x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​​​ര​​​സേ​​​ന മു​​​ൻ മേ​​​ധാ​​​വി​​​യു​​​ടെ വെ​​​ളി​​​പ്പെ​​​ടു​​​ത്തൽ; പാ​ർ​ല​മെ​ന്‍റി​ൽ ത​ർ​ക്കം

ജോ​​​ർ​​​ജ് ക​​​ള്ളി​​​വ​​​യ​​​ലി​​​ൽ
Published: February 3, 2026 03:23 AM IST | Updated: February 3, 2026 08:27 PM IST

ന്യൂ​​​ഡ​​​ൽ​​​ഹി: ക​​​ര​​​സേ​​​ന മു​​​ൻ മേ​​​ധാ​​​വി ജ​​​ന​​​റ​​​ൽ എം.​​​എം. ന​​​ര​​​വാ​​​നെ​​​യു​​​ടെ ഇ​​​നി​​​യും പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​ത്ത ഓ​​​ർ​​​മ​​​ക്കു​​​റി​​​പ്പു​​​ക​​​ളെ​​​ച്ചൊ​​​ല്ലി ലോ​​​ക്സ​​​ഭ​​​യി​​​ൽ ബ​​​ഹ​​​ളം. വി​​​ഷ​​​യം പ​​​രാ​​​മ​​​ർ​​​ശി​​​ക്കാ​​​നൊ​​​രു​​​ങ്ങി​​​യ പ്ര​​​തി​​​പ​​​ക്ഷ​​​ നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ പ്ര​​​സം​​​ഗം ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തി പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി രാ​​​ജ്നാ​​​ഥ് സിം​​​ഗും ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ​​​യും പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി​​​കാ​​​ര്യ മ​​​ന്ത്രി കി​​​ര​​​ണ്‍ റി​​​ജിജു​​​വും അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ എ​​​ഴു​​​ന്നേ​​​റ്റ​​​തോ​​​ടെ ലോ​​​ക്സ​​​ഭ സ്തം​​​ഭി​​​ച്ചു.

രാ​​​ഹു​​​ൽ പ്ര​​​സം​​​ഗി​​​ക്കാ​​​ൻ എ​​​ഴു​​​ന്നേ​​​റ്റ​​​തു​​​മു​​​ത​​​ൽ മ​​​ന്ത്രി​​​മാ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ബി​​​ജെ​​​പി​​​ക്കാ​​​ർ തു​​​ട​​​ങ്ങി​​​യ ബ​​​ഹ​​​ള​​​ത്തി​​​ൽ മൂ​​​ന്നു​​​ത​​​വ​​​ണ നി​​​ർ​​​ത്തി​​​വ​​​ച്ച​​​ശേ​​​ഷം ലോ​​​ക്സ​​​ഭ ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് പൂ​​​ർ​​​ണ​​​മാ​​​യി സ്തം​​​ഭി​​​ച്ചു. രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യു​​​ടെ പ്ര​​​സം​​​ഗ​​​ത്തി​​​നു​​​ള്ള ന​​​ന്ദി​​​പ്ര​​​മേ​​​യ ച​​​ർ​​​ച്ച​​​യി​​​ലാ​​​ണു നാ​​​ട​​​കീ​​​യ​​​രം​​​ഗ​​​ങ്ങ​​​ളും അ​​​ഭൂ​​​ത​​​പൂ​​​ർ​​​വ​​​മാ​​​യ ബ​​​ഹ​​​ള​​​ങ്ങ​​​ളു​​​മു​​​ണ്ടാ​​​യ​​​ത്.

കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ ദേ​​​ശ​​​സ്നേ​​​ഹ​​​ത്തെ ചോ​​​ദ്യം ചെ​​​യ്തു ബി​​​ജെ​​​പി എം​​​പി തേ​​​ജ​​​സ്വി സൂ​​​ര്യ ന​​​ട​​​ത്തി​​​യ ആ​​​രോ​​​പ​​​ണ​​​ത്തി​​​ന് മ​​​റു​​​പ​​​ടി പ​​​റ​​​യാ​​​ൻ ത​​​നി​​​ക്ക് അ​​​വ​​​കാ​​​ശ​​​മു​​​ണ്ടെ​​​ന്നു പ​​​റ​​​ഞ്ഞാ​​​യി​​​രു​​​ന്നു ‘ദ് ​​​കാ​​​ര​​​വ​​​ൻ’ മാ​​​സി​​​ക​​​യി​​​ൽ വ​​​ന്ന ന​​​ര​​​വാ​​​നെ​​​യു​​​ടെ പു​​​സ്ത​​​ക​​​ത്തി​​​ലെ വി​​​വാ​​​ദ​​​ഭാ​​​ഗ​​​ങ്ങ​​​ൾ വാ​​​യി​​​ക്കാ​​​ൻ രാ​​​ഹു​​​ൽ ആ​​​വ​​​ർ​​​ത്തി​​​ച്ചു ശ്ര​​​മി​​​ച്ച​​​ത്.

ഇ​​​ന്ത്യ​​​ൻ അ​​​തി​​​ർ​​​ത്തി​​​യി​​​ലേ​​​ക്ക് 2020ൽ ​​​ചൈ​​​നീ​​​സ് ടാ​​​ങ്കു​​​ക​​​ൾ ക​​​ട​​​ന്നു​​​ക​​​യ​​​റി​​​യ​​​പ്പോ​​​ൾ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യും പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി​​​യും അ​​​ട​​​ക്ക​​​മു​​​ള്ള കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ലെ ഉ​​​ന്ന​​​ത​​​രി​​​ൽ​​​നി​​​ന്നു അ​​​നു​​​മ​​​തി​​​യോ വ്യ​​​ക്ത​​​മാ​​​യ തീ​​​രു​​​മാ​​​ന​​​മോ ഉ​​​ണ്ടാ​​​യി​​​ല്ലെ​​​ന്ന മു​​​ൻ ക​​​ര​​​സേ​​​നാ​​​ധി​​​പ​​​ന്‍റെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലി​​​നെ ചൊ​​​ല്ലി​​​യാ​​​യി​​​രു​​​ന്നു പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലെ ബ​​​ഹ​​​ളം. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി​​​യു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു രാ​​​ജ്നാ​​​ഥും ഷാ​​​യും ചേ​​​ർ​​​ന്നു തു​​​ട​​​ർ​​​ച്ച​​​യാ​​​യി രാ​​​ഹു​​​ലി​​​ന്‍റെ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ളെ എ​​​തി​​​ർ​​​ത്ത​​​ത്.

മു​​​ൻ ക​​​ര​​​സേ​​​നാ​​​ധി​​​പ​​​ൻ ന​​​ര​​​വാ​​​നെ ഒ​​​രു മാ​​​സി​​​ക​​​യി​​​ൽ എ​​​ഴു​​​തി​​​യ കാ​​​ര്യ​​​ങ്ങ​​​ൾ താ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ പ​​​റ​​​യു​​​ന്ന​​​ത് നൂ​​​റു ശ​​​ത​​​മാ​​​നം ഉ​​​ത്ത​​​രാ​​​വാ​​​ദി​​​ത്വ​​​ത്തോ​​​ടെ​​​യാ​​​ണെ​​​ന്ന് രാ​​​ഹു​​​ൽ ആ​​​വ​​​ർ​​​ത്തി​​​ച്ചു​​​പ​​​റ​​​യു​​​ന്നു​​​ണ്ടാ​​​യി​​​രു​​​ന്നു. മാ​​​സി​​​ക​​​യി​​​ൽ വ​​​ന്ന​​​ത് പൂ​​​ർ​​​ണ​​​മാ​​​യും ശ​​​രി​​​യാ​​​ണെ​​​ന്നും കാ​​​ര​​​വ​​​ൻ മാ​​​സി​​​ക​​​യു​​​ടെ വി​​​വാ​​​ദ ല​​​ക്ക​​​ത്തി​​​ന്‍റെ പ്രി​​​ന്‍റൗ​​​ട്ട് ഉ​​​യ​​​ർ​​​ത്തി​​​ക്കാ​​​ട്ടി രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞു. രാ​​​ജ്നാ​​​ഥ് സിം​​​ഗി​​​നെ​​​യും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ​​​യും ന​​​ര​​​വാ​​​നെ പ​​​രാ​​​മ​​​ർ​​​ശി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് ഇ​​​രു​​​വ​​​രെ​​​യും പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ഓ​​​ർ​​​മി​​​പ്പി​​​ച്ചു.

