Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Amit Shah

ക​​​ര​​​സേ​​​ന മു​​​ൻ മേ​​​ധാ​​​വി​​​യു​​​ടെ വെ​​​ളി​​​പ്പെ​​​ടു​​​ത്തൽ; പാ​ർ​ല​മെ​ന്‍റി​ൽ ത​ർ​ക്കം

ന്യൂ​​​ഡ​​​ൽ​​​ഹി: ക​​​ര​​​സേ​​​ന മു​​​ൻ മേ​​​ധാ​​​വി ജ​​​ന​​​റ​​​ൽ എം.​​​എം. ന​​​ര​​​വാ​​​നെ​​​യു​​​ടെ ഇ​​​നി​​​യും പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​ത്ത ഓ​​​ർ​​​മ​​​ക്കു​​​റി​​​പ്പു​​​ക​​​ളെ​​​ച്ചൊ​​​ല്ലി ലോ​​​ക്സ​​​ഭ​​​യി​​​ൽ ബ​​​ഹ​​​ളം. വി​​​ഷ​​​യം പ​​​രാ​​​മ​​​ർ​​​ശി​​​ക്കാ​​​നൊ​​​രു​​​ങ്ങി​​​യ പ്ര​​​തി​​​പ​​​ക്ഷ​​​ നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ പ്ര​​​സം​​​ഗം ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തി പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി രാ​​​ജ്നാ​​​ഥ് സിം​​​ഗും ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ​​​യും പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി​​​കാ​​​ര്യ മ​​​ന്ത്രി കി​​​ര​​​ണ്‍ റി​​​ജിജു​​​വും അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ എ​​​ഴു​​​ന്നേ​​​റ്റ​​​തോ​​​ടെ ലോ​​​ക്സ​​​ഭ സ്തം​​​ഭി​​​ച്ചു.

രാ​​​ഹു​​​ൽ പ്ര​​​സം​​​ഗി​​​ക്കാ​​​ൻ എ​​​ഴു​​​ന്നേ​​​റ്റ​​​തു​​​മു​​​ത​​​ൽ മ​​​ന്ത്രി​​​മാ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ബി​​​ജെ​​​പി​​​ക്കാ​​​ർ തു​​​ട​​​ങ്ങി​​​യ ബ​​​ഹ​​​ള​​​ത്തി​​​ൽ മൂ​​​ന്നു​​​ത​​​വ​​​ണ നി​​​ർ​​​ത്തി​​​വ​​​ച്ച​​​ശേ​​​ഷം ലോ​​​ക്സ​​​ഭ ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് പൂ​​​ർ​​​ണ​​​മാ​​​യി സ്തം​​​ഭി​​​ച്ചു. രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യു​​​ടെ പ്ര​​​സം​​​ഗ​​​ത്തി​​​നു​​​ള്ള ന​​​ന്ദി​​​പ്ര​​​മേ​​​യ ച​​​ർ​​​ച്ച​​​യി​​​ലാ​​​ണു നാ​​​ട​​​കീ​​​യ​​​രം​​​ഗ​​​ങ്ങ​​​ളും അ​​​ഭൂ​​​ത​​​പൂ​​​ർ​​​വ​​​മാ​​​യ ബ​​​ഹ​​​ള​​​ങ്ങ​​​ളു​​​മു​​​ണ്ടാ​​​യ​​​ത്.

കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ ദേ​​​ശ​​​സ്നേ​​​ഹ​​​ത്തെ ചോ​​​ദ്യം ചെ​​​യ്തു ബി​​​ജെ​​​പി എം​​​പി തേ​​​ജ​​​സ്വി സൂ​​​ര്യ ന​​​ട​​​ത്തി​​​യ ആ​​​രോ​​​പ​​​ണ​​​ത്തി​​​ന് മ​​​റു​​​പ​​​ടി പ​​​റ​​​യാ​​​ൻ ത​​​നി​​​ക്ക് അ​​​വ​​​കാ​​​ശ​​​മു​​​ണ്ടെ​​​ന്നു പ​​​റ​​​ഞ്ഞാ​​​യി​​​രു​​​ന്നു ‘ദ് ​​​കാ​​​ര​​​വ​​​ൻ’ മാ​​​സി​​​ക​​​യി​​​ൽ വ​​​ന്ന ന​​​ര​​​വാ​​​നെ​​​യു​​​ടെ പു​​​സ്ത​​​ക​​​ത്തി​​​ലെ വി​​​വാ​​​ദ​​​ഭാ​​​ഗ​​​ങ്ങ​​​ൾ വാ​​​യി​​​ക്കാ​​​ൻ രാ​​​ഹു​​​ൽ ആ​​​വ​​​ർ​​​ത്തി​​​ച്ചു ശ്ര​​​മി​​​ച്ച​​​ത്.

ഇ​​​ന്ത്യ​​​ൻ അ​​​തി​​​ർ​​​ത്തി​​​യി​​​ലേ​​​ക്ക് 2020ൽ ​​​ചൈ​​​നീ​​​സ് ടാ​​​ങ്കു​​​ക​​​ൾ ക​​​ട​​​ന്നു​​​ക​​​യ​​​റി​​​യ​​​പ്പോ​​​ൾ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യും പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി​​​യും അ​​​ട​​​ക്ക​​​മു​​​ള്ള കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ലെ ഉ​​​ന്ന​​​ത​​​രി​​​ൽ​​​നി​​​ന്നു അ​​​നു​​​മ​​​തി​​​യോ വ്യ​​​ക്ത​​​മാ​​​യ തീ​​​രു​​​മാ​​​ന​​​മോ ഉ​​​ണ്ടാ​​​യി​​​ല്ലെ​​​ന്ന മു​​​ൻ ക​​​ര​​​സേ​​​നാ​​​ധി​​​പ​​​ന്‍റെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലി​​​നെ ചൊ​​​ല്ലി​​​യാ​​​യി​​​രു​​​ന്നു പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലെ ബ​​​ഹ​​​ളം. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി​​​യു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു രാ​​​ജ്നാ​​​ഥും ഷാ​​​യും ചേ​​​ർ​​​ന്നു തു​​​ട​​​ർ​​​ച്ച​​​യാ​​​യി രാ​​​ഹു​​​ലി​​​ന്‍റെ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ളെ എ​​​തി​​​ർ​​​ത്ത​​​ത്.

മു​​​ൻ ക​​​ര​​​സേ​​​നാ​​​ധി​​​പ​​​ൻ ന​​​ര​​​വാ​​​നെ ഒ​​​രു മാ​​​സി​​​ക​​​യി​​​ൽ എ​​​ഴു​​​തി​​​യ കാ​​​ര്യ​​​ങ്ങ​​​ൾ താ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ പ​​​റ​​​യു​​​ന്ന​​​ത് നൂ​​​റു ശ​​​ത​​​മാ​​​നം ഉ​​​ത്ത​​​രാ​​​വാ​​​ദി​​​ത്വ​​​ത്തോ​​​ടെ​​​യാ​​​ണെ​​​ന്ന് രാ​​​ഹു​​​ൽ ആ​​​വ​​​ർ​​​ത്തി​​​ച്ചു​​​പ​​​റ​​​യു​​​ന്നു​​​ണ്ടാ​​​യി​​​രു​​​ന്നു. മാ​​​സി​​​ക​​​യി​​​ൽ വ​​​ന്ന​​​ത് പൂ​​​ർ​​​ണ​​​മാ​​​യും ശ​​​രി​​​യാ​​​ണെ​​​ന്നും കാ​​​ര​​​വ​​​ൻ മാ​​​സി​​​ക​​​യു​​​ടെ വി​​​വാ​​​ദ ല​​​ക്ക​​​ത്തി​​​ന്‍റെ പ്രി​​​ന്‍റൗ​​​ട്ട് ഉ​​​യ​​​ർ​​​ത്തി​​​ക്കാ​​​ട്ടി രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞു. രാ​​​ജ്നാ​​​ഥ് സിം​​​ഗി​​​നെ​​​യും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ​​​യും ന​​​ര​​​വാ​​​നെ പ​​​രാ​​​മ​​​ർ​​​ശി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് ഇ​​​രു​​​വ​​​രെ​​​യും പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ഓ​​​ർ​​​മി​​​പ്പി​​​ച്ചു.

പു​​​റ​​​ത്തി​​​റ​​​ങ്ങാ​​​ത്ത പു​​​സ്ത​​​ക​​​ത്തെ​​​ക്കു​​​റി​​​ച്ച് ഒ​​​രു മാ​​​സി​​​ക​​​യി​​​ൽ വ​​​ന്ന കാ​​​ര്യം ഉ​​​ദ്ധ​​​രി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്ക​​​രു​​​തെ​​​ന്ന് മ​​​ന്ത്രി​​​മാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. തു​​​ട​​​ർ​​​ന്ന് ച​​​ട്ടം 349 (i) ​​​അ​​​നു​​​സ​​​രി​​​ച്ച് മാ​​​സി​​​ക​​​യി​​​ൽ​​​നി​​​ന്ന് ഉ​​​ദ്ധ​​​രി​​​ക്ക​​​രു​​​തെ​​​ന്ന് സ്പീ​​​ക്ക​​​ർ ഓം ​​​ബി​​​ർ​​​ള റൂ​​​ളിം​​​ഗ് ന​​​ൽ​​​കി.

എ​​​ന്നാ​​​ൽ, പ​​​ത്ര​​​മാ​​​സി​​​ക​​​ക​​​ളി​​​ൽ​​​നി​​​ന്നും പു​​​സ്ത​​​ക​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നും എം​​​പി​​​മാ​​​ർ പ​​​ല​​​ത​​​വ​​​ണ ഉ​​​ദ്ധ​​​രി​​​ക്കു​​​ന്ന​​​താ​​​ണ് കീ​​​ഴ്‌വഴ​​​ക്ക​​​മെ​​​ന്ന് കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യെ​​​ങ്കി​​​ലും സ്പീ​​​ക്ക​​​റും മ​​​ന്ത്രി​​​മാ​​​രും വ​​​ഴ​​​ങ്ങി​​​യി​​​ല്ല. രാ​​​ജ്യ​​​ത്തി​​​ന്‍റെ പ്ര​​​തി​​​രോ​​​ധ​​​ത്തെ സം​​​ബ​​​ന്ധി​​​ച്ച ഗൗ​​​ര​​​വ​​​മാ​​​യ കാ​​​ര്യം ഉ​​​ന്ന​​​യി​​​ക്കാ​​​ൻ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വി​​​നെ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന് സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി നേ​​​താ​​​വ് അ​​​ഖി​​​ലേ​​​ഷ് യാ​​​ദ​​​വ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഇ​​​തേ​​​സ​​​മ​​​യം, രാ​​​ജ്യ​​​ത്തി​​​ന്‍റെ സു​​​ര​​​ക്ഷാ​​​കാ​​​ര്യ​​​ത്തി​​​ൽ വി​​​ട്ടു​​​വീ​​​ഴ്ച​​​യി​​​ല്ലെ​​​ന്നും ജ​​​ന​​​റ​​​ൽ ന​​​ര​​​വാ​​​നെ വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ പ്ര​​​ശ്നം ഇ​​​ന്നും ലോ​​​ക്സ​​​ഭ​​​യി​​​ൽ ഉ​​​ന്ന​​​യി​​​ക്കു​​​മെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ പി​​​ന്നീ​​​ട് പ​​​റ​​​ഞ്ഞു. പ്ര​​​തി​​​പ​​​ക്ഷ​​​ നേ​​​താ​​​വും ലോ​​​ക്സ​​​ഭ​​​യു​​​ടെ ഉ​​​പ​​​നേ​​​താ​​​വും അ​​​ഞ്ച്​​​ ത​​​വ​​​ണ എം​​​പി​​​യു​​​മാ​​​യ രാ​​​ഹു​​​ലി​​​നെ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ പ്ര​​​സം​​​ഗി​​​ക്കാ​​​ൻ പോ​​​ലും അ​​​നു​​​വ​​​ദി​​​ക്കാ​​​ത്ത സ​​​മീ​​​പ​​​നം ല​​​ജ്ജാ​​​ക​​​ര​​​വും അ​​​പ​​​ക​​​ട​​​ക​​​ര​​​വു​​​മാ​​​ണെ​​​ന്ന് കോ​​​ണ്‍ഗ്ര​​​സ് എം​​​പി​​​മാ​​​ർ പ​​​റ​​​ഞ്ഞു.

Kerala

മിഷൻ 2026; അമിത്ഷാ തലസ്ഥാനത്ത്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ജ​ന​പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​നാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്ഷാ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി. ത​ല​സ്ഥാ​ന​ത്തെ​ത്തി​യ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​ന്ന് യോ​ഗം ചേ​രും. യോ​ഗ​ത്തി​ൽ 100 ദി​വ​സം നീ​ളു​ന്ന മി​ഷ​ൻ 2026 പ്ര​ഖ്യാ​പി​ക്കും.

