Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Competition

ഓൾ കേരള പഞ്ചഗുസ്തി മത്സരം: ചരിത്ര നേട്ടവുമായി അമൽജ്യോതി കോളജ്

കാ​ഞ്ഞി​ര​പ്പ​ള്ളി: വ​യ​നാ​ട് ന​ട​ന്ന 48 -ാമ​ത് സം​സ്ഥാ​ന​ത​ല പ​ഞ്ച​ഗു​സ്‌​തി മ​ത്സ​ര​ത്തി​ൽ അ​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മി​ന്നും വി​ജ​യം.

പെ​ൺ​കു​ട്ടി​ക​ളു​ടെ 90 കി​ലോ വി​ഭാ​ഗ​ത്തി​ൽ ഹി​ബ ഫാ​ത്തി​മ ര​ണ്ട് സ്വ​ർ​ണ മെ​ഡ​ലു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യ​പ്പോ​ൾ, 70-80 കി​ലോ വി​ഭാ​ഗ​ത്തി​ൽ സി​യോ​ണ അ​ന്ന സു​നി​ൽ ര​ണ്ട് വെ​ള്ളി​യും 60 കി​ലോ വി​ഭാ​ഗ​ത്തി​ൽ ഗ്രേ​സ് മേ​രി ജോ​ൺ, 70 കി​ലോ വി​ഭാ​ഗ​ത്തി​ൽ നി​ക്കോ​ൾ മേ​രി പ​യ​സ് എ​ന്നി​വ​ർ നാ​ലാം സ്ഥാ​ന​വും നേ​ടി.

ആ​ൺ​കു​ട്ടി​ക​ളു​ടെ 80 കി​ലോ വി​ഭാ​ഗ​ത്തി​ൽ ഷെ​ർ​വി​ൻ നാ​ലാം സ്ഥാ​ന​വും 75 കി​ലോ വി​ഭാ​ഗ​ത്തി​ൽ ജോ​ർ​ജി അ​ല​ക്‌​സ് അ​ഞ്ചാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

കാ​യി​ക പ​രി​ശീ​ല​ക​രാ​യ മു​ൻ പ​ഞ്ച​ഗു​സ്തി താ​ര​വും ഗി​ന്ന​സ് റെ​ക്കോ​ർ​ഡ് ഹോ​ൾ​ഡ​റു​മാ​യ അ​ഭി​ഷ് പി. ​ഡൊ​മി‍നി​ക്, ഫാ. ​ബി​ബി​ൻ ക​ണി​യാം​ന​ട​യ്ക്ക​ൽ, ജോ​ജോ ജോ​ർ​ജ്, ആ​ഷ്‌​ലി എ​ന്നി​വ​രു​ടെ നേ​തൃ​ത്തി​ലാ​ണ് കു​ട്ടി​ക​ൾ മി​ക​ച്ച വി​ജ​യം നേ​ടി​യ​ത്.

District News

നാ​ട​നും വി​ദേ​ശി​യും മ​ത്സ​ര​ക്ക​ളം നി​റ​ഞ്ഞ് ഡോ​ഗ് ഷോ

​കൊ​ല്ലം : കൊ​ല്ലം കെ​ന്ന​ൽ ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ശ്രാ​മം പ്ര​ശാ​ന്തി ഗാ​ർ​ഡ​ൻ​സി​ൽ ഡോ​ഗ് ഷോ (​ഓ​ൾ ഇ​ന്ത്യ ഓ​ൾ ബ്രീ​ഡ് ചാ​മ്പ്യ​ൻ​ഷി​പ്പ്) സം​ഘ​ടി​പ്പി​ച്ചു.

ഇ​ന്ത്യ​ൻ, വി​ദേ​ശ ഇ​ന​ങ്ങ​ളി​ലു​ള്ള നാ​യ്ക്ക​ളു​ടെ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ ബ്രീ​ഡാ​യ പാ​ഷ്മി, ഫ്രാ​ങ്കോ-​ജ​ർ​മ​ൻ ഇ​ന​ത്തി​ലു​ള്ള ബി​ച്ചോ​ൺ ഫ​രൈ​സ്, മി​നി​യേ​ച്ച​ർ ഷ്നോ​സ​ർ, മി​നി​യേ​ച്ച​ർ പൂ​ഡി​ൽ, ഇ​ത്തി​രി​ക്കു​ഞ്ഞ​ൻ ഷി​വാ​ബ, ഷി​റ്റ്‌​സു തു​ട​ങ്ങി​യ ഇ​ന​ങ്ങ​ൾ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളാ​യി.

രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് 40 ഇ​ന​ങ്ങ​ളി​ലാ​യി 160 നാ​യ്ക്ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ആ​ന്ധ്ര​പ്ര​ദേ​ശ്, മ​ഹാ​രാ​ഷ്്‌്ട്ര, കോ​ലാ​പു​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു നാ​യ​ക്കു​ട്ടി​ക​ളെ മ​ത്സ​ര​ത്തി​നെ​ത്തി​ച്ചി​രു​ന്നു. ഭാ​ര​മേ​റി​യ നാ​യ്ക്ക​ളാ​യ ഗ്രേ​റ്റ് ഡേ​യി​ൻ, ബു​ൾ മാ​സ്റ്റി​ഫ്, റോ​ട്ട് വീ​ല​ർ എ​ന്നി​വ​യും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ഡി. ​കൃ​ഷ്ണ​മൂ​ർ​ത്തി, താ​യ്‌​ലാ​ൻ​ഡി​ൽ​നി​ന്നു​ള്ള ടോ​ർ​ച്ചാ​യ് ച​ന്ദ്ര​ക് എ​ന്നി​വ​രാ​ണ് വി​ധി​നി​ർ​ണ​യം ന​ട​ത്തി​യ​ത്. വ​ള​ർ​ത്തു​നാ​യ്ക്ക​ളു​ടെ മൂ​ല്യാ​ധി​ഷ്ഠി​ത പ്ര​ജ​ന​നം, വി​വി​ധ ഇ​ന​ങ്ങ​ളെ​പ്പ​റ്റി​യു​ള്ള അ​വ​ബോ​ധം സൃ​ഷ്ടി​ക്ക​ൽ തു​ട​ങ്ങി​യ​വ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. മേ​യ​ർ എ.​കെ. ഹ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
കൗ​ൺ​സി​ല​ർ കു​രു​വി​ള ജോ​സ​ഫ്, ക്ല​ബ് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് കെ. ​കു​മാ​ർ, സെ​ക്ര​ട്ട​റി ഡോ. ​ബി. അ​ര​വി​ന്ദ്, ടി.​ജി. സു​ഭാ​ഷ് ശ്രീ​ലാ​ൽ, മ​നോ​ജ്കു​മാ​ർ, ബി​നു കോ​വൂ​ർ, ര​ഞ്ജി​ത്ത് ഹ​രി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്ത

 

Kerala

ഇ​ടു​ക്കി​യു​ടെ ഹൃ​ദ​യം ജി​ന്‍റോ​യു​ടെ ത​ബ​ല​യി​ൽ മി​ടി​ക്കും

തൃ​ശൂ​ർ: പ​ഠ​ന​ത്തി​നി​ട​യി​ലെ ഒ​ഴി​വു സ​മ​യ​ങ്ങ​ളി​ൽ അ​ധ്യാ​പ​ക​നൊ​പ്പം ചെ​ണ്ട​മേ​ള​ത്തി​നു പോ​യി​ക്കി​ട്ടി​യ പ​ണം സ്വ​രു​ക്കൂ​ട്ടി​യാ​ണ് എ​ട്ടാം ക്ലാ​സു​കാ​ര​നാ​യ ജി​ന്‍റോ ഒ​രു ത​ബ​ല സ്വ​ന്ത​മാ​ക്കി​യ​ത്. ആ ​ത​ബ​ല​യി​ൽ താ​ള​മി​ട്ട് സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ജി​ന്‍റോ സ്വ​ന്ത​മാ​ക്കി​യ ബി ​ഗ്രേ​ഡി​ന് സ്വ​ർ​ണ​ത്തി​ള​ക്ക​മാ​ണ്.

ഏ​ല​പ്പാ​റ ടൈ​ഫോ​ർ​ഡ് എ​സ്റ്റേ​റ്റി​ലെ മെ​ക്കാ​നി​ക്കാ​യ മ​ണി​യു​ടെ​യും എ​സ്റ്റേ​റ്റ് സ്കൂ​ളി​ലെ താ​ൽ​ക്കാ​ലി​ക അ​ധ്യാ​പി​ക​യാ​യ ജീ​ൻ മേ​രി​യു​ടെ​യും മ​ക​നാ​യ ജി​ന്‍റോ മാ​ലി​നെ ക​ണ്ടെ​ടു​ത്ത​തും സം​ഗീ​ത​ലോ​ക​ത്ത് കൈ​പി​ടി​ച്ചു ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​ത് അ​വ​ന്‍റെ ഗു​രു​വും ഉ​സ്താ​ദ് സാ​ക്കി​ർ ഹു​സൈ​ന്‍റെ ശി​ഷ്യ​നു​മാ​യ ഡോ. ​ബി​നു​വാ​ണ്.

സം​ഗീ​ത​ത്തി​ലു​ള്ള അ​വ​ന്‍റെ ക​മ്പ​വും താ​ള​ബോ​ധ​വും തി​രി​ച്ച​റി​ഞ്ഞ അ​ദ്ദേ​ഹം മേ​ള​ങ്ങ​ൾ​ക്ക് അ​വ​നെ കൂ​ടെ കൂ​ട്ടും. അ​തി​ലൂ​ടെ കി​ട്ടു​ന്ന ചെ​റി​യ വ​രു​മാ​നം കു​ടും​ബ​ത്തി​നും ഒ​രു സ​ഹാ​യ​മാ​ണ്. ആ​ദ്യ​മാ​യാ​ണ് ജി​ന്‍റോ സം​സ്ഥാ​ന ക​ലോ​ത്സ​ത്തി​ൽ മ​ത്സ​രി​ക്കാ​നെ​ത്തി​യ​ത്.