പു​​​റ​​​ത്തി​​​റ​​​ങ്ങാ​​​ത്ത പു​​​സ്ത​​​ക​​​ത്തെ​​​ക്കു​​​റി​​​ച്ച് ഒ​​​രു മാ​​​സി​​​ക​​​യി​​​ൽ വ​​​ന്ന കാ​​​ര്യം ഉ​​​ദ്ധ​​​രി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്ക​​​രു​​​തെ​​​ന്ന് മ​​​ന്ത്രി​​​മാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. തു​​​ട​​​ർ​​​ന്ന് ച​​​ട്ടം 349 (i) ​​​അ​​​നു​​​സ​​​രി​​​ച്ച് മാ​​​സി​​​ക​​​യി​​​ൽ​​​നി​​​ന്ന് ഉ​​​ദ്ധ​​​രി​​​ക്ക​​​രു​​​തെ​​​ന്ന് സ്പീ​​​ക്ക​​​ർ ഓം ​​​ബി​​​ർ​​​ള റൂ​​​ളിം​​​ഗ് ന​​​ൽ​​​കി.

എ​​​ന്നാ​​​ൽ, പ​​​ത്ര​​​മാ​​​സി​​​ക​​​ക​​​ളി​​​ൽ​​​നി​​​ന്നും പു​​​സ്ത​​​ക​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നും എം​​​പി​​​മാ​​​ർ പ​​​ല​​​ത​​​വ​​​ണ ഉ​​​ദ്ധ​​​രി​​​ക്കു​​​ന്ന​​​താ​​​ണ് കീ​​​ഴ്‌വഴ​​​ക്ക​​​മെ​​​ന്ന് കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യെ​​​ങ്കി​​​ലും സ്പീ​​​ക്ക​​​റും മ​​​ന്ത്രി​​​മാ​​​രും വ​​​ഴ​​​ങ്ങി​​​യി​​​ല്ല. രാ​​​ജ്യ​​​ത്തി​​​ന്‍റെ പ്ര​​​തി​​​രോ​​​ധ​​​ത്തെ സം​​​ബ​​​ന്ധി​​​ച്ച ഗൗ​​​ര​​​വ​​​മാ​​​യ കാ​​​ര്യം ഉ​​​ന്ന​​​യി​​​ക്കാ​​​ൻ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വി​​​നെ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന് സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി നേ​​​താ​​​വ് അ​​​ഖി​​​ലേ​​​ഷ് യാ​​​ദ​​​വ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഇ​​​തേ​​​സ​​​മ​​​യം, രാ​​​ജ്യ​​​ത്തി​​​ന്‍റെ സു​​​ര​​​ക്ഷാ​​​കാ​​​ര്യ​​​ത്തി​​​ൽ വി​​​ട്ടു​​​വീ​​​ഴ്ച​​​യി​​​ല്ലെ​​​ന്നും ജ​​​ന​​​റ​​​ൽ ന​​​ര​​​വാ​​​നെ വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ പ്ര​​​ശ്നം ഇ​​​ന്നും ലോ​​​ക്സ​​​ഭ​​​യി​​​ൽ ഉ​​​ന്ന​​​യി​​​ക്കു​​​മെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ പി​​​ന്നീ​​​ട് പ​​​റ​​​ഞ്ഞു. പ്ര​​​തി​​​പ​​​ക്ഷ​​​ നേ​​​താ​​​വും ലോ​​​ക്സ​​​ഭ​​​യു​​​ടെ ഉ​​​പ​​​നേ​​​താ​​​വും അ​​​ഞ്ച്​​​ ത​​​വ​​​ണ എം​​​പി​​​യു​​​മാ​​​യ രാ​​​ഹു​​​ലി​​​നെ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ പ്ര​​​സം​​​ഗി​​​ക്കാ​​​ൻ പോ​​​ലും അ​​​നു​​​വ​​​ദി​​​ക്കാ​​​ത്ത സ​​​മീ​​​പ​​​നം ല​​​ജ്ജാ​​​ക​​​ര​​​വും അ​​​പ​​​ക​​​ട​​​ക​​​ര​​​വു​​​മാ​​​ണെ​​​ന്ന് കോ​​​ണ്‍ഗ്ര​​​സ് എം​​​പി​​​മാ​​​ർ പ​​​റ​​​ഞ്ഞു.

