x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്ഐ​ആ​ർ: നി​യ​മ​പോ​രാ​ട്ട​ത്തി​നു​റ​ച്ച് കേ​ര​ളം; എ​തി​ർ​ത്ത് ബി​ജെ​പി


Published: November 5, 2025 07:04 PM IST | Updated: November 5, 2025 09:54 PM IST

തി​രു​വ​ന​ന്ത​പു​രം: തീ​വ്ര വോ​ട്ട​ര്‍ പ​ട്ടി​ക പ​രി​ഷ്ക​ര​ണ​ത്തി​നെ​തി​രെ (എ​സ്ഐ​ആ​ര്‍) കേ​ര​ളം സു​പ്രീം​കോ​ട​തി​യി​ലേ​ക്ക്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​ർ​വ​ക​ക്ഷി​യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ബി​ജെ​പി ഒ​ഴി​കെ​യു​ള്ള ക​ക്ഷി​ക​ള്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ത്തെ പൂ​ര്‍​ണ​മാ​യും പി​ന്തു​ണ​ച്ചു. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ എ​സ്ഐ​ആ​ര്‍ ചോ​ദ്യം ചെ​യ്യാ​നു​ള്ള നി​യ​മോ​പ​ദേ​ശം സ​ര്‍​ക്കാ​രെ​ന്ന നി​ല​യി​ലും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യെ​ന്ന നി​ല​യി​ലും തേ​ടു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ യോ​ഗ​ത്തെ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് പു​തു​ക്കി​യ വോ​ട്ട​ർ​പ​ട്ടി​ക നി​ല​വി​ലി​രി​ക്കെ 2002ലെ ​പ​ട്ടി​ക അ​ടി​സ്ഥാ​ന​മാ​ക്കി തീ​വ്ര​വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക്ക​ര​ണം ന​ട​പ്പാ​ക്കാ​നു​ള്ള നീ​ക്കം അ​ശാ​സ്ത്രീ​യ​വും ദു​രു​ദ്ദേ​ശ​പ​ര​വു​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

എ​സ്ഐ​ആ​ര്‍ പ്ര​ത്യേ​ക ഉ​ദ്ദേ​ശ്യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന​താ​ണെ​ന്നു​മു​ള്ള ആ​ശ​ങ്ക രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ പ​ങ്കു​വെ​ച്ചു. മു​ഖ്യ​മ​ന്ത്രി പ​ങ്കു​വെ​ച്ച ആ​ശ​ങ്ക​ക​ളോ‌​ട് പൂ​ര്‍​ണ​മാ​യും യോ​ജി​ക്കു​ന്ന​വെ​ന്നും കോ​ട​തി​യി​ല്‍ പോ​യാ​ല്‍ കേ​സി​ല്‍ ക​ക്ഷി​ചേ​രാ​ന്‍ ത​യാ​റാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

 

 

Tags : sir supremecourt kerala pinarayi vijayan v.d.satheesan

Recent News

Up