Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Police

മാതാവിന്‍റെ രൂപക്കൂട് കല്ലെറിഞ്ഞ് തകര്‍ത്തു; അന്വേഷണം തുടങ്ങി

കൊച്ചി: കളമശേരി സെന്‍റ് പോള്‍സ് കോളജിന് എതിവര്‍വശത്തുള്ള മാതാവിന്‍റെ രൂപക്കൂടിന്‍റെ ഗ്ലാസ് അജ്ഞാതര്‍ തകര്‍ത്തു. രാവിലെ കുര്‍ബാനയ്ക്ക് എത്തിയവരാണ് രൂപക്കൂടിന്‍റെ ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.

പള്ളി അധികൃതരുടെ പരാതിയില്‍ കളമശേരി പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കളമശേരി എച്ച്എംടി മെഡിക്കല്‍ കോളജ് റോഡിലുള്ള ക്രിസ്ത്യന്‍ പള്ളിയുടെ മുന്‍വശത്താണ് മാതാവിന്‍റെ രൂപക്കൂടുള്ളത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസിന്‍റെ അന്വേഷണം നടക്കുന്നത്.

മദ്യപിച്ചെത്തിയ സാമൂഹ്യവിരുദ്ധര്‍ രൂപക്കൂട് തകര്‍ക്കാന്‍ ശ്രമിച്ചതാകുമെന്നാണ് പ്രഥമിക നിഗമനം.

Kerala

മാ​സ​പ്പ​ടി വാ​ങ്ങു​ന്ന പോ​ലീ​സു​കാ​ർ തി​രു​വ​ല്ല സ്റ്റേ​ഷ​നി​ലു​ണ്ടോ?; ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം തു​ട​ങ്ങി

പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല സ്പാ ​പീ​ഡ​ന​ക്കേ​സി​ൽ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി പോ​ലീ​സ്. സ്പാ​ക​ളി​ൽ നി​ന്ന് മാ​സ​പ്പ​ടി വാ​ങ്ങു​ന്ന പോ​ലീ​സു​കാ​ർ തി​രു​വ​ല്ല സ്റ്റേ​ഷ​നി​ലു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് പോ​ലീ​സി​ൽ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം തു​ട​ങ്ങി.

പോ​ലീ​സ് - ഗു​ണ്ടാ അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ട് ഉ​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് ഉ​ന്ന​ത നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് അ​ന്വേ​ഷ​ണം. പോ​ലീ​സു​കാ​രി​ൽ ചി​ല​ർ സ്പാ​ക​ളി​ൽ നി​ത്യ​സ​ന്ദ​ർ​ശ​ക​രാ​ണെ​ന്നും വി​വ​ര​മു​ണ്ട്. അ​തേ​സ​മ​യം സ്പാ ​പീ​ഡ​ന​ക്കേ​സി​ൽ ഇ​ന്ന് കൂ​ടു​ത​ൽ അ​റ​സ്റ്റ് ഉ​ണ്ടാ​കു​മെ​ന്ന് സൂ​ച​ന​യു​ണ്ട്.

ആ​റ് പ്ര​തി​ക​ളി​ൽ മ​ര​ണ സു​ബി​നും ബെ​ർ​ലി​ൻ ദാ​സും മാ​ത്ര​മാ​ണ് ഇ​തു​വ​രെ അ​റ​സ്റ്റി​ലാ​യ​ത്. ഫെ​ബ്രു​വ​രി ഒ​ന്നി​നാ​യി​രു​ന്നു ഗു​ണ്ട​ക​ൾ സ്പാ​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ജീ​വ​ന​ക്കാ​രി​യെ പീ​ഡി​പ്പി​ച്ച​ത്. കൊ​ടും​ക്രി​മി​ന​ലാ​യ സു​ബി​ൻ പോ​ലീ​സു​കാ​രെ സ്റ്റേ​ഷ​നി​ൽ ക​യ​റി ആ​ക്ര​മി​ച്ച കേ​സി​ല​ട​ക്കം പ്ര​തി​യാ​ണ്.

Kerala

യുവതിയെ നടുറോഡിൽ കുത്തിക്കൊന്ന ഭർത്താവിന് ഇരട്ട ജീവപര്യന്തവും പിഴയും

ചേർത്തല: പള്ളിപ്പുറത്ത് അമ്പിളി എന്ന യുവതിയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് രാജേഷിന് ഇരട്ട ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു. കേസിൽ പ്രതി കുറ്റക്കാരനാണെന്നു കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 2024 മേയ് 18നാണ് കൊലപാതകം നടന്നത്. തിരുനെല്ലൂർ സർവീസ് സഹകരണബാങ്കിലെ കളക്ഷൻ ഏജന്‍റായിരുന്ന അമ്പിളിയെ കുടുംബവഴക്കിനെത്തുടർന്നു രാജേഷ് നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി‍യെന്നാണ് കേസ്.

പള്ളിപ്പുറം പള്ളിച്ചന്ത കവലയ്ക്കു സമീപം കടകളിലെ കളക്ഷൻ എടുക്കുകയായിരുന്ന അമ്പിളിയുമായി ബൈക്കിലെത്തിയ പ്രതി തർക്കമുണ്ടാക്കി. തുടർന്നു കത്തിയെടുത്ത് കഴുത്തിലും മുതുകിലും കുത്തുകയായിരുന്നു. മൂന്നു കുത്തുകളേറ്റു. അമ്പിളിയുടെ കൈയിലുണ്ടായിരുന്ന കളക്ഷൻ തുകയുമായി ഇയാൾ സ്ഥലംവിട്ടു. ജലഗതാഗത വകുപ്പ് ജീവനക്കാരനായ രാജേഷിനെ പിന്നീട് കഞ്ഞിക്കുഴിയിലെ ബാറിൽനിന്നാണ് പിടികൂടിയത്. ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എസ്. ഭാരതിയാണ് ശിക്ഷ വിധിച്ചത്.

Kerala

മയക്കുമരുന്നിന്‍റെ വ്യാപനം കൂടുതലാണ്, ഭായ് കോളനിയില്‍ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി

കൊച്ചി: പെരുമ്പാവൂരിലെ ഭായ് കോളനി മയക്കുമരുന്ന് മുക്തമാക്കാനും അനധികൃത കൈയേറ്റങ്ങളും ഒഴിപ്പിക്കാനുള്ള നടപടി സ്വീകരിക്കുകയാണെന്ന് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ. ഭായ് കോളനിയില്‍ പോലീസ് എയ്ഡ് പോസ്റ്റ് വേണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച മുഖ്യമന്ത്രിക്ക് കത്തു കൊടുത്തിട്ടുണ്ടെന്നും എല്‍ദോസ് കുന്നപ്പിള്ളി ദീപിക ഓണ്‍ലൈനിനോട് പ്രതികരിച്ചു.

മയക്കുമരുന്നിന്‍റെ വ്യാപനം അവിടെ കൂടുതലാണ്. ഞാന്‍ സന്ദര്‍ശനം നടത്തിയ വേളയില്‍ അവിടെയുള്ളവരെല്ലാം അത് നേരത്തെ തന്നെ അടച്ചുപൂട്ടി പോയി. എല്ലാം അടച്ചിട്ടിരുന്നതിനാല്‍ കൃത്യമായി പരിശോധിക്കാനായില്ല. പോലീസ് ഉദ്യോഗസ്ഥരുടെയും എക്‌സൈസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുകയും അവിടെ ലഹരി മുക്തമാക്കുകയും വേണമെന്നും എംഎല്‍എ വ്യക്തമാക്കി.

തൊട്ടടുത്ത പഞ്ചായത്തിലെ കുട്ടികള്‍ പറയുന്നുണ്ട് അവിടെ രാത്രികളില്‍ ആളുകൾ വരുന്നുണ്ട് എന്നൊക്കെ. അതിന്‍റെ അടിസ്ഥാനത്തില്‍ അവിടെ യുവാക്കള്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ അവിടേക്ക് അവര് ചെല്ലുമ്പോള്‍ അനധികൃതമായി പ്രവേശിച്ചു എന്ന് പറഞ്ഞ് പോലീസ് യുവാക്കള്‍ക്കെതിരെ കേസ് എടുക്കുകയാണ്.

ഇന്ന് കേരളത്തിന്‍റെ എല്ലാ ഭാഗത്തും മയക്കുമരുന്നും കഞ്ചാവും എംഡിഎംഎയും ഒക്കെ സുലഭമായി കിട്ടികൊണ്ടിരിക്കുകയാണ്. നിയമസഭയില്‍ ഈ വിവരം ഞങ്ങള്‍ പലപ്പോഴായി പറഞ്ഞതാണ്. ഇതിനെ നിയന്ത്രിക്കാന്‍ പറ്റുന്നില്ല. എക്‌സൈസും പോലീസും മയക്കുമരുന്ന് വില്‍ക്കുന്നത് പിടിക്കുന്നുണ്ട്. കഞ്ചാവ് കേസില്‍ പിടിച്ചു കഴിഞ്ഞാലും അഞ്ചു മിനിറ്റിനുള്ളില്‍ അയാള്‍ ജാമ്യത്തില്‍ വരുന്ന അവസ്ഥയാണ്. കുറഞ്ഞ അളവില്‍ കഞ്ചാവും മയക്കുമരുന്നും കൈവശം വച്ചാല്‍ ജാമ്യം കിട്ടും എന്ന നിയമമുള്ളതു കൊണ്ട് അത് തുടരുകയാണ്.

ഭായ് കോളനി സ്ഥിതി ചെയ്യുന്നത് വാഴക്കുളം പഞ്ചായത്തിന്‍റെയും വെങ്ങോല പഞ്ചായത്തിന്‍റെയും മേഖലയില്‍ ആയാണ്. അവിടെ കെട്ടിടങ്ങള്‍ അനധികൃതമായി പണിത് രഹസ്യമായി ആളുകളെ താമസിപ്പിച്ചിരിക്കുകയാണ്. കക്കൂസ് മാലിന്യം പോലും അവിടെ പുറത്തേക്ക് തള്ളുന്ന അവസ്ഥയാണുള്ളത്. അനധികൃതമായി അറവുശാലയും അവിടെയുണ്ട്.

അവിടെ ഇനി ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനായി ഞാനും ശ്രീനിജന്‍ എംഎല്‍എയും കൂടി യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. അടിയന്തരമായി മീറ്റിംഗ് കൂടി മറ്റു നടപടികള്‍ കൈകൊള്ളും. ശനിയാഴ്ച താലൂക്ക് ഓഫീസില്‍ നടക്കുന്ന യോഗത്തില്‍ ജില്ല ഓഫീസര്‍മാരും താലൂക്കിലെ ഉദ്യോഗസ്ഥരും പഞ്ചായത്ത് പ്രസിഡന്‍റും ഈ മീറ്റിംഗില്‍ പങ്കെടുക്കും. അവിടെ പോലീസ് എയ്ഡ് പോസ്റ്റ് വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു കൊടുത്തിട്ടുണ്ട്. ബാക്കിയുള്ള തീരുമാനം ശനിയാഴ്ച എടുക്കുമെന്നും എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു.

Kerala

പോലീസ് ഉദ്യോ​ഗസ്ഥരെ കൈയേറ്റം ചെയ്ത കേസിൽ ഡീൻ കുര്യാക്കോസിന് അറസ്റ്റ് വാറന്‍റ്

പാലക്കാട്: പോലീസ് ഉദ്യോ​ഗസ്ഥരെ കൈയേറ്റം ചെയ്ത കേസിൽ ഡീൻ കുര്യാക്കോസ് എംപിക്ക് അറസ്റ്റ് വാറന്‍റ്. പാലക്കാട് ഒറ്റപ്പാലം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചത്.

2018ൽ റോഡ് ഉപരോധിക്കുകയും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലാണ് വാറന്‍റ്. ഷൊർണൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോടതി മുൻപാകെ ഹാജരാകാത്തതിനെ തുടർന്നാണ് അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതിയുടെ ഉത്തരവ്.

2018ൽ ഷൊർണൂരിലെ അന്നത്തെ എംഎൽഎക്കെതിരായ സ്ത്രീപീഡന കാര്യത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടയിൽ പോലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയായിരുന്നു. ഫെബ്രുവരി രണ്ടിന് കോടതി കേസ് വീണ്ടും പരിഗണിക്കും.

Kerala

വി​ദ്യാ​ർ​ഥി​നി​യെ ക​രി​ങ്ക​ൽ ക്വാ​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം; ദു​രൂ​ഹ​ത​യെ​ന്ന് പോ​ലീ​സ്

കൊ​ച്ചി: തി​രു​വാ​ങ്കു​ളം ക​ക്കാ​ട് കി​ണ​റ്റി​ങ്ക​ൽ പ​റ​മ്പി​ൽ മ​ഹേ​ഷി​ന്‍റെ​യും ര​മ്യ​യു​ടെ​യും മ​ക​ൾ ആ​ദി​ത്യ(16)​യു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ വീ​ട്ടി​ൽ നി​ന്ന് സ്കൂ​ളി​ലേ​ക്കു പോ​യ വി​ദ്യാ​ർ​ഥി​നി​യെ വീ​ടി​ന് സ​മീ​പ​മു​ള്ള ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ക​രി​ങ്ക​ൽ ക്വാ​റി​യി​ലെ വെ​ള്ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

കു​ട്ടി​യു​ടെ ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന നോ​ട്ട്ബു​ക്കി​ൽ നി​ന്നും ഇം​ഗ്ലീ​ഷി​ൽ എ​ഴു​തി​യ മൂ​ന്ന് പേ​ജു​ള്ള കു​റി​പ്പ് ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട കൊ​റി​യ​ൻ സു​ഹൃ​ത്തി​ന്‍റെ മ​ര​ണ വാ​ർ​ത്ത​യെ തു​ട​ർ​ന്ന് താ​ൻ വി​ഷ​മ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും അ​തി​നാ​ലാ​ണ് ജീ​വി​തം അ​വ​സാ​നി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും കു​റി​പ്പി​ലു​ണ്ട്.

ഒ​രാ​ഴ്ച മു​ൻ​പാ​ണ് സു​ഹൃ​ത്ത് മ​ര​ണ​പ്പെ​ട്ട​തെ​ന്ന് പ​റ​യു​ന്നു. ത​ന്നെ ഏ​റെ സ്നേ​ഹി​ക്കു​ന്ന പിതാവിനെയും മാതാവിനെ​യും ഓ​ർ​ത്ത് വി​ഷ​മ​മു​ണ്ടെ​ന്നും എ​ന്നാ​ൽ സു​ഹൃ​ത്തി​ന്‍റെ മ​ര​ണം താ​ങ്ങാ​നാ​വു​ന്നി​ല്ലെ​ന്നും കു​റി​പ്പി​ൽ പറയുന്നു. കൊ​റി​യ​ൻ ഭാ​ഷ​യി​ലു​ള്ള കു​റി​പ്പു​ക​ളും പു​സ്ത​ക​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കാ​ൻ കു​ട്ടി​യു​ടെ ഫോ​ൺ പ​രി​ശോ​ധി​ക്ക​ണം. ഫോ​ൺ ലോ​ക്ക് ചെ​യ്ത നി​ല​യി​ലാ​ണ്. ചോ​റ്റാ​നി​ക്ക​ര ഗ​വ​ൺ​മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു ആ​ദി​ത്യ. മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു.

Kerala

ക​മ​ലേ​ശ്വ​ര​ത്തെ യു​വ​തി​യു​ടെ​യും മാ​താ​വി​ന്‍റെ​യും മ​ര​ണം; ഉ​ണ്ണി​കൃ​ഷ്ണ​ന് താ​ൽ​പ​ര്യം ആ​ൺ​സു​ഹൃ​ത്തു​ക്ക​ളോ​ടെ​ന്ന് പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: ക​മ​ലേ​ശ്വ​ര​ത്ത് യു​വ​തി​യും മാ​താ​വും വി​ഷം ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ നി​ര്‍​ണാ​യ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി പോ​ലീ​സ്.

പ്ര​തി​യാ​യ ഉ​ണ്ണി​ക്കൃ​ഷ്ണ​ന് ആ​ണ്‍ സു​ഹൃ​ത്തു​ക്ക​ളോ​ട് ഒ​പ്പം ക​ഴി​യാ​നാ​യി​രു​ന്നു താ​ൽ​പ​ര്യ​മെ​ന്നും ഇ​യാ​ൾ പ​ല ഗേ ​ഗ്രൂ​പ്പി​ലും അം​ഗ​മാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി. ആ​ണു​ങ്ങ​ള്‍​ക്കൊ​പ്പം യാ​ത്ര പോ​കാ​നും സ​മ​യം പ​ങ്കി​ടാ​നുമാ​ണ് ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ താ​ല്‍​പ​ര്യം കാ​ണി​ച്ചി​രു​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ നി​ന്നാ​ണ് നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ പോ​ലീ​സി​ന് ല​ഭി​ച്ച​ത്.

ആ​റു വ​ര്‍​ഷ​ത്തി​നി​ടെ ഗ്രീ​മ​യു​ടെ വീ​ട്ടി​ല്‍ ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പോ​യ​ത് ഒ​രു ദി​വ​സം മാ​ത്ര​മാ​ണ്. ഇ​വ​ര്‍ ത​മ്മി​ല്‍ ഒ​ന്നി​ച്ച് ക​ഴി​ഞ്ഞ​ത് 54 ദി​വ​സം മാ​ത്ര​വു​മാ​ണ്. പി​എ​ച്ച്ഡി പ​രീ​ക്ഷ​യി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​ന്‍ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി ഇ​ട​പ​ഴ​കാ​ത്ത​താ​ണ് ന​ല്ല​തെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ബോ​ധ​പൂ​ര്‍​വം അ​ക​ലം പാ​ലി​ച്ചി​രു​ന്നു.

ക​മ​ലേ​ശ്വ​രം സ്വ​ദേ​ശി​ക​ളാ​യ എ​സ്.​എ​ല്‍. സ​ജി​ത (54), മ​ക​ള്‍ ഗ്രീ​മ എ​സ്. രാ​ജ് (30) എ​ന്നി​വ​രെ ബു​ധ​നാ​ഴ്ച​യാ​ണ് വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഉ​ണ്ണി​കൃ​ഷ്ണ​ന് ത​ന്നോ​ടു​ള്ള അ​വ​ഗ​ണ​യാ​ണ് മ​ര​ണ കാ​ര​ണമെ ഗ്രീ​മ ആ​ത്മ​ഹ​ത്യ കു​റി​പ്പി​ല്‍ എ​ഴു​തി​യി​രു​ന്നു.

Kerala

ഭാര്യയെ കൊന്നത് ഞാനല്ല, പോലീസ് 14 വര്‍ഷമായി ഉപദ്രവിക്കുന്നു; മനുഷ്യാവകാശ കമ്മീഷന് മുമ്പാകെ ഷാജിമോന്‍

കൊച്ചി: 14 വര്‍ഷമായി പോലീസ് തന്നെ ഉപദ്രവിക്കുകയാണെന്ന് ഭാര്യയെ കൊന്ന കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് ഷാജിമോന്‍. 2012ല്‍ ആയിരുന്നു കോതമംഗലം വിളയാല്‍ കണ്ണാടിപ്പാറ ഷോജി കൊല്ലപ്പെട്ടത്.

ഏറെ വിവാദമായ കൊലപാതകം നടന്ന് 11 വര്‍ഷത്തിനുശേഷം 2023 ഡിസംബര്‍ എട്ടിന് ആയിരുന്നു സംഭവത്തില്‍ ഭര്‍ത്താവായ ഷാജിമോനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടായിരുന്ന ഷാജിമോന്‍ ഭാര്യയുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം ചെയ്തത് എന്നായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍.

കേസില്‍ 78 ദിവസത്തിന് ശേഷം ഷാജിമോന് ജാമ്യം ലഭിച്ചിരുന്നു. ഈ കേസില്‍ പോലീസ് ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. കുറ്റപത്രം സമര്‍പ്പിച്ച്, കേസ് തെളിയിക്കണമെന്നാണ് ഷാജിമോന്‍റെ ആവശ്യം. ഇന്ന് കൊച്ചിയില്‍ നടന്ന മനുഷ്യാവകാശ കമ്മീഷന്‍റെ സിറ്റിംഗില്‍ എത്തിയ ഷാജിമോന്‍ ദീപിക ഓണ്‍ലൈനിനോട് പ്രതികരിച്ചു.

2012 ഓഗസ്റ്റില്‍ എന്‍റെ ഭാര്യ മരിച്ചു പോയി. അതൊരു കൊലപാതകം ആയിരുന്നു. ആദ്യ മൂന്ന് മാസം ഈ കേസ് ലോക്കല്‍ പോലീസ് അന്വേഷിച്ചു. അവര്‍ക്ക് ഒന്നും കണ്ടെത്താനായില്ല. പിന്നീട് ഈ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. മാറി മാറി ഡിവൈഎസ്പിമാര്‍ വന്നെങ്കിലും ഇവര്‍ക്കൊന്നും കണ്ടെത്താനായില്ല.

അവസാനം റസ്റ്റം എന്നൊരു ഡിവൈഎസ്പി വന്നു. അയാളാണ് പുതിയ തെളിവ് കൊണ്ടുവന്നത്. ഞാനൊരു പവര്‍ ടൂള്‍ കൊണ്ടുവന്ന് എന്‍റെ ഭാര്യയെ കൊന്നതാണെന്ന്. എനിക്ക് മാനസിക വിഭ്രാന്തിയൊന്നുമില്ല സ്വന്തം ഭാര്യയെ കഴുത്തറുത്ത് കൊല്ലാന്‍. ഞാന്‍ കൊന്നിട്ട് ഭാര്യയുടെ അഞ്ചര പവന്‍റെ മാല കൊണ്ടുപോയി എന്നാണ് ആ പോലീസ് പറയുന്നത്.