'വി​ക​സി​ത കേ​ര​ളം, വി​ശ്വാ​സം സം​ര​ക്ഷ​ണം, അ​പ​ക​ട രാ​ഷ്ട്രീ​യം' എ​ന്ന മു​ദ്രാ​വാ​ക്യ​ങ്ങ​ളു​യ​ർ​ത്തി​യാ​ണ് മി​ഷ​ൻ 2026ന്‍റെ പ്ര​ഖ്യാ​പ​നം. ന​രേ​ന്ദ്ര മോ​ദി മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന കാ​ഴ്ച​പ്പാ​ടോ​ടെ സം​സ്ഥാ​നം വി​ക​സി​പ്പി​ക്കു​മെ​ന്ന​താ​ണ് വി​ക​സി​ത കേ​ര​ളം മു​ദ്രാ​വാ​ക്യ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ക. ‌

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ സി​പി​എ​മ്മി​ന്‍റെ​യും കോ​ൺ​ഗ്ര​സി​ന്‍റെ​യും പ​ങ്ക് തു​റ​ന്നു​കാ​ട്ടു​ക, വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പ​മു​ള്ള​ത് ബി​ജെ​പി​യാ​ണെ​ന്ന് വോ​ട്ട​ർ​മാ​രെ ബോ​ധ്യ​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് വി​ശ്വാ​സം സം​ര​ക്ഷ​ണ മു​ദ്രാ​വാ​ക്യ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ബി​ജെ​പി കോ​ർ ക​മ്മി​റ്റി​ക്കൊ​പ്പം എ​ൻ​ഡി​എ നേ​തൃ​ത​യോ​ഗ​ത്തി​ലും പ​ങ്കെ​ടു​ത്ത് പാ​ർ​ട്ടി​യു​ടെ വോ​ട്ട് വി​ഹി​തം ഉ​യ​ർ​ത്താ​ൻ ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യാ​ണ് അ​മി​ത്ഷാ മ​ട​ങ്ങു​ക.

Kerala

അ​മി​ത്ഷാ​യു​ടെ സ​ന്ദ​ർ​ശ​നം: ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്ഷാ​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് ന​ഗ​ര​ത്തി​ൽ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ശ​നി​യാ​ഴ്ച രാ​ത്രി ഏ​ഴ് മു​ത​ൽ 11.30 വ​രെ​യും ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴ് മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ് ക്ര​മീ​ക​ര​ണം.

ശ​നി രാ​ത്രി ഏ​ഴ് മു​ത​ൽ 11. 30 വ​രെ ഡൊ​മ​സ്‌​റ്റി​ക് എ​യ​ർ​പോ​ർ​ട്ട് ശം​ഖു​മു​ഖം ഓ​ൾ സെ​യി​ന്‍റ്സ്, ചാ​ക്ക, പേ​ട്ട, പ​ള്ളി​മു​ക്ക്, പാ​റ്റൂ​ർ, ജ​ന​റ​ൽ ആ​ശു​പ​ത്രി, ആ​ശാ​ൻ സ്ക്വ​യ​ർ, പ​ഞ്ചാ​പു​ര, ബേ​ക്ക​റി ഫ്ലൈ​ഓ​വ​ർ, പ​ന​വി​ള, ക​ലാ​ഭ​വ​ൻ മ​ണി റോ​ഡ്, വി​മ​ൻ​സ് കോ​ള​ജ്, ഗ​സ്‌​റ്റ് ഹൗ​സ് റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും വാ​ഹ​ന പാ​ർ​ക്കിം​ഗ് അ​നു​വ​ദി​ക്കി​ല്ല.

ഞാ​യ​ർ രാ​വി​ലെ ഏ​ഴ് മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് വ​രെ വി​മ​ൻ​സ് കോ​ള​ജ്, തൈ​ക്കാ​ട്, ത​മ്പാ​നൂ​ർ ഫ്ലൈ​ഓ​വ​ർ, ചൂ​ര​ക്കാ​ട്ടു​പാ​ള​യം, പ​വ​ർ​ഹൗ​സ് റോ​ഡ്, ത​ക​ര​പ​റ​മ്പ് ഫ്ലൈ​ഓ​വ​ർ, ശ്രീ​ക​ണ്ഠേ​ശ്വ​രം പാ​ർ​ക്ക്, എ​സ്‌​പി ഫോ​ർ​ട്ട്, മി​ത്രാ​ന​ന്ദ​പു​രം, വാ​ഴ​പ്പ​ള്ളി റോ​ഡ്, അ​രി‌​സ്റ്റോ ജം​ക്ഷ​ൻ മാ​രാ​ർ​ജി ഭ​വ​ൻ റോ​ഡ്, നോ​ർ​ക്ക ജം​ക്ഷ​ൻ, സം​ഗീ​ത​കോ​ള​ജ് റോ​ഡ്, വി​മ​ൻ​സ് കോ​ള​ജ്,

വ​ഴു​ത​ക്കാ​ട്, പി​എ​ച്ച്ക്യു, ആ​ൽ​ത്ത​റ ജം​ക്ഷ​ൻ, വെ​ള്ള​യ​മ്പ​ലം, ടി​ടി​സി, ഗോ​ൾ​ഫ് ലി​ങ്ക്‌​സ്, ഉ​ദ​യ​പാ​ല​സ് റോ​ഡ്, ത​മ്പാ​നൂ​ർ ഫ്ലൈ​ഓ​വ​ർ, പൊ​ന്ന​റ പാ​ർ​ക്ക്, അ​രി​സ്‌​റ്റോ ജം​ക്ഷ​ൻ, മോ​ഡ​ൽ സ്‌​കൂ​ൾ ജം​ക്ഷ​ൻ, പ​ന​വി​ള, ബേ​ക്ക​റി ഫ്ലൈ​ഓ​വ​ർ, പ​ഞ്ചാ​പു​ര, ആ​ശാ​ൻ സ്ക്വ​യ​ർ, ജ​ന​റ​ൽ ആ​ശു​പ​ത്രി, പാ​റ്റൂ​ർ പ​ള്ളി​മു​ക്ക്, പേ​ട്ട, ചാ​ക്ക, ഓ​ൾ സെ​യി​ന്‍റ്സ്, ശം​ഖു​മു​ഖം, ഡൊ​മ​സ്‌​റ്റി​ക് എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും വാ​ഹ​ന പാ​ർ​ക്കിം​ഗ് അ​നു​വ​ദി​ക്കി​ല്ല.

ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള റോ​ഡു​ക​ളി​ൽ പാ​ർ​ക്ക് ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ക​യും നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്യും. വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നി​ലേ​ക്കും വ​രു​ന്ന​വ​ർ യാ​ത്ര മു​ൻ​കൂ​ട്ടി ക്ര​മീ​ക​രി​ക്ക​ണം.

National

ഇഡി റെയ്ഡിനെതിരെ അമിത് ഷായുടെ ഓഫീസിനു മുന്നിൽ പ്രതിഷേധം; മഹുവ മൊയ്ത്രയും ഡെറക് ഒബ്രയനും കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: കോല്‍ക്കത്തയിലെ ഇഡി റെയ്ഡുകളെത്തുടർന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫീസിന് മുന്നില്‍ ടിഎംസി (തൃണമൂല്‍ കോണ്‍ഗ്രസ്) എംപിമാര്‍ നടത്തിയ പ്രതിഷേധത്തില്‍ ഡെറക് ഒബ്രയന്‍, മഹുവ മൊയ്ത്ര തുടങ്ങിയവരെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാവിലെ എട്ടു ടിഎംസി എംപിമാരാണ് അമിത് ഷായുടെ ഔദ്യോഗിക വസതിക്കു സമീപം പ്രതിഷേധം ആരംഭിച്ചത്.

'ബംഗാളില്‍ മോദി-ഷാ വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നു എന്നുള്ള പ്ലക്കാര്‍ഡുകളുമായാണ് എംപിമാര്‍ ധര്‍ണയിരുന്നത്. പ്രതിഷേധം ശക്തമായതോടെ പോലീസ് ഇടപെട്ട് മഹുവ മൊയ്ത്രയെയും ഡെറക് ഒബ്രയനെയും ഉള്‍പ്പെടെ പോലീസ് വാഹനത്തിലേക്ക് ബലം പ്രയോഗിച്ച് നീക്കി. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ ടിഎംസിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ കൈകാര്യം ചെയ്യുന്ന ഐ-പാക് (ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി) ഓഫീസിലും സ്ഥാപകന്‍ പ്രതീക് ജെയിന്‍റെ വസതിയിലും ഇഡി റെയ്ഡ് നടന്നതാണ് പ്രതിഷേധത്തിന് കാരണം.

പഴയ കല്‍ക്കരി കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട പണമിടപാട് അന്വേഷണത്തിന്‍റെ ഭാഗമായാണ് റെയ്‌ഡെന്നാണ് ഇഡി അവകാശപ്പെടുന്നത്. എന്നാല്‍ ഇത് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്‌ട്രീയ പകപോക്കലാണെന്നാണ് ടിഎംസിയുടെ ആരോപണം. റെയ്ഡിനിടെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നേരിട്ട് സ്ഥലത്തെത്തി പ്രതിഷേധിച്ചിരുന്നു.

ടിഎംസിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ, സ്ഥാനാര്‍ഥി പട്ടിക തുടങ്ങിയ രഹസ്യ രേഖകള്‍ ഇഡി പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച മമത ബാനര്‍ജി അമിത് ഷായ്ക്ക് എതിരെ നടത്തിയ പരാമര്‍ശങ്ങളും വിവാദമായിരുന്നു. എന്നാല്‍, റെയ്ഡ് രാഷ്ട്രീയ പ്രേരിതമല്ലെന്നും അന്വേഷണം നിയമാനുസൃതമാണെന്നുമാണ് ഇഡി അവകാശപ്പെടുന്നത്.

Kerala

ജമ്മു കാഷ്മീരിനെ ഭീകര വിമുക്തമാക്കും: അമിത് ഷാ

ന്യൂഡൽഹി: ഭീകരവാദ ഗ്രൂപ്പുകൾക്കും ഭീകരവാദ ഫണ്ടിംഗിനുമെതിരേയുള്ള മിഷൻ മോഡ് ദൗത്യം തുടരണമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മു കാഷ്‌മീരിനെ ഭീകര വിമുക്തമാക്കുക എന്ന ലക്ഷ്യം കൈവരിക്കാൻ ആവശ്യമായ എല്ലാ സഹായവും പിന്തുണയും നല്കുമെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കാഷ്മീരിലെ സുരക്ഷാ സാഹചര്യം വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷം കൈവരിച്ച നേട്ടങ്ങൾ നിലനിൽക്കാനും എല്ലാ സുരക്ഷാ ഏജൻസികളും ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഷാ നിർദേശം നൽകി.

ജമ്മു കാഷ്മീർ ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, ഐബി ഡയറക്ടർ തപൻ കുമാർ ദേക്ക, ജമ്മു കാഷ്മീർ ചീഫ് സെക്രട്ടറി, ഡിജിപി എന്നിവർ യോഗത്തിൽ പങ്കെടുത്തു. വിവിധ കേന്ദ്ര പോലീസ് സേനകളുടെ മേധാവികളും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

കേന്ദ്രഭരണപ്രദേശത്തെ സുരക്ഷാ സാഹചര്യം മെച്ചപ്പെടുത്തുന്നതിൽ സുരക്ഷാ ഏജൻസികൾ നടത്തുന്ന പരിശ്രമങ്ങളെ അഭിനന്ദിച്ചുകൊണ്ടും ഭീകരവാദ അടിസ്ഥാന സൗകര്യങ്ങളെയും ഭീകരവാദ ഫണ്ടിംഗിനെയും ലക്ഷ്യമിട്ടുള്ള പ്രത്യാക്രമണങ്ങൾ മിഷൻ മോഡിൽ തുടരണമെന്നും അമിത് ഷാ നിർദേശിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ജമ്മു കാഷ്മീരിൽ ശാശ്വത സമാധാനം ഉറപ്പാക്കാനും ഭീകരവാദം തുടച്ചുനീക്കാനും സർക്കാരിനു പൂർണ ഉത്തരവാദിത്വം ഉണ്ടെന്നും അദ്ദേഹം ആവർത്തിച്ചു.

Kerala

ത​മി​ഴ്നാ​ട്ടി​ൽ വി​ജ​യി​ച്ചാ​ൽ അ​ധി​കാ​രം പ​ങ്കി​ട​ണം; എ​ഐ​എ​ഡി​എം​കെ​യ്ക്ക് മു​ന്നി​ൽ ഉ​പാ​ധി​ക​ളു​മാ​യി ബി​ജെ​പി

ചെ​ന്നൈ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ഐ​എ​ഡി​എം​കെ​യ്ക്ക് മു​ന്നി​ൽ കൂ​ടു​ത​ൽ ഉ​പാ​ധി​ക​ൾ മു​ന്നോ​ട്ടു​വ​ച്ച് ബി​ജെ​പി. സം​സ്ഥാ​ന​ത്ത് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ചാ​ൽ അ​ധി​കാ​രം പ​ങ്കി​ട​ണ​മെ​ന്നാ​ണ് ബി​ജെ​പി മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന ഉ​പാ​ധി.