അ​ടു​ത്ത വ​ർ​ഷം എ ​ഗ്രേ​ഡ് സ്വ​ന്ത​മാ​ക്കു​മെ​ന്നും അ​തി​നു​ള്ള ക​ഠി​ന പ​രി​ശീ​ല​നം തു​ട​രു​മെ​ന്നും മ​ന​സി​ലു​റ​പ്പി​ച്ചാ​ണ് ജി​ന്‍റോ മ​ട​ങ്ങി​യ​ത്. ചി​ന്നാ​ർ സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.

Kerala

മ​ല​യാ​ള ക​വി​ത 'ഭ​ദ്ര​മാ​ണ്'

തൃ​ശൂ​ർ: സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​നാ​യി "മ​ഴ​മേ​ഘ​ങ്ങ​ൾ പ​ന്ത​ലൊ​രു​ക്കി​യ പു​തു​വ​ർ​ഷ​ത്തി​ൻ പൂ​ന്തോ​പ്പി​ൽ...' എ​ന്നു തു​ട​ങ്ങു​ന്ന ഹി​റ്റ് ഗാ​നം ര​ചി​ച്ച ഭ​ദ്ര ഹ​രി​ക്ക് സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ മ​ല​യാ​ളം ക​വി​താ​ര​ച​ന മ​ത്സ​ര​ത്തി​ൽ എ ​ഗ്രേ​ഡ്. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ലാ​ണ് അ​ടൂ​ർ എ​ൻ​എ​സ്എ​സ്എ​ച്ച്എ​സ് എ​സി​ലെ പ്ല​സ് വ​ൺ ഹ്യു​മാ​നി​റ്റീ​സ് വി​ദ്യാ​ർ​ഥി​യാ​യ ഭ​ദ്ര ഹ​രി മി​ന്നു​ന്ന വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്.

ആ​ധു​നി​ക മ​നു​ഷ്യ​ന്‍റെ ആ​ത്മ ദുഃ​ഖ​ങ്ങ​ൾ അ​ക്ഷ​ര​ങ്ങ​ളി​ൽ വ​ര​ച്ചി​ട്ട് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം മ​ല​യാ​ളം ക​വി​താ​ര​ച​നാ മ​ത്സ​ര​ത്തി​ൽ ഭ​ദ്രേ എ​ഴു​തി​യ 'ആ​ത്മ ദ​ർ​പ്പ​ണം' എ​ന്ന ക​വി​ത​യാ​ണ് എ ​ഗ്രേ​ഡ് സ്വ​ന്ത​മാ​ക്കി​യ​ത്.

അ​ടൂ​ർ വ​ട​ക്ക​ട​ത്തു​കാ​വ് 'കാം​ബോ​ജി'​യി​ൽ ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​രാ​യ ഹ​രീ​ന്ദ്ര​നാ​ഥി​ന്റെ​യും അ​ധ്യാ​പി​ക​യാ​യ സു​മ​യു​ടെ​യും മ​ക​ളാ​ണ്.

NRI

ഇ ​മ​ല​യാ​ളി ചെ​റു​ക​ഥാ പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ചു

കൊ​ച്ചി: മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ലെ സ​ര്‍​ഗ പ്ര​തി​ഭ​ക​ളും എ​ഴു​ത്തി​നെ ഒ​രു ത​പ​സ്യ പോ​ലെ നെ​ഞ്ചേ​റ്റി​യ​വ​രും അ​നു​വാ​ച​ക​രും സം​ഗ​മി​ച്ച വേ​ദി​യി​ല്‍ അ​മേ​രി​ക്ക​ന്‍ മ​ല​യാ​ളി​ക​ളു​ടെ ഓ​ണ്‍​ലൈ​ന്‍ പോ​ര്‍​ട്ട​ലാ​യ ഇ ​മ​ല​യാ​ളി ന​ട​ത്തി​യ 2025-ലെ ​ചെ​റു​ക​ഥാ മ​ത്സ​ര വി​ജ​യി​ക​ള്‍​ക്കു​ള്ള പു​ര​സ്‌​കാ​ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ചു.

കൊ​ച്ചി ഗോ​കു​ലം പാ​ര്‍​ക്ക് ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ലോ​കോ​ത്ത​ര ഓ​ങ്കോ​ള​ജി​സ്റ്റും അ​മേ​രി​ക്ക​യി​ല്‍ മ​ല​യാ​ള ഭാ​ഷ​യു​ടെ അം​ബാ​സി​ഡ​റു​മാ​യ ഡോ. ​എം.​വി. പി​ള്ള​യു​ടെ​യും മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ന് വി​ല​പ്പെ​ട്ട സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കി​യ പ്ര​മു​ഖ ചെ​റു​ക​ഥാ​കൃ​ത്തും നോ​വ​ലി​സ്റ്റു​മാ​യ സ​ക്ക​റി​യ​യു​ടെ​യും സാ​ന്നി​ധ്യം അ​നു​ഗ്ര​ഹീ​ത​മാ​യി.

പ്രോ​ട്ടോ​ടൈ​പ്പി​ല്‍ നി​ന്ന് സ്വ​ത​ന്ത്ര ചി​ന്ത​യി​ലേ​ക്ക് വ​ഴി​മാ​റി​യ എ​ഴു​ത്തു​കാ​രെ വാ​ര്‍​ത്തെ​ടു​ക്കാ​ന്‍ ഈ ​ര​ച​നാ മ​ത്സ​ര​ത്തി​ലൂ​ടെ ഇ ​മ​ല​യാ​ളി​ക്ക് ക​ഴി​ഞ്ഞു​വെ​ന്ന് യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഡോ. ​എം.​വി. പി​ള്ള പ​റ​ഞ്ഞു.

District News

ക​വി​താ​ലാ​പ​ന മ​ത്സ​രം: കെ.​എ​സ്. സാ​ധി​ക​യ്ക്കു ഒ​ന്നാം സ്ഥാ​നം

മു​ട്ടി​ൽ: ഡ​ബ്ല്യു​എം​ഒ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ മ​ല​യാ​ളം അ​ധ്യാ​പി​ക​യാ​യി​രു​ന്ന ശ്രീ​ല​ത​യു​ടെ സ്മ​ര​ണാ​ർ​ഥം ജി​ല്ല​യി​ലെ കോ​ള​ജ്, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥ​ക​ൾ​ക്കു ജി​ല്ലാ​ത​ല ക​വി​താ​ലാ​പ​ന മ​ത്സ​രം ന​ട​ത്തി.

കെ.​എ​സ്. സാ​ധി​ക(​സെ​ന്‍റ് മേ​രീ​സ് കോ​ള​ജ്, ബ​ത്തേ​രി), വി.​വി. കീ​ർ​ത്ത​ന(​മാ​ർ ബ​സേ​ലി​യോ​സ് കോ​ള​ജ് ഓ​ഫ് എ​ഡ്യു​ക്കേ​ഷ​ൻ, ബ​ത്തേ​രി) എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും സ്ഥാ​നം നേ​ടി.
സി. ​ആ​ര്യ​ദേ​വ (എ​സ്കെ​എം​ജെ എ​ച്ച്എ​സ്എ​സ്, ക​ൽ​പ്പ​റ്റ), അ​സ്മി​ന(​ഡ​ബ്ല്യു​എം​ഒ കോ​ള​ജ്, മു​ട്ടി​ൽ) എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു. മ​ല​യാ​ള വി​ഭാ​ഗം മേ​ധാ​വി ഡോ. ​മു​ഹ​മ്മ​ദ് ശ​ഫീ​ഖ് വ​ഴി​പ്പാ​റ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ ഡോ. ​വി​ജി പോ​ൾ, ഐ​ക്യു​എ​സി കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ന​ജ്മു​ദ്ദീ​ൻ, കോ​ള​ജ് കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ഡോ. ​സി.​പി. ഹേ​മ​ല​ത, സൂ​പ്ര​ണ്ട് സി.​കെ. ബി​യ്യാ​ത്തു​മ്മ എ​ന്നി​വ​ർ സ​മ്മാ​ന വി​ത​ര​ണം നി​ർ​വ​ഹി​ച്ചു.


കെ.​കെ. സ​നി​ൽ, കെ. ​സ​ലാം, അ​സി. പ്ര​ഫ. പി.​കെ. ഷൈ​ജു ആ​ര്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tech

ഗൂ​ഗി​ൾ ജെ​മി​നി ചാ​റ്റ് ജി​പി​ടി​യേ​ക്കാ​ൾ മു​ന്നി​ൽ; തുണയായത് ഗൂഗിളിന്‍റെ തന്ത്രം

കലിഫോർണിയ: എ​ഐ പ്ലാ​റ്റ്ഫോ​മു​ക​ളാ​യ ഗൂഗിളിന്‍റെ ജെ​മി​നി​യും ഒാപ്പൺ എഐയുടെ ചാ​റ്റ് ജി​പി​ടി ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​ൽ ഒ​രു പ​ടി മു​ന്നി​ലെ​ത്തി ജെ​മി​നി. പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ജെ​മി​നി 28 ശ​ത​മാ​നം വ​ള​ർ​ച്ച നേ​ടി. അ​തേ​സ​മ​യം, ചാ​റ്റ് ജി​പി​ടി അ​ഞ്ചു ശ​ത​മാ​നം പി​ന്നോ​ട്ടു​പോ​യ​താ​യും റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. ഈ ​രം​ഗ​ത്തു ആ​ധി​പ​ത്യം പു​ല​ർ​ത്തി​വ​ന്ന ചാ​റ്റ് ജി​പി​ടി​ക്ക് ജെ​മി​നി​യു​ടെ പു​തി​യ മോ​ഡ​ലാ​ണ് വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്ന​തെ​ന്നു ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. 2025 ന​വം​ബ​റി​ൽ ഗൂ​ഗി​ൾ ജെ​മി​നി-3 മോ​ഡ​ൽ അ​വ​ത​രി​പ്പി​ച്ച​തോ​ടെ ജെ​മി​നി​യി​ലേ​ക്കു കൂ​ടു​ത​ൽ സ​ന്ദ​ർ​ശ​ക​ർ എ​ത്തി​ത്തു​ട​ങ്ങി​യ​താ​യി സി​മി​ല​ർ​വെ​ബ് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

