x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എസ്ഐആർ വോട്ടർപട്ടികയുടെ ശുദ്ധീകരണത്തിന്: അമിത് ഷാ


Published: November 22, 2025 02:08 AM IST | Updated: November 22, 2025 02:08 AM IST

ന്യൂ​​​​ഡ​​​​ൽ​​​​ഹി: വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക​​​​യു​​​​ടെ തീ​​​​വ്ര പ​​​​രി​​​​ഷ്ക​​​​ര​​​​ണ (എ​​​​സ്ഐ​​​​ആ​​​​ർ) ത്തെ ​​​​വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക​​​​യു​​​​ടെ ശു​​​​ദ്ധീ​​​​ക​​​​ര​​​​ണ​​​​മെ​​​​ന്നു വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ച് ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി അ​​​​മി​​​​ത് ഷാ. ​​​​വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക​​​​യി​​​​ൽ നു​​​​ഴ​​​​ഞ്ഞു​​​​ക​​​​യ​​​​റ്റ​​​​ക്കാ​​​​രു​​​​ടെ പേ​​​​രു​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ടെ​​​​ന്ന് ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ ചി​​​​ല രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ക​​​​ക്ഷി​​​​ക​​​​ൾ എ​​​​സ്ഐ​​​​ആ​​​​റി​​​​നെ എ​​​​തി​​​​ർ​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും അ​​​​മി​​​​ത് ഷാ ​​​​ആ​​​​രോ​​​​പി​​​​ച്ചു.

കേ​​​​ര​​​​ള​​​​മ​​​​ട​​​​ക്ക​​​​മു​​​​ള്ള സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ എ​​​​സ്ഐ​​​​ആ​​​​ർ വി​​​​ഷ​​​​യ​​​​ത്തി​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ന് സു​​​​പ്രീം​​​​കോ​​​​ട​​​​തി നോ​​​​ട്ടീ​​​​സ് അ​​​​യ​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​യി​​​​രു​​​​ന്നു ഗു​​​​ജ​​​​റാ​​​​ത്തി​​​​ലെ ക​​​​ച്ചി​​​​ൽ ന​​​​ട​​​​ന്ന അ​​​​തി​​​​ർ​​​​ത്തി സു​​​​ര​​​​ക്ഷാ​​​​സേ​​​​ന​​​​യു​​​​ടെ (ബി​​​​എ​​​​സ്എ​​​​ഫ്) 61-ാമ​​​​ത് സ്ഥാ​​​​പ​​​​ക​​​​ ദി​​​​നാ​​​​ഘോ​​​​ഷ​​​​ത്തി​​​​ൽ പ്ര​​​​സം​​​​ഗി​​​​ക്ക​​​​വെ അ​​​​മി​​​​ത് ഷാ​​​​യു​​​​ടെ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ൾ.

നു​​​​ഴ​​​​ഞ്ഞു​​​​ക​​​​യ​​​​റ്റം ത​​​​ട​​​​യേ​​​​ണ്ട​​​​ത് രാ​​​​ജ്യ​​​​സു​​​​ര​​​​ക്ഷ​​​​യ്ക്കും ജ​​​​നാ​​​​ധി​​​​പ​​​​ത്യം സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നും അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി, ബി​​​​ഹാ​​​​ർ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ എ​​​​ൻ​​​​ഡി​​​​എ​​​​യു​​​​ടെ വ​​​​ൻ വി​​​​ജ​​​​യം നു​​​​ഴ​​​​ഞ്ഞു​​​​ക​​​​യ​​​​റ്റ​​​​ക്കാ​​​​ർ​​​​ക്കെ​​​​തി​​​​രാ​​​​യ ശ​​​​ക്ത​​​​മാ​​​​യ പൊ​​​​തു​​​​ജ​​​​നാ​​​​ഭി​​​​പ്രാ​​​​യ​​​​ത്തെ പ്ര​​​​തി​​​​ഫ​​​​ലി​​​​പ്പി​​​​ക്കു​​​​ന്ന​​​​താ​​​​ണെ​​​​ന്നും പ​​​​റ​​​​ഞ്ഞു.

ചി​​​​ല രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ക​​​​ക്ഷി​​​​ക​​​​ൾ നു​​​​ഴ​​​​ഞ്ഞു​​​​ക​​​​യ​​​​റ്റ​​​​ക്കാ​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തെ ദു​​​​ർ​​​​ബ​​​​ല​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യാ​​​​ണ്. എ​​​​ന്നാ​​​​ൽ, എ​​​​ല്ലാ നു​​​​ഴ​​​​ഞ്ഞു​​​​ക​​​​യ​​​​റ്റ​​​​ക്കാ​​​​രെ​​​​യും നാ​​​​ടു​​​​ക​​​​ട​​​​ത്താ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ പ്ര​​​​തി​​​​ജ്ഞാ​​​​ബ​​​​ദ്ധ​​​​മാ​​​​ണെ​​​​ന്നും അ​​​​മി​​​​ത് ഷാ ​​​​കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

ക​​​​ലാ​​​​പ​​​​വി​​​​രു​​​​ദ്ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ലും ന​​​​ക്സ​​​​ൽ വി​​​​രു​​​​ദ്ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ലും ബി​​​​എ​​​​സ്എ​​​​ഫി​​​​ന്‍റെ പ​​​​ങ്കി​​​​നെ പ്ര​​​​ശം​​​​സി​​​​ച്ച ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി അ​​​​ടു​​​​ത്ത വ​​​​ർ​​​​ഷം മാ​​​​ർ​​​​ച്ച് 31ഓ​​​​ടെ രാ​​​​ജ്യ​​​​ത്തെ ന​​​​ക്സ​​​​ൽ പ്ര​​​​ശ്നം എ​​​​ന്ന​​​​ന്നേ​​​​ക്കു​​​​മാ​​​​യി ഇ​​​​ല്ലാ​​​​താ​​​​കു​​​​മെ​​​​ന്നും പ​​​​റ​​​​ഞ്ഞു.

Tags : Amit Shah SIR cleaning of voter list

Recent News

Up