വീട്ടില്‍ 27 പവന്‍റെ സ്വര്‍ണമുണ്ട്. അത് ചോദിച്ചാല്‍ എനിക്ക് കിട്ടും. അത് എടുത്തു കൊണ്ടു പോകണമെങ്കില്‍ എന്‍റെ ഭാര്യയെ കൊല്ലേണ്ട ആവശ്യമൊന്നും എനിക്കില്ല. 2012ല്‍ എനിക്ക് മാസം ഒരു ലക്ഷം രൂപ വരുമാനവുമുണ്ട്. പിന്നെ ഞാന്‍ എന്തിന് എന്‍റെ ഭാര്യയെ കൊല്ലണം. പോലീസ് കുറേ കഥകള്‍ മെനഞ്ഞു. എനിക്ക് വേറെ കാമുകിയുണ്ട്, അവരെ സ്വന്തമാക്കാന്‍ ഞാന്‍ ഭാര്യയെ കൊന്നുവെന്ന് കഥയുണ്ടാക്കി. എനിക്ക് അങ്ങനെ ബന്ധമുണ്ടെങ്കില്‍ ഉപേക്ഷിച്ചാല്‍ മതിയാരുന്നല്ലോ.

2023ല്‍ ഞാനാണ് പ്രതി എന്ന് പറഞ്ഞ് അറസ്റ്റ് ചെയ്തു. 78 ദിവസം ജയിലിലിട്ടു. കോടതി എനിക്ക് ജാമ്യം അനുവദിച്ചു. അതു കഴിഞ്ഞ് രണ്ടു വര്‍ഷവും രണ്ടു മാസവും ആകാറായി. ഇതുവരെ പോലീസ് കുറ്റപത്രം കൊടുത്തിട്ടില്ല. എങ്ങനെ കൊടുക്കും, ഞാന്‍ അല്ലല്ലോ പ്രതി. കുറ്റപത്രം സമപ്പിക്കണം.

കുറ്റപത്രം സമര്‍പ്പിച്ചിട്ട് എത്രയും വേഗം കേസ് തെളിയിക്കണം. ഈ കേസിലേക്ക് എന്നെ കണക്ട് ചെയ്യാന്‍ വേണ്ടി കൊലപാതകശ്രമം എന്ന മറ്റൊരു കേസ് എടുത്തു. ഞാന്‍ വേറൊരാളെ കൊല്ലാന്‍ ശ്രമിച്ചു എന്ന് പറഞ്ഞ് കേസ് എടുത്തു. ഇതില്‍ ആരോപിക്കുന്ന വ്യക്തിയെ ഞാന്‍ കടയില്‍ കയറി തല്ലിയതായി ഒരു കേസ് ഉണ്ടായിരുന്നു.

ആ കേസ് വളച്ചൊടിച്ച് ഞാന്‍ അവനെ കൊല്ലാന്‍ ശ്രമിച്ചു എന്നാക്കി. 2022ല്‍ ഒരു കേസ് അവനെ കൊണ്ട് കൊടുപ്പിച്ചു. അവന് ഈ കേസിനെ കുറിച്ച് അറിയില്ലായിരുന്നു. ഡിവൈഎസ്പി റസ്റ്റം കളിച്ച കളിയാണ്. 307 കേസില്‍ ഹൈക്കോടതി പറഞ്ഞിട്ടുണ്ട് ഈ കേസ് വിശ്വസിക്കാന്‍ പറ്റില്ലെന്ന് എറണാകുളം സെഷന്‍സ് കോടതി എനിക്ക് ജാമ്യം തന്നു.

എന്നെ അസറ്റ് ചെയ്യിക്കാന്‍ വേണ്ടി ക്രൈബ്രാഞ്ചിലെ റസ്റ്റം എന്ന പോലീസുകാരന്‍ കളിച്ച കളിയാണിത്. എന്‍റെ ഭാര്യയുടെ കൊലപാതക കേസില്‍ എന്നെ പ്രതിയാക്കാന്‍ വേണ്ടിയാണ് ആ കേസ് കൂടി ഉണ്ടാക്കിയത്.

എന്‍റെ പേരില്‍ കുറ്റപത്രം കൊടുത്തിട്ടില്ല. അത് കൊടുക്കട്ടെ എന്നിട്ട് തീരുമാനിക്കാം. കോടതി ഉണ്ടല്ലോ. ഇതൊന്നും വിശ്വസിക്കാന്‍ കോടതി മണ്ടന്‍മാരൊന്നുമല്ലല്ലോ. ക്രൈംബ്രാഞ്ച് ആണ് എന്ന അറസ്റ്റ് ചെയ്തത്. അവരുടെ അന്വേഷണം സുതാര്യമായിരിക്കും എന്നാണ് ജനങ്ങള്‍ കരുതുക. പക്ഷെ അത് തെറ്റാണ്. പണത്തിനും കാര്യങ്ങള്‍ക്കും ഇവരും വഴങ്ങും.

കോതമംഗലത്തെ ഒരു രാഷ്ട്രീയക്കാരന്‍ കാരണമാണ് എന്നെ അറസ്റ്റ് ചെയ്തത്. പേരു പറയാന്‍ ബുദ്ധിമുട്ടുണ്ട്. എന്‍റെ ഭാര്യയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് പറഞ്ഞ് ഇവര്‍ക്കെതിരെയും കേസ് കൊടുത്തിട്ടുണ്ട്. അതിന്‍റെ വൈരാഗ്യമാണ് തീര്‍ക്കുന്നത്. ഈ കേസിനെ കുറിച്ച് എനിക്ക് ഒന്നും പേടിയില്ല, കാരണം ഞാന്‍ തെറ്റ് ചെയ്തിട്ടില്ല. കോടതിയില്‍ കുറ്റപത്രം കൊടുത്ത് വിചാരണ തീര്‍ത്ത് എനിക്ക് പുറത്തിറങ്ങണം. എന്‍റെ മക്കള്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്.

എന്‍റെ കേസില്‍ ശരിക്കും അഴിമതി നടത്തിയിട്ടുണ്ട്. എനിക്ക് ജീവിക്കണമെന്ന ആഗ്രഹമുണ്ട്. ചെയ്യാത്ത തെറ്റിന് ജയിലില്‍ കിടന്നവനാണ്. ജീവിതത്തില്‍ പരമാവധി അനുഭവിച്ചു കഴിഞ്ഞു. 2012ല്‍ കോതമംഗലം സ്‌റ്റേഷനിലെ ജോസ് എന്ന ഓഫീസര്‍ യഥാര്‍ഥ പ്രതിയെ രക്ഷപ്പെടുത്തി എന്നാണ് എന്‍റെ സംശയം. ഭാര്യ മരിച്ചതിന്‍റെ പിറ്റേന്ന് എന്നെ ചോദ്യം ചെയ്യാന്‍ കൊണ്ടുപോയിട്ട് 19 ദിവസം എന്നെ അവിടെ തന്നെ ഇരുത്തി.

അറസ്റ്റ് ചെയ്യാതെ വെറുതെ ലോക്കപ്പിനടുത്ത് ഒരു ബെഞ്ചില്‍ വെറുതെ ഇരുത്തി എന്നെ ഹിപ്‌നോട്ടിസം ചെയ്യാന്‍ കൊണ്ടുപോയി. എന്നെ ശരിക്കും ഉപദ്രവിച്ചിട്ടുണ്ട്. ഹൈക്കോടതിയില്‍ എന്‍റെ അച്ഛന്‍ ഹേബിയസ് കോര്‍പ്പസ് കൊടുത്ത ശേഷമാണ് എന്നെ റിലീസ് ആക്കിയത്. അതിന് ശേഷം തിരുവനന്തപുരത്ത് നുണ പരിശോധനയ്ക്ക് വിധേയനായി.

എന്‍റെ ജീവിതം തകര്‍ത്തു. 24 വര്‍ഷമായി നടത്തിക്കൊണ്ടു വന്ന എന്‍റെ സ്ഥാപനം അടക്കേണ്ടി വന്നു. വരുമാന മാര്‍ഗമില്ലാതായി. എന്‍റെ ബന്ധുക്കളെല്ലാം എന്നെ വെറുത്തു. ഇതിന്‍റെയെല്ലാം പകരം പോലീസുകാര്‍ക്ക് കിട്ടിയിരിക്കും. എന്‍റെ വീടിന് അടുത്ത് ഒരു പോലീസുകാരന്‍ ഉണ്ടായിരുന്നു, അവനും ഭാര്യയും കൂടി ഞാനാണ് കൊന്നതെന്ന് പറഞ്ഞു പരത്തി.

അതിര്‍ത്തി തര്‍ക്കങ്ങള്‍ ഉള്ള കാരണം ഞങ്ങളുമായി വൈരാഗ്യത്തില്‍ ഉണ്ടായിരുന്ന പോലീസുകാരനാണത്. ഞാനാ കൊന്നതെന്ന് പോലീസ് പറഞ്ഞപ്പോള്‍ ജനങ്ങള്‍ അത് ഏറ്റുപാടി. ഞാന്‍ മുഖ്യമന്ത്രിക്ക് വരെ പരാതി അയച്ചു. അന്വേഷണം നടക്കുന്നുണ്ടോ എന്നൊന്നും അറിയില്ല. യഥാര്‍ഥ പ്രതിയെ പിടിക്കാനുള്ള കഴിവ് ഇവര്‍ക്കില്ലെന്നും ഷാജിമോന്‍ പറഞ്ഞു.

Kerala

ല​ഹ​രി​ക്ക​ച്ച​വ​ടം; പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍

തി​രു​വ​ന​ന്ത​പു​രം: ല​ഹ​രി​ക​ച്ച​വ​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡു ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ ക​ണ്‍​ട്രോ​ള്‍ റൂ​മി​ലെ അ​ഭി​ൻ​ജി​ത്, രാ​ഹു​ല്‍ എ​ന്നീ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി.

ല​ഹ​രി സം​ഘ​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​രു​വ​രു​ടെ​യും പ​ങ്ക് ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ ഇ​രു​വ​ര്‍​ക്കു​മെ​തി​രെ തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ എ​സ്പി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. നാ​ര്‍​ക്കോ​ടി​ക് സെ​ല്‍ ഡി​വൈ​എ​സ്പി സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റൂ​റ​ൽ എ​സ്പി ഇ​രു​വ​ർ​ക്കു​മെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​ത്.

ല​ഹ​രി വി​ല്‍​പ്പ​ന​യും ഉ​പ​യോ​ഗ​വും കു​റ​യ്ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ നാ​ര്‍​ക്കോ​ടി​ക് സെ​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി വ​രു​ന്നു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ല​ഹ​രി​ക്ക​ട​ത്ത് ന​ട​ത്തു​ന്ന ആ​ളു​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​ർ കു​ടു​ങ്ങി​യ​ത്.

 

 

 

Kerala

ഒന്നരവയസുള്ള കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസ്; വിധി ഇന്ന്

കണ്ണൂർ: തയ്യിലിൽ ഒന്നര വയസുള്ള കുഞ്ഞിനെ കടൽ ഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ തളിപ്പറമ്പ് അഡീ. സെഷൻസ് കോടതി ഇന്ന് വിധി പറയും. തയ്യിൽ സ്വദേശി ശരണ്യയും സുഹൃത്ത് വലിയന്നൂരിലെ നിധിനുമാണ് പ്രതികൾ.

2020 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം. കാമുകനൊപ്പം ജീവിക്കാൻ ഒന്നരവയസുളള മകൻ വിയാനെ കടൽ തീരത്തെ പാറക്കൂട്ടത്തിലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ അകന്നുകഴിഞ്ഞിരുന്ന ഭർത്താവ് പ്രണവിനെ കുടുക്കാനും ശരണ്യ പദ്ധതിയിട്ടു.

വിചാരണയ്ക്കിടെ കോഴിക്കോട് വച്ച് ശരണ്യ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കേസിൽ 47 സാക്ഷികളെ വിസ്തരിച്ചു. മാസങ്ങൾ നീണ്ട വിചാരണക്ക് ശേഷമാണ് തളിപ്പറമ്പ് കോടതി വിധി പറയുന്നത്.

Kerala

സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ നി​യ​മ​ലം​ഘ​നം ഷാ​ഡോ പോ​ലീ​സി​നെ വി​ന്യ​സി​പ്പി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍

കൊ​ച്ചി: ന​ഗ​ര​ത്തി​ല്‍ മ​ത്സ​ര​യോ​ട്ടം ന​ട​ത്തു​ന്ന സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ സ്വ​കാ​ര്യ ബ​സു​ക​ളി​ല്‍ ഷാ​ഡോ പോ​ലീ​സി​നെ വി​ന്യ​സി​പ്പി​ക്കു​ന്ന​തി​ന്റെ പ്രാ​യോ​ഗി​ക​ത പ​രി​ശോ​ധി​ച്ച് ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജ​സ്റ്റീ​സ് അ​ല​ക്‌​സാ​ണ്ട​ര്‍ തോ​മ​സ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി.

വ​ഴി​യ​ട​ച്ച് വാ​ഹ​നം നി​ര്‍​ത്തി​യും മ​റ്റ് വാ​ഹ​ന​ങ്ങ​ള്‍​ക്കി​ട​യി​ലൂ​ടെ കു​ത്തി​ക്ക​യ​റ്റി​യും മ​ണി​ക്കൂ​റു​ക​ള്‍ നീ​ളു​ന്ന ഗ​താ​ഗ​ത​ത​ട​സ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളെ​ക്കു​റി​ച്ചു​ള്ള പ​ത്ര​വാ​ര്‍​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് ഉ​ത്ത​ര​വ്. സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മ​ത്സ​ര​യോ​ട്ടം കാ​ര​ണം ടൗ​ണ്‍​ഹാ​ള്‍ ജം​ഗ്ക്ഷ​നി​ലും ക​ള​മ​ശേ​രി​യി​ലു​മു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളി​ല്‍ ജീ​വ​ന്‍ ന​ഷ്ട​മാ​യ സം​ഭ​വ​ത്തി​ല്‍ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ള്‍ ക​മ്മീ​ഷ​ന്റെ പ​രി​ഗ​ണ​ന​യി​ലാ​ണ്. ഇ​തി​നു​പു​റ​മേ​യാ​ണ് പു​തി​യ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

അ​സി. ക​മ്മീ​ഷ​ണ​ര്‍ ഓ​ഫ് പോ​ലീ​സ് (ട്രാ​ഫി​ക്), ജോ​യി​ന്റ് റീ​ജി​യ​ണ​ല്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍ എ​ന്നി​വ​ര്‍ പ​രാ​തി​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ജ​സ്റ്റീ​സ് അ​ല​ക്‌​സാ​ണ്ട​ര്‍ തോ​മ​സ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും (സി​റ്റി) റീ​ജി​യ​ണ​ല്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍​ക്കും നി​ര്‍​ദ്ദേ​ശം ന​ല്‍​കി.

റോ​ഡി​ന്‍റെ ഇ​ട​തു​വ​ശം ചേ​ര്‍​ന്ന​ല്ലാ​തെ നി​ര്‍​ത്തി ആ​ളെ​ക​യ​റ്റു​ക, ലെ​യി​ന്‍ ട്രാ​ഫി​ക് പാ​ലി​ക്കാ​തി​രി​ക്കു​ക, ജം​ഗ്ക്ഷ​നു​ക​ളി​ല്‍ ഫ്രീ ​ലെ​ഫ്റ്റ് അ​നു​വ​ദി​ക്കാ​തെ വ​ഴി ത​ട​ഞ്ഞു​നി​ര്‍​ത്തു​ക, സൈ​ല​ന്‍​സ് സോ​ണി​ല്‍ നി​രോ​ധി​ത ഹോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ക, ഇ​ട​തു​വ​ശം ചേ​ര്‍​ന്ന് ഓ​വ​ര്‍​ടേ​ക്ക് ചെ​യ്യു​ക, ല​ഹ​രി ഉ​പ​യോ​ഗി​ച്ച് വാ​ഹ​നം ഓ​ടി​ക്കു​ക, മ​റ്റ് വാ​ഹ​ന​ങ്ങ​ള്‍ ഒ​ടി​ക്കു​ന്ന​വ​രെ ഭ​യ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ പ​രാ​തി​ക​ള്‍ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രെ കു​റി​ച്ച് ഉ​ണ്ടാ​യി​ട്ടും പോ​ലീ​സ് നി​ര്‍​ജീ​വ​മാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം. ഇ​ത്ത​രം പ​രാ​തി​ക​ള്‍ ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മ​ത്സ​ര​യോ​ട്ടം കാ​ര​ണം വൈ​റ്റി​ല, ഇ​ട​പ്പ​ള്ളി, ക​ലൂ​ര്‍, പാ​ലാ​രി​വ​ട്ടം എ​ന്നി​വി​ട​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന ഗ​താ​ഗ​ത​കു​രു​ക്കും പ​രി​ശോ​ധി​ക്ക​ണം. സ്വ​കാ​ര്യ​ബ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ പ​ര​മാ​വ​ധി കു​റ​യ്ക്കു​ന്ന​തി​ന് ക​ര്‍​ശ​ന​വും ശ​ക്ത​വു​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യും ആ​ര്‍​ടി​ഒ​യും മ​ടി​ക്ക​രു​തെ​ന്ന് ക​മ്മീ​ഷ​ന്‍ നി​ര്‍​ദ്ദേ​ശി​ച്ചു.

റോ​ഡ് സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ര്‍ മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍​സ്, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ന​ല്‍​ക​ണ​മെ​ന്നും ക​മ്മീ​ഷ​ന്‍ നി​ര്‍​ദ്ദേ​ശി​ച്ചു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, ആ​ര്‍​ടി​ഒ, റോ​ഡ് സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ര്‍ എ​ന്നി​വ​ര്‍ ഒ​രു​മാ​സ​ത്തി​ന​കം ക​മ്മീ​ഷ​നി​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണം. 22 ന് ​രാ​വി​ലെ 10 ന് ​പ​ത്ത​ടി​പാ​ലം റ​സ്റ്റ് ഹൗ​സി​ല്‍ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ല്‍ ഇ​വ​ര്‍ പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ന്‍ നി​ര്‍​ദ്ദേ​ശി​ച്ചു.

Kerala

വീ​ണ്ടും പി​റ്റ്ബു​ള്‍ ഭീ​തി​യി​ല്‍ കൊ​ച്ചി; നാലു പേർക്കു കടിയേറ്റു

കൊ​ച്ചി: കാ​ക്ക​നാ​ട് പ​ട​മു​ക​ളി​ല്‍ നാ​ലു പേ​രെ ആ​ക്ര​മി​ച്ച് അ​പ​ക​ട​കാ​രി​യാ​യ പി​റ്റ്ബു​ള്‍ ഇ​ന​ത്തി​ല്‍​പെ​ട്ട വ​ള​ര്‍​ത്തു​നാ​യ. പ​ട​മു​ക​ള്‍ സാ​റ്റ​ലൈ​റ്റ് ടൗ​ണ്‍​ഷി​പ്പ് ഭാ​ഗ​ത്തു വീ​ട്ടി​ല്‍ വ​ള​ര്‍​ത്തു​ന്ന പി​റ്റ്ബു​ള്‍ ഇ​ന​ത്തി​ല്‍​പെ​ട്ട വ​ള​ര്‍​ത്തു​ നാ​യ​യാ​ണ് നാ​ലു​പേ​രെ ക​ടി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി 11ന് ​ആ​ണ് സം​ഭ​വം ന​ട​ന്ന​ത്

പി​റ്റ്ബു​ള്‍ നാ​യ​യു​ള്ള വീ​ടി​നു മു​ന്നി​ലൂ​ടെ ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന അ​മ്മ​യെ​യും ഇ​രു​പ​തും പ​ത്തു വ​യ​സാ​യ ര​ണ്ടു മ​ക്ക​ളെ​യു​മാ​ണ് നാ​യ ആ​ക്ര​മി​ച്ച​ത്. 20 വ​യ​സു​കാ​രി​യെ​യാ​ണ് നാ​യ ആ​ദ്യം ആ​ക്ര​മി​ച്ച​ത്. പെ​ണ്‍​കു​ട്ടി​യു​ടെ വ​സ്ത്ര​ങ്ങ​ള്‍ ഒ​ക്കെ നാ​യ ക​ടി​ച്ചു കീ​റി. ഇ​തോ​ടെ നാ​യ​യെ ത​ട​യാ​നാ​യി എ​ത്തി​യ അ​യ​ല്‍​വാ​സി​ക്കും ക​ടി​യേ​റ്റു.

നാ​ലു​പേ​രെ​യും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​ടെ പ​രി​ക്കു ഗു​രു​ത​ര​മ​ല്ല. പ​ട​മു​ക​ള്‍ സ്വ​ദേ​ശി​യാ​യ അ​നി​ക് ആ​ണ് നാ​യ​യു​ടെ ഉ​ട​മ​സ്ഥ​ന്‍. ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​ട്ടു​ണ്ട്. നി​ല​വി​ല്‍ ആ​രും പോ​ലീ​സ് പ​രാ​തി ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം.

അ​തേ​സ​മ​യം, ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ അ​ല​ഞ്ഞു ന​ട​ന്ന പി​റ്റ്ബു​ള്‍ ഇ​ന​ത്തി​ല്‍​പെ​ട്ട മ​റ്റൊ​രു നാ​യ​യെ സൊ​സൈ​റ്റി ഫോ​ര്‍ പ്രി​വ​ന്‍​ഷ​ന്‍ ഓ​ഫ് ക്രൂ​വ​ല്‍​റ്റി ടു ​അ​നി​മ​ല്‍​സ് - എ​സ്പി​സി​എ സം​ഘം എ​ത്തി പി​ടി​കൂ​ടി​യി​രു​ന്നു. ഷെ​ല്‍​ട്ട​ര്‍ ഹോ​മി​ലേ​ക്കു മാ​റ്റി​യ നാ​യ​യു​ടെ ഉ​ട​മ​യെ ക​ണ്ടെ​ത്താ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് പോ​ലീ​സ്.

Kerala

ശ​ബ​രി​മ​ല​യി​ൽ പോ​ലീ​സ് മ​നഃ​പൂ​ർ​വം തി​ര​ക്കു​ണ്ടാ​ക്കി​യ​താ​ണെ​ന്ന് ഹൈ​ക്കോ​ട​തി​ക്ക് റി​പ്പോ​ർ​ട്ട്

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ അ​ഭൂ​ത​പൂ​ർ​വ​മാ​യ തി​ര​ക്ക് പോ​ലീ​സ് മ​നഃ​പൂ​ർ​വം ഉ​ണ്ടാ​ക്കി​യ​താ​ണെ​ന്ന് ഹൈ​ക്കോ​ട​തി​ക്ക് റി​പ്പോ​ർ​ട്ട്.