എ​ൻ​ഡി​എ സ​ഖ്യം ത​മി​ഴ്നാ​ട്ടി​ൽ വി​ജ​യി​ച്ചാ​ൽ മൂ​ന്ന് മ​ന്ത്രി​പ​ദ​വി​ക​ൾ ന​ൽ​ക​ണ​മെ​ന്നാ​ണ് ബി​ജെ​പി​യു​ടെ ആ​വ​ശ്യം. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യാ​ണ് എ​ഐ​എ​ഡി​എം​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ട​പ്പാ​ടി കെ. ​പ​ള​നി​സ്വാ​മി​യോ​ട് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്.

ത​മി​ഴ്നാ​ട്ടി​ൽ 234 നി​യ​മ​സ​ഭാ സീ​റ്റു​ക​ളി​ൽ 56 ഇ​ട​ങ്ങ​ളി​ൽ ബി​ജെ​പി മ​ത്സ​രി​ക്കു​മെ​ന്നും അ​മി​ത് ഷാ ​അ​റി​യി​ച്ചു. എ​ന്നാ​ൽ‌ അ​മി​ത് ഷാ​യു​ടെ ആ​വ​ശ്യ​ത്തോ​ട് പാ​ർ​ട്ടി​ക്കു​ള്ളി​ൽ ച​ർ​ച്ച ചെ​യ്ത ശേ​ഷം നി​ല​പാ​ട​റി​യി​ക്കാ​മെ​ന്നാ​ണ് എ​ട​പ്പാ​ടി കെ. ​പ​ള​നി​സ്വാ​മി​യു​ടെ മ​റു​പ​ടി.

അ​തേ​സ​മ​യം തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് ത​ന്നെ ബി​ജെ​പി​യു​മാ​യി ഇ​ത്ത​ര​ത്തി​ലൊ​രു ധാ​ര​ണ​യു​ണ്ടാ​ക്കു​ന്ന​ത് തി​രി​ച്ച​ടി​യാ​കു​മെ​ന്നാ​ണ് എ​ഐ​എ​ഡി​എം​കെ ക്യാ​മ്പി​ലു​ള്ള​ത്.

National

നീ​തി തേ​ടി ന​രേ​ന്ദ്ര​മോ​ദി​ക്കും അ​മി​ത് ഷാ​യ്ക്കും ക​ത്ത​യ​ച്ച് ഹാ​ജി മ​സ്താ​ന്‍റെ മ​ക​ൾ

മും​ബൈ: നീ​തി തേ​ടി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യ്ക്കും ക​ത്ത​യ​ച്ച് മും​ബൈ​യെ വി​റ​പ്പി​ച്ച അ​ധോ​ലോ​ക നാ​യ​ക​ൻ ഹാ​ജി മ​സ്താ​ന്‍റെ മ​ക​ൾ ഹ​സീ​ൻ മ​സ്താ​ൻ മി​ർ​സ.

ശൈ​ശ​വ വി​വാ​ഹം, ലൈം​ഗീ​കാ​തി​ക്ര​മം, സ്വ​ത്ത് ത​ട്ടി​യെ​ടു​ക്ക​ൽ എ​ന്നി​വ താ​ൻ നേ​രി​ട്ടു​വെ​ന്നും ഇ​തി​നെ​തി​രെ താ​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നും ഹ​സീ​ൻ മ​സ്താ​ൻ ക​ത്തി​ൽ അ​ഭ്യ​ർ​ഥി​ച്ചു.

1996ൽ ​പ്രാ​യ​പൂ​ർ​ത്തി​യാ​കും മു​ൻ​പ് അ​മ്മാ​വ​ന്‍റെ മ​ക​നെ കൊ​ണ്ട് ത​ന്നെ നി​ർ​ബ​ന്ധി​ച്ച് വി​വാ​ഹം ക​ഴി​പ്പി​ച്ചു​വെ​ന്ന് ഹ​സീ​ന പ​റ​യു​ന്നു. ഇ​യാ​ൾ ത​ന്നെ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചെ​ന്നും സ്വ​ത്തു​ക്ക​ൾ ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നും പ​ല​ത​വ​ണ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു​വെ​ന്നു​മാ​ണ് ഹ​സീ​ന്‍റെ പ​രാ​തി.

ത​നി​ക്ക് മു​ൻ​പേ എ​ട്ടു​പേ​രെ ഇ​യാ​ൾ വി​വാ​ഹം ക​ഴി​ച്ചി​രു​ന്ന​താ​യും മൂ​ന്ന് പ്രാ​വ​ശ്യം താ​ൻ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നും ഹ​സീ​ൻ വ്യ​ക്ത​മാ​ക്കി. പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്നും ഇ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ധോ​ലോ​ക നാ​യ​ക​നാ​യി​രു​ന്ന ഹാ​ജി മ​സ്താ​ൻ 1994 ജൂ​ൺ 25 ന് ​ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​ണ് മ​രി​ച്ച​ത്.

National

നാഷണൽ ഹെറാൾഡ് വിധി;മോ​​​ദി​​​യു​​​ടെ​​​ മു​​​ഖ​​​ത്തേ​​​റ്റ അ​​​ടിയെന്ന് ഖാർഗെ


ന്യൂ​​​ഡ​​​ൽ​​​ഹി: നാ​​​ഷ​​​ണ​​​ൽ ഹെ​​​റാ​​​ൾ​​​ഡ് കേ​​​സി​​​ൽ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്‌​​​ട​​​റേ​​​റ്റ് (ഇ​​​ഡി) സ​​​മ​​​ർ​​​പ്പി​​​ച്ച കു​​​റ്റ​​​പ​​​ത്രം പ​​​രി​​​ഗ​​​ണി​​​ക്കാ​​​ൻ കോ​​​ട​​​തി വി​​​സ​​​മ്മ​​​തി​​​ച്ച​​​ത് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ​​​യും കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ​​​യു​​​ടെ​​​യും മു​​​ഖ​​​ത്തേ​​​റ്റ അ​​​ടി​​​യായെ ന്നു കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ.

വി​​​ധി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യും ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി​​​യും രാ​​​ജി​​​വ​​​ച്ച് പ​​​ദ​​​വി ഒ​​​ഴി​​​യേ​​​ണ്ട​​​താ​​​ണെ​​​ന്നും ത​​​ന്‍റെ വ​​​സ​​​തി​​​യി​​​ൽ ന​​​ട​​​ത്തി​​​യ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഖാ​​​ർ​​​ഗെ പ​​​റ​​​ഞ്ഞു.

കേ​​​സി​​​ൽ നീ​​​തി ന​​​ട​​​പ്പി​​​ലാ​​​യി. സി​​​ബി​​​ഐ, ഇ​​​ഡി തു​​​ട​​​ങ്ങി​​​യ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ളെ രാ​​​ഷ‌്ട്രീ​​​യ എ​​​തി​​​രാ​​​ളി​​​ക​​​ൾ​​​ക്കെ​​​തി​​​രേ ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്യു​​​ന്ന​​​തി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കും ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി​​​ക്കും ഇ​​​തൊ​​​രു പാ​​​ഠ​​​മാ​​​ക​​​ണം. ബി​​​ജെ​​​പി സ​​​ർ​​​ക്കാ​​​ർ ഇ​​​ഡി​​​യെ രാ​​​ഷ്‌​​​ട്രീ​​​യ ആ​​​യു​​​ധ​​​മാ​​​ക്കി​​​യ​​​ത് എ​​​ങ്ങ​​​നെ​​​യെ​​​ന്നും ക​​​ള്ള​​​പ്പ​​​ണം വെ​​​ളു​​​പ്പി​​​ക്ക​​​ൽ നി​​​രോ​​​ധ​​​ന നി​​​യ​​​മ​​​ത്തെ (പി​​​എം​​​എ​​​ൽ​​​എ) എ​​​ങ്ങ​​​നെ ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്തെ​​​ന്നും ഈ ​​​കേ​​​സി​​​ലൂ​​​ടെ വ്യ​​​ക്ത​​​മാ​​​ണ്.

ഇ​​​ഡി​​​യെ ഉ​​​പ​​​യോ​​​ഗി​​​ച്ചു നി​​​ര​​​വ​​​ധി എം​​​പി​​​മാ​​​രെ ബി​​​ജെ​​​പി​​​യി​​​ലേ​​​ക്കു കൂ​​​റു​​​മാ​​​റ്റാ​​​ൻ പ്രേ​​​രി​​​പ്പി​​​ച്ചു. ഇ​​​തു​​​വ​​​ഴി സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലു​​​ട​​​നീ​​​ളം നി​​​ര​​​വ​​​ധി സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ രൂ​​​പീ​​​ക​​​രി​​​ച്ചെ​​​ന്നും ഖാ​​​ർ​​​ഗെ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

National

ലോ​ക്‌​സ​ഭ​യി​ൽ വാ​ക്പോ​രു​മാ​യി ഷാ​യും രാ​ഹു​ലും; വോ​ട്ട് ചോ​രി ആ​ദ്യം ന​ട​ത്തി​യ​ത് കോ​ൺ​ഗ്ര​സെന്ന് ഷാ

ന്യൂ​ഡ​ൽ​ഹി: ലോ​ക്‌​സ​ഭ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ​രി​ഷ്‌​കാ​ര​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​യ്ക്കി​ടെ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യും പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി ത​മ്മി​ൽ വാ​ക്പോ​ര്. വോ​ട്ട​ർ പ​ട്ടി​ക​യി​ലെ ക്ര​മ​ക്കേ​ടു​ക​ളെ​ക്കു​റി​ച്ചു​ള്ള ത​ന്‍റെ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ച​ർ​ച്ച ന​ട​ത്താ​ൻ കോ​ൺ​ഗ്ര​സ് എം​പി മ​ന്ത്രി​യെ വെ​ല്ലു​വി​ളി​ച്ച​പ്പോ​ൾ താ​ൻ കാ​ര്യ​ങ്ങ​ൾ പ​റ​യേ​ണ്ട ക്ര​മം ആ​രും നി​ർ​ദേ​ശി​ക്കി​ല്ലെ​ന്ന് ഷാ ​തി​രി​ച്ച​ടി​ച്ചു.

ജ​നാ​ധി​പ​ത്യ​ത്തെ കോ​ൺ​ഗ്ര​സ് അ​ട്ടി​മ​റി​ച്ചെ​ന്നും വോ​ട്ട് ചോ​രി ആ​ദ്യം ന​ട​ത്തി​യ​ത് കോ​ൺ​ഗ്ര​സാ​ണെ​ന്നും അ​മി​ത് ഷാ ​പ്ര​തി​ക​രി​ച്ചു. ത​ന്‍റെ പ്ര​സം​ഗ​ത്തി​നി​ടെ പ്ര​തി​പ​ക്ഷ​ത്തെ ആ​ക്ര​മി​ച്ച ഷാ, ​നി​ല​വി​ലു​ള്ള വോ​ട്ട​ർ പ​ട്ടി​ക​ക​ളി​ലെ ക്ര​മ​ക്കേ​ടു​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ക​യും പ​ട്ടി​ക പു​തു​ക്കു​ന്ന​തി​നും യോ​ഗ്യ​രാ​യ വോ​ട്ട​ർ​മാ​ർ മാ​ത്രം ഉ​ൾ​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള പ്ര​ത്യേ​ക തീ​വ്ര പ​രി​ഷ്ക​ര​ണ​ത്തെ (SIR) പ്ര​തി​പ​ക്ഷം എ​തി​ർ​ത്ത​തും ചൂ​ണ്ടി​ക്കാ​ട്ടി.

നി​ങ്ങ​ൾ ജ​യി​ക്കു​മ്പോ​ൾ വോ​ട്ട​ർ പ​ട്ടി​ക​ക​ൾ ശ​രി​യാ​ണ്, എ​ന്നാ​ൽ നി​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ടു​മ്പോ​ൾ ബീ​ഹാ​റി​ലെ പോ​ലെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പ്ര​ശ്‌​ന​മു​ണ്ടെ​ന്ന് പ​റ​യു​ന്ന​ത് ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്ന് ഷാ ​പ​രി​ഹ​സി​ച്ചു. വോ​ട്ട​ർ പ​ട്ടി​ക​യെ​ക്കു​റി​ച്ചു​ള്ള രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ​ത്ര​സ​മ്മേ​ള​ന​ങ്ങ​ളെ പ​രി​ഹ​സി​ച്ചു​കൊ​ണ്ട് അ​തി​ൽ ഒ​ന്നി​നെ ‘ഹൈ​ഡ്ര​ജ​ൻ ബോം​ബ്" എ​ന്ന് വി​ളി​ച്ചി​രു​ന്നു.

