി​കാ​രം ഇ​ല്ലെ​ന്നു​മാ​ണ് ക​ണ​ക്കു​കൂ​ട്ട​ല്‍.

Kerala

അ​മേ​രി​ക്ക കാ​ണി​ച്ച​ത് തെ​മ്മാ​ടി​ത്തം; വെ​ന​സ്വേ​ല​യ്ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് മു​ഖ്യ​മ​ന്ത്രി

ക​ണ്ണൂ​ർ: വെ​ന​സ്വേ​ലി​യ​ൻ പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മ​ഡു​റോ​യെ​യും ഭാ​ര്യ​യേ​യും അ​മേ​രി​ക്ക​ൻ സൈ​ന്യം പി​ടി​കൂ​ടി​യ​തി​നെ വി​മ​ർ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​മേ​രി​ക്ക കാ​ണി​ച്ച​ത് തെ​മ്മാ​ടി​ത്ത​മാ​ണെ​ന്നും വെ​ന​സ്വേ​ല​യ്ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

വെ​ന​സ്വേ​ല​യു​ടെ പ്ര​സി​ഡ​ന്‍റി​നെ ആ ​രാ​ജ്യ​ത്ത് ക​ട​ന്ന് ആ​ക്ര​മി​ച്ച് ബ​ന്ധി​യാ​ക്കി​യ​ത് എ​ന്ത് നീ​തി​യാ​ണെ​ന്ന് പി​ണ​റാ​യി ചോ​ദി​ച്ചു. രാ​ജ്യ​ത്തി​ന്‍റെ അ​തി​ർ​ത്തി എ​വി​ടെ​യാ​ണെ​ന്ന ചോ​ദ്യ​മാ​ണ് ഇ​തി​ലൂ​ടെ ഉ​യ​രു​ന്ന​ത്. മു​ൻ​കൂ​ട്ടി ആ​സൂ​ത്ര​ണം ചെ​യ്ത് രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണാ​ധി​കാ​രി​യെ​യും ഭാ​ര്യ​യെ​യും ബ​ന്ധി​യാ​ക്കി.

അ​മേ​രി​ക്ക​ൻ അ​ധി​നി​വേ​ശ​ത്തി​നെ​തി​രെ ലോ​ക​മാ​കെ പ്ര​തി​ഷേ​ധം ഉ​യ​ര​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. ഒ​രു രാ​ജ്യ​ത്തി​ന്‍റെ പ​ര​മാ​ധി​കാ​ര​ത്തി​ൽ അ​മേ​രി​ക്ക ക​ട​ന്നു​ക​യ​റി​യി​ട്ടും അ​തി​നെ വി​മ​ർ​ശി​ക്കാ​ത്ത കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ല​പാ​ടി​നെ​യും പി​ണ​റാ​യി വി​മ​ർ​ശി​ച്ചു.

ഇ​ന്ത്യ​യു​ടെ ശ​ബ്ദം നേ​ര​ത്തേ മൂ​ന്നാം ലോ​ക രാ​ജ്യ​ങ്ങ​ൾ​ക്കൊ​പ്പ​മാ​യി​രു​ന്നു. സാ​മ്രാ​ജ്യ​ത്വ​ത്തി​ന് എ​തി​രാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന് അ​മേ​രി​ക്ക​ൻ അ​ധി​നി​വേ​ശ​ത്തി​നെ​തി​രെ ശ​ബ്‌​ദി​ക്കാ​ൻ ഇ​ന്ത്യ​ക്ക് ക​ഴി​യു​ന്നി​ല്ലെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.

National

കർണാടക ഭൂമി ഒഴിപ്പിക്കൽ: എല്ലാവരെയും പുനരധിവസിപ്പിക്കില്ല; പി​​​​ണ​​​​റാ​​​​യി രാ​​​​ഷ്‌​​​​ട്രീ​​​​യം ക​​​​ല​​​​ർ​​​​ത്തു​​​​ന്നു: ഡി.കെ. ശിവകുമാർ

ബം​​​​ഗ​​​​ളൂരു: സ​​​ർ​​​ക്കാ​​​ർ ഭൂ​​​മി​​​യി​​​ൽ ക​​​​ട​​​​ന്നു​​​​ക​​​​യ​​​​റ്റം അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ലെ​​​​ന്നും കൃ​​​​ത്യ​​​​മാ​​​​യ രേ​​​​ഖ​​​​ക​​​​ളു​​​​ള്ള മു​​​​ഴു​​​​വ​​​​ൻ കു​​​​ടും​​​​ബ​​​​ങ്ങ​​​​ളെ​​​​യും പു​​​​ന​​​​ര​​​​ധി​​​​വ​​​​സി​​​​പ്പി​​​​ക്കു​​​​മെ​​​​ന്നും ക​​​​ർ​​​​ണാ​​​​ട​​​​ക ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി ഡി.​​​​കെ. ശി​​​​വ​​​​കു​​​​മാ​​​​ർ. കു​​​​ടി​​​​യൊ​​​​ഴി​​​​പ്പി​​​​ക്ക​​​​ൽ പ്ര​​​​ദേ​​​​ശം സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച​​​​ ശേ​​​​ഷ​​​​മാ​​​​യി​​​​രു​​​​ന്നു ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ്ര​​​​ഖ്യാ​​​​പ​​​​നം.

ഭൂ​​​​മി പി​​​​ടി​​​​ച്ചെ​​​​ടു​​​​ക്ക​​​​ലോ കൈ​​​​യേ​​​​റ്റ​​​​മോ സ​​​​ർ​​​​ക്കാ​​​​ർ അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ല. ഖ​​​​ര​​​​മാ​​​​ലി​​​​ന്യ സം​​​​സ്ക​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി പ​​​​ത്തു​​​​വ​​​​ർ​​​​ഷം മു​​​​ന്പാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ ഈ ​​​​ഭൂ​​​​മി കൈ​​​​മാ​​​​റി​​​​യ​​​​ത്.

പ്ര​​​​ശ്ന​​​​ത്തി​​​​ൽ കേ​​​​ര​​​​ള മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ രാ​​​​ഷ്‌​​​​ട്രീ​​​​യം ക​​​​ല​​​​ർ​​​​ത്തു​​​​ക​​​​യാ​​​​ണ്. നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ പ​​​​രാ​​​​ജ​​​​യ​​​​ഭീ​​​​തി​​​​യാ​​​​ണ് ആ​​​​രോ​​​​പ​​​​ണ​​​​ത്തി​​​​നു പി​​​​ന്നി​​​​ൽ. ഇ​​​​വി​​​​ടെ​​​​യു​​​​ള്ള ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ളു​​​​ടെ പി​​​​ന്തു​​​​ണ​​​​യാ​​​​ണ് ല​​​​ക്ഷ്യം. പ്രാ​​​​ദേ​​​​ശി​​​​ക പ്ര​​​​ശ്ന​​​​മാ​​​​ണി​​​​തെ​​​​ന്നും കേ​​​​ര​​​​ള മു​​​​ഖ്യ​​​​മ​​​​ന്ത്രി ഒ​​​​ഴി​​​​ഞ്ഞു​​​​നി​​​​ൽ‌​​​​ക്ക​​​​ണ​​​​മെ​​​​ന്നു ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യാ​​​ണെ​​​ന്നും ശി​​​വ​​​കു​​​മാ​​​ർ പ​​​റ​​​ഞ്ഞു.

വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം തേ​​​​ടി മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ ക​​​​മ്മീഷ​​​​ൻ

ബം​​​​ഗ​​​​ളൂരു: ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ലെ ഭൂ​​​​മി ഒ​​​​ഴി​​​​പ്പി​​​​ക്ക​​​​ൽ പ്ര​​​​ശ്ന​​​​ത്തി​​​​ൽ ഇ​​​​ട​​​​പെ​​​​ട്ട് സം​​​​സ്ഥാ​​​​ന മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ ക​​​​മ്മീഷ​​​​ൻ. ബം​​​​ഗ​​​​ളു​​​​രു​​​​വി​​​​നു സ​​​​മീ​​​​പം കൊ​​​​ഗി​​​​ലു​​​​വി​​​​ൽ അ​​​​ന​​​​ധി​​​​കൃ​​​​ത കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ൾ ഇ​​​​ടി​​​​ച്ചു​​​​നി​​​​ര​​​​ത്തി താ​​​​മ​​​​സ​​​​ക്കാ​​​​രെ ഒ​​​​ഴി​​​​പ്പി​​​​ച്ച​​​​തു ബ​​​​ദ​​​​ൽ​​​​സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ ഒ​​​​രുക്കാ​​​​തെ​​​​യാ​​​​ണെ​​​​ന്ന് ക​​​​മ്മി​​​​ഷ​​​​ൻ നി​​​​രീ​​​​ക്ഷി​​​​ച്ചു. മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ ലം​​​​ഘ​​​​നം ന​​​ട​​​ന്നോ​​​യെ​​​ന്നു പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നു ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​പേ​​​​ഴ്സ​​​​ൺ ടി.​​​​ ശ്യാം ഭ​​​​ട്ട് പ​​​​റ​​​​ഞ്ഞു.

Kerala

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; കേ​ര​ള യാ​ത്ര​യു​മാ​യി എ​ൽ​ഡി​എ​ഫ്

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്‍​പാ​യി എ​ൽ​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള യാ​ത്ര ന​ട​ത്തും. മൂ​ന്ന് മേ​ഖ​ല​ക​ളാ​ക്കി തി​രി​ച്ച് ജാ​ഥ ന​ട​ത്താ​നാ​ണ് ആ​ലോ​ച​ന.

മ​ന്ത്രി​മാ​രും എം​എ​ൽ​എ​മാ​രും പ​ങ്കെ​ടു​ക്കു​ന്ന യാ​ത്ര​യു​ടെ തീ​യ​തി അ​ടു​ത്ത എ​ൽ​ഡി​എ​ഫ് യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ക്കും. ജ​ന​ങ്ങ​ളി​ലേ​ക്ക് കൂ​ടു​ത​ൽ അ​ടു​ക്കു​ക, ഇ​ട​തു​സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന നേ​ട്ട​ങ്ങ​ൾ ജ​ന​ങ്ങ​ളെ അ​റി​യി​ക്കു​ക എ​ന്ന​താ​ണ് കേ​ര​ള യാ​ത്ര​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം മു​ത​ൽ കാ​സ​ർ​ഗോ​ഡു വ​രെ ന​ട​ത്തു​ന്ന യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പൊ​തു​യോ​ഗ​ങ്ങ​ളി​ൽ മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം എ​ല്ലാ മ​ന്ത്രി​മാ​രും പ​ങ്കെ​ടു​ക്കും. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​രി​ട്ട ക​ന​ത്ത തി​രി​ച്ച​ടി മ​റി​ക​ട​ക്കാ​നു​ള്ള നീ​ക്കം ന‌​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​ണ് കേ​ര​ള യാ​ത്ര.

കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രാ​യ സ​മ​ര​വും എ​ൽ​ഡി​എ​ഫ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കേ​ന്ദ്ര​ത്തി​ന്‍റെ തൊ​ഴി​ൽ ന​യ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള സ​മ​ര​പ്ര​ഖ്യാ​പ​നം ജ​നു​വ​രി 12ന് ​തി​രു​വ​ന​ന്ത​പ​രു​ത്ത് ന​ട​ത്തും.

Kerala

ശ്രീ​നി​വാ​സ​ന് അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് സി​നി​മാ ലോ​കം; മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ച്ചു

കൊ​ച്ചി: മ​ല​യാ​ളി​ക​ളു​ടെ പ്രി​യ ന​ട​ൻ ശ്രീ​നി​വാ​സ​ന്‍റെ മൃ​ത​ദേ​ഹം ടൗ​ൺ​ഹാ​ളി​ലെ പൊ​തു​ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി ക​ണ്ട​നാ​ട്ടെ വീ​ട്ടി​ലെ​ത്തി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തി​ന് വീ​ട്ടി​ൽ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്കാ​രം ന​ട​ത്തും.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, മ​ന്ത്രി സ​ജി ചെ​റി​യാ​ൻ, കോ​ൺ​ഗ്ര​സ് നേ​താ​വ് ദീ​പ്തി മേ​രി വ​ർ​ഗീ​സ്, ഹൈ​ബി ഈ​ഡ​ൻ എം​പി തു​ട​ങ്ങി രാ​ഷ്ട്രീ​യ പ്ര​മു​ഖ​ർ ടൗ​ൺ​ഹാ​ളി​ലെ​ത്തി താ​ര​ത്തി​ന് അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു. മ​ല​യാ​ള സി​നി​മ​യ്ക്ക് വീ​ണ്ടെ​ടു​ക്കാ​നാ​വാ​ത്ത ന​ഷ്ട​മാ​ണ് ശ്രീ​നി​വാ​സ​ന്‍റെ വേ​ർ​പാ​ടി​ലൂ​ടെ സം​ഭ​വി​ച്ച​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ച​ല​ച്ചി​ത്ര​ത്തി​ന്‍റെ സ​മ​സ്‌​ത രം​ഗ​ങ്ങ​ളി​ലും നാ​യ​ക സ്ഥാ​ന​ത്ത് എ​ത്തി​യ പ്ര​തി​ഭ​യാ​ണ് മ​റ​യു​ന്ന​ത്. പ​ച്ച മ​നു​ഷ്യ​ന്‍റെ ജീ​വി​തം വെ​ള്ളി​ത്തി​ര​യി​ൽ എ​ത്തി​ക്കു​ന്ന​തി​ലും ചി​രി​യി​ലൂ​ടെ​യും ചി​ന്ത​യി​ലൂ​ടെ​യും പ്രേ​ക്ഷ​ക​നെ താ​ൻ ഇ​ച്ഛി​ക്കു​ന്ന ത​ല​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ലും ഇ​തു​പോ​ലെ വി​ജ​യി​ച്ച ച​ല​ച്ചി​ത്ര​കാ​ര​ന്മാ​ർ വേ​റെ അ​ധി​ക​മി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

 

 

 

 

Kerala

സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം; ഷെ​ഡ്യൂ​ൾ പു​റ​ത്ത്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ്‌​കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ ഷെ​ഡ്യൂ​ൾ പ്ര​കാ​ശ​നം ചെ​യ്തു. 2026 ജ​നു​വ​രി 14 മു​ത​ൽ 18 വ​രെ തൃ​ശൂ​രി​ൽ ന​ട​ക്കു​ന്ന ക​ലോ​ത്സ​വ​ത്തി​ന്‍റെ ഷെ​ഡ്യൂ​ൾ മ​ന്ത്രി​മാ​രാ​യ വി.​ശി​വ​ൻ​കു​ട്ടി​യും കെ.​രാ​ജ​നും ചേ​ർ​ന്ന് പ്ര​കാ​ശ​നം ചെ​യ്തു.

ജ​നു​വ​രി 14 ന് ​രാ​വി​ലെ പ​ത്തി​ന് തേ​ക്കി​ൻ​ക്കാ​ട് മൈ​താ​ന​ത്ത് വെ​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ക​ലോ​ത്സ​വ​ത്തി​ന് തി​രി​തെ​ളി​ക്കും. 18 ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ മു​ഖ്യാ​തി​ഥി​യാ​കും. പ്ര​ധാ​ന വേ​ദി​യാ​യ തേ​ക്കി​ൻ​ക്കാ​ട് മൈ​താ​ന​ത്ത് മോ​ഹി​നി​യാ​ട്ടം, ഭ​ര​ത​നാ​ട്യം, നാ​ടോ​ടി നൃ​ത്തം തു​ട​ങ്ങി​യ​വ​യാ​ണ് അ​ര​ങ്ങേ​റു​ക.

സം​സ്‌​കൃ​ത ക​ലോ​ത്സ​വം പ​തി​മൂ​ന്നാം വേ​ദി​യാ​യ ജ​വ​ഹ​ർ ബാ​ല​ഭ​വ​നി​ൽ ന​ട​ക്കും. അ​റ​ബി​ക് ക​ലോ​ത്സ​വം പ​തി​നാ​റ്, പ​തി​നേ​ഴ് വേ​ദി​ക​ളാ​യ സി​എം​എ​സ് എ​ച്ച്എ​സ്എ​സി​ൽ ന​ട​ത്തും. പാ​ല​സ് ഗ്രൗ​ണ്ടി​ലാ​ണ് മ​ത്സ​രാ​ർ​ത്ഥി​ക​ൾ​ക്കും അ​തി​ഥി​ക​ൾ​ക്കു​മാ​യു​ള്ള ഭ​ക്ഷ​ണ​ശാ​ല ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഗ​വ.​മോ​ഡ​ൽ ബോ​യ്സ് എ​ച്ച്എ​സ്എ​സി​ൽ ര​ജി​സ്‌​ട്രേ​ഷ​ൻ സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. ഗ​വ. മോ​ഡ​ൽ ജി​വി​എ​ച്ച്എ​സ്എ​സി​ലാ​ണ് പ്രോ​ഗ്രാം ഓ​ഫീ​സ്.

 

Kerala

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; അ​തി​ജീ​വി​ത മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

തി​രു​വ​ന​ന്ത​പു​രം: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ വി​ധി​ക്ക് പി​ന്നാ​ലെ ‌അ​തി​ജീ​വി​ത മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കേ​സി​ൽ അ​പ്പീ​ൽ പോ​ക​ണ​മെ​ന്ന് അ​തി​ജീ​വി​ത ആ​വ​ശ്യ​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

കേ​ര​ള ജ​ന​ത ഒ​പ്പ​മു​ണ്ടെ​ന്നും ഉ​ട​ൻ അ​പ്പീ​ൽ പോ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​തി​ജീ​വി​ത​യ്ക്ക് ഉ​റ​പ്പ് ന​ല്‍​കി. ക്ലി​ഫ് ഹൗ​സി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച അ​ര മ​ണി​ക്കൂ​റോ​ളം നീ​ണ്ടു. വി​ചാ​ര​ണ​കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രാ​യ പ്രോ​സി​ക്യൂ​ഷ​ൻ അ​പ്പീ​ലി​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്.

എ​ട്ടാം പ്ര​തി ദി​ലീ​പ​ട​ക്ക​മു​ള്ള​വ​രെ വെ​റു​തെ​വി​ട്ട ന​ട​പ​ടി​യെ​യാ​ണ് പ്ര​ധാ​ന​മാ​യും ചോ​ദ്യം ചെ​യ്യു​ന്ന​ത്. വി​ധി​യി​ലെ അ​തൃ​പ്‌​തി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ര​സ്യ​മാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് അ​തി​ജീ​വി​ത മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്‌​ച ന​ട​ത്തി​യ​ത്.

 

Kerala

വി​സി നി​യ​മ​ന ത​ർ​ക്കം; ഗ​വ​ർ​ണ​റെ ക​ണ്ട് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: വി​സി നി​യ​മ​ന ത​ർ​ക്ക​ത്തി​നി​ടെ ഗ​വ​ർ​ണ​റും രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​റു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ലോ​ക്ഭ​വ​നി​ൽ കൂ​ടി​ക്കാ​ഴ്‌​ച ന​ട​ത്തി. ക്രി​സ്‌​മ​സ് വി​രു​ന്നി​ന് ഗ​വ​ർ​ണ​റെ ക്ഷ​ണി​ക്കാ​നെ​ത്തി​യ​താ​ണ് എ​ന്നാ​ണ് ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം.

കേ​ര​ള ഡി​ജി​റ്റ​ൽ, സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ വൈ​സ് ചാ​ൻ​സ​ർ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ​വ​ർ​ണ​റും സ​ർ​ക്കാ​രും ര​ണ്ട് ത​ട്ടി​ലാ​ണ്. ഗ​വ​ർ​ണ​റും മു​ഖ്യ​മ​ന്ത്രി​യും പ്ര​ത്യേ​കം പ്ര​ത്യേ​കം പേ​രു​ക​ൾ ന​ൽ​കി​യ​തി​നാ​ൽ സു​പ്രീം​കോ​ട​തി സ്വ​ന്തം നി​ല​യ്ക്ക് നി​യ​മ​നം ന​ട​ത്താ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ്.

അ​തി​നി​ട​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഗ​വ​ർ​ണ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ ആ​ഴ്ച്ച മ​ന്ത്രി​മാ​രാ​യ ആ​ർ.​ബി​ന്ദു​വും, പി.​രാ​ജീ​വും ഗ​വ​ർ​ണ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ സ​മ​വാ​യം ആ​യി​രു​ന്നി​ല്ല. അ​ന്ന് എ​ന്തു​കൊ​ണ്ട് മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​യ്ക്ക് വ​രു​ന്നി​ല്ലാ​യെ​ന്ന് ഗ​വ​ർ​ണ​ർ ചോ​ദി​ച്ചി​രു​ന്നു.

