x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; മി​ഷ​ൻ 110 പ്ര​ഖ്യാ​പി​ച്ച് എ​ൽ​ഡി​എ​ഫ്


Published: January 7, 2026 09:41 PM IST | Updated: January 7, 2026 10:08 PM IST

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ട് പ്ര​ത്യേ​ക ക​ർ​മ്മ പ​ദ്ധ​തി ത​റാ​യാ​ക്കി എ​ൽ​ഡി​എ​ഫ്. 110 സീ​റ്റ് ല​ക്ഷ്യ​മി​ട്ടു​ള്ള പ​ദ്ധ​തി​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി മി​ഷ​ൻ അ​വ​ത​രി​പ്പി​ച്ചു.

മൂ​ന്നു മ​ണി​ക്കൂ​ർ നീ​ണ്ട മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ൻ​മാ​രെ പ​ങ്കെ​ടു​പ്പി​ച്ചി​ല്ല. 50 ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഭ​ര​ണ നേ​ട്ട​ങ്ങ​ൾ ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കാ​ൻ മ​ന്ത്രി​മാ​രെ ഉ​ൾ​പ്പ​ടെ ചു​മ​ത​ല​പ്പെ​ടു​ത്തി.

പി​ന്നോ​ട്ട് പോ​യ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്ക​ണം. ഓ​രോ മ​ണ്ഡ​ല​ങ്ങ​ളി​ലും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ള്‍ വി​ല​യി​രു​ത്ത​ണം. മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി സ​ര്‍​ക്കാ​രി​ന്‍റെ വി​ക​സ​ന നേ​ട്ട​ങ്ങ​ള്‍ ജ​ന​ങ്ങ​ളി​ലേ​യ്ക്ക് എ​ത്തി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു.

സം​സ്ഥാ​ന​ത്ത് ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മി​ല്ലെ​ന്ന് മ​ന്ത്രിമാ​ർ മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ച്ചു. സ​ര്‍​ക്കാ​രി​ന്‍റെ വി​ക​സ​ന​നേ​ട്ട​ങ്ങ​ള്‍ ജ​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്തു. അ​തി​നാ​ല്‍ ഭ​ര​ണ​വി​രു​ദ്ധ​വി​കാ​രം ഇ​ല്ലെ​ന്നു​മാ​ണ് ക​ണ​ക്കു​കൂ​ട്ട​ല്‍.

Tags : assembly election pinarayi vijayan ldf

Recent News

Up