“ചോ​​​ദ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് ഒ​​​ളി​​​ച്ചോ​​​ട​​​രു​​​ത് ”

രാ​​​ജ്യ​​​ത്തി​​​ന്‍റെ ത​​​ല​​​വ​​​ൻ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് ഒ​​​ളി​​​ച്ചോ​​​ടു​​​ക​​​യും മ​​​റ്റു​​​ള്ള​​​വ​​​രു​​​ടെ ചു​​​മ​​​ലി​​​ൽ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ ഏ​​​ൽ​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്യ​​​രു​​​തെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി. അ​​​താ​​​ണു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് രാ​​​ഹു​​​ൽ ആ​​​രോ​​​പി​​​ച്ചു. ചോ​​​ദ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് ഒ​​​ളി​​​ച്ചോ​​​ട​​​രു​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം ഓ​​​ർ​​​മി​​​പ്പി​​​ച്ചു. കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ എ​​​ന്തി​​​നാ​​​ണു ഭ​​​യ​​​പ്പെ​​​ടു​​​ന്ന​​​തെ​​​ന്ന് അ​​​റി​​​യി​​​ല്ലെ​​​ന്ന് രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞു. ഭീ​​​ക​​​ര​​​ത​​​യ്ക്കെ​​​തി​​​രേ പോ​​​രാ​​​ടു​​​മെ​​​ന്ന് ബി​​​ജെ​​​പി പ​​​റ​​​യു​​​ന്നു. പ​​​ക്ഷേ ഒ​​​രു ഉ​​​ദ്ധ​​​ര​​​ണി​​​യെ​​​പ്പോ​​​ലും അ​​​വ​​​ർ ഭ​​​യ​​​പ്പെ​​​ടു​​​ന്നു. ത​​​നി​​​ക്കു സ​​​ഭ​​​യി​​​ൽ സം​​​സാ​​​രി​​​ക്ക​​​ണം. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യും രാ​​​ജ്നാ​​​ഥ് സിം​​​ഗും എ​​​ന്താ​​​ണു പ​​​റ​​​ഞ്ഞ​​​തെ​​​ന്ന​​​താ​​​ണ് പ്ര​​​ധാ​​​ന കാ​​​ര്യം. ഇ​​​ന്ത്യ​​​യു​​​ടെ ഭൂ​​​മി കൈ​​​യേ​​​റി​​​യോ ഇ​​​ല്ല​​​യോ എ​​​ന്ന​​​തു വ്യ​​​ത്യ​​​സ്ത​​​മാ​​​യ ചോ​​​ദ്യ​​​മാ​​​ണെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് പ​​​റ​​​ഞ്ഞു.