 

Kerala

സി​പി​എം നി​ല​പാ​ടി​ൽ നി​ന്ന് വ്യ​തി​ച​ലി​ച്ചു; പി​ണ​റാ​യി​സ​ത്തി​ന് തി​രി​ച്ച​ടി​കി​ട്ടി: പി.​വി.​അ​ൻ​വ​ർ

മ​ല​പ്പു​റം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി​ണ​റാ​യി​സ​ത്തി​ന് ക​ന​ത്ത തി​രി​ച്ച​ടി ല​ഭി​ച്ചെ​ന്ന് മു​ൻ എം​എ​ൽ​എ പി.​വി.​അ​ൻ​വ​ർ. ഇ​ട​തു​പ​ക്ഷം സ്വീ​ക​രി​ച്ച വ​ർ​ഗീ​യ നി​ല​പാ​ടു​ക​ളാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ടാ​ൻ കാ​ര​ണം.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സി​പി​എം സം​സ്ഥ‌​ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​നും വാ ​തു​റ​ന്നാ​ൽ പ​റ​യു​ന്ന​ത് വ​ർ​ഗീ​യ​ത​യാ​ണ്. ഇ​ട​തു​പ​ക്ഷ പ്ര​സ്ഥാ​നം വ​ർ​ഗീ​യ​ത​യ്ക്ക് എ​തി​രെ നി​ല​കൊ​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വേ​ണ്ടി നി​ല​കൊ​ണ്ട പ്ര​സ്ഥാ​ന​മാ​യി​രു​ന്നു.

ഈ ​ര​ണ്ട് നി​ല​പാ​ടി​ൽ നി​ന്നും വ്യ​തി​ച​ലി​ച്ച് കേ​ര​ള​ത്തെ പ​രി​പൂ​ർ​ണ​മാ​യി വ​ർ​ഗീ​യ​വ​ത്ക​രി​ക്കാ​ൻ പി​ണ​റാ​യി ശ്ര​മി​ച്ചു. തൊ​ഴി​ലാ​ളി​ക​ൾ​ക്കു വേ​ണ്ടി നി​ല​കൊ​ണ്ടി​രു​ന്ന പാ​ർ​ട്ടി പ​രി​പൂ​ർ​ണ​മാ​യും തൊ​ഴി​ലാ​ളി വി​രു​ദ്ധ​മാ​യി​മാ​റി​യെ​ന്നും അ​ൻ​വ​ർ പ​റ​ഞ്ഞു.

 

 

 

 

Kerala

അ​ടൂ​ർ പ്ര​കാ​ശ് പ​റ​ഞ്ഞ​ത് യു​ഡി​എ​ഫ് നി​ല​പാ​ട്; സ​ർ​ക്കാ​ർ അ​തി​ജീ​വി​ത​യ്ക്കൊ​പ്പം: മു​ഖ്യ​മ​ന്ത്രി

ക​ണ്ണൂ​ർ: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ലെ കോ​ട​തി വി​ധി​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പ്രോ​സി​ക്യൂ​ഷ​ൻ കേ​സ് ന​ന്നാ​യി കൈ​കാ​ര്യം ചെ​യ്തു​വെ​ന്നും നി​യ​മ​പ​ര​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

അ​തി​ജീ​വി​ത​യ്ക്ക് എ​ല്ലാ പി​ന്തു​ണ​യും സ​ർ​ക്കാ​ർ ന​ൽ​കി. ഇ​നി​യും അ​ത് തു​ട​രും. അ​ടൂ​ർ പ്ര​കാ​ശ് പ​റ​ഞ്ഞ​ത് യു​ഡി​എ​ഫി​ന്‍റെ നി​ല​പാ​ടാ​ണ്. പൊ​തു​സ​മൂ​ഹം അ​ങ്ങ​നെ ചി​ന്തി​ക്കു​ന്നി​ല്ല. അ​പ്പീ​ൽ സം​ബ​ന്ധി​ച്ചും യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ വി​ചി​ത്ര​മാ​യ മ​റു​പ​ടി​യാ​ണ് ന​ൽ​കി​യ​ത്.

ഗൂ​ഢാ​ലോ​ച​ന സം​ബ​ന്ധി​ച്ച് ദി​ലീ​പ് പ​റ​യു​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ തോ​ന്ന​ലു​ക​ളാ​ണ്. പോ​ലീ​സ് തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മു​ന്നോ​ട്ട് പോ​യ​ത്. കോ​ട​തി​യി​ലെ വാ​ദ​ങ്ങ​ളെ കു​റി​ച്ച് ഇ​പ്പോ​ൾ പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Kerala

നോ​ട്ടീ​സു​മാ​യി വ​ന്നാ​ല്‍ മു​ട്ടു​വി​റ​യ്ക്കു​മെ​ന്ന് ക​രു​തി​യോ; ഇ​ഡി​യെ വി​മ​ർ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി

ക​ണ്ണൂ​ർ: ഇ​ഡി നോ​ട്ടീ​സി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കി​ഫ്ബി​യു​ടെ പേ​രി​ൽ നോ​ട്ടീ​സു​മാ​യി വ​ന്നാ​ൽ മു​ട്ടു​വി​റ​യ്ക്കു​മെ​ന്നാ​ണോ ഇ​ഡി ക​രു​തി​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു. എ​ൽ​ഡി​എ​ഫ് ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കി​ഫ്ബി മ​സാ​ല ബോ​ണ്ട് ഇ​ട​പാ​ടി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് നോ​ട്ടീ​സ് അ​യ​ച്ച​തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ വി​മ​ർ​ശ​നം. ആ​ർ​ബി​ഐ നി​ഷ്‌​ക​ർ​ഷി​ക്കു​ന്ന വ്യ​വ​സ്‌​ഥ​യി​ലാ​ണ് കാ​ര്യ​ങ്ങ​ൾ ചെ​യ്‌​തി​രി​ക്കു​ന്ന​ത്. കി​ഫ്ബി​യി​ലൂ​ടെ 1.5 ല​ക്ഷം കോ​ടി രൂ​പ​യു​ടെ വി​ക​സ​നം ന​ട​ത്തി. അ​ത് രു​ചി​ക്കാ​ത്ത ഹീ​ന മ​ന​സു​ക​ളു​ണ്ട്.

വാ​യ്‌​പ​യെ​ടു​ത്ത് ഭൂ​മി​ക്ക​ച്ച​വ​ടം ന​ട​ത്തി​യെ​ന്ന് കാ​ണി​ച്ചാ​ണ് ഇ​പ്പോ​ൾ നോ​ട്ടീ​സ് വ​ന്നി​രി​ക്കു​ന്ന​ത്. 5600 കോ​ടി രൂ​പ ദേ​ശീ​യ​പാ​ത ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് കി​ഫ്ബി വ​ഴി കൊ​ടു​ത്തു. അ​ത് ഏ​തെ​ങ്കി​ലും ഭൂ​മി​ക്ക​ച്ച​വ​ട​ത്തി​നാ​ണോ. കി​ഫ്ബി ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി ഏ​താ​വ​ശ്യ​ത്തി​നാ​ണോ അ​തി​നേ പ​റ്റൂ.

പ​ശ്ചാ​ത്ത​ല വി​ക​സ​ന​ത്തി​ലാ​ണ് കി​ഫ്ബി ഭൂ​മി ഏ​റ്റെ​ടു​ത്ത​ത്. റി​സ​ര്‍​വ് ബാ​ങ്കി​ന്‍റെ മാ​ന​ദ​ണ്ഡം അ​ണു​കി​ട വ്യ​ത്യാ​സം വ​രു​ത്തി​യി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

 

Kerala

കാ​ന​ത്തി​ൽ ജ​മീ​ല ഭ​ര​ണ​മി​ക​വ് തെ​ളി​യി​ച്ച നേ​താ​വ്: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കാ​ന​ത്തി​ൽ ജ​മീ​ല എം​എ​ൽ​എ​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​ന​മ​റി​യി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ലാ​ളി​ത്യ​മാ​ർ​ന്ന ഇ​ട​പെ​ട​ലി​ലൂ​ടെ പൊ​തു സ​മൂ​ഹ​ത്തി​ന്‍റെ അം​ഗീ​കാ​രം നേ​ടി​യ നേ​താ​വാ​യി​രു​ന്നു കാ​ന​ത്തി​ൽ ജ​മീ​ല​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ചെ​റു​പ്രാ​യ​ത്തി​ൽ ത​ന്നെ ക​മ്യൂ​ണി​സ്റ്റ് പാ​ര​മ്പ​ര്യ​ത്തി​ലേ​ക്ക് വ​ന്ന വ്യ​ക്തി​യാ​യി​രു​ന്നു കാ​ന​ത്തി​ൽ ജ​മീ​ല. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ച് ഭ​ര​ണ​മി​ക​വ് തെ​ളി​യി​ച്ച് പ​ടി​പ​ടി​യാ​യി ഉ​യ​ർ​ന്നു വ​ന്ന നേ​താ​വാ​യി​രു​ന്നു അ​വ​ർ. ഗ്രാ​മ, ബ്ലോ​ക്ക്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ല​ങ്ങ​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്താ​ൻ ക​ഴി​ഞ്ഞു.

ജ​ന​കീ​യ പ്ര​ശ്‌​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി ഇ​ട​പെ​ട്ട് ശ്ര​ദ്ധേ​യ​യാ​യി. കാ​ന​ത്തി​ൽ ജ​മീ​ല​യു​ടെ അ​കാ​ല​വി​യോ​ഗ​ത്തി​ൽ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

National

വി​സി നി​യ​മ​ന​ത്തി​ല്‍ മെ​റി​റ്റ് അ​വ​ഗ​ണി​ച്ചു; മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ഗ​വ​ർ​ണ​ർ സു​പ്രീം​കോ​ട​തി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ഡി​ജി​റ്റ​ൽ, സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ നി​യ​മ​ന​ത്തി​നാ​യു​ള്ള മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ൽ മെ​റി​റ്റ് അ​വ​ഗ​ണി​ച്ചെ​ന്ന് ഗ​വ​ർ​ണ​ർ സു​പ്രീം​കോ​ട​തി​യി​ൽ. മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട്ടാ​ണ് ഈ ​നീ​ക്ക​മെ​ന്നും ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര അ​ർ​ലേ​ക്ക​ർ സു​പ്രീം​കോ​ട​തി​യി​ൽ ഫ​യ​ൽ​ചെ​യ്‌​ത അ​പേ​ക്ഷ​യി​ൽ പ​റ​യു​ന്നു.

സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജ​സ്റ്റീ​സ് സു​ധാ​ൻ​ഷു ദു​ലി​യ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള സെ​ർ​ച്ച് ക​മ്മി​റ്റി പാ​ന​ൽ ത​യാ​റാ​ക്കി​യ​ത്. എ​ന്നാ​ൽ ഇ​വ​ർ ത​യാ​റാ​ക്കി​യ ര​ണ്ട് പ​ട്ടി​ക​യി​ലും സ്ഥാ​നം​പി​ടി​ച്ച​വ​ർ​ക്ക് മു​ഖ്യ​മ​ന്ത്രി മു​ൻ​ഗ​ണ​ന ന​ൽ​കി​യി​ല്ലെ​ന്നും ഗ​വ​ർ​ണ​ർ ആ​രോ​പി​ച്ചു.

ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ നി​യ​മ​ന​ത്തി​ന് അ​ഞ്ച് പേ​ര് അ​ട​ങ്ങു​ന്ന പാ​ന​ലും സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ നി​യ​മ​ന​ത്തി​ന് നാ​ല് പേ​ര് അ​ട​ങ്ങു​ന്ന പാ​ന​ലു​മാ​ണ് സെ​ർ​ച്ച് ക​മ്മി​റ്റി​ക​ൾ ത​യാ​റാ​ക്കി​യ​ത്. ര​ണ്ട് സെ​ർ​ച്ച് ക​മ്മി​റ്റി​ക​ളും ഉ​ൾ​പ്പെ​ട്ട ര​ണ്ട് പേ​രു​ണ്ട്.

എ​ന്നാ​ൽ ഒ​ക്ടോ​ബ​ർ 14ന് ​മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ത​നി​ക്ക് കൈ​മാ​റി​യ പ​ട്ടി​ക​യി​ൽ ഈ ​ര​ണ്ടു​പേ​ർ​ക്കും മു​ൻ​ഗ​ണ​ന ന​ൽ​കി​യി​ട്ടി​ല്ല. ര​ണ്ട് പ​ട്ടി​ക​യി​ലും സ്ഥാ​നം​പി​ടി​ച്ച ഈ ​ര​ണ്ട് പേ​രു​മാ​ണ് വൈ​സ്ചാ​ൻ​സ​ല​ർ നി​യ​മ​ന​ത്തി​ന് യോ​ഗ്യ​രാ​യ​വ​രെ​ന്നും ഗ​വ​ർ​ണ​ർ സു​പ്രീം​കോ​ട​തി​യി​ൽ ഫ​യ​ൽ​ചെ​യ്‌​ത അ​പേ​ക്ഷ​യി​ൽ പ​റ​യു​ന്നു.

 

 

 

Kerala

പി​എം ശ്രീ: ​മ​ന്ത്രി​സ​ഭ തീ​രു​മാ​നം ന​ട​ന്നു​വെ​ന്ന് ബി​നോ​യ് വി​ശ്വം

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി​സ​ഭ തീ​രു​മാ​നം ന​ട​ന്നു​വെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ളം കേ​ന്ദ്ര​ത്തി​ന് ക​ത്ത​യ​ച്ച​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ബി​നോ​യ് വി​ശ്വ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

ഇ​ട​തു​മു​ന്ന​ണി തീ​രു​മാ​ന​മാ​ണ് ന​ട​പ്പാ​ക്കി​യ​ത്. എ​സ്എ​സ്കെ ഫ​ണ്ട് കേ​ര​ള​ത്തി​ന്‍റെ അ​വ​കാ​ശ​മാ​ണെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

സി​പി​ഐ​യു​ടെ സ​മ്മ​ർ​ദ​ത്തി​നു പി​ന്നാ​ലെ​യാ​ണ് സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തി​ന് ക​ത്ത​യ​ച്ച​ത്. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ക​ത്ത​യ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​പി​ഐ മ​ന്ത്രി​മാ​ർ ഇ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​ത്ത​യ​ച്ച​ത്.

പി​എം ശ്രീ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടെ​ന്നും സം​സ്ഥാ​നം ഉ​പ​സ​മി​തി​യെ വ​ച്ചി​ട്ടു​ണ്ടെ​ന്നും കേ​ന്ദ്ര​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​നെ വാ​ക്കാ​ൽ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള; വാ​സു​വി​ന്‍റെ അ​റ​സ്റ്റി​ലൂ​ടെ സി​പി​എ​മ്മി​ന്‍റെ പ​ങ്ക് തെ​ളി​ഞ്ഞു: വി.​ഡി.​സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: എ​ൻ.​വാ​സു​വി​ന്‍റെ അ​റ​സ്റ്റി​ലൂ​ടെ ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ൽ സി​പി​എ​മ്മി​ന്‍റെ പ​ങ്ക് തെ​ളി​ഞ്ഞെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. കേ​സി​ൽ മു​ന്‍ ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ​യും ഇ​പ്പോ​ഴ​ത്തെ ദേ​വ​സ്വം മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​നെ​യും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്യ​ണം.

സ്വ​ര്‍​ണ​ക്കൊ​ള്ള​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് വി.​എ​ന്‍. വാ​സ​വ​ൻ രാ​ജി​വ​യ്ക്ക​ണം. സി​പി​എം നേ​തൃ​ത്വ​വു​മാ​യും സ​ര്‍​ക്കാ​രി​ലെ ഉ​ന്ന​ത​രു​മാ​യും അ​ടു​ത്ത ബ​ന്ധ​മു​ള്ള ആ​ളാ​ണ് വാ​സു. ചി​ല ഘ​ട്ട​ങ്ങ​ളി​ല്‍ ബോ​ര്‍​ഡി​നേ​ക്കാ​ള്‍ വ​ലി​യ അ​ധി​കാ​ര കേ​ന്ദ്ര​മാ​യി​രു​ന്നു വാ​സു.

വാ​സു​വി​ന് മു​ഖ്യ​മ​ന്ത്രി എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കി​യി​രു​ന്നു. അ​തി​നാ​ൽ സി​പി​എം നേ​താ​ക്ക​ൾ​ക്ക് ഒ​ഴി​ഞ്ഞു​മാ​റാ​ൻ പ​റ്റി​ല്ല. വാ​സു ന​ട​ത്തി​യ കൊ​ള്ള​യു​ടെ തു​ട​ര്‍​ച്ചയാ​ണ് പി​ന്നീ​ടു​വ​ന്ന​വ​ർ ചെ​യ്ത​ത്. എ.​പ​ദ്മ​കു​മാ​റി​നെ​യും പി.​എ​സ്.​പ്ര​ശാ​ന്തി​നെ​യും ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു.

 

 

Kerala

ചെ​ങ്കോ​ട്ട സ്ഫോ​ട​നം മ​നു​ഷ്യ​മ​ന​സാ​ക്ഷി​യെ ഞെ​ട്ടി​ക്കു​ന്ന​ത്, കു​റ്റ​വാ​ളി​ക​ളെ ഉ​ട​ൻ ക​ണ്ടെ​ത്ത​ണം: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഡ​ൽ​ഹി​യി​ലെ ചെ​ങ്കോ​ട്ട​യ്ക്ക് സ​മീ​പ​മു​ണ്ടാ​യ സ്‌​ഫോ​ട​നം മ​നു​ഷ്യ​മ​ന​സാ​ക്ഷി​യെ ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഈ ​ഭീ​ക​ര​കൃ​ത്യ​ത്തി​ന് പി​ന്നി​ൽ ആ​രാ​യാ​ലും അ​വ​രെ ഉ​ട​ന​ടി ക​ണ്ടെ​ത്താ​നും ത​ക്ക​താ​യ ശി​ക്ഷ ന​ൽ​കാ​നും സാ​ധി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

സ്‌​ഫോ​ട​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ഉ​റ്റ​വ​രു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്നു. പ​രി​ക്കേ​റ്റ​വ​ർ​ക്ക് മി​ക​ച്ച ചി​കി​ത്സ​യി​ലൂ​ടെ എ​ത്ര​യും വേ​ഗം ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ വ​രാ​ൻ സാ​ധി​ക്ക​ട്ടെ. രാ​ജ്യ​ത്തി​ന്‍റെ ക്ര​മ​സ​മാ​ധാ​ന​ത്തി​നും ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്കും വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്ന ശ​ക്തി​ക​ൾ​ക്കെ​തി​രെ ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളാ​കെ ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്ക​ണം. ഇ​നി​യും ഇ​തു​പോ​ലൊ​രു ദു​ര​ന്തം ആ​വ​ർ​ത്തി​ച്ചു കൂ​ടാ എ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ചെ​ങ്കോ​ട്ട സ്ഫോ​ട​നം: ഹീ​ന​കൃ​ത്യ​ത്തി​നു പി​ന്നി​ലു​ള്ള​വ​രെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഡ​ൽ​ഹി​യി​ലെ ചെ​ങ്കോ​ട്ട​യ്ക്കു സ​മീ​പ​മു​ണ്ടാ​യ സ്ഫോ​ട​ന​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഈ ​ഭീ​രു​ത്വം നി​റ​ഞ്ഞ പ്ര​വൃ​ത്തി ന​മ്മു​ടെ രാ​ജ്യ​ത്തി​നും അ​വി​ടു​ത്തെ ജ​ന​ങ്ങ​ൾ​ക്കും നേ​രെ​യു​ള്ള ആ​ക്ര​മ​ണ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പ്രി​യ​പ്പെ​ട്ട​വ​രെ ന​ഷ്ട​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്ക് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്നു​വെ​ന്നും ഡ​ൽ​ഹി​യി​ലെ ജ​ന​ങ്ങ​ളോ​ടൊ​പ്പം കേ​ര​ളം നി​ല​കൊ​ള്ളു​മെ​ന്നും മു​ഖ്യ​മ​ന്ത്രി എ​ക്സി​ൽ കു​റി​ച്ചു.

ഈ ​ഹീ​ന​കൃ​ത്യ​ത്തി​ന് പി​ന്നി​ലു​ള്ള​വ​രെ ഉ​ട​ൻ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നും രാ​ജ്യ​ത്തി​ന്‍റെ സ​മാ​ധാ​ന​ത്തി​ന് ഭീ​ഷ​ണി​യാ​കു​ന്ന അ​ത്ത​രം ശ​ക്തി​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്ത​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

International

കേ​ര​ള​ത്തി​ന്‍റെ അ​തി​ദാ​രി​ദ്ര്യ​മു​ക്ത പ്ര​ഖ്യാ​പ​നം: പു​ക​ഴ്ത്തി യു​എ​ഇ മ​ന്ത്രി; കൈ​യ​ടി​ച്ച് മു​ഖ്യ​മ​ന്ത്രി

അ​ബു​ദാബി: കേ​ര​ള​ത്തി​ന്‍റെ അ​തി​ദാ​രി​ദ്ര്യ​മു​ക്ത പ്ര​ഖ്യാ​പ​ന​ത്തെ പു​ക​ഴ്ത്തി യു​എ​ഇ സ​ഹി​ഷ്ണു​ത മ​ന്ത്രി ഷെ​യ്ഖ് ന​ഹ്യാ​ൻ മു​ബാ​റ​ക്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ​ദ​സി​ലി​രി​ക്കെ​യാ​ണ് യു​എ​ഇ മ​ന്ത്രി​യു​ടെ പ്ര​ശം​സ. കേ​ര​ള​ത്തി​ന്‍റേ​ത് വ​ലി​യ നേ​ട്ടാ​മെ​ന്നും മ​റ്റു​ള്ള​വ​ര്‍​ക്കും പി​ന്തു​ട​രാ​വു​ന്ന മാ​തൃ​ക​യാ​ണ്.