തീ​ർ​ഥാ​ട​ക​രെ വെ​ർ​ച്വ​ൽ ക്യൂ​വോ സ്‌​പോ​ട് ബു​ക്കി​ങ്ങോ ഇ​ല്ലാ​തെ പോ​ലീ​സ് മ​നഃ​പൂ​ർ​വം സ​ന്നി​ധാ​ന​ത്തേ​ക്ക് ക​ട​ത്തി​വി​ട്ട​താ​യി ശ​ബ​രി​മ​ല സ്‌​പെ​ഷ​ൽ ക​മ്മീ​ഷ​ണ​ർ ആ​ർ. ജ​യ​കൃ​ഷ്ണ​നാ​ണ് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്. ബു​ക്കിം​ഗി​ല്ലാ​തെ തീ​ർ​ഥാ​ട​ക​രെ ക​ട​ത്തി​വി​ട്ട​തി​ന് ഹൈ​ക്കോ​ട​തി പോ​ലീ​സി​നോ​ട് വീ​ശ​ദീ​ക​ര​ണം തേ​ടി.

സീ​സ​ണി​ലെ 41 ദി​വ​സം കാ​ര്യ​മാ​യ പ്ര​ശ്‌​ന​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ​യാ​ണ് ക​ട​ന്നു​പോ​യ​ത്. മ​ക​ര​വി​ള​ക്കി​നാ​യി ന​ട​തു​റ​ന്ന​തോ​ടെ​യാ​ണ് പ്ര​ശ്‌​ന​ങ്ങ​ൾ തു​ട​ങ്ങി​യ​ത്. വ​ല്ല ദു​ര​ന്ത​വും സം​ഭ​വി​ച്ചാ​ൽ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്വം ദേ​വ​സ്വം​ബോ​ർ​ഡി​ലും പോ​ലീ​സി​നു​മാ​യി​രി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

Kerala

കാമുകിയുടെ പ്രീതി നേടാൻ വാഹനം ഇടിപ്പിച്ചു; രക്ഷകനായി, ഒടുവിൽ കുടുങ്ങിയത് ഇങ്ങനെ...

പ​ത്ത​നം​തി​ട്ട: പ്ര​ണ​യി​നി​യെ സ്വ​ന്ത​മാ​ക്കാ​ന്‍ വാ​ഹ​നാ​പ​ക​ട​മു​ണ്ടാ​ക്കി ര​ക്ഷ​ക​നാ​യെ​ത്തി​യ കാ​മു​കനും സുഹൃത്തും കുടുങ്ങിയത് യുവതിയുടെയും പോലീസിന്‍റെയും സംശയത്തിൽ.


കോ​ന്നി മാ​മ്മൂ​ട് സ്വ​ദേ​ശി​യാ​യ രാ​ജി​ഭ​വ​നി​ല്‍ ര​ഞ്ജി​ത്ത് രാ​ജ​ന്‍ (24), കോ​ന്നി​താ​ഴം പ​യ്യ​നാ​മ​ണ്‍ സ്വ​ദേ​ശി​യാ​യ താ​ഴ​ത്ത്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ അ​ജാ​സ് (19) എ​ന്നി​വ​രാ​ണ് വധശ്രമക്കേസിൽ അ​റ​സ്റ്റി​ലാ​യ​ത്.

ഒ​ന്നാം പ്ര​തി​യു​ടെ പ്ര​ണ​യി​നി​യാ​യി​രു​ന്ന യു​വ​തിയും യുവാവുമായി ചെറിയ പിണക്കത്തിലായിരുന്നു. ഈ പിണക്കം മാറ്റി യുവതിയുടെ പ്രീതി പിടിച്ചുപറ്റാനാണ് രഞ്ജിത് സുഹൃത്തായ അജാസുമായി കൂടിയാലോചന നടത്തിയത്.

യുവതിയെ വാഹനാപകടത്തിൽപ്പെടുത്തിയ ശേഷം രക്ഷിക്കാൻ ഇടപെടുകയും അതുവഴി യുവതിയുടെ അനുകമ്പ പിടിച്ചുപറ്റുകയുമായിരുന്നു ലക്ഷ്യം. എന്നാൽ, ഇടിച്ച വാഹനം നിർത്താതെ കൊണ്ടുപോയതോടെയാണ് പദ്ധതി പാളിയത്.

കഥ പൊളിഞ്ഞപ്പോൾ

 യുവതി നിർത്താതെ പോയ വാഹനത്തിനെതിരേ പരാതി നൽകിയതോടെ കാമുകനും കൂട്ടുകാരനും പെട്ടു. പോലീസിനും തോന്നിയ സംശയത്തിൽ അന്വേഷണം മുറുകി.

വാ​ഹ​നാ​പ​ക​ട​ത്തി​ല്‍​പെ​ടു​ത്തി​യ ശേ​ഷം അ​പ​ക​ട​സ്ഥ​ല​ത്ത് ര​ക്ഷ​ക​നാ​യെ​ത്തി യു​വ​തി​യു​ടെ കു​ടും​ബ​ത്തി​ന്‍റെ പ്രതീ പി​ടി​ച്ചു​പ​റ്റി യു​വ​തി​യെ സ്വ​ന്ത​മാ​ക്കു​ന്ന​തി​നു വേ​ണ്ടി പ്ര​തി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്തു ന​ട​പ്പി​ലാ​ക്കി​യ അ​പ​ക​ട​മാ​ണെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെത്തി.

ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ 23 ന് ​വൈ​കു​ന്നേ​രം 5.30 ഓ​ടെ കോ​ച്ചിം​ഗ് ക്ലാ​സ് ക​ഴി​ഞ്ഞ് അ​ടൂ​രി​ല്‍നി​ന്നു സ്‌​കൂ​ട്ട​റി​ല്‍ പോ​കു​ക​യാ​യി​രു​ന്ന യു​വ​തി​യെ രഞ്ജിത്തിന്‍റെ നി​ര്‍​ദേശപ്ര​കാ​രം അജാസ് കാ​റി​ല്‍ പി​ന്തു​ട​രു​ക​യും വാ​ഴ​മു​ട്ടം ഈ​സ്റ്റി​ല്‍ സ്‌​കൂ​ട്ട​റി​ന്‍റെ പി​ന്നി​ലി​ടി​ച്ചു വീ​ഴ്ത്തി​യ ശേ​ഷം വ​ണ്ടി നി​ര്‍​ത്താ​തെ ഓ​ടി​ച്ചു പോ​കു​ക​യാ​യി​രു​ന്നു.


പി​ന്നാ​ലെ ഇ​ന്നോ​വ കാ​റി​ല്‍ സ്ഥലത്തേക്ക് എത്തിയ രഞ്ജിത് യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വാ​ണെ​ന്ന് അ​പ​ക​ട​സ്ഥ​ല​ത്തെ​ത്തി​യ ആ​ള്‍​ക്കാ​രെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച ശേഷം യുവതിയെ കാ​റി​ല്‍ ക​യ​റ്റി കോ​ന്നി ബി​ലീ​വേ​ഴ്‌​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​കയായിരുന്നു.

നരഹത്യാക്കേസ്

സം​ഭ​വ​ത്തി​ല്‍ യു​വ​തി​യു​ടെ വ​ല​തു​കൈ​ക്കു​ഴ​യ്ക്കു സ്ഥാ​ന​ഭ്രം​ശ​വും ചെ​റു​വി​ര​ലി​നു പൊ​ട്ട​ലും ശ​രീ​ര​ത്തി​ന്‍റെ പ​ല​ഭാ​ഗ​ത്തും ഉ​ര​വും മു​റി​വും പ​റ്റി​യി​രു​ന്നു. യു​വ​തി​യു​ടെ മൊ​ഴി പ്ര​കാ​രം സം​ഭ​വ​ത്തിനു വാ​ഹ​നാ​പ​ക​ട​ക്കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വ​ത്തിന്‍റെ ചു​രു​ള്‍ അ​ഴി​യു​ന്ന​ത്.

കൃത്യസമയത്ത് രക്ഷകനായി കാമുകൻ സ്ഥലത്ത് എത്തിയതും പോലീസിനു സംശയത്തിന് ഇട നൽകിയിരുന്നു. സിസിടിവികൾ പരിശോധിച്ച് ഇടിച്ച വാഹനം പോലീസ് കണ്ടെത്തുകയായിരുന്നു.

തു​ട​ര്‍​ന്നു ചോദ്യം ചെയ്യൽ നടന്നതോടെ കഥ പുറത്തുവന്നു. ന​ര​ഹ​ത്യാശ്ര​മ​ത്തിനുള്ള വ​കു​പ്പ് ചേ​ര്‍​ക്കു​ക​യാ​യി​രു​ന്നു. യുവതിയുടെയും കുടുംബത്തിന്‍റെയും സ്നേഹം പിടിച്ചുപറ്റാൻ നടത്തിയ നാടകം ഇപ്പോൾ കാമകനു വൻ നാണക്കേടായി ഭവിച്ചിരിക്കുകയാണ്.

പ​ത്ത​നം​തി​ട്ട പോ​ലീ​സ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​ല​ക്‌​സ്‌​കു​ട്ടി​യാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​ത്.

National

ഡ​ൽ​ഹി​യി​ൽ മാ​താ​വി​നെ​യും സ​ഹോ​ദ​രി​യെ​യും സ​ഹോ​ദ​ര​നെ​യും കൊ​ല​പ്പെ​ടു​ത്തി യു​വാ​വ്

ന്യൂ​ഡ​ൽ​ഹി: മാ​താ​വി​നെ​യും സ​ഹോ​ദ​രി​യെ​യും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത സ​ഹോ​ദ​ര​നെ​യും കൊ​ല​പ്പെ​ടു​ത്തി യു​വാ​വ് പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ല​ക്ഷ്മി ന​ഗ​റി​ലാ​ണ് സം​ഭ​വം.

യ​ഷ്‌​വീ​ർ സിം​ഗ് എ​ന്ന​യാ​ളാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്ന് ഡ​ൽ​ഹി ഈ​സ്റ്റ് ഡി​സ്ട്രി​ക്റ്റി​ന്‍റെ ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ (ഡി​സി​പി) അ​ഭി​ഷേ​ക് ധ​നി​യ പ​റ​ഞ്ഞു.

പ്ര​തി ത​ന്‍റെ 12കാ​ര​നാ​യ സ​ഹോ​ദ​ര​നും, 26കാ​രി​യാ​യ സ​ഹോ​ദ​രി​ക്കും, ഏ​ക​ദേ​ശം 45 വ​യ​സു​ള്ള അ​മ്മ​യ്ക്കും ല​ഹ​രി വ​സ്തു ന​ൽ​കി അ​ബോ​ധാ​വ​സ്ഥ​യി​ലാ​ക്കി​യ​തി​ന് ശേ​ഷം മൂ​ന്നു​പേ​രെ​യും ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല്ലു​ക​യാ​യി​രു​ന്നു.

ക​ടു​ത്ത സാ​മ്പ​ത്തി​ക സ​മ്മ​ർ​ദ്ദ​വും ക​ട​ബാ​ധ്യ​ത​യു​മ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

ഇപ്പോ പൊട്ടിക്കും! കൊച്ചിയിലെ ബാങ്കുകളില്‍ ബോംബ് ഭീഷണി

കൊച്ചി: കൊച്ചിയിൽ ബാങ്കുകൾക്കു ബോംബു ഭീഷണി. കൊച്ചിയിലെ സിറ്റി യൂണിയന്‍ ബാങ്കിന്‍റെ രണ്ടു ശാഖകളിലാണ് വ്യാജ ബോംബ് ഭീഷണി എത്തിയത്. സിപിഐ മാവോയിസ്റ്റ് സംഘടനയുടെ പേരിലാണ് ബാങ്കുകളിലേക്ക് ഈ മെയിലില്‍ ഭീഷണി സന്ദേശം എത്തിയത്. ബാങ്കില്‍ അമോണിയം നൈട്രേറ്റ് അടക്കമുള്ള സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഉച്ചയോടെ സ്‌ഫോടനം നടക്കുമെന്നുമാണ് സന്ദേശം എത്തിയത്.

എന്നാല്‍, ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും എത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വ്യാജ ഭീഷണി സന്ദേശത്തിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, മറ്റ് ജില്ലകളിലെ ബാങ്കുകളിലും സമാന സന്ദേശം എത്തിയിട്ടുണ്ടെന്നും വിവരവമുണ്ട്. പാലക്കാടും പരിശോധന നടക്കുന്നുണ്ട്.

NRI

80 വ​ർ​ഷ​ത്തി​നി​ട​യി​ൽ ആ​ദ്യ​മാ​യി യു​എ​സി​ൽ ജോ​ലി​ക്കി​ടെ കൊ​ല്ല​പ്പെ​ടു​ന്ന പോ​ലീ​സു​കാ​രു​ടെ എ​ണ്ണം നൂ​റി​ൽ താ​ഴെ​യാ​യി

ഹൂ​സ്റ്റ​ൺ: 1940ക​ൾ​ക്ക് ശേ​ഷം ആ​ദ്യ​മാ​യി അ​മേ​രി​ക്ക​യി​ൽ ജോ​ലി​ക്കി​ടെ കൊ​ല്ല​പ്പെ​ടു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ എ​ണ്ണം നൂ​റി​ൽ താ​ഴെ​യാ​കു​ന്നു. ക്ര​മ​സ​മാ​ധാ​ന പാ​ല​ന രം​ഗ​ത്ത് സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ൽ രാ​ജ്യം കൈ​വ​രി​ച്ച ച​രി​ത്ര​പ​ര​മാ​യ നേ​ട്ട​മാ​ണി​തെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

2025ൽ ​രാ​ജ്യ​ത്ത് ആ​കെ കൊ​ല്ല​പ്പെ​ട്ട​ത് 97 ഉ​ദ്യോ​ഗ​സ്ഥ​ർ മാ​ത്ര​മാ​ണ്. രാ​ജ്യ​വ്യാ​പ​ക​മാ​യി കൊ​ല​പാ​ത​ക നി​ര​ക്കി​ൽ വ​ൻ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഹൂ​സ്റ്റ​ണി​ൽ മാ​ത്രം കൊ​ല​പാ​ത​ക​ങ്ങ​ൾ 18 ശ​ത​മാ​നം കു​റ​ഞ്ഞു.

ഹൂ​സ്റ്റ​ൺ പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ന് 2025ൽ ​ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നെ മാ​ത്ര​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത് (വാ​ഹ​നാ​പ​ക​ട​ത്തി​ൽ). ക​ഴി​ഞ്ഞ കു​റ​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി ഇ​വി​ടെ വെ​ടി​യേ​റ്റ് പോ​ലീ​സു​കാ​ർ മ​രി​ക്കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​ട്ടി​ല്ല.

ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​കു​ന്ന ആ​ധു​നി​ക പ​രി​ശീ​ല​ന രീ​തി​ക​ൾ, സാ​ങ്കേ​തി​ക വി​ദ്യ, ബോ​ഡി കാ​മ​റ​ക​ളും അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളും കൂ​ടു​ത​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ നി​ര​ത്തി​ലി​റ​ക്കു​ന്ന​ത് തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ണ് എ​ണ്ണ​ത്തി​ൽ കു​റ​വ് വ​രാ​ൻ കാ​ര​ണം.

ഓ​രോ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ​യും ജീ​വ​ൻ വി​ല​പ്പെ​ട്ട​താ​ണെ​ന്നും ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി അ​വ​ർ ന​ൽ​കു​ന്ന ത്യാ​ഗം രാ​ജ്യം എ​ന്നും സ്മ​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Kerala

ചി​റ്റൂ​രി​ൽ നാ​ലു​വ​യ​സു​കാ​ര​നെ കാ​ണാ​താ​യ സം​ഭ​വം; ഫ​യ​ർ​ഫോ​ഴ്സ് തെ​ര​ച്ചി​ൽ അ​വ​സാ​നി​പ്പി​ച്ചു

പാ​ല​ക്കാ​ട്: ചി​റ്റൂ​രി​ൽ നാ​ലു വ​യ​സു​കാ​ര​നെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ഇ​ര​വ​ങ്കാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ന​സി​ന്‍റെ​യും സൗ​ഹി​ദ​യു​ടെ​യും മ​ക​നാ​യ സു​ഹാ​നെ​യാ​ണ് ശ​നി​യാ​ഴ്‌​ച രാ​വി​ലെ മു​ത​ൽ കാ​ണാ​താ​യ​ത്.

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് നാ​യ മ​ണം പി​ടി​ച്ച് വീ​ടി​ന് സ​മീ​പ​ത്തെ ഒ​രു കു​ള​ത്തി​ന് അ​രി​കി​ൽ എ​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കു​ള​ത്തി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ഫ​യ​ർ​ഫോ​ഴ്സ് തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.

രാ​ത്രി വൈ​കി​യ​തി​നാ​ൽ ഇ​ന്ന​ത്തെ തെ​ര​ച്ചി​ൽ അ​വ​സാ​നി​പ്പി​ച്ചെ​ന്നും ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ തെ​ര​ച്ചി​ൽ ആ​രം​ഭി​ക്കു​മെ​ന്നും ഫ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു. വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി സ​ഹോ​ദ​ര​നു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കി ഇ​റ​ങ്ങി​പ്പോ​യ​താ​ണെ​ന്ന് പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചു.

കു​ട്ടി​യെ ഉ​ച്ച​യ്ക്ക് 12ന് ​വീ​ടി​ന​ടു​ത്തു​ള്ള ഇ​ട​വ​ഴി​യി​ൽ വ​ച്ച് ഒ​രാ​ൾ ക​ണ്ടി​രു​ന്നു. ഈ ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും കു​ട്ടി​യെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. സ​മീ​പ​ത്തെ ര​ണ്ട് വീ​ടു​ക​ൾ അ​ല്ലാ​തെ സു​ഹാ​ന് മ​റ്റ് വീ​ടു​ക​ൾ പ​രി​ച​യ​മി​ല്ല.

അ​ധി​കം ദൂ​ര​ത്തേ​ക്ക് പോ​കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നും വീ​ടി​ന്‍റെ പ​രി​സ​ര​ത്തു​ത​ന്നെ കു​ട്ടി ഉ​ണ്ടാ​കു​മെ​ന്നു​മാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. വീ​ടും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

 

 

National

പെ​ൺ​കു​ട്ടി​യെ ശ​ല്യ​പ്പെ​ടു​ത്തി​യ ആ​ൺ​കു​ട്ടി​ക​ളു​ടെ അ​മ്മ​മാ​രെ അ​റ​സ്റ്റ് ചെ​യ്ത് പോ​ലീ​സ്

ല​ക്നോ: വി​ദ്യാ​ർ​ഥി​നി​യെ ശ​ല്യ​പ്പെ​ടു​ത്തി​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​ക​ളു​ടെ അ​മ്മ​മാ​രെ അ​റ​സ്റ്റ് ചെ​യ്ത് ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ്. ബു​ദാ​നി​ലാ​ണ് സം​ഭ​വം.

എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ശ​ല്യം ചെ​യ്ത നാ​ല് ആ​ൺ​കു​ട്ടി​ക​ളു​ടെ അ​മ്മ​മാ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ്‌​ചെ​യ്ത​ത്. മ​ക്ക​ൾ​ക്ക് ന​ല്ല സം​സ്‌​കാ​ര​വും ധാ​ർ​മി​ക​മൂ​ല്യ​ങ്ങ​ളും പ​ക​ർ​ന്നു​ന​ൽ​കാ​ത്ത​തി​ന് അ​മ്മ​മാ​രും ഉ​ത്ത​ര​വാ​ദി​ക​ളാ​ണെ​ന്നും ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​റ​സ്റ്റെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​രെ പി​ന്നീ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.

സ്‌​കൂ​ളി​ലേ​ക്ക് പോ​കു​മ്പോ​ഴും തി​രി​കെ​വ​രു​മ്പോ​ളും എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ നാ​ല് ആ​ൺ​കു​ട്ടി​ക​ൾ സ്ഥി​ര​മാ​യി ശ​ല്യ​പ്പെ​ടു​ത്തി​യി​രു​ന്നു. അ​ശ്ലീ​ല ക​മ​ന്‍റ​ടി​യും ശ​ല്യ​പ്പെ​ടു​ത്ത​ലും തു​ട​ർ​ന്ന​തോ​ടെ പെ​ൺ​കു​ട്ടി പി​താ​വി​നെ വി​വ​ര​മ​റി​യി​ച്ചു.

തു​ട​ർ​ന്ന് കു​ടും​ബം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി​യി​ൽ ഭാ​ര​തീ​യ ന്യാ​യ​സം​ഹി​ത(​ബി​എ​ൻ​സ്) പ്ര​കാ​ര​വും പോ​ക്‌​സോ നി​യ​മ​പ്ര​കാ​ര​വും പോ​ലീ​സ് കേ​സെ​ടു​ത്തു.

തു​ട​ർ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തോ​ടെ​യാ​ണ് ശ​ല്യ​പ്പെ​ടു​ത്തി​യ ആ​ൺ​കു​ട്ടി​ക​ളെ​ല്ലാം 13 വ​യ​സി​ൽ താ​ഴെ പ്രാ​യ​മു​ള്ള​വ​രാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ മാ​താ​പി​താ​ക്ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കു​ക​യും ഇ​വ​രെ കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്‌​തെ​ന്നു​മാ​ണ് പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം.

പ്ര​തി​ക​ളാ​യ ആ​ൺ​കു​ട്ടി​ക​ൾ സ്‌​കൂ​ളി​ൽ പോ​കാ​തെ ഗ്രാ​മ​ത്തി​ൽ അ​ല​ഞ്ഞു​തി​രി​ഞ്ഞ് ന​ട​ക്കു​ന്ന​വ​രാ​ണെ​ന്ന് എ​സ്എ​ച്ച്ഒ അ​ജ​യ് പാ​ൽ സിം​ഗ് പ്ര​തി​ക​രി​ച്ചു.

പെ​ൺ​കു​ട്ടി​യും ആ​ൺ​കു​ട്ടി​ക​ളും പ​ര​സ്പ​രം അ​റി​യു​ന്ന​വ​ര​ല്ല. ഒ​ന്നി​ല​ധി​കം ത​വ​ണ ആ​ൺ​കു​ട്ടി​ക​ൾ പെ​ൺ​കു​ട്ടി​യെ ശ​ല്യം​ചെ​യ്തി​ട്ടു​ണ്ട്. പ്ര​തി​ക​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ അ​വ​രു​ടെ മാ​താ​പി​താ​ക്ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി.