National

വന്ദേമാതരം ചർച്ച മനസിലാകാത്തവർ ആത്മപരിശോധന നടത്തണം: ഷാ

ന്യൂ​​​ഡ​​​ൽ​​​ഹി: വ​​​ന്ദേ​​​മാ​​​ത​​​ര​​​ത്തെ​​​ക്കു​​​റി​​​ച്ചു ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന​​​ത് എ​​​ന്തു​​​കൊ​​​ണ്ടാ​​​ണെ​​​ന്നു മ​​​ന​​​സി​​​ലാ​​​കാ​​​ത്ത​​​വ​​​ർ ആ​​​ത്മ​​​പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും, പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി അതിനു ബ​​​ന്ധ​​​മി​​​ല്ലെ​​​ന്നും കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ. ​​​വ​​​ന്ദേ​​​മാ​​​ത​​​രം ചൊ​​​ല്ലി കോ​​​ണ്‍ഗ്ര​​​സു​​​കാ​​​ർ ജ​​​യി​​​ലി​​​ലേ​​​ക്കു പോ​​​യ​​​പ്പോ​​​ൾ ബ്രി​​​ട്ടീ​​​ഷു​​​കാ​​​ർ​​​ക്കു​​​വേ​​​ണ്ടി വി​​​ടു​​​പ​​​ണി ചെ​​​യ്ത ബി​​​ജെ​​​പി​​​യു​​​ടെ മു​​​ൻ​​​ഗാ​​​മി​​​ക​​​ൾ ദേ​​​ശ​​​ഭ​​​ക്തി പ​​​ഠി​​​പ്പി​​​ക്ക​​​രു​​​തെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ ഓ​​​ർ​​​മി​​​പ്പി​​​ച്ചു.

ഷാ​​​യും ഖാ​​​ർ​​​ഗെ​​​യും ആ​​​രോ​​​പ​​​ണ-​​​പ്ര​​​ത്യാ​​​രോ​​​പ​​​ണ​​​ങ്ങ​​​ളു​​​മാ​​​യി കൊ​​​ന്പു​​​കോ​​​ർ​​​ത്ത​​​തോ​​​ടെ രാ​​​ജ്യ​​​സ​​​ഭ​​​യി​​​ൽ വ​​​ന്ദേ​​​മാ​​​ത​​​രം ച​​​ർ​​​ച്ച​​​യ്ക്കു ചൂ​​​ടേ​​​റി. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി ലോ​​​ക്സ​​​ഭ​​​യി​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച തു​​​ട​​​ങ്ങി​​​യ ച​​​ർ​​​ച്ച​​​യ്ക്കു കോ​​​ണ്‍ഗ്ര​​​സ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പ്രി​​​യ​​​ങ്ക ഗാ​​​ന്ധി വ​​​ദ്ര ന​​​ട​​​ത്തി​​​യ തി​​​രി​​​ച്ച​​​ടി​​​ക​​​ളു​​​ടെ തു​​​ട​​​ർ​​​ച്ച​​​കൂ​​​ടി​​​യാ​​​യി രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലെ ഇ​​​ന്ന​​​ല​​​ത്തെ ച​​​ർ​​​ച്ച. ബം​​​ഗാ​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് മു​​​ന്നി​​​ൽ​​​ക്ക​​​ണ്ടാ​​​ണു വ​​​ന്ദേ​​​മാ​​​ത​​​രം ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന പ്രി​​​യ​​​ങ്ക​​​യു​​​ടെ ആ​​​രോ​​​പ​​​ണ​​​ത്തി​​​നു മ​​​റു​​​പ​​​ടി പ​​​റ​​​യാ​​​ൻ ഷാ ​​​മ​​​റ​​​ന്നി​​​ല്ല.

വ​​​ന്ദേ​​​മാ​​​ത​​​ര​​​ത്തി​​​ന്‍റെ 150-ാം വാ​​​ർ​​​ഷി​​​കം ആ​​​ഘോ​​​ഷി​​​ക്കാ​​​ൻ ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​ന്ന​​​തി​​​നെ ചി​​​ല​​​ർ ചോ​​​ദ്യം ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ന്ന് ആ​​​ഭ്യ​​​ന്ത​​​രമ​​​ന്ത്രി പ​​​റ​​​ഞ്ഞു. ബം​​​ഗാ​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണു വ​​​ന്ദേ​​​മാ​​​ത​​​രം ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന​​​തെ​​​ന്ന് ചി​​​ല​​​ർ ക​​​രു​​​തു​​​ന്നു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ത്തി വ​​​ന്ദേ​​​മാ​​​ത​​​ര​​​ത്തി​​​ന്‍റെ മ​​​ഹ​​​ത്വം കു​​​റ​​​യ്ക്കാ​​​ൻ അ​​​വ​​​ർ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നു. വ​​​ന്ദേ​​​മാ​​​ത​​​ര​​​ത്തി​​​ന്‍റെ സ്രഷ്ടാവായ ബ​​​ങ്കിം ച​​​ന്ദ്ര ബം​​​ഗാ​​​ളി​​​ൽ ജ​​​നി​​​ച്ചു​​​വെ​​​ന്ന​​​തു ശ​​​രി​​​യാ​​​ണ്. പ​​​ക്ഷേ വ​​​ന്ദേ​​​മാ​​​ത​​​രം ബം​​​ഗാ​​​ളി​​​ലോ ഇ​​​ന്ത്യ​​​യി​​​ലോ മാ​​​ത്ര​​​മാ​​​യി ഒ​​​തു​​​ങ്ങി​​​നി​​​ന്നി​​​ല്ല. ദേ​​​ശീ​​​യ​​​ഗീ​​​ത​​​ത്തെ രാ​​​ഷ്‌​​​ട്രീ​​​യ​​​വു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന​​​ത് നി​​​ർ​​​ഭാ​​​ഗ്യ​​​ക​​​ര​​​മാ​​​ണ്.

സ്വാ​​​ത​​​ന്ത്ര്യ​​​സ​​​മ​​​ര സേ​​​നാ​​​നി​​​ക​​​ൾ ഒ​​​ളി​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ൽ ഒ​​​ത്തു​​​കൂ​​​ടി​​​യ​​​പ്പോ​​​ൾ അ​​​വ​​​ർ വ​​​ന്ദേ​​​മാ​​​ത​​​രം പ​​​റ​​​ഞ്ഞു. ലോ​​​ക​​​ത്തി​​​ലെ​​​വി​​​ടെ​​​യും ഇ​​​ന്നും അ​​​തു തു​​​ട​​​രു​​​ന്നു. അ​​​തി​​​ർ​​​ത്തി​​​ക​​​ളി​​​ലെ സൈ​​​നി​​​ക​​​രും സു​​​ര​​​ക്ഷാ​​​ചു​​​മ​​​ത​​​ല​​​യു​​​ള്ള​​​വ​​​രും ജീ​​​വ​​​ൻ ബ​​​ലി​​​യ​​​ർ​​​പ്പി​​​ക്കു​​​ന്പോ​​​ൾ അ​​​വ​​​രു​​​ടെ ചു​​​ണ്ടി​​​ലെ വാ​​​ക്കു​​​ക​​​ൾ വ​​​ന്ദേ​​​മാ​​​ത​​​രം ത​​​ന്നെ​​​യാ​​​ണ്. 150 വ​​​ർ​​​ഷ​​​ത്തി​​​ലേ​​​റെ​​​യാ​​​യി ഈ ​​​ഗാ​​​നം ന​​​മ്മു​​​ടെ ഹൃ​​​ദ​​​യ​​​ങ്ങ​​​ളി​​​ൽ ഇ​​​ടം നേ​​​ടി​​​യി​​​ട്ടു​​​ണ്ട്- ഷാ ​​​പ​​​റ​​​ഞ്ഞു.

പ്ര​​​ഥ​​​മ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു വ​​​ന്ദേ​​​മാ​​​ത​​​രം വി​​​ഭ​​​ജി​​​ച്ച് 50-ാം വാ​​​ർ​​​ഷി​​​ക​​​ത്തി​​​ൽ ര​​​ണ്ടു ഖ​​​ണ്ഡി​​​ക​​​ക​​​ളി​​​ൽ ഒ​​​തു​​​ക്കി​​​യെ​​​ന്ന് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. പ്രീ​​​ണ​​​നം അ​​​വി​​​ടെ​​​യാ​​​ണ് ആ​​​രം​​​ഭി​​​ച്ച​​​ത്. ആ ​​​പ്രീ​​​ണ​​​നം വി​​​ഭ​​​ജ​​​ന​​​ത്തി​​​ലേ​​​ക്കു ന​​​യി​​​ച്ചു. പ്രീ​​​ണ​​​ന​​​ന​​​യം കാ​​​ര​​​ണം വ​​​ന്ദേ​​​മാ​​​ത​​​രം വി​​​ഭ​​​ജി​​​ക്ക​​​പ്പെ​​​ട്ടി​​​ല്ലെ​​​ങ്കി​​​ൽ വി​​​ഭ​​​ജ​​​നം സം​​​ഭ​​​വി​​​ക്കി​​​ല്ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് പ​​​ല​​​രും വി​​​ശ്വ​​​സി​​​ക്കു​​​ന്നു- മോ​​​ദി​​​ക്കു പി​​​ന്നാ​​​ലെ​​​യും ഷാ​​​യും ആ​​​രോ​​​പ​​​ണം ആ​​​വ​​​ർ​​​ത്തി​​​ച്ചു.

രൂ​​​പ​​​യു​​​ടെ വി​​​ല​​​യി​​​ടി​​​വ്, സു​​​ര​​​ക്ഷാ​​​വീ​​​ഴ്ച​​​ക​​​ൾ, വി​​​മാ​​​ന​​​സ​​​ർ​​​വീ​​​സു​​​ക​​​ളി​​​ലെ ത​​​ക​​​ർ​​​ച്ച, രൂ​​​ക്ഷ​​​മാ​​​യ വാ​​​യു​​​മ​​​ലി​​​നീ​​​ക​​​ര​​​ണം തു​​​ട​​​ങ്ങി ജ​​​ന​​​കീ​​​യ പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു ശ്ര​​​ദ്ധ തി​​​രി​​​ക്കാ​​​നാ​​​ണ് വ​​​ന്ദേ​​​മാ​​​ത​​​രം ച​​​ർ​​​ച്ച​​​യെ​​​ന്ന് ഖാ​​​ർ​​​ഗെ ആ​​​രോ​​​പി​​​ച്ചു. ജ​​​ന​​​കീ​​​യ പ്ര​​​ശ്ന​​​ങ്ങ​​​ൾ ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​ക​​​ണം.

ഒ​​​രു വി​​​ഷ​​​യ​​​ത്തി​​​ലും ച​​​ർ​​​ച്ച​​​ക​​​ളെ സ​​​ർ​​​ക്കാ​​​ർ ഭ​​​യ​​​പ്പെ​​​ടു​​​ന്നി​​​ല്ലെ​​​ന്ന് ഷാ ​​​പ​​​റ​​​ഞ്ഞു. ഏ​​​തു വി​​​ഷ​​​യ​​​വും ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്ന് രാ​​​ജ്യ​​​സ​​​ഭ​​​യു​​​ടെ നേ​​​താ​​​വു​​​കൂ​​​ടി​​​യാ​​​യ മ​​​ന്ത്രി ജെ.​​​പി. ന​​​ഡ്ഡ പി​​​ന്നീ​​​ട് പ​​​റ​​​ഞ്ഞു. വ​​​ന്ദേ​​​മാ​​​ത​​​രം ച​​​ർ​​​ച്ച​​​യു​​​ടെ വി​​​ഷ​​​യ​​​ത്തി​​​ൽ​​​നി​​​ന്നു മാ​​​റി ഖാ​​​ർ​​​ഗെ ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ നീ​​​ക്കംചെ​​​യ്യ​​​ണ​​​മെ​​​ന്ന് ന​​​ഡ്ഡ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

National

എസ്ഐആർ വോട്ടർപട്ടികയുടെ ശുദ്ധീകരണത്തിന്: അമിത് ഷാ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക​​​​യു​​​​ടെ തീ​​​​വ്ര പ​​​​രി​​​​ഷ്ക​​​​ര​​​​ണ (എ​​​​സ്ഐ​​​​ആ​​​​ർ) ത്തെ ​​​​വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക​​​​യു​​​​ടെ ശു​​​​ദ്ധീ​​​​ക​​​​ര​​​​ണ​​​​മെ​​​​ന്നു വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ച് ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി അ​​​​മി​​​​ത് ഷാ. ​​​​വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക​​​​യി​​​​ൽ നു​​​​ഴ​​​​ഞ്ഞു​​​​ക​​​​യ​​​​റ്റ​​​​ക്കാ​​​​രു​​​​ടെ പേ​​​​രു​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ടെ​​​​ന്ന് ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ ചി​​​​ല രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ക​​​​ക്ഷി​​​​ക​​​​ൾ എ​​​​സ്ഐ​​​​ആ​​​​റി​​​​നെ എ​​​​തി​​​​ർ​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും അ​​​​മി​​​​ത് ഷാ ​​​​ആ​​​​രോ​​​​പി​​​​ച്ചു.