ജ​ന​ങ്ങ​ളു​ടെ ജീ​വി​ത നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന ഉ​ദ്യ​മ​ങ്ങ​ളു​മാ​യി കേ​ര​ളം മു​ന്നോ​ട്ട് പോ​കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ന്ത്രി​യു​ടെ പ്ര​സം​ഗ​ത്തെ കൈ​യ​ടി​യോ​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ്വീ​ക​രി​ച്ച​ത്. കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള പ്ര​വാ​സി​ക​ളെ​യും അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു.

കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള​വ​രു​ടെ ക​ഠി​നാ​ധ്വാ​ന​ത്തി​ന് അ​ഭി​വാ​ദ്യം അ​ര്‍​പ്പി​ച്ച മ​ന്ത്രി നി​ങ്ങ​ൾ സ​മൂ​ഹ​ത്തി​ന്‍റെ ഒ​ഴി​ച്ചു​കൂ​ടാ​നാ​കാ​ത്ത ഘ​ട​ക​മാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി. ഹൃ​ദ​യ​ത്തി​ൽ നി​ന്നു​ള്ള വാ​ക്കു​ക​ളെ​ന്നാ​ണ് യു​എ​ഇ മ​ന്ത്രി​യു​ടെ പ്ര​ശം​സ​ക്ക് മ​റു​പ​ടി​യാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞ​ത്.

 

 

 

Kerala

വ​ന്ദേ​ഭാ​ര​തി​ലെ ഗ​ണ​ഗീ​തം; ആ​ർ​എ​സ്എ​സി​ന്‍റെ വ​ർ​ഗീ​യ അ​ജ​ണ്ട​യ്ക്ക് റെ​യി​ൽ​വേ കു​ട​പി​ടി​ക്കു​ന്നു: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: എ​റ​ണാ​കു​ളം - ബം​ഗ​ളൂ​രു വ​ന്ദേ​ഭാ​ര​ത് സ​ർ​വീ​സ് ഉ​ദ്ഘാ​ട​ന​ത്തി​നി​ടെ വി​ദ്യാ​ർ​ഥി​ക​ളെ​ക്കൊ​ണ്ട് ആ​ർ​എ​സ്എ​സ് ഗ​ണ​ഗീ​തം പാ​ടി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ദ​ക്ഷി​ണ റെ​യി​ല്‍​വേ​യു​ടെ ന​ട​പ​ടി അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്.

അ​പ​ര​മ​ത വി​ദ്വേ​ഷ​വും വ​ർ​ഗീ​യ വി​ഭ​ജ​ന രാ​ഷ്ട്രീ​യ​വും നി​ര​ന്ത​രം പ്ര​സ​രി​പ്പി​ക്കു​ന്ന ആ​ർ​എ​സ്എ​സി​ന്‍റെ ഗാ​നം സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത് ഭ​ര​ണ​ഘ​ട​നാ​ത​ത്വ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണ്. റെ​യി​ൽ​വേ​യെ പോ​ലും ത​ങ്ങ​ളു​ടെ വ​ർ​ഗീ​യ രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണ​ത്തി​നാ​യി സം​ഘ​പ​രി​വാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല.

ദേ​ശ​ഭ​ക്തി ഗാ​ന​മെ​ന്ന കു​റി​പ്പോ​ടെ ഈ ​ഗ​ണ​ഗീ​തം സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച ദ​ക്ഷി​ണ റെ​യി​ൽ​വേ സ്വ​യം പ​രി​ഹാ​സ്യ​രാ​വു​ന്ന​തി​നൊ​പ്പം ഇ​ന്ത്യ​ൻ ദേ​ശീ​യ പ്ര​സ്ഥാ​ന​ത്തെ അ​പ​ഹ​സി​ക്കു​ക കൂ​ടി​യാ​ണ് ചെ​യ്‌​ത​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. തീ​വ്ര ഹി​ന്ദു​ത്വ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ഒ​ളി​ച്ചു ക​ട​ത്ത​ലാ​ണ് വ​ന്ദേ​ഭാ​ര​തി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ക​ണ്ട​ത്.

ഇ​തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത് മ​ത​നി​ര​പേ​ക്ഷ​ത​യെ ത​ക​ർ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​കൊ​ണ്ടു​ള്ള സ​ങ്കു​ചി​ത രാ​ഷ്ട്രീ​യ മ​ന​സാ​ണ്. ഇ​തു തി​രി​ച്ച​റി​ഞ്ഞു​കൊ​ണ്ട് മു​ഴു​വ​ൻ ജ​ന​ങ്ങ​ളു​ടേ​യും പ്ര​തി​ഷേ​ധ​മു​യ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

തി​രു​വ​ന​ന്ത​പു​രം ലൈ​റ്റ് മെ​ട്രോ പ​ദ്ധ​തി​ ; ആ​ദ്യ ഘ​ട്ട അ​ലൈ​ൻ​മെ​ന്‍റി​ന് അം​ഗീ​കാ​രം

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്തെ മെ​ട്രോ റെ​യി​ല്‍ പ​ദ്ധ​തി​യു​ടെ ആ​ദ്യ ഘ​ട്ട അ​ലൈ​ന്‍​മെ​ന്‍റി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അം​ഗീ​കാ​രം ന​ൽ​കി. 31 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള പാ​ത​യി​ൽ 27 സ്റ്റേ​ഷ​നു​ക​ളു​ണ്ടാ​കും.

ടെ​ക്നോ​പാ​ർ​ക്കി​ന്‍റെ മൂ​ന്ന് ഫേ​സു​ക​ൾ, വി​മാ​ന​ത്താ​വ​ളം, ത​മ്പാ​നൂ​ർ ബ​സ് സ്റ്റാ​ൻ​ഡ്, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, സെ​ക്ര​ട്ടേ​റി​യ​റ്റ്, മെ​ഡി​ക്ക​ൽ​കോ​ള​ജ് എ​ന്നി​വ ബ​ന്ധി​പ്പി​ക്കു​ന്ന ആ​ദ്യ ഘ​ട്ട അ​ലൈ​ൻ​മെ​ന്‍റാ​ണ് അം​ഗീ​ക​രി​ച്ച​ത്. കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡ് മു​ഖേ​ന​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക.

പാ​പ്പ​നം​കോ​ട് നി​ന്ന് ആ​രം​ഭി​ച്ച് കി​ള്ളി​പ്പാ​ലം, പാ​ള​യം, ശ്രീ​കാ​ര്യം, ക​ഴ​ക്കൂ​ട്ടം, ടെ​ക്നോ​പാ​ർ​ക്ക്, കൊ​ച്ചു​വേ​ളി, വി​മാ​ന​ത്താ​വ​ളം വ​ഴി ഈ​ഞ്ച​ക്ക​ലി​ൽ അ​വ​സാ​നി​ക്കും. ക​ഴ​ക്കൂ​ട്ടം, ടെ​ക്നോ​പാ​ർ​ക്ക്, കാ​ര്യ​വ​ട്ടം എ​ന്നി​വ​യാ​യി​രി​ക്കും ഇ​ന്‍റ​ർ​ചേ​ഞ്ച്‌ സ്റ്റേ​ഷ​നു​ക​ൾ.

തി​രു​വ​ന​ന്ത​പു​രം മെ​ട്രോ​യു​ടെ മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശ്രീ​കാ​ര്യം, ഉ​ള്ളൂ​ർ, പ​ട്ടം എ​ന്നീ മേ​ൽ​പ്പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണ ചു​മ​ത​ല കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡി​നെ ഏ​ൽ​പ്പി​ച്ചി​രു​ന്നു. ഇ​തി​ൽ ശ്രീ​കാ​ര്യം മേ​ൽ​പ്പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Kerala

എ​സ്ഐ​ആ​ർ: നി​യ​മ​പോ​രാ​ട്ട​ത്തി​നു​റ​ച്ച് കേ​ര​ളം; എ​തി​ർ​ത്ത് ബി​ജെ​പി

തി​രു​വ​ന​ന്ത​പു​രം: തീ​വ്ര വോ​ട്ട​ര്‍ പ​ട്ടി​ക പ​രി​ഷ്ക​ര​ണ​ത്തി​നെ​തി​രെ (എ​സ്ഐ​ആ​ര്‍) കേ​ര​ളം സു​പ്രീം​കോ​ട​തി​യി​ലേ​ക്ക്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​ർ​വ​ക​ക്ഷി​യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ബി​ജെ​പി ഒ​ഴി​കെ​യു​ള്ള ക​ക്ഷി​ക​ള്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ത്തെ പൂ​ര്‍​ണ​മാ​യും പി​ന്തു​ണ​ച്ചു. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ എ​സ്ഐ​ആ​ര്‍ ചോ​ദ്യം ചെ​യ്യാ​നു​ള്ള നി​യ​മോ​പ​ദേ​ശം സ​ര്‍​ക്കാ​രെ​ന്ന നി​ല​യി​ലും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യെ​ന്ന നി​ല​യി​ലും തേ​ടു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ യോ​ഗ​ത്തെ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് പു​തു​ക്കി​യ വോ​ട്ട​ർ​പ​ട്ടി​ക നി​ല​വി​ലി​രി​ക്കെ 2002ലെ ​പ​ട്ടി​ക അ​ടി​സ്ഥാ​ന​മാ​ക്കി തീ​വ്ര​വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക്ക​ര​ണം ന​ട​പ്പാ​ക്കാ​നു​ള്ള നീ​ക്കം അ​ശാ​സ്ത്രീ​യ​വും ദു​രു​ദ്ദേ​ശ​പ​ര​വു​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

എ​സ്ഐ​ആ​ര്‍ പ്ര​ത്യേ​ക ഉ​ദ്ദേ​ശ്യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന​താ​ണെ​ന്നു​മു​ള്ള ആ​ശ​ങ്ക രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ പ​ങ്കു​വെ​ച്ചു. മു​ഖ്യ​മ​ന്ത്രി പ​ങ്കു​വെ​ച്ച ആ​ശ​ങ്ക​ക​ളോ‌​ട് പൂ​ര്‍​ണ​മാ​യും യോ​ജി​ക്കു​ന്ന​വെ​ന്നും കോ​ട​തി​യി​ല്‍ പോ​യാ​ല്‍ കേ​സി​ല്‍ ക​ക്ഷി​ചേ​രാ​ന്‍ ത​യാ​റാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

 

 

Kerala

'ഇ​താ​ണെ​ന്‍റെ ജീ​വി​തം': തു​റ​ന്നെ​ഴു​ത്തി​ന് മു​തി​രാ​തെ ഇ.​പി. ജ​യ​രാ​ജ​ൻ

കണ്ണൂർ: ക​ട്ട​ൻ​ചാ​യ​യും പ​രി​പ്പു​വ​ട​യും സൃ​ഷ്ടി​ച്ച വി​വാ​ദ പേ​മാ​രി​ക്ക് വി​രാ​മ​മാ​യി ഇ.​പി ജ​യ​രാ​ജ​ന്‍റെ ആ​ത്മ​ക​ഥ "ഇ​താ​ണെ​ന്‍റെ ജീ​വി​തം' പു​റ​ത്തി​റ​ങ്ങി. മാ​തൃ​ഭൂ​മി ബു​ക്സാ​ണ് പ്ര​സാ​ധ​ക​ർ. 238 പേ​ജു​ക​ളി​ലാ​യി ജീ​വി​തം, രാ​ഷ്ട്രീ​യം, അ​തി​ജീ​വ​നം എ​ന്നി​ങ്ങ​നെ ഒ​രു മ​നു​ഷ്യാ​യു​സ് സം​ബ​ന്ധി​യാ​യ വ​ർ​ത്ത​മാ​ന​ങ്ങ​ളാ​ണ് ഉ​ട​നീ​ളം.

ദാ​രി​ദ്ര്യം നി​റ​ഞ്ഞ ബാ​ല്യ​ത്തി​ൽ നി​ന്ന് പ​ട​വെ​ട്ടി 30 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് അ​ക്ര​മി​ക​ളാ​ൽ ഒ​ടു​ങ്ങേ​ണ്ടി​യി​രു​ന്ന രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് ഇ​ന്നും തു​ട​രു​ന്ന​തെ​ന്ന് ആ​മു​ഖ​ത്തി​ൽ ഇ.​പി എ​ഴു​തു​ന്നു​ണ്ട്. ഏ​റ്റ​വും കൂ​ടു​ത​ൽ ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന വാ​ക്ക് പ്ര​തി​സ​ന്ധി എ​ന്ന​താ​ണ്. പ​ട​വെ​ട്ടി നേ​ടി​യ ജീ​വി​തം, അ​ക്ര​മി​ക​ളാ​ൽ ഒ​ടു​ങ്ങേ​ണ്ടി​യി​രു​ന്ന ജീ​വി​ത​മെ​ന്നാ​ക്കെ അ​തി​നെ വി​വ​ക്ഷി​ക്കാം.

ക​ട്ട​ൻ​ചാ​യ​യും പ​രി​പ്പു​വ​ട​യു​മെ​ന്ന പു​സ്ത​ക വി​വാ​ദ​ത്തെ​യും നി​ര​വ​ധി വാ​ദ​ങ്ങ​ൾ നി​ര​ത്തി ഖ​ണ്ഡി​ക്കു​വാ​ൻ ശ്ര​മ​വും ഇ​താ​ണെ​ന്‍റെ ജീ​വി​ത​ത്തി​ലു​ണ്ട്. ആ​ത്മ​ക​ഥ എ​ന്ന നി​ല​യി​ൽ ര​ച​യി​താ​വ് എ​ഴു​തു​ന്ന സം​ഭ​വ​ങ്ങ​ളെ വാ​യി​ച്ചു തൃ​പ്തി​യ​ട​യാ​ൻ വി​ധി​ക്ക​പ്പെ​ട്ട​വ​രാ​ണ് വാ​യ​ന​ക്കാ​ർ. എ​ന്നാ​ൽ ഡി​സി ബു​ക്സു​മാ​യി ചേ​ർ​ന്ന് ആ​ദ്യം ആ​ത്മ​ക​ഥ​യെ​ന്ന പേ​രി​ൽ ച​ർ​ച്ച​ച്ചെ​യ്യ​പ്പെ​ട്ട ക​ട്ട​ൻ​ചാ​യ​യും പ​രി​പ്പു​വ​ട​യും ന​മ്മു​ടെ സം​വാ​ദ മ​ണ്ഡ​ല​ങ്ങ​ളി​ൽ ഉ​ള്ള​തി​നാ​ൽ ഏ​താ​ണ് തു​റ​ന്നെ​ഴു​ത്ത് എ​ന്നു​ള്ള​ത് സം​ശ​യ​ക​ര​മാ​ണ്.

പ​ല ഭാ​ഗ​ത്തും ബാ​ല​ൻ​സിം​ഗ് എ​ഴു​ത്താ​യി വി​വാ​ദ​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ത​ദ്ദേ​ശ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ പ​ടി​വാ​തി​ൽ​ക്ക​ലെ​ത്തി നി​ൽ​ക്ക​വെ ഒ​രു​പ​ക്ഷേ അ​ത്ര​യും വി​ശാ​ല​മാ​യ തു​റ​ന്നെ​ഴു​ത്തി​ന് ഇ.​പി. മു​തി​ർ​ന്നി​ല്ല എ​ന്ന​താ​ണ് സ​ത്യം. വി​വാ​ദ സം​ബ​ന്ധി​യാ​യ സം​ഭ​വ​ങ്ങ​ളെ​ല്ലാം പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​തി​നെ​ല്ലാം ന്യാ​യീ​ക​ര​ണ​ങ്ങ​ളു​മു​ണ്ട്.

കെ. ​സു​ധാ​ക​ര​നെ​ന്ന രാ​ഷ്ട്രീ​യ എ​തി​രാ​ളി

ക​ണ്ണൂ​ർ രാ​ഷ്ട്രീ​യം എ​ല്ലാ​യ്പ്പോ​ഴും ര​ക്ത​ചൊ​രി​ച്ചി​ലി​ന്‍റേ​താ​ണ്. പോ​രാ​ട്ട​ത്തി​ലൂ​ടെ​യാ​ണ് എ​ല്ലാ പാ​ർ​ട്ടി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​നം അ​വി​ടെ ന​ട​ന്നി​രു​ന്ന​ത്, ന​ട​ക്കു​ന്ന​ത്. പു​സ്ത​ക​ത്തി​ൽ അ​ത്ത​ര​ത്തി​ൽ രാ​ഷ്ട്രീ​യ എ​തി​രാ​ളി എ​ന്ന നി​ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന പേ​ര് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​സു​ധാ​ക​ര​ൻ എം​പി​യു​ടേ​താ​ണ്.

ഒ​രേ കാ​ല​യ​ള​വി​ൽ ജി​ല്ല​യി​ലെ സി​പി​എ​മ്മി​നെ​യും കോ​ൺ​ഗ്ര​സി​നെ​യും ന​യി​ച്ച ഇ​രു​വ​രും ത​മ്മി​ൽ ശ​തു​ത്ര നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും പു​സ്ത​കം അ​ടി​വ​ര​യി​ടു​ന്നു. 30 വ​ർ​ഷ​ത്തി​ന് മു​ൻ​പ് 15-ാം പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് ക​ഴി​ഞ്ഞ് ച​ണ്ഡി​ഗ​ഡി​ൽ നി​ന്നു മ​ട​ങ്ങി​യ​പ്പോ​ൾ ട്രെ​യി​നി​ൽ വെ​ച്ചു​ണ്ടാ​യ വ​ധ​ശ്ര​മ​ത്തി​നു പി​ന്നി​ലും കെ. ​സു​ധാ​ക​ര​നാ​ണെ​ന്നും ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ച​ത് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​രെ​യാ​ണെ​ന്നും ഇ.​പി കു​റി​ക്കു​ന്നു.

കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളോ​ടും പോ​ലും ഈ ​ആ​ക്ര​മ​ണ ബു​ദ്ധി​യി​ൽ സു​ധാ​ക​ര​ൻ പ്ര​വ​ർ​ത്തി​ച്ചെ​ന്നും എ​തി​രാ​ളി​ക​ളെ ഇ​ല്ലാ​താ​ക്കി​യു​ള്ള രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം അ​ദ്ദേ​ഹ​ത്തി​ന്‍റെ ശൈ​ലി​യാ​ണെ​ന്നും കെ​പി​സി​സി നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ​പ്പോ​ഴും അ​ത് തു​ട​ർ​ന്നെ​ന്നും വി​മ​ർ​ശി​ക്കു​ന്നു.

രാ​ഷ്ട്രീ​യ​ത്തിൽ ഒപ്പം ചേ​ർ​ത്തു നി​ർ​ത്തി​യ സ​ഖാ​വ് പി​ണ​റാ​യി

എ​തി​രാ​ളി​യാ​യ സു​ധാ​ക​ര​നെ വി​മ​ർ​ശി​ക്കു​ന്ന​പോ​ലെ രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​ൽ ചേ​ർ​ത്തു​പി​ടി​ച്ച, വ​ള​ർ​ത്തി​യ പി​ണ​റാ​യി വി​ജ​യ​ന് വാ​നോ​ളം പ്ര​ശം​സ​യാ​ണ് ആ​ത്മ​ക​ഥ​യി​ലൂ​ട​നീ​ളം. കെ​എ​സ്എ​ഫ്, കെ​എ​സ്‌​വൈ​എ​ഫ്, ഡി​വൈ​എ​ഫ്ഐ, സി​പി​എം തു​ട​ങ്ങി സം​ഘ​ട​നാ​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളി​ലെ​ല്ലാം ഒ​പ്പം നി​ന്ന​ത് പി​ണ​റാ​യി​യാ​ണെ​ന്ന് ഇ.​പി ഓ​ർ​ത്തെ​ടു​ക്കു​ന്നു.

വി​ഭാ​ഗീ​യ​ത കൊ​ടി​കു​ത്തി നി​ന്ന കാ​ല​ത്ത് ഒ​തു​ക്കാ​നു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ ശ്ര​മ​ങ്ങ​ളെ​യെ​ല്ലാം അ​തി​ജീ​വി​ക്കാ​നാ​യ​ത് പി​ണ​റാ​യി കാ​ര​ണ​മാ​ണ്. ട്രെ​യി​നി​ൽ വെ​ച്ചു​ണ്ടാ​യ ആ​ക്ര​മ​ണ ശ്ര​മ​ത്തി​ലും പി​ണ​റാ​യി താ​ങ്ങാ​യി ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ജീ​വി​ത​ത്തി​ലേ​ക്കു​ള്ള മ​ട​ക്ക​യാ​ത്ര​യി​ലും ത​ല​ശേ​രി ക​ലാ​പ കാ​ല​ത്തും പി​ണ​റാ​യി​യെ​ന്ന നാ​യ​ക​നെ ക​രു​ത്ത​നെ കാ​ണു​വാ​നാ​യെ​ന്ന് ഇ ​പി പ​റ​യു​ന്നു.