കു​ട്ടി​ക​ളെ ന​ല്ല​രീ​തി​യി​ൽ വ​ള​ർ​ത്തു​ന്ന​ത് ഉ​റ​പ്പു​വ​രു​ത്താ​ത്ത മാ​താ​പി​താ​ക്ക​ൾ​ക്ക് കൃ​ത്യ​മാ​യ സ​ന്ദേ​ശം ന​ൽ​കാ​നാ​ണ് ആ​ൺ​കു​ട്ടി​ക​ളു​ടെ അ​മ്മ​മാ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്നും എ​സ്എ​ച്ച്ഒ അ​ജ​യ്പാ​ൽ സിം​ഗ് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ ആ​ൺ​കു​ട്ടി​ക​ളു​ടെ പി​താ​ക്ക​ളെ​യും അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. നാ​ലു​പേ​രു​ടെ​യും പി​താ​ക്ക​ൾ നി​ല​വി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ന് പു​റ​ത്ത് ജോ​ലി​ചെ​യ്യു​ന്ന​വ​രാ​ണ്. തി​രി​ച്ചെ​ത്തി​യാ​ൽ ഇ​വ​രെ​യും കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും മോ​ശ​മാ​യി പെ​രു​മാ​റു​ന്ന മ​റ്റു​കു​ട്ടി​ക​ളെ ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ളി​ൽ​നി​ന്ന് ത​ട​യാ​ൻ​കൂ​ടി​യാ​ണ് ഈ ​ന​ട​പ​ടി​ക​ളെ​ന്നും എ​സ്എ​ച്ച്ഒ പ​റ​ഞ്ഞു.

Kerala

ശ​ബ​രി​മ​ല​യി​ൽ വ​ൻ ഭ​ക്ത​ജ​ന​തി​ര​ക്ക്; 67,000 പേ​ർ ദ​ർ​ശ​നം ന​ട​ത്തി

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ൽ വ​ൻ ഭ​ക്ത​ജ​ന പ്ര​വാ​ഹം. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റു​വ​രെ 67,000 തീ​ർ​ത്ഥാ​ട​ക​രാ​ണ് ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​വും ഒ​രു ല​ക്ഷ​ത്തോ​ളം പേ​ർ ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യി​രു​ന്നു.

ക​രി​മ​ല​യും പു​ല്ലു​മേ​ടും അ​ട​ക്ക​മു​ള്ള കാ​ന​ന​പാ​ത​ക​ളി​ലൂ​ടെ എ​ത്തു​ന്ന തീ​ർ​ത്ഥാ​ട​ക​രു​ടെ എ​ണ്ണ​ത്തി​ലും വ​ൻ വ​ർ​ധ​ന​വാ​ണു​ണ്ടാ​യ​ത്. പ​തി​നെ​ട്ടാം​പ​ടി, സോ​പാ​നം, തി​രു​മു​റ്റം, മാ​ളി​ക​പ്പു​റം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മൊ​ബൈ​ല്‍ ഫോ​ട്ടോ​ഗ്ര​ഫി​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​ന്ത്ര​ണം. പി​ടി​ച്ചു ക​യ​റ്റാ​നു​ള്ള സൗ​ക​ര്യ​ത്തി​ന് മാ​ളി​ക​പ്പു​റ​ങ്ങ​ളും കു​ട്ടി അ​യ്യ​പ്പ​ന്മാ​രും പ​തി​നെ​ട്ടാം​പ​ടി​യു​ടെ വ​ശ​ങ്ങ​ളി​ലൂ​ടെ പ​ടി ക​യ​റ​ണ​മെ​ന്നും പോ​ലീ​സ് നി​ർ​ദ്ദേ​ശി​ച്ചു.

NRI

ക്ലാ​സ് മു​റി​യി​ൽ വി​ദ്യാ​ർ​ഥി കു​ത്തേ​റ്റ് മ​രി​ച്ചു; 18 വ​യ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ

 

ടെ​ക്സ​സ്: ക്ലാ​സ് മു​റി​ക്കു​ള്ളി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ സ​ഹ​പാ​ഠി​യു​ടെ കു​ത്തേ​റ്റ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി മ​രി​ച്ചു. ബേ​ടൗ​ണി​ലെ സ്റ്റെ​ർ​ലിം​ഗ് സ്കൂ​ളി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

വ​ഴ​ക്കി​നെ തു​ട​ർ​ന്ന് 18 വ​യ​സു​ള്ള വി​ദ്യാ​ർ​ഥി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത സ​ഹ​പാ​ഠി​യെ ക​ത്രി​ക കൊ​ണ്ട് കു​ത്തു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​യെ ഉ​ട​ൻ ത​ന്നെ എ​യ​ർ ആം​ബു​ല​ൻ​സ് വ​ഴി ടെ​ക്സ​സ് മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

കാ​ലാ​വ​സ്ഥാ പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം സ്കൂ​ളി​ൽ വി​മാ​നം ഇ​റ​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ആ​ദ്യം ആം​ബു​ല​ൻ​സി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ച ശേ​ഷ​മാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്.

ആ​ക്ര​മ​ണം ന​ട​ത്തി​യ 18 വ​യ​സു​കാ​ര​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് സ്കൂ​ളി​ൽ താ​ത്കാ​ലി​ക​മാ​യി നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യെ​ങ്കി​ലും പി​ന്നീ​ട് ഇ​ത് നീ​ക്കി.

കാ​മ്പ​സി​ൽ നി​ല​വി​ൽ മ​റ്റ് സു​ര​ക്ഷാ ഭീ​ഷ​ണി​ക​ൾ ഇ​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കു​ട്ടി​ക​ളു​ടെ സ്വ​കാ​ര്യ​ത മാ​നി​ച്ച് ഇ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ സ്കൂ​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Kerala

കാ​മ​റ വേ​ണം, പോ​ലീ​സി​ന്‍റെ യൂ​ണി​ഫോ​മി​ലും

കാ​ഞ്ഞ​ങ്ങാ​ട്: വി​ക​സി​ത​രാ​ജ്യ​ങ്ങ​ളി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യൂ​ണി​ഫോ​മി​ന്‍റെ അ​ടി​സ്ഥാ​ന ഘ​ട​ക​ങ്ങ​ളി​ലൊ​ന്നാ​ണ് ബോ​ഡി വോ​ൺ കാ​മ​റ​ക​ൾ. സ്റ്റേ​ഷ​ന്‍റെ അ​ക​ത്താ​യാ​ലും പു​റ​ത്താ​യാ​ലും ഡ്യൂ​ട്ടി​യു​ടെ ഭാ​ഗ​മാ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ചെ​യ്യു​ന്ന എ​ല്ലാ കാ​ര്യ​ങ്ങ​ൾ​ക്കും കൃ​ത്യ​മാ​യ സു​താ​ര്യ​ത ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണു ല​ക്ഷ്യം.

എ​ല്ലാം കാ​മ​റ​യി​ൽ പ​തി​യു​ന്നു​ണ്ടെ​ന്ന ബോ​ധ്യ​മു​ള്ള​തു​കൊ​ണ്ട് അ​ന്യാ​യ​മാ​യ​തോ നി​യ​മം കൈ​യി​ലെ​ടു​ത്തു​കൊ​ണ്ടു​ള്ള​തോ ആ​യ കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ പൊ​തു​വേ മ​ടി​ക്കും. കാ​മ​റ​യു​ടെ മു​ന്നി​ൽ വ​ച്ചു​ത​ന്നെ പൊ​തു​ജ​ന​ങ്ങ​ളെ മ​ർ​ദി​ക്കു​ന്ന ഇ​ടി​വീ​ര​ന്മാ​ർ​ക്ക് ഇ​തൊ​ന്നും ബാ​ധ​ക​മ​ല്ലെ​ങ്കി​ലും ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ൾ​ക്കു കൂ​ടു​ത​ൽ കൃ​ത്യ​മാ​യ തെ​ളി​വു​ണ്ടാ​കും.


കോ​ട​തി​യി​ൽ തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കു​ന്ന കാ​ര്യ​ത്തി​ലും ബോ​ഡി വോ​ൺ കാ​മ​റ​ക​ൾ ഏ​റെ സ​ഹാ​യ​ക​മാ​ണ്. കു​റ്റ​കൃ​ത്യം ന​ട​ന്ന സ്ഥ​ല​ത്ത് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​മ്പോ​ൾ​ത്ത​ന്നെ പ്രാ​ഥ​മി​ക തെ​ളി​വു​ക​ൾ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രു​ടെ യൂ​ണി​ഫോ​മി​ലെ കാ​മ​റ​യി​ൽ പ​തി​യും. വാ​ദി​യോ പ്ര​തി​യോ സാ​ക്ഷി​യോ ആ​യ ആ​ളു​ക​ൾ ആ​ദ്യം​ത​ന്നെ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ളും കാ​മ​റ​യി​ൽ പ​തി​യും. പി​ന്നീ​ട് അ​വ​ർ​ക്കു കോ​ട​തി​യി​ൽ മൊ​ഴി മാ​റ്റാ​ൻ ബു​ദ്ധി​മു​ട്ടാ​കും.


സം​സ്ഥാ​ന​ത്ത് ഒ​മ്പ​തു വ​ർ​ഷം മു​മ്പ് 2016-17 സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ​ത്ത​ന്നെ സ്മാ​ർ​ട്ട് പോ​ലീ​സിം​ഗ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ​ക്ക് ബോ​ഡി വോ​ൺ കാ​മ​റ​ക​ൾ വാ​ങ്ങാ​ൻ സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​യാ​യ​താ​ണ്. അ​ന്ന് ഇ​തി​നാ​യി 30 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്നു​ള്ള ര​ണ്ടു സാ​മ്പ​ത്തി​ക​വ​ർ​ഷ​ങ്ങ​ളി​ലും ഈ ​പ​ദ്ധ​തി​ക്കാ​യി തു​ക അ​നു​വ​ദി​ക്കു​ക​യും അ​ങ്ങ​നെ മൂ​ന്നു വ​ർ​ഷ​ങ്ങ​ളി​ലാ​യി ആ​കെ ഒ​രു കോ​ടി രൂ​പ​യോ​ളം ചെ​ല​വാ​ക്കി 310 കാ​മ​റ​ക​ൾ വാ​ങ്ങു​ക​യും ചെ​യ്തി​രു​ന്നു.


ആ​ദ്യ​വ​ർ​ഷം ബ്രോ​ഡ്കാ​സ്റ്റ് എ​ൻ​ജി​നി​യ​റിം​ഗ് ക​ൺ​സ​ൾ​ട്ട​ന്‍റ്സ് ഇ​ന്ത്യ ലി​മി​റ്റ​ഡ് എ​ന്ന ക​മ്പ​നി​യി​ൽ​നി​ന്ന് 50 കാ​മ​റ​ക​ൾ 29,99,560 രൂ​പ​യ്ക്കും അ​ടു​ത്ത വ​ർ​ഷ​ങ്ങ​ളി​ൽ ആ​ര്യ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ആ​ൻ​ഡ് ഇ​ല​ക്‌​ട്രോ​ണി​ക് സ​ർ​വീ​സ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന ക​മ്പ​നി​യി​ൽ​നി​ന്ന് ആ​ദ്യം 130 കാ​മ​റ​ക​ൾ 29,95,200 രൂ​പ​യ്ക്കും വീ​ണ്ടും 130 കാ​മ​റ​ക​ൾ 39,55,295 രൂ​പ​യ്ക്കും വാ​ങ്ങി​യ​താ​യാ​ണ് സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​നാ​യ കാ​സ​ർ​ഗോ​ഡ് ചീ​മേ​നി​യി​ലെ എം.​വി. ശി​ല്പ​രാ​ജി​ന് വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ല​ഭി​ച്ച മ​റു​പ​ടി​യി​ൽ പ​റ​യു​ന്ന​ത്.

എ​ന്നാ​ൽ, ഈ ​കാ​മ​റ​ക​ളെ​ല്ലാം എ​ന്തു ചെ​യ്തെ​ന്നോ ഏ​തൊ​ക്കെ റാ​ങ്കി​ലു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യൂ​ണി​ഫോ​മു​ക​ളി​ൽ സ്ഥാ​പി​ച്ചു​വെ​ന്നോ ഇ​തി​ൽ വ്യ​ക്ത​മാ​യി പ​റ​യു​ന്നി​ല്ല.


പി​ന്നീ​ട് വ​ർ​ഷ​ങ്ങ​ളോ​ളം ഈ ​പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് യാ​തൊ​രു ന​ട​പ​ടി​ക​ളും ഉ​ണ്ടാ​യി​ല്ലെ​ന്നാ​ണ് വി​വ​രാ​വ​കാ​ശ രേ​ഖ​യി​ൽ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഈ ​സാ​മ്പ​ത്തി​ക​വ​ർ​ഷം വീ​ണ്ടും മ​റ്റൊ​രു പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ബോ​ഡി വോ​ൺ കാ​മ​റ​ക​ൾ വാ​ങ്ങു​ന്ന​തി​ന് 2.7 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​യി​ട്ടു​ണ്ട്. ഫ​ണ്ട് ല​ഭ്യ​മാ​കു​ന്ന മു​റ​യ്ക്ക് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്നും രേ​ഖ​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.


സ്ഥി​ര​മാ​യി യാ​ത്ര ചെ​യ്യേ​ണ്ടി​വ​രു​ന്ന റെ​യി​ൽ​വേ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രി​ൽ ചി​ല​രു​ടെ​യെ​ങ്കി​ലും യൂ​ണി​ഫോ​മി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് ബോ​ഡി വോ​ൺ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു​ക​ണ്ടി​രു​ന്നു. എ​ന്നാ​ൽ, ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​ജ​ന​ങ്ങ​ളു​മാ​യി ഇ​ട​പ​ഴ​കു​ന്ന ലോ​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് എ​വി​ടെ​യെ​ങ്കി​ലും ഈ ​കാ​മ​റ​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ടോ എ​ന്ന കാ​ര്യം വ്യ​ക്ത​മ​ല്ല.

Kerala

രാ​ഹു​ൽ ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​ന് പോ​യി; പി​ന്നാ​ലെ പാ​ഞ്ഞ് പോ​ലീ​സ് സം​ഘം

പ​ത്ത​നം​തി​ട്ട: പീ​ഡ​ന​ക്കേ​സി​ൽ പ്ര​തി​യാ​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​ന് പോ​യ​തി​നു പി​ന്നാ​ലെ പാ​ഞ്ഞ് പോ​ലീ​സ് സം​ഘം. അ​ടൂ​ർ മു​ണ്ട​പ്പ​ള്ളി​യി​ലെ വീ​ട്ടി​ൽ നി​ന്ന് സ്കൂ​ട്ട​റി​ൽ രാ​ഹു​ൽ പു​റ​ത്തി​റ​ങ്ങി​യ​തോ​ടെ പോ​ലീ​സ് സം​ഘം പാ​ഞ്ഞെ​ത്തു​ക​യാ​യി​രു​ന്നു.

ഷാ​ഡോ പോ​ലീ​സ് സം​ഘ​മാ​ണ് രാ​ഹു​ലി​ന്‍റെ നീ​ക്ക​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​ൻ വീ​ടി​ന് മു​ന്നി​ലു​ള്ള​ത്. രാ​ഹു​ൽ എ​വി​ടേ​ക്ക് യാ​ത്ര ചെ​യ്യു​ന്നു​വെ​ന്ന് നി​രീ​ക്ഷി​ക്കാ​നു​ള്ള നി​ർ‌​ദേ​ശം ല​ഭി​ച്ച​തി​നാ​ൽ പോ​ലീ​സ് സം​ഘം രാ​ഹു​ലി​നു പി​ന്നാ​ലെ പോ​വു​ക​യാ​യി​രു​ന്നു.

കു​റ​ച്ച് സ​മ​യ​ത്തി​ന് ശേ​ഷം രാ​ഹു​ൽ തി​രി​ച്ചെ​ത്തു​ക​യും ചെ​യ്തു. അ​തേ​സ​മ​യം രാ​ഹു​ലി​നെ​തി​രാ​യ ര​ണ്ട് കേ​സു​ക​ളും ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. അ​തി​നാ​ൽ രാ​ഹു​ലി​നെ ഇ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്തേ​ക്കി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

കേ​സി​ൽ ഹൈ​ക്കോ​ട​തി തീ​രു​മാ​ന​ത്തി​ന് ശേ​ഷ​മാ​യി​രി​ക്കും ചോ​ദ്യം ചെ​യ്യ​ലി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ക. പ​ത്ത​നം​തി​ട്ട​യി​ലു​ണ്ടാ​ക​ണ​മെ​ന്നും ജി​ല്ല വി​ട്ടു​പോ​ക​രു​തെ​ന്നും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രാ​ഹു​ലി​ന് നി​ർ​ദേ​ശം ന​ൽ​കി.

Kerala

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ വലിയ ഒരു അറസ്റ്റിന് കേരളം കാത്തിരിക്കുന്നു: വി.ഡി. സതീശന്‍

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് വലിയ ഒരു അറസ്റ്റ് ഉണ്ടാകുമെന്നു തന്നെയാണ് കേരളം പ്രതീക്ഷിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പത്തനംതിട്ട പ്രസ്‌ക്ലബില്‍ "തദ്ദേശം 2025 മീറ്റ് ദി ലീഡര്‍' പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

തദ്ദേശ തെരഞ്ഞെടുപ്പു കാലം ആയതുകൊണ്ടാകാം ആ അറസ്റ്റ് വൈകുന്നത്. അറസ്റ്റ് വൈകിപ്പിക്കാന്‍ ഉദ്യോഗസ്ഥരുടെ മേല്‍ സമ്മര്‍ദമുണ്ടാകാമെന്നും സതീശന്‍ പറഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ദേവസ്വം ബോര്‍ഡിലേക്ക് എത്തിച്ചതിനു പിന്നില്‍ പ്രേരകമായ ഒരാളുണ്ട്. ആ ആളിന്‍റെ അറസ്റ്റാണ് ഉണ്ടാകേണ്ടതെന്നും സതീശൻ കൂട്ടിച്ചേർത്തു.

എ. പത്മകുമാറിനെ സിപിഎം ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കാതിരുന്നത് അദ്ദേഹത്തെ ഭയപ്പെട്ടിട്ടാണ്. പത്മകുമാറിനെ പ്രകോപിപ്പിച്ചാല്‍ അദ്ദേഹം പലതും വിളിച്ചു പറയുമോയെന്ന ഭയം സിപിഎമ്മിനുണ്ട്. സ്വര്‍ണക്കൊള്ളക്കാരെ സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്നത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരേ ശക്തമായ നടപടിയാണ് കോണ്‍ഗ്രസ് എടുത്തത്. പാര്‍ട്ടിയുടെ മുമ്പില്‍ ഒരു പരാതി പോലും വരാതെ സംഘടനാപരമായ നടപടിയെടുത്തു. തെറ്റായ കാര്യങ്ങള്‍ ആരു ചെയ്താലും അവരെ കോണ്‍ഗ്രസ് സംരക്ഷിക്കില്ല. തെരഞ്ഞെടുപ്പു കാലത്ത് ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ നിന്ന് ഒളിച്ചോടാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്നും സതീശൻ ആരോപിച്ചു.

ശബരിമല തീര്‍ഥാടനക ക്രമീകരണങ്ങളിലും ഗുരുതര വീഴ്ചയുണ്ടായി. ശബരിമലയിലെ സ്ഥിതി ഭയാനകമെന്ന് ചുമതലയേറ്റ് രണ്ടാംദിവസം ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിനു പറയേണ്ടിവന്നു. തീര്‍ഥാടനകാലം ആരംഭിക്കുന്നതിന് ആറുദിവസം മുമ്പാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നത്. മണ്ഡലകാല ക്രമീകരണങ്ങളില്‍ വീഴ്ചയുണ്ടായത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മൂലമാണെന്ന വാദം വസ്തുകകള്‍ക്കു നിരക്കുന്നതല്ല.

ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് അലയടിക്കുകയാണ്. മസാല ബോണ്ടുമായി ബന്ധപ്പെട്ടുണ്ടായ അഴിമതി കേന്ദ്ര ഏജന്‍സി അന്വേഷിക്കുക തന്നെ വേണം. കോടികളുടെ അഴിമതി ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ ഇഡി ഒന്നും ചെയ്യുകയില്ലെന്നും ഭയപ്പെടുത്തുക മാത്രമാണ് ലക്ഷ്യമെന്നും സതീശന്‍ പറഞ്ഞു.

National

ബി​ഹാ​റി​ൽ ബി​ജെ​പി നേ​താ​വിനു വെ​ടിയേറ്റു, ഗുരുതരാവസ്ഥയിൽ

പാ​റ്റ്ന: ബി​ഹാ​റി​ൽ ബി​ജെ​പി നേ​താ​വി​ന് നേ​രെ വെ​ടി​വ​യ്പ്പ്. ഖ​ഗാ​രി​യ ജി​ല്ല​യി​ലെ ഗം​ഗോ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ദി​ലീ​പ് കു​മാ​ർ എ​ന്ന​യാ​ൾ​ക്കാ​ണ് വെ​ടി​യേ​റ്റ​ത്. നെ​ഞ്ചി​ൽ വെ​ടി​യേ​റ്റ ദി​ലീ​പ് കു​മാ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

ബി​ജെ​പി​യു​ടെ ഖ​ഗ​രി​യ യൂ​ണി​റ്റി​ലെ ഒ​രു പ്ര​മു​ഖ രാ​ഷ്ട്രീ​യ നേ​താ​വാ​യ ദി​ലീ​പ് കു​മാ​ർ പാ​ർ​ട്ടി​യു​ടെ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും നി​ല​വി​ൽ മ​ണ്ഡ​ൽ വ​ർ​ക്കിം​ഗ് ക​മ്മി​റ്റി അം​ഗ​വു​മാ​ണ്.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

പോ​ലീ​സി​നെ ആ​ക്ര​മി​ച്ച് ര​ക്ഷ​പ്പെ​ട്ട കൈ​ലി കി​ര​ണ്‍ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ആ​ര്യ​ങ്കോ​ട്ടു​നി​ന്ന് ര​ക്ഷ​പ്പെ​ട്ട കാ​പ്പ കേ​സ് പ്ര​തി പി​ടി​യി​ൽ. കാ​ട്ടാ​ക്ക​ട​യി​ൽ​നി​ന്നു​മാ​ണ് നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ കൈ​ലി കി​ര​ണി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

അ​ഭി​ഭാ​ഷ​ക​നെ കാ​ണാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് കൈ​ലി കി​ര​ൺ പി​ടി​യി​ലാ​യ​ത്. നേ​ര​ത്തെ പോ​ലീ​സ് പി​ടി​കൂ​ടാ​ൻ എ​ത്തി​യ​പ്പോ​ൾ ക​ത്തി​വീ​ശി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​ശേ​ഷം കൈ​ലി ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.

