x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ടൂ​ർ പ്ര​കാ​ശ് പ​റ​ഞ്ഞ​ത് യു​ഡി​എ​ഫ് നി​ല​പാ​ട്; സ​ർ​ക്കാ​ർ അ​തി​ജീ​വി​ത​യ്ക്കൊ​പ്പം: മു​ഖ്യ​മ​ന്ത്രി


Published: December 9, 2025 12:53 PM IST | Updated: December 9, 2025 12:54 PM IST

ക​ണ്ണൂ​ർ: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ലെ കോ​ട​തി വി​ധി​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പ്രോ​സി​ക്യൂ​ഷ​ൻ കേ​സ് ന​ന്നാ​യി കൈ​കാ​ര്യം ചെ​യ്തു​വെ​ന്നും നി​യ​മ​പ​ര​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

അ​തി​ജീ​വി​ത​യ്ക്ക് എ​ല്ലാ പി​ന്തു​ണ​യും സ​ർ​ക്കാ​ർ ന​ൽ​കി. ഇ​നി​യും അ​ത് തു​ട​രും. അ​ടൂ​ർ പ്ര​കാ​ശ് പ​റ​ഞ്ഞ​ത് യു​ഡി​എ​ഫി​ന്‍റെ നി​ല​പാ​ടാ​ണ്. പൊ​തു​സ​മൂ​ഹം അ​ങ്ങ​നെ ചി​ന്തി​ക്കു​ന്നി​ല്ല. അ​പ്പീ​ൽ സം​ബ​ന്ധി​ച്ചും യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ വി​ചി​ത്ര​മാ​യ മ​റു​പ​ടി​യാ​ണ് ന​ൽ​കി​യ​ത്.

ഗൂ​ഢാ​ലോ​ച​ന സം​ബ​ന്ധി​ച്ച് ദി​ലീ​പ് പ​റ​യു​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ തോ​ന്ന​ലു​ക​ളാ​ണ്. പോ​ലീ​സ് തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മു​ന്നോ​ട്ട് പോ​യ​ത്. കോ​ട​തി​യി​ലെ വാ​ദ​ങ്ങ​ളെ കു​റി​ച്ച് ഇ​പ്പോ​ൾ പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Tags : actress attack case pinarayi vijayan adoor prakash

Recent News

Up