x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​സി നി​യ​മ​ന​ത്തി​ല്‍ മെ​റി​റ്റ് അ​വ​ഗ​ണി​ച്ചു; മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ഗ​വ​ർ​ണ​ർ സു​പ്രീം​കോ​ട​തി​യി​ൽ


Published: November 28, 2025 06:27 PM IST | Updated: November 28, 2025 06:33 PM IST

ന്യൂ​ഡ​ൽ​ഹി: ഡി​ജി​റ്റ​ൽ, സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ നി​യ​മ​ന​ത്തി​നാ​യു​ള്ള മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ൽ മെ​റി​റ്റ് അ​വ​ഗ​ണി​ച്ചെ​ന്ന് ഗ​വ​ർ​ണ​ർ സു​പ്രീം​കോ​ട​തി​യി​ൽ. മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട്ടാ​ണ് ഈ ​നീ​ക്ക​മെ​ന്നും ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര അ​ർ​ലേ​ക്ക​ർ സു​പ്രീം​കോ​ട​തി​യി​ൽ ഫ​യ​ൽ​ചെ​യ്‌​ത അ​പേ​ക്ഷ​യി​ൽ പ​റ​യു​ന്നു.

സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജ​സ്റ്റീ​സ് സു​ധാ​ൻ​ഷു ദു​ലി​യ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള സെ​ർ​ച്ച് ക​മ്മി​റ്റി പാ​ന​ൽ ത​യാ​റാ​ക്കി​യ​ത്. എ​ന്നാ​ൽ ഇ​വ​ർ ത​യാ​റാ​ക്കി​യ ര​ണ്ട് പ​ട്ടി​ക​യി​ലും സ്ഥാ​നം​പി​ടി​ച്ച​വ​ർ​ക്ക് മു​ഖ്യ​മ​ന്ത്രി മു​ൻ​ഗ​ണ​ന ന​ൽ​കി​യി​ല്ലെ​ന്നും ഗ​വ​ർ​ണ​ർ ആ​രോ​പി​ച്ചു.

ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ നി​യ​മ​ന​ത്തി​ന് അ​ഞ്ച് പേ​ര് അ​ട​ങ്ങു​ന്ന പാ​ന​ലും സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ നി​യ​മ​ന​ത്തി​ന് നാ​ല് പേ​ര് അ​ട​ങ്ങു​ന്ന പാ​ന​ലു​മാ​ണ് സെ​ർ​ച്ച് ക​മ്മി​റ്റി​ക​ൾ ത​യാ​റാ​ക്കി​യ​ത്. ര​ണ്ട് സെ​ർ​ച്ച് ക​മ്മി​റ്റി​ക​ളും ഉ​ൾ​പ്പെ​ട്ട ര​ണ്ട് പേ​രു​ണ്ട്.

എ​ന്നാ​ൽ ഒ​ക്ടോ​ബ​ർ 14ന് ​മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ത​നി​ക്ക് കൈ​മാ​റി​യ പ​ട്ടി​ക​യി​ൽ ഈ ​ര​ണ്ടു​പേ​ർ​ക്കും മു​ൻ​ഗ​ണ​ന ന​ൽ​കി​യി​ട്ടി​ല്ല. ര​ണ്ട് പ​ട്ടി​ക​യി​ലും സ്ഥാ​നം​പി​ടി​ച്ച ഈ ​ര​ണ്ട് പേ​രു​മാ​ണ് വൈ​സ്ചാ​ൻ​സ​ല​ർ നി​യ​മ​ന​ത്തി​ന് യോ​ഗ്യ​രാ​യ​വ​രെ​ന്നും ഗ​വ​ർ​ണ​ർ സു​പ്രീം​കോ​ട​തി​യി​ൽ ഫ​യ​ൽ​ചെ​യ്‌​ത അ​പേ​ക്ഷ​യി​ൽ പ​റ​യു​ന്നു.

 

 

 

Tags : vc appointments university rajendra arlekar pinarayi vijayan supreme court

Recent News

Up