പോ​ലീ​സി​നു​നേ​രെ വെ​ട്ടു​ക​ത്തി​യു​മാ​യി പാ​ഞ്ഞ​ടു​ത്തു പ്ര​തി​ക്കു​നേ​രെ എ​സ്എ​ച്ച്ഒ വെ​ടി​യു​തി​ര്‍​ത്തെ​ങ്കി​ലും ദേ​ഹ​ത്തു കൊ​ണ്ടി​ല്ല. വെ​ട്ടു​ക​ത്തി​യു​മാ​യി പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

കാ​പ്പ കേ​സി​ല്‍ നാ​ട് ക​ട​ത്തി​യ പ്ര​തി വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ വി​വ​രം അ​റി​ഞ്ഞാ​ണ് എ​സ്എ​ച്ച്ഒ യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പ്ര​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്. ഈ ​സ​മ​യ​മാ​ണ് പോ​ലീ​സി​നെ ആ​ക്ര​മി​ക്കാ​ന്‍ പ്ര​തി വെ​ട്ടു​ക​ത്തി​യു​മാ​യി പാ​ഞ്ഞ​ടു​ത്ത​ത്.

ജീ​വ​ന്‍ ര​ക്ഷാ​ര്‍​ഥം മ​റ്റ് മാ​ര്‍​ഗ​മി​ല്ലാ​തെ വ​ന്ന​പ്പോ​ഴാ​ണ് വെ​ടി​യു​തി​ര്‍​ത്ത​തെ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സ്: എ.​പ​ത്മ​കു​മാ​റിനെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വിട്ടു

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ്ണ​ക്കൊ​ള്ള കേ​സി​ല്‍ മു​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് എ.​പ​ത്മ​കു​മാ​റി​നെ കോ​ട​തി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. വ്യാഴാഴ്ച വൈ​കു​ന്നേ​രം അ​ഞ്ചുവ​രെ​യാ​ണ് കോ​ട​തി എ​സ്‌​ഐ​ടി​യു​ടെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ട​ത്.

വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ന് പ​ത്മ​കു​മാ​റി​നെ വി​ട്ടുകി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം കൊ​ല്ലം വി​ജി​ല​ന്‍​സ് കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു. ഈ ​അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി പ​ത്മ​കു​മാ​റി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ട​ത്.

പ​ത്മ​കു​മാ​റി​നെ കൊ​ല്ലം പോ​ലീ​സ് ക്ല​ബി​ലൊ തി​രു​വ​ന​ന്ത​പു​ര​ത്തെ എ​സ്‌​ഐ​ടി ഓ​ഫീ​സി​ലൊ വ​ച്ച് ചോ​ദ്യം ചെ​യ്യും. പ​ത്മ​കു​മാ​ര്‍ പ​റ​ഞ്ഞ ദൈ​വ​തു​ല്യ​ര്‍ ആ​രൊ​ക്കെ​യാ​ണെ​ന്ന് അ​റി​യാ​നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി​യ​ത്.

Kerala

ശ​ബ​രി​മ​ല​യി​ല്‍ പു​തി​യ പോ​ലീ​സ് ബാ​ച്ച് ചു​മ​ത​ല​യേ​റ്റു

ശ​ബ​രി​മ​ല: ശ​ബ​രി​മ​ല​യി​ല്‍ പോ​ലീ​സി​ന്‍റെ പു​തി​യ ബാ​ച്ച് ചു​മ​ത​ല​യേ​റ്റു. 1543 പേ​രാ​ണ് ര​ണ്ടാം ബാ​ച്ചി​ല്‍ ഉ​ള്ള​ത്. അ​സി. സ്പെ​ഷൽ ഓ​ഫീ​സ​റും (എ​എ​സ്ഒ) 10 ഡി​വൈ​എ​സ്പി​മാ​രും 34 സി​ഐ​മാ​രും സം​ഘ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.

സ​ന്നി​ധാ​ന​ത്തെ വ​ലി​യ ന​ട​പ്പ​ന്ത​ലി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സ്പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ ​ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് വേ​ണ്ട മാ​ര്‍ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി. എ​എ​സ്ഒ മാ​രാ​യ ജെ.​കെ. ദി​നി​ല്‍ കു​മാ​ര്‍, എ​സ്. അ​ജ​യ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. പ​ത്തു ദി​വ​സ​മാ​ണ് ഒ​രു ബാ​ച്ചി​ന്‍റെ സേ​വ​നം.

Kerala

ല​ഹ​രി​ക്കേ​സ്; ഒ​മ്പ​തു മാ​സ​ത്തി​നി​ടെ പി​ടി​യി​ലാ​യ​ത് 108 ഇ​ത​ര സം​സ്ഥാ​ന​ക്കാ​ർ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ല​ഹ​രി​ക്കേ​സു​ക​ളി​ൽ ക​ഴി​ഞ്ഞ ഒ​മ്പ​തു മാ​സ​ത്തി​നി​ട​യി​ൽ പി​ടി​യി​ലാ​യ​ത് 108 ഇ​ത​ര സം​സ്ഥാ​ന​ക്കാ​ർ. 74 കേ​സു​ക​ളി​ലാ​യാ​ണ് ഇ​ത്ര​യും പേ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളി​ൽ ക​ട​ത്തി കൊ​ണ്ട് വ​ന്ന മ​യ​ക്കു​മ​രു​ന്നു​ക​ൾ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത് 26 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു.

മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് കേരളത്തിലേക്ക് ല​ഹ​രി ക​ട​ത്തു​ന്ന സം​ഘ​ങ്ങ​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ഡാ​ൻ​സാ​ഫ് സം​ഘം ന​ട​ത്തി​യ ല​ഹ​രി വേ​ട്ട​യി​ൽ ഒ​മ്പ​തു മാ​സ​ത്തി​നി​ടെ 149 പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 111 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് ട്രെ​യി​ൻ മാ​ർ​ഗ​മാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് ല​ഹ​രി​മ​രു​ന്നു​ക​ൾ കൂ​ടു​ത​ലാ​യും എ​ത്തു​ന്ന​ത്.

പോ​ലീ​സ് പി​ടി​കൂ​ടു​ന്ന​തി​ൽ ഏ​റെ​യും ക​ഞ്ചാ​വാ​ണ്. പ​ശ്ചി​മ ബം​ഗാ​ൾ, ഒ​ഡീ​ഷ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് വ​ൻ തോ​തി​ൽ ക​ഞ്ചാ​വ് എ​ത്തു​ന്ന​ത്. അ​വി​ടെ നി​ന്ന് നി​സാ​ര വി​ല​യ്ക്ക് വാ​ങ്ങു​ന്ന ക​ഞ്ചാ​വ് സം​സ്ഥാ​ന​ത്ത് എ​ത്തി​ച്ച് വ​ൻ തു​ക​യ്ക്കാ​ണ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത്.

ബം​ഗ​ളൂ​രു, ആ​ന്ധ്ര എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് പ​ഴം, പ​ച്ച​ക്ക​റി ലോ​റി​ക​ളി​ൽ ല​ഹ​രി​മ​രു​ന്ന് എ​ത്തി​ക്കു​ന്ന സം​ഘ​ങ്ങ​ളും അ​ടു​ത്തി​ടെ പോ​ലീ​സ് പി​ടി​യി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ക​ള​മ​ശേ​രി ഗ​വ. പോ​ളി​ടെ​ക്നി​ക് മെ​ൻ​സ് ഹോ​സ്റ്റ​ലി​ൽ നി​ന്ന് വ​ൻ തോ​തി​ൽ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യി​രു​ന്നു.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ച്ചു ന​ൽ​കി​യ​ത് ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യി​രു​ന്നു. ഡാ​ൻ​സാ​ഫ് സം​ഘം ന​ട​ത്തി​യ ല​ഹ​രി വേ​ട്ട​യാ​ണ് ന​ട​ൻ ഷൈ​ൻ ടോം ​ചാ​ക്കോ, റാ​പ്പ​ർ വേ​ട​ൻ എ​ന്നി​വ​രു​ടെ അ​റ​സ്റ്റി​ലേ​ക്ക് ന​യി​ച്ച​തും.

Kerala

ചീ​മേ​നി​യി​ലെ ബി​എ​ല്‍​ഒ​യു​ടെ ആ​ത്മ​ഹ​ത്യ: ഫോ​ൺ ക​സ്റ്റ​ഡി​യി​ൽ

പ​യ്യ​ന്നൂ​ര്‍: ചീ​മേ​നി ഏ​റ്റു​കു​ടു​ക്ക​യി​ലെ ബൂ​ത്ത് ലെ​വ​ല്‍ ഓ​ഫീ​സ​ര്‍ ത​റ​യി​ല്‍ അ​നീ​ഷ് ജോ​ര്‍​ജി​ന്‍റെ (45)ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​നീ​ഷി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം.

ഭീ​ഷ​ണി​ക​ളെ തു​ട​ര്‍​ന്നാ​ണ് അ​നീ​ഷ് ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്ന​ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ പ​രി​ശോ​ധി​ക്കു​ന്ന​തെ​ന്ന് പ​യ്യ​ന്നൂ​ര്‍ ഡി​വൈ​എ​സ്പി കെ. ​വി​നോ​ദ് കു​മാ​ര്‍ പ​റ​ഞ്ഞു.

സി​പി​എ​മ്മി​ന്‍റെ ഭീ​ഷ​ണി​യാ​ണ് അ​നീ​ഷി​ന്‍റെ ആ​ത്മ​ഹ​ത്യ​യ്ക്കു കാ​ര​ണ​മെ​ന്നും അ​നീ​ഷി​ന്‍റെ ഫോ​ണ്‍ പ​രി​ശോ​ധി​ച്ചാ​ല്‍ ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​കു​മെ​ന്നും ബി​ജെ​പി ജി​ല്ലാ ഘ​ട​കം ഇ​ന്ന​ലെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​നീ​ഷി​ന് ഭീ​ഷ​ണി​യു​ണ്ടാ​യി​രു​ന്ന​താ​യി വോ​യ്‌​സ് ക്ലി​പ്പു​ക​ളെ ഉ​ദ്ധ​രി​ച്ച് ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജും വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

സി​പി​എ​മ്മി​ന്‍റെ പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​ലു​ള്ള ചി​ല​രാ​ണ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തെ​ന്ന് മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജ് ആ​രോ​പി​ച്ചി​രു​ന്നു. അ​നീ​ഷി​ന് ഭീ​ഷ​ണി​യു​ള്ള​താ​യി ഏ​റ്റു​കു​ടു​ക്ക പ്ര​ദേ​ശ​ത്തു​നി​ന്നും ച​ര്‍​ച്ച​ക​ളു​യ​ര്‍​ന്നി​രു​ന്നു. ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ളു​ടെ നി​ജ​സ്ഥി​തി അ​റി​യു​ന്ന​തി​നാ​യാ​ണ് പോ​ലീ​സ് അ​നീ​ഷി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ആ​രൊ​ക്കെ​യാ​ണു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തെ​ന്ന വി​വ​ര​ങ്ങ​ള്‍ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തു​ന്ന​ത് അ​ന്വേ​ഷ​ണ​ത്തി​ല്‍ നി​ര്‍​ണാ​യ​ക​മാ​വും. അ​തോ​ടൊ​പ്പം ബി​എ​ല്‍​ഒ​യു​ടെ ചു​മ​ത​ല​യും ജോ​ലി​ഭാ​ര​വും ക​ന​ത്ത മാ​ന​സി​ക സം​ഘ​ര്‍​ഷ​മു​ണ്ടാ​ക്കി​യ​താ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ളും ശ​ക്ത​മാ​യി​രു​ന്നു. ഇ​ക്കാ​ര്യം നി​ഷേ​ധി​ച്ചു​കൊ​ണ്ട് ജി​ല്ലാ വ​ര​ണാ​ധി​കാ​രി​യു​ടെ പ്ര​സ്താ​വ​ന​യു​മു​ണ്ടാ​യി​രു​ന്നു.

National

ആഹ്ലാദപ്രകടനങ്ങൾ പാ​ടി​ല്ല; പാ​റ്റ്ന​യി​ൽ നി​രോ​ധ​ന​ജ്ഞ പ്ര​ഖ്യാ​പി​ച്ചു

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന​തി​ന് ശേ​ഷം ആ​ഹ്ലാ​ദ​പ്ര​ക​ട​ന​ങ്ങ​ൾ പാ​ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി പാ​റ്റ്ന​യി​ൽ നി​രോ​ധ​ന​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. നി​ര​ത്തു​ക​ൾ കൈ​യേ​റി​യു​ള്ള എ​ല്ലാ ആ​ഘോ​ഷ​ങ്ങ​ൾ​ക്കും നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി.

16 വ​രെ പാ​റ്റ്ന ന​ഗ​ര​ത്തി​ൽ നി​രോ​ധ​ന​ജ്ഞ തു​ട​രു​മെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. രാ​ജ്യം ഉ​റ്റു​നോ​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ച്ചു. പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ളാ​ണ് ആ​ദ്യം എ​ണ്ണു​ന്ന​ത്. പ​ത്തോ​ടെ ട്രെ​ൻ​ഡ് വ്യ​ക്ത​മാ​കും.

പു​റ​ത്തു​വ​ന്ന എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളെ​ല്ലാം വ്യ​ക്ത​മാ​ക്കു​ന്ന​ത് സം​സ്ഥാ​ന​ത്ത് മ​ഹാ​ഭൂ​രി​പ​ക്ഷ​ത്തോ​ടെ എ​ൻ​ഡി​എ ഭ​ര​ണം തു​ട​രു​മെ​ന്നാ​ണ്.

Kerala

കു​ന്നം​കു​ളം ക​സ്റ്റ​ഡി മ​ർ​ദ​ന​ത്തി​ന്‍റെ ഇ​ര; വി.​എ​സ്.​സു​ജി​ത്ത് ചൊ​വ്വ​ന്നൂ​രി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കും

തൃ​ശൂ​ർ: കു​ന്നം​കു​ളം ക​സ്റ്റ​ഡി മ​ർ​ദ​ന​ത്തി​ന്‍റെ ഇ​ര വി.​എ​സ്.​സു​ജി​ത്ത് ചൊ​വ്വ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലേ​ക്ക് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്നു. 2023 ഏ​പ്രി​ലി​ലാ​ണ് കു​ന്നം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​വ​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വാ​യ സു​ജി​ത്തി​ന് മ​ര്‍​ദ​ന​മേ​റ്റ​ത്.

ത​ന്‍റെ സു​ഹൃ​ത്തു​ക്ക​ളെ പോ​ലീ​സ് മ​ർ​ദി​ച്ച​ത് സു​ജി​ത്ത് ചോ​ദ്യം ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സു​ജി​ത്തി​നെ എ​സ്‌​ഐ നു​ഹ്‌​മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സു​കാ​ർ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട് വ​ര്‍​ഷ​ത്തെ നി​യ​മ​പോ​രാ​ട്ട​ത്തി​ന് ശേ​ഷ​മാ​ണ് മ​ര്‍​ദ​ന​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​കൊ​ണ്ടു​വ​രാ​ന്‍ സു​ജി​ത്തി​ന് ക​ഴി​ഞ്ഞ​ത്.

സം​ഭ​വം വ​ലി​യ വാ​ര്‍​ത്ത​യും ച​ര്‍​ച്ച​യു​മാ​യ​തി​നെ തു​ട​ര്‍​ന്ന് നാ​ല് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡു ചെ​യ്തി​രു​ന്നു. ആ​ദ്യ​മാ​യി​ട്ടാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗ​ത്തേ​ക്കി​റ​ങ്ങു​ന്ന​തെ​ന്നും വി​ജ​യ പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നും സു​ജി​ത്ത് പ​റ​ഞ്ഞു.

 

 

 

 

Kerala

ഡ​ൽ​ഹി സ്ഫോ​ട​നം: സം​സ്ഥാ​ന​ത്ത് പ​രി​ശോ​ധ​ന തു​ട​രും, ഗു​രു​വാ​യൂ​രി​ൽ സു​ര​ക്ഷ ക​ർ​ശ​ന​മാ​ക്കി

കൊ​ച്ചി: ഡ​ല്‍​ഹി സ്‌​ഫോ​ട​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കൊ​ച്ചി​യി​ലെ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നു​ക​ളി​ലും ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ലും ക​ര്‍​ശ​ന പ​രി​ശോ​ധ​ന തു​ട​രു​ന്നു. പോ​ലീ​സ്, റെ​യി​ല്‍​വേ പോ​ലീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

സൗ​ത്ത് നോ​ര്‍​ത്ത് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ ട്രെ​യി​ന്‍ ക​മ്പാ​ര്‍​ട്ടു​മെ​ന്‍റു​ക​ള്‍, യാ​ത്ര​ക്കാ​രു​ടെ ല​ഗേ​ജു​ക​ള്‍, സം​ശ​യ​ക​ര​മാ​യ പാ​ഴ്‌​സ​ലു​ക​ള്‍ എ​ന്നി​വ പ​രി​ശോ​ധി​ച്ചു. പോ​ലീ​സ് സം​ഘ​വും കൊ​ച്ചി ന​ഗ​ര​ത്തി​ലും ഹോ​ട്ട​ലു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. വാ​ഹ​ന പ​രി​ശോ​ധ​ന​യും തു​ട​രു​ന്നു.

അ​തേ​സ​മ​യം, ഗു​രു​വാ​യൂ​രി​ലും പോ​ലീ​സ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി. ഏ​കാ​ദ​ശി​വി​ള​ക്ക് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക്ഷേ​ത്ര​ത്തി​ൽ അ​ഭൂ​ത​പൂ​ർ​വ​മാ​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഭ​ക്ത​ർ​ക്ക് ബു​ദ്ധി​മു​ട്ടി​ല്ലാ​ത്ത രീ​തി​യി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

ക്ഷേ​ത്ര​പ​രി​സ​ര​ത്തെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും ഒ​റ്റ​പ്പെ​ട്ടു​കാ​ണു​ന്ന ഭ​ക്ത​രു​ടെ ബാ​ഗു​ക​ളും പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കു​ന്നു​ണ്ട്. ക്ഷേ​ത്ര​വും പ​രി​സ​ര​വും ബോം​ബ് ഡി​റ്റ​ക്‌​ഷ​ൻ സ്ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി.

Kerala

സ​ന്നി​ധാ​ന​ത്തെ പോ​ലീ​സ് ക​ൺ​ട്രോ​ള​റു​ടെ നി​യ​മ​നം; സ​മ​ഗ്ര​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തെ പു​തി​യ പോ​ലീ​സ് ക​ൺ​ട്രോ​ള​റു​ടെ നി​യ​മ​ന​ത്തി​ൽ നി​ർ​ദേ​ശ​വു​മാ​യി ഹൈ​ക്കോ​ട​തി. ഉ​ദ്യോ​ഗ​സ്ഥ​നെ​പ്പ​റ്റി​യു​ള്ള സ​മ​ഗ്ര​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം.

സ​ർ​വീ​സ് കാ​ല​യ​ള​വി​ലെ മി​ക​വ്, സ്വ​ഭാ​വം, അ​ച്ച​ട​ക്ക ന​ട​പ​ടി നേ​രി​ട്ടി​ട്ടു​ണ്ടോ തു​ട​ങ്ങി​യ വി​ശ​ദാം​ശ​ങ്ങ​ളും റി​പ്പോ​ർ​ട്ടി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചു. പു​തി​യ​താ​യി നി​യ​മി​ച്ച ആ​ർ. കൃ​ഷ്ണ​കു​മാ​റി​ന്‍റെ വി​വ​ര​ങ്ങ​ളാ​ണ് ദേ​വ​സ്വം ബെ​ഞ്ച് ആ​വ​ശ്യ​പ്പെ​ട്ട​ത്.

ശ​ബ​രി​മ​ല ചീ​ഫ് പോ​ലീ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​റാ​യ എ​ഡി​ജി​പി​ക്കാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ പ​മ്പ​യി​ലും സ​ന്നി​ധാ​ന​ത്തും നി​ർ​ണാ​യ​ക സ്ഥാ​ന​ങ്ങ​ൾ വ​ഹി​ക്കു​ന്ന മ​റ്റ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും വി​വ​ര​ങ്ങ​ളും ന​ൽ​ക​ണം.

തു​ട​ർ​ച്ച​യാ​യി ര​ണ്ട് വ​ർ​ഷ​ത്തി​ലേ​റെ ഇ​വി​ട​ങ്ങ​ളി​ൽ ഡ്യൂ​ട്ടി ചെ​യ്യു​ന്ന പോ​ലീ​സു​കാ​രു​ടെ മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും ഹൈ​ക്കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Kerala

ശി​വ​പ്രി​യ​യു​ടെ മ​ര​ണം; പോ​ലീ​സ് കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: പ്ര​സ​വ​ത്തി​നു പി​ന്നാ​ലെ യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. മ​രി​ച്ച ശി​വ​പ്രി​യ​യു​ടെ സ​ഹോ​ദ​ര​ൻ ശി​വ​പ്ര​സാ​ദി​ന്‍റെ പ​രാ​തി​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലെ അ​ധി​കൃ​ത​രു​ടെ​യ​ട​ക്കം മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും. ക​രി​ക്ക​കം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ മ​ര​ണം എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ ചി​കി​ത്സാ പി​ഴ​വി​നെ തു​ട​ർ​ന്നാ​ണെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ചി​രു​ന്നു.

