x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല​യി​ൽ പോ​ലീ​സ് മ​നഃ​പൂ​ർ​വം തി​ര​ക്കു​ണ്ടാ​ക്കി​യ​താ​ണെ​ന്ന് ഹൈ​ക്കോ​ട​തി​ക്ക് റി​പ്പോ​ർ​ട്ട്


Published: January 8, 2026 07:16 AM IST | Updated: January 8, 2026 07:16 AM IST

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ അ​ഭൂ​ത​പൂ​ർ​വ​മാ​യ തി​ര​ക്ക് പോ​ലീ​സ് മ​നഃ​പൂ​ർ​വം ഉ​ണ്ടാ​ക്കി​യ​താ​ണെ​ന്ന് ഹൈ​ക്കോ​ട​തി​ക്ക് റി​പ്പോ​ർ​ട്ട്.

തീ​ർ​ഥാ​ട​ക​രെ വെ​ർ​ച്വ​ൽ ക്യൂ​വോ സ്‌​പോ​ട് ബു​ക്കി​ങ്ങോ ഇ​ല്ലാ​തെ പോ​ലീ​സ് മ​നഃ​പൂ​ർ​വം സ​ന്നി​ധാ​ന​ത്തേ​ക്ക് ക​ട​ത്തി​വി​ട്ട​താ​യി ശ​ബ​രി​മ​ല സ്‌​പെ​ഷ​ൽ ക​മ്മീ​ഷ​ണ​ർ ആ​ർ. ജ​യ​കൃ​ഷ്ണ​നാ​ണ് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്. ബു​ക്കിം​ഗി​ല്ലാ​തെ തീ​ർ​ഥാ​ട​ക​രെ ക​ട​ത്തി​വി​ട്ട​തി​ന് ഹൈ​ക്കോ​ട​തി പോ​ലീ​സി​നോ​ട് വീ​ശ​ദീ​ക​ര​ണം തേ​ടി.

സീ​സ​ണി​ലെ 41 ദി​വ​സം കാ​ര്യ​മാ​യ പ്ര​ശ്‌​ന​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ​യാ​ണ് ക​ട​ന്നു​പോ​യ​ത്. മ​ക​ര​വി​ള​ക്കി​നാ​യി ന​ട​തു​റ​ന്ന​തോ​ടെ​യാ​ണ് പ്ര​ശ്‌​ന​ങ്ങ​ൾ തു​ട​ങ്ങി​യ​ത്. വ​ല്ല ദു​ര​ന്ത​വും സം​ഭ​വി​ച്ചാ​ൽ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്വം ദേ​വ​സ്വം​ബോ​ർ​ഡി​ലും പോ​ലീ​സി​നു​മാ​യി​രി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

Tags : Sabarimala High Court police

Recent News

Up