വമ്പൻമാരുടെ മത്സരം

2025 ഡി​സം​ബ​റി​ൽ മാ​ത്രം ഗൂ​ഗി​ൾ ജെ​മി​നി​യു​ടെ ഔ​ദ്യോ​ഗി​ക സൈ​റ്റി​ലെ ട്രാ​ഫി​ക് മാ​ത്രം ഏ​ക​ദേ​ശം 28 ശ​ത​മാ​നം വ​ർ​ധി​ച്ചു. ഇ​തേ​സ​മ​യം, ചാ​റ്റ് ജി​പി​ടി​യു​ടെ സൈ​റ്റി​ലെ ട്രാ​ഫി​ക് ആ​റു ശ​ത​മാ​നം കു​റ​യു​ക​യും ചെ​യ്തു. അ​തേ​സ​മ​യം, യ​ഥാ​ർ​ഥ ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ച്ചാ​ൽ ചാ​റ്റ് ജി​പി​ടി സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണ​ത്തി​ൽ വ​ള​രെ മു​ന്നി​ലു​മാ​ണ്.
ഡി​സം​ബ​റി​ൽ ചാ​റ്റ് ജി​പി​ടി​ക്ക് 550 കോ​ടി ന്ദ​ർ​ശ​ന​ങ്ങ​ൾ ല​ഭി​ച്ച​പ്പോ​ൾ ജെ​മി​നി​ക്കു ല​ഭി​ച്ച​ത് 170 കോ​ടി മാ​ത്ര​മാ​ണ്. ഡീ​പ്‌​സീ​ക്ക്, ഗ്രോ​ക്ക്, പെ​ർ​പ്ലെ​ക്സി​റ്റി , ക്ലോ​ഡ് തു​ട​ങ്ങി​യ മ​റ്റ് എ​ഐ പ്ലാ​റ്റ്‌​ഫോ​മു​ക​ളൊ​ന്നും ത​ന്നെ 40 കോ​ടി സ​ന്ദ​ർ​ശ​ന​ങ്ങ​ൾ​ക്കു മു​ക​ളി​ൽ എ​ത്തി​യി​ട്ടി​ല്ല. ചു​രു​ക്ക​ത്തി​ൽ, എ​ഐ രം​ഗ​ത്തു മ​ത്സ​രം ജെമിനിക്കും ചാറ്റ്ജിപിടിക്കും ഇടയിലാണ്.

ഗൂഗിളിന്‍റെ തന്ത്രം

അതേസമയം, ഗൂ​ഗി​ളി​ന്‍റെ ത​ന്ത്ര​പ​ര​മാ​യ മാർക്കറ്റിംഗ് നീ​ക്ക​ങ്ങ​ളാ​ണ് ജെ​മി​നി​യുടെ വ​ള​ർ​ച്ച​യ്ക്കും സന്ദർശകരുടെ വർധനയ്ക്കും കാ​ര​ണമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ​ഗൂ​ഗി​ൾ സേ​ർ​ച്ച്, ആ​ൻ​ഡ്രോ​യ്ഡ് ഫോ​ണു​ക​ൾ, ജി​ മെ​യി​ൽ, ഡോ​ക്സ്, ഷീ​റ്റ്സ് എ​ന്നി​വ​യി​ലെ​ല്ലാം ഗൂ​ഗി​ൾ ജെ​മി​നി​യെ സം​യോ​ജി​പ്പിച്ചിട്ടുണ്ട്.
ഉപയോക്താക്കൾ പ്ര​ത്യേ​ക​മാ​യി ജെ​മി​നി വെ​ബ്‌​സൈ​റ്റ് തു​റ​ക്കാ​തെത​ന്നെ ത​ങ്ങ​ൾ സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ ജെമിനി എ​ഐ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു. ചാ​റ്റ് ജി​പി​ടി പ്ര​ധാ​ന​മാ​യും ആ​ശ്ര​യി​ക്കു​ന്ന​ത് ഉ​പ​ഭോ​ക്താ​ക്ക​ൾ നേ​രി​ട്ടു വെ​ബ്‌​സൈ​റ്റി​ലേ​ക്കു വ​രു​ന്ന​തി​നെ​യാ​ണ്. ഗൂഗിളിന്‍റെ മാർക്കറ്റിംഗ് തന്ത്രങ്ങൾ ചാറ്റ് ജിപിടി ഉടമകളായ ഓ​പ്പ​ൺ എ​ഐ ക്യാ​മ്പി​ൽ ജാ​ഗ്ര​ത​യു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. ക​മ്പ​നി​ക്കു​ള്ളി​ൽ കോ​ഡ് റെ​ഡ് സാ​ഹ​ച​ര്യ​ത്തി​നു സ​മാ​ന​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ചാ​റ്റ് ജി​പി​ടി​യെ കൂ​ടു​ത​ൽ ബു​ദ്ധി​ശ​ക്തി​യു​ള്ള​തും വേ​ഗ​മു​ള്ളതുമാക്കുന്നതിലേക്കാണ് അ​വ​ർ ഇ​പ്പോ​ൾ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്.

District News

അ​​ഖി​​ല കേ​​ര​​ള സെ​​ന്‍റ് ചാ​​വ​​റ പ്ര​​സം​​ഗ മ​​ത്സ​​രം സംഘടിപ്പിച്ചു

ച​​ങ്ങ​​നാ​​ശേ​​രി: സി​​എം​​സി ഹോ​​ളി ക്വീ​​ന്‍​സ് പ്രൊ​​വി​​ന്‍​സും കെ​​സി​​എ​​സ്എ​​ല്‍ ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത സ​​മി​​തി​​യും ചേ​​ര്‍​ന്ന് ഹോ​​ളി​​ക്യൂ​​ന്‍​സ് പ്രൊ​​വി​​ന്‍​ഷ​ല്‍ ഹൗ​​സി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ച അ​​ഖി​​ല കേ​​ര​​ള സെ​​ന്‍റ് ചാ​​വ​​റ പ്ര​​സം​​ഗ മ​​ത്സ​​രം സി​​എം​​സി ജ​​ന​​റ​​ല്‍ കൗ​​ണ്‍​സി​​ല​​ര്‍ സി​​സ്റ്റ​​ര്‍ റോ​​സി​​ലി​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.ഹോ​​ളി​​ക്വീ​​ന്‍​സ് പ്രൊ​​വി​​ന്‍​ഷ​ല്‍ സി​​സ്റ്റ​​ര്‍ സോ​​ഫി റോ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

സി​​സ്റ്റ​​ര്‍ ആ​​നി തോ​​മ​​സ്, സി​​സ്റ്റ​​ര്‍ ജ​​യി​​സി​​ലി, കെ​​സി​​എ​​സ് എ​​ല്‍ അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് റി​​ന്‍​സ് വ​​ര്‍​ഗീ​​സ്, ബ്ര​​ദ​​ര്‍ ജോ​​ര്‍​ജ് കൊ​​ച്ച​​റ​​ക്ക​​ല്‍, സി​​സ്റ്റ​​ര്‍ ജോ​​വാ​​ന്‍ ജേ​​ക്ക​​ബ്, സി​​സ്റ്റ​​ര്‍ ധ​​ന്യ തെ​​രെ​​സ്, സി​​സ്റ്റ​​ര്‍ ജി​​ഷ, സി​​സ്റ്റ​​ര്‍ കാ​​രു​​ണ്യ, ജോ​​മി മാ​​ത്യു, അ​​ല​​ന്‍ സി​​സ്റ്റ​​ര്‍ ജോ​​യ്സ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.


ച​​ങ്ങ​​നാ​​ശേ​​രി സെ​ന്‍റ് ജോ​​സ​​ഫ് ഗേ​​ള്‍​സ് ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ളി​​ലെ അ​​ലീ​​ന അ​​ല​​ക്‌​​സ് ജോ​​സ​​ഫ് ഒ​​ന്നാം സ്ഥാ​​നം നേ​​ടി. വാ​​ഴ​​പ്പ​​ള്ളി സെ​​ന്‍റ് തെ​​രേ​​സ​​സ് ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ളി​​ലെ ജോ​​ബ​​ല്‍ ജേ​​ക്ക​​ബ് ര​​ണ്ടാം സ്ഥാ​​ന​​വും നെ​​ടും​​കു​​ന്നം സെ​​ന്‍റ് ജോ​​ണ്‍​സ് സ്‌​​കൂ​​ളി​​ലെ ഏ​​യ്ഞ്ച​​ല്‍ സാ​​ബു മൂ​​ന്നാം സ്ഥാ​​ന​​വും എ​​സ്ബി ​സ്‌​​കൂ​​ളി​​ലെ ജെ​​ഫ് ജോ​​സ​​ഫ് രാ​​ജ് നാ​​ലാം സ്ഥാ​​ന​​വും നേ​​ടി.