പ്ര​സ​വ​ശേ​ഷം ഡി​സ്ചാ​ർ​ജ് ചെ​യ്ത് വീ​ട്ടി​ലെ​ത്തി​യ യു​വ​തി​ക്ക് മൂ​ന്ന് ദി​വ​സ​ത്തി​ന് ശേ​ഷം ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് എ​സ്എ​ടി​യി​ൽ വീ​ണ്ടും അ​ഡ്മി​റ്റ് ചെ​യ്തു. എ​ന്നാ​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു.

Kerala

ആ​ഭി​ചാ​ര​ത്തി​ന്‍റേ പേ​രി​ൽ യു​വ​തി​ക്ക് ക്രൂ​ര പീ​ഡ​നം; മൂ​ന്നു​പേ​ർ പി​ടി​യി​ൽ

കോ​ട്ട​യം: ആ​ഭി​ചാ​ര​ത്തി​ന്‍റെ പേ​രി​ൽ യു​വ​തി​യെ ക്രൂ​ര പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​ർ പി​ടി​യി​ൽ. ക​ഴി​ഞ്ഞ ര​ണ്ടി​ന് ന​ട​ന്ന സം​ഭ​വ​ത്തി​ൽ യു​വ​തി​യു​ടെ ഭ​ർ​ത്താ​വും മ​ണ​ർ​കാ​ട് സ്വ​ദേ​ശി​യു​മാ​യ അ​ഖി​ൽ​ദാ​സ്, പി​താ​വ് ദാ​സ്, പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ശി​വ​ദാ​സ് എ​ന്നി​വ​രെ​യാ​ണ് മ​ണ​ർ​കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ദു​രാ​ത്മാ​ക്ക​ൾ യു​വ​തി​യു​ടെ ദേ​ഹ​ത്ത് ക​യ​റി​യെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ആ​ഭി​ചാ​ര​ക്രി​യ. അ​ഖി​ൽ​ദാ​സി​ന്‍റെ​യും യു​വ​തി​യു​ടെ​യും പ്ര​ണ​യ വി​വാ​ഹ​മാ​യി​രു​ന്നു. ഇ​രു​വ​രും വീ​ട്ടി​ൽ ക​ഴി​യ​വെ അ​ഖി​ലി​ന്‍റെ അ​മ്മ​യാ​ണ് യു​വ​തി​യു​ടെ ശ​രീ​ര​ത്തി​ൽ മ​രി​ച്ചു​പോ​യ ബ​ന്ധു​ക്ക​ളു​ടെ ദു​രാ​ത്മാ​ക്ക​ൾ ക​യ​റി​യി​ട്ടു​ണ്ടെ​ന്ന് പ​റ​ഞ്ഞ​ത്.

പി​ന്നാ​ലെ യു​വാ​വി​ന്‍റെ അ​മ്മ ത​ന്നെ​യാ​ണ് ആ​ഭി​ചാ​ര​ക്രി​യ​ക്കാ​യി ആ​ളെ വി​ളി​ച്ചു​വ​രു​ത്തി​യ​ത്. ര​ണ്ടാം തീ​യ​തി രാ​വി​ലെ 11 മു​ത​ൽ രാ​ത്രി ഒ​മ്പ​ത് വ​രെ​യാ​യി​രു​ന്നു പീ​ഡ​നം. യുവതിക്ക് മ​ദ്യം ന​ൽ​കു​ക​യും വാ​യി​ൽ ഭ​സ്മം കു​ത്തി​നി​റ​യ്ക്കു​ക​യും ദേ​ഹം പൊ​ള്ളി​ക്കു​ക​യും ചെ​യ്തു.

പി​ന്നാ​ലെ യു​വ​തി​യു​ടെ മ​നോ​നി​ല​യി​ൽ വ​ന്ന പ്ര​ശ്‌​ന​ങ്ങ​ൾ ശ്ര​ദ്ധി​ച്ച പി​താ​വാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

അ​ങ്ക​മാ​ലി​യി​ലെ കു​ഞ്ഞി​ന്‍റെ കൊ​ല​പാ​ത​കം; അ​മ്മൂ​മ്മ അ​റ​സ്റ്റി​ൽ

കൊ​ച്ചി: അ​ങ്ക​മാ​ലി​യി​ൽ ആ​റു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ അ​മ്മൂ​മ്മ റോ​സി​ലി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. മാ​ന​സി​ക വി​ഭ്രാ​ന്തി​യെ തു​ട​ർ​ന്നാ​ണ് കൊ​ല​പാ​ത​ക​മെ​ന്നാ​ണ് നി​ഗ​മ​നം. മ​റ്റെ​ന്തെ​ങ്കി​ലും പ്രേ​ര​ണ​യു​ണ്ടോ എ​ന്നും പോ​ലീ​സ് പ​രി​ശോ​ധി​ക്കും.

അ​ങ്ക​മാ​ലി ക​റു​കു​റ്റി​യി​ൽ ആ​ന്‍റ​ണി റൂ​ത്ത് ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ ആ​റു​മാ​സം പ്രാ​യ​മു​ള്ള ഡ​ൽ​ന മ​രി​യ സാ​റ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കു​ഞ്ഞി​നെ അ​മ്മൂ​മ്മ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.

അ​മ്മൂ​മ്മ നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കു​ഞ്ഞി​നെ ക​ഴു​ത്തി​നു മു​റി​വേ​റ്റ നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

മു​റി​വി​ന്‍റെ സ്വ​ഭാ​വ​ത്തി​ൽ സം​ശ​യം തോ​ന്നി​യ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടി​ൽ കു​ട്ടി​യു​ടെ അ​ച്ഛ​നും അ​മ്മ​യും അ​മ്മൂ​മ്മ​യു​മാ​ണു​ള്ള​ത്.

Kerala

അ​ങ്ക​മാ​ലി​യി​ൽ ആ​റു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് ക​ഴു​ത്ത​റു​ത്ത് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ

കൊ​ച്ചി: അ​ങ്ക​മാ​ലി ക​റു​കു​റ്റി​യി​ൽ ആ​റു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് ക​ഴു​ത്ത​റു​ത്ത് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ. ആ​ന്‍റ​ണി- റൂ​ത്ത് ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ ഡ​ൽ​ന മ​രി​യ സാ​റ ആ​ണ് മ​രി​ച്ച​ത്. കു​ഞ്ഞി​നെ ക​ഴു​ത്തി​നു മു​റി​വേ​റ്റ നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

വീ​ട്ടി​ൽ കു​ഞ്ഞി​ന്‍റെ മാ​താ​പി​താ​ക്ക​ളും മു​ത്ത​ശ്ശി​യു​മാ​ണു​ള്ള​ത്. സം​ഭ​വ​സ​മ​യം കു​ഞ്ഞി​നെ മു​ത്ത​ശ്ശി​യു​ടെ അ​രി​കി​ൽ കി​ട​ത്തി​യി​രി​ക്കു​ക​യാ​യി​രു​ന്നു. അ​ടു​ക്ക​ള​യി​ലാ​യി​രു​ന്ന അ​മ്മ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് കു​ഞ്ഞി​നെ ക​ഴു​ത്തി​ൽ മു​റി​വേ​റ്റ നി​ല​യി​ൽ ക​ണ്ട​ത്. ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​നു പി​ന്നാ​ലെ അ​വ​ശ​നി​ല​യി​ലാ​യ മു​ത്ത​ശ്ശി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​വ​ർ മാ​ന​സി​കാ​സ്വാ​സ്ഥ്യം ഉ​ള്ള​യാ​ളാ​ണ് എ​ന്ന സ്ഥി​രീ​ക​രി​ക്കാ​ത്ത വി​വ​രം പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

Kerala

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ല്‍ നി​ന്ന് ടി​ടി​ഇ​യെ ത​ള്ളി​യി​ടാ​ന്‍ ശ്ര​മം; പ്ര​തി​യെ പെ​റ്റി​ക്കേ​സെ​ടു​ത്ത് വി​ട്ട​യ​ച്ചു

തൃ​ശൂ​ര്‍: ഇ​രി​ങ്ങാ​ല​ക്കു​ട സ്റ്റേ​ഷ​നു സ​മീ​പം ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ല്‍​നി​ന്ന് ടി​ടി​ഇ​യെ ത​ള്ളി​യി​ടാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ക്ര​മി​ക്കെ​തി​രെ പെ​റ്റി​ക്കേ​സ് മാ​ത്രം ചു​മ​ത്തി വി​ട്ട​യ​ച്ചു. ക​സ്റ്റ​ഡി​യി​ലു​ണ്ടാ​യി​രു​ന്ന പ്ര​തി​യെ പ​രാ​തി ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ് പോ​ലീ​സ് വി​ട്ട​യ​ച്ച​ത്.

മ​ദ്യ​പി​ച്ച് ശ​ല്യം ചെ​യ്‌​തെ​ന്ന നി​ല​യി​ല്‍ പെ​റ്റി​ക്കേ​സ് മാ​ത്ര​മാ​ണ് പ്ര​തി​യാ​യ പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക്കെ​തി​രെ ചു​മ​ത്തി​യ​ത്. ട്രെ​യി​നി​ല്‍ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളു​ണ്ടാ​യാ​ല്‍ പ​തി​വു​ള്ള മെ​മ്മോ ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും അ​തി​നാ​ലാ​ണ് പെ​റ്റി​ക്കേ​സി​ല്‍ ഒ​തു​ങ്ങാ​ന്‍ കാ​ര​ണ​മെ​ന്നു​മാ​ണ് റെ​യി​ല്‍​വേ പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം.

സം​ഭ​വ​ത്തി​ല്‍ മൊ​ഴി​യെ​ടു​പ്പ് ബു​ധ​നാ​ഴ്ച ന​ട​ന്നേ​ക്കും. എ​ന്നാ​ല്‍ ഓ​ടു​ന്ന ട്രെ​യി​നി​ല്‍​നി​ന്നു ത​ള്ളി​യി​ടാ​നു​ള്ള ശ്ര​മ​ത്തെ​ത്തു​ട​ര്‍​ന്ന് ക​ടു​ത്ത മാ​ന​സി​കാ​ഘാ​ത​ത്തി​ലാ​യി​രു​ന്നെ​ന്നും ഇ​തു​മൂ​ല​മാ​ണ് രേ​ഖാ​മൂ​ലം പ​രാ​തി ന​ല്‍​കാ​തെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​തെ​ന്നു​മാ​ണ് എ​റ​ണാ​കു​ള​ത്തെ സ്‌​ക്വാ​ഡ് ഇ​ന്‍​സ്‌​പെ​ക്ട​റാ​യ എ. ​സ​നൂ​പ് പ​റ​യു​ന്ന​ത്. കൂ​ടു​ത​ല്‍ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ങ്കി​ല്‍ അ​ടു​ത്ത​ദി​വ​സം ത​ന്നെ നേ​രി​ട്ടെ​ത്തി മൊ​ഴി ന​ല്‍​കാ​നാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും സ​നൂ​പ് വ്യ​ക്ത​മാ​ക്കി.

Kerala

പാ​ലാ​യി​ൽ ഹൈ​വേ പോ​ലീ​സ് വാ​ഹ​നം ക​ലു​ങ്കി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ടം

പാ​ലാ: കോ​ട്ട​യം പാ​ലാ​യി​ല്‍ ഹൈ​വേ പോ​ലീ​സി​ന്‍റെ പ​ട്രോ​ളിം​ഗ് വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു. ഇ​ന്നു പു​ല​ര്‍​ച്ചെ 4.30ന് ​പാ​ലാ-​തൊ​ടു​പു​ഴ റോ​ഡി​ല്‍ മു​ണ്ടാ​ങ്ക​ല്‍ ഭാ​ഗ​ത്താ​യി​രു​ന്നു സം​ഭ​വം. നി​യ​ന്ത്ര​ണം​വി​ട്ട വാ​ഹ​നം ക​ലു​ങ്കി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ല്‍ എ​സ്ഐ നൗ​ഷാ​ദ്, സി​പി​ഒ​മാ​രാ​യ സെ​ബി​ന്‍, എ​ബി​ന്‍ എ​ന്നി​വ​ര്‍​ക്കു പ​രി​ക്കേ​റ്റു. സെ​ബി​ന്‍റെ കാ​ലി​ന് ഒ​ടി​വും മു​ഖ​ത്തു പ​രി​ക്കു​ക​ളു​മു​ണ്ട്. മ​റ്റു​ള്ള​വ​രു​ടെ പ​രി​ക്കു​ക​ള്‍ ഗു​രു​ത​ര​മ​ല്ല. ഇ​വ​രെ ചേ​ര്‍​പ്പു​ങ്ക​ല്‍ മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

National

കോ​യ​മ്പ​ത്തൂ​ര്‍ കൂ​ട്ട​ബ​ലാ​ത്സം​ഗം: പ്ര​തി​ക​ളെ വെ​ടി​വെ​ച്ച് കീ​ഴ്‌​പ്പെ​ടു​ത്തി പോ​ലീ​സ്

ചെ​ന്നൈ: കോ​യ​മ്പ​ത്തൂ​ര്‍ കൂ​ട്ട​ബ​ലാ​ത്സം​ഗ​ക്കേ​സി​ല്‍ മൂ​ന്ന് പേ​രെ അ​റ​സ്റ്റ് ചെ​യ്ത് ത​മി​ഴ്‌​നാ​ട് പോ​ലീ​സ്. ശി​വ​ഗം​ഗ സ്വ​ദേ​ശി​ക​ളാ​യ ഗു​ണ, സ​തീ​ഷ്, കാ​ർ​ത്തി​ക്ക് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ന്ന​തി​നി​ടെ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​ക​ളു​ടെ കാ​ലി​ൽ പോ​ലീ​സ് വെ​ടി​വ​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ പ്ര​തി​ക​ളെ കോ​യ​മ്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കോ​ൺ​സ്റ്റ​ബി​ളി​നെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ വെ​ടി​വ​ച്ച​താ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. കൈ​ക്ക് പ​രി​ക്ക​റ്റ കോ​ൺ​സ്റ്റ​ബി​ളും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് എം​ബി​എ വി​ദ്യാ​ർ​ഥി​നി​യാ​യ 19കാ​രി​യെ മൂ​വ​ര്‍ സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ​ത്. കോ​യ​മ്പ​ത്തൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം വൃ​ന്ദാ​വ​ന്‍ ന​ഗ​റി​ല്‍ ആ​ണ്‍​സു​ഹൃ​ത്തു​മാ​യി കാ​റി​ല്‍ സ​ഞ്ച​രി​ക്കു​മ്പോ​ഴാ​യി​രു​ന്നു അ​ക്ര​മം. ബൈ​ക്കി​ലെ​ത്തി​യ അ​ക്ര​മി​ക​ള്‍ ആ​ണ്‍ സു​ഹൃ​ത്തി​നെ മ​ര്‍​ദി​ച്ച ശേ​ഷം പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു.

National

ശ്രീ​കാ​കു​ളം ക്ഷേ​ത്ര ദു​ര​ന്തം; പ്ര​ത്യേ​ക അ​ന്വേ​ഷ​ണം ഇ​ന്ന് മു​ത​ൽ

വി​ശാ​ഖ​പ​ട്ട​ണം: ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ശ്രീ​കാ​കു​ള​ത്ത് ക്ഷേ​ത്ര​ത്തി​ലു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് പ​ത്തു​പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ക്ഷേ​ത്ര ഉ​ട​മ​യ്ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. കാ​സി​ബു​ഗ ശ്രീ ​വെ​ങ്കി​ടേ​ശ്വ​ര സ്വാ​മി ക്ഷേ​ത്ര ഉ​ട​മ ഹ​രി മു​കു​ന്ദ പാ​ണ്ഡ​യ്ക്കെ​തി​രെ ന​ര​ഹ​ത്യ​യ്ക്കാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ക്ഷേ​ത്രം നി​ര്‍​മി​ച്ച​തും ഉ​ത്സ​വം സം​ഘ​ടി​പ്പി​ച്ച​തും മു​ൻ​കൂ​ര്‍ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ആ​ന്ധ്രാ സ​ര്‍​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​വും ഇ​ന്ന് മു​ത​ൽ ആ​രം​ഭി​ക്കും. ഉ​ൾ​ക്കൊ​ള്ളാ​വു​ന്ന​തി​ന്‍റെ എ​ട്ട് മ​ട​ങ്ങി​ലേ​റെ ആ​ളു​ക​ൾ ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ​താ​ണ് ദു​ര​ന്ത​ത്തി​ന് വ​ഴി​വ​ച്ച​ത്.

ദു​ര​ന്ത​ത്തി​ൽ പ​രി​ക്കേ​റ്റ ര​ണ്ടു​പേ​രു​ടെ നി​ല ഇ​പ്പോ​ഴും ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. മ​രി​ച്ച​വ​രി​ൽ സ്ത്രീ​ക​ളും 12 വ​യ​സു​ള്ള ഒ​രു കു​ട്ടി​യും ഉ​ൾ​പ്പെ​ടും.

Kerala

സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ വ്യ​വ​സാ​യി മു​ഹ​മ്മ​ദ് ഷ​ർ​ഷാ​ദ് റി​മാ​ൻ​ഡി​ൽ

കൊ​ച്ചി: സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ വ്യ​വ​സാ​യി മു​ഹ​മ്മ​ദ് ഷ​ർ​ഷാ​ദ് റി​മാ​ൻ​ഡി​ൽ. എ​റ​ണാ​കു​ളം എ​സി​ജെഎം കോ​ട​തി​യാ​ണ് ഷ​ർ​ഷാ​ദി​നെ റി​മാ​ൻ​ഡ് ചെ​യ്ത​ത്.

ഷ​ർ​ഷാ​ദി​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​നാ​ണ് പോ​ലീ​സ് നീ​ക്കം. ഇ​തി​നാ​യി തി​ങ്ക​ളാ​ഴ്ച ക​സ്റ്റ​ഡി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കും. കൊ​ച്ചി സ്വ​ദേ​ശി​ക​ളി​ൽ​നി​ന്ന് 40 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന കേ​സി​ലാ​ണ് കൊ​ച്ചി സൗ​ത്ത് ഷ​ർ​ഷാ​ദി​നെ അ​റ​സ്റ്റു ചെ​യ്ത​ത്.

പെ​ന്‍റാ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന ക​മ്പ​നി വ​ഴി ഉ​യ​ർ​ന്ന ലാ​ഭ​വി​ഹി​ത​വും ഓ​ഹ​രി പ​ങ്കാ​ളി​ത്ത​വും വാ​ഗ്ദാ​നം ചെ​യ്താ​യി​രു​ന്നു ത​ട്ടി​പ്പ്.

ഓ​ഗ​സ്റ്റി​ൽ കൊ​ച്ചി സ്വ​ദേ​ശി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് നി​ല​വി​ൽ അ​റ​സ്റ്റ്. കൂ​ടു​ത​ൽ പ​രാ​തി​ക്കാ​രു​ണ്ടെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ക്കു​ന്ന വി​വ​രം. ക​മ്പ​നി​യു​ടെ സ​ഹ​സ്ഥാ​പ​ക​നാ​യ ചെ​ന്നൈ സ്വ​ദേ​ശി ശ​ര​വ​ണ​നാ​യും പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

 

National

ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി: പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത് ആ​ത്മ​ഹ​ത്യ​യെ​ന്ന്

ന്യൂ​ഡ​ൽ​ഹി: ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന് പോ​ലീ​സി​നെ വി​ളി​ച്ച് അ​റി​യി​ച്ചു ഭ​ർ​ത്താ​വ്. ഭാ​ര്യ സു​ഷ​മ ശ​ർ​മ്മ​യെ (40) ആ​ണ് ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മു​റി​യി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​യി ഭ​ർ​ത്താ​വ് പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. ഇ​വ​രു​ടെ 11 വ​യ​സു​ള്ള മ​ക​ൾ അ​തേ മു​റി​യി​ലെ ക​ട്ടി​ലി​ൽ കി​ട​ന്നു​റ​ങ്ങു​ന്നു​ണ്ടാ​യി​രു​ന്നു.

ഡ​ൽ​ഹി​യി​ലെ കേ​ശ​വ് പു​ര​ത്താ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ ഭ​ർ​ത്താ​വ് ദി​നേ​ശ് ശ​ർ​മ്മ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് സം​ഘം മു​റി​യി​ലെ ത​റ​യി​ൽ സു​ഷ​മ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. ചോ​ദ്യം ചെ​യ്യ​ലി​ൽ ദി​നേ​ശ് ശ​ർ​മ്മ കു​റ്റം സ​മ്മ​തി​ച്ചു.

തൂ​വാ​ല ഉ​പ​യോ​ഗി​ച്ച് ശ്വാ​സം മു​ട്ടി​ച്ചാ​ണ് ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പ്ര​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ഇ​യാ​ൾ ഒ​രു ക്ഷേ​ത്ര​ത്തി​ൽ പൂ​ജാ​രി​യാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ്. തു​ട​ർ​ന്ന് പോ​ലീ​സ് മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ത്ത് പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി ബാ​ബു ജ​ഗ്ജീ​വ​ൻ റാം ​ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​യ​ച്ചു.

അ​തേ​സ​മ​യം പ്ര​തി​യു​ടെ വി​വാ​ഹേ​ത​ര ബ​ന്ധ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്ന് കാ​ണി​ച്ച് യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ രം​ഗ​ത്തെ​ത്തി. പോ​ലീ​സ് വി​ഷ​യ​ത്തി​ൽ കൃ​ത്യ​മാ​യി ഇ​ട​പെ​ടു​ന്നി​ല്ലെ​ന്നും കേ​സ് ഒ​തു​ക്കി തീ​ർ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും കു​ടും​ബം ആ​രോ​പി​ച്ചു.

