x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മിഷൻ 2026; അമിത്ഷാ തലസ്ഥാനത്ത്


Published: January 11, 2026 07:27 AM IST | Updated: January 11, 2026 07:27 AM IST

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ജ​ന​പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​നാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്ഷാ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി. ത​ല​സ്ഥാ​ന​ത്തെ​ത്തി​യ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​ന്ന് യോ​ഗം ചേ​രും. യോ​ഗ​ത്തി​ൽ 100 ദി​വ​സം നീ​ളു​ന്ന മി​ഷ​ൻ 2026 പ്ര​ഖ്യാ​പി​ക്കും.

'വി​ക​സി​ത കേ​ര​ളം, വി​ശ്വാ​സം സം​ര​ക്ഷ​ണം, അ​പ​ക​ട രാ​ഷ്ട്രീ​യം' എ​ന്ന മു​ദ്രാ​വാ​ക്യ​ങ്ങ​ളു​യ​ർ​ത്തി​യാ​ണ് മി​ഷ​ൻ 2026ന്‍റെ പ്ര​ഖ്യാ​പ​നം. ന​രേ​ന്ദ്ര മോ​ദി മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന കാ​ഴ്ച​പ്പാ​ടോ​ടെ സം​സ്ഥാ​നം വി​ക​സി​പ്പി​ക്കു​മെ​ന്ന​താ​ണ് വി​ക​സി​ത കേ​ര​ളം മു​ദ്രാ​വാ​ക്യ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ക. ‌

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ സി​പി​എ​മ്മി​ന്‍റെ​യും കോ​ൺ​ഗ്ര​സി​ന്‍റെ​യും പ​ങ്ക് തു​റ​ന്നു​കാ​ട്ടു​ക, വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പ​മു​ള്ള​ത് ബി​ജെ​പി​യാ​ണെ​ന്ന് വോ​ട്ട​ർ​മാ​രെ ബോ​ധ്യ​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് വി​ശ്വാ​സം സം​ര​ക്ഷ​ണ മു​ദ്രാ​വാ​ക്യ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ബി​ജെ​പി കോ​ർ ക​മ്മി​റ്റി​ക്കൊ​പ്പം എ​ൻ​ഡി​എ നേ​തൃ​ത​യോ​ഗ​ത്തി​ലും പ​ങ്കെ​ടു​ത്ത് പാ​ർ​ട്ടി​യു​ടെ വോ​ട്ട് വി​ഹി​തം ഉ​യ​ർ​ത്താ​ൻ ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യാ​ണ് അ​മി​ത്ഷാ മ​ട​ങ്ങു​ക.

Tags : Mission 2026 bjp amit shah

Recent News

Up