Kerala

കെ​പി​സി​സി ഭാരവാഹികൾ മ​​​ത്സ​​​ര രംഗത്ത്‌; പകരം സംവിധാനത്തെക്കുറിച്ച്‌ കോ​​​ണ്‍​ഗ്ര​​​സ് ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ ച​​​ർ​​​ച്ച​

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റും ര​​​ണ്ട് വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രും നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​ര രം​​​ഗ​​​ത്തേ​​​ക്ക് ഇ​​​റ​​​ങ്ങു​​​ന്പോ​​​ൾ സം​​​ഘ​​​ട​​​നാ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​ണ്ടാ​​കേ​​ണ്ട താ​​​ത്കാ​​​ലി​​​ക സം​​​വി​​​ധാ​​ന​​ത്തെ​​ക്കു​​റി​​ച്ചും ഇ​​​ന്നു മു​​​ത​​​ൽ വ​​​യ​​​നാ​​​ട്ടി​​​ൽ ന​​​ട​​​ക്കു​​​ന്ന കോ​​​ണ്‍​ഗ്ര​​​സ് ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ ച​​​ർ​​​ച്ച​ ചെ​​യ്തേ​​ക്കും.

കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ് പേ​​​രാ​​​വൂ​​​രി​​​ലും വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ പി.​​​സി. വി​​​ഷ്ണു​​​നാ​​​ഥ് കു​​​ണ്ട​​​റ​​​യി​​​ലും എ.​​​പി. അ​​​നി​​​ൽ​​​കു​​​മാ​​​ർ വ​​​ണ്ടൂ​​​രി​​​ലും നി​​​ന്നു​​​ള്ള എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​ണ്. ഇ​​​ത്ത​​​വ​​​ണ​​​യും ഇ​​​വ​​​ർ മ​​​ത്സ​​​ര രം​​​ഗ​​​ത്തു​​​ണ്ടാ​​​കും.

പി.​​​സി. വി​​​ഷ്ണു​​​നാ​​​ഥി​​​ന് ദ​​​ക്ഷി​​​ണ​​​മേ​​​ഖ​​​ല​​​യു​​​ടെ​​​യും എ.​​​പി. അ​​​നി​​​ൽ​​​കു​​​മാ​​​റി​​​ന് മ​​​ധ്യ​​​മേ​​​ഖ​​​ല​​​യു​​​ടെ​​​യും ചു​​​മ​​​ത​​​ല​​​യാ​​​ണ്. ഇ​​​വ​​​ർ മ​​​ത്സ​​​ര രം​​​ഗ​​​ത്ത് പോ​​​കു​​​ന്പോ​​​ൾ എം​​​പി​​​മാ​​​ർ മ​​​ത്സ​​​ര രം​​​ഗ​​​ത്തേ​​​ക്കു വ​​​ന്നി​​​ല്ലെ​​​ങ്കി​​​ൽ ഇ​​​വ​​​ർ​​​ക്കാ​​​കും ചു​​​മ​​​ത​​​ല ന​​​ൽ​​​കു​​​ക. വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രി​​​ൽ ഉ​​​ത്ത​​​ര​​​മേ​​​ഖ​​​ല​​​യു​​​ടെ ചു​​​മ​​​ത​​​ല വ​​​ഹി​​​ക്കു​​​ന്ന ഷാ​​​ഫി പ​​​റ​​​ന്പി​​​ൽ ലോ​​​ക്സ​​​ഭാം​​​ഗ​​​മാ​​​ണ്.

ലോ​​​ക്സ​​​ഭാം​​​ഗ​​​ങ്ങ​​​ളി​​​ൽ ചി​​​ല​​​ർ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​ൻ ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്നു​​​ണ്ട്. എ​​​ന്നാ​​​ൽ, ഇ​​​വ​​​രെ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ച്ചാ​​​ൽ ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വേ​​​ണ്ടി​​​വ​​​രും. ഇ​​​തു ജ​​​ന​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ തെ​​​റ്റാ​​​യ സ​​​ന്ദേ​​​ശം ന​​​ൽ​​​കു​​​മെ​​​ന്ന പ്ര​​​ചാ​​​ര​​​ണ​​​വും ഒ​​​രു വി​​​ഭാ​​​ഗം കോ​​​ണ്‍​ഗ്ര​​​സു​​​കാ​​​ർ​​​ക്കി​​​ട​​​യി​​​ൽ ശ​​​ക്ത​​​മാ​​​ണ്.

എം​​​പി​​​മാ​​​രെ മ​​​ത്സ​​​രി​​​പ്പി​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ ദേ​​​ശീ​​​യ നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ നി​​​ല​​​പാ​​​ട് നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​കും. ക​​​ഴി​​​ഞ്ഞ ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​നാ​​​യി കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ ക​​​ണ്ണൂ​​​രി​​​ലേ​​​ക്കു പോ​​​യ​​​പ്പോ​​​ൾ പ​​​ക​​​രം എം.​​​എം. ഹ​​​സ​​​ന് ചു​​​മ​​​ത​​​ല ന​​​ൽ​​​കി​​​യി​​​രു​​​ന്നു. പി​​​ന്നീ​​​ട് ചു​​​മ​​​ത​​​ല തി​​​രി​​​ച്ചുന​​​ൽ​​​കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ത​​​ർ​​​ക്ക​​​വു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രു​​​ടെ പു​​​നഃ​​​സം​​​ഘ​​​ട​​​ന ന​​​ട​​​ത്ത​​​ണോ എ​​​ന്ന കാ​​​ര്യ​​​ത്തി​​​ലും സു​​​ൽ​​​ത്താ​​​ൻ ബ​​​ത്തേ​​​രി ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ ച​​​ർ​​​ച്ച​​​യു​​​ണ്ടാ​​​കും. ഇ​​​പ്പോ​​​ഴ​​​ത്തെ ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ തു​​​ട​​​ര​​​ട്ടെ എ​​​ന്നു തീ​​​രു​​​മാ​​​നി​​​ച്ചാ​​​ൽ നി​​​യ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു വ​​​രെ മാ​​​റ്റ​​​മു​​​ണ്ടാ​​​കി​​​ല്ല.

അ​​​ങ്ങ​​​നെ​​​യെ​​​ങ്കി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റി​​​നെ സ​​​ഹാ​​​യി​​​ക്കാ​​​ൻ കോ​​​ർ ക​​​മ്മി​​​റ്റി രൂ​​​പീ​​​ക​​​രി​​​ക്കും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു താ​​​ത്കാ​​​ലി​​​ക ചു​​​മ​​​ത​​​ല ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള എ​​​ൻ. ശ​​​ക്ത​​​നു പ​​​ക​​​രം പു​​​തി​​​യ ആ​​​ളെ ക​​​ണ്ടെ​​ത്തേ​​​ണ്ടി വ​​​രും.

Kerala

അ​ഞ്ച് ല​ക്ഷം സ​മ്മാ​ന​വു​മാ​യി ചീ​ഫ് മി​നി​സ്റ്റേ​ഴ്‌​സ് മെ​ഗാ​ക്വി​സ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ അ​​​റി​​​വി​​​ന്‍റെ​​​യും ബോ​​​ധ​​​ത്തി​​​ന്‍റെ​​​യും പു​​​തി​​​യ ഉ​​​ണ​​​ർ​​​വ് സൃ​​​ഷ്ടി​​​ക്കു​​​ന്ന ചീ​​​ഫ് മി​​​നി​​​സ്റ്റേ​​​ഴ്‌​​​സ് മെ​​​ഗാ​​​ക്വി​​​സ് മ​​​ത്സ​​​രം സം​​​സ്ഥാ​​​ന​​​വ്യാ​​​പ​​​ക​​​മാ​​​യി ആ​​​രം​​​ഭി​​​ക്കു​​​ന്നു. സം​​​സ്ഥാ​​​ന​​​ത്തെ 8 മു​​​ത​​​ൽ 12 വ​​​രെ ക്ലാ​​​സു​​​ക​​​ളി​​​ലു​​​ള്ള സ്‌​​​കൂ​​​ൾ വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ൾ​​​ക്കും സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും പ്ര​​​ത്യേ​​​കം വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണു മ​​​ത്സ​​​രം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ക.

സ്‌​​​കൂ​​​ൾ ത​​​ല മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ ഒ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യി അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ​​​യും ര​​​ണ്ടാം സ​​​മ്മാ​​​ന​​​മാ​​​യി മൂ​​​ന്നു ല​​​ക്ഷം രൂ​​​പ​​​യും മൂ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യി ര​​​ണ്ട് ല​​​ക്ഷം രൂ​​​പ​​​യും ന​​​ൽ​​​കും. കോ​​​ള​​​ജ് ത​​​ല മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ ഒ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യി മൂ​​​ന്നു ല​​​ക്ഷം രൂ​​​പ​​​യും ര​​​ണ്ടാം സ​​​മ്മാ​​​ന​​​മാ​​​യി ര​​​ണ്ട് ല​​​ക്ഷം രൂ​​​പ​​​യും മൂ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യി ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യും ല​​​ഭി​​​ക്കും. ഇ​​​തി​​​നു പു​​​റ​​​മേ മെ​​​മ​​​ന്‍റോ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും വി​​​ജ​​​യി​​​ക​​​ൾ​​​ക്ക് സ​​​മ്മാ​​​ന​​​മാ​​​യി ന​​​ൽ​​​കും.

സ്‌​​​കൂ​​​ൾ വി​​​ഭാ​​​ഗ​​​ത്തി​​​ൽ സ്‌​​​കൂ​​​ൾ, വി​​​ദ്യാ​​​ഭ്യാ​​​സ ജി​​​ല്ല, ജി​​​ല്ല, സം​​​സ്ഥാ​​​ന ത​​​ല​​​ങ്ങ​​​ളി​​​ലാ​​​യി മ​​​ത്സ​​​ര​​​ങ്ങ​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കും. സ്‌​​​കൂ​​​ൾ ത​​​ല​​​ത്തി​​​ൽ വ്യ​​​ക്തി​​​ഗ​​​ത​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​നു ശേ​​​ഷം വി​​​ദ്യാ​​​ഭ്യാ​​​സ ജി​​​ല്ല മു​​​ത​​​ൽ ടീം ​​​അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും മ​​​ത്സ​​​രം.