National

ര​ണ്ട് വ​യ​സു​ള്ള ഇ​ര​ട്ട പെ​ൺ​കു​ട്ടി​ക​ളെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി; പി​താ​വ് പോലീസിൽ കീഴടങ്ങി

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ഇ​ര​ട്ട പെ​ൺ​കു​ട്ടി​ക​ളെ പി​താ​വ് ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി. വാ​സീം ജി​ല്ല​യി​ലാ​ണ് നാ​ടി​നെ ന​ടു​ക്കി​യ കൊ​ല​പാ​ത​കം. ഭാ​ര്യ​യു​മാ​യി വ​ഴ​ക്കി​ട്ട​തി​നെ​തു​ട​ർ​ന്നാ​ണ് ര​ണ്ട് വ​യ​സു​ള്ള കു​ട്ടി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

32കാ​ര​നാ​യ പി​താ​വ് രാ​ഹു​ൽ‌ ച​വാ​ൻ അ​റ​സ്റ്റി​ലാ​യി. ഇ​യാ​ൾ കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. ര​ണ്ട് പെ​ൺ​മ​ക്ക​ൾ​ക്കു​മൊ​പ്പം യാ​ത്ര ചെ​യ്യു​മ്പോ​ഴാ​ണ് രാ​ഹു​ൽ ച​വാ​നും ഭാ​ര്യ​യും ത​മ്മി​ൽ വ​ഴ​ക്കി​ട്ട​ത്. വ​ഴ​ക്കി​നി​ടെ ഭാ​ര്യ മാ​താ​പി​താ​ക്ക​ളു​ടെ വീ​ട്ടി​ലേ​ക്ക് പോ​കാ​ൻ തീ​രു​മാ​നി​ച്ചു.

തു​ട​ർ​ന്ന് ച​വാ​ൻ മ​ക്ക​ളു​മാ​യി ഒ​റ്റ​യ്ക്ക് യാ​ത്ര തു​ട​ർ​ന്നു. അ​ഞ്ചാ​ർ​വാ​ഡി​യി​ലെ വ​ന​മേ​ഖ​ല​യി​ലേ​ക്ക് ഇ​ര​ട്ട​ക്കു​ട്ടി​ക​ളെ കൊ​ണ്ടു​പോ​വു​ക​യും അ​വി​ടെ വ​ച്ച് ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. കു​ട്ടി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ച​വാ​ൻ നേ​രെ വാ​സീം പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് പോ​വു​ക​യും കു​റ്റം സ​മ്മ​തി​ച്ചു കീ​ഴ​ട​ങ്ങു​ക​യു​മാ​യി​രു​ന്നു.

ഉ​ട​ൻ പോ​ലീ​സ് സം​ഘം സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് തി​രി​ക്കു​ക​യും കു​ട്ടി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. മൃ​ത​ദേ​ഹ​ങ്ങ​ൾ ഭാ​ഗി​ക​മാ​യി ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

National

ഏ​ഴ് വ​യ​സു​കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി ര​ണ്ടാ​ന​ച്ഛ​ൻ; പ്ര​തി ഒ​ളി​വി​ൽ, അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി പോ​ലീ​സ്

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ ഏ​ഴ് വ​യ​സു​കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി ര​ണ്ടാ​ന​ച്ഛ​ൻ. കു​ന്പ​ള​ഗൗ​ഡ സ്വ​ദേ​ശി ദ​ർ​ശ​ൻ ആ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്. ഒ​ളി​വി​ൽ പോ​യ ദ​ർ​ശ​നെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

ദ‍​ർ​ശ​ന്‍റെ ഭാ​ര്യ ശി​ൽ​പ്പ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം. നാ​ല് മാ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് ദ​ർ​ശ​നും ശി​ൽ​പ്പ​യും ത​മ്മി​ൽ വി​വാ​ഹം ന​ട​ന്ന​ത്. വി​വാ​ഹം ക​ഴി​ഞ്ഞ് ദി​ന​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ ശി​ൽ​പ്പ​യും ദ​ർ​ശ​നും ത​മ്മി​ൽ ത​ർ​ക്ക​ങ്ങ​ൾ പ​തി​വാ​യി​രു​ന്നു​വെ​ന്നാ​ണ് സ​മീ​പ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ​യും ഇ​രു​വ​രും ത​മ്മി​ൽ ത‍​ർ​ക്ക​മു​ണ്ടാ​യി. പി​ന്നീ​ട് ശി​ൽ​പ്പ ജോ​ലി​ക്ക് പോ​വു​ക​യും ചെ​യ്തു. ഈ ​സ​മ​യം ദ​ർ​ശ​ൻ മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. വൈ​കി​ട്ട് ജോ​ലി ക​ഴി​ഞ്ഞെ​ത്തി​യ ശി​ൽ​പ്പ​യാ​ണ് മ​ക​ൾ സി​രി​യെ ചോ​ര​യി​ൽ കു​ളി​ച്ച് കി​ട​ക്കു​ന്ന നി​ല​യി​ൽ വീ​ടി​നു​ള്ളി​ൽ ക​ണ്ടെ​ത്തി​യ​ത്.

വീ​ട് പു​റ​ത്തു​നി​ന്നു പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. ശി​ൽ​പ്പ​യു​ടെ ക​ര​ച്ചി​ൽ കേ​ട്ട് ഓ​ടി​യ​ത്തി​യ​വ​ർ വാ​തി​ൽ ത​ക‍​ർ​ത്ത് കു​ഞ്ഞി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം സം​സ്ക​രി​ക്കും.

Kerala

ജി.​സു​ധാ​ക​ര​നെ​തി​രാ​യ സൈ​ബ​ർ ആ​ക്ര​മ​ണം; പോ​ലീ​സ് കേ​സെ​ടു​ത്തു

 ആ​ല​പ്പു​ഴ: സി​പി​എം നേ​താ​വ് ജി.​സു​ധാ​ക​ര​നെ​തി​രാ​യ സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. പു​ന്ന​പ്ര പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ജി.​സു​ധാ​ക​ര​ൻ അ​യ​ച്ച​തെ​ന്ന പേ​രി​ൽ ഒ​രു വ്യാ​ജ ക​വി​ത സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു.

ഇ​തി​നെ​തി​രെ ജി.​സു​ധാ​ക​ര​ൻ അ​മ്പ​ല​പ്പു​ഴ ഡി​വൈ​എ​സ്പി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഈ ​പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ്. ത​ന്‍റെ പേ​രി​ൽ വ്യാ​ജ ക​വി​ത പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് ജി.​സു​ധാ​ക​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ൽ വ്യാ​ജ ക​വി​ത പ്ര​ച​രി​പ്പി​ച്ച​വ​രു​ടെ വി​ശ​ദ​മാ​യ മൊ​ഴി എ​ടു​ക്കും. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും നി​ല​വി​ൽ ആ​രെ​യും പ്ര​തി ചേ​ർ​ത്തി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

 

 

National

ഗാ​യ​ക​ന്‍ സു​ബീ​ന്‍ ഗാ​ര്‍​ഗി​ന്‍റെ മ​ര​ണം; സിം​ഗ​പ്പൂ​ര്‍ പോ​ലീ​സ് പ​ത്ത് ദി​വ​സ​ത്തി​ന​കം തെ​ളി​വു​ക​ള്‍ കൈ​മാ​റും

 

ന്യൂ​ഡ​ൽ​ഹി: ഗാ​യ​ക​ന്‍ സു​ബീ​ന്‍ ഗാ​ര്‍​ഗി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സിം​ഗ​പ്പൂ​ര്‍ പ​ത്ത് ദി​വ​സ​ത്തി​ന​കം നി​ർ​ണാ​യ​ക തെ​ളി​വു​ക​ള്‍ അ​സം പോ​ലീ​സി​ന് കൈ​മാ​റും. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം മേ​ധാ​വി​യാ​യ ഡി​ജി​പി മു​ന്ന പ്ര​സാ​ദ് ഗു​പ്ത​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

അ​ഞ്ച് ദി​വ​സം മു​മ്പ് സിം​ഗ​പ്പൂ​ര്‍ സ​ന്ദ​ര്‍​ശി​ച്ചി​രു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ എ​ഴു​പ​തി​ലേ​റെ പേ​രു​ടെ മൊ​ഴി​യെ​ടു​ത്തു. അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ലാ​ണ് നീ​ങ്ങു​ന്ന​ത്. സിം​ഗ​പ്പൂ​ര്‍ പോ​ലീ​സ് പൂ​ര്‍​ണ​മാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ട്.

സിം​ഗ​പ്പൂ​രി​ലെ ഇ​ന്ത്യ​ന്‍ ഹൈ​ക്ക​മ്മീ​ഷ​ണ​ർ നി​യ​മ​സ​ഹാ​യ​വും മ​റ്റ് പി​ന്തു​ണ​യും ന​ല്‍​കു​ന്നു​ണ്ടെ​ന്നും ഡി​ജി​പി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ മാ​സം 19നാ​ണ് സു​ബീ​ന്‍ ഗാ​ര്‍​ഗ് സിം​ഗ​പ്പൂ​രി​ൽ​വ​ച്ച് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​ത്.

Kerala

സി​ഐ​ക്ക് ഗു​ണ്ടാ മാ​ഫി​യ ബ​ന്ധം; വ​ഞ്ചി​യൂ​രി​ലെ പാ​ർ​ട്ടി​ക്കാ​ര​നെ എ​ങ്ങ​നെ പോ​ലീ​സി​ലേ​ക്ക് തി​രി​ച്ചെ​ടു​ത്തു: വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: പേ​രാ​മ്പ്ര സം​ഘ​ർ​ഷ​ത്തി​ലെ ഷാ​ഫി പ​റ​മ്പി​ലി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ഷാ​ഫി പ​റ​മ്പി​ലി​നെ അ​ടി​ച്ച സി​ഐ ഗു​ണ്ടാ മാ​ഫി​യ ബ​ന്ധ​മു​ള്ള ആ​ളാ​ണെ​ന്നും ഇ​യാ​ളെ സ​ർ​വീ​സി​ൽ തു​ട​രാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. അ​ഴി​മ​തി​ക്കേ​സും ഗു​ണ്ടാ മാ​ഫി​യ ബ​ന്ധ​വും ഈ ​സി​ഐ​ക്കെ​തി​രേ​യു​ണ്ട്. വ​ഞ്ചി​യൂ​രി​ലെ പാ​ർ​ട്ടി​ക്കാ​ര​നെ എ​ങ്ങ​നെ പോ​ലീ​സി​ലേ​ക്ക് തി​രി​ച്ചെ​ടു​ത്തു​വെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

2016 മു​ത​ൽ 144 പോ​ലീ​സു​കാ​രെ പി​രി​ച്ചു​വി​ട്ടു​വെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ ക​ണ​ക്ക്. വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ചോ​ദി​ച്ച​പ്പോ​ൾ അ​ങ്ങ​നെ​യൊ​രു ക​ണ​ക്ക് പോ​ലീ​സ് ആ​സ്ഥാ​ന​ത്തി​ല്ല. ആ​കെ 14 പേ​രെ ഉ​ള്ളു എ​ന്നാ​ണ് ക​ണ​ക്ക്. സ​ർ​വീ​സി​ൽ​നി​ന്ന് പി​രി​ച്ചു​വി​ട​പ്പെ​ട്ടു​വെ​ന്ന് പ​റ​ഞ്ഞ ഉ​ദ്യോ​ഗ​സ്ഥ​നെ തി​രി​ച്ചെ​ടു​ത്ത് കോ​ൺ​ഗ്ര​സു​കാ​ർ​ക്കെ​തി​രെ തി​രി​യി​പ്പി​ക്കു​ക​യാ​ണ്.

ഷാ​ഫി​ക്കെ​തി​രേ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ലും ഗൂ​ഢാ​ലോ​ച​ന​യു​ണ്ട്. നി​യ​മ​സ​ഭ​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച മു​ഖ്യ​മ​ന്ത്രി ഇ​തി​നു കൂ​ടി മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ലും വി.​ഡി. സ​തീ​ശ​ൻ പ്ര​തി​ക​രി​ച്ചു. മു​രാ​രി ബാ​ബു ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ സം​ഘ​ത്തി​ലെ ആ​ളാ​ണ്. അ​ന്ന​ത്തെ ദേ​വ​സ്വം മ​ന്ത്രി​യെ​യും പ്ര​തി​ച്ചേ​ർ​ക്ക​ണ​മെ​ന്നും ഗൂ​ഢാ​ലോ​ച​ന​യി​ൽ എ​ല്ലാ​വ​രും പ​ങ്കാ​ളി​ക​ളാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

Kerala

ക്ലി​ഫ് ഹൗ​സി​ലേ​ക്ക് ആ​ശാ​പ്ര​വ​ർ​ത്ത​ക​രു​ടെ മ​ഹാ​റാ​ലി; ത​ട​ഞ്ഞ് പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​റേ​റി​യം വ​ര്‍​ധി​പ്പി​ക്കു​ക, വി​ര​മി​ക്ക​ല്‍ ആ​നു​കു​ല്യം ന​ല്‍​കു​ക തു​ട​ങ്ങി വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് ആ​ശ പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക്ലി​ഫ് ഹൗ​സി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി.

രാ​വി​ലെ പ​ത്ത് മ​ണി​ക്ക് പി​എം​ജി ജം​ഗ്ഷ​നി​ല്‍​നി​ന്നു മ​ഹാ​റാ​ലി​യാ​യാ​ണ് മാ​ര്‍​ച്ച് തു​ട​ങ്ങി​യ​ത്. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്നും ആ​യി​ര​ക​ണ​ക്കി​ന് ആ​ശ​പ്ര​വ​ര്‍​ത്ത​ക​രും കു​ടും​ബ​വും സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

പി​എം​ജി​യി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച മാ​ര്‍​ച്ചി​നെ ന​ന്ത​ന്‍​കോ​ട് ജം​ഗ്ഷ​ന് സ​മീ​പം പോ​ലീ​സ് ബാ​രി​ക്കേ​ഡ് തീ​ര്‍​ത്ത് ത​ട​ഞ്ഞു. ഇ​തോ​ടെ ബാ​രി​ക്കേ​ഡു​ക​ൾ​ക്കു മു​ക​ളി​ൽ ക​യ​റി നി​ന്നു​കൊ​ണ്ട് പ്ര​തി​ഷേ​ധ​ക്കാ​ർ മു​ദ്രാ​വാ​ക്യം വി​ളി​ച്ച​തോ​ടെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു.

ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍ അം​ഗീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ശ പ്ര​വ​ര്‍​ത്ത​ക​ര്‍ സെ​ക്ര​ട്ട​റി​യേ​റ്റ് ന​ട​യി​ല്‍ ന​ട​ത്തി വ​രു​ന്ന സ​ത്യാ​ഗ്ര​ഹ സ​മ​രം ഇ​ന്ന് 256-ാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ക​യാ​ണ്. ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ത്തി​ല്‍ അ​നു​കു​ല നി​ല​പാ​ട് സ്വീ​ക​രി​ക്കാ​ന്‍ ത​യാ​റാ​കാ​ത്ത മു​ഖ്യ​മ​ന്ത്രി​യു​ടെ​യും സ​ര്‍​ക്കാ​രി​ന്‍റെ​യും ന​ട​പ​ടി​ക​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ആ​ശ​മാ​രു​ടെ ക്ലി​ഫ് ഹൗ​സ് മാ​ര്‍​ച്ച്.

കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ആ​ശ​മാ​രു​ടെ ഓ​ണ​റേ​റി​യം വ​ര്‍​ധി​പ്പി​ച്ചാ​ല്‍ ത​ങ്ങ​ളും വ​ര്‍​ധി​പ്പി​ക്കാ​മെ​ന്നാ​ണ് മ​ന്ത്രി​മാ​ര്‍ വ്യ​ക്ത​മാ​ക്കി​യ​ത്. എ​ന്നാ​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഓ​ണ​റേ​റി​യം വ​ര്‍​ധി​പ്പി​ച്ചി​ട്ട് മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​നു​കു​ല നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് ആ​ശാ സ​മ​ര​സ​മി​തി നേ​താ​ക്ക​ള്‍ ആ​രോ​പി​ക്കു​ന്നു.

പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ള്‍ പോ​ലും നി​റ​വേ​റ്റാ​ന്‍ സൗ​ക​ര്യ​മി​ല്ലാ​ത്ത സെ​ക്ര​ട്ട​റി​യേ​റ്റ് ന​ട​യി​ല്‍ ക​ഴി​ഞ്ഞ 256 ദി​വ​സ​മാ​യി ആ​ശ​മാ​ര്‍ ന​ട​ത്തി വ​രു​ന്ന സ​മ​ര​ത്തി​ന് നേ​രെ മ​നു​ഷ്യ​ത്വ​പ​ര​മാ​യ സ​മീ​പം സ്വീ​ക​രി​ക്കു​ക പോ​ലും സ​ര്‍​ക്കാ​ര്‍ ചെ​യ്തി​ട്ടി​ല്ലെ​ന്നും ഇ​തി​ന് ഇ​ന്ന് അ​റു​തി വ​രു​ത്ത​ണ​മെ​ന്നും നേ​താ​ക്ക​ള്‍ വ്യ​ക്ത​മാ​ക്കി. ആ​ശ പ്ര​വ​ര്‍​ത്ത​ക​രോ​ട് സ​ര്‍​ക്കാ​ര്‍ വി​വേ​ച​നം കാ​ണി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ​മാ​സ​ത്തെ വേ​ത​നം ആ​ശ​മാ​ര്‍​ക്ക് ഇ​ന്ന​ലെ വ​രെ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ആ​ശ സ​മ​ര​സ​മി​തി നേ​താ​ക്ക​ള്‍ ആ​രോ​പി​ച്ചു.

മു​ടി​മു​റി​ക്ക​ല്‍ സ​മ​രം ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി സ​മ​ര​മു​റ​ക​ളാ​ണ് ആ​ശ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ അം​ഗീ​ക​രി​ച്ച് കി​ട്ടാ​നാ​യി സെ​ക്ര​ട്ട​റി​യേ​റ്റ് ന​ട​യി​ല്‍ ന​ട​ത്തി​യ​ത്. പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളും നി​ര​വ​ധി സം​ഘ​ട​ന​ക​ളും ഐ​ക്യ​ദാ​ര്‍​ഡ്യം പ്ര​ഖ്യാ​പി​ച്ച് നേ​ര​ത്തെ സ​മ​ര​പ​ന്ത​ലി​ല്‍ എ​ത്തി​യി​രു​ന്നു.

Kerala

ഷാ​ഫി പ​റ​മ്പി​ലി​ന് മ​ർ​ദ​നം: ആ​രോ​പ​ണ​വി​ധേ​യ​രാ​യ ര​ണ്ട് ഡി​വൈ​എ​സ്പി​മാ​ർ​ക്ക് സ്ഥ​ലം​മാ​റ്റം

കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര​യി​ല്‍ ഷാ​ഫി പ​റ​മ്പി​ൽ എം​പി​ക്ക് മ​ര്‍​ദ​ന​മേ​റ്റ കേ​സി​ൽ ര​ണ്ട് ഡി​വൈ​എ​സ്പി​മാ​ർ​ക്ക് സ്ഥ​ലം​മാ​റ്റം. വ​ട​ക​ര ഡി​വൈ​എ​സ്പി ആ​ര്‍. ഹ​രി​പ്ര​സാ​ദി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് എ​സി​പി​യാ​യി നി​യ​മി​ച്ചു. പേ​രാ​മ്പ്ര ഡി​വൈ​എ​സ്പി എ​ന്‍. സു​നി​ൽ​കു​മാ​റി​ന് ക്രൈം​ബ്രാ​ഞ്ച് സി​റ്റി എ​സി​പി​യാ​യി നി​യ​മ​നം ന​ല്‍​കി. മാ​ര്‍​ച്ച് നി​യ​ന്ത്രി​ക്കാ​ന്‍ ചു​മ​ത​ല​പ്പെ​ട്ടി​രു​ന്ന ര​ണ്ടു ഉ​ദ്യോ​ഗ​സ്ഥ​രാ​യി​രു​ന്നു ഇ​രു​വ​രും.

സം​സ്ഥാ​ന​ത്ത് 23 ഡി​വൈ​എ​സ്പി​മാ​രെ​യും ര​ണ്ടു പ്ര​മോ​ഷ​ൻ ഡി​വൈ​എ​സ്പി​മാ​രെ​യും മാ​റ്റി നി​യ​മി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​ണ് ഈ ​സ്ഥ​ലം​മാ​റ്റ​ങ്ങ​ൾ. കോ​ഴി​ക്കോ​ട് വി​ജി​ല​ൻ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​പി.​രാ​ജേ​ഷി​നെ സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കി പേ​രാ​മ്പ്ര​യി​ലെ ഡി​വൈ​എ​സ്പി​യാ​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ഡി​വി​ഷ​ൻ എ​സി​പി എ. ​ഉ​മേ​ഷി​നെ വ​ട​ക​ര ഡി​വൈ​എ​സ്പി​യാ​യും നി​യ​മി​ച്ചു.

പേ​രാ​മ്പ്ര സം​ഘ​ര്‍​ഷ​ത്തി​ല്‍ പോ​ലീ​സു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ഷാ​ഫി പ​റ​മ്പി​ൽ എം​പി നേ​ര​ത്തെ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ര​ണ്ടു ഡി​വൈ​എ​സ്പി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് മ​ർ​ദി​ച്ചെ​ന്നും റൂ​റ​ൽ എ​സ്പി പ​ര​സ്യ​മാ​യി സ​മ്മ​തി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പോ​ലീ​സു​കാ​ർ​ക്കെ​തി​രേ അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്.

സം​ഭ​വ​ത്തി​ല്‍ ഉ​ത്ത​ര​വാ​ദി​ക​ളാ​യ പോ​ലീ​സു​കാ​രെ അ​ഞ്ചു ദി​വ​സ​ത്തി​ന​കം ക​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ ക​ടു​ത്ത പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക് പോ​കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് മു​ന്ന​റി​യി​പ്പു ന​ല്‍​കി​യി​രു​ന്നു.

നേ​ര​ത്തെ ഷാ​ഫി പ​റ​മ്പി​ല്‍ എം​പി​ക്ക് നേ​രെ​യു​ള്ള പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ല്‍ വ​ട​ക​ര റൂ​റ​ല്‍ എ​സ്പി കെ.​ഇ. ബൈ​ജു വീ​ഴ്ച സ​മ്മ​തി​ച്ചി​രു​ന്നു.