ഒ​ടു​വി​ൽ 2016ൽ ​മ​ട്ട​ന്നൂ​രി​ൽ നി​ന്ന് ജ​യി​ച്ചെ​ത്തി​യ​പ്പോ​ൾ മ​ന്ത്രി​യാ​ക്കി ഒ​പ്പം നി​ർ​ത്തി​യ​തും പി​ന്നീ​ടു​വ​ന്ന വി​വാ​ദ പേ​മാ​രി​യി​ൽ താ​ങ്ങാ​യ​തും പി​ണ​റാ​യി വി​ജ​യ​നാ​ണെ​ന്നും ജ​യ​രാ​ജ​ൻ പ​റ​യു​ന്നു.

വി​വാ​ദ​ങ്ങ​ളെ​ല്ലാം ചെ​റി​യ അ​ധ്യാ​യ​ങ്ങ​ളി​ൽ

കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ൽ സ​മീ​പ​കാ​ല​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ വി​വാ​ദ​ത്തി​ല​ക​പ്പെ​ട്ട സി​പി​എം നേ​താ​വാ​ണ് ഇ.​പി. ജ​യ​രാ​ജ​ൻ. ദേ​ശാ​ഭി​മാ​നി മു​ത​ൽ ബി​ജെ​പി പ്ര​വേ​ശ​ന ച​ർ​ച്ച​ക​ൾ വ​രെ അ​ത് എ​ത്തി​നി​ൽ​ക്കു​ക​യാ​ണ്.

സാ​ന്‍റി​യാ​ഗോ മാ​ർ​ട്ടി​ൻ വി​വാ​ദ​വും, ആ​ഡം​ബ​ര ബം​ഗ്ലാ​വ് നി​ർ​മാ​ണ​വും വൈ​ദേ​ക​വും പ്ര​കാ​ശ് ജാ​വേ​ദ​ക്ക​റു​മൊ​ക്കെ വി​വാ​ദ​മാ​യി രൂ​പ​പ്പെ​ട്ട​ത് പാ​ർ​ട്ടി​യി​ലെ ചി​ല​ർ ത​ന്നെ അ​ടി​ക്കാ​ൻ വ​ടി​യാ​യി മാ​റി​യ​ത് കൊ​ണ്ടാ​ണെ​ന്നും വൈ​ദേ​കം റി​സോ​ർ​ട്ട് വി​ഷ​യം സം​സ്ഥാ​ന ക​മ്മി​റ്റി​യി​ലു​ന്ന​യി​ച്ച പി. ​ജ​യ​രാ​ജ​നെ​യും അ​തി​നൊ​പ്പം നി​ന്ന ആ ​സം​ഘ​ത്തെ​യും പ​രോ​ക്ഷ​മാ​യി പു​സ്ത​ക​ത്തി​ൽ വി​മ​ർ​ശി​ക്കു​ക​യും രാ​ഷ്ട്രീ​യ​മാ​യ​തി​നെ ന്യാ​യീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.

ബി​ജെ​പി നേ​താ​വ് പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ർ ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ബി​നോ​യ് വി​ശ്വ​വും കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് താ​നു​മാ​യി ക​ണ്ട​തെ​ന്നും എ​ന്നാ​ൽ വി​വാ​ദം താ​നു​മാ​യി ക​ണ്ട​താ​ണെ​ന്നും ഇ​ത് മാ​ധ്യ​മ​ങ്ങ​ൾ കൊ​ട്ടി​ഘോ​ഷി​ച്ചെ​ന്നും വി​മ​ർ​ശി​ക്കു​ന്നു.

മ​ക​നെ ശോ​ഭാ സു​രേ​ന്ദ്ര​ൻ മു​ഖേ​നെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ ശ്ര​മം ന​ട​ന്നെ​ന്നും എ​ന്നാ​ൽ ഇ​തി​നെ​യെ​ല്ലാം അ​തി​ജീ​വി​ക്കാ​ൻ സാ​ധി​ച്ചെ​ന്നും ഇ.​പി. പ​റ​യു​ന്നു. ഇ​ൻ​ഡി​ഗോ ബ​ഹി​ഷ്ക​ര​ണം ത​ന്‍റെ നി​ല​പാ​ടാ​യി​രു​ന്നെ​ന്നും സ​ഖാ​വ് യെ​ച്ചൂ​രി മ​ര​ണ​പ്പെ​ട്ട​പ്പോ​ൾ അ​ത് തി​രു​ത്താ​നൊ​രു​ങ്ങി​യ​ത് എ​ത്ര​യും വേ​ഗം സ​ഖാ​വി​നെ കാ​ണാ​ൻ വേ​ണ്ടി​യാ​ണെ​ന്നും അ​ത് അ​പ്പോ​ഴ​ത്തെ തീ​രു​മാ​ന​മാ​യി​രു​ന്നു​വെ​ന്നും എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​റെ​ന്ന നി​ല​യി​ൽ‌ സം​സ്ഥാ​ന​ത്ത് മി​ക​ച്ച പ്ര​വ​ർ​ത്ത​നം ന​ട​ത്തി​വ​ന്ന ഘ​ട്ട​ത്തി​ലാ​ണ് ത​ത്‌​സ്ഥാ​ന​ത്തു നി​ന്ന് നീ​ക്കം ചെ​യ്ത​തെ​ന്നും എ​ന്നാ​ൽ അ​ത് ജാ​വേ​ദ​ക്ക​ർ വി​ഷ​യ​ത്തി​ല​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കു​ന്നു.

Kerala

'ഭ്രാ​ന്താ​ല​യം’ ആ​യി​രു​ന്ന കേ​ര​ളം മാ​ന​വാ​ല​യ​മാ​യി മാ​റി; കാ​ലം ആ​വ​ശ്യ​പ്പെ​ടു​ന്ന പു​രോ​ഗ​തി സ്വ​ന്ത​മാ​യി: മു​ഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: കാ​ലം ആ​വ​ശ്യ​പ്പെ​ടു​ന്ന പു​രോ​ഗ​തി കൈ​വ​രി​ക്കു​ന്ന​തി​നു കേ​ര​ള​ത്തി​ന് സാ​ധി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ര​ജ​ത ജൂ​ബി​ലി നി​റ​വി​ലെ​ത്തി​യ കേ​ര​ളാ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ഫ​ണ്ട് ബോ​ർ​ഡി​ന്‍റെ (കി​ഫ്ബി) ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

2016ൽ ​അ​ധി​കാ​ര​ത്തി​ൽ വ​രു​മ്പോൾ വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ​ക്ക് എ​ങ്ങ​നെ ഫ​ണ്ട് ക​ണ്ടെ​ത്താ​നാ​കു​മെ​ന്നാ​ണ് ചി​ന്തി​ച്ച​ത്. ആ ​അ​വ​സ​ര​ത്തി​ലാ​ണ് കി​ഫ്ബി പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന​തി​നു തീ​രു​മാ​നി​ച്ച​ത്. കി​ഫ്ബി​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ഇ​ന്ന് എ​ല്ലാ നി​യോ​ജ​ന​ക മ​ണ്ഡ​ല​ങ്ങ​ളി​ലും വ്യാ​പി​ച്ചു കി​ട​ക്കു​ന്നു. വി​ക​സ​ന​ത്തി​ലൂ​ന്നി​യു​ള്ള പ​വൃ​ത്തി​ക​ളാ​ണ് നാ​ടെ​ങ്ങും ന​ട​ന്ന​ത്. പൊ​തു​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തും വ​ലി​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന​തി​നു സാ​ധി​ച്ചു. ഉ​ന്ന​ത വി​ഭ്യാ​ഭ്യാ​സ രം​ഗ​വും മാ​റി. രാ​ജ്യ​ത്തെ 100 മി​ക​ച്ച കോ​ള​ജു​ക​ളി​ൽ 16 എ​ണ്ണ​വും ഇ​ന്നു കേ​ര​ള​ത്തി​ലാ​ണ്.

കി​ഫ്ബി​യു​ടെ പ​ങ്കാ​ളി​ത്ത​ത്തി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ നാ​ട്ടി​ലു​ണ്ടാ​യി. മു​ൻ​പ് റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ വ​ല്ലാ​തെ വേ​ദ​നി​പ്പി​ച്ചി​രു​ന്നു. ഇ​ന്ന് അ​ക്കാ​ര്യ​ത്തി​ലൊ​ക്കെ വ​ലി​യ മാ​റ്റം വ​ന്നു. ദേ​ശീ​യ പാ​ത​ക​ൾ മാ​ത്ര​മ​ല്ല, ഇ​ന്നു സാ​ധാ​ര​ണ റോ​ഡു​ക​ളും വ​ലി​യ രീ​തി​യി​ൽ മാ​റി. ന​മു​ക്കു നേ​രി​ട്ടു കാ​ണാ​നാ​കു​ന്ന മാ​റ്റ​മാ​ണ് കി​ഫ്ബി​യി​ലൂ​ടെ സം​ഭ​വി​ച്ച​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

’ഭ്രാ​ന്താ​ല​യം’ ആ​യി​രു​ന്ന കേ​ര​ളം മാ​ന​വാ​ല​യ​മാ​യി മാ​റി​യെ​ന്നും ന​വോ​ത്ഥാ​ന നാ​യ​ക​ർ​ക്ക് ഇ​തി​ൽ വ​ലി​യ പ​ങ്കു​ണ്ടെ​ന്നും ഓ​ർ​മി​പ്പി​ച്ചാ​ണ് മു​ഖ്യ​മ​ന്ത്രി പ്ര​സം​ഗം ആ​രം​ഭി​ച്ച​ത്. കി​ഫ്ബി​യു​യു​ടെ പ്ര​സ​ക്തി ഗൗ​ര​വ​മാ​യി ആ​ലോ​ചി​ക്ക​ണ​മെ​ന്നും പ​ഴ​യ​കാ​ല കേ​ര​ള​ത്തെ​ക്കു​റി​ച്ച് ഓ​ർ​ക്കു​ന്ന​ത് ന​ല്ല​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ന് കാ​ണു​ന്ന സൗ​ക​ര്യ​ങ്ങ​ളും അ​വ​സ​ര​ങ്ങ​ളും ഒ​രു​കാ​ല​ത്ത് ഇ​ല്ലാ​യി​രു​ന്നു. കേ​ര​ളം ഭ്രാ​ന്താ​ല​യ​മാ​ണെ​ന്ന് വി​വേ​കാ​ന​ന്ദ​ൻ വി​ശേ​ഷി​പ്പി​ച്ചു. ലോ​കം അം​ഗീ​ക​രി​ക്കു​ന്ന മാ​നു​ഷി​ക മൂ​ല്യ​മു​ള്ള നാ​ടാ​യി ഈ ​ഭ്രാ​ന്താ​ല​യം ഇ​ന്നു മാ​റി. ന​വോ​ത്ഥാ​ന​ത്തി​നു ശ​രി​യാ​യ പി​ന്തു​ട​ർ​ച്ച കേ​ര​ള​ത്തി​നു​ണ്ടാ​യി. ധ​ന​കാ​ര്യ സ്ഥാ​പ​നം എ​ന്ന നി​ല​യി​ൽ കി​ഫ്ബി​യെ​ക്കു​റി​ച്ച് ഒ​രു ആ​ശ​ങ്ക​യും വേ​ണ്ടെ​ന്നും അ​സാ​ധ്യം എ​ന്ന ഒ​രു വാ​ക്ക് സ​ർ​ക്കാ​രി​നി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് ഇ​ന്ന് എ​ല്ലാ രം​ഗ​വും വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്കു സാ​ക്ഷ്യം വ​ഹി​ക്കു​ക​യാ​ണ്. ഭാ​വി​ത​ല​മു​റ​യ്ക്ക് ന​മ്മെ കു​റ്റ​പ്പെ​ടു​ത്താ​ൻ ക​ഴി​യാ​ത്ത ത​ര​ത്തി​ലു​ള്ള വി​ക​സ​ന​മാ​ണ് സം​സ്ഥാ​ന​ത്ത് ന​ട​ത്തി​യ​ത്. ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൊ​ണ്ടു​ള്ള ഗു​ണം സ​മൂ​ഹ​ത്തി​നാ​ണ്. ഇ​ത് ദാ​രി​ദ്ര്യം ല​ഘൂ​ക​രി​ക്കു​ന്ന​തി​നു കാ​ര​ണ​മാ​കും. ഒ​രു ഗ​തി​യു​മി​ല്ലാ​ത്ത​വ​ർ​ക്ക് ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന 2,000 രൂ​പ​യു​ടെ ക്ഷേ​മ​പെ​ൻ​ഷ​ൻ വ​ലി​യ സ​ഹാ​യ​മാ​ണ്. മു​ൻ​പ് ഇ​ത് ആ​ലോ​ചി​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നോ എ​ന്നും മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു

കേ​ര​ള​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല സൗ​ക​ര്യ വി​ക​സ​ന​ത്തി​ൽ 25 വ​ർ​ഷ​ത്തി​നി​ടെ 95,000 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ​ക്കാ​ണ് കി​ഫ്ബി വ​ഴി അം​ഗീ​കാ​രം ന​ൽ​കി​യ​തെ​ന്നു പ​രി​പാ​ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു പ്ര​സം​ഗി​ച്ച ധ​ന​മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ പ​റ​ഞ്ഞു. ഇ​തി​ൽ നാ​ലി​ൽ ഒ​ന്നു പ​ദ്ധ​തി​ക​ൾ ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണു ന​ട​പ്പാ​ക്കി​യ​തെ​ന്നും നാ​ലി​ൽ മൂ​ന്നു ശ​ത​മാ​നം പ​ദ്ധ​തി​ക​ൾ ര​ണ്ടാം പി​ണ​റാ​യി സ​ർക്കാരി​ന്‍റെ കാ​ല​ത്ത് ന​ട​പ്പാ​ക്കി​യ​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കി​ഫ്ബി അ​ഡീ​ഷ​ണ​ൽ സി​ഇ​ഒ മി​നി ആ​ന്‍റ​ണി സ്വാ​ഗ​തം ആ​ശം​സി​ച്ച ച​ട​ങ്ങി​ൽ കി​ഫ്ബി സ്മ​ര​ണി​ക​യു​ടെ​യും കി​ഫ്ബി മ​ല​യാ​ളം മാ​സി​ക​യു​ടെ​യും പ്ര​കാ​ശ​ന​വും മി​ക​ച്ച പ​ദ്ധ​തി നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി​ക​ൾ, ക​രാ​റു​കാ​ർ, വി​വി​ധ മ​ത്സ​ര വി​ജ​യി​ക​ൾ എ​ന്നി​വ​ർ​ക്കു​ള്ള പു​ര​സ്കാ​ര വി​ത​ര​ണ​വും മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ച്ചു.

കി​ഫ്ബി​യെ​ക്കു​റി​ച്ച് അ​റി​യേ​ണ്ട​തെ​ല്ലാം വി​ര​ൽ​തുമ്പിൽ ല​ഭ്യ​മാ​കു​ന്ന ബോ​ട്ട് സോ​ഫ്റ്റ്‌വെ​യ​ർ ലോ​ഞ്ചിന്‍റെ ഉ​ദ്ഘാ​ട​ന​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു. കി​ഫ്ബി സി​ഇ​ഒ ഡോ.​ കെ.​എം. ​ഏ​ബ്ര​ഹാം ’ന​വ​കേ​ര​ള ദ​ർ​ശ​ന​വും കി​ഫ്ബി​യും’ എ​ന്ന വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. മ​ന്ത്രി​മാ​രാ​യ കെ.​രാ​ജ​ൻ, ജി.​ആ​ർ.​അ​നി​ൽ, ചിഞ്ചു​റാ​ണി, ചീ​ഫ് സെ​ക്ര​ട്ട​റി ജ​യ​തി​ല​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കി​ഫ്ബി എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ കെ.​പി. പു​രു​ഷോ​ത്ത​മ​ൻ ന​ന്ദി പ​റ​ഞ്ഞു.

പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ചൊവ്വാഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ൽ നാ​ലു വ​രെ ക​ന​ക​ക്കു​ന്ന് കൊ​ട്ടാ​ര​ത്തി​ൽ സെ​മി​നാ​ർ സെ​ഷ​നും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

Kerala

തീ​വ്ര വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണം; സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ച്ച് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: തീ​വ്ര​വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്ക​ര​ണം പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ച്ച് മു​ഖ്യ​മ​ന്ത്രി. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 4.30ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഓ​ണ്‍​ലൈ​നാ​യാ​ണ് യോ​ഗം ചേരുക.

ഇ​തി​നി​ടെ സം​സ്ഥാ​ന​ത്ത് തീ​വ്ര വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ആ​രം​ഭി​ച്ചു. ജ​ന​ങ്ങ​ളി​ൽ നി​ന്ന് മി​ക​ച്ച സ​ഹ​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. നി​ല​വി​ല​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ഫോം ​പൂ​രി​പ്പ​ക്ക​ൽ 20 ദി​വ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​കും.

അ​ർ​ഹ​രാ​യ എ​ല്ലാ​വ​രും പ​ട്ടി​ക​യി​ൽ ഉ​ണ്ടാ​കു​മെ​ന്നും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ര​ത്ത​ൻ ഖേ​ൽ​ക്ക​ർ പ​റ​ഞ്ഞു. സം​ശ​യ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ പ​രി​ഹ​രി​ച്ചു മു​ന്നോ​ട്ട് പോ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

Kerala

എ​സ്എ​സ്കെ ഫ​ണ്ട് കി​ട്ടി; 92.41 കോ​ടി രൂ​പ കേ​ര​ള​ത്തി​ന് കൈ​മാ​റി

ന്യൂ​ഡ​ൽ​ഹി: സ​ർ​വ ശി​ക്ഷാ അ​ഭി​യാ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ന് ല​ഭി​ക്കാ​നു​ള്ള തു​ക​യു​ടെ ആ​ദ്യ​ഗ​ഡു കേ​ന്ദ്രം കൈ​മാ​റി. 92.41 കോ​ടി രൂ​പ​യാ​ണ് കൈ​മാ​റി​യ​ത്. സം​സ്ഥാ​നം സ​മ​ർ​പ്പി​ച്ച 109 കോ​ടി​രൂ​പ​യി​ൽ നി​ന്നാ​ണ് ഈ ​തു​ക അ​നു​വ​ദി​ച്ച​ത്.

നോ​ൺ റ​ക്ക​റിം​ഗ് ഇ​ന​ത്തി​ൽ ഇ​നി 17 കോ​ടി രൂ​പ​യാ​ണ് ല​ഭി​ക്കാ​നു​ള്ള​ത്. ര​ണ്ടും മൂ​ന്നും ഗ​ഡു ഉ​ട​ൻ ല​ഭി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. പി​എം ശ്രീ ​പ​ദ്ധ​തി​യി​ല്‍ നി​ന്ന് സ​ര്‍​ക്കാ​ര്‍ പി​ന്നോ​ട്ട് പോ​യെ​ങ്കി​ലും കേ​ന്ദ്ര​ത്തി​നു ക​ത്ത് അ​യ​ച്ചി​രു​ന്നി​ല്ല. അ​തി​നാ​ലാ​ണ് പ​ണം ല​ഭി​ച്ച​തെ​ന്നും സൂ​ച​ന​യു​ണ്ട്.

 മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന വാ​ർ​ത്ത​യ​ല്ലാ​തെ പി​എം ശ്രീ​യി​ൽ​നി​ന്നും കേ​ര​ളം ഔ​ദ്യോ​ഗി​ക​മാ​യി പി​ന്മാ​റി​യെ​ന്ന​ത് സം​ബ​ന്ധി​ച്ച് കേ​ന്ദ്ര​ത്തി​ന് രേ​ഖാ​മൂ​ലം അ​റി​യി​പ്പു​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. കേ​ന്ദ്ര​ത്തി​ന് ക​ത്ത​യ​യ്ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ലി​ന്‍റെ നി​യ​മോ​പ​ദേ​ശം തേ​ടി​യി​ട്ടു​ണ്ട്.

വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ഉ​ട​ൻ ക​ത്ത​യ​യ്ക്കു​മെ​ന്നും വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ഇ​ന്ന് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് വൈ​കു​ന്നേ​ര​ത്തോ​ടെ പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഗ​ഡു സം​സ്ഥാ​ന​ത്തി​ന് ല​ഭി​ച്ച​ത്.

