x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നോ​ട്ടീ​സു​മാ​യി വ​ന്നാ​ല്‍ മു​ട്ടു​വി​റ​യ്ക്കു​മെ​ന്ന് ക​രു​തി​യോ; ഇ​ഡി​യെ വി​മ​ർ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി


Published: December 8, 2025 09:30 PM IST | Updated: December 8, 2025 09:30 PM IST

ക​ണ്ണൂ​ർ: ഇ​ഡി നോ​ട്ടീ​സി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കി​ഫ്ബി​യു​ടെ പേ​രി​ൽ നോ​ട്ടീ​സു​മാ​യി വ​ന്നാ​ൽ മു​ട്ടു​വി​റ​യ്ക്കു​മെ​ന്നാ​ണോ ഇ​ഡി ക​രു​തി​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു. എ​ൽ​ഡി​എ​ഫ് ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കി​ഫ്ബി മ​സാ​ല ബോ​ണ്ട് ഇ​ട​പാ​ടി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് നോ​ട്ടീ​സ് അ​യ​ച്ച​തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ വി​മ​ർ​ശ​നം. ആ​ർ​ബി​ഐ നി​ഷ്‌​ക​ർ​ഷി​ക്കു​ന്ന വ്യ​വ​സ്‌​ഥ​യി​ലാ​ണ് കാ​ര്യ​ങ്ങ​ൾ ചെ​യ്‌​തി​രി​ക്കു​ന്ന​ത്. കി​ഫ്ബി​യി​ലൂ​ടെ 1.5 ല​ക്ഷം കോ​ടി രൂ​പ​യു​ടെ വി​ക​സ​നം ന​ട​ത്തി. അ​ത് രു​ചി​ക്കാ​ത്ത ഹീ​ന മ​ന​സു​ക​ളു​ണ്ട്.

വാ​യ്‌​പ​യെ​ടു​ത്ത് ഭൂ​മി​ക്ക​ച്ച​വ​ടം ന​ട​ത്തി​യെ​ന്ന് കാ​ണി​ച്ചാ​ണ് ഇ​പ്പോ​ൾ നോ​ട്ടീ​സ് വ​ന്നി​രി​ക്കു​ന്ന​ത്. 5600 കോ​ടി രൂ​പ ദേ​ശീ​യ​പാ​ത ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് കി​ഫ്ബി വ​ഴി കൊ​ടു​ത്തു. അ​ത് ഏ​തെ​ങ്കി​ലും ഭൂ​മി​ക്ക​ച്ച​വ​ട​ത്തി​നാ​ണോ. കി​ഫ്ബി ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി ഏ​താ​വ​ശ്യ​ത്തി​നാ​ണോ അ​തി​നേ പ​റ്റൂ.

പ​ശ്ചാ​ത്ത​ല വി​ക​സ​ന​ത്തി​ലാ​ണ് കി​ഫ്ബി ഭൂ​മി ഏ​റ്റെ​ടു​ത്ത​ത്. റി​സ​ര്‍​വ് ബാ​ങ്കി​ന്‍റെ മാ​ന​ദ​ണ്ഡം അ​ണു​കി​ട വ്യ​ത്യാ​സം വ​രു​ത്തി​യി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

 

Tags : ed notice kiifb pinarayi vijayan kannur

Recent News

Up