x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ഹാ​റി​ന്‍റെ ഭാ​വി തീ​രു​മാ​നി​ക്കാ​നു​ള്ള അ​വ​സ​രം: അ​മി​ത് ഷാ


Published: November 2, 2025 07:21 AM IST | Updated: November 2, 2025 07:21 AM IST

Amit Shah

പാ​​​​​റ്റ്ന: നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ബി​​​​​ഹാ​​​​​റി​​​​​നു മു​​​​​ന്നി​​​​​ൽ വ​​​​​യ്ക്കു​​​​​ന്ന​​​​​ത് മോ​​​​​ദി-​​​​​നി​​​​​തീ​​​​​ഷ് വി​​​​​ക​​​​​സ​​​​​ന കൂ​​​​​ട്ടു​​​​​കെ​​​​​ട്ട്, ജം​​​​​ഗി​​​​​ൾ രാ​​​​​ജി​​​​​ലേ​​​​​ക്കു മ​​​​​ട​​​​​ക്കി​​​​​ക്കൊ​​​​​ണ്ടു​​​​​പോ​​​​​കു​​​​​ന്ന പ്ര​​​​​തി​​​​​പ​​​​​ക്ഷം ഇ​​​​​തി​​​​​ലൊ​​​​​ന്നി​​​​​ന്‍റെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പാ​​​​​ണെ​​​​​ന്ന് കേ​​​​​ന്ദ്ര ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​​​മ​​​​​ന്ത്രി അ​​​​​മി​​​​​ത് ഷാ. ​​​​​ബി​​​​​ഹാ​​​​​റി​​​​​ന്‍റെ ഭാ​​​​​വി ആ​​​​​രെ ഏ​​​​​ൽ​​​​​പ്പി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് തീ​​​​​രു​​​​​മാ​​​​​നി​​​​​ക്കാ​​​​​നു​​​​​ള്ള അ​​​​​വ​​​​​സ​​​​​ര​​​​​മാ​​​​​ണ് ഈ ​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്.


ഒ​​​​​രു വ​​​​​ശ​​​​​ത്ത് ‘ജം​​​​​ഗി​​​​​ൾ​​​​​രാ​​​​​ജ്’ കൊ​​​​​ണ്ടു​​​​​വ​​​​​ന്ന​​​​​വ​​​​​ർ. മ​​​​​റു​​​​​വ​​​​​ശ​​​​​ത്ത് വി​​​​​ക​​​​​സ​​​​​നം കൊ​​​​​ണ്ടു​​​​​വ​​​​​ന്ന പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി മോ​​​​​ദി​​​​​യും മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി നി​​​​​തീ​​​​​ഷ് കു​​​​​മാ​​​​​റും ചേ​​​​​ർ​​​​​ന്ന കൂ​​​​​ട്ടു​​​​​കെ​​​​​ട്ട്- അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു. മോ​​​​​ശം കാ​​​​​ലാ​​​​​വ​​​​​സ്ഥ മൂ​​​​​ലം ഓ​​​​​ൺ​​​​​ലൈ​​​​​നാ​​​​​യി ഗോ​​​​​പാ​​​​​ൽ​​​​​ഗ​​​​​ഞ്ച്, സ​​​​​മ​​​​​സ്തി​​​​​പു​​ർ ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് റാ​​​​​ലി​​​​​യി​​​​​ൽ പ്ര​​​​​സം​​​​​ഗി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ദ്ദേ​​​​​ഹം.

വോ​​​​​ട്ട​​​​​ർ അ​​​​​ധി​​​​​കാ​​​​​ര യാ​​​​​ത്ര ന​​​​​ട​​​​​ത്തി​​​​​യ രാ​​​​​ഹു​​​​​ൽ ഗാ​​​​​ന്ധി നു​​​​​ഴ​​​​​ഞ്ഞു​​​​​ക​​​​​യ​​​​​റ്റ​​​​​ക്കാ​​​​​രെ സം​​​​​ര​​​​​ക്ഷി​​​​​ക്കാ​​​​​ൻ ശ്ര​​​​​മി​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്ന് ഷാ ​​​​​ആ​​​​​രോ​​​​​പി​​​​​ച്ചു. രാ​​​​​ഹു​​​​​ൽ ഗാ​​​​​ന്ധി ഇ​​​​​ഷ്ട​​​​​മു​​​​​ള്ള​​​​​ത്ര യാ​​​​​ത്ര​​​​​ക​​​​​ൾ ന​​​​​ട​​​​​ത്ത​​​​​ട്ടെ. ഓ​​​​​രോ നു​​​​​ഴ​​​​​ഞ്ഞു​​​​​ക​​​​​യ​​​​​റ്റ​​​​​ക്കാ​​​​​രെ​​​​​യും രാ​​​​​ജ്യ​​​​​ത്തു​​​​​നി​​​​​ന്നും പു​​​​​റ​​​​​ത്താ​​​​​ക്കും. രാ​​​​​ജ്യ​​​​​ത്തു​​​​​ട​​​​​നീ​​​​​ളം എ​​​​​സ്‌​​​​​ഐ​​​​​ആ​​​​​ർ ന​​​​​ട​​​​​ത്താ​​​​​നു​​​​​ള്ള തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ക​​​​​മ്മീ​​​​​ഷ​​​​​ന്‍റെ തീ​​​​​രു​​​​​മാ​​​​​ന​​​​​ത്തെ സ്വാ​​​​​ഗ​​​​​തം ചെ​​​​​യ്യു​​​​​ന്ന​​​​​താ​​​​​യും അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു.

Tags : Amit Shah

Recent News

Up