തു​ക ഉ​ട​ൻ കൈ​മാ​റു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ ചൊ​വ്വാ​ഴ്ച സു​പ്രീം​കോ​ട​തി​യി​ൽ അ​റി​യി​ച്ചി​രു​ന്നു. കേ​ര​ള​ത്തി​ലെ റി​സോ​ഴ്‌​സ് അ​ധ്യാ​പ​ക നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കേ​ന്ദ്രം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി വി​ഷ​യം ച​ർ​ച്ച ചെ​യ്തു​വെ​ന്നും അ​ഡീ​ഷ​ണ​ൽ സോ​ളി​സി​റ്റ് ജ​ന​റ​ൽ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. അ​ർ​ഹ​മാ​യ തു​ക പോ​ലും സം​സ്ഥാ​ന​ത്തി​ന് ന​ൽ​കു​ന്നി​ല്ലെ​ന്നും സ്പെ​ഷ്യ​ൽ എ​ഡ്യൂ​ക്കേ​റ്റേ​ഴ്സി​ന് സ്ഥി​ര​പ്പെ​ടു​ത്താ​നു​ള്ള തു​ക ക​ണ്ടെ​ത്ത​ണ​മെ​ന്നും കേ​ര​ളം കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Kerala

പി​എം ശ്രീ ​പ​ദ്ധ​തി: മു​ഖ്യ​മ​ന്ത്രി​യേ​യും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യേ​യും ക​രി​ങ്കൊ​ടി കാ​ണി​ച്ചു

ക​ണ്ണൂ​ർ: പി​എം ശ്രീ ​പ​ദ്ധ​തി​യി​ല്‍ സ​ര്‍​ക്കാ​ര്‍ ഒ​ളി​ച്ചു​ക​ളി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നേ​യും മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി​യേ​യും കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ണി​ച്ചു. ക​ണ്ണൂ​ര്‍ ന​ഗ​ര​ത്തി​ൽ​വ​ച്ചാ​യി​രു​ന്നു സം​ഭ​വം.

ചി​ല പ്ര​വ​ര്‍​ത്ത​ക​ര്‍ മു​ഖ്യ​മ​ന്ത്രി സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​നു സ​മീ​പ​ത്തു​വ​രെ എ​ത്തി​യെ​ങ്കി​ലും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​സി.​അ​തു​ല്‍, സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഫ​ര്‍​ഹാ​ന്‍ മു​ണ്ടേ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

പ്ര​തി​ഷേ​ധ​മു​ണ്ടാ​കു​മെ​ന്ന സൂ​ച​ന​യെ തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ൽ വ​ൻ പോ​ലീ​സ് സം​ഘ​ത്തെ വി​ന്യ​സി​ച്ചി​രു​ന്നു.

 

Kerala

"ഇ​താ​ണെ​ന്‍റെ ജീ​വി​തം'​പ്ര​കാ​ശ​നം‌ ചെ​യ്തു; ഇ.​പി.​ജ​യ​രാ​ജ​ൻ നി​ഷ്ക​ള​ങ്ക​ൻ: മു​ഖ്യ​മ​ന്ത്രി

ക​ണ്ണൂ​ർ: മു​തി​ർ​ന്ന സി​പി​എം നേ​താ​വ് ഇ.​പി.​ജ​യ​രാ​ജ​ന്‍റെ ആ​ത്മ​ക​ഥ "ഇ​താ​ണെ​ന്‍റെ ജീ​വി​തം' മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​കാ​ശ​നം‌ ചെ​യ്തു. ശി​ശു സ​ഹ​ജ​മാ​യ നി​ഷ്ക​ള​ങ്ക​ത കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന നേ​താ​വാ​ണ് ജ​യ​രാ​ജ​നെ​ന്ന് പു​സ്ത​ക പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഒ​രു ക​മ്യൂ​ണി​സ്റ്റു​കാ​ര​ന്‍റെ വ​സ്തു​താ​പ​ര​മാ​യ ആ​വി​ഷ്കാ​ര​ത്തി​നു പ്ര​സ​ക്തി​യു​ണ്ട്. സ്വ​ന്തം ക​ഥ എ​ന്ന​തി​ന​പ്പു​റം പ്ര​സ്ഥാ​ന​ത്തി​ന്‍റെ, കാ​ല​ത്തി​ന്‍റെ ക​ഥ കൂ​ടി​യാ​ണ് ഈ ​പു​സ്ത​കം. പാ​ർ​ട്ടി​യി​ലെ ന​യ​പ​ര​മാ​യ അ​ഭി​പ്രാ​യ ഭി​ന്ന​ത​ക​ളി​ൽ ശ​രി​യാ​യ നി​ല​പാ​ടു​ക​ളാ​ണ് ഇ.​പി സ്വീ​ക​രി​ച്ച​ത്.

കൊ​ല്ലാ​നു​ദ്ദേ​ശി​ച്ചാ​യി​രു​ന്നു ജ​യ​രാ​ജ​ന് നേ​രെ​യു​ണ്ടാ​യ വെ​ടി​വെ​പ്പ്. വെ​ടി​യു​ണ്ട​യു​ടെ അം​ശ​ങ്ങ​ൾ ഇ​പ്പോ​ഴും ക​ഴു​ത്തി​ൽ പേ​റി കൊ​ണ്ടാ​ണ് ജ​യ​രാ​ജ​ൻ ജീ​വി​ക്കു​ന്ന​ത്. ഇ​പി​ക്കെ​തി​രെ അ​സ​ത്യ​ങ്ങ​ളും അ​ർ​ത്ഥ സ​ത്യ​ങ്ങ​ളും കൊ​ണ്ട് പ്ര​ച​ര​ണ​ങ്ങ​ളു​ണ്ടാ​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Kerala

പി​എം ശ്രീ ​വി​വാ​ദം; ഇ​ട​ത് മു​ന്ന​ണി യോ​ഗം ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: പി​എം​ശ്രീ വി​വാ​ദ​ത്തി​നു​ശേ​ഷ​മു​ള്ള ആ​ദ്യ ഇ​ട​ത് മു​ന്ന​ണി യോ​ഗം ഇ​ന്ന് ചേ​രും. എ​കെ​ജി സെ​ന്‍റ​റി​ൽ വൈ​കു​ന്നേ​രം നാ​ലി​ന് ചേ​രു​ന്ന യോ​ഗ​ത്തി​ൽ ക​രാ​ര്‍ ഒ​പ്പി​ട്ട​തി​ലെ സാ​ഹ​ച​ര്യ​വും മ​ന്ത്രി​സ​ഭ ഉ​പ​സ​മി​തി രൂ​പീ​ക​ര​ണം ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ക്കും.

പി​എം ശ്രീ​യി​ൽ നി​ന്ന് പി​ന്നോ​ട്ട് പോ​കാ​ൻ മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​ന​മെ​ടു​ത്ത​തോ​ടെ​യാ​ണ് ഇ​ട​ത് മു​ന്ന​ണി​യി​ൽ ഉ​രു​ണ്ടു​കൂ​ടി​യ പ്ര​തി​സ​ന്ധി​ക്ക് താ​ത്കാ​ലി​ക വി​രാ​മ​മാ​യ​ത്. സി​പി​എം - സി​പി​ഐ ത​ര്‍​ക്കം അ​വ​സാ​നി​ച്ചെ​ങ്കി​ലും മു​ന്ന​ണി യോ​ഗ​ത്തി​ലെ പ്ര​ധാ​ന ച​ര്‍​ച്ച പി​എം ശ്രീ​യെ കേ​ന്ദ്രീ​ക​രി​ച്ചാ​കും.

ക​രാ​ർ ഒ​പ്പി​ടു​ന്ന​തി​ന് മു​ൻ​പ് മു​ന്ന​ണി​യെ വി​ശ്വാ​സ​ത്തി​ലെ​ടു​ത്തി​ല്ലെ​ന്ന പൊ​തു വി​കാ​രം സി​പി​ഐ മു​ൻ​പ് പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ സ​മ​വാ​യ​മാ​യ​തി​നാ​ൽ മു​ന്ന​ണി യോ​ഗ​ത്തി​ൽ സി​പി​ഐ വി​മ​ര്‍​ശ​നം ക​ടു​പ്പി​ക്കാ​നി​ട​യി​ല്ല. ക​രാ​ര്‍ ഏ​ക​പ​ക്ഷീ​യ​മാ​യി ഒ​പ്പി​ട്ട​തി​നെ ആ​ർ​ജെ​ഡി ചോ​ദ്യം ചെ​യ്തേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

 

Kerala

കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ​ത് അ​പ​ക​ട​ക​ര​മാ​യ പ്ര​ഖ്യാ​പ​നം: പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ല്‍ അ​പ​ക​ട​ക​ര​മാ​യ പ്ര​ഖ്യാ​പ​ന​മാ​ണ് മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ​തെ​ന്ന് പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ത​ലേ​ന്ന് ഇ​ല്ലാ​ത്ത കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞു ന​ട​ത്തു​ന്ന പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ സം​സ്ഥാ​ന​ത്തെ കു​ഴ​പ്പ​ത്തി​ലാ​ക്കു​മെ​ന്നും കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് അ​വ​സ​ര​മു​ണ്ടാ​ക്കി കൊ​ടു​ക്കാ​നാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​തെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഇ​പ്പോ​ള്‍ ത​ന്നെ പ​ല ആ​നു​കൂ​ല്യ​ങ്ങ​ളും ആ​വ​ശ്യ​മി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കു​ന്ന​ത്. പി​ന്നാ​ക്കാ​വ​സ്ഥ​യു​ണ്ടെ​ന്ന് പ​ല കാ​ര്യ​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ട്ടി വാ​ദി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഈ ​പ്ര​ഖ്യാ​പ​ന​മെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി കൂ​ട്ടി​ച്ചേ​ർ​ത്തു.

ഒ​രു ആ​നു​കൂ​ല്യ​ങ്ങ​ളും ആ​വ​ശ്യ​മി​ല്ല, സ​മ്പ​ന്ന സം​സ്ഥാ​ന​മാ​ണെ​ന്ന തെ​റ്റാ​യ പ്ര​ഖ്യാ​പ​നം അ​പ​ക​ട​ക​ര​മാ​ണ്. ഇ​ത് പ​ല പ​ദ്ധ​തി​ക​ളെ​യും കു​ഴ​പ്പ​ത്തി​ലാ​ക്കും. നി​ല​വി​ല്‍ കൊ​ടു​ക്കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ ത​ന്നെ പ​ണ​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​രെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

Kerala

കേരളം ഇനി അതിദാരിദ്ര്യ മുക്ത സംസ്ഥാനം: സഭയിൽ പ്രഖ്യാപിച്ച് മുഖ്യമന്ത്രി; പ്രതിഷേധിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി നിയമസഭയിൽ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാവിലെ ഒമ്പതിന് തുടങ്ങിയ പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

കേരളം പുതുയുഗപ്പിറവിയിലാണെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമങ്ങളിൽ 90.7 ശതമാനം, നഗരങ്ങളിൽ 88.89 ശതമാനവും ദാരിദ്ര്യരേഖയ്ക്ക് താഴെയായിരുന്നു. അവിടെനിന്നാണ് കേരളം അതിദാരിദ്ര്യം നിർമാർജനം ചെയ്ത ആദ്യ സംസ്ഥാനമായി തലയുയർത്തി നിൽക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, പ്രഖ്യാപനത്തെ പ്രതിപക്ഷം എതിർത്തു. എല്ലാ പത്രങ്ങളിലും പരസ്യം ഉണ്ടെന്നും സഭ ചേർന്നത് ചട്ടം ലംഘിച്ചാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സഭയിൽ ചർച്ച ചെയ്യാതെയാണ് പ്രഖ്യാപനം നടത്തിയത്. സഭാസമ്മേളനം സർക്കാർ പ്രഹസനമാക്കി. പൊള്ളയായ പ്രഖ്യാപനമാണിത്. പച്ച നുണകളുടെ കൂമ്പാരമാണ്. സർക്കാർ നടത്തുന്നത് തെരഞ്ഞെടുപ്പിനു മുമ്പുള്ള പിആർ‌ വർക്ക് ആണെന്നും സതീശൻ ആരോപിച്ചു. തുടർന്ന് സഭാ കവാടത്തിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

എന്നാൽ, കേരളപ്പിറവി ദിനത്തിൽ പ്രഖ്യാപിക്കുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതാണെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. പ്രതിപക്ഷ നേതാവ് പറഞ്ഞതിൽ വസ്തുതയില്ല. പറഞ്ഞത് എന്തോ അത് നടപ്പാക്കും, അതാണ് ഇടത് സർക്കാരിന്‍റെ ശീലമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സജീവ ജനപങ്കാളിത്തത്തോടെയാണ് പ്രക്രിയ നടന്നത്. എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ചു. അവരുടെ അഭിപ്രായങ്ങളിലൂടെ ഉരുത്തിരിഞ്ഞ ആശയങ്ങൾ ഉൾക്കൊണ്ടു. പങ്കാളിത്ത അധിഷ്ഠിതമായ പ്രക്രിയയിലൂടെയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Kerala

'അതിദാരിദ്ര്യമില്ലാത്ത കേരളം പിറന്നു': കേരളപ്പിറവി ആശംസകൾ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മലയാളികള്‍ക്ക് കേരളപ്പിറവി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമത്വം, സാമൂഹികനീതി, മാനുഷികവികസനം എന്നീ മൂല്യങ്ങളില്‍ അടിയുറച്ച നവകേരളമാണ് നമ്മുടെ ലക്ഷ്യമെന്നും അദ്ദേഹം ആശംസാകുറിപ്പിൽ അറിയിച്ചു.

ലോകത്തിലെ തന്നെ വിരലിലെണ്ണാവുന്ന പ്രദേശങ്ങള്‍ മാത്രം കൈവരിച്ചതും, ഏതൊരു പുരോഗമന സമൂഹവും സ്വപ്നം കാണുന്നതുമായ 'അതിദാരിദ്ര്യമുക്ത സംസ്ഥാനം' എന്ന പദവിയിലേക്ക് കേരളം ഉയരുകയാണെന്നും മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന മാനവിക മാതൃകയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ആശംസാ കുറിപ്പിന്‍റെ പൂർണരൂപം:

കേരള സംസ്ഥാനം രൂപീകൃതമായിട്ട് 69 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. വിസ്തൃതിയില്‍ ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളമെങ്കിലും ലോകമാകെ ശ്രദ്ധിക്കുന്ന ഒട്ടനവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ നമുക്ക് കഴിഞ്ഞു. അതിലേറ്റവും പ്രധാന നേട്ടവുമായാണ് ഇത്തവണ ലോകമാകെ മലയാളികള്‍ കേരളപ്പിറവി ആഘോഷിക്കുന്നത്.

ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനം രൂപംകൊണ്ടതിന്‍റെ ഓര്‍മ പുതുക്കുന്ന ഈ വേളയില്‍, ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ എഴുതിച്ചേര്‍ക്കേണ്ട ഒരു സുപ്രധാന പ്രഖ്യാപനത്തിന് കൂടി കേരളം സാക്ഷ്യം വഹിക്കുകയാണ്. ലോകത്തിലെ തന്നെ വിരലിലെണ്ണാവുന്ന പ്രദേശങ്ങള്‍ മാത്രം കൈവരിച്ചതും, ഏതൊരു പുരോഗമന സമൂഹവും സ്വപ്നം കാണുന്നതുമായ 'അതിദാരിദ്ര്യമുക്ത സംസ്ഥാനം' എന്ന പദവിയിലേക്ക് കേരളം ഉയരുകയാണ്.

വെറും കണക്കുകളിലെ നേട്ടത്തിനപ്പുറം, കഴിക്കാന്‍ ഭക്ഷണമില്ലാത്ത, താമസിക്കാന്‍ വീടില്ലാത്ത, സൗജന്യ ചികിത്സ ലഭിക്കാത്ത ഒരാള്‍പോലും ഈ കേരളത്തിലില്ല എന്ന് ഉറപ്പുവരുത്തുന്നതാണ് ഈ പ്രഖ്യാപനം, ലോകമാകെയുള്ള മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന ഒരു മാനവിക മാതൃകയാണിത്.

സമത്വം, സാമൂഹികനീതി, മാനുഷികവികസനം എന്നീ മൂല്യങ്ങളില്‍ അടിയുറച്ച നവകേരളമാണ് നമ്മുടെ ലക്ഷ്യം. ഈ കേരളപ്പിറവി ദിനത്തില്‍, ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള ഒരു കേരളത്തിനായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം. എല്ലാ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ കേരളപ്പിറവി ദിനാശംസകള്‍.

 

Kerala

ക്ഷേ​മ​പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ ജാ​ള്യ​ത മ​റ​യ്ക്കാ​ന്‍, കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കാ​നാ​വി​ല്ല: വി.​ഡി. സ​തീ​ശ​ന്‍

കൊ​ച്ചി: എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. പാ​വ​പ്പെ​ട്ട​വ​ർ​ക്കും സാ​ധാ​ര​ണ​ക്കാ​ർ​ക്കും സ​ർ​ക്കാ​ർ എ​ന്ത‌ു​കൊ​ടു​ത്താ​ലും ത​ങ്ങ​ൾ അ​തി​നെ സ്വാ​ഗ​തം ചെ​യ്യും. എ​ന്നാ​ൽ ഇ​പ്പോ​ഴ​ത്തെ ക്ഷേ​മ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ ജാ​ള്യ​ത മ​റ​യ്ക്കാ​നാ​ണ്. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ൽ​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​രും​മു​മ്പ് സാ​മൂ​ഹ്യ സു​ര​ക്ഷ പെ​ൻ​ഷ​ൻ 2500 രൂ​പ കൊ​ടു​ക്കും എ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. നാ​ല​ര കൊ​ല്ലം ഇ​ത് ചെ​യ്തി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​ൻ​പ് 400 രൂ​പ കൂ​ട്ടി. യ​ഥാ​ർ​ത്ഥ​ത്തി​ൽ 900 രൂ​പ ന​ഷ്ട​മാ​ണെ​ന്നും സ​തീ​ശ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ആ​ശാ​വ​ർ​ക്ക​ർ​മാ​രു​ടെ സ​മ​ര​ത്തെ പ​രി​ഹ​സി​ച്ച സ​ർ​ക്കാ​രാ​ണ് 33 രൂ​പ കൂ​ടു​ത​ൽ കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. ആ​ശാ​വ​ർ​ക്ക​ർ​മാ​രു​ടെ ഓ​ണ​റേ​റി​യം ഗൗ​ര​വ​ക​ര​മാ​യി വ​ർ​ധി​പ്പി​ക്ക​ണം. ജീ​വ​ന​ക്കാ​ർ​ക്ക് അ​ധ്യാ​പ​ക​ർ​ക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കും എ​ല്ലാം ഈ ​സ​ർ​ക്കാ​ർ കൊ​ടു​ക്കാ​നു​ള്ള​ത് ഒ​രു ല​ക്ഷം കോ​ടി രൂ​പ​യാ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക്ക​ണ്ടു​ള്ള വ​ർ​ധ​ന​യാ​ണെ​ന്ന് മ​ന​സി​ലാ​ക്കാ​നു​ള്ള സാ​മാ​ന്യ​ബു​ദ്ധി കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്കു​ണ്ടെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

സി​ഐ​ക്ക് ഗു​ണ്ടാ മാ​ഫി​യ ബ​ന്ധം; വ​ഞ്ചി​യൂ​രി​ലെ പാ​ർ​ട്ടി​ക്കാ​ര​നെ എ​ങ്ങ​നെ പോ​ലീ​സി​ലേ​ക്ക് തി​രി​ച്ചെ​ടു​ത്തു: വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: പേ​രാ​മ്പ്ര സം​ഘ​ർ​ഷ​ത്തി​ലെ ഷാ​ഫി പ​റ​മ്പി​ലി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ഷാ​ഫി പ​റ​മ്പി​ലി​നെ അ​ടി​ച്ച സി​ഐ ഗു​ണ്ടാ മാ​ഫി​യ ബ​ന്ധ​മു​ള്ള ആ​ളാ​ണെ​ന്നും ഇ​യാ​ളെ സ​ർ​വീ​സി​ൽ തു​ട​രാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. അ​ഴി​മ​തി​ക്കേ​സും ഗു​ണ്ടാ മാ​ഫി​യ ബ​ന്ധ​വും ഈ ​സി​ഐ​ക്കെ​തി​രേ​യു​ണ്ട്. വ​ഞ്ചി​യൂ​രി​ലെ പാ​ർ​ട്ടി​ക്കാ​ര​നെ എ​ങ്ങ​നെ പോ​ലീ​സി​ലേ​ക്ക് തി​രി​ച്ചെ​ടു​ത്തു​വെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

2016 മു​ത​ൽ 144 പോ​ലീ​സു​കാ​രെ പി​രി​ച്ചു​വി​ട്ടു​വെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ ക​ണ​ക്ക്. വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ചോ​ദി​ച്ച​പ്പോ​ൾ അ​ങ്ങ​നെ​യൊ​രു ക​ണ​ക്ക് പോ​ലീ​സ് ആ​സ്ഥാ​ന​ത്തി​ല്ല. ആ​കെ 14 പേ​രെ ഉ​ള്ളു എ​ന്നാ​ണ് ക​ണ​ക്ക്. സ​ർ​വീ​സി​ൽ​നി​ന്ന് പി​രി​ച്ചു​വി​ട​പ്പെ​ട്ടു​വെ​ന്ന് പ​റ​ഞ്ഞ ഉ​ദ്യോ​ഗ​സ്ഥ​നെ തി​രി​ച്ചെ​ടു​ത്ത് കോ​ൺ​ഗ്ര​സു​കാ​ർ​ക്കെ​തി​രെ തി​രി​യി​പ്പി​ക്കു​ക​യാ​ണ്.