സം​​​സ്ഥാ​​​ന ത​​​ല​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന ഗ്രാ​​​ൻ​​​ഡ് ഫി​​​നാ​​​ലെ​​​യി​​​ലൂ​​​ടെ അ​​​ന്തി​​​മ വി​​​ജ​​​യി​​​യെ ക​​​ണ്ടെ​​​ത്തും. കോ​​​ള​​​ജ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ കോ​​​ള​​​ജ്, ജി​​​ല്ല, സം​​​സ്ഥാ​​​ന ത​​​ല​​​ങ്ങ​​​ളി​​​ലാ​​​യി​​​രി​​​ക്കും മ​​​ത്സ​​​ര​​​ങ്ങ​​​ൾ. കോ​​​ള​​​ജ് ത​​​ല​​​ത്തി​​​ൽ വ്യ​​​ക്തി​​​ഗ​​​ത​​​മാ​​​യും തു​​​ട​​​ർ​​​ന്ന് ടീ​​​മാ​​​യും മ​​​ത്സ​​​രി​​​ക്കാ​​​വു​​​ന്ന രീ​​​തി​​​യി​​​ലാ​​​ണു ക്ര​​​മീ​​​ക​​​ര​​​ണം.

ജ​​​നു​​​വ​​​രി 12 മു​​​ത​​​ൽ മ​​​ത്സ​​​ര​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ക്കും. മ​​​ത്സ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന എ​​​ല്ലാ​​​വ​​​ർ​​​ക്കും ഓ​​​ൺ​​​ലൈ​​​ൻ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ന​​​ൽ​​​കും. ജി​​​ല്ലാ​​​ത​​​ല മ​​​ത്സ​​​ര വി​​​ജ​​​യി​​​ക​​​ൾ​​​ക്ക് മെ​​​മ​​​ന്‍റോ​​​യും സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും ല​​​ഭി​​​ക്കും. ശ​​​രി ഉ​​​ത്ത​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന കാ​​​ണി​​​ക​​​ൾ​​​ക്കും സ​​​മ്മാ​​​നം ല​​​ഭി​​​ക്കു​​​ന്ന ജ​​​ന​​​കീ​​​യ മ​​​ത്സ​​​ര​​​മാ​​​യാ​​​ണ് ജി​​​ല്ലാ​​​ത​​​ലം മു​​​ത​​​ൽ പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.

District News

ക​രോ​ൾ ഗാ​ന മ​ത്സ​രം: ഒ​ന്നാം സ​മ്മാ​നം വാ​യാ​ട്ടു​പ​റ​മ്പി​ന്

ചെ​മ്പേ​രി: കെ​സി​വൈ​എം ചെ​മ്പേ​രി ഫൊ​റോ​ന, വൈ​എം​സി​എ ചെ​മ്പേ​രി യൂ​ണി​റ്റ്, ചെ​മ്പേ​രി റോ​ട്ട​റി ക്ല​ബ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ചെ​മ്പേ​രി ടൗ​ണി​ൽ സം​ഘ​ടി​പ്പി​ച്ച ക​രോ​ൾ ഗാ​ന​മ​ത്സ​രം "ഗ്ലോ​റി​യ 2025' ൽ ​ഒ​ന്നാം സ​മ്മാ​ന​മാ​യ പ​തി​നാ​യി​രം രൂ​പ വാ​യാ​ട്ടു​പ​റ​മ്പ് സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി ടീം ​ക​ര​സ്ഥ​മാ​ക്കി.

ര​ണ്ടാം സ​മ്മാ​ന​മാ​യ ആ​റാ​യി​രം രൂ​പ പു​ലി​ക്കു​രു​മ്പ കെ​സി​വൈ​എം ടീ​മും മൂ​ന്നാം സ​മ്മാ​ന​മാ​യ നാ​ലാ​യി​രം രൂ​പ ഏ​റ്റു​പാ​റ സെന്‍റ് അ​ൽ​ഫോ​ൻ​സ പ​ള്ളി ടീ​മും നേ​ടി. കൂ​ടാ​തെ പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ ടീ​മു​ക​ൾ​ക്കും പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​മാ​യി കാ​ഷ് പ്രൈ​സു​ക​ളും ന​ൽ​കി.

കു​ടി​യാ​ന്മ​ല എ​സ്ഐ ബെ​ന്നി, ഏ​രു​വേ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡ് മെം​ബ​ർ മേ​രി ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. പ്ര​ഫ.​ വാ​സുദേ​വ​ൻ നാ​യ​ർ, സു​നി​ൽ കെ.​ പീ​റ്റ​ർ, സി​ബി പു​ന്ന​ക്കു​ഴി​യി​ൽ, അ​ജി കൊ​ട്ടാ​ര​ത്തി​ൽ, ജോ​മി ചാ​ലി​ൽ, സി​ബി പി​ണ​ക്കാ​ട്ട്, ബി​നു എ​ക്സ്പ്ര​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

NRI

ഐ​സി​ഇ​സി​എ​ച്ച് ക്രി​സ്മ​സ് ക​രോ​ളും ഗാ​ന​മ​ത്സ​ര​വും 28ന്

ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ല്ലാ വ​ർ​ഷ​വും ന​ട​ത്തി വ​രു​ന്ന ക്രി​സ്മ​സ് ക​രോ​ളും ക​രോ​ൾ ഗാ​ന മ​ത്സ​ര​വും 28ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഹൂ​സ്റ്റ​ൺ സെ​ന്‍റ് ജോ​സ​ഫ് സീ​റോ​മ​ല​ബാ​ർ ച​ർ​ച്ച് ഹാ​ളി​ൽ ന​ട​ക്കും.

ഹൂ​സ്റ്റ​ണി​ലെ 20 പ​ള്ളി​ക​ൾ ചേ​ർ​ന്നു​ള്ള ഈ ​പ​രി​പാ​ടി വി​പു​ല​മാ​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്നു. ഈ ​വ​ർ​ഷ​ത്തെ ക്രി​സ്മ​സ് ക​രാ​ളി​ൽ മാ​ർ​ത്തോ​മ്മാ സ​ഭ വി​കാ​രി ജ​ന​റ​ൽ റ​വ. ഡോ. ​ചെ​റി​യാ​ൻ തോ​മ​സ് ക്രി​സ്മ​സ് ദൂ​ത് ന​ൽ​കും.

ക്രി​സ്മ​സ് ക​രാ​ൾ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക് ട്രോ​ഫി​ക​ളും കാ​ഷ് അ​വാ​ർ​ഡും ന​ൽ​കും. ഐ​സി​ഇ​സി​എ​ച്ച് ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റി​ലെ വി​ജ​യി​ക​ൾ​ക്കും ട്രോ​ഫി​ക​ൾ ന​ൽ​കു​ന്ന​താ​യി​രി​ക്കും.

ഐ​സി​ഇ​സി​എ​ച്ച് പ്ര​സി​ഡ​ന്‍റ് റ​വ. ഫാ. ​ഡോ. ഐ​സ​ക്ക് ബി. ​പ്ര​കാ​ശ്, വൈ​സ് പ്ര​സി​ഡ​ന്‍റ് റ​വ.ഫാ. ​രാ​ജേ​ഷ് കെ. ​ജോ​ൺ, സെ​ക്ര​ട്ട​റി ഷാ​ജ​ൻ ജോ​ർ​ജ്, ട്ര​ഷ​റ​ർ രാ​ജ​ൻ അ​ങ്ങാ​ടി​യി​ൽ, പി​ആ​ർ​ഒ ജോ​ൺ​സ​ൻ ഉ​മ്മ​ൻ, നൈ​നാ​ൻ വീ​ട്ടീ​നാ​ൽ, ഫാ​ൻ​സി​മോ​ൾ പ​ള്ള​ത്തു മ​ഠം, ഡോ. ​അ​ന്ന ഫി​ലി​പ്പ്, മി​ൽ​റ്റ മാ​ത്യു എ​ന്നി​വ​രും ക്രി​സ്മ​സ് ക​രാ​ൾ കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി റ​വ. ഫാ. ​ജെ​ക്കു സ​ക്ക​റി​യ, ജി​നോ ജേ​ക്ക​ബ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ക്കു​ന്നു.

District News

ക​രോ​ൾഗാ​ന മ​ത്സ​രം; പാ​ണ​ത്തൂ​ർ സിം​ഫ​ണി ജേ​താ​ക്ക​ൾ

പ​ന​ത്ത​ടി: ചെ​റു​പ​ന​ത്ത​ടി സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ന്‍റെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച അ​ഖി​ല കേ​ര​ള സി​ൽ​വ​ർ ബെ​ൽ​സ് ക​രോ​ൾ ഫി​യ​സ്റ്റ-​ക​രോ​ൾ ഗാ​ന മ​ത്സ​ര​ത്തി​ൽ പാ​ണ​ത്തൂ​ർ സിം​ഫ​ണി ടീം ​ജേ​താ​ക്ക​ളാ​യി.

ചെ​റു​പ​ന​ത്ത​ടി ഗ്രാ​സി​യ മ​രി​യ ര​ണ്ടാം​സ്ഥാ​ന​വും ഗ്ലോ​റി​യാ​ന ചെ​റു​പ​ന​ത്ത​ടി മൂ​ന്നാം സ്ഥാ​ന​വും നേ​ടി.മൈ​ന​ർ സെ​മി​നാ​രി ഫോ​ർ​മേ​റ്റ​ർ ഫാ. ​ബി​ബി​ൻ വെ​ള്ളാ​രം​ക​ല്ലി​ൽ മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​സ് ക​ള​ത്തി​പ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​ര​വി​ച​ന്ദ്ര പ്ര​സം​ഗി​ച്ചു.