കേ​​​​ര​​​​ള​​​​മ​​​​ട​​​​ക്ക​​​​മു​​​​ള്ള സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ എ​​​​സ്ഐ​​​​ആ​​​​ർ വി​​​​ഷ​​​​യ​​​​ത്തി​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ന് സു​​​​പ്രീം​​​​കോ​​​​ട​​​​തി നോ​​​​ട്ടീ​​​​സ് അ​​​​യ​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​യി​​​​രു​​​​ന്നു ഗു​​​​ജ​​​​റാ​​​​ത്തി​​​​ലെ ക​​​​ച്ചി​​​​ൽ ന​​​​ട​​​​ന്ന അ​​​​തി​​​​ർ​​​​ത്തി സു​​​​ര​​​​ക്ഷാ​​​​സേ​​​​ന​​​​യു​​​​ടെ (ബി​​​​എ​​​​സ്എ​​​​ഫ്) 61-ാമ​​​​ത് സ്ഥാ​​​​പ​​​​ക​​​​ ദി​​​​നാ​​​​ഘോ​​​​ഷ​​​​ത്തി​​​​ൽ പ്ര​​​​സം​​​​ഗി​​​​ക്ക​​​​വെ അ​​​​മി​​​​ത് ഷാ​​​​യു​​​​ടെ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ൾ.

നു​​​​ഴ​​​​ഞ്ഞു​​​​ക​​​​യ​​​​റ്റം ത​​​​ട​​​​യേ​​​​ണ്ട​​​​ത് രാ​​​​ജ്യ​​​​സു​​​​ര​​​​ക്ഷ​​​​യ്ക്കും ജ​​​​നാ​​​​ധി​​​​പ​​​​ത്യം സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നും അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി, ബി​​​​ഹാ​​​​ർ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ എ​​​​ൻ​​​​ഡി​​​​എ​​​​യു​​​​ടെ വ​​​​ൻ വി​​​​ജ​​​​യം നു​​​​ഴ​​​​ഞ്ഞു​​​​ക​​​​യ​​​​റ്റ​​​​ക്കാ​​​​ർ​​​​ക്കെ​​​​തി​​​​രാ​​​​യ ശ​​​​ക്ത​​​​മാ​​​​യ പൊ​​​​തു​​​​ജ​​​​നാ​​​​ഭി​​​​പ്രാ​​​​യ​​​​ത്തെ പ്ര​​​​തി​​​​ഫ​​​​ലി​​​​പ്പി​​​​ക്കു​​​​ന്ന​​​​താ​​​​ണെ​​​​ന്നും പ​​​​റ​​​​ഞ്ഞു.

ചി​​​​ല രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ക​​​​ക്ഷി​​​​ക​​​​ൾ നു​​​​ഴ​​​​ഞ്ഞു​​​​ക​​​​യ​​​​റ്റ​​​​ക്കാ​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തെ ദു​​​​ർ​​​​ബ​​​​ല​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യാ​​​​ണ്. എ​​​​ന്നാ​​​​ൽ, എ​​​​ല്ലാ നു​​​​ഴ​​​​ഞ്ഞു​​​​ക​​​​യ​​​​റ്റ​​​​ക്കാ​​​​രെ​​​​യും നാ​​​​ടു​​​​ക​​​​ട​​​​ത്താ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ പ്ര​​​​തി​​​​ജ്ഞാ​​​​ബ​​​​ദ്ധ​​​​മാ​​​​ണെ​​​​ന്നും അ​​​​മി​​​​ത് ഷാ ​​​​കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

ക​​​​ലാ​​​​പ​​​​വി​​​​രു​​​​ദ്ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ലും ന​​​​ക്സ​​​​ൽ വി​​​​രു​​​​ദ്ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ലും ബി​​​​എ​​​​സ്എ​​​​ഫി​​​​ന്‍റെ പ​​​​ങ്കി​​​​നെ പ്ര​​​​ശം​​​​സി​​​​ച്ച ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി അ​​​​ടു​​​​ത്ത വ​​​​ർ​​​​ഷം മാ​​​​ർ​​​​ച്ച് 31ഓ​​​​ടെ രാ​​​​ജ്യ​​​​ത്തെ ന​​​​ക്സ​​​​ൽ പ്ര​​​​ശ്നം എ​​​​ന്ന​​​​ന്നേ​​​​ക്കു​​​​മാ​​​​യി ഇ​​​​ല്ലാ​​​​താ​​​​കു​​​​മെ​​​​ന്നും പ​​​​റ​​​​ഞ്ഞു.

Kerala

ഡ​ൽ​ഹി സ്ഫോ​ട​നം; ഉ​ത്ത​ര​വാ​ദി​ക​ൾ ഏ​ത് പാ​താ​ള​ത്തി​ൽ ഒ​ളി​ച്ചാ​ലും ക​ണ്ടെ​ത്തു​മെ​ന്ന് അ​മി​ത് ഷാ

​ന്യൂ​ഡ​ല്‍​ഹി: ചെ​ങ്കോ​ട്ട സ്‌​ഫോ​ട​ന​ത്തി​ല്‍ ഉ​ത്ത​ര​വാ​ദി​ക​ൾ ഏ​ത് പാ​താ​ള​ത്തി​ല്‍ ഒ​ളി​ച്ചാ​ലും ക​ണ്ടെ​ത്തു​മെ​ന്നും ഏ​റ്റ​വും ക​ഠി​ന​മാ​യ ശി​ക്ഷ അ​വ​ർ​ക്കു ന​ല്‍​കു​മെ​ന്നും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ.

​തി​ങ്ക​ളാ​ഴ്ച നോ​ര്‍​ത്തേ​ണ്‍ സോ​ണ​ല്‍ കൗ​ണ്‍​സി​ലി​ന്‍റെ (NZC) 32-ാമ​ത് യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ചെ​ങ്കോ​ട്ട​യി​ലെ കാ​ര്‍ സ്‌​ഫോ​ട​ന​ത്തി​ലും ജ​മ്മു​കാ​ഷ്മീ​രി​ലെ നൗ​ഗാം പോ​ലീ​സ് സ്റ്റേ​ഷ​നി​ലു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ലും ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ള്‍ അ​ര്‍​പ്പി​ച്ചും ര​ണ്ട് മി​നി​റ്റ് മൗ​നം ആ​ച​രി​ച്ചു​മാ​ണ് യോ​ഗം ആ​രം​ഭി​ച്ച​ത്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ര്‍​ക്കാ​ര്‍ ഭീ​ക​ര​വാ​ദ​ത്തെ വേ​രോ​ടെ പി​ഴു​തെ​റി​യാ​ന്‍ പൂ​ര്‍​ണ​മാ​യും പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് അ​മി​ത് ഷാ ​പ​റ​ഞ്ഞു. സ്ഫോ​ട​ന​ത്തി​ന് പി​ന്നി​ലു​ള്ള​വ​രെ പാ​താ​ള​ത്തി​ൽ നി​ന്നാ​ണെ​ങ്കി​ലും ക​ണ്ടെ​ത്തും. അ​വ​ർ​ക്ക് ഏ​റ്റ​വും ക​ഠി​ന​മാ​യ ശി​ക്ഷ ന​ൽ​കും. അ​ന്വേ​ഷ​ണ സം​ഘം ഒ​രു സ്ഥ​ല​വും വി​ട്ടു​പോ​കാ​തെ പ​രി​ശോ​ധി​ക്കും.-​അ​മി​ത് ഷാ ​പ​റ​ഞ്ഞു.

വ​ട​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നു​മു​ള്ള ഉ​ന്ന​ത നേ​താ​ക്ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ഹ​രി​യാ​ന, ഹി​മാ​ച​ല്‍ പ്ര​ദേ​ശ്, പ​ഞ്ചാ​ബ്, രാ​ജ​സ്ഥാ​ന്‍, ഡ​ല്‍​ഹി, ജ​മ്മു​കാ​ഷ്മീ​ര്‍, ല​ഡാ​ക്ക്, ച​ണ്ഡീ​ഗ​ഡ് എ​ന്നി​വ​യാ​ണ് നോ​ര്‍​ത്തേ​ണ്‍ സോ​ണ​ല്‍ കൗ​ണ്‍​സി​ലി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​വ.

മു​ഖ്യ​മ​ന്ത്രി​മാ​രാ​യ ന​യാ​ബ് സിം​ഗ് സൈ​നി (ഹ​രി​യാ​ന), സു​ഖ്‌​വീ​ന്ദ​ര്‍ സിം​ഗ് സു​ഖു (ഹി​മാ​ച​ല്‍ പ്ര​ദേ​ശ്), ഭ​ഗ​വ​ന്ത് മ​ന്‍ (പ​ഞ്ചാ​ബ്), ഭ​ജ​ന്‍ ലാ​ല്‍ ശ​ര്‍​മ (രാ​ജ​സ്ഥാ​ന്‍), രേ​ഖ ഗു​പ്ത (ഡ​ല്‍​ഹി), ഒ​മ​ര്‍ അ​ബ്ദു​ള്ള (ജ​മ്മു​കാ​ഷ്മീ​ര്‍) എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

National

അ​മി​ത് ഷാ ​ആ​ശു​പ​ത്രി​യി​ലെ​ത്തി; ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി

ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട സ്ഫോ​ട​ന​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ സ​ന്ദ​ർ​ശി​ച്ച് കേ​ന്ദ്ര​ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​എ​ൽ​എ​ൻ​ജെ​പി ആ​ശു​പ​ത്രി​യി​ലെ​ത്തി​യാ​ണ് അ​മി​ത് ഷാ ​പ​രി​ക്കേ​റ്റ​വ​രെ ക​ണ്ട​ത്ത്. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും അ​മി​ത് ഷാ​യ്ക്കൊ​പ്പം ആ​ശു​പ​ത്രി​യി​ലെ​ത്തി​യി​രു​ന്നു.

ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും അ​മി​ത് ഷാ ​സ്ഥി​തി​ഗ​തി​ക​ൾ ച​ർ​ച്ച ചെ​യ്തു. സ്ഫോ​ട​ന​സ്ഥ​ല​വും അ​മി​ത് ഷാ ​സ​ന്ദ​ർ​ശി​ക്കു​മെ​ന്നാ​ണ് വി​വ​രം. പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി അ​മി​ത് ഷാ ​ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​രു​ന്നു.

അ​തേ​സ​മ​യം സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 13 ആ​യി ഉ​യ​ർ​ന്നു. മ​ര​ണ​സം​ഖ്യ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് എ​ൽ​എ​ൻ​ജെ​പി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

National

പാ​ക്കി​സ്ഥാ​ൻ ഭീ​ക​ര​ർ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ

​ദ​ർ​ഭം​ഗ: ഇ​ന്ത്യ​യെ ആ​ക്ര​മി​ച്ചാ​ൽ വെ​ടി​യു​ണ്ട​ക​ൾ​ക്ക് പ​ക​രം പീ​ര​ങ്കി​ക​ളെ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് പാക് ഭീകരർക്ക് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​ടെ താ​ക്കീ​ത്. ബി​ഹാ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പാ​ക്കി​സ്ഥാ​നി​ൽ നി​ന്നു​ള്ള തീ​വ്ര​വാ​ദി​ക​ൾ പ​ഹ​ൽ​ഗാ​മി​ൽ ന​മ്മു​ടെ പൗ​ര​ന്മാ​രെ ആ​ക്ര​മി​ച്ചു. ന​മ്മു​ടെ അ​മ്മ​മാ​രു​ടെ​യും സ​ഹോ​ദ​രി​മാ​രു​ടെ​യും നെ​റ്റി​യി​ൽ​നി​ന്ന് അ​വ​ർ സി​ന്ദൂ​രം തു​ട​ച്ചു​നീ​ക്കി. 20 ദി​വ​സ​ത്തി​നു​ള്ളി​ൽ ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ ആ​രം​ഭി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​തി​ന് പ്ര​തി​കാ​രം ചെ​യ്തു.

കോ​ൺ​ഗ്ര​സ് ഭ​ര​ണ​ത്തി​ൽ​നി​ന്ന് വ്യ​ത്യ​സ്‌​ത​മാ​യി മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ​യ്‌​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്നു. ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ൻ​ഡി​എ​യ്ക്ക് ബീ​ഹാ​റി​നെ സ​ർ​വ​തോ​ന്മു​ഖ​മാ​യ വി​ക​സ​ന​ത്തി​ലേ​ക്ക് ന​യി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

National

ബി​ഹാ​റി​ന്‍റെ ഭാ​വി തീ​രു​മാ​നി​ക്കാ​നു​ള്ള അ​വ​സ​രം: അ​മി​ത് ഷാ

പാ​​​​​റ്റ്ന: നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ബി​​​​​ഹാ​​​​​റി​​​​​നു മു​​​​​ന്നി​​​​​ൽ വ​​​​​യ്ക്കു​​​​​ന്ന​​​​​ത് മോ​​​​​ദി-​​​​​നി​​​​​തീ​​​​​ഷ് വി​​​​​ക​​​​​സ​​​​​ന കൂ​​​​​ട്ടു​​​​​കെ​​​​​ട്ട്, ജം​​​​​ഗി​​​​​ൾ രാ​​​​​ജി​​​​​ലേ​​​​​ക്കു മ​​​​​ട​​​​​ക്കി​​​​​ക്കൊ​​​​​ണ്ടു​​​​​പോ​​​​​കു​​​​​ന്ന പ്ര​​​​​തി​​​​​പ​​​​​ക്ഷം ഇ​​​​​തി​​​​​ലൊ​​​​​ന്നി​​​​​ന്‍റെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പാ​​​​​ണെ​​​​​ന്ന് കേ​​​​​ന്ദ്ര ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​​​മ​​​​​ന്ത്രി അ​​​​​മി​​​​​ത് ഷാ. ​​​​​ബി​​​​​ഹാ​​​​​റി​​​​​ന്‍റെ ഭാ​​​​​വി ആ​​​​​രെ ഏ​​​​​ൽ​​​​​പ്പി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് തീ​​​​​രു​​​​​മാ​​​​​നി​​​​​ക്കാ​​​​​നു​​​​​ള്ള അ​​​​​വ​​​​​സ​​​​​ര​​​​​മാ​​​​​ണ് ഈ ​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്.