ഷാ​ഫി​ക്കെ​തി​രേ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ലും ഗൂ​ഢാ​ലോ​ച​ന​യു​ണ്ട്. നി​യ​മ​സ​ഭ​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച മു​ഖ്യ​മ​ന്ത്രി ഇ​തി​നു കൂ​ടി മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ലും വി.​ഡി. സ​തീ​ശ​ൻ പ്ര​തി​ക​രി​ച്ചു. മു​രാ​രി ബാ​ബു ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ സം​ഘ​ത്തി​ലെ ആ​ളാ​ണ്. അ​ന്ന​ത്തെ ദേ​വ​സ്വം മ​ന്ത്രി​യെ​യും പ്ര​തി​ച്ചേ​ർ​ക്ക​ണ​മെ​ന്നും ഗൂ​ഢാ​ലോ​ച​ന​യി​ൽ എ​ല്ലാ​വ​രും പ​ങ്കാ​ളി​ക​ളാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

NRI

മു​ഖ്യ​മ​ന്ത്രി ബ​ഹ്റി​നി​ൽ; പ്ര​വാ​സി മ​ല​യാ​ളി സം​ഗ​മം ഇ​ന്ന്

മ​നാ​മ: ഗ​ൾ​ഫ് സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ബ​ഹ്റി​നി​ൽ എ​ത്തി. ഇ​ന്നു വൈ​കു​ന്നേ​രം 6.30ന് ​ബ​ഹ്റി​ൻ കേ​ര​ളീ​യ സ​മാ​ജം ഡ​യ​മ​ണ്ട് ജൂ​ബി​ലി ഹാ​ളി​ൽ ന​ട​ക്കു​ന്ന പ്ര​വാ​സി മ​ല​യാ​ളി സം​ഗ​മം മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും.

വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി 12.40ന് ​തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു​ള്ള ഗ​ൾ​ഫ് എ​യ​ർ വി​മാ​ന​ത്തി​ൽ എ​ത്തി​യ മു​ഖ്യ​മ​ന്ത്രി​യെ ബ​ഹ്റി​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് ജേ​ക്ക​ബ്, പ്ര​വാ​സി വ്യ​വ​സാ​യി വ​ർ​ഗീ​സ് കു​ര്യ​ൻ, പ്ര​വാ​സി മ​ല​യാ​ളി സം​ഗ​മം സ്വാ​ഗ​ത​സം​ഘം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ പി. ​ശ്രീ​ജി​ത്ത്, ചെ​യ​ർ​മാ​ൻ രാ​ധാ​കൃ​ഷ്ണ പി​ള്ള, ലോ​ക കേ​ര​ള സ​ഭാ അം​ഗ​ങ്ങ​ളാ​യ സു​ബൈ​ർ ക​ണ്ണൂ​ർ, ഷാ​ന​വാ​സ്, ബ​ഹ്റി​ൻ കേ​ര​ളീ​യ സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ, ലു​ലു ക​ണ്‍​ട്രി മാ​നേ​ജ​ർ ജൂ​സ​ർ രു​പ​വാ​ല തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

എ​ട്ടു വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് മു​ഖ്യ​മ​ന്ത്രി ബ​ഹ്റി​നി​ൽ എ​ത്തി​യ​ത്. മ​ല​യാ​ളം മി​ഷ​നും ലോ​ക കേ​ര​ള സ​ഭ​യും ചേ​ർ​ന്നാ​ണ് പ്ര​വാ​സി മ​ല​യാ​ളി സം​ഗ​മം ഒ​രു​ക്കു​ന്ന​ത്.

Kerala

എ​ല്ലാ​ക്കാ​ല​ത്തും പി​ണ​റാ​യി മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കി​ല്ല; പോ​ലീ​സി​ത് മ​ന​സി​ലാ​ക്ക​ണം: ഒ.​ജെ.​ജ​നീ​ഷ്

തി​രു​വ​ന​ന്ത​പു​രം: പേ​രാ​മ്പ്ര​യി​ലെ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​റ​സ്റ്റി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഒ.​ജെ.​ജ​നീ​ഷ്. സം​ഭ​വ സ്ഥ​ല​ത്ത് ഇ​ല്ലാ​തി​രു​ന്ന യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്യു​ക​യാ​ണ്.

എ​ല്ലാ​ക്കാ​ല​ത്തും പി​ണ​റാ​യി വി​ജ​യ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കി​ല്ല. ഇ​ത് പോ​ലീ​സ് മ​ന​സി​ലാ​ക്ക​ണം. എം​പി​യെ മ​ർ​ദി​ക്കു​ന്ന സാ​ഹ​ച​ര്യം സം​സ്ഥാ​ന​ത്തു​ണ്ടാ​യി. പോ​ലീ​സ് ന​ട​ത്തു​ന്ന​ത് പ്ര​തി​കാ​ര ന​ട​പ​ടി​യാ​ണ്. പോ​ലീ​സ് ദാ​സ്യ​പ്പ​ണി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ജ​നീ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്ഥാ​ന അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘ​ട​ന​യ്ക്കു​ള്ളി​ൽ അ​ഭി​പ്രാ​യ ഭി​ന്ന​ത​യി​ല്ല. നേ​താ​ക്ക​ൾ ഇ​ട​പെ​ട്ട് കൂ​ട്ടാ​യ തീ​രു​മാ​ന​ത്തി​ലാ​ണ് നി​യ​മ​നം. അ​ബി​ൻ പാ​ർ​ട്ടി​വി​രു​ദ്ധ​മാ​യി ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല.

അ​ബി​ൻ പ​റ​ഞ്ഞ​ത് സം​സ്ഥാ​ന ഘ​ട​ക​ത്തി​ൽ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നാ​ണ്. അ​ത് വി​വാ​ദ​മാ​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും ഒ.​ജെ.​ജ​നീ​ഷ് പ​റ​ഞ്ഞു.

Kerala

മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള​ള സ​ന്ദ​ര്‍​ശ​ന​ത്തി​ന് ഇ​ന്ന് തു​ട​ക്കം

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള​ള സ​ന്ദ​ര്‍​ശ​ന​ത്തി​ന് ഇ​ന്ന് തു​ട​ക്ക​മാ​കും. ബ​ഹ്റൈ​ൻ, ഒ​മാ​ൻ, ഖ​ത്ത​ര്‍, യു​എ​ഇ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് മു​ഖ്യ​മ​ന്ത്രി സ​ന്ദ​ര്‍​ശി​ക്കു​ക. ഇ​ന്നു വൈ​കു​ന്നേ​രം യാ​ത്ര​തി​രി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യും സം​ഘ​വും ഡി​സം​ബ​ര്‍ ഒ​ന്ന് വ​രെ വി​വി​ധ തീ​യ​തി​ക​ളി​ൽ യാ​ത്ര ചെ​യ്യാ​നാ​ണ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്.

മു​ഖ്യ​മ​ന്ത്രി​യെ കൂ​ടാ​തെ മ​ന്ത്രി സ​ജി ചെ​റി​യാ​നും പേ​ഴ്സ​ണ​ൽ അ​സി​സ്റ്റ​ന്‍റ് വി.​എം. സു​നീ​ഷി​നു​മാ​ണ് ഔ​ദ്യോ​ഗി​ക യാ​ത്രാ​നു​മ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം സൗ​ദി സ​ന്ദ​ര്‍​ശ​ന​ത്തി​ന് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​നു​മ​തി നി​ഷേ​ധി​ച്ചി​രു​ന്നു. ബ​ഹ്റൈ​ൻ, ഒ​മാ​ൻ, ഖ​ത്ത​ര്‍, യു​എ​ഇ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ന്ദ​ര്‍​ശി​ക്കു​ന്ന​തി​ന് നേ​ര​ത്തെ ത​ന്നെ അ​നു​മ​തി ആ​യി​രു​ന്നു.

ഒ​ക്ടോ​ബ​ര്‍ 15 മു​ത​ല്‍ ന​വം​ബ​ര്‍ ഒ​ൻ​പ​ത് വ​രെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ദേ​ശ പ​ര്യ​ട​നം. ബ​ഹ്റൈ​നി​ല്‍ നി​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ര്യ​ട​നം ആ​രം​ഭി​ക്കു​ക. വ്യാ​ഴാ​ഴ്ച ബ​ഹ്റൈ​നി​ൽ പ്ര​വാ​സി മ​ല​യാ​ളി സം​ഗ​മ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​കു​ന്ന​ത്. പ്ര​വാ​സി​ക​ള്‍​ക്കാ​യി ഇ​ട​തു​സ​ര്‍​ക്കാ​ര്‍ ചെ​യ്ത കാ​ര്യ​ങ്ങ​ളും പു​തി​യ പ​ദ്ധ​തി​ക​ളും വി​ശ​ദീ​ക​രി​ക്കു​ക, നോ​ര്‍​ക്ക, മ​ല​യാ​ളം മി​ഷ​ന്‍ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ക എ​ന്നി​വ​യാ​ണ് സ​ന്ദ​ര്‍​ശ​ന ല​ക്ഷ്യം.

അ​തി​ന് ശേ​ഷം സൗ​ദി യാ​ത്ര തീ​രു​മാ​നി​ച്ചെ​ങ്കി​ലും അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് യാ​ത്ര ഷെ​ഡ്യൂ​ളി​ലും മാ​റ്റം ഉ​ണ്ടാ​കു​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ക്കു​ന്ന​ത്.

22ന് ​മ​സ്ക​റ്റി​ലെ​ത്തു​ന്ന മു​ഖ്യ​മ​ന്ത്രി 24 ന് ​പൊ​തു​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. 25ന് ​സ​ലാ​ല​യി​ലെ പ​രി​പാ​ടി​യി​ലും പ​ങ്കെ​ടു​ക്കും. അ​തി​ന് ശേ​ഷം 26ന് ​കൊ​ച്ചി​യി​ലെ​ത്തി 28ന് ​രാ​ത്രി ഖ​ത്ത​റി​ലേ​ക്ക് പോ​കാ​നാ​ണ് തീ​രു​മാ​നം.

30 ന് ​ഖ​ത്ത​റി​ലെ പ​രി​പാ​ടി​ക്ക് ശേ​ഷം തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ട​ങ്ങി​യെ​ത്തും. തു​ട​ർ​ന്ന് ന​വം​ബ​ർ അ​ഞ്ചി​ന് കു​വൈ​റ്റി​ലേ​ക്ക് പോ​കും. കു​വൈ​റ്റി​ലെ പ​രി​പാ​ടി​ക്ക് ശേ​ഷം മു​ഖ്യ​മ​ന്ത്രി അ​ബു​ദാ​ബി​യി​ലെ​ത്തും.

അ​ബു​ദാ​ബി​യി​ലും മു​ഖ്യ​മ​ന്ത്രി വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ സം​ബ​ന്ധി​ക്കും. അ​ഞ്ചു ദി​വ​സം മു​ഖ്യ​മ​ന്ത്രി അ​ബു​ദാ​ബി​യി​ൽ ഉ​ണ്ടാ​കും. മ​ക​ൻ വി​വേ​ക് കി​ര​ൺ അ​ബു​ദാ​ബി​യി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്.

Kerala

സ്വ​ർ​ണ​പ്പാ​ളി വി​വാ​ദ​ത്തി​ന് പി​ന്നി​ൽ രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന, കു​റ്റം ചെ​യ്ത​വ​ർ നി​യ​മ​ത്തി​ന്‍റെ ക​ര​ങ്ങ​ളി​ൽ​പ്പെ​ടും: മു​ഖ്യ​മ​ന്ത്രി

ന്യൂ​ഡ​ല്‍​ഹി: ശ​ബ​രി​മ​ല സ്വ​ര്‍​ണ​പ്പാ​ളി വി​വാ​ദ​ത്തി​ൽ വീ​ണ്ടും പ്ര​തി​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സം​ഭ​വ​ത്തി​ൽ ന​ട​ന്ന ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷ​ണ​ത്തി​ൽ പു​റ​ത്തു​വ​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മം മ​റ്റൊ​രു ത​ര​ത്തി​ൽ വ​ഴി​തി​രി​ച്ചു​വി​ടാ​നാ​യി​രു​ന്നു നീ​ക്കം. ആ​ർ​ക്കൊ​ക്കെ ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കു​ണ്ട് എ​ന്ന​തെ​ല്ലാം അ​ന്വേ​ഷി​ക്ക​പ്പെ​ടു​മെ​ന്നും മു​ഖ്യ​മ​ന്ത്രി ഡ​ൽ​ഹി​യി​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ശ​ബ​രി​മ​ല​യി​ല്‍ എ​ന്താ​ണോ ക്ര​മ​ക്കേ​ട് ഉ​ണ്ടാ​യി​ട്ടു​ള്ള​ത് അ​തി​ന്മേ​ലു​ള്ള കാ​ര്യ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കാ​നാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ നി​യ​മി​ച്ചി​ട്ടു​ള്ള​ത്. ആ​ർ​ക്കെ​ല്ലാം വീ​ഴ്ച​ക​ൾ സം​ഭ​വി​ച്ചു എ​ന്ന​ത് കൃ​ത്യ​മാ​യി അ​ന്വേ​ഷി​ക്കും. കു​റ്റ​വാ​ളി​ക​ളു​ണ്ടെ​ങ്കി​ൽ അ​വ​രെ​ല്ലാം നി​യ​മ​ത്തി​ന്‍റെ ക​ര​ങ്ങ​ളി​ൽ​പ്പെ​ടും. ആ​വ​ശ്യ​മാ​യ ശി​ക്ഷ അ​വ​ർ​ക്ക് ഉ​റ​പ്പാ​ക്കും.

ഹൈ​ക്കോ​ട​തി​ക്ക് എ​ല്ലാ സ​ഹാ​യ​വും ദേ​വ​സ്വം വ​കു​പ്പും ബോ​ര്‍​ഡും ന​ല്‍​കും.​സ​ർ​ക്കാ​ർ ആ​വ​ശ്യ​മാ​യ എ​ല്ലാ പി​ന്തു​ണ​യും ന​ല്കി ക​ഴി​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ർ​ക്കാ​രി​നും ഹൈ​ക്കോ​ട​തി​ക്കും ഒ​രേ കാ​ഴ്ച​പ്പാ​ടാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ഷ​യ​ത്തി​ല്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന് വീ​ഴ്ച​യു​ണ്ടാ​യെ​ന്ന​ത് എ​ന്ന​ത് ശ്ര​ദ്ധ​യി​ല്‍ പെ​ട്ടി​ട്ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ആ​ര്‍​ക്കെ​ങ്കി​ലും വീ​ഴ്ച​യു​ണ്ടോ എ​ന്ന​ത് ഒ​രു പ്ര​സ്താ​വ​ന​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കേ​ണ്ട​ത​ല്ല. അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ ആ​ര്‍​ക്കൊ​ക്കെ വീ​ഴ്ച​യു​ണ്ടാ​യി എ​ന്ന​ത് ക​ണ്ടെ​ത്തും. വി​ഷ​യം ശ്ര​ദ്ധ​യി​ല്‍ പെ​ട്ട ഉ​ട​നെ ന​ട​പ​ടി തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

വ്യ​ക്ത​മാ​യ ഗൂ​ഡ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​തൊ​ക്കെ ന​ട​ന്ന​ത്. അ​യ്യ​പ്പ ആ​ഗോ​ള സം​ഗ​മ​ത്തെ മ​റ്റൊ​രു ത​ല​ത്തി​ൽ എ​ത്തി​ക്കു​വാ​ൻ ആ​ണ് ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​ത്. ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ പോ​ലു​ള്ള അ​വ​താ​ര​ങ്ങ​ൾ പ​ല​യി​ട​ത്തും ഉ​ണ്ടാ​കും.​ശ്ര​ദ്ധി​ച്ചി​രി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ചി​ല കാ​ര്യ​ങ്ങ​ൾ കാ​ണാ​നി​ല്ലെ​ന്ന് ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ഒ​രു ദി​വ​സം വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തു​ക​യാ​ണ്. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ശ​ബ​രി​മ​ല​യി​ലെ പീ​ഠം അ​വി​ടു​ന്ന് മാ​റ്റി​യെ​ന്നും ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ ബ​ന്ധു​വീ​ട്ടി​ൽ എ​ത്തി​യെ​ന്നും അ​ങ്ങ​നെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. വ്യ​ക്ത​മാ​യ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന കാ​ര്യ​ങ്ങ​ളാ​ണി​ത്.

ആ ​ഘ​ട്ട​ത്തി​ൽ ന​ട​ന്ന ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തെ മ​റ്റൊ​രു​ത​ര​ത്തി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​ആ​രോ​പ​ണ​ങ്ങ​ൾ വ​ന്ന​ത്. അ​യ്യ​പ്പ​സം​ഗ​മം ന​ട​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് തീ​രു​മാ​നി​ച്ച​വ​രു​ണ്ട്. അ​വ​ർ ബ​ദ​ൽ സം​ഗ​മം ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു. അ​വ​ർ​ക്കൊ​ക്കെ​യു​ള്ള പ​ങ്ക് എ​ന്താ​ണെ​ന്ന് അ​ന്വേ​ഷി​ക്കേ​ണ്ടി​വ​രും. ആ​രൊ​ക്കെ നേ​രി​ട്ടും പു​റ​ത്തു​നി​ന്നും സ​ഹാ​യി​ച്ചു എ​ന്ന​ത് അ​ന്വേ​ഷ​ണം കൃ​ത്യ​മാ​യി പോ​കു​മ്പോ​ൾ തെ​ളി​യും. അ​വ​രെ​ല്ലാം പി​ടി​ക്ക​പ്പെ​ടു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Kerala

സ്വ​ർ​ണ​പ്പാ​ളി വി​വാ​ദം: ഒ​രു​കു​റ്റ​വാ​ളി​ക​ളെ​യും സം​ര​ക്ഷി​ക്കാ​ന്‍ നി​ന്നി​ട്ടി​ല്ല, മു​ഖം നോ​ക്കാ​തെ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​താ​ണ് ശീ​ലം: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​പ്പാ​ളി വി​വാ​ദ​ത്തി​ൽ നി​യ​മ​സ​ഭ​യി​ൽ പ്ര​തി​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കേ​സി​ൽ ഒ​രു​കു​റ്റ​വാ​ളി​ക​ളെ​യും സം​ര​ക്ഷി​ക്കാ​ന്‍ നി​ന്നി​ട്ടി​ല്ലെ​ന്നും ആ​രു തെ​റ്റ് ചെ​യ്താ​ലും മു​ഖം നോ​ക്കാ​തെ ന​ട​പ​ടി​യെ​ടു​ക്കു​ന്ന രീ​തി​യും ശീ​ല​വു​മാ​ണ് ത​ങ്ങ​ള്‍​ക്കെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

വി​ഷ​യ​ത്തി​ല്‍ ഗൗ​ര​മാ​യ പ​രി​ശോ​ധ​ന ന​ട​ക്ക​ണ​മെ​ന്നാ​ണ് ഹൈ​ക്കോ​ട​തി​യി​ല്‍ ദേ​വ​സ്വം ബോ​ര്‍​ഡും വ​കു​പ്പും സ്വീ​ക​രി​ച്ച നി​ല​പാ​ട്. ഹൈ​ക്കോ​ട​തി നി​യോ​ഗി​ച്ചി​ട്ടു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യ​ത്തി​നു പി​ന്നി​ലും രാ​ഷ്ട്രീ​യ​മു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​രോ​പി​ച്ചു. അ​ന്വേ​ഷ​ണം കു​റ്റ​മ​റ്റ രീ​തി​യി​ല്‍ ന​ട​ക്കും. കു​റ്റ​വാ​ളി ര​ക്ഷ​പ്പെ​ടി​ല്ല. ഒ​ന്നും പ​റ​യാ​നി​ല്ലാ​ത്ത​തി​നാ​ലാ​ണ് സ​ഭ​യി​ല്‍ ഇ​ങ്ങ​നെ​യൊ​ക്കെ കാ​ണി​ക്കു​ന്ന​ത്. പ്ര​തി​പ​ക്ഷം പു​റ​മ​റ സൃ​ഷ്ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ഇ​ന്നും ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ പ്ര​തി​പ​ക്ഷം സ​ഭ വി​ട്ടു. ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി​യ പ്ര​തി​പ​ക്ഷം സ്പീ​ക്ക​റു​ടെ മു​ഖം മ​റ​ച്ച് ബാ​ന​ര്‍ ഉ​യ​ര്‍​ത്താ​ന്‍ ശ്ര​മി​ച്ചു. ഇ​തി​നു പി​ന്നാ​ലെ വാ​ച്ച് ആ​ന്‍​ഡ് വാ​ര്‍​ഡും പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ളും ത​മ്മി​ൽ ഉ​ന്തും​ത​ള്ളു​മു​ണ്ടാ​യി.

ദേ​വ​സ്വം മ​ന്ത്രി രാ​ജി വെ​ക്കു​ന്ന​തു​വ​രെ​യും ദേ​വ​സ്വം ബോ​ർ​ഡ് അം​ഗ​ങ്ങ​ളെ പു​റ​ത്താ​ക്കു​ന്ന​തു വ​രെ​യും സ​ഭാ ന​ട​പ​ടി​ക​ളു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ നി​ല​പാ​ടെ​ന്ന് വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.