ഒ​ന്നാം സ്ഥാ​നം നേ​ടി​യ ടീ​മി​ന് 10,000 രൂ​പ​യും ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് 8,000 രൂ​പ​യും മൂ​ന്നാം സ്ഥാ​നം നേ​ടി​യ​വ​ർ​ക്ക് 6,000 രൂ​പ​യും കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കി. സെ​ന്‍റ് മേ​രീ​സ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് മാ​ത്യു പാ​റ​യി​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

NRI

സു​വാ​റ ബൈ​ബി​ൾ ക്വി​സ് 2026: നി​യ​മാ​വ​ലി പ്ര​കാ​ശ​നം ചെ​യ്തു

ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത സം​ഘ​ടി​പ്പി​ക്കു​ന്ന ആ​റാ​മ​ത് സു​വാ​റ ഓ​ൺ​ലൈ​ൻ ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ളു​ടെ നി​യ​മാ​വ​ലി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ പ്ര​കാ​ശ​നം ചെ​യ്തു.

വ​ലി​യ നോ​മ്പി​ൽ വ​ച​നം പ​ഠി​ക്കാം - Let us learn the Word during Sauma Ramba (Great Lent) എ​ന്ന ആ​പ്ത​വാ​ക്യ​മാ​ണ് ഈ ​വ​ർ​ഷ​ത്തെ സു​വാ​റ മ​ത്സ​ര​ങ്ങ​ൾ​ക്ക് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന സു​വാ​റ ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ൻ ഇ​തി​നോ​ട​കം ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി പേ​രു​ക​ൾ ന​ൽ​കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി ഫെ​ബ്രു​വ​രി ഒ​ന്നി​നാ​ണ്.  

രൂ​പ​ത​യി​ലെ വി​ശ്വാ​സ​പ​രി​ശീ​ല​ന ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ, യു​വ​ജ​ന​ങ്ങ​ൾ, മു​തി​ർ​ന്ന​വ​ർ എ​ന്നി​വ​രു​ള്‍​പ്പെ​ടെ ഏ​വ​രും ഈ ​വ​രു​ന്ന വ​ലി​യ നോ​മ്പി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് ബൈ​ബി​ൾ പാ​രാ​യ​ണ​ത്തി​നും ബൈ​ബി​ൾ പ​ഠ​ന​ത്തി​നു​മാ​യി ല​ഭി​ക്കു​ന്ന ഈ ​അ​വ​സ​രം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ബൈ​ബി​ൾ അ​പ്പോ​സ്റ്റ​ലേ​റ്റ് ആ​ഹ്വാ​നം ചെ​യ്തു

ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ന് ശേ​ഷം രൂ​പ​ത ബൈ​ബി​ൾ അ​പ്പോ​സ്ത​ലേ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ഏ​റ്റ​വും വ​ലി​യ മ​ത്സ​ര​മാ​ണ് സു​വാ​റ ബൈ​ബി​ൾ ക്വി​സ്. കോ​വി​ഡ് കാ​ല​ത്ത് ആ​രം​ഭി​ച്ച ഈ ​മ​ത്സ​ര​ങ്ങ​ൾ പ​ങ്കാ​ളി​ത്തം കൊ​ണ്ട് ഇ​തി​ന​കം ത​ന്നെ വ​ലി​യ ശ്ര​ദ്ധ നേ​ടി​ക്ക​ഴി​ഞ്ഞു.

ബൈ​ബി​ൾ ക്വി​സ് ന​ട​ത്തി​പ്പി​നാ​യു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും ബൈ​ബി​ൾ അ​പ്പോ​സ്ത​ലേ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ച്ചു​ക​ഴി​ഞ്ഞു. മ​ത്സ​ര​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള എ​ല്ലാ വി​വ​ര​ങ്ങ​ളും വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

എ​ല്ലാ പ്രാ​യ​പ​രി​ധി​യി​ലു​ള്ള​വ​ർ​ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന രീ​തി​യി​ൽ വി​വി​ധ പ്രാ​യ ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ചാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ത്ത​പ്പെ​ടു​ന്ന​ത്. കു​ട്ടി​ക​ൾ​ക്കാ​യു​ള്ള പ​ഠ​ന​ത്തി​ന് "NRSV Catholic Edition' ബൈ​ബി​ൾ ഉ​പ​യോ​ഗി​ക്കേ​ണ്ട​താ​ണ്.

മു​തി​ർ​ന്ന​വ​ർ​ക്കാ​യി ന​ട​ത്തു​ന്ന മ​ത്സ​ര​ങ്ങ​ൾ "മ​ല​യാ​ളം പി​ഒ​സി ബൈ​ബി​ൾ' അ​ധി​ഷ്ഠി​ത​മാ​യി​രി​ക്കും. മു​തി​ർ​ന്ന​വ​ർ​ക്കു​ള്ള മ​ത്സ​ര​ങ്ങ​ൾ ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലും ന​ട​ത്ത​പ്പെ​ടും.

ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ 2026 ഏ​പ്രി​ൽ 11ന് ​ന​ട​ത്ത​പ്പെ​ടും. ര​ജി​സ്‌​ട്രേ​ഷ​ൻ ഫോ​മി​നും നി​യ​മാ​വ​ലി​യും താ​ഴെ കൊ​ടു​ത്തി​രി​ക്കു​ന്ന ലി​ങ്കി​ൽ ല​ഭ്യ​മാ​കു​മെ​ന്നും ബൈ​ബി​ൾ അ​പ്പോ​സ്റ്റ​ലേ​റ്റ് പി​ആ​ർ​ഒ ജി​മ്മി​ച്ച​ൻ ജോ​ർ​ജ് അ​റി​യി​ച്ചു.

https://smegbbiblekalotsavam.com/

ര​ജി​സ്ട്രേ​ഷ​ൻ ഫോം: https://forms.office.com/e/J0aL4Y1Fw7

Kerala

ദീപിക മ്യൂസിക് കരോൾഗാന മത്സരം

ദീ​​​പി​​​ക​​​യു​​​ടെ മ്യൂ​​​സി​​​ക് ചാ​​​ന​​​ലാ​​​യ ദീ​​​പി​​​ക മ്യൂ​​​സി​​​ക് ഒ​​​ഫീ​​​ഷ്യ​​​ൽ വ​​​ഴി പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി സം​​​സ്ഥാ​​​ന ത​​​ല​​​ത്തി​​​ൽ ക്രി​​​സ്​​​മ​​​സി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ക​​​രോ​​​ൾ ഗാ​​​ന മ​​​ത്സ​​​രം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു.

ക​​​രോ​​​ൾ ഗാ​​​ന മ​​​ത്സ​​​ര​​​ങ്ങ​​​ളു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ൽ ത​​​ന്നെ പു​​​ത്ത​​​ൻ അ​​​നു​​​ഭ​​​വ​​​മാ​​​യി​​​രി​​​ക്കും ക​​​രോ​​​ൾ 2025. ഇ​​ട​​വ​​ക​​ക​​​ൾ, സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, കൂ​​​ട്ടാ​​​യ്മ​​​ക​​​ൾ, സം​​​ഘ​​​ട​​​ന​​​ക​​​ൾ തു​​​ട​​​ങ്ങി എ​​​ല്ലാ​​വ​​​ർ​​​ക്കും പ​​​ങ്കെ​​​ടു​​​ക്കാം. ഒ​​​ന്നാം സ​​​മ്മാ​​​നം പ​​​തി​​​നാ​​​യി​​​രം രൂ​​​പ, ര​​​ണ്ടാം സ​​​മ്മാ​​​നം അ​​​യ്യാ​​​യി​​​രം രൂ​​​പ, മൂ​​​ന്നാം സ​​​മ്മാ​​​നം മൂ​​​വാ​​​യി​​​രം രൂ​​​പ.

ഉ​​​ണ്ണീ​​​ശോ, വെ​​​ള്ളി​​​മേ​​​ഘ​​​ങ്ങ​​​ൾ, മ​​​ഞ്ഞി​​​ൽ നി​​​ലാ​​​വി​​​ൽ എ​​​ന്നീ ഗാ​​​ന​​​ങ്ങ​​​ളി​​​ൽ ഏ​​​തു​​​വേ​​​ണ​​​മെ​​​ങ്കി​​​ലും മ​​​ത്സ​​​രത്തി​​​നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാം. പാ​​​ട്ടു​​​ക​​​ളു​​​ടെ ക​​​രോ​​​ക്കെക​​​ൾ Deepi ka Music official , DCL DEEPIKA എ​​​ന്നീ യൂ​​​ട്യൂ​​​മ്പ് ചാ​​​ന​​​ലു​​​ക​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. ക​​​രോ​​​ക്കെ വീ​​​ഡി​​​യോ​​​ക​​​ളു​​​ടെ ഡി​​​സ്ക്രി​​​പ്ഷ​​​നി​​​ൽ അ​​​ത​​​തു ഗാ​​​ന​​​ത്തി​​​ന്‍റെ വീ​​​ഡി​​​യോ ലി​​​ങ്കു​​​ക​​​ളും ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. ലി​​​ങ്കി​​​ൽ ക്ലി​​​ക്ക് ചെ​​​യ്ത് വീ​​​ഡി​​​യോ കാ​​​ണു​​​ക​​​യ​​​യും ഗാ​​​ന​​​ങ്ങ​​​ൾ കേ​​​ട്ടു​​​പ​​​ഠി​​​ക്കു​​​ക​​​യും ചെ​​​യ്യാം. പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണം എ​​​ത്ര​​​വേ​​​ണ​​​മെ​​​ങ്കി​​​ലു​​​മാ​​​വാം.