ഒ​​​​​രു വ​​​​​ശ​​​​​ത്ത് ‘ജം​​​​​ഗി​​​​​ൾ​​​​​രാ​​​​​ജ്’ കൊ​​​​​ണ്ടു​​​​​വ​​​​​ന്ന​​​​​വ​​​​​ർ. മ​​​​​റു​​​​​വ​​​​​ശ​​​​​ത്ത് വി​​​​​ക​​​​​സ​​​​​നം കൊ​​​​​ണ്ടു​​​​​വ​​​​​ന്ന പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി മോ​​​​​ദി​​​​​യും മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി നി​​​​​തീ​​​​​ഷ് കു​​​​​മാ​​​​​റും ചേ​​​​​ർ​​​​​ന്ന കൂ​​​​​ട്ടു​​​​​കെ​​​​​ട്ട്- അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു. മോ​​​​​ശം കാ​​​​​ലാ​​​​​വ​​​​​സ്ഥ മൂ​​​​​ലം ഓ​​​​​ൺ​​​​​ലൈ​​​​​നാ​​​​​യി ഗോ​​​​​പാ​​​​​ൽ​​​​​ഗ​​​​​ഞ്ച്, സ​​​​​മ​​​​​സ്തി​​​​​പു​​ർ ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് റാ​​​​​ലി​​​​​യി​​​​​ൽ പ്ര​​​​​സം​​​​​ഗി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ദ്ദേ​​​​​ഹം.

വോ​​​​​ട്ട​​​​​ർ അ​​​​​ധി​​​​​കാ​​​​​ര യാ​​​​​ത്ര ന​​​​​ട​​​​​ത്തി​​​​​യ രാ​​​​​ഹു​​​​​ൽ ഗാ​​​​​ന്ധി നു​​​​​ഴ​​​​​ഞ്ഞു​​​​​ക​​​​​യ​​​​​റ്റ​​​​​ക്കാ​​​​​രെ സം​​​​​ര​​​​​ക്ഷി​​​​​ക്കാ​​​​​ൻ ശ്ര​​​​​മി​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്ന് ഷാ ​​​​​ആ​​​​​രോ​​​​​പി​​​​​ച്ചു. രാ​​​​​ഹു​​​​​ൽ ഗാ​​​​​ന്ധി ഇ​​​​​ഷ്ട​​​​​മു​​​​​ള്ള​​​​​ത്ര യാ​​​​​ത്ര​​​​​ക​​​​​ൾ ന​​​​​ട​​​​​ത്ത​​​​​ട്ടെ. ഓ​​​​​രോ നു​​​​​ഴ​​​​​ഞ്ഞു​​​​​ക​​​​​യ​​​​​റ്റ​​​​​ക്കാ​​​​​രെ​​​​​യും രാ​​​​​ജ്യ​​​​​ത്തു​​​​​നി​​​​​ന്നും പു​​​​​റ​​​​​ത്താ​​​​​ക്കും. രാ​​​​​ജ്യ​​​​​ത്തു​​​​​ട​​​​​നീ​​​​​ളം എ​​​​​സ്‌​​​​​ഐ​​​​​ആ​​​​​ർ ന​​​​​ട​​​​​ത്താ​​​​​നു​​​​​ള്ള തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ക​​​​​മ്മീ​​​​​ഷ​​​​​ന്‍റെ തീ​​​​​രു​​​​​മാ​​​​​ന​​​​​ത്തെ സ്വാ​​​​​ഗ​​​​​തം ചെ​​​​​യ്യു​​​​​ന്ന​​​​​താ​​​​​യും അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു.

National

സ​മ്രാ​ട്ട് ചൗ​ധ​രി​ക്ക് മോ​ദി വ​ലി​യ സ്ഥാ​നം ന​ൽ​കും: അ​മി​ത് ഷാ

പാ​റ്റ്ന: തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ബി​ഹാ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി സ​മ്രാ​ട്ട് ചൗ​ധ​രി​ക്ക് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വ​ലി​യ സ്ഥാ​നം ന​ല്കു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​ചൗ​ധ​രി​യു​ടെ മ​ണ്ഡ​ല​മാ​യ താ​രാ​പു​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പു റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു അ​മി​ത് ഷാ.

​നി​തീ​ഷ്കു​മാ​റി​നെ വീ​ണ്ടും മു​ഖ്യ​മ​ന്ത്രി​യാ​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ ബി​ജെ​പി വ്യ​ക്ത​മാ​യ അ​ഭി​പ്രാ​യം പ​റ​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ അ​മി​ത് ഷാ​യു​ടെ പ്ര​സ്താ​വ​ന അ​ഭ്യൂ​ഹ​ങ്ങ​ൾ ഉ​യ​ർ​ത്തു​ക​യാ​ണ്. ജെ​ഡി-​യു​വി​ലും ആ​ർ​ജെ​ഡി​യി​ലും പ്ര​വ​ർ​ത്തി​ച്ച സ​മ്രാ​ട്ട് ചൗ​ധ​രി ബി​ജെ​പി​യി​ലെ​ത്തി​യ​തോ​ടെ സ​മു​ന്ന​ത നേ​താ​വാ​യി ഉ​യ​ർ​ന്നു.

യാ​ദ​വ​ർ ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വും വ​ലി​യ ഒ​ബി​സി വി​ഭാ​ഗ​മാ​യ കു​ശ്വാ​ഹ​യി​ൽ​പ്പെ​ട്ട​യാ​ളാ​ണ് ചൗ​ധ​രി. കു​ശ്വാ​ഹ വി​ഭാ​ഗ​ത്തി​ന്‍റെ പി​ന്തു​ണ തേ​ടാ​നാ​ണ് ചൗ​ധ​രി​ക്കു ബി​ജെ​പി പ്രാ​ധാ​ന്യം ന​ല്കു​ന്ന​ത്. ലെ​ജി​സ്ലേ​റ്റീ​വ് കൗ​ൺ​സി​ൽ അം​ഗ​മാ​യ ചൗ​ധ​രി ഒ​രു ദ​ശ​ക​ത്തി​നു​ശേ​ഷ​മാ​ണ് നി​യ​മ​സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ക്കു​ന്ന​ത്.

 

National

സോണിയയും ലാലുവും കുടുംബരാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കുന്നു: അമിത് ഷാ

ന്യൂ​​​ഡ​​​ൽ​​​ഹി: സോ​​​ണി​​​യ ഗാ​​​ന്ധി, മ​​​ക​​​ൻ രാ​​​ഹു​​​ലി​​​നെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​ക്കാ​​​നും ലാ​​​ലുപ്ര​​​സാ​​​ദ് യാ​​​ദ​​​വ് മ​​​ക​​​ൻ തേ​​​ജ​​​സ്വി​​​യെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​ക്കാ​​​നും ആ​​​ഗ്ര​​​ഹി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ. ​​​രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ വോ​​​ട്ട് അ​​​ധി​​​കാ​​​ർ യാ​​​ത്ര, നു​​​ഴ​​​ഞ്ഞു​​​ക​​​യ​​​റ്റ​​​ക്കാ​​​രെ ര​​​ക്ഷി​​​ക്കാ​​​നു​​​ള്ള യാ​​​ത്ര​​​യാ​​​ണെ​​​ന്നും ഷാ ​​​ആ​​​രോ​​​പി​​​ച്ചു.

എ​​​ൻ​​​ഡി​​​എ സ​​​ർ​​​ക്കാ​​​ർ നി​​​രോ​​​ധി​​​ക്കു​​​ക​​​യും ജ​​​യി​​​ലി​​​ല​​​ട​​​യ്ക്കു​​​ക​​​യും ചെ​​​യ്ത പോ​​​പ്പു​​​ല​​​ർ ഫ്ര​​​ണ്ട് (പി​​​എ​​​ഫ്ഐ) അം​​​ഗ​​​ങ്ങ​​​ൾ ജ​​​യി​​​ലി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്തു​​​വ​​​രാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്നും ബി​​​ഹാ​​​റി​​​ലെ ബെ​​​ഗു​​​സാ​​​രാ​​​യി​​​യി​​​ൽ ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു റാ​​​ലി​​​യി​​​ൽ കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി പറഞ്ഞു. ആ​​​ർ​​​ജെ​​​ഡി​​​യു​​​ടെ മ​​​ഹാ​​​സ​​​ഖ്യം അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യാ​​​ൽ പി​​​എ​​​ഫ്ഐ അം​​​ഗ​​​ങ്ങ​​​ൾ ജ​​​യി​​​ലി​​​ൽ തു​​​ട​​​രു​​​മെ​​​ന്ന് ക​​​രു​​​തു​​​ന്നു​​​ണ്ടോ​​​യെ​​​ന്നും ഷാ ​​​ചോ​​​ദി​​​ച്ചു.

ലാ​​​ലുപ്ര​​​സാ​​​ദും സോ​​​ണി​​​യ ഗാ​​​ന്ധി​​​യും കു​​​ടും​​​ബ​​​രാ​​​ഷ്‌​​​ട്രീ​​​യം പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് ബി​​​ഹാ​​​റി​​​ലെ ദ​​​ർ​​​ഭം​​​ഗ​​​യി​​​ൽ ന​​​ട​​​ന്ന റാ​​​ലി​​​യി​​​ൽ ഷാ ​​​ആ​​​രോ​​​പി​​​ച്ചു. ഈ ​​​ര​​​ണ്ടു സ്ഥാ​​​ന​​​ങ്ങ​​​ളും ഒ​​​ഴി​​​ഞ്ഞു​​​കി​​​ട​​​ക്കു​​​ന്നി​​​ല്ലെ​​​ന്നു മ​​​ന​​​സി​​​ലാ​​​ക്കാ​​​തെ​​​യാ​​​ണെ​​​ന്ന് ഇ​​​വ​​​രു​​​ടെ മോ​​​ഹം.

മ​​​ഹാ​​​സ​​​ഖ്യ​​​ത്തി​​​ലെ ര​​​ണ്ട് ഉ​​​ന്ന​​​ത നേ​​​താ​​​ക്ക​​​ളും സ്വ​​​ന്തം മ​​​ക്ക​​​ളെ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​ക്കാ​​​നാ​​​ണു ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. മ​​​ഹാ​​​ഗ​​​ഡ്ബ​​​ന്ധ​​​ൻ അ​​​ല്ല മ​​​റി​​​ച്ച് ‘ത​​​ഗ് ബ​​​ന്ധ​​​ൻ’ ആ​​​ണ്. ലാ​​​ലുപ്ര​​​സാ​​​ദ് നി​​​ര​​​വ​​​ധി അ​​​ഴി​​​മ​​​തി​​​ക​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. 12 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​ഴി​​​മ​​​തി​​​ക്കേ​​​സു​​​ക​​​ളി​​​ൽ കോ​​​ണ്‍ഗ്ര​​​സ് ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​രോ​​​പി​​​ച്ചു.

ബി​​​ഹാ​​​റി​​​ൽ എ​​​ൻ​​​ഡി​​​എ സ​​​ഖ്യം പ​​​ഞ്ചപാ​​​ണ്ഡ​​​വ​​​ന്മാ​​​രാ​​​ണ്. സം​​​സ്ഥാ​​​ന​​​ത്ത് കാ​​​ട്ടു​​​ഭ​​​ര​​​ണം തി​​​രി​​​ച്ചു​​​ വ​​​രു​​​ന്ന​​​തു ത​​​ട​​​യാ​​​നു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പാ​​​ണി​​​ത്. ബാ​​​ബു ജ​​​ഗ​​​ജീ​​​വ​​​ൻ റാം ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​കു​​​ന്ന​​​തു ത​​​ട​​​ഞ്ഞ കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ യ​​​ഥാ​​​ർ​​​ഥ മു​​​ഖം ആ​​​ളു​​​ക​​​ൾ ക​​​ണ്ട​​​താ​​​ണെ​​​ന്നും ഷാ ​​​കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

National

മഹാരാഷ്‌ട്രയിൽ ബിജെപിക്ക് ഊന്നുവടിയുടെ ആവശ്യമില്ലെന്ന് അമിത് ഷാ

മും​​​ബൈ: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ൽ ബി​​​ജെ​​​പി​​​ക്ക് ഊ​​​ന്നു​​​വ​​​ടി​​​യു​​​ടെ ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്നും സ്വ​​​ന്തം കാ​​​ലി​​​ലാ​​​ണു നി​​​ൽ​​​ക്കു​​​ന്ന​​​തെ​​​ന്നും കേ​​​ന്ദ്ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ. ​​​

ബൈ​​​നോ​​​ക്കു​​​ല​​​റി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ നോ​​​ക്കി​​​യാ​​​ൽ പോ​​​ലും കാ​​​ണാ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത പ്ര​​​തി​​​പ​​​ക്ഷ​​​ത്തെ, വ​​​രു​​​ന്ന ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നും പാ​​​ർ​​​ട്ടി പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് അ​​​ദ്ദ​​​ഹം പ​​​റ​​​ഞ്ഞു.