Kerala

ഹോ​സ്റ്റ​ലി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി പീ​ഡ​നം; പ്ര​തി പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ഹോ​സ്റ്റ​ലി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ഐ​ടി ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ലോ​റി ഡ്രൈ​വ​റാ​യ പ്ര​തി​യെ മ​ധു​ര​യി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് യു​വ​തി ക​ഴ​ക്കൂ​ട്ട​ത്തെ ഹോ​സ്റ്റ​ലി​ൽ​വ​ച്ച് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. ഹോ​സ്റ്റ​ലി​ലെ മു​റി​യി​ൽ ഒ​റ്റ​ക്കാ​ണ് യു​വ​തി താ​മ​സി​ച്ചി​രു​ന്ന​ത്. ഭ​യ​ന്നു​പോ​യ യു​വ​തി രാ​വി​ലെ​യാ​ണ് ഹോ​സ്റ്റ​ൽ അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ച​ത്.

തു​ട​ര്‍​ന്ന് അ​വ​ര്‍ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ രൂ​പീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി കു​ടു​ങ്ങി​യ​ത്.

National

ജെ​എ​ന്‍​യു​വി​ൽ സം​ഘ​ർ​ഷം; 28 പേ​ർ ക​സ്റ്റ​ഡി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു സ​ർ​വ​ക​ലാ​ശാ​ല​യി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ 28 പേ​ർ ക​സ്റ്റ​ഡി​യി​ൽ. എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​ർ വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളെ ആ​ക്ര​മി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ന​ട​ത്തി​യ മാ​ർ​ച്ചി​നി​ടെ പ്ര​തി​ഷേ​ധ​ക്കാ​രും പോ​ലീ​സും ത​മ്മി​ൽ ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു.

എ​ൺ​പ​തോ​ളം വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ത​ങ്ങ​ളെ ആ​ക്ര​മി​ച്ചെ​ന്നും ബാ​രി​ക്കേ​ഡു​ക​ൾ ത​ള്ളി​മാ​റ്റി​യെ​ന്നും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ആ​ക്ര​മ​ണ​ത്തി​ൽ ആ​റ് പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും പ്ര​തി​ഷേ​ധ​ത്തി​ന് അ​നു​മ​തി ന​ൽ​കി​യി​രു​ന്നി​ല്ലെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

19 ആ​ൺ​കു​ട്ടി​ക​ളെ​യും ഒ​മ്പ​ത് പെ​ൺ​കു​ട്ടി​ക​ളെ​യു​മാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ജെ​എ​ൻ​യു​വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് മ​നീ​ഷ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ൻ​തി​യ ഫാ​ത്തി​മ എ​ന്നി​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

Kerala

എ​ല്ലാ​ക്കാ​ല​ത്തും പി​ണ​റാ​യി മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കി​ല്ല; പോ​ലീ​സി​ത് മ​ന​സി​ലാ​ക്ക​ണം: ഒ.​ജെ.​ജ​നീ​ഷ്

തി​രു​വ​ന​ന്ത​പു​രം: പേ​രാ​മ്പ്ര​യി​ലെ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​റ​സ്റ്റി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഒ.​ജെ.​ജ​നീ​ഷ്. സം​ഭ​വ സ്ഥ​ല​ത്ത് ഇ​ല്ലാ​തി​രു​ന്ന യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്യു​ക​യാ​ണ്.

എ​ല്ലാ​ക്കാ​ല​ത്തും പി​ണ​റാ​യി വി​ജ​യ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കി​ല്ല. ഇ​ത് പോ​ലീ​സ് മ​ന​സി​ലാ​ക്ക​ണം. എം​പി​യെ മ​ർ​ദി​ക്കു​ന്ന സാ​ഹ​ച​ര്യം സം​സ്ഥാ​ന​ത്തു​ണ്ടാ​യി. പോ​ലീ​സ് ന​ട​ത്തു​ന്ന​ത് പ്ര​തി​കാ​ര ന​ട​പ​ടി​യാ​ണ്. പോ​ലീ​സ് ദാ​സ്യ​പ്പ​ണി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ജ​നീ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്ഥാ​ന അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘ​ട​ന​യ്ക്കു​ള്ളി​ൽ അ​ഭി​പ്രാ​യ ഭി​ന്ന​ത​യി​ല്ല. നേ​താ​ക്ക​ൾ ഇ​ട​പെ​ട്ട് കൂ​ട്ടാ​യ തീ​രു​മാ​ന​ത്തി​ലാ​ണ് നി​യ​മ​നം. അ​ബി​ൻ പാ​ർ​ട്ടി​വി​രു​ദ്ധ​മാ​യി ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല.

അ​ബി​ൻ പ​റ​ഞ്ഞ​ത് സം​സ്ഥാ​ന ഘ​ട​ക​ത്തി​ൽ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നാ​ണ്. അ​ത് വി​വാ​ദ​മാ​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും ഒ.​ജെ.​ജ​നീ​ഷ് പ​റ​ഞ്ഞു.

Kerala

ഒ​ടു​വി​ൽ കു​റ്റ​സ​മ്മ​തം ന​ട​ത്തി; ഷാ​ഫി പ​റ​മ്പി​ലി​നെ മ​ർ​ദി​ച്ച​ത് പോ​ലീ​സു​കാ​രെ​ന്ന് റൂ​റ​ൽ എ​സ്പി

കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര​യി​ൽ ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ൽ ഷാ​ഫി പ​റ​മ്പി​ൽ എം​പി​ക്ക് മ​ർ​ദ​ന​മേ​റ്റ​തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി റൂ​റ​ൽ എ​സ്പി കെ.​ഇ.​ബൈ​ജു. എം​പി​യെ മ​ർ​ദി​ച്ച​ത് പോ​ലീ​സു​കാ​ർ ത​ന്നെ​യാ​ണ്. ചി​ല പോ​ലീ​സു​കാ​ർ മ​നഃ​പൂ​ർ​വം പ്ര​ശ്നം ഉ​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നും എ​സ്പി പ​റ​ഞ്ഞു.

എം​പി​യെ പി​ന്നി​ൽ നി​ന്ന് ലാ​ത്തി കൊ​ണ്ട് ആ​രോ അ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​ത് ആ​രാ​ണെ​ന്ന് ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്. വ​ട​ക​ര​യി​ൽ ന​ട​ന്ന ഒ​രു ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ പ​രി​പാ​ടി​യി​ലാ​ണ് റൂ​റ​ൽ എ​സ്പി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

ക​ഴി​ഞ്ഞ ദി​വ​സം പേ​രാ​മ്പ്ര​യി​ൽ ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ൽ ലാ​ത്തി ചാ​ർ​ജ് ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു പോ​ലീ​സ്. എ​ന്നാ​ൽ എം​പി​ക്ക് മ​ർ​ദ​ന​മേ​ൽ​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. ഈ ​അ​ടി​യി​ലാ​ണ് ഷാ​ഫി പ​റ​മ്പി​ലി​ന്‍റെ മൂ​ക്കി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

നേ​ര​ത്തെ സി​പി​എം നേ​താ​ക്ക​ളും റൂ​റ​ല്‍ എ​സ്പി​യ​ട​ക്ക​മു​ള്ള പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രും ഷാ​ഫി പ​റ​മ്പി​ലി​ന് പ​രി​ക്കേ​റ്റ​ത് ഷോ ​ആ​ണെ​ന്നും പോ​ലീ​സ് അ​തി​ക്ര​മം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും വാ​ദി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി.

ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ റൂ​റ​ല്‍ എ​സ്പി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യ​ട​ക്കം ഉ​പ​രോ​ധി​ച്ചു​കൊ​ണ്ട് പ്ര​തി​ഷേ​ധം ക​ടു​പ്പി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ പാ​ർ​ല​മെ​ന്‍റ് പ്രി​വി​ലേ​ജ് ക​മ്മി​റ്റി​ക്ക് ഷാ​ഫി പ​റ​മ്പി​ൽ ഉ​ട​ൻ പ​രാ​തി ന​ൽ​കും.

Kerala

ഷാ​ഫി പ​റ​മ്പി​ലി​നെ​തി​രാ​യ പോ​ലീ​സ് മ​ർ​ദ​നം: മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ഡി​ജി​പി​ക്ക് പ​രാ​തി

കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര​യി​ലെ സം​ഘ​ര്‍​ഷ​ത്തി​നി​ടെ ഷാ​ഫി പ​റ​മ്പി​ൽ എം​പി​ക്ക് പോ​ലീ​സ് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ഡി​ജി​പി​ക്ക് പ​രാ​തി. കോ​ൺ​ഗ്ര​സ് കോ​ഴി​ക്കോ​ട് ജി​ല്ലാ നേ​തൃ​ത്വ​മാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

വ​ട​ക​ര ഡി​വൈ​എ​സ്പി ഹ​രി​പ്ര​സാ​ദ്, പേ​രാ​മ്പ്ര ഡി​വൈ​എ​സ്പി സു​നി​ൽ​കു​മാ​ർ, ഷാ​ഫി​യെ ലാ​ത്തി കൊ​ണ്ട​ടി​ച്ച സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് പ​രാ​തി​യി​ലെ ആ​വ​ശ്യം. ന​ട​പ​ടി​യി​ല്ലെ​ങ്കി​ൽ കോ​ഴി​ക്കോ​ട് റൂ​റ​ൽ എ​സ്പി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി ഉ​പ​രോ​ധി​ക്കു​മെ​ന്നും‌ കോ​ൺ​ഗ്ര​സ്‌ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ പാ​ർ​ല​മെ​ന്‍റ് പ്രി​വി​ലേ​ജ് ക​മ്മി​റ്റി​ക്ക് ഷാ​ഫി പ​റ​മ്പി​ൽ ഉ​ട​ൻ പ​രാ​തി ന​ൽ​കും.

Kerala

കോ​ൺ​ഗ്ര​സു​കാ​ര്‍ സ​മ​രം ചെ​യ്യു​മ്പോ​ൾ പൂ​വി​ട്ട് പൂ​ജി​ച്ചു കൊ​ള്ള​ണം എ​ന്ന് പ​റ​യു​ന്ന​ത് ശ​രി​യ​ല്ല: മ​ന്ത്രി ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: ഷാ​ഫി പ​റ​മ്പി​ൽ എംപിക്കു നേ​രെ​യു​ണ്ടാ​യ പോ​ലീ​സ് ന​ട​പ​ടി​യെ ന്യാ​യീ​ക​രി​ച്ച് മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി. സ​മ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ പ​രി​ക്കു​ക​ളേ​ല്ക്കും, അ​ത് പു​തി​യ സം​ഭ​വ​മ​ല്ലെ​ന്നും ലോ​ക​ത്ത് ആ​ദ്യ​മാ​യി ന​ട​ക്കു​ന്ന കാ​ര്യ​വു​മ​ല്ലെ​ന്നും ശി​വ​ൻ​കു​ട്ടി പ്ര​തി​ക​രി​ച്ചു.

സ​മ​രം ചെ​യ്യു​ന്ന​വ​ർ ഒ​രു കാ​ര്യം കൂ​ടി ചെ​യ്യ​ട്ടെ. ഒ​രു കൂ​ട്ട പൂ​വ് പോ​ലീ​സു​കാ​ർ​ക്ക് ന​ൽ​ക​ട്ടെ. കോ​ൺ​ഗ്ര​സ് സ​മ​രം ചെ​യ്യു​മ്പോ​ൾ പൂ​വി​ട്ട് പൂ​ജി​ച്ചു കൊ​ള്ള​ണം എ​ന്ന് പ​റ​യു​ന്ന​ത് ശ​രി​യ​ല്ല. പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ വെ​ല്ലു​വി​ളി കേ​ര​ള​ത്തി​ൽ വി​ല​പ്പോ​വി​ല്ല. വെ​ല്ലു​വി​ളി​യെ പു​ച്ഛ​ത്തോ​ടെ കാ​ണു​ക​യാ​ണ്. നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ച്ചാ​ൽ പോ​ലീ​സ് കൈ​കാ​ര്യം ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

National

ക​രൂ​ർ ദു​ര​ന്തം: മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി വീ​ഡി​യോ കോ​ൾ ചെ​യ്ത് വി​ജ​യ്

ചെ​ന്നൈ: ക​രൂ​ർ ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി വീ​ഡി​യോ കോ​ളി​ൽ സം​സാ​രി​ച്ച് വി​ജ​യ്. ചെ​ന്നൈ​യി​ലെ വീ​ട്ടി​ൽ നി​ന്നാ​ണ് ഇ​രു​പ​തോ​ളം കു​ടും​ബ​ങ്ങ​ളു​മാ​യി വി​ജ​യ് സം​സാ​രി​ച്ച​ത്. 15 മി​നി​റ്റി​ല​ധി​കം ഓ​രോ​രു​ത്ത​രോ​ടും സം​സാ​രി​ച്ച വി​ജ​യ്, കു​ടും​ബ​ത്തി​നൊ​പ്പം എ​ന്നും ഉ​ണ്ടാ​കു​മെ​ന്നും ഉ​ട​ൻ നേ​രി​ൽ കാ​ണു​മെ​ന്നും ഉ​റ​പ്പ് ന​ൽ​കി.

ന​ട​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​ത് സം​ഭ​വി​ച്ചെ​ന്നും കു​ടും​ബ​ത്തി​ന്‍റെ ന​ഷ്ടം പ​രി​ഹ​രി​ക്കാ​നാ​കി​ല്ലെ​ന്നും വി​ജ​യ് പ​റ​ഞ്ഞു. വി​ജ​യ് ഫോ​ണി​ൽ വി​ളി​ക്കു​മെ​ന്ന് ടി​വി​കെ പ്ര​വ​ർ​ത്ത​ക​ർ കു​ടും​ബാം​ഗ​ങ്ങ​ളെ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.

National

ക​ണ്ണീ​ര​ട​ക്കി ക​രൂ​ർ; പ​രി​ക്കേ​റ്റ 104 പേ​ര്‍ ആ​ശു​പ​ത്രി വി​ട്ടു; ആ​റു പേ​ര്‍ ചി​കി​ത്സ​യി​ൽ തു​ട​രു​ന്നു

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ ക​രൂ​രി​ൽ ന​ട​നും രാ​ഷ്‌​ട്രീ​യ​നേ​താ​വു​മാ​യ വി​ജ​യ്‌​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന റാ​ലി​യി​ലു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന 104 പേ​ര്‍ ആ​ശു​പ​ത്രി വി​ട്ടു. ആ​റ് പേ​ര്‍ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ല്‍ തു​ട​രു​ക​യാ​ണെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ദു​ര​ന്ത​ത്തി​ൽ 41 പേ​ർ മ​രി​ച്ചി​രു​ന്നു. അ​ഞ്ചു വീ​തം ആ​ൺ​കു​ട്ടി​ക​ളും പെ​ൺ​കു​ട്ടി​ക​ളും 18 സ്ത്രീ​ക​ളും 13 പു​രു​ഷ​ന്മാ​രു​മാ​ണ് ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​ത്. ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗം പേ​രും ക​രൂ​ര്‍ സ്വ​ദേ​ശി​ക​ളാ​ണ്.

സം​ഭ​വ​ത്തി​ൽ അ​നാ​സ്ഥ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ പ്ര​കാ​രം ക​രൂ​ർ പോ​ലീ​സ് ടി​വി​കെ ഭാ​ര​വാ​ഹി​ക​ളെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

അ​തേ​സ​മ​യം, ക​രൂ​ര്‍ ദു​ര​ന്ത​ത്തി​ല്‍ സ​ര്‍​ക്കാ​രി​നെ കു​റ്റ​പ്പെ​ടു​ത്തി പ്ര​തി​പ​ക്ഷ നേ​താ​വും എ​ഐ​എ​ഡി​എം​കെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ എ​ട​പ്പാ​ടി കെ. ​പ​ള​നി​സ്വാ​മി രം​ഗ​ത്തെ​ത്തി. ആ​ള്‍​ക്കൂ​ട്ട ദു​ര​ന്ത​ത്തി​ല്‍ നി​ന്ന് ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​ല്‍ നി​ന്ന് ഡി​എം​കെ പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന് എ​ട​പ്പാ​ടി കെ ​പ​ള​നി​സ്വാ​മി കു​റ്റ​പ്പെ​ടു​ത്തി. ഇ​ത്ര​യും വ​ലി​യ പ​രാ​ജ​യം സ​ര്‍​ക്കാ​ര്‍ മ​റ​ച്ച് വെ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​വെ​ന്നും കു​റ്റം മ​റ്റു​ള്ള​വ​രി​ലേ​ക്ക് കെ​ട്ടി​വെ​ക്കു​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

National

"ഹൃ​ദ​യം വേ​ദ​ന​കൊ​ണ്ട് പി​ട​യു​ന്നു, ഉടനെ എല്ലാവരെയും കാണും': വി​കാ​രാ​ധീ​ന​നാ​യി വി​ജ​യ്

ചെ​ന്നൈ: ക​രൂ​ർ ദു​ര​ന്ത​ത്തി​ൽ പ്ര​തി​ക​രി​ച്ച് ന​ട​നും ടി​വി​കെ അ​ധ്യ​ക്ഷ​നു​മാ​യ വി​ജ​യ്. ജീ​വി​ത​ത്തി​ൽ ഇ​ത്ര​യും സ​ങ്ക​ട​പ്പെ​ട്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് താ​രം വി​കാ​രാ​ധീ​ന​നാ​യി പ​റ​ഞ്ഞു. ആ​ളു​ക​ൾ റാ​ലി​ക്ക് എ​ത്തി​യ​ത് ത​ന്നോ​ടു​ള്ള സ്നേ​ഹം കൊ​ണ്ടാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

താ​ൻ പ്ര​സം​ഗി​ച്ച​ത് അ​നു​വ​ദി​ച്ച സ്ഥ​ല​ത്തു​നി​ന്നു​ത​ന്നെ​യാ​ണ്. ന​ട​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​ത് ന​ട​ന്നു. ഉ​ട​ൻ എ​ല്ലാ​വ​രെ​യും കാ​ണും. സത്യം ഉടൻ പുറത്തുവരും. പി​ന്തു​ണ​ച്ച എ​ല്ലാ​വ​ർ​ക്കും ന​ന്ദി​യെ​ന്നും താ​രം വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, ദു​ര​ന്ത​ത്തി​നു പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന ആ​രോ​പ​ണ​വും വി​ജ​യം ഉ​യ​ർ​ത്തു​ന്നു​ണ്ട്. അ​ഞ്ച് ജി​ല്ല​ക​ളി​ലും പ്ര​ശ്ന​മു​ണ്ടാ​യി​ല്ല, ക​രൂ​രി​ൽ മാ​ത്രം എ​ന്തു​കൊ​ണ്ടാ​ണ് ഇ​ങ്ങ​നെ സം​ഭ​വി​ച്ച​തെ​ന്നും താ​രം ചോ​ദ്യ​മു​ന്ന​യി​ച്ചു.

National

ക​രൂ​ർ ദു​ര​ന്തം: ടി​വി​കെ നേ​താ​ക്ക​ളാ​യ മ​തി​യ​ഴ​ക​നും പൌ​ന്‍ രാ​ജും റി​മാ​ന്‍​ഡി​ല്‍

ചെ​ന്നൈ: ക​രൂ​ർ ദു​ര​ന്ത​ത്തി​ൽ വി​ജ​യ്‌​യു​ടെ ടി​വി​കെ നേ​താ​ക്ക​ളാ​യ മ​തി​യ​ഴ​ക​ൻ, പൌ​ൻ രാ​ജ് എ​ന്നി​വ​ർ റി​മാ​ൻ​ഡി​ൽ. ഒ​ക്ടോ​ബ​ർ 14 വ​രെ​യാ​ണ് ക​രൂ​ർ ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്ത​ത്.

ദു​ര​ന്ത​ത്തെ തു​ട​ർ​ന്ന് ത​മി​ഴ​ക വെ​ട്രി ക​ഴ​കം ക​രൂ​ർ വെ​സ്റ്റ് ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യ മ​തി​യ​ഴ​ക​നും ക​രൂ​ർ സെ​ൻ​ട്ര​ൽ സി​റ്റി സെ​ക്ര​ട്ട​റി​യാ​യ പൌ​ൻ​രാ​ജും അ​റ​സ്റ്റി​ലാ​യി​രു​ന്നു. പ​രി​പാ​ടി​ക്ക് അ​നു​മ​തി തേ​ടി ക​ത്ത് ന​ൽ​കി​യ മ​തി​യ​ഴ​ക​നെ നേ​ര​ത്തെ കേ​സി​ൽ പ്ര​തി ചേ​ർ​ത്തി​രു​ന്നു. ടി​വി​കെ യോ​ഗ​ത്തി​നു​ള്ള ഫ്ല​ക്സും കൊ​ടി​തോ​ര​ണ​ങ്ങ​ളും ക്ര​മീ​ക​രി​ച്ച പൌ​ൻ​രാ​ജാ​ണ് ഒ​ളി​വി​ൽ പോ​കാ​ൻ മ​തി​യ​ഴ​ക​നെ സ​ഹാ​യി​ച്ച​തെ​ന്നും റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

അ​തേ​സ​മ​യം, കേ​സി​ൽ ടി​വി​കെ നേ​താ​ക്ക​ളാ​യ ബു​സി ആ​ന​ന്ദും നി​ർ​മ​ൽ കു​മാ​റും മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന് അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്. അ​പ​ക​ട​ത്തി​ന് ഉ​ത്ത​ര​വാ​ദി അ​ല്ലെ​ന്ന് ആ​ന​ന്ദ് അ​പേ​ക്ഷ​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

പോ​ലീ​സ് സു​ര​ക്ഷ ന​ൽ​കി​യി​ല്ലെ​ന്നും ഇ​വ​ർ ആ​രോ​പി​ക്കു​ന്നു. പ്ര​സം​ഗം തു​ട​ങ്ങി അ​ഞ്ച് മി​നി​റ്റി​നു​ള്ളി​ൽ‌ വൈ​ദ്യു​തി നി​ല​ച്ചു. ആ​ൾ​ക്കൂ​ട്ട​ത്തി​ലേ​ക്ക് ചെ​രി​പ്പു​ക​ൾ എ​റി​ഞ്ഞു. ആം​ബു​ല​ൻ​സ് വ​ന്ന​തും പ​രി​ഭ്രാ​ന്തി​ക്കി​ട​യാ​ക്കി എ​ന്നും ഇ​വ​രു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ൽ പ​റ​യു​ന്നു.

Latest News

Up