ആ​​​റു പേ​​​രി​​​ൽ കു​​​റ​​​യ​​​രു​​​ത്. നൂ​​​റു​ മാ​​​ർ​​​ക്കി​​​ലാ​​​യി​​​രി​​​ക്കും മൂ​​ല‍്യ​​നി​​ർ​​ണ​​യം. 60 മാ​​​ർ​​​ക്ക് ഗാ​​​നാ​​​ലാ​​​പ​​​ന​​​ത്തി​​​നും 20 മാ​​​ർ​​​ക്ക് ഡ്ര​​​സ് കോ​​​ഡ് ക്രി​​​സ്​​​മ​​​സ് അ​​​ല​​​ങ്കാ​​​ര​​​ങ്ങ​​​ൾ, വീ​​​ഡി​​​യോ ക്വാ​​​ളി​​​റ്റി എ​​​ന്നി​​​വ​​​യ്ക്കു​​​മാ​​​യി​​​രി​​​ക്കും. നി​​​ങ്ങ​​​ളു​​​ടെ വീ​​​ഡി​​​യോ Deepika Music official പാ​​​ന​​​ലി​​​ൽ അ​​​പ് ലോ​​​ഡു ചെ​​​യ്ത ശേ​​​ഷം മൂ​​ല‍്യ​​നി​​ർ​​ണ​​യം ന​​​ട​​​ത്തു​​​ന്ന ദി​​​വ​​​സം വ​​​രെ​​​യു​​​ള്ള വ്യൂ​​​സ്, ലൈ​​​ക്ക്, ക​​​മ​​​ന്‍റ്, സ​​​ബ്സ്ക്രി​​​പ്ഷ​​​ൻ എ​​​ന്നി​​​വ​​​യ്ക്കെ​​​ല്ലാം കൂ​​​ടി 20 ​മാ​​​ർ​​​ക്കും ല​​​ഭി​​​ക്കും. 7034023252 എ​​​ന്ന വാ​​​ട്സ് ആ​​​പ്പ് ന​​​മ്പ​​​റി​​​ലേ​​​ക്കോ deepikamusic @deepika. com എ​​​ന്ന ഇ ​​​മെ​​​യി​​ലി​​​ലേ​​​ക്കോ മ​​​ത്സ​​​ര​​​ത്തി​​​നാ​​​യു​​​ള്ള വീ​​​ഡി​​​യോ​​​ക​​​ൾ അ​​​യ​​യ്ക്കാം.

വീ​​​ഡി​​​യോ​​​യോ​​​ടൊ​​​പ്പം അ​​​ഡ്ര​​​സും ഫോ​​​ൺ ന​​​മ്പ​​​റും കൃ​​​ത്യ​​​മാ​​​യി ചേ​​​ർ​​​ത്തി​​​രി​​​ക്ക​​​ണം. വീ​​​ഡി​​​യോ​​​ക​​​ൾ അ​​​യ​​യ്ക്കേ​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി ജ​​​നു​​​വ​​​രി 15 ആ​​​ണ്.

NRI

അ​മേ​രി​ക്ക​യി​ലെ മി​ഷ​ൻ ലീ​ഗ് ദേ​ശീ​യ പു​ൽ​ക്കൂ​ട് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു

ഷി​ക്കാ​ഗോ: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ഷി​ക്കാ​ഗോ രൂ​പ​ത​യി​ലെ കു​ടും​ബ​ങ്ങ​ൾ​ക്കാ​യി "ഗ്ലോ​റി​യ ഇ​ൻ എ​സ്‌​സി​ൽ​സി​സ്' എ​ന്ന പേ​രി​ൽ പു​ൽ​ക്കൂ​ട് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. തു​ട​ർ​ച്ച​യാ​യി നാ​ലാം വ​ർ​ഷ​മാ​ണ് ദേ​ശീ​യ ത​ല​ത്തി​ൽ ഈ ​മ​ത്സ​രം ന​ട​ത്തു​ന്ന​ത്.

കു​ടും​ബാം​ഗ​ങ്ങ​ളെ​ല്ലാ​വ​രും ഒ​ന്നു​ചേ​ർ​ന്ന് ഓ​രോ ഭ​വ​ന​ത്തി​ലും ഒ​രു പു​ൽ​ക്കൂ​ട് നി​ർ​മി​ക്കു​ക​യും അ​തി​ന്‍റെ ഒ​രു വീ​ഡി​യോ എ​ടു​ത്തു രൂ​പ​ത സ​മി​തി​ക്ക് അ​യ​ക്കു​വാ​നു​മാ​ണ് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ഏ​റ്റ​വും ന​ന്നാ​യി പു​ൽ​ക്കൂ​ട് നി​ർ​മി​ച്ച കു​ടും​ബ​ങ്ങ​ൾ​ക്ക് മേ​ഖ​ല ത​ല​ത്തി​ലും രൂ​പ​ത ത​ല​ത്തി​ലും സ​മ്മാ​ന​ങ്ങ​ളും ന​ൽ​കു​ന്നു​ണ്ട്.
 
ക്രി​സ്തു​വാ​ണ് ക്രി​സ്​മ​സി​ന്‍റെ കേ​ന്ദ്ര​മെ​ന്നും ക്രി​സ്തു​വി​ന്‍റെ ജ​ന​ന​ തി​രു​നാ​ളാ​ണ് ആ​ഘോ​ഷി​ക്കു​ന്ന​തു​മെ​ന്നു​മു​ള്ള വ​സ്‌​തു​ത ഏ​വ​രേ​യും ഓ​ർമ​പെ​ടു​ത്തു​ന്ന​തി​നു വേ​ണ്ടി​യാ​ണ് പു​ൽ​ക്കൂ​ട് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് മി​ഷ​ൻ ലീ​ഗ് ഷി​ക്കാ​ഗോ രൂ​പ​ത ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

 

NRI

ഡോ. ​പി. എ. ​ഇ​ബ്രാ​ഹിം ഹാ​ജി സ്മാ​ര​ക സം​വാ​ദ മ​ത്സ​രം ശനിയാഴ്ച

കു​വൈ​റ്റ് സി​റ്റി: വി​ദ്യാ​ർ​ഥി സ​മൂ​ഹ​ത്തി​ന്‍റെ ചി​ന്താ​ശേ​ഷി​ക്കും സം​വാ​ദ​പാ​ട​വ​ത്തി​നും പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന​തി​നാ​യി മം​ഗ​ഫി​ലെ ഇ​ന്ത്യ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ സം​വാ​ദ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു.

സ്കൂ​ൾ സ്ഥാ​പ​ക ചെ​യ​ർ​മാ​ൻ ഡോ. ​പി. എ. ​ഇ​ബ്രാ​ഹിം ഹാ​ജി​യു​ടെ സ്മ​ര​ണാ​ർ​ഥ​മു​ള്ള ര​ണ്ടാ​മ​ത് ഇ​ന്‍റ​ർ സ്കൂ​ൾ സം​വാ​ദ മ​ത്സ​രം ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ന​ട​ക്കു​ക.

കു​വൈ​റ്റി​ലെ 16 സി​ബി​എ​സ്‌​ഇ സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള 32 മി​ടു​ക്ക​രാ​യ വി​ദ്യാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ഈ ​വ​ർ​ഷ​ത്തെ സം​വാ​ദ വി​ഷ​യം "സാം​സ്കാ​രി​ക വൈ​വി​ധ്യം രാ​ഷ്ട്ര​ത്തി​ന് മു​ത​ൽ​ക്കൂ​ട്ട് ആ​ണോ?' (Is Cultural Diversity an Asset to a Nation?) എ​ന്ന​താ​ണ്.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ഗോ​ള​ത​ല​ത്തി​ൽ പ്രാ​ധാ​ന്യ​മു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ സ്വ​ന്ത​മാ​യ കാ​ഴ്ച​പ്പാ​ടു​ക​ൾ രൂ​പ​പ്പെ​ടു​ത്താ​നും അ​വ ശ​ക്ത​മാ​യി അ​വ​ത​രി​പ്പി​ക്കാ​നു​മു​ള്ള മി​ക​ച്ച വേ​ദി​യാ​ണ് മ​ത്സ​രം. ഇ​ന്ത്യ​ൻ സു​പ്രീം കോ​ട​തി​യി​ലെ പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​നും രാ​ജ്യ​സ​ഭാ അം​ഗ​വു​മാ​യ അ​ഡ്വ. ഹാ​രി​സ് ബീ​രാ​ൻ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തും ഇ​ന്ന് ത​ല ഉ​യ​ർ​ത്തി നി​ൽ​ക്കു​ന്ന അ​നേ​കം വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ സാ​ര​ഥി​യും പു​ത്ത​ൻ കാ​ഴ്ച​പ്പാ​ടു​ക​ളു​ടെ ശി​ല്പി​യു​മാ​യ ഡോ. ​പി.​എ. ഇ​ബ്രാ​ഹിം ഹാ​ജി​യു​ടെ കാ​ഴ്ച​പ്പാ​ടു​ക​ൾ​ക്ക് അ​നു​സൃ​ത​മാ​യി, യു​വ​ത​ല​മു​റ​യെ ശ​ക്ത​രാ​ക്കു​ക എ​ന്ന​താ​ണ് ഈ ​മ​ത്സ​രം ല​ക്ഷ്യ​മി​ടു​ന്ന​ത്.

ആ​ദ്യ പ​തി​പ്പി​ന് ല​ഭി​ച്ച മി​ക​ച്ച പ്ര​തി​ക​ര​ണം, ഈ ​മ​ത്സ​രം കു​വൈ​റ്റി​ലെ സ്കൂ​ൾ ക​ല​ണ്ട​റി​ലെ ഒ​രു പ്ര​ധാ​ന ഇ​വ​ന്‍റാ​യി മാ​റി​ക്ക​ഴി​ഞ്ഞു എ​ന്ന​തി​ന് തെ​ളി​വാ​ണ്.