ബി​​​ജെ​​​പി​​​യു​​​ടെ പു​​​തി​​​യ ഓ​​​ഫീ​​​സ് കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന​​​വേ​​​ള​​​യി​​​ലാ​​​ണ് പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​നെ​​​തി​​​രേ അ​​​മി​​​ത് ഷാ ​​​ആ​​​ഞ്ഞ​​​ടി​​​ച്ച​​​ത്.

National

മു​ഖ്യ​മ​ന്ത്രി അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

 ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വെ​ള്ളി​യാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി​യേ​യും മു​ഖ്യ​മ​ന്ത്രി കാ​ണും.

അ​മി​ത് ഷാ​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ജെ.​പി. ന​ദ്ദ​യു​മാ​യും മു​ഖ്യ​മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അ​ര​മ​ണി​ക്കൂ​ര്‍ നേ​രം അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ മു​ഖ്യ​മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളു​ടെ പ്ര​തി​ക​രി​ച്ചി​ല്ല.

മ​ന്ത്രി​മാ​രാ​യ കെ.​എ​ൻ. ബാ​ല​ഗോ​പാ​ലും മു​ഹ​മ്മ​ദ് റി​യാ​സും ഡ​ൽ​ഹി​യി​ലു​ണ്ടെ​ങ്കി​ലും ചീ​ഫ് സെ​ക്ര​ട്ട​റി മാ​ത്ര​മാ​ണ് കൂ​ടി​ക്കാ​ഴ്ചി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​ത്. വ​യ​നാ​ട് ദു​ര​ന്ത​ത്തി​ല്‍ കേ​ന്ദ്രം കൂ​ടു​ത​ല്‍ സ​ഹാ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന​താ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഡ​ൽ​ഹി സ​ന്ദ​ര്‍​ശ​ന​ത്തി​ലെ പ്ര​ധാ​ന ആ​വ​ശ്യം.

 

National

അ​മി​ത് ഷാ​യെ വി​ശ്വ​സി​ക്ക​രു​ത്; മോ​ദി​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി മ​മ​ത ബാ​ന​ർ​ജി

കോ​ൽ​ക്ക​ത്ത: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ പ്ര​വൃ​ത്തി​ക​ൾ ആ​ക്ടിം​ഗ് പ്ര​ധാ​ന​മ​ന്ത്രി​യു​ടേ​ത് പോ​ലെ​യാ​ണെ​ന്ന് പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. അ​മി​ത് ഷാ​യി​ൽ അ​മി​ത​മാ​യി വി​ശ്വാ​സ​മ​ർ​പ്പി​ക്ക​രു​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ട് അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യും മ​മ​ത പ​റ​ഞ്ഞു.

ഇ​തെ​ല്ലാം അ​മി​ത് ഷാ​യു​ടെ ക​ളി​യാ​ണ്. മോ​ദി​ക്ക് എ​ല്ലാം അ​റി​യാം. എ​ന്നാ​ൽ, അ​മി​ത് ഷാ​യെ വി​ശ്വ​സി​ക്ക​രു​ത്. ഒ​രു​നാ​ൾ അ​യാ​ൾ നി​ങ്ങ​ളു​ടെ ഒ​റ്റു​കാ​ര​നാ​കു​മെ​ന്ന് കോ​ൽ​ക്ക​ത്ത വി​മാ​ന​ത്താ​വ​ള​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്ക​വെ മ​മ​ത പ​റ​ഞ്ഞു.

15 ദി​വ​സ​ത്തി​ന​കം വോ​ട്ട​ർ പ​ട്ടി​ക​യു​ടെ തീ​വ്ര​പ​രി​ഷ്‍​ക​ര​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്. ബി​ജെ​പി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണി​തെ​ന്നും മ​മ​ത ആ​രോ​പി​ച്ചു.

 

Kerala

അ​മി​ത് ഷാ​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ മ​ദ്യ​പി​ച്ചെ​ത്തി​യ പോ​ലീ​സു​കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ

കൊ​ച്ചി: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ മ​ദ്യ​പി​ച്ച് ഡ്യൂ​ട്ടി​ക്കെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്പെ​ൻ​ഷ​ൻ. കെ​എ​പി അ​ഞ്ചാം ബ​റ്റാ​ലി​യ​ൻ ക​മാ​ൻ​ഡ​ന്‍റ് എ​സ്‌. സു​രേ​ഷി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ഓ​ഗ​സ്റ്റ് 21 ന് ​അ​മി​ത് ഷാ ​കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ ദി​വ​സ​മാ​ണ് സു​ര​ക്ഷാ ചു​മ​ത​ല ഉ​ണ്ടാ​യി​രു​ന്ന സു​രേ​ഷി​നെ മ​ദ്യ​പി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ചു​മ​ത​ല​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു.

NRI

മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ ക്രൂ​ര മ​ർ​ദ​നം: അ​മി​ത് ഷാ​യ്ക്ക് നി​വേ​ദ​നം ന​ൽ​കി ഡി​എം​എ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി സാ​ക്കി​ര്‍ ഹു​സൈ​ന്‍ കോ​ള​ജി​ലെ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളെ അ​ക്ര​മി​ക​ളും പോ​ലീ​സു​കാ​രും ചേ​ർ​ന്ന് അ​തി​ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യ്ക്ക് ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ നി​വേ​ദ​നം ന​ൽ​കി.

സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​വാ​ളി​ക​ളെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​രി​ക, കേ​സി​ൽ ഉ​ൾ​പ്പെ​ട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നം തു​ട​രാ​ൻ ആ​വ​ശ്യ​മാ​യ പി​ന്തു​ണ ന​ൽ​കു​ക, ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് നി​വേ​ദ​ന​ത്തി​ൽ ഡി​എം​എ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ എ​ന്നി​വ​ർ ഒ​പ്പി​ട്ടി​രി​ക്കു​ന്ന നി​വേ​ദ​ന​ത്തി​ന്‍റെ പ​ക​ർ​പ്പ് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി രേ​ഖ ഗു​പ്‌​ത​യ‌്ക്കും കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ​കാ​ര്യ സ​ഹ​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​നും ടൂ​റി​സം സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ക്കും അ​യ​ച്ചി​ട്ടു​ണ്ട്.

National

അ​മി​ത് ഷാ​യ്ക്കെ​തി​രാ​യ അ​പ​കീ​ര്‍​ത്തി പ​രാ​മ​ര്‍​ശം: രാ​ഹു​ൽ ഗാ​ന്ധി​ക്ക് ജാ​മ്യം

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യ്ക്കെ​തി​രേ അ​പ​കീ​ര്‍​ത്തി പ​രാ​മ​ര്‍​ശം ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് ജാ​മ്യം. ജാ​ർ​ഖ​ണ്ഡ് ചൈ​ബാ​സ​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ കോ​ട​തി​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ജാ​മ്യം ന​ല്‍​കി​യ​ത്.

2018ല്‍ ​ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലെ കൊ​ല​പാ​ത​ക​ക്കേ​സ് ഉ​ള്ള​വ​ർ​ക്കും ബി​ജെ​പി അ​ധ്യ​ക്ഷ​നാ​കാം എ​ന്ന പ​രാ​മ​ര്‍​ശ​മാ​ണ് വി​വാ​ദ​മാ​യ​ത്. ഈ ​പ​രാ​മ​ര്‍​ശം ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രെ അ​പ​മാ​നി​ക്കു​ന്ന​താ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ്ര​താ​പ് കാ​ട്ടി​യാ​ര്‍ എ​ന്ന​യാ​ളാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Kerala

ബി​ജെ​പി സം​സ്ഥാ​ന കാ​ര്യാ​ല​യം അ​മി​ത്ഷാ ഉ​ദ്ഘാ​ട​നം ചെ​യ്തു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബി​​​ജെ​​​പി​​​യു​​​ടെ പു​​​തി​​​യ സം​​​സ്ഥാ​​​ന കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​രമ​​​ന്ത്രി അ​​​മി​​​ത് ഷാ ​​​നി​​​ർ​​​വ​​​ഹി​​​ച്ചു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 11ന് ​​തൈ​​​ക്കാ​​​ടു​​​ള്ള മാ​​​രാ​​​ർ​​​ജി ഭ​​​വ​​​നി​​​ലെ​​​ത്തി​​​യ അ​​​മി​​​ത് ഷാ ​​​അ​​​വി​​​ടെ പ്ര​​​ത്യേ​​​കം ത​​​യാ​​​റാ​​​ക്കി​​​യ പ​​​ന്ത​​​ലി​​​ലെ​​​ത്തി ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ളെ ക​​​ണ്ട​​​ശേ​​​ഷം പാ​​​ർ​​​ട്ടി പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തി. തു​​​ട​​​ർ​​​ന്ന് ഓ​​​ഫീ​​​സി​​​നു മു​​​ന്നി​​​ൽ ക​​​ണി​​​ക്കൊ​​​ന്ന തൈ ​​​ന​​​ട്ടു. ഇ​​​തി​​​നു​​​ശേ​​​ഷം ഓ​​​ഫീ​​​സ് ഉ​​​ദ്ഘാ​​​ട​​​ന​​​ത്തി​​​ന്‍റെ ശി​​​ലാ​​​ഫ​​​ല​​​കം അ​​​നാ​​​ച്ഛാ​​​ദ​​​നം ചെ​​​യ്തു. പി​​​ന്നീ​​​ടു നാ​​​ട​​​മു​​​റി​​​ച്ച് ഓ​​​ഫീ​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.


ഓ​​​ഫീ​​​സി​​​നു​​​ള്ളി​​​ൽ ദീ​​​ന​​​ദ​​​യാ​​​ൽ ഉ​​​പാ​​​ധ്യാ​​​യ​​​യു​​​ടെ​​​യും ശ്യാ​​​മ​​​പ്ര​​​സാ​​​ദ് മു​​​ഖ​​​ർ​​​ജി​​​യു​​​ടെ​​​യും പ്ര​​​തി​​​മ​​​ക​​​ൾ​​​ക്കു മു​​​ന്നി​​​ൽ അ​​​മി​​​ത്ഷാ നി​​​ല​​​വി​​​ള​​​ക്കു കൊ​​​ളു​​​ത്തി പു​​​ഷ്പാ​​​ർ​​​ച്ച​​​ന ന​​​ട​​​ത്തി​​​യ ശേ​​​ഷം ഓ​​​ഫീ​​​സി​​​ന്‍റെ ന​​​ടു​​​ത്ത​​​ള​​​ത്തി​​​ൽ സ്ഥാ​​​പി​​​ച്ചി​​​രു​​​ന്ന കെ.​​​ജി. മാ​​​രാ​​​രു​​​ടെ അ​​​ർ​​​ധ​​​കാ​​​യ വെ​​​ങ്ക​​​ല പ്ര​​​തി​​​മ അ​​​നാ​​​ച്ഛാ​​​ദ​​​നം ചെ​​​യ്തു. തു​​ട​​ർ​​ന്ന് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ ഓ​​​ഫീ​​​സി​​​ൽ നേ​​​താ​​​ക്ക​​​ളു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ ശേ​​​ഷം വാ​​​ർ​​​ഡ് പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ യോ​​​ഗം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി പു​​​ത്ത​​​രി​​​ക്ക​​​ണ്ടം മൈ​​​താ​​​ന​​​ത്തേ​​​ക്കു പോ​​​യി.