Kerala

വി​മാ​ന സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കും: കേരളത്തോട് വിവേചനമില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ്

തി​രു​വ​ന​ന്ത​പു​രം: വെ​ട്ടി​ക്കു​റ​ച്ച വി​മാ​ന സ​ർ​വീ​സു​ക​ൾ ഉ​ട​ൻ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്. ശൈ​ത്യ​കാ​ല ഷെ​ഡ്യൂ​ളി​ല്‍ വ​ന്ന കു​റ​വ് നി​ക​ത്തു​മെ​ന്നും എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വ്യ​ക്ത​മാ​ക്കി.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് വി​മാ​ന ക​മ്പ​നി അ​ധി​കൃ​ത​ര്‍ നി​ല​പാ​ട് അ​റി​യി​ച്ച​ത്. ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​ഴ്ച​യി​ൽ 42 വി​മാ​ന സ​ർ​വീ​സു​ക​ളു​ടെ കു​റ​വു​ണ്ട്. കോ​ഴി​ക്കോ​ടും കൊ​ച്ചി​യി​ലും നി​ന്നു​ള്ള വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ലും കു​റ​വു വ​രു​ത്തി.

അ​തേ​സ​മ​യം കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള വി​മാ​ന​ങ്ങ​ൾ മ​റ്റ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് തി​രി​ച്ചു വി​ടു​ക​യാ​ണ്. അ​വ​യി​ൽ പ​ല​തും സ്വ​കാ​ര്യ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ്. അ​തു​വ​ഴി കേ​ര​ള​ത്തി​ന്‍റെ പൊ​തു അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളോ​ട് വി​വേ​ച​നം കാ​ണി​ക്കു​ന്നു.

ആ​വ​ശ്യ​ക​ത കൂ​ടു​ത​ലു​ള്ള സ​മ​യ​ത്ത് സേ​വ​നം വെ​ട്ടി​ക്കു​റ​ക്കു​ന്ന​ത് നീ​തീ​ക​രി​ക്കാ​നാ​വി​ല്ല. ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ ര​ണ്ട​ര ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം പ്ര​വാ​സി​ക​ളു​ള്ള കേ​ര​ള​ത്തെ സേ​വ​ന​ങ്ങ​ളി​ലെ ത​ട​സ​മോ കു​റ​വോ വ​ലി​യ രീ​തി​യി​ലാ​ണ് ബാ​ധി​ക്കു​ന്ന​ത്.

ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള റ​ദ്ദാ​ക്കി​യ വി​മാ​ന​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും കേ​ര​ള​ത്തി​ൽ വേ​രു​ക​ളു​ള്ള ദേ​ശീ​യ വി​മാ​ന ക​ന്പ​നി എ​ന്ന നി​ല​യി​ൽ എ​യ​ർ ഇ​ന്ത്യ എ​ക്സ് പ്ര​സ് സം​സ്ഥാ​ന​ത്തോ​ട് വി​വേ​ച​നം കാ​ണി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

ദു​ർ​ഭ​ര​ണ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഇ​ര​ക​ൾ സ്ത്രീ​ക​ളും കു​ട്ടി​ക​ളും: വി.ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ദു​ര്‍​ഭ​ര​ണ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഇ​ര​ക​ള്‍ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കു​മെ​തി​രാ​യ അ​ക്ര​മം കൂ​ടു​ന്നു. സ്ത്രീ​ക​ള്‍ കേ​ര​ള​ത്തി​ല്‍ എ​വി​ടെ​വ​ച്ചും ആ​ക്ര​മി​ക്ക​പ്പെ​ടാ​മെ​ന്ന സ്ഥി​തി​യാ​ണെ​ന്നും അ​ദ്ദേ​ഹം നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞു.

ല​ഹ​രി​യു​ടെ ത​ല​സ്ഥാ​ന​മാ​യി കേ​ര​ളം മാ​റി. ല​ഹ​രി മാ​ഫി​യ​യ്ക്ക് രാ​ഷ്ട്രീ​യ ര​ക്ഷാ​ക​ര്‍​തൃ​ത്വം കൊ​ടു​ക്കു​ന്ന​ത് സി​പി​എ​മ്മാ​ണ്. ഏ​റ്റ​വു​മ​ധി​കം ല​ഹ​രി രാ​ജ്യ​ത്ത് വി​ല്‍​ക്കു​ന്ന​തി​ല്‍ ഒ​രു സം​സ്ഥാ​ന​മാ​ണ് കേ​ര​ള​മെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

വി​ല​ക്ക​യ​റ്റം വ​ന്ന​പ്പോ​ള്‍ വെ​റു​തെ നോ​ക്കി​നി​ന്ന​വ​രാ​ണ് പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍. സ​പ്ലൈ​കോ​യെ ത​ക​ര്‍​ത്തു ത​രി​പ്പ​ണ​മാ​ക്കി. നൂ​ലും സൂ​ചി​യും പ​ഞ്ഞി​യും വാ​ങ്ങി​ക്കൊ​ണ്ട് മാ​ത്ര​മേ ആ​ശു​പ​ത്രി​യി​ല്‍ പോ​കാ​ന്‍ ക​ഴി​യൂ എ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

Kerala

സി​പി​എ​മ്മി​ന്‍റേ​ത് ബി​ജെ​പി​ക്കും വ​ർ​ഗീ​യ ശ​ക്തി​ക​ൾ​ക്കും ഇ​ടം​ന​ൽ​കു​ന്ന പ​രി​പാ​ടി: വി.​ഡി. സ​തീ​ശ​ൻ

ക​ണ്ണൂ​ർ: കേ​ര​ള​ത്തി​ൽ ബി​ജെ​പി​ക്കും വ​ർ​ഗീ​യ ശ​ക്തി​ക​ൾ​ക്കും ഇ​ടം ന​ൽ​കു​ന്ന പ​രി​പാ​ടി​യാ​ണ് സി​പി​എം ചെ​യ്യു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ബി​ജെ​പി യാ​ത്ര ചെ​യ്യു​ന്ന അ​തേ വ​ഴി​യി​ലൂ​ടെ​യാ​ണ് സി​പി​എം യാ​ത്ര ചെ​യ്യു​ന്ന​ത്. ഈ ​വ​ർ​ഗീ​യ വാ​ദ​ത്തെ പൊ​ളി​ച്ചു കാ​ട്ടു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വി​ദ്വേ​ഷം പ്ര​സം​ഗി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ആ​ളു​ക​ളെ ആ​ന​യി​ച്ച് വേ​ദി​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്നു. എ​ന്ത് സ​ന്ദേ​ശ​മാ​ണ് സി​പി​എം കൊ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ആ​രു വ​ർ​ഗീ​യ​ത പ​റ​ഞ്ഞാ​ലും യു​ഡി​എ​ഫ് എ​തി​ർ​ക്കും. അ​തി​ന്‍റെ പേ​രി​ൽ എ​ന്തു ന​ഷ്ടം വ​ന്നാ​ലും സ​ഹി​ക്കും. മ​തേ​ത​ര മൂ​ല്യ​ങ്ങ​ളെ താ​ത്കാ​ലി​ക ലാ​ഭ​ത്തി​ന് വേ​ണ്ടി വി​റ്റ് കാ​ശാ​ക്കി​ല്ല.

മു​ഖ്യ​മ​ന്ത്രി വേ​ദി​യി​ലി​രി​ക്കു​മ്പോ​ൾ യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ സ​ന്ദേ​ശം വാ​യി​ച്ച് ഒ​രു മ​ന്ത്രി കോ​ൾ​മ​യി​ർ കൊ​ള്ളു​ക​യാ​ണ്. യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്താ​ണ് ഇ​ങ്ങ​നെ സം​ഭ​വി​ച്ച​തെ​ങ്കി​ൽ എ​ന്താ​കു​മാ​യി​രു​ന്നു കേ​ര​ള​ത്തി​ൽ സി​പി​എ​മ്മി​ന്‍റെ പ്ര​ചാ​ര​ണം. യോ​ഗി ആ​ദി​ത്യ​നാ​ഥ് പി​ണ​റാ​യി വി​ജ​യ​ന് പ​റ്റി​യ കൂ​ട്ടു​കാ​ര​നാ​ണെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

അ​യ്യ​പ്പ സം​ഗ​മം ഏ​ഴു​നി​ല​യി​ൽ പൊ​ട്ടി​പ്പോ​യെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. യു​ഡി​എ​ഫ് മൂ​ന്ന് പ്ര​ധാ​ന​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ൾ സ​ർ​ക്കാ​രി​നോ​ട് ചോ​ദി​ച്ചു. പ​ത്താം വ​ർ​ഷ​ത്തി​ൽ പെ​ട്ട​ന്ന് എ​വി​ടു​ന്നാ​ണ് അ​യ്യ​പ്പ​ഭ​ക്തി ഉ​ണ്ടാ​യ​ത് ? കോ​ട​തി​യി​ൽ ‍കൊ​ടു​ത്ത സ​ത്യ​വാ​ങ്മൂ​ലം തി​രു​ത്താ​ൻ ത​യാ​റാ​കു​മോ ? നാ​മ​ജ​പ ഘോ​ഷ​യാ​ത്ര​ക​ൾ​ക്കെ​തി​രെ എ​ടു​ത്ത കേ​സു​ക​ൾ പി​ൻ​വ​ലി​ക്കു​മോ ? പ​ത്താ​മ​ത്തെ വ​ർ​ഷം തെ​ര​ഞ്ഞെ​ടു​പ്പ് വ​ന്ന​പ്പോ​ൾ ശ​ബ​രി​മ​ല മാ​സ്റ്റ​ർ പ്ലാ​നു​മാ​യി ഇ​റ​ങ്ങി​യി​രി​ക്കു​ക​യാ​ണെ​ന്നും വി.​ഡി.​സ​തീ​ശ​ൻ പ​റ​ഞ്ഞു.

എ​ൻ​എ​സ്എ​സു​മാ​യോ എ​സ്എ​ൻ​ഡി​പി​യു​മോ യാ​തൊ​രു ത​ർ​ക്ക​വു​മി​ല്ല. സ​മ​ദൂ​ര സി​ദ്ധാ​ന്ത​മാ​ണ് അ​വ​രു​ടേ​തെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​ൻ​എ​സ്എ​സു​മാ​യി യാ​തൊ​രു തെ​റ്റി​ദ്ധാ​ര​ണ​യു​മി​ല്ല. എ​ൻ​എ​സ്എ​സ് അ​ട​ക്ക​മു​ള്ള സ​മു​ദാ​യ സം​ഘ​ട​ന​ക​ൾ​ക്ക് എ​ന്തു തീ​രു​മാ​ന​വും എ​ടു​ക്കാം. അ​തി​ൽ പ​രാ​തി​യി​ല്ലെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ശ​ബ​രി​മ​ല​യി​ല്‍ ആ​ചാ​ര​ലം​ഘ​നം ന​ട​ത്തി​യ​ത് പി​ണ​റാ​യി സ​ർ​ക്കാ​ർ‌: കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ല്‍ യു​വ​തി​ക​ളെ എ​ത്തി​ച്ച് ആ​ചാ​ര​ലം​ഘ​നം ന​ട​ത്തി​യ​ത് പി​ണ​റാ​യി സ​ര്‍​ക്കാ​രാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ന്‍.

വി​ശ്വാ​സ സം​ര​ക്ഷ​ണ​മാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ നി​ല​പാ​ട്. അ​തി​ല്‍ ഉ​റ​ച്ച് മു​ന്നോ​ട്ട് പോ​കും. എ​ന്‍​എ​സ്എ​സി​ന്‍റെ നി​ല​പാ​ടി​നെ ചോ​ദ്യം ചെ​യ്യി​ല്ല. സ​മു​ദാ​യ സം​ഘ​ട​ന​ക​ള്‍​ക്ക് അ​ഭി​പ്രാ​യ​ങ്ങ​ള്‍ പ​റ​യാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മം പ​രാ​ജ​യ​മാ​യി​രു​ന്നു. ബ​ദ​ല്‍ സം​ഗ​മം ന​ട​ത്താ​ന്‍ വ​ഴി​വ​ച്ച​ത് സ​ര്‍​ക്കാ​രി​ന്‍റെ ചെ​യ്തി​ക​ളാ​ണെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യി വ്യ​ക്ത​മാ​ക്കി.

Kerala

പ്ര​വാ​സി​ക​ളെ ചേ​ർ​ത്തു​പി​ടി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി; നോ​ർ​ക്ക കെ​യ​ർ പ​ദ്ധ​തി​ക്ക് തു​ട​ക്കം

തി​രു​വ​ന​ന്ത​പു​രം: ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ജീ​വി​ച്ച് നാ​ടി​ന്‍റെ പു​രോ​ഗ​തിക്കാ​യി വ​ലി​യ സം​ഭാ​വ​ന ന​ല്കു​ന്ന​വ​രാ​ണ് പ്ര​വാ​സി സ​മൂ​ഹ​മെ​ന്നും അ​വ​രു​ടെ ക​ഠി​നാ​ധ്വാ​ന​വും ത്യാ​ഗ​വും നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ന് വ​ലി​യ സ​ഹാ​യ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​തി​നാ​ൽ ത​ന്നെ പ്ര​വാ​സി​ക​ളെ ചേ​ർ​ത്തു​പി​ടി​ക്കു​ന്ന കാ​ര്യ​ത്തി​ൽ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​യ സ​മീ​പ​ന​മാ​ണ് സ​ർ​ക്കാ​രി​നു​ള്ള​തെ​ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്ര​വാ​സി​ക​ൾ​ക്കാ​യു​ള​ള "​നോ​ർ​ക്ക കെ​യ​ർ’ ആ​രോ​ഗ്യ അ​പ​ക​ട ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. പ്ര​വാ​സി​ക​ളു​ടെ ദീ​ർ​ഘ​കാ​ല​മാ​യു​ള്ള ആ​വ​ശ്യ​മാ​ണ് സാ​ക്ഷാ​ത്ക​രി​ക്ക​പ്പെ​ട്ട​ത്. പ്ര​വാ​സി​ക​ൾ​ക്ക് മാ​ത്ര​മാ​യി രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. അം​ഗ​ങ്ങ​ൾ​ക്ക് അ​ഞ്ചു ല​ക്ഷം രൂ​പ​യു​ടെ ചി​കി​ത്സാ പ​രി​ര​ക്ഷ​യും 10 ല​ക്ഷം രൂ​പ​യു​ടെ അ​പ​ക​ട ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ​യും ല​ഭി​ക്കും.

ഒ​ട്ടേ​റെ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധി​ക​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്പോ​ൾ പ്രീ​മി​യം നി​ര​ക്കി​ന്‍റെ കു​റ​വ് ഈ ​പ​ദ്ധ​തി​യു​ടെ ആ​ക​ർ​ഷ​ണ​മാ​ണ്. മ​റ്റൊ​രു പ്ര​ത്യേ​ക​ത കേ​ര​ള​ത്തി​ൽ അഞ്ഞൂറിലധി​കം ആ​ശു​പ​ത്രികളി​ലൂ​ടെ ഈ ​ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യി​ലൂ​ടെ ചി​കി​ത്സാ സൗ​ക​ര്യം ഉ​റ​പ്പാ​ക്കു​ന്നു​വെ​ന്ന​താ​ണ്.

നി​ല​വി​ൽ ഇ​ന്ത്യ​യി​ലെ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ലും ഇ​ൻ​ഷു​റ​ൻ​സ് കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് ചി​കി​ത്സ തേ​ടാം. ഭാ​വി​യി​ൽ ജി​സി​സി രാ​ജ്യ​ങ്ങ​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ലേക്കും പ​ദ്ധ​തി വ്യാ​പി​പ്പി​ക്കു​ന്ന​ത് പ​രി​ശോ​ധി​ക്കും.

പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മം ഉ​റ​പ്പാ​ക്കു​ക, അ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ മി​ക​ച്ച ഗു​ണ​നി​ല​വാ​ര​ത്തി​ൽ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ല്കു​ക എ​ന്നീ കാ​ര്യ​ത്തി​ൽ കേ​ര​ളം മി​ക​ച്ച മാ​തൃ​ക​യാ​ണ്. ക​ഴി​ഞ്ഞ ദ​ശാ​ബ്ധ​കാ​ല​ത്തെ അ​നു​ഭ​വ​മെ​ടു​ത്താ​ൽ പ്ര​വാ​സി​ക​ളു​ടെ ജീ​വി​ത​ത്തി​ന്‍റെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും താ​ങ്ങും ത​ണ​ലു​മാ​യി നി​ല്ക്കാ​ൻ സ​ർ​ക്കാ​രി​നു ക​ഴി​ഞ്ഞ​താ​യും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

നോ​ർ​ക്ക​യു​ടെ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ലോ​ക​ത്തെ മ​ല​യാ​ളി​ക​ളെ ഒ​രു​മി​പ്പി​ച്ചു നി​ർ​ത്തു​ന്നു​വെ​ന്ന് അ​ധ്യ​ക്ഷ​പ്ര​സം​ഗം ന​ട​ത്തി​യ ധ​നമ​ന്ത്രി കെ.​എ​ൻ ബാ​ല​ഗോ​പാ​ൽ പ​റ​ഞ്ഞു. മ​ല​യാ​ളി​ക​ൾ​ക്കു ഒ​ന്നി​ച്ചു ചേ​രാ​നു​ള്ള വേ​ദി​യാ​യി ലോ​ക കേ​ര​ള സ​ഭ മാ​റി. ര​ക്ഷ​ക​ർ​ത്താ​വി​നെ​പ്പോ​ലെ മു​ഖ്യ​മ​ന്ത്രി എ​ല്ലാ​ത്തി​നും മു​ന്നി​ൽ നി​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.​

നോ​ർ​ക്ക കെ​യ​ർ മൊ​ബൈ​ൽ ആ​പ്പും ച​ട​ങ്ങി​ൽ പ്ര​കാ​ശ​നം ചെ​യ്തു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കു​ന്ന ആ​ദ്യ പ്ര​വാ​സി കു​ടും​ബ​ത്തി​നു​ള​ള ഇ-​കാ​ർ​ഡ് നോ​ർ​ക്ക റൂ​ട്ട്സ് റ​സി​ഡ​ന്‍റ് വൈ​സ് ചെ​യ​ർ​മാ​ൻ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ കൈ​മാ​റി.