മു​​​തി​​​ർ​​​ന്ന മ​​​ന്ത്രി​​​മാ​​​ർ തു​​​ട​​​ർ​​​ച്ച​​​യാ​​​യി ഉ​​​യ​​​ർ​​​ത്തി​​​യ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ലും സ്പീ​​​ക്ക​​​റു​​​ടെ ഇ​​​ട​​​പെ​​​ട​​​ലി​​​നി​​​ട​​​യി​​​ലും രാ​​​ഹു​​​ൽ അ​​​ക്ഷോ​​​ഭ്യ​​​നാ​​​യി ത​​​ന്‍റെ പ്ര​​​സം​​​ഗം തു​​​ട​​​രാ​​​ൻ ശ്ര​​​മി​​​ച്ചു. എ​​​ന്നാ​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കും പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി​​​ക്കു​​​മെ​​​തി​​​രാ​​​യ ആ​​​രോ​​​പ​​​ണ​​​ത്തി​​​ന്‍റെ ഒ​​​രു വാ​​​ച​​​കം​​​പോ​​​ലും പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കാ​​​ൻ കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വി​​​നാ​​​യി​​​ല്ല.

“ചൈ​​​ന​​​യെ പ​​​രാ​​​മ​​​ർ​​​ശി​​​ക്കാ​​​തെ പ​​​റ​​​യാ​​​മെ​​​ന്നും ചി​​​ല രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ ടാ​​​ങ്കു​​​ക​​​ൾ അ​​​ടു​​​ത്തു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു...’’ വെ​​​ന്നും പ​​​രി​​​ഹാ​​​സ​​​ത്തോ​​​ടെ രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞു. സ​​​ഭ​​​യു​​​ടെ ച​​​ട്ട​​​ങ്ങ​​​ൾ പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നു പ​​​റ​​​ഞ്ഞ് സ്പീ​​​ക്ക​​​ർ വീ​​​ണ്ടും ത​​​ട​​​ഞ്ഞ​​​പ്പോ​​​ൾ, “സ​​​ർ, ഞാ​​​നെ​​​ന്താ​​​ണ് സം​​​സാ​​​രി​​​ക്കേ​​​ണ്ട​​​തെ​​​ന്നു പ​​​റ​​​യൂ’’ എ​​​ന്നാ​​​യി രാ​​​ഹു​​​ൽ. “ഞാ​​​ൻ നി​​​ങ്ങ​​​ളു​​​ടെ ഉ​​​പ​​​ദേ​​​ഷ്‌​​​ടാ​​​വ​​​ല്ല’’ എ​​​ന്നു സ്പീ​​​ക്ക​​​ർ മ​​​റു​​​പ​​​ടി പ​​​റ​​​ഞ്ഞു. നി​​​ങ്ങ​​​ൾ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വാ​​​ണെ​​​ന്നും ച​​​ട്ട​​​ങ്ങ​​​ൾ പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും ഓം ​​​ബി​​​ർ​​​ള പ​​​റ​​​ഞ്ഞു.

ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്ന​​​ര​​​യോ​​​ടെ തു​​​ട​​​ങ്ങി​​​യ ത​​​ർ​​​ക്കം ര​​​ണ്ടു​​​വ​​​രെ നീ​​​ണ്ട​​​ശേ​​​ഷ​​​മാ​​​ണു സ​​​ഭ ഒ​​​രു മ​​​ണി​​​ക്കൂ​​​ർ നി​​​ർ​​​ത്തി​​​വ​​​ച്ച​​​താ​​​യി സ്പീ​​​ക്ക​​​ർ അ​​​റി​​​യി​​​ച്ച​​​ത്. പി​​​ന്നീ​​​ട് മൂ​​​ന്നി​​​നും നാ​​​ലി​​​നും വീ​​​ണ്ടും ചേ​​​ർ​​​ന്ന​​​പ്പോ​​​ഴും സ്ഥി​​​തി വ്യ​​​ത്യ​​​സ്ത​​​മാ​​​യി​​​ല്ല.

Tags : Parliament Debate Rahul Gandhi rajnath singh amit shah mm naravane kiran rijiju

Recent News

Up