x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​മി​ഴ്നാ​ട്ടി​ൽ വി​ജ​യി​ച്ചാ​ൽ അ​ധി​കാ​രം പ​ങ്കി​ട​ണം; എ​ഐ​എ​ഡി​എം​കെ​യ്ക്ക് മു​ന്നി​ൽ ഉ​പാ​ധി​ക​ളു​മാ​യി ബി​ജെ​പി


Published: January 8, 2026 06:01 PM IST | Updated: January 8, 2026 06:01 PM IST

ചെ​ന്നൈ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ഐ​എ​ഡി​എം​കെ​യ്ക്ക് മു​ന്നി​ൽ കൂ​ടു​ത​ൽ ഉ​പാ​ധി​ക​ൾ മു​ന്നോ​ട്ടു​വ​ച്ച് ബി​ജെ​പി. സം​സ്ഥാ​ന​ത്ത് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ചാ​ൽ അ​ധി​കാ​രം പ​ങ്കി​ട​ണ​മെ​ന്നാ​ണ് ബി​ജെ​പി മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന ഉ​പാ​ധി.

എ​ൻ​ഡി​എ സ​ഖ്യം ത​മി​ഴ്നാ​ട്ടി​ൽ വി​ജ​യി​ച്ചാ​ൽ മൂ​ന്ന് മ​ന്ത്രി​പ​ദ​വി​ക​ൾ ന​ൽ​ക​ണ​മെ​ന്നാ​ണ് ബി​ജെ​പി​യു​ടെ ആ​വ​ശ്യം. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യാ​ണ് എ​ഐ​എ​ഡി​എം​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ട​പ്പാ​ടി കെ. ​പ​ള​നി​സ്വാ​മി​യോ​ട് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്.

ത​മി​ഴ്നാ​ട്ടി​ൽ 234 നി​യ​മ​സ​ഭാ സീ​റ്റു​ക​ളി​ൽ 56 ഇ​ട​ങ്ങ​ളി​ൽ ബി​ജെ​പി മ​ത്സ​രി​ക്കു​മെ​ന്നും അ​മി​ത് ഷാ ​അ​റി​യി​ച്ചു. എ​ന്നാ​ൽ‌ അ​മി​ത് ഷാ​യു​ടെ ആ​വ​ശ്യ​ത്തോ​ട് പാ​ർ​ട്ടി​ക്കു​ള്ളി​ൽ ച​ർ​ച്ച ചെ​യ്ത ശേ​ഷം നി​ല​പാ​ട​റി​യി​ക്കാ​മെ​ന്നാ​ണ് എ​ട​പ്പാ​ടി കെ. ​പ​ള​നി​സ്വാ​മി​യു​ടെ മ​റു​പ​ടി.

അ​തേ​സ​മ​യം തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് ത​ന്നെ ബി​ജെ​പി​യു​മാ​യി ഇ​ത്ത​ര​ത്തി​ലൊ​രു ധാ​ര​ണ​യു​ണ്ടാ​ക്കു​ന്ന​ത് തി​രി​ച്ച​ടി​യാ​കു​മെ​ന്നാ​ണ് എ​ഐ​എ​ഡി​എം​കെ ക്യാ​മ്പി​ലു​ള്ള​ത്.

Tags : AIADMK BJP Tamil Nadu amit shah assembly election

Recent News

Up