ഒ.​​​ രാ​​​ജ​​​ഗോ​​​പാ​​​ൽ, കെ.​​​ രാ​​​മ​​​ൻ​​​പി​​​ള്ള, കെ.​​​വി.​​​ ശ്രീധരൻ​​​മാ​​​സ്റ്റ​​​ർ, സി.​​​കെ.​​​ പ​​​ദ്മ​​​നാ​​​ഭ​​​ൻ, പി.​​​കെ.​​​ കൃ​​​ഷ്ണ​​​ദാ​​​സ്, വി.​​​ മു​​​ര​​​ളീ​​​ധ​​​ര​​​ൻ, കു​​​മ്മ​​​നം രാ​​​ജ​​​ശേ​​​ഖ​​​ര​​​ൻ, കെ. ​​​സു​​​രേ​​​ന്ദ്ര​​​ൻ, കേ​​​ന്ദ്ര​​​മ​​​ന്ത്രി ജോ​​​ർ​​​ജ് കു​​​ര്യ​​​ൻ, ബി​​​ജെ​​​പി സം​​​സ്ഥാ​​​ന പ്ര​​​ഭാ​​​രി പ്ര​​​കാ​​​ശ് ജാ​​​വ​​​ദേ​​​ക്ക​​​ർ, സ​​​ഹ​​​പ്ര​​​ഭാ​​​രി അ​​​പ​​​രാ​​​ജി​​​ത സാ​​​രം​​​ഗി, ഭാ​​​ര​​​തീ​​​യ വി​​​ചാ​​​ര​​​കേ​​​ന്ദ്രം ഡ​​​യ​​​റ​​​ക്ട​​​ർ ആ​​​ർ.​​​ സ​​​ഞ്ജ​​​യ​​​ൻ, ആ​​​ർ​​​എ​​​സ്എ​​​സ് മു​​​തി​​​ർ​​​ന്ന പ്ര​​​ചാ​​​ര​​​ക് എ​​​സ്.​​​ സേ​​​തു​​​മാ​​​ധ​​​വ​​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ ഓ​​​ഫീ​​​സ് ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

Kerala

അ​മി​ത് ഷാ ​ജൂ​ലൈ 13ന് ​കേ​ര​ള​ത്തി​ൽ

തൃ​​​ശൂ​​​ർ: ത​​​ദ്ദേ​​​ശ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ബി​​​ജെ​​​പി​​​യു​​​ടെ മു​​​ന്നൊ​​​രു​​​ക്ക​​​ങ്ങ​​​ൾ​​​ക്കു രൂ​​​പം​​​ന​​​ൽ​​​കാ​​​ൻ കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ ​​​ജൂ​​​ലൈ 13 നു ​​​കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തും. സം​​​സ്ഥാ​​​ന​​​ത്തെ ഏ​​​ഴു റ​​​വ​​​ന്യൂ ജി​​​ല്ല​​​ക​​​ളി​​​ലെ വാ​​​ർ​​​ഡ് ക​​​മ്മി​​​റ്റി ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെ യോ​​​ഗ​​​ത്തി​​​ൽ ഷാ ​​​പ​​​ങ്കെ​​​ടു​​​ക്കും. ബി​​​ജെ​​​പി സം​​​സ്ഥാ​​​ന ഓ​​​ഫീ​​​സി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക ഉ​​​ദ്ഘാ​​​ട​​​ന​​​വും അ​​​മി​​​ത് ഷാ ​​​നി​​​ർ​​​വ​​​ഹി​​​ക്കു​​​മെ​​​ന്നു സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​​​ടി. ര​​​മേ​​​ശ് പ​​​റ​​​ഞ്ഞു.

തൃ​​​ശൂ​​​രി​​​ൽ ന​​​ട​​​ന്ന സം​​​സ്ഥാ​​​ന നേ​​​തൃ​​​യോ​​​ഗ​​​ത്തി​​​നു​​​ശേ​​​ഷം പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. വി​​​ക​​​സി​​​ത​​​കേ​​​ര​​​ളം എ​​​ന്ന ആ​​​ശ​​​യം താ​​​ഴെ​​​ത്ത​​​ട്ടി​​​ൽ എ​​​ത്തി​​​ക്കാ​​​ൻ പാ​​​ർ​​​ട്ടി പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്കു രൂ​​​പം​​​ന​​​ൽ​​​കി​​​യ​​​താ​​​യി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പ​​​റ​​​ഞ്ഞു. ഓ​​​രോ വാ​​​ർ​​​ഡി​​​ലും വി​​​ക​​​സ​​​ന​​​ത്തെ സം​​​ബ​​​ന്ധി​​​ച്ച രൂ​​​പ​​​രേ​​​ഖ ത​​​യാ​​​റാ​​​ക്കും. ഓ​​​ഗ​​​സ്റ്റ് ഒ​​​ന്നു​​​മു​​​ത​​​ൽ 10 വ​​​രെ വാ​​​ർ​​​ഡ് സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കും.
15 ന് ​​​എ​​​ല്ലാ വാ​​​ർ​​​ഡു​​​ക​​​ളി​​​ലും സ്വാ​​​ഭി​​​മാ​​​ന​​​ത്രി​​​വ​​​ർ​​​ണ​​​റാ​​​ലി​​​ക​​​ൾ ന​​​ട​​​ത്തും.

National

അടിമത്ത മനോഭാവം മാറുന്നതിന് ഭാഷാപരമായ അഭിമാനം അനിവാര്യം: അമിത് ഷാ

സ്വ​ന്തം ലേ​ഖ​ക​ൻ
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ ഇം​ഗ്ലീ​ഷ് സം​സാ​രി​ക്കു​ന്ന​വ​ർ ഭാ​വി​യി​ൽ ല​ജ്ജി​ക്കേ​ണ്ടി വ​രു​മെ​ന്ന പ്ര​സ്താ​വ​ന വി​വാ​ദ​മാ​യ​തി​നു ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളെ ജ​ന​ങ്ങ​ൾ സ്വീ​ക​രി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ആ​വ​ർ​ത്തി​ച്ച് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​
അ​ടി​മ​ത്ത മ​നോ​ഭാ​വം മാ​റു​ന്ന​തി​ന് സ്വ​ന്തം ഭാ​ഷ​യി​ൽ ഒ​രാ​ൾ അ​ഭി​മാ​നി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നാ​ണ് അ​മി​ത് ഷാ​യു​ടെ പു​തി​യ പ്ര​സ്താ​വ​ന. രാ​ജ്യ​ത്തെ സം​ബ​ന്ധി​ച്ചു ഭാ​ഷ​യെ​ന്ന​ത് ആ​ശ​യ​വി​നി​മ​യ​ത്തി​നു​ള്ള മാ​ധ്യ​മം മാ​ത്ര​മ​ല്ല; മ​റി​ച്ച്, രാ​ജ്യ​ത്തി​ന്‍റെ ആ​ത്മാ​വാ​ണെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു.


അ​മി​ത് ഷാ​യു​ടെ ഇം​ഗ്ലീ​ഷ് വി​രു​ദ്ധ പ്ര​സ്താ​വ​നയ്​ക്കെ​തി​രേ ക​ഴി​ഞ്ഞ ദി​വ​സം ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യ​ട​ക്കം വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ന്ന​യി​ച്ച​തി​നു ശേ​ഷ​മാ​ണ് രാ​ജ്യ​ത്തെ പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളു​ടെ പ്രാ​ധാ​ന്യം ചൂ​ണ്ടി​ക്കാ​ട്ടി അ​മി​ത് ഷാ ​പ്ര​സ്താ​വ​ന​ക​ൾ നടത്തുന്ന​ത്. ന​മ്മു​ടെ സ്വ​ന്തം ഭാ​ഷ​ക​ളി​ലൂ​ടെ​യ​ല്ലാ​തെ ച​രി​ത്ര​വും സം​സ്കാ​ര​വും പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് അ​മി​ത് ഷാ ​ചൂ​ണ്ടി​ക്കാ​ട്ടി.


ഇ​​​​​ന്ത്യ​​​​​യെ വി​​​​​ഭ​​​​​ജി​​​​​ക്കാ​​​​​ൻ ശ്ര​​​​​മി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള മാ​​​​​ർ​​​​​ഗ​​​​​മാ​​​​​യി മു​​​​​ൻ​​​​​കാ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ ഭാ​​​​​ഷ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്നും അ​​​​​ത്ത​​​​​രം ശ്ര​​​​​മ​​​​​ങ്ങ​​​​​ൾ വി​​​​​ജ​​​​​യി​​​​​ച്ചി​​​​​ല്ലെ​​​​​ന്നും ​​​​​രാ​​​​​ജ്യ​​​​​ത്തെ ഒ​​​​​ന്നി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള മാ​​​​​ധ്യ​​​​​മ​​​​​മാ​​​​​യി ഇ​​​​​ന്ത്യ​​​​​ൻ ഭാ​​​​​ഷ​​​​​ക​​​​​ൾ മാ​​​​​റാ​​​​​ൻ മോ​​​​​ദി സ​​​​​ർ​​​​​ക്കാ​​​​​ർ ശ്ര​​​​​മി​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും അ​​​​​മി​​​​​ത് ഷാ പറഞ്ഞു. ഹി​ന്ദി ഒ​രു ഭാ​ഷ​യു​ടെ​യും ശ​ത്രു​വ​ല്ല; സു​ഹൃ​ത്താ​ണ്. ഒ​രു വി​ദേ​ശ​ഭാ​ഷ​യെ​യും എ​തി​ർ​ക്കാ​ൻ പാ​ടി​ല്ലെ​ന്നും എ​ന്നാ​ൽ ന​മ്മു​ടെ ഭാ​ഷ​ക​ൾ മ​ഹ​ത്വ​വ​ത്ക​രി​ക്കു​ന്ന​തി​നാ​ണ് നാം ​പ്രാ​ധാ​ന്യം ന​ൽ​കേ​ണ്ട​തെ​ന്നും അ​മി​ത് ഷാ ​അഭിപ്രായപ്പെട്ടു.


വി​ദേ​ശ​ഭാ​ഷ​ക​ളു​ടെ സ്വാ​ധീ​ന​ത്തി​ൽ​നി​ന്ന് ഭ​ര​ണ​സം​വി​ധാ​ന​ത്തെ മോ​ചി​പ്പി​ക്കു​ന്ന​തി​നു കേ​ന്ദ്രം അ​ടു​ത്തി​ടെ പു​റ​ത്തി​റ​ക്കി​യ "ഭാ​ര​തീ​യ ഭാ​ഷാ അ​നു​ഭാ​ഗി​നെ’ (ഇ​ന്ത്യ​ൻ ഭാ​ഷാ വി​ഭാ​ഗം) പ്ര​ശം​സി​ച്ചാ​യി​രു​ന്നു ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​ക​ൾ.
പ​ര​മാ​വ​ധി ഭ​ര​ണ​നി​ർ​വ​ഹ​ണം ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ലാ​ക്കാ​നും മെ​ഡി​ക്ക​ൽ, എ​ൻ​ജി​നി​യ​റിം​ഗ് കോ​ഴ്സു​ക​ൾ അ​താ​ത് സം​സ്ഥാ​ന​ത്തി​ന്‍റെ ഭാ​ഷ​ക​ളി​ൽ പ​ഠി​പ്പി​ക്കാ​നും സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കു​മെ​ന്നും ജെ​ഇ​ഇ, നീ​റ്റ് തു​ട​ങ്ങി​യ മ​ത്സ​ര​പ​രീ​ക്ഷ​ക​ൾ നി​ല​വി​ൽ നി​ര​വ​ധി പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളി​ൽ​കൂ​ടി സം​ഘ​ടി​പ്പി​ക്കാ​റു​ണ്ടെ​ന്നും അ​മി​ത് ഷാ ​കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇം​ഗ്ലീ​ഷ് ല​ജ്ജാ​ക​രമെങ്കി​ൽ മ​ന്ത്രി​മാ​രു​ടെ മ​ക്ക​ൾ എ​ന്തു​കൊ​ണ്ട് സം​സ്കൃ​ത സ്കൂ​ളി​ൽ പ​ഠി​ക്കു​ന്നി​ല്ലെന്ന് കോ​ണ്‍ഗ്ര​സ്


ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ ഇം​ഗ്ലീ​ഷ് സം​സാ​രി​ക്കു​ന്ന​വ​ർ ഭാ​വി​യി​ൽ ല​ജ്ജി​ക്കേ​ണ്ടി വ​രു​മെ​ന്ന അ​മി​ത് ഷാ​യു​ടെ പ്ര​സ്താ​വ​ന​യെ വി​മ​ർ​ശി​ച്ച് കോ​ണ്‍ഗ്ര​സ്. ഇം​ഗ്ലീ​ഷ് ല​ജ്ജാ​ക​ര​മാ​ണെ​ങ്കി​ൽ കേ​ന്ദ്ര​മ​ന്ത്രി​മാ​രു​ടെ മ​ക്ക​ൾ എ​ന്തു​കൊ​ണ്ട് സം​സ്കൃ​ത സ്കൂ​ളി​ൽ പ​ഠി​ക്കു​ന്നി​ല്ലെ​ന്നു കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗ​വും യു​വ​നേ​താ​വു​മാ​യ ക​ന​യ്യ കു​മാ​ർ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ചു. പ​ല കേ​ന്ദ്ര​മ​ന്ത്രി​മാ​രു​ടെ​യും മ​ക്ക​ൾ വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ളാ​യ ഓ​ക്സ്ഫ​ഡി​ലും കേം​ബ്രി​ജി​ലും പ​ഠി​ക്കു​ന്ന​തെന്നും ക​ന​യ്യ​ ചൂ​ണ്ടി​ക്കാ​ട്ടി.


ബി​ജെ​പി നേതാക്കൾ എ​ന്തു​കൊ​ണ്ടാ​ണ് അ​റി​വി​നു വി​രോ​ധ​മാ​കു​ന്ന​തെ​ന്നും എ.​ബി. വാ​ജ്പേ​യി​ക്കു നി​ര​വ​ധി ഭാ​ഷ​ക​ൾ അ​റി​യാ​മാ​യി​രു​ന്നു​വെ​ന്നും ക​ന​യ്യ ചൂ​ണ്ടി​ക്കാ​ട്ടി.

Latest News

Up