നോ​ർ​ക്ക വ​കു​പ്പ് സെ​ക്ര​ട്ട​റി എ​സ് ഹ​രി​കി​ഷോ​ർ, ലോ​ക​കേ​ര​ള സ​ഭാ ഡ​യ​റ​ക്ട​ർ അ​സി​ഫ് കെ. ​യൂ​സ​ഫ്, നോ​ർ​ക്ക റൂ​ട്ട്സ് ഡ​യ​റ​ക്ട​ർ ഒ.​വി. മു​സ്ത​ഫ, എ​ൻ.​ആ​ർ.​ഐ.(​കെ) ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജ​സ്റ്റി​സ് (റി​ട്ട) സോ​ഫി തോ​മ​സ്, കേ​ര​ള പ്ര​വാ​സി കേ​ര​ളീ​യ ക്ഷേ​മ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഗ​ഫൂ​ർ പി. ​ലി​ല്ലി​സ്, ന്യൂ ​ഇ​ന്ത്യ അ​ഷ്വ​റ​ൻ​സ് കോ​ർ​പ​റേ​ഷ​ൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഗി​രി​ജ സു​ബ്ര​മ​ണ്യ​ൻ, നോ​ർ​ക്ക റൂ​ട്ട്സ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ അ​ജി​ത് കോ​ള​ശേ​രി, ഓ​വ​ർ​സീ​സ് കേ​ര​ളൈ​റ്റ്സ് ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ആ​ൻ​ഡ് ഹോ​ൾ​ഡിം​ഗ് ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ ഡ​യ​റ​ക്ട​ർ ഡോ. ​ബാ​ജു ജോ​ർ​ജ് , വി​വി​ധ പ്ര​വാ​സി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, വി​ശി​ഷ്ടാ​തി​ഥി​ക​ൾ തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Kerala

സ​തീ​ശ​ൻ അ​ഹ​ങ്കാ​ര​ത്തി​ന് കൈ​യും കാ​ലും വ​ച്ച നേ​താ​വ്: വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ

അ​ടൂ​ർ: പ്ര​തി​പ​ക്ഷ നേ​താ​വ് മു​ഖ്യ​മ​ന്ത്രി​യാ​കാ​നു​ള്ള റി​ഹേ​ഴ്സ​ലി​ലാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തെ​പ്പോ​ലെ അ​ഹ​ങ്കാ​ര​ത്തി​നു കൈ​യും കാ​ലും​വ​ച്ച ഒ​രു നേ​താ​വി​നെ ക​ണ്ടി​ട്ടി​ല്ലെ​ന്നും എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. അ​ടൂ​രി​ൽ എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ നേ​തൃ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​മു​ദാ​യ​ത്തി​ൽ​പെ​ട്ട​വ​ർ അ​ധി​കാ​ര​ത്തി​ൽ വ​ര​ണ​മെ​ന്ന​താ​ണ് എ​സ്എ​ൻ​ഡി​പി​യു​ടെ ആ​ഗ്ര​ഹം. ഗൗ​രി​യ​മ്മ മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്നാ​യ​പ്പോ​ൾ ജാ​തി പ​റ​ഞ്ഞ് അ​വ​രെ ആ​ക്ഷേ​പി​ച്ചു. പി​ണ​റാ​യി​യെ ചെ​ത്തു​കാ​ര​ന്‍റെ മ​ക​നെ​ന്നു പ​റ​ഞ്ഞ് ആ​ക്ഷേ​പി​ച്ച​പ്പോ​ൾ താ​ൻ ചെ​ത്തു​കാ​ര​ന്‍റെ മ​ക​ൻ ത​ന്നെ​യാ​ണെ​ന്ന് ധൈ​ര്യ​ത്തോ​ടെ പ​റ​ഞ്ഞ പി​ണ​റാ​യി​യു​ടെ ഇ​മേ​ജ് വ​ർ​ധി​ച്ചു വ​രു​ന്ന​ത് അ​വ​രാ​രും മ​ന​സി​ലാ​ക്കു​ന്നി​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

ഈ​ഴ​വ​സ​മു​ദാ​യ​ത്തി​ൽ പെ​ട്ട​വ​ർ കൂ​ടു​ത​ലും തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളാ​ണ്. അ​തി​നു മാ​റ്റ​മു​ണ്ടാ​ക​ണം. ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കാ​ണ് വാ​രി​ക്കോ​രി കൊ​ടു​ക്കു​ന്ന​ത്. എ​ല്ലാ സ​മു​ദാ​യ​ത്തി​ൽ പെ​ട്ട​വ​ർ​ക്കും സാ​മൂ​ഹ്യ​നീ​തി ല​ഭി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

ന​ശി​ച്ച് നാ​നാ​വി​ധ​മാ​കു​മെ​ന്ന ശാ​പ​വ​ച​ന​ങ്ങ​ളി​ൽ നി​ന്ന് മു​ക്തി നേ​ടി കെ​എ​സ്ആ​ർ​ടി​സി കു​തി​ക്കു​ന്നു: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​തി​ദി​ന ടി​ക്ക​റ്റ് വ​രു​മാ​നം കൈ​വ​രി​ച്ച കെ​എ​സ്ആ​ർ​ടി​സി​ക്ക് അ​ഭി​ന​ന്ദ​നം അ​റി​യി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ന​ശി​ച്ചു നാ​നാ​വി​ധ​മാ​കും; ഇ​നി ഭാ​വി​യി​ല്ല; എ​ന്തി​നീ വെ​ള്ളാ​ന​യെ പോ​റ്റു​ന്നു-​ഇ​ങ്ങ​നെ​യു​ള്ള ശാ​പ​വ​ച​ന​ങ്ങ​ളി​ൽ നി​ന്ന് മു​ക്തി നേ​ടി പു​രോ​ഗ​തി​യു​ടെ പാ​ത​യി​ലൂ​ടെ അ​തി​വേ​ഗ സ​ഞ്ചാ​ര​ത്തി​ൽ ആ​ണ് ഇ​ന്ന് കെ​എ​സ്ആ​ർ​ടി​സി എ​ന്നും മു​ഖ്യ​മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

2025 സെ​പ്റ്റം​ബ​ര്‍ എ​ട്ടി​നാ​ണ് കെ​എ​സ്ആ​ര്‍​ടി​സി അ​തി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന പ്ര​തി​ദി​ന ടി​ക്ക​റ്റ് വ​രു​മാ​ന​മാ​യ 10.19 കോ​ടി രൂ​പ നേ​ട്ട​മു​ണ്ടാ​ക്കി​യ​ത്. മു​ന്‍​പ് 2024 ഡി​സം​ബ​ര്‍ 23ന് ​ശ​ബ​രി​മ​ല സീ​സ​ണി​ല്‍ നേ​ടി​യ ഓ​പ്പ​റേ​റ്റിം​ഗ് റ​വ​ന്യു ആ​യ 9.22 കോ​ടി രൂ​പ എ​ന്ന നേ​ട്ട​ത്തെ ആ​ണ് ഇ​പ്പോ​ള്‍ മ​റി​ക​ട​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം:

ആ​ത്മാ​ർ​പ്പ​ണ​വും അ​ധ്വാ​ന​വും അ​ത്ഭു​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കും. കേ​ര​ള​ത്തി​ലെ പൊ​തു ഗ​താ​ഗ​ത രം​ഗ​ത്തെ ഏ​റ്റ​വും വ​ലി​യ സ്ഥാ​പ​ന​മാ​യ കെ​എ​സ്ആ​ർ​ടി​സി പ്ര​തി​സ​ന്ധി​ക​ളി​ൽ നി​ന്ന് ക​ര​ക​യ​റു​ന്ന​ത് ഭാ​വ​നാ സ​മ്പ​ന്ന​മാ​യ നേ​തൃ​ത്വ​ത്തി​ന്‍റെ​യും അ​ർ​പ്പ​ണ മ​നോ​ഭാ​വ​ത്തോ​ടെ അ​ക്ഷീ​ണം പ്ര​വ​ർ​ത്തി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും കൂ​ട്ടാ​യ്മ​യി​ലാ​ണ്.

ന​ശി​ച്ചു നാ​നാ​വി​ധ​മാ​കും; ഇ​നി ഭാ​വി​യി​ല്ല; എ​ന്തി​നീ വെ​ള്ളാ​ന​യെ പോ​റ്റു​ന്നു-​ഇ​ങ്ങ​നെ​യു​ള്ള ശാ​പ​വ​ച​ന​ങ്ങ​ളി​ൽ നി​ന്ന് മു​ക്തി നേ​ടി പു​രോ​ഗ​തി​യു​ടെ പാ​ത​യി​ലൂ​ടെ അ​തി​വേ​ഗ സ​ഞ്ചാ​ര​ത്തി​ൽ ആ​ണ് ഇ​ന്ന് കേ​ര​ള സം​സ്ഥാ​ന​ത്തി​ന്‍റെ റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ൻ.

അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ ന​വീ​ക​രി​ക്ക​പ്പെ​ട്ട കെ​എ​സ്ആ​ർ​ടി​സി പ്ര​തി​ദി​നം വ​രു​മാ​ന​ത്തി​ലും റി​ക്കാ​ർ​ഡ് നേ​ട്ട​വു​മാ​യി കു​തി​ക്കു​ക​യാ​ണ്. ടി​ക്ക​റ്റ് വ​രു​മാ​ന​ത്തി​ലൂ​ടെ 10.19 കോ​ടി രൂ​പ​യും ടി​ക്ക​റ്റ് ഇ​ത​ര വ​രു​മാ​ന​മാ​യി 82 ല​ക്ഷം രൂ​പ​യു​മാ​ണ് സെ​പ്റ്റം​ബ​ർ എ​ട്ടി​ന് കെ​എ​സ്ആ​ർ​ടി​സി കൈ​വ​രി​ച്ച​ത്.

സൗ​ക​ര്യ​പ്ര​ദ​വും സു​ര​ക്ഷി​ത​വു​മാ​യ യാ​ത്ര ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ നി​ര​വ​ധി ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് സ​മീ​പ​കാ​ല​ത്ത് കെ​എ​സ്ആ​ർ​ടി​സി​യി​ൽ ന​ട​ന്ന​ത്. ഈ ​മാ​റ്റ​ങ്ങ​ൾ പൊ​തു ഗ​താ​ഗ​ത രം​ഗ​ത്ത് ഉ​ണ്ടാ​ക്കി​യ ച​ല​ന​ത്തി​ന്‍റെ തെ​ളി​വ് കൂ​ടി​യാ​ണ് കെ​എ​സ്ആ​ർ​ടി​സി കൈ​വ​രി​ച്ച ച​രി​ത്ര നേ​ട്ടം.

ട്രാ​വ​ൽ കാ​ർ​ഡ്, യു​പി​ഐ പെ​യ്മെ​ന്‍റ് സൗ​ക​ര്യം, ലൈ​വ് ട്രാ​ക്കിം​ഗ് സം​വി​ധാ​നം തു​ട​ങ്ങി​യ കെ​എ​സ്ആ​ർ​ടി​സി സ്വീ​ക​രി​ച്ച പു​തു രീ​തി​ക​ൾ​ക്ക് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ വ​ലി​യ സ്വീ​കാ​ര്യ​ത ല​ഭി​ച്ചു. കൂ​ടാ​തെ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കി മി​ക​വാ​ർ​ന്ന യാ​ത്രാ​നു​ഭ​വം ഒ​രു​ക്കാ​നും കെ​എ​സ്ആ​ർ​ടി​സി​ക്ക് സാ​ധി​ച്ചു.

മു​ട​ങ്ങി​ക്കി​ട​ന്ന പ​ല സ​ർ​വീ​സു​ക​ളും പു​ന​രാ​രം​ഭി​ച്ച​തും വ​രു​മാ​ന വ​ർ​ധ​ന​യ്ക്ക് സ​ഹാ​യ​ക​മാ​യി. കെ​എ​സ്ആ​ർ​ടി​സി പു​തു​താ​യി ആ​രം​ഭി​ച്ച വി​നോ​ദ​സ​ഞ്ചാ​ര പാ​ക്കേ​ജു​ക​ൾ, ഡ്രൈ​വിം​ഗ് സ്കൂ​ളു​ക​ൾ തു​ട​ങ്ങി എ​ല്ലാ സേ​വ​ന​ങ്ങ​ളും ഏ​റ്റ​വും ല​ളി​ത​വും സു​താ​ര്യ​വും ആ​യി​രു​ന്നു. ഇ​ത് കെ​എ​സ്ആ​ർ​ടി​സി​യു​ടെ ജ​ന​പ്രീ​തി​യും വ​ർ​ദ്ധി​പ്പി​ക്കാ​ൻ കാ​ര​ണ​മാ​യി.

കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തി​ലൂ​ടെ​യും കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ​യും പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന കെ​എ​സ്ആ​ർ​ടി​സി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണ്. ത​ക​ർ​ന്നു പോ​കു​മെ​ന്ന് വി​ധി​യെ​ഴു​തി​യ സം​വി​ധാ​ന​ത്തെ ച​രി​ത്ര നേ​ട്ട​ത്തി​ലേ​ക്ക് ന​യി​ച്ച ജീ​വ​ന​ക്കാ​ർ​ക്കും മാ​നേ​ജ്മെ​ന്‍റി​നും നേ​തൃ​ത്വ​ത്തി​നും പ്ര​ത്യേ​കം അ​ഭി​ന​ന്ദ​നം അ​റി​യി​ക്കു​ന്നു.

Kerala

"ഡി​വൈ​എ​ഫ്ഐ നേ​താ​വി​നും ര​ക്ഷ​യി​ല്ല, മു​ഖ്യ​മ​ന്ത്രി​ക്ക് സ്ഥാ​ന​ത്ത് തു​ട​രാ​ൻ യോ​ഗ്യ​ത​യി​ല്ല': വി.​ഡി. സ​തീ​ശ​ൻ

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ പോ​ലീ​സ് മ​ർ​ദ​ന​ങ്ങ​ളി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി വീ​ണ്ടും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. കേ​ര​ള​ത്തി​ൽ ഡി​വൈ​എ​ഫ്ഐ നേ​താ​വി​നു പോ​ലും ര​ക്ഷ​യി​ല്ലെ​ന്നും പോ​ലീ​സ് മ​ർ​ദ​ന​മാ​ണ് ഡി​വൈ​എ​ഫ്ഐ നേ​താ​വി​ന്‍റെ മ​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി മൗ​നം തു​ട​രു​ക​യാ​ണ്. പി​ണ​റാ​യി വി​ജ​യ​ന് മു​ഖ്യ​മ​ന്ത്രി​ക്ക​സേ​ര​യി​ൽ ഇ​രി​ക്കാ​ൻ യോ​ഗ്യ​ത​യി​ല്ലെ​ന്നും സ​തീ​ശ​ൻ കു​റ്റ​പ്പെ​ടു​ത്തി.

സം​സ്ഥാ​ന​ത്തെ ആ​രോ​ഗ്യ വ​കു​പ്പ് പ​രാ​ജ​യ​മാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് കു​റ്റ​പ്പെ​ടു​ത്തി. ലോ​ക​ത്തെ എ​ല്ലാ അ​സു​ഖ​വും കേ​ര​ള​ത്തി​ൽ ഉ​ണ്ട്. അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​ര​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​ൻ പോ​ലും വ​കു​പ്പി​ന് ക​ഴി​യു​ന്നി​ല്ല. ബോ​ധ​വ​ത്ക​ര​ണം ന​ട​ത്താ​ൻ പോ​ലും ആ​രോ​ഗ്യ​വ​കു​പ്പി​ന് ക​ഴി​യു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

അ​യ്യ​പ്പ​സം​ഗ​മം സ​ർ​ക്കാ​രി​ന്‍റെ കാ​പ​ട്യം; ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​യും: വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്ന അ​യ്യ​പ്പ​സം​ഗ​മം കാ​പ​ട്യ​മാ​ണെ​ന്നും അ​ത് ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​യു​മെ​ന്നും പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. സി​പി​എം ആ​ചാ​ര​ലം​ഘ​ന​ത്തി​ന് ന​വോ​ത്ഥാ​ന മ​തി​ൽ ഉ​ണ്ടാ​ക്കി​യ​വ​രാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

തൃ​ശൂ​ര്‍ കു​ന്നം​കു​ള​ത്ത് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്നു​ണ്ടാ​യ​ത് ക്രൂ​ര​മ​ര്‍​ദ​ന​മാ​ണെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. മ​ര്‍​ദി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സേ​ന​യി​ൽ നി​ന്നും പു​റ​ത്താ​ക്ക​ണം. കേ​സി​ൽ പോ​ലീ​സു​കാ​രെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മം ന​ട​ന്നു. കേ​ര​ള​ത്തി​ലേ​ത് നാ​ണം​കെ​ട്ട പോ​ലീ​സ് സേ​ന​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രേ ഇ​തു​വ​രെ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ എ​ല്ലാം ശ​രി​യാ​ണ്. കൂ​ട്ടാ​യ തീ​രു​മാ​ന​മാ​ണ് എ​ടു​ത്ത​ത്. ഇ​തി​ന്‍റെ പേ​രി​ൽ ത​നി​ക്കെ​തി​രെ സൈ​ബ​ർ ഇ​ട​തി​ൽ ആ​ക്ര​മ​ണം ന​ട​ക്കു​ന്നു. എ​ന്നാ​ൽ പി​ന്നോ​ട്ട് പോ​കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും വി.​ഡി. സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി.

Kerala

കെ​ടി​യു, ഡി​ജി​റ്റ​ല്‍ വി​സി നി​യ​മ​ന ന​ട​പ​ടി​യി​ല്‍​നി​ന്നു മു​ഖ്യ​മ​ന്ത്രി​യെ മാ​റ്റ​ണം: ഗ​വ​ർ​ണ​ർ സു​പ്രീം​കോ​ട​തി​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: കെ​ടി​യു, ഡി​ജി​റ്റ​ല്‍ വി​സി നി​യ​മ​ന ന​ട​പ​ടി​യി​ല്‍ നി​ന്നു മു​ഖ്യ​മ​ന്ത്രി​യെ മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള ഗ​വ​ര്‍​ണ​ര്‍ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ര്‍​ലേ​ക്ക​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി.

സെ​ര്‍​ച്ച് ക​മ്മി​റ്റി​യി​ല്‍ യു​ജി​സി പ്ര​തി​നി​ധി വേ​ണം. സെ​ര്‍​ച്ച് ക​മ്മി​റ്റി പേ​രു​ക​ള്‍ ന​ല്‍​കേ​ണ്ട​ത് ചാ​ന്‍​സ​ല​ർ​ക്കാ​ണ്. വി​സി നി​യ​മ​ന പ്ര​ക്രി​യ​യി​ല്‍ നി​ന്നു മു​ഖ്യ​മ​ന്ത്രി​യെ ഒ​ഴി​വാ​ക്ക​ണം. സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് പ​രി​ഷ്‌​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഗ​വ​ര്‍​ണ​ര്‍ സു​പ്രിം​കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തോ​ടെ ഗ​വ​ര്‍​ണ​റും സ​ര്‍​ക്കാ​രും ത​മ്മി​ലു​ള്ള തു​റ​ന്ന പോ​ര് വീ​ണ്ടും മൂ​ര്‍ച്ഛി​ച്ചി​രി​ക്കു​ക​യാ​ണ്. ഭാ​ര​താം​ബ വി​വാ​ദ​ത്തെ തു​ട​ര്‍​ന്നാ​ണ് ഗ​വ​ര്‍​ണ​റും സ​ര്‍​ക്കാ​രും ത​മ്മി​ലു​ള്ള പോ​ര് തു​ട​ങ്ങി​യ​ത്.

Kerala

രാ​ജേ​ഷ് കൃ​ഷ്ണ ഒ​രു "അ​വ​താ​രം'; കേ​ര​ള​ത്തി​ലെ പ​ദ്ധ​തി​ക​ളു​ടെ ഇ​ട​നി​ല​ക്കാ​ര​നാ​ണോ എ​ന്ന് സം​ശ​യം: വി.​ഡി. സ​തീ​ശ​ന്‍

തി​രു​വ​ന​ന്ത​പു​രം: സി​പി​എ​മ്മി​ലെ ക​ത്ത് ചോ​ര്‍​ച്ച വി​വാ​ദ​ത്തി​ല്‍ വീ​ണ്ടും പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഭാ​ഷ​യി​ല്‍ പ​റ​ഞ്ഞാ​ല്‍ രാ​ജേ​ഷ് കൃ​ഷ്ണ 'അ​വ​താ​ര'​മാ​ണെ​ന്നും പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യ ആ​ളാ​ണെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

ക​ത്തു​വി​വാ​ദം സി​പി​എ​മ്മി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​ട്ടു​ണ്ട്. വി​ഷ​യ​ത്തി​ല്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളി​ല്‍ നി​ന്നും നേ​താ​ക്ക​ൾ ഒ​ഴി​ഞ്ഞു മാ​റു​ക​യാ​ണ്. രാ​ജേ​ഷി​നും നേ​താ​ക്ക​ള്‍​ക്കും സു​ഹൃ​ദ്ബ​ന്ധ​മാ​കാം, സം​ശ​യ​ക​ര​മാ​യ ഇ​ട​പാ​ടു​ക​ളാ​ണ് പ്ര​ശ്നം. രാ​ജേ​ഷ് കൃ​ഷ്ണ കേ​ര​ള​ത്തി​ലെ പ​ദ്ധ​തി​ക​ളു​ടെ ഇ​ട​നി​ല​ക്കാ​ര​ന്‍ ആ​ണോ​യെ​ന്ന സം​ശ​യ​വും സ​തീ​ശ​ൻ ഉ​ന്ന​യി​ച്ചു.

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​ടെ മ​ക​നെ​തി​രെ​യാ​ണ് ആ​രോ​പ​ണം. രാ​ജേ​ഷ് കൃ​ഷ്ണ​യെ അ​റി​യി​ല്ലെ​ന്ന് ആ​രോ​പ​ണ വി​ധേ​യ​രാ​യ ആ​രും പ​റ​ഞ്ഞി​ട്ടു​മി​ല്ല. നേ​താ​ക്ക​ളി​ല്‍ തോ​മ​സ് ഐ​സ​ക് മാ​ത്ര​മാ​ണ് എ​തി​ര്‍​ത്തി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹ​ത്തി​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​മി​ല്ലെ​ന്നും സ​തീ​ശ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി. മേ​ഴ്സി​ക്കു​ട്ടി​യ​മ്മ മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്തെ പ​ദ്ധ​തി​യി​ലേ​ക്ക് രാ​ജേ​ഷ് കൃ​ഷ്ണ എ​ന്തി​ന് പ​ണ​മ​യ​ച്ചു എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

Kerala

വി.​എ​സി​നെ ആ​ശു​പ​ത്രി​യി​ൽ സ​ന്ദ​ർ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: മു​ൻ മു​ഖ്യ​മ​ന്ത്രി​യും സി​പി​എ​മ്മി​ന്‍റെ മു​തി​ർ​ന്ന നേ​താ​വു​മാ​യ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​നെ സ​ന്ദ​ർ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. രാ​വി​ലെ 11.15 ഓ​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി തി​രു​വ​ന​ന്ത​പു​രം എ​സ്‌​യു​ടി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്.

വി.​എ​സി​നെ ക​ണ്ട ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​തെ മു​ഖ്യ​മ​ന്ത്രി മ​ട​ങ്ങി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് ശ്വാ​സം​മു​ട്ട​ലി​നെ തു​ട​ർ​ന്ന് പ​ട്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ അ​ദ്ദേ​ഹ​ത്തെ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഇ​തി​നി​ടെ അ​ദ്ദേ​ഹ​ത്തി​നു ഹൃ​ദ​യാ​ഘാ​ത​വു​മു​ണ്ടാ​യി. ഇ​പ്പോ​ള്‍ കാ​ര്‍​ഡി​യാ​ക് ഐ​സി​യു​വി​ൽ ചി​കി​ത്സ​യി​ലാ​ണ് അ​ദ്ദേ​ഹം.

Latest News

Up