NRI

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ക​രോ​ൾ ഗാ​ന​മ​ത്സ​രം: ന്യൂ​കാ​സി​ൽ ഔ​ർ ലേ​ഡി ക്യൂ​ൻ ദ ​റോ​സ​റി മി​ഷ​ന് ഒ​ന്നാം സ്ഥാ​നം

ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത ക​മ്മീ​ഷ​ൻ ഫോ​ർ ക്വ​യ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ രൂ​പ​ത​യി​ലെ ഗാ​യ​ക​സം​ഘ​ങ്ങ​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ക​രോ​ൾ ഗാ​ന മ​ത്സ​ര​ത്തി​ൽ (ക​ന്ദി​ശ് 2025) ന്യൂ​കാ​സി​ൽ ഔ​ർ ലേ​ഡി ക്വീ​ൻ ഓ​ഫ് റോ​സ​റി മി​ഷ​ൻ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

ബ​ർ​മിം​ഗ്ഹാം സെ​ന്‍റ് ബെ​ന​ഡി​ക്ട് മി​ഷ​ൻ, നോ​ട്ടിം​ഗ്ഹാം സെ​ന്‍റ് ജോ​ൺ മി​ഷ​ൻ എ​ന്നീ മി​ഷ​നു​ക​ൾ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളും ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ൾ​ക്ക് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

 

NRI

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ ബൈബിൾ ക്വിസ് മത്സരം നടത്തി

ബി​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ൽ ആ​ധ്യാ​ത്മി​ക വ​ർ​ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ആ​ധ്യാ​ത്മി​ക വ​ർ​ഷ കു​ടും​ബ ക്വി​സ് മ​ത്സ​ര​ത്തി​ൽ കാ​ന്‍റ​റ​ർ​ബ​റി റീ​ജ​ണി​ലെ ഔ​ർ ലേ​ഡി ഓ​ഫ് ഹെ​ൽ​ത്ത് മി​ഷ​നി​ൽ​നി​ന്നു​ള്ള ബി​ബി​ത കെ. ​ബേ​ബി, ജോ​മോ​ൻ ജോ​ൺ, ജോ​ഹാ​ൻ ജെ. ​മാ​ത്യു, ഇ​വാ​ൻ ജെ. ​മാ​ത്യു, ഡാ​നി​യേ​ൽ മാ​ത്യു, ജേ​ക്ക​ബ് ജെ. ​മാ​ത്യു എ​ന്നി​വ​ര​ട​ങ്ങു​ന്ന നൂ​റൊ​ക്ക​രി​യി​ൽ കു​ടും​ബം ഒ​ന്നാം സ​മ്മാ​നം നേ‌​ടി.

മൂ​വാ​യി​രം പൗ​ണ്ടും ട്രോ​ഫി​യു​മാ​ണ് ഒ​ന്നാം സ​മ്മാ​നം. ര​ണ്ടാം സ​മ്മാ​ന​മാ​യ ര​ണ്ടാ​യി​രം പൗ​ണ്ടും ട്രോ​ഫി​യും ല​ണ്ട​ൻ റീ​ജ​ണി​ൽ നി​ന്നു​ള്ള ഹാ​ർ​ലോ ഹോ​ളി ഫാ​മി​ലി പ്രൊ​പ്പോ​സ​ഡ്‌ മി​ഷ​ൻ അം​ഗ​ങ്ങ​ളാ​യ ക​ള​ത്തി​ൽ ലി​ജി​ൻ ചാ​ക്കോ ജ​യിം​സ്, ശ്യാ​മ ജോ​ർ​ജ് എ​ന്നി​വ​ർ നേ​ടി.

മൂ​ന്നാം സ​മ്മാ​ന​മാ​യ ആ​യി​രം പൗ​ണ്ടും ട്രോ​ഫി​യും ബി​ർ​മിം​ഗ്ഹാം റീ​ജ​ണി​ലെ സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റ് ഔ​ർ ലേ​ഡി ഓ​ഫ് പെ​ർ​പെ​ച്വ​ൽ ഹെ​ൽ​പ്പ് മി​ഷ​ൻ അം​ഗ​ങ്ങ​ൾ ആ​യ പ​ണ്ടാ​ര​ക്ക​ള​ത്തി​ൽ ജേ​ക്ക​ബ് കു​ര്യ​ൻ, സോ​ണി​യ കു​ര്യ​ൻ, ജെ​റി​ൻ ജേ​ക്ക​ബ്, ജോ​ഷ്വാ ജേ​ക്ക​ബ് എ​ന്നി​വ​രാ​ണ് ക​ര​സ്ഥ​മാ​ക്കി​യ​ത്. മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

Kerala

അ​ഴീ​ക്കോ​ട് ജ​ന്മ​ശ​താ​ബ്ദി സ്‌​മാ​ര​ക ​പ്ര​സം​ഗ​മ​ത്സ​രം

തൃ​​​ശൂ​​​ർ: സു​​​കു​​​മാ​​​ർ അ​​​ഴീ​​​ക്കോ​​​ട് സ്മാ​​​ര​​​ക​​​സ​​​മി​​​തി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ അ​​​ഴീ​​​ക്കോ​​​ട് ജ​​​ന്മ​​​ശ​​​താ​​​ബ്ദി സ്‌​​​മാ​​​ര​​​ക മ​​​ല​​​യാ​​​ള​​​പ്ര​​​സം​​​ഗ​​​മ​​​ത്സ​​​രം ഡി​​​സം​​​ബ​​​ർ 28നു ​​​തൃ​​​ശൂ​​​ർ പ്ര​​​സ് ക്ല​​​ബ് ഹാ​​​ളി​​​ൽ ന​​​ട​​​ക്കും.

മ​​​ത്സ​​​രാ​​​ർ​​​ഥി​​​ക​​​ൾ നൂ​​​റു​​​രൂ​​​പ സ്‌​​​മാ​​​ര​​​ക​​​സ​​​മി​​​തി ട്ര​​​ഷ​​​റ​​​റു​​​ടെ 9447151741 ന​​​മ്പ​​​റി​​​ൽ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഫീ​​​സാ​​​യി യു​​​പി​​​എ മാ​​​ർ​​​ഗ​​​ത്തി​​​ൽ അ​​​ട​​​ച്ച​​​തി​​​ന്‍റെ ര​​​സീ​​​തും പേ​​​രും വി​​​ലാ​​​സ​​​വും വാ​​​ട്‌​​​സാ​​​പ്പ് ന​​​മ്പ​​​റും സ​​​ഹി​​​തം സ്‌​​​മാ​​​ര​​​ക​​​സ​​​മി​​​തി സെ​​​ക്ര​​​ട്ട​​​റി​​​ക്ക് 8281314141 എ​​​ന്ന ന​​​മ്പ​​​റി​​​ൽ ഡി​​​സം​​​ബ​​​ർ 12നു​​​മു​​​ന്പ് വാ​​​ട്‌​​​സാ​​​പ്പ് ചെ​​​യ്യ​​​ണം.

വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 8075572727, 9995321010. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സ്മാ​​​ര​​​ക​​​സ​​​മി​​​തി ചെ​​​യ​​​ർ​​​മാ​​​ൻ രാ​​​ജ​​​ൻ ത​​​ലോ​​​ർ, സെ​​​ക്ര​​​ട്ട​​​റി സു​​​നീ​​​ൽ കൈ​​​ത​​​വ​​​ള​​​പ്പി​​​ൽ, കെ. ​​​വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ൻ, ജ​​​ഷി​​​ൻ പാ​​​ല​​​ത്തി​​​ങ്ക​​​ൽ, സ​​​ലീം ടി. ​​​മാ​​​ത്യൂ​​​സ് എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

NRI

അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​ക​ള​ട​ങ്ങു​ന്ന അ​ന്താ​രാഷ്‌ട്ര റോ​ബോ​ട്ടി​ക്സ് മ​ത്സ​ര​ടീ​മി​ന് സ്വീ​ക​ര​ണം

ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​നാ​മ​യി​ൽ ന​ട​ന്ന അ​ന്താ​രാഷ്‌ട്ര റോ​ബോ​ട്ടി​ക്സ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് മി​ക​ച്ച വി​ജ​യം നേ​ടി​യ ടീം ​അം​ഗ​ങ്ങ​ൾ​ക്ക് ഡ​ബ്ലി​ൻ വിമാനത്താവളത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. മ​ല​യാ​ളി​ക​ൾ അ​ട​ങ്ങു​ന്ന ആ​റം​ഗ ടീ​മാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

200 ഓ​ളം രാ​ജ്യ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത ഈ ​വ​ർ​ഷ​ത്തെ ഗെ​യി​മാ​യ ഇ​ക്കോ ഇ​ക്വി​ലി​ബ്രി​യം മ​ത്സ​ര​ത്തി​ൽ ഐ​റീഷ് ടീം ​മി​ക​ച്ച പ്ര​ക​ട​ന​വു​മാ​യി എ​ട്ടാം സ്ഥാ​ന​ത്ത് എ​ത്തി. അ​മേ​രി​ക്ക​യി​ലെ പ​നാ​മ​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ മ​ല​യാ​ളി​ക​ളാ​യ ജോ​യ​ൽ ഇ​മ്മാ​നു​വ​ൽ, അ​മ​ൽ രാ​ജേ​ഷ് എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന ടീ​മാ​ണ് മി​ക​ച്ച വി​ജ​യം കൊ​യ്ത​ത്.

എ​ലി​യേ​റ്റ് മോ​റീ​സ്, ഡി​ജെ മോ​ള​ൻ, സ​ഹ​സ് ഷാ​വ​ന്ത്, ഒ​ലീ​വി​യ ക്ലി​യ​റി എ​ന്നി​വ​രാ​യി​രു​ന്നു മ​റ്റ് ടീം ​അം​ഗ​ങ്ങ​ൾ. ഒ​ളി​മ്പി​ക്സ് രീ​തി​യി​ലു​ള്ള അ​ന്താ​രാ​ഷ്ട്ര റോ​ബോ​ട്ടി​ക്സ് മ​ത്സ​ര​മാ​ണി​ത്. ഫ​സ്റ്റ് ഗ്ലോ​ബ​ൽ ച​ല​ഞ്ച് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ൾ ഒ​രു റോ​ബോ​ട്ട് നി​ർ​മി​ക്കു​ക​യും പ്രോ​ഗ്രാം ചെ​യ്യു​ക​യും ആ​ണ് വേ​ണ്ട​ത്.